ശിവക്ഷേത്ര പ്രദക്ഷിണം
ഭഗവാൻ ശ്രീ ശങ്കരൻ ശിവനാണ് എന്നുവെച്ചാൽ മംഗളം തരുന്നവനാണ്. എല്ലാം ദുഃഖങ്ങളും തീർത്ത് പരമാനന്ദരസം തരുന്നവനാണ്. സഹസ്രാരത്തിലെത്തുമ്പോഴാണ് ഈ അവസ്ഥ. സഹസ്രാരശിവന്റെ ജഠാമകുടം അമേയമായ പരമാനന്ദത്തിന്റെ കലവറയുമാണ്. അവിടെ ഗംഗദേവിയെ ഒളിച്ചു വെച്ചിരിക്കുന്നു എന്നാണ് പുരാണം. ഗംഗജലം പരിശുദ്ധമാണ്, അത് ആകാശ ഗംഗയാണ്. സകലപാപവും കഴുകിക്കളയാനുള്ള ശക്തിയുണ്ട്, ഈ ഗംഗയാണ് സഹസ്രാരത്തിലെത്തുന്ന സാധകൻ അനുഭവിക്കാനിടവരുന്ന അമൃത്, ഈ അമൃത് എപ്പോഴും ശിവന്റെ ഇടത്തെ ഭാഗത്തേക്ക് ഒഴുകികൊണ്ടിരിക്കുന്നു, ശിവക്ഷേത്രത്തിൽ സവ്യാപസവ്യം അല്ലെങ്കിൽ മുക്കാൽ വട്ടം എന്ന പ്രദക്ഷിണം, ഈ അമൃത പ്രവാഹത്തെ അവഗണിക്കരുതെന്ന് കാണിക്കാനാണ്. അവിടെ ഒരു ഓവും നിർമ്മിച്ചിരിക്കും, പ്രദക്ഷിണം ഇവിടെ എത്തിച്ച് മടങ്ങുകയാണ് ഭക്തന്മാർ പതിവ്. ഈ ഓവിനടുത്തെത്തിയാൽ താഴികകുടം നോക്കി അല്ലെങ്കിൽ സഹസ്രാരം നോക്കി തൊഴണമെന്നാണ് വിധി. എല്ലാ പ്രദക്ഷിണവും പ്രാണായാമത്തിനു തുല്യമാണ് . ശിവക്ഷേത്രത്തിൽ പ്രതേകിച്ചും.
No comments:
Post a Comment