ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, April 19, 2017

കേരളത്തിന്റെ തനത് കുടിലുകൾ


വാസ്തു വിശേഷം
ഇന്ന് വാസ്തുശാസ്ത്രവും വിദ്യയും പലരും ഗൗരവ ചിന്താവിഷയമാക്കുന്നു. ഇടക്കാലത്ത് ഇത്തരം കാര്യങ്ങള്‍ പരിഗണിക്കാതെയായിരുന്നു നമ്മുടെ കെട്ടിട നിര്‍മ്മാണങ്ങള്‍. വാസ്തു ശാസ്ത്രത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും നിര്‍മ്മാണത്തിന് ചില ശാസ്ത്രങ്ങളും ചട്ടങ്ങളുമൊക്കെയുണ്ട്. ഇന്ന് കാണുന്ന കോണ്‍ക്രീറ്റ് കാടുകള്‍ക്കു മുമ്പ് കേരളത്തില്‍ എങ്ങനെയായിരുന്നു വാസ്തു വിദ്യ. എന്തായിരുന്നു കെട്ടിടങ്ങളുടെ സ്വഭാവവും രൂപവും? 19 ാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകത്തില്‍ പി. ഭാസ്‌കരനുണ്ണി അതു വിവരിക്കുന്നത് ഇങ്ങനെ:

”മാലയാളിക്ക് തനതായൊരു വാസ്തുശില്‍പ്പമുണ്ട്. അതനുസരിച്ചാണ് അവര്‍ വീടുപണി നടത്തിയിരുന്നത്.
എന്നാല്‍, ശാസ്ത്രങ്ങള്‍ ഉരുത്തിരിയുന്നതിനു മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്ന ഭവനമാതൃകകളുടെ ചുവടുിടിച്ചാണ് ക്ഷേത്രങ്ങളിലെ ശ്രീകോവിലുകള്‍ വരെ നിര്‍മ്മിച്ചിരുന്നത് എന്നൊരഭിപ്രായമുള്ളത് ഇത്തരുണത്തില്‍ പ്രത്യേകം സ്മരിക്കേണ്ടതാണ്. ‘പുരാതന തറവാടുകളില്‍ കാരണവന്മാര്‍ക്ക് പൂജകൊടുക്കാനായി ‘മണ്ടക’ (മണ്ഡപം) മെന്ന പേരില്‍ ഒരു കെട്ടിടമുണ്ടാക്കാറുണ്ട്. ചതുരമായ ചുവരിന്മേല്‍ കോണാകൃതിയായി കെട്ടിയിട്ടുള്ള മേല്‍പ്പുരയോടുകൂടിയിട്ടുള്ളതാണത്.

കേരളത്തിലെ പൂര്‍വ നിവാസികള്‍ എന്നു കരുതാവുന്ന ചെറുമന്‍, പാണന്‍, പറയന്‍ എന്നിവര്‍ അധിവസിക്കുന്ന പുരയും ചാളയും ചിലപ്പോള്‍ അടിചതുരമായും മേല്‍ഭാഗം കൂമ്പിയിട്ടുമാണ് കാണാറുള്ളത്. വൃത്താകാരത്തിലുള്ള അസ്തിവാരത്തോടുകൂടിയ ചാളകളും ദുര്‍ലഭമല്ല'(ഡോ. സി. അച്യുതമേനോന്‍). അധഃകൃതരെന്നു പറയുന്നവരുടെ വീടുകള്‍ക്കുള്ള പ്രത്യേക സാമ്യവും അവയുടെ നിര്‍മ്മാണ രീതിയിലുള്ള പൊതുവായ കൂറടക്കവും ഇനിയും ഗവേഷണ വിഷയമാക്കേണ്ടതുണ്ട്. അത്തരം വീടുകള്‍ക്ക് ഏകദേശ സാമ്യമുണ്ട്. ശുചിത്വമുള്ളതും ലഘുവും സൗകര്യപ്രദവുമായ അത്തരം കുടിലുകളായിരുന്നിരിക്കണം, ഒരുപക്ഷേ കേരളത്തിലെ പഴയ ഭവന മാതൃകകള്‍.

സംസ്‌കൃതത്തിന്റെയും ആ വഴിക്കു ലഭിച്ച തച്ചുശാസ്ത്രങ്ങളുടെയും നൂതന സിദ്ധാന്തങ്ങളാവണം പുതിയ ഭവനങ്ങള്‍ക്ക് മാതൃകയായത്. അപ്പോഴും അവയ്ക്ക് കേരളീയ ഛായ നല്‍കാന്‍ നമ്മുടെ വാസ്തുശില്‍പ്പ വിദഗ്ദ്ധരായ ‘മൂത്താശാരിമാര്‍’ ശ്രദ്ധിച്ചിരുന്നുവെന്നത് സത്യമാണ്.”

No comments:

Post a Comment