ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, April 14, 2017

തിരുനാരായണപുരം ക്ഷേത്രം

No automatic alt text available.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ അരക്കുപറമ്പ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു മഹാ ക്ഷേത്രമാണ് തിരുനാരായണപുരം ക്ഷേത്രം.

വിവിധ ദേവതാ രൂപങ്ങളുടെ സംഗമസ്ഥാനമെന്ന് അറിയപ്പെടുന്ന ക്ഷേത്രമാണ് അരക്കുപറമ്പ് തിരുനാരായണപുരം ക്ഷേത്രം. നാലമ്പലത്തിനകത്ത് രണ്ട് ശ്രീകോവിലുകളില്‍ വിഷ്ണു (വാമനമൂര്‍ത്തി), ശിവന്‍ എന്നീ രണ്ട് പ്രധാന പ്രതിഷ്ഠകളും ചുറ്റമ്പലത്തിന് പുറത്ത് നരസിംഹമൂര്‍ത്തി രൂപത്തിലുള്ള വിഷ്ണു പ്രതിഷ്ഠയും പ്രത്യേകതകളാണ്. ഗണപതി, അയ്യപ്പന്‍, നാഗങ്ങള്‍ എന്നീ ഉപദേവ പ്രതിഷ്ഠകളും ഉണ്ട്. 

ഇതിഹാസ കാവ്യമായ മഹാഭാരത്തിലെ അരക്കില്ല കഥയുമായി ബന്ധപെട്ട് കിടക്കുന്നതിനാലാണ് അരക്കുപറമ്പിന് ഈ പേരു കിട്ടിയത്. അനേകം ബ്രാഹ്മണ ഗൃഹങ്ങളും ക്ഷേത്രങ്ങളും ഉണ്ടായിരുന്ന ഒരു പ്രദേശമാണ് അരക്കുപറമ്പ്.

മഹാഭാരത കഥയിലെ പ്രതി നായകന്‍ ദുര്യോധനന്‍, പാണ്ഡവരെ ചതിയിലൂടെ വധിക്കാനായി പണി കഴിപ്പിച്ച വീടാണ് "അരക്കില്ലം". പുരോചനനെയാണ് ഇതിനായി നിയോഗിച്ചത്. പുരോചനന്‍, അരക്ക് നെയ്യ് തുടങ്ങി വേഗത്തില്‍ കത്തിപ്പിടിക്കുന്ന വസ്തുക്കളെ കൊണ്ടാണ് അരക്കില്ലം നിര്‍മ്മിച്ചത്.


ഇതെല്ലാം മുന്‍കൂട്ടി മനസ്സിലാക്കിയ വിദുരര്‍ ഹസ്തിനാ പുരത്തില്‍ നിന്നു ഖനകനെ പാണ്ടവര്‍ക്കു സഹായത്തിനായി അയച്ചു. കൃഷ്ണ ചതുര്ദ്ദശി ദിവസം അരക്കില്ലം കത്തിക്കാനാണ് പുരോചനന്‍റെ പദ്ധതിയെന്ന് പാണ്ഡവരെ ഖനകന്‍അറിയിച്ചു. അതിന് മുമ്പെ അവിടെനിന്നു രക്ഷപെടാനുള്ള ഒരു തുരങ്കംഅരക്കില്ലത്തിനുള്ളില്‍ നിര്‍മ്മിക്കാം എന്നും ഖനകന്‍ പാണ്ഡവരെ അറിയിച്ചു.


കൃഷ്ണ ചതുര്‍ദ്ദശി ദിവസം കുന്തി മാതാവ് വരണാവതത്തിലെ (അരക്കുപറമ്പിലെ) ബ്രാഹ്മണരെ ഭാര്യ പുത്ര സമേതം ക്ഷണിച്ചു വരുത്തി അവര്‍ക്ക് ഇഷ്ട ഭോജനവും പണവും വസ്ത്രങ്ങളും നല്‍കി അവരുടെ അനുഗ്രഹം വാങ്ങി. കൃഷ്ണ ചതുര്‍ദ്ദശി ദിവസം രാത്രി അരക്കില്ലം കത്തിച്ചു പാണ്ഡവരെ വധിക്കാനായിരുന്നു പുരോചനന്‍റെ ഗൂഡനീക്കം. രാത്രിയായപ്പോഴേക്കും പുരോചനന്‍ ചാര വൃത്തിക്കായി നിയോഗിച്ച ദാസിയും അഞ്ചു മക്കളും വിഷം കഴിച്ചു ബോധരഹിതരായി കിടക്കുന്നു.
ദുരോധനന്‍റെയും പുരോചനന്‍റെയും ചതി മനസ്സിലാക്കിയ ഭീമന്‍, പുരോചനന്‍ കത്തിക്കുന്നത് കാത്തു നില്‍ക്കാതെ അരക്കില്ലത്തിനെ അഗ്നിക്കിരയാക്കി. പാണ്ഡവരും കുന്തീദേവിയും അവിടെ നിന്നും തെക്കേ ദിക്കിലേക്ക് യാത്രയായി. പുരോചനന്‍ അഗ്നിയില്‍ വെന്തുമരിച്ചു. അധര്‍മത്തെ തോല്‍പ്പിച്ച് ധര്‍മം ജയിച്ച ചരിത്രമാണ് അരക്കുപറമ്പിനുള്ളത്.
അരക്കുകൊണ്ട് നിര്‍മ്മിച്ച ഗൃഹം ഉണ്ടായിരുന്നതിനാല്‍ ഈ സ്ഥലം അരക്കുപറമ്പ് എന്ന് അറിയപ്പെട്ടു തുടങ്ങി. അനേകം ബ്രാഹ്മണരുണ്ടായിരുന്ന അരക്കുപറമ്പില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് രണ്ടു പ്രധാന ബ്രാഹ്മണ ഗൃഹങ്ങള്‍ ആണ്.


#ഭാരതീയചിന്തകൾ

No comments:

Post a Comment