ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, April 7, 2016

ആസ്വദിക്കൂ ഓരോ നിമിഷവും

ശൂഭചിന്ത

ഒരു കുട്ടിയെ ശ്രദ്ധിക്കൂ.  അവന്‍/അവള്‍ ഏകദേശം 3വയസ്സ്  വരെയോളംയാതൊന്നിലും ശ്രദ്ധ കൊടുക്കാതെ എല്ലാം ആസ്വദിക്കുന്നു

നിഷ്കളങ്ക ഭാവമാണ് കുട്ടിക്കുളളത്, എല്ലാവരും കുട്ടികളെ ഇഷ്ടപെടാനും കാരണം നിഷ്കളങ്കതയാണ്.

മനസ്സ് ഉണരുമ്പോള്‍ ആസ്വാദനം അസാധ്യമാകുന്നു. മനസ്സ് എന്നത് അനേക ചിന്തകളുടെ കലവറയാണ്.

നമ്മള്‍ ഉറക്കം ഏറെ ഇഷ്ടപെടുന്നതിന് കാരണം ചിന്തകളില്‍ നിന്ന് വിട്ട് നില്‍കുന്നത് കൊണ്ടാണ്

കുട്ടികള്‍ക്ക് ഓരോ നിമിഷവും ആസ്വാദ്യകരമാണ്. എന്നാല്‍ നമ്മള്‍ ബോറടി മാറ്റുവാന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുന്നു. ടിവി വേണം, ദൂരെ യാത്രകള്‍ വേണം അങ്ങനെ പലതും.

മുതിര്‍ന്നവര്‍ കുട്ടികളെ അനുഗ്രഹിക്കുന്നത് പോലും വഴി തിരിച്ചാണ്. '' ധനനാന്യാദി സമൃദ്ധിയോടും നല്ല ജോലിയോടും കൂടി സുഖമായി ജീവിക്കട്ടെ''

��ഈ പറഞ്ഞതിന്‍റെ അര്‍ത്ഥം ധന സമാഹരണവും നിരന്തര ജോലിയും ചെയ്താല്‍ മാത്രമേ നിനക്ക് സുഖമായി ജീവിക്കാന്‍ സാധിക്കൂ എന്നാണ്.

അപ്പോള്‍ കുട്ടി മനസ്സില്‍ കുറിച്ചിടന്നതോ പണ സമ്പാദനമാണ് സുഖം നല്‍കുന്നത് എന്നല്ലേ?

''ഓരോ നിമിഷവും നമ്മളെല്ലാവരും സമാധനത്തോട് കൂടി ജീവിക്കട്ടെ'' ��ഇത് നിസ്വാര്‍ത്ഥമായുളള അനുഗ്രഹമാണ്.

നീയോ ഞാനോ മാത്രമല്ല സസ്യ ജന്തു ജീവജാലങ്ങള്‍ എല്ലാം സുഖമായിരിക്കട്ടെ എന്ന അനുഗ്രഹം കേട്ട് വളരുന്ന കുട്ടി എന്തേലും സ്വന്തമാക്കാന്‍ ഓടി നടക്കുവോ? സ്വയം സമാധാനം കണ്ടെത്തുകയും മറ്റുളളവര്‍ക്ക് അത് പകരാനുമുളള ചിന്തകളും പ്രവര്‍ത്തിയുമേ അവനിലൂടെ വരികയൊള്ളൂ.

ഡിങ്കിള്‍ എന്ന കുട്ടി ബാറ്റും ബോളുമായി ക്രിക്കറ്റ് കളിക്കാനിറങ്ങി ആദ്യ ഓവറിന് ശേഷം ഔട്ടായപ്പോള്‍ ബാറ്റും ബോളുമായി കൂട്ടുകാരുമായി പിണങ്ങി വീട്ടിലേക്ക് പോയി...

അനേക വര്‍ഷങ്ങള്‍ കഴിഞ്ഞ് ഡിങ്കിള്‍ മുത്തശ്ശന്‍ ചെറുമകനോടൊപ്പം ക്രിക്കറ്റ് കളിച്ചു.
ആദ്യത്തെ ബോളില്‍ ഔട്ടായ മുത്തശ്ശന്‍ പിണങ്ങിയില്ല ചെറുമകനൊപ്പം കളി തുടര്‍ന്നു.

കുട്ടിയായിരിക്കുമ്പോള്‍ വളരെ ഗൗരവ പൂര്‍വ്വം കളിച്ചത് പ്രായമായപ്പോള്‍ വളരെ ക്ഷമ വരികയും ഇത് വെറും കളിയാണെന്നും തിരിച്ചറിഞ്ഞു

കുട്ടികള്‍ക്ക് ഉത്സാഹം ഉണ്ട് ക്ഷമ ഇല്ല. മുത്തശ്ശന് ക്ഷമയുണ്ട് പക്ഷേ ഉത്സാഹം ഇല്ല.

കാഴ്ചപ്പാടാണ് ഏറ്റവും പ്രാധാന്യം. അച്ഛനും അമ്മയും നല്ലൊരു മാതൃക ആയെങ്കില്‍ മാത്രമേ വരും തലമുറക്ക് സമാധാനപരമായി മുന്നോട്ട് പോകുവാന്‍ സാധിക്കൂ.

സ്കൂളില്‍ പോകുമ്പോള്‍ പെന്‍സില്‍ കൂട്ടുകാരന് കൊടുത്തിട്ട് വന്നാല്‍ ഉടന്‍ മാതാ പിതാക്കള്‍ ചോദിക്കും  നീ നിന്‍റെ സാധനം എന്ത് കൊണ്ട് സൂക്ഷിച്ചില്ല?

