ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, April 14, 2017

ദശപുഷ്പ മാഹാത്മ്യം



ധന്യമാം ദശപുഷ്പമെന്തെല്ലാം ചൊല്ലേണമതിന്‍നാമങ്ങള്‍
സത്ഗുണങ്ങളെ വര്‍ണ്ണച്ചു കേള്‍പ്പാനാഗ്രഹമുണ്ടു മാനസേ
ആദിയാകും കറുകയ്‌ക്കോര്‍ക്കുമ്പോള്‍ ആദിത്യനല്ലോ ദേവത
ആധിവ്യാധികളാകവേ നീങ്ങും ആദരാലിതു ചൂടുകില്‍
രണ്ടാമതാകും വിഷ്ണുക്രാന്തിക്കുകൊണ്ടല്‍ നേര്‍വര്‍ണ്ണന്‍ ദേവത
തൃഷ്ണയോടിതു ചൂടുന്നാകിലോ ഐശ്വര്യമുണ്ടാംമേല്‍ക്കുമേല്‍
മൂന്നാംപൂവാംകുറുന്നിലയ്‌ക്കോര്‍ത്താല്‍ ഇന്ദിരാദേവി ദേവതാ
ആദരാലിതുചൂടുന്നാകിലോ ഐശ്വര്യമുണ്ടാംമേല്‍ക്കുമേല്‍
നാലാമതാം തിരുതാളിയ്‌ക്കോര്‍ത്താല്‍ നാന്‍മുഖനല്ലോ ദേവതാ
ആദരാലിതുചൂടുന്നാകിലോ ആയുസ്സുണ്ടാകുമേറ്റവും
അഞ്ചാമതാകും മുച്ചുഴിയ്‌ക്കോര്‍ത്താല്‍ പഞ്ചബാണാരിദേവതാ,
ആദരാലിതു ചൂടുന്നാകിലോ പഞ്ചപാപങ്ങള്‍ തീര്‍ന്നുപോം
ആറാമതാകും മുക്കൂറ്റിക്കോര്‍ത്താല്‍ പാര്‍വതീദേവീ ദേവതാ
ഭക്തിയോടിതുക ചൂടുന്നാകിലോ മംഗല്യത്തിനുത്തമം
ഏഴാമതാകും കൈയോന്നിക്കോര്‍ത്താല്‍ വന്‍പെഴും വരുത്തന്‍താനും
ആദരാലിതു ചൂടുന്നാകിലോ ആഗ്രഹമൊക്കെ സാധ്യമാം
എട്ടാമതാകും നിലമ്പനയോര്‍ത്താല്‍ അന്‍പോടെ കാമദേവനും
മട്ടോലും മൊഴിമാരെ നിങ്ങടെ ഇഷ്ടമൊക്കെയും സാധ്യമാം
ഒന്‍പതാകും ചെറുമുളയ്‌ക്കോര്‍ത്താല്‍ വന്‍പെഴും യമധര്‍മനും
ഭര്‍തൃസൗഖ്യവും പുത്രരുമുണ്ടാം ഭക്തിയോടിതുചൂടുകില്‍
പത്താമതാമുഴിഞ്ഞക്കോര്‍ക്കുമ്പോള്‍ ചിത്തജനല്ലോ ദേവതാ
സുന്ദരിമാരേ ചൂടേണമിതു സൗന്ദര്യത്തിനുമുത്തമം

No comments:

Post a Comment