ജ്‌ഞാനയോഗം, രാജയോഗം, കര്‍മ്മയോഗം, ഭക്‌തിയോഗം തുടങ്ങിയ ഈശ്വര സാക്ഷാത്‌ക്കാര മാര്‍ണ്മങ്ങളുള്ളതില്‍ ഭക്‌തിയോഗമാണ് ലൗകികജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് അനുഷ്‌ഠാനയോഗ്യമായിട്ടുള്ളത്.
ഭക്‌തിയോഗത്തില്‍തന്നെ നിര്‍ഗുണോപാസന ക്ലേശകരവും സഗുണോപാസന സുഖകരവുമാണ്. ഈശ്വരനെ ഉപാസിക്കുവാന്‍ അനവധി മാര്‍ണ്മങ്ങള്‍ നിലവിലുണ്ട്.
ഭക്‌തിയോഗത്തില്‍തന്നെ നിര്‍ഗുണോപാസന ക്ലേശകരവും സഗുണോപാസന സുഖകരവുമാണ്. ഈശ്വരനെ ഉപാസിക്കുവാന്‍ അനവധി മാര്‍ണ്മങ്ങള്‍ നിലവിലുണ്ട്.
ഹൈന്ദവധര്‍മ്മ ഗ്രന്ഥങ്ങളില്‍ നാലുയോഗ മാര്‍ഗ്ഗങ്ങളാണ് ഈശ്വരസാക്ഷാത്‌ക്കാരത്തിന് വിധിച്ചിട്ടുള്ളത്. ഭക്‌തിയോഗം, കര്‍മ്മയോഗം, ജ്‌ഞാനയോഗം, രാജയോഗം.
ഭക്‌തിയോഗം സുഗമവും അതുകൊണ്ടുതന്നെ പരമപ്രധാനവുമായി കല്‍പ്പിക്കപ്പെടുന്നു. ഗ്രഹദോഷപരിഹാര കര്‍മ്മങ്ങളുടെയെല്ലാം അടിസ്‌ഥാനമായി വര്‍ത്തിക്കുന്നത് ഈശ്വരാരാധനയാണ്. ഹിന്ദുസങ്കല്‌പമനുസരിച്ച് യഥാര്‍ത്ഥ ഈശ്വരന്‍ നിര്‍ഗുണനും നിരാകാരനുമായ പരബ്രഹ്‌മമാണ്.
ത്രിഗുണങ്ങള്‍: സത്ത്വം, രജസ്സ്, തമസ്സ് എന്നിവയാണ്. ഈ ഗുണങ്ങള്‍ വ്യത്യസ്‌തമായ അനുപാതങ്ങളില്‍ ഓരോ മനുഷ്യന്റേയും മനോബുദ്ധികളെ സ്വാധീനിക്കുന്നു. ഓരോരുത്തരുടേയും അഭിരുചികളും വ്യക്‌തിത്വവും വ്യത്യസ്‌തമായിരിക്കുന്നത് ഇതുകൊണ്ടാണ്.
ഓരോ വ്യക്‌തിയുടെ ഉള്ളിലും ഈ മൂന്നു ഗുണങ്ങളുണ്ട്. അതില്‍ മുന്നിട്ടുനില്‍ക്കുന്നത് ഏതു ഗുണമാണോ അതിനനുസരിച്ചാണ് വ്യക്‌തിയുടെ സ്വഭാവം രൂപപ്പെടുന്നത്. ജ്യോതിഷത്തിലെ ദോഷപരിഹാര കര്‍മ്മങ്ങളില്‍ ഈ ത്രിഗുണ നിര്‍ണ്ണയത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്.
നാമജപം
ജ്‌ഞാനയോഗം, രാജയോഗ, കര്‍മ്മയോഗം, ഭക്‌തിയോഗം തുടങ്ങിയ ഈശ്വര സാക്ഷാത്‌ക്കാര മാര്‍ഗ്ഗങ്ങളുള്ളതില്‍ ഭക്‌തിയോഗമാണ് ലൗകികജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് അനുഷ്‌ഠാനയോഗ്യമായിട്ടുള്ളത്.
ഭക്‌തിയോഗത്തില്‍തന്നെ നിര്‍ഗുണോപാസന ക്ലേശകരവും സഗുണോപാസന സുഖകരവുമാണ്. ഈശ്വരനെ ഉപാസിക്കുവാന്‍ അനവധി മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്.
കലിയുഗത്തില്‍ ഈശ്വരോപാസനയ്‌ക്ക് ഏറ്റവും ഫലപ്രദമാണ് നാമജപം. ഭോഗവും ഒടുവില്‍ മോക്ഷവും സിദ്ധിക്കുന്ന സഗുണോപാസനയ്‌ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന് അനുഷ്‌ഠിക്കാന്‍ പ്രയാസം നേരിടുന്നു.
