ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, April 23, 2017

അറിവിനെ അറിഞ്ഞ് അറിയുമ്പോള്‍ - രമണ മഹര്‍ഷി


1935 മെയ് മുതല്‍ 1939 മാര്‍ച്ച് വരെ പല സന്ദര്‍ശകരും ചോദിച്ച ചോദ്യങ്ങള്‍ക്ക് രമണ മഹര്‍ഷി നല്‍കിയ മറുപടികള്‍ ആത്മീയ ദര്‍ശനങ്ങളും വേദാന്ത വ്യാഖ്യാനങ്ങളും ലൗകിക ജീവിതത്തിന്റെ വഴികാട്ടിയുമാണ്.
ബ്രഹ്മനില്‍നിന്ന് (അറിവില്‍ നിന്ന്) അന്യമായോ സ്വതന്ത്രമായോ മനസ്സിലാക്കപ്പെടുന്ന ലോകം ‘അസത്ത്’ (അയഥാര്‍ത്ഥം) ആണ്. എന്നാല്‍ ജീവനും ഈശ്വരനും ഉള്‍പ്പെടെയുള്ള ബ്രഹ്മന്റെ പ്രത്യക്ഷീകരണമാണ് ലോകം എന്ന് മനസ്സിലാക്കിയാല്‍ അത് ശരിയുമാണ്.

അത് ശരിയാവുന്നത്, അസ്തിത്വത്തിന്റെ അടിസ്ഥാനമായ അറിവില്‍നിന്നാണ്.

പൊന്നോ കല്ലോ പോലെയാണ് അറിവ്. ജീവന്‍, ഈശ്വരന്‍, ലോകം എന്നിവ അതുകൊണ്ട് നിര്‍മിക്കപ്പെട്ട രൂപങ്ങളോ, ആഭരണങ്ങളോ ശില്‍പ്പങ്ങളോ ആണ്. മറ്റുള്ളവരെപ്പോലെ ഋഷിയും ലോകത്തെ കാണുന്നു; അതില്‍ ജീവിക്കുന്നു, സഞ്ചരിക്കുന്നു. എന്നാല്‍ അദ്ദേഹം അതിനെ തന്നില്‍നിന്ന് വ്യത്യസ്തമായി കാണുന്നില്ല.

”ലോകം നശ്വരമാണെന്ന് താത്വികഗ്രന്ഥങ്ങള്‍ പറയുമ്പോള്‍, ലോകം ശാശ്വതമാണെന്ന തെറ്റിദ്ധാരണയില്‍ നിന്ന് നമ്മെ വീണ്ടെടുക്കാനാണത്. ലോകം അനിത്യമാണെന്ന് പറയുന്നതല്ല, അറിവെന്ന നിലയില്‍ നാമെല്ലാം നിത്യരാണ് എന്നു പറയുന്നതാവും കൂടുതല്‍ നല്ലത്.”

No comments:

Post a Comment