ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, April 23, 2017

സംസ്‌കൃതം പഠിക്കാം - 7


സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം
ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ
(പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണ്.)
ഈ പാഠത്തില്‍ പഞ്ചമീ വിഭക്തിയുടെ അര്‍ത്ഥമാണ് പഠിക്കുന്നത്. മുകളില്‍ കൊടുത്ത ആപ്ത വാക്യത്തില്‍ ‘സ്വര്‍ഗ്ഗാദപി’ (സ്വര്‍ഗ്ഗാദ് + അപി) സ്വര്‍ഗ്ഗത്തേക്കാളും, എന്നത് പഞ്ചമീ വിഭക്തി പ്രയോഗമാണ്.
അതില്‍നിന്ന്, അതിനെക്കാളും, ഹേതുവായിട്ട് പഞ്ചമീ എന്ന് ബാലപ്രബോധനം.

ബാലഃ വിദ്യാലയാത് ആഗച്ഛതി
ഫലം വൃക്ഷാത് പതതി
ജലം നദ്യാഃ പ്രവഹതി

ഇവിടെ ‘വിദ്യാലയാത്’ , ‘വൃക്ഷാത്’, ‘നദ്യാഃ’ എന്നിവ പഞ്ചമീ വിഭക്തി പ്രയോഗമാണ്.
ആകാശാത് പതിതം തോയം
സാഗരം പ്രതി ഗച്ഛതി
സര്‍വ്വ ദേവ നമസ്‌കാരം
കേശവം പ്രതി ഗച്ഛതി
(ആകാശത്തില്‍നിന്ന് വീഴുന്ന വെള്ളം സമുദ്രത്തിലേക്ക് വീഴുന്നു. അതുപോലെ എല്ലാ നമസ്‌കാരവും കേശവനില്‍ എത്തുന്നു)

യുക്തിയുക്തം വചോ ഗ്രാഹ്യം
ബാലാദപി ശുകാദപി
അയുക്തം നൈവ ച ഗ്രാഹ്യം
സാക്ഷാദപി ബൃഹസ്പതേഃ
(യുക്തിപൂര്‍വ്വം വിമര്‍ശിച്ച് വാക്കുകളെ അറിയണം. ബാലന്മാരില്‍നിന്നും തത്തയില്‍നിന്നും പോലും. യുക്തിരഹിതമായത് സാക്ഷാല്‍ ബൃഹസ്പതിയില്‍ നിന്നായാലും സ്വീകരിക്കേണ്ടതില്ല)

ബാലാത് + അപി
ശുകാത് + അപി
സാക്ഷാത് + അപി എന്നിവയിലെ പ്രയോഗം പരിശോധിക്കുക.

അന്നാത് ഭവന്തി ഭൂതാനി
പര്‍ജ്ജന്ന്യാദന്ന സംഭവഃ
യജ്ഞാദ് ഭവതി പര്‍ജ്ജന്യോ
യജ്ഞഃ കര്‍മ്മ സമുദ്ഭവഃ
എന്ന ഗീതാശ്ലോകം സ്വയം പദച്ഛേദം ചെയ്ത് പരിശീലിക്കാവുന്നതാണ്.
(9447592796)

തയ്യാറാക്കിയത്: വിശ്വസംസ്‌കൃത പ്രതിഷ്ഠാനം, കേരളം (സംസ്‌കൃത ഭാരതി)

No comments:

Post a Comment