ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, April 20, 2017

സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതിപൂരകം - സംസ്‌കൃതം പഠിക്കാം - 4


സംസ്‌കൃതം സംസ്‌കൃതിസ്തഥാ സ്വാധ്യായ സംസ്‌കൃതം
ഉദ്യോഗിനം പുരുഷസിംഹമുപൈതി ലക്ഷ്മീഃ
ഉദ്യോഗിനം = പരിശ്രമശീലനായ ഉത്സാഹിയായ
പുരുഷസിംഹം = പൗരുഷമുള്ള സിംഹത്തെ
ഉപൈതി = പ്രാപിക്കുന്നു
ലക്ഷ്മിഃ = ഐശ്വര്യം

പരിശ്രമശീലനായ സിംഹതുല്യനായ വ്യക്തികളെ (മാനവരെ) എക്കാലത്തും ഐശ്വര്യം കൈവിടില്ല. അവര്‍ക്ക് ഐശ്വര്യം എന്നുമുണ്ടാവുമെന്നര്‍ത്ഥം.
ഈ പാഠത്തില്‍ ദ്വിതീയാവിഭക്തിയാണ് പഠിപ്പിക്കുന്നത്. കര്‍ത്തൃവാചകത്തില്‍ കര്‍മ്മപദം ദ്വിതീയ വിഭക്തിയായിരിക്കും.
ഉദാ:- വിദ്യാര്‍ത്ഥി ഗ്രന്ഥം പഠതി
ഇവിടെ ഗ്രന്ഥം എന്നത് ദ്വിതീയാ വിഭക്തിയില്‍ പ്രയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.

ഭാരതം ഭാരതം നഹി
വിനാ വേദം വിനാ ഗീതം
വിനാ രാമായണീം കഥാം
വിനാ കവിം കാളിദാസം
ഭാരതം ഭാരതം നഹി

(അര്‍ത്ഥം:- നാലു വേദങ്ങളും ഭഗവത് ഗീതയും, രാമായണ കഥയും, കാളിദാസ കവിയും ഇല്ലാതെ ഭാരതം ഭാരതമാവില്ല. ഇവയെല്ലാമാണ് ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തുന്നത് എന്ന് മനസ്സിലാക്കണം).
ഇവിടെ വേദ-ഗീതാ-രാമായണ-കവി ശബ്ദങ്ങള്‍ ദ്വിതീയാവിഭക്തിയില്‍ പ്രയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.

ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയന്‍ം യോഗഭിര്‍ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സര്‍വലോകൈകനാഥം!!

എന്ന ശ്ലോകത്തില്‍ ദ്വിതീയ വിഭക്തി പ്രയോഗം സ്വയം പരിശോധിച്ച് മനസ്സിലാക്കാവുന്നതാണ്.

വിശേഷസൂചന:-
ബാലകഃ പാഠം പഠതി
ബാലകഃ വിദ്യാലയം ഗച്ഛതി
ബാലകഃ അധ്യാപകം പൃച്ഛതി.

ഈ വാചകങ്ങളില്‍ അടിവരയിട്ടവ ശ്രദ്ധിക്കുക. പാഠം= പാഠത്തിനെ എന്നും, വിദ്യാലയം = വിദ്യാലയത്തിലേക്ക്, അധ്യാപകം = അധ്യാപകനോട് എന്നിങ്ങനെ അര്‍ത്ഥം വരുന്ന (നെ, ക്ക്, ഓട്) ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

തയ്യാറാക്കിയത്: വിശ്വസംസ്‌കൃത പ്രതിഷ്ഠാനം, കേരളം (സംസ്‌കൃത ഭാരതി)

No comments:

Post a Comment