സത്യയുഗത്തില്‍ ധ്യാനം ഏറ്റവും പ്രധാന ഉപാസനാ മാര്‍ഗ്ഗമായിരുന്നു. ആ യുഗത്തില്‍ മനുഷ്യ മനസ്സ് നിര്‍മ്മലമായിരുന്നതിനാല്‍ ധ്യാനം സുഗമവും ഫലപ്രദവുമായിരുന്നു. തുടര്‍ന്ന് ത്രേതായുഗത്തില്‍ യാഗവും ദ്വാപരയുഗത്തില്‍ പൂജയും പ്രധാന ഉപാസനാ മാര്‍ഗ്ഗങ്ങളായി. കലിയുഗത്തില്‍ മനുഷ്യ മനസ്സ് കൂടുതല്‍ മലിനവും ഏകാഗ്രത നഷ്‌ടപെട്ടതുമായി. അതുകൊണ്ടാണ് ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെട്ടത്.
കലിയുഗത്തിന്റെ ദുരിതങ്ങള്‍ തരണം ചെയ്യുവാനുള്ള മാര്‍ഗമെന്താണെന്നാരാഞ്ഞ നാരദനോട് ഭഗവാന്‍ നാരായണന്റെ നാമം ജപിക്കുകയാണ് വേണ്ടത് എന്ന് ബ്രഹ്‌മാവ് ഉപദേശിച്ചു.
'ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്‌ണ ഹരേ കൃഷ്‌ണ കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ.'
ഇതാണ് ആ മന്ത്രം.
ഈ പതിനാറു നാമങ്ങള്‍ നിത്യവും ഭക്‌തിപൂര്‍വം ജപിച്ചാല്‍ മാലിന്യങ്ങളകന്ന് മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. ഇതു ജപിക്കുന്നതിന് ക്ലിഷ്‌ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല.
ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്‌മഭക്‌തന്മാര്‍ ബ്രഹ്‌മലോകത്തിലും ശിവഭക്‌തന്മാര്‍ ശിവലോകത്തിലും വിഷ്‌ണുഭക്‌തന്മാര്‍ വിഷ്‌ണുലോകത്തിലും എത്തിച്ചേരുന്നു. ഇതിനെ സാലോക്യമോക്ഷം എന്നു പറയുന്നു.
ഭഗവാന്റെ സമീപത്ത് എത്തിച്ചേരുന്നത് സാമീപ്യമോക്ഷം. ഭഗവാന്റെ രൂപത്തെ പ്രാപിക്കുന്നത് സാരൂപ്യമോക്ഷം. ഭഗവാനില്‍ ലയിച്ച് ഭഗവാന്‍ തന്നെയായിത്തീരുന്നത് സായൂജ്യമോക്ഷം.
ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്‌തികളും ഈ നാമജപംകൊണ്ട് സിദ്ധിക്കുന്നു. മുജ്‌ജന്മ പാപങ്ങളാണ് ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്. സര്‍വ്വ പാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ സകലരഗ്രഹപ്പിഴകളും ഒഴിവാകും.
ശ്രവണം, കീര്‍ത്തനം, വിഷ്‌ണുസ്‌മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ നവവിധങ്ങളായ ഭക്‌തിമാര്‍ഗ്ഗങ്ങളുള്ളതില്‍ കീര്‍ത്തനമാണ് ഏറ്റവും സുഗമമായ മാര്‍ഗ്ഗമെന്ന് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നുണ്ട്. സാധാരണ മനുഷ്യന് അനുഷ്‌ഠിക്കാവുന്ന ഏറ്റവും സുഗമമായ ഭക്‌തിമാര്‍ഗ്ഗമാണ് നാമജപം.
നാമജപത്തിനുള്ള ചിട്ടകൾ
1. പ്രഭാതത്തില്‍ ബ്രഹ്മമുഹൂർത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. ഈ സമയങ്ങളിൽ സത്വശുദ്ധി വർദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാൻ ശ്രദ്ധിക്കണം.
2. നിത്യേന ഒരേ സ്ഥലത്തിരുന്നു ജപിക്കണം. സമയവും സ്ഥലവും മാറ്റരുത്.
3. സമകായശിരോഗ്രീവനായി ഇരിക്കണം. യോഗാസനത്തില്‍ ഏതെങ്കിലും ഒന്നിനെയെങ്കിലും തിരഞ്ഞെടുക്കണം. അത് മനസ്സിനെ നിശ്ചലമാകാന്‍ സഹായിക്കും
4. കിഴക്കോ വടക്കോ തിരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം.
