ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, April 22, 2016

ചോതി

തീയതി: 22-04-2016 (1191 മേടം 9)
നക്ഷത്രം: ചോതി (ഇന്ന്‍ രാവിലെ 07:18:43 സെക്കന്‍റ് വരെ ചിത്തിര, തുടര്‍ന്ന് ചോതി)
ചോതി: ചില പ്രധാന വിവരങ്ങള്‍:
---------------------------------
കൂറ് (രാശി): തുലാം
രാശ്യാധിപന്‍: ശുക്രന്‍ (മഹാലക്ഷ്മി)
ഗണം: ദേവഗണം
നക്ഷത്രദേവത: വായു
നക്ഷത്രദേവതാമന്ത്രം: "ഓം വായവേ നമ:"
മൃഗം: മഹിഷം
പക്ഷി: കാകന്‍
വൃക്ഷം: നീര്‍മരുത്
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'
ആഴ്ച: വെള്ളി
പക്ഷം (പക്കം): ശുക്ലപക്ഷം (വെളുത്തപക്ഷം അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)
തിഥി: പൌര്‍ണമി
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.23 - 12.45
കൃത്യം മദ്ധ്യാഹ്നം: 12 മണി, 21 മിനിട്ട് 56 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 10.49 മുതല്‍ 12.21 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)
ഗണനം: കൊല്ലം-ജില്ല
By: https://www.facebook.com/anilvelichappadan
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).
***************
ചോതി നക്ഷത്രം-ചില പൊതുഫലവും ദോഷവും പരിഹാരവും:
-------------------------------------------------------------
സുര്യ, ശനി, കേതു ദശകളില്‍ ദേഷപരിഹാരം ചെയ്യണം. അനുജന്മനക്ഷത്രങ്ങളായ ചോതി, ചതയം, തിരുവാതിര എന്നീ നാളുകളില്‍ ക്ഷേത്രദര്‍ശനം നടത്തണം. രാഹുവിനെ പ്രീതിപ്പെടുത്തുന്ന കര്‍മ്മങ്ങളും സര്‍പ്പഭജനവും നല്ലതാണ്‌. ചോതിയും വെള്ളിയും ഒത്തുവരുന്ന ദിവസങ്ങളില്‍ ലക്ഷ്മീപൂജ നടത്തുന്നത്‌ വളരെ ഉത്തമമാകുന്നു.
രാശ്യാധിപനായ ശുക്രനെ പ്രീതിപ്പെടുത്തുന്നതിനായി ശുക്രന്‍റെ അധിദേവതകളായ മഹാലക്ഷ്മി, അന്നപൂര്‍ണ്ണേശ്വരി എന്നിവരെ ആരാധിക്കുന്ന കര്‍മ്മങ്ങളും ചെയ്യണം. ഏതൊരു പുതിയ കാര്യം ആരംഭിച്ചാലും ഇവര്‍ അടുത്തുള്ള സര്‍പ്പക്കാവില്‍ തിരിതെളിച്ച്‌ സര്‍പ്പപ്രീതിക്കായി പ്രാര്‍ത്ഥിക്കുന്നത്‌ അത്യുത്തമം ആയിരിക്കും.
ഭര്‍തൃനാശമുണ്ടാക്കുന്ന കണ്ഠവേധദോഷമുള്ളതിനാല്‍ തീര്‍ച്ചയായും രോഹിണിയുമായി വിവാഹം പാടില്ല. ദോഷം സംഭവിച്ചിട്ടുണ്ടെങ്കില്‍ ദീര്‍ഘമംഗല്യത്തിനായും ഭര്‍ത്താവിന്‍റെ ആയുരാരോഗ്യത്തിനായും തിങ്കളാഴ്ചവ്രതം, സ്വയംവര പുഷ്പാഞ്ജലി എന്നിവ നടത്തുന്നത്‌ അത്യുത്തമം ആയിരിക്കും.
കറുപ്പ്‌, വെള്ള, ഇളം നീല എന്നീ നിറങ്ങള്‍ അനുകൂലമാകുന്നു. ചോതിയുടെ ദേവത വായുവാണ്‌. നിത്യവും വായൂമന്ത്രം ജപിക്കുന്നത്‌ ഉത്തമമാണ്‌.
മന്ത്രം: "ഓം വായവേ നമ:"
ധരിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ യന്ത്രം ത്രിപുരസുന്ദരീയന്ത്രം ആകുന്നു.
രത്നം ഗോമേദകം ആണ്. എങ്കിലും ഗ്രഹനിലയിലെ രാഹുവിന്‍റെ സ്ഥിതി പരിശോധിക്കാതെ ഗോമേദകം ധരിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം താങ്കളെ ഉപദേശിച്ചുകൊള്ളുന്നു.
ചോതിയുടെ ഭാഗ്യസംഖ്യ-4. ഉപാസനാമൂര്‍ത്തി-ഹനുമാന്‍ സ്വാമി. ഹനുമാന്‍ സ്വാമി നിത്യബ്രഹ്മചാരി ആകയാല്‍ മനസ്സും ശരീരവും അതീവ പരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്നവര്‍ മാത്രം ഹനുമാന്‍സ്വാമിയെ പൂജിക്കുകയും ആരാധിക്കുകയും ചെയ്യേണ്ടതുമാകുന്നു. ഫലം സുനിശ്ചിതമായിരിക്കും. അല്ലെങ്കില്‍ ദൂരവ്യാപകമായ ഭവിഷ്യത്ത്‌ അനുഭവിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.

No comments:

Post a Comment