ഈ ഒരു ചോദ്യം കേള്‍ക്കുന്ന കുട്ടി എന്‍റെ സാധനങ്ങള്‍ മറ്റാര്‍ക്കും കൊടുക്കരുത് എന്ന  സ്വാര്‍ത്ഥത പഠിക്കുന്നു.

ഇങ്ങനെ ഓരോ നിമിഷവും സ്വാര്‍ത്ഥത നിറഞ്ഞ കുടുംബത്തിന്‍റെ വാക്കുകളും സമൂഹത്തിന്‍റെ വാക്കുകളും കേട്ട് ആസ്വാദനം എന്നത് അകന്ന് നില്‍ക്കുന്നു.

രാവിലെ എഴുന്നേല്‍കുന്നത് മുതല്‍ കിടന്നുറങ്ങുന്നത് വരെ  ഒരു താളലയം ഉണ്ടെങ്കില്‍ എല്ലാം ആസ്വദിക്കാം

സിനിമ നമ്മള്‍ ആസ്വദിക്കുന്നു, അത് സന്തോഷം നല്‍കുന്നവ ആയിരിക്കാം, രസിപ്പിക്കുന്നവ ആയിരിക്കാം, മാതൃക നല്‍കുന്നവ ആയിരിക്കാം, ദുഃഖം നല്‍കുന്നവയും ആകാം. പക്ഷേ ദുഃഖം നല്‍കിയാല്‍ പോലും വീണ്ടും വീണ്ടും ആ സിനിമ കാണുന്നത് ആ ദുഃഖത്തെയും നമ്മള്‍ ആസ്വദിക്കുന്നു എന്നത് കൊണ്ടല്ലേ?

ജീവിത്തില്‍ നമുക്ക് ദുഃഖം നല്‍കുന്നത് പലരുടെ കുറ്റപെടുത്തലുകളും ദേഷ്യപെടലും നമ്മുടെ ഇഷ്ടാനുസരണം നടക്കാത്തതിലും പലതും വിട്ട് പോകുന്നു എന്നുളള ഭയം കൊണ്ടും കളിയാക്കല്‍ കൊണ്ടുമാണ്.

നവരസങ്ങളാണ് നമ്മുടെ ജീവിതത്തില്‍ അനുദിനം നടക്കുന്നത്. അവ ഓര്‍ത്ത് ദുഃഖിച്ചാല്‍ സമയം പോകും, അതിനെ നേരിടാനുളള  ശക്തി നേടിയെടുത്താല്‍ പിന്നെ ഞാന്‍ പറയാതെ എന്നില്‍ ദുഃഖം വരില്ല.

സന്തോഷിപ്പിക്കുന്ന വാക്കുകള്‍ അനുനിമിഷം പറയുന്നവരെ സൂക്ഷിക്കുക. കുറ്റപെടുത്തുന്ന വാക്കുകള്‍ പറയുന്നവരെയും സൂക്ഷിക്കുക.

പ്രിയമായ വാക്ക് പറയുന്നവര്‍ നമ്മുടെ നല്ല പ്രവര്‍ത്തികള്‍ ചൂണ്ടി കാണിക്കുന്നു, പക്ഷേ നമ്മള്‍ ആ പറഞ്ഞതിനെ ഓര്‍ത്ത് വെച്ച് അഭിമാനിതനായിരിക്കുമ്പോള്‍ ശ്രദ്ധ കുറയുന്നു ചെയ്ത പ്രവര്‍ത്തിയെ കുറിച്ച് അയവിറക്കി ഇരുന്നാല്‍ ഈ നിമിഷം ചെയ്യേണ്ടവ നീണ്ട് പോകും.

എന്നാല്‍ കുറ്റപെടുത്തുന്നവര്‍ ഏത് ഉദ്ദേശത്തിലായാലും അവരോട് ദേഷ്യം കാണിക്കാതെ അവര്‍ പറയുന്നതില്‍ കാര്യമുണ്ടോ എന്ന് ചിന്തിക്കുക. നല്ല  മാറ്റം വരുത്താന്‍ കുറ്റപെടുത്തലുകള്‍ സഹായകമാണ്.

നല്ലത് പറയുന്നവരേയും കുറ്റപെടുത്തുന്നവരേയും ഒരേ പോലെ കാണുക. നമ്മുടെ ഉയര്‍ച്ചക്കായി അവ ഉപയോഗിക്കുക. ശ്രദ്ധയെ അധിക സന്തോഷത്തിലേക്കോ, കുറ്റപെടുത്തലുകളിലേക്കോ വഴി തിരിക്കാതെ സമചിത്തതയില്‍ നിര്‍ത്തുക. നിസ്വാര്‍ത്ഥ ജീവിതം‍ നമുക്ക് എപ്പോഴും ആനന്ദം സമ്മാനിക്കുന്നു.

നിന്നെ പോലെ നിന്‍റെ അയല്‍കാരനെ സ്നേഹിക്കണമെങ്കില്‍, ആദ്യം ഞാന്‍ എന്‍റെ മനസ്സിനെ അറിയണം. ഞാന്‍ എനിക്ക് വേദന നല്‍കുന്ന ഒരു കാര്യവും സ്വീകരിക്കുന്നില്ലെങ്കില്‍ മാത്രമേ അയല്‍കാരനെ സ്നേഹിക്കാന്‍ കഴിയൂ.

ശ്രദ്ധ എപ്പോഴും നിസ്വാര്‍ത്ഥതയില്‍ ആയിരിക്കണം

ആസ്വദിക്കൂ ഓരോ നിമിഷവും

No comments:

Post a Comment