5. മാന്തോല്‍, കുശ, പരവതാനി എന്നിങ്ങനെ ഏതെങ്കിലും ഇരിപ്പിടം തിരഞ്ഞെടുക്കുക, ഇത് ശരീരത്തിലെ വൈദ്യുതിയെ രക്ഷിക്കും.
6. ഇഷ്ടദേവതയുടെ സ്തുതികളും കീർത്തനങ്ങളും സാത്വികഭാവത്തെ ഉണ്ടാക്കാൻ സഹായകമാണ്.
7. മന്ത്രോച്ചാരണം തെറ്റ് കൂടാതെ വ്യക്തതയോടെ ചെയ്യണം.
8. നിരന്തരമായ ജാഗ്രത അവസാനംവരെ ഉണ്ടായിരിക്കണം. പലപ്പോഴും ഉണർവ്വും ഉത്സാഹവും ആദ്യം ഉണ്ടാവുമെങ്കിലും പിന്നീട് മനസ്സ് ചലിക്കാൻ തുടങ്ങും. ഇവയെ ജയിക്കുകതന്നെ വേണം.
9. ജപമാല ഉണർവ്വുണ്ടാക്കുന്നു, ഔത്സുക്യത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ജപതൃഷ്ണയെ വളർത്തുന്നു. ഇത്ര മാല ജപിക്കും എന്ന് തീർച്ചപ്പെടുത്തണം.
10. ജപിക്കുമ്പോൾ ആദ്യം ഉച്ചത്തിലും പിന്നീട് പതുക്കെയും അവസാനം മനസ്സിലും ജപിച്ചാൽ മന്ത്രോച്ചാരണത്തിൽ വൈവിധ്യം വരികയും അത് ശ്രദ്ധ നിലനിർത്താനും, മുഷിച്ചിൽ അകറ്റാനും വിശ്രമത്തിനും സഹായിക്കുന്നു.
11. ജപത്തോടുകൂടി തന്നെ ഇഷ്ടദേവതാ സ്വരൂപത്തെ ധ്യാനിക്കുകയും വേണം.
12. ജപം കഴിഞ്ഞാൽ ഒരു പത്തു മിനിറ്റ് ഇരുന്നു ഒരു സ്തുതിയോ കീർത്തനമോ പാടുക. ദേവന്റെ സ്വരൂപത്തെ ധ്യാനിച്ചു കൊണ്ടു സാഷ്ടാംഗനമസ്ക്കാരം ചെയ്തു മെല്ലെ എഴുന്നേല്‍ക്കുക.
സാധനകൾ ദൃഡനിശ്ചയത്തോടും നിരന്തര പരിശ്രമത്തോടും ചിട്ടയിലും ചെയ്‌താൽ ഫലം ലഭിക്കുക തന്നെ ചെയ്യും.
സന്ധ്യാസമയത്തിന് ജീവിതത്തിൽ വളരെയേറെ പ്രാധാന്യം ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്. സന്ധ്യാസമയം നാമജപത്തിന് മാത്രമുള്ളതാണ്. സൂര്യന്റെയും ചന്ദ്രന്റെയും സദ്ഗുണങ്ങൾ ഭൂമിയിൽ അനുഭവപ്പെടാത്ത സമയമാണത്. അന്തരീക്ഷം വിഷവായുക്കളെ കൊണ്ട് അപ്പോൾ നിറഞ്ഞിരിക്കും. ആ സമയത്ത് നാമജപമല്ലാതെ മറ്റൊന്നും ചെയ്യരുത്. കിണറ്റിൽ നിന്ന് വെള്ളം കോരാനോ കല്ലിൽ തുണികൾ അടിച്ചു ശബ്ദമുണ്ടാക്കി അലക്കാനോ , ചെടികളിൽ നിന്ന് ഇലകളോ കായ്കളോ കിഴങ്ങുകളോ ഒന്നും അടർത്തിയെടുക്കാനോ , പൂക്കൾ പറിക്കാനോ പാടുള്ളതല്ല . സന്ധ്യയായാൽ ചെടികൾ നിശ്ചലമാകയും രാത്രി സുഷുപ്തിയില്‍ ലയിക്കുകയും ചെയ്യുന്നു. സന്ധ്യാസമയം ജലപാനംപോലും അരുത്. സന്ധ്യയില്‍ സംഗം ചെയ്ത് കുട്ടികൾ ജനിച്ചാൽ അവര്‍ മന്ദബുദ്ധികളോ ദുഷ്ടരോ ആയിത്തീരും. ക്ഷേത്രത്തില്‍ സന്ധ്യക്കുള്ള ദീപാരാധന തൊഴുന്നത് വളരെ വിശേഷമാണ് .
No comments:
Post a Comment