ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, April 8, 2016

നക്ഷത്രാധിപന്മാര്‍

നക്ഷത്രാധിപന്മാര്‍
അശ്വതി, മകം, മൂലം എന്നീ നക്ഷത്രങ്ങളുടെ അധിപന്‍(ദശാ നാഥന്‍) കേതു ആണ്. ഈ നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ക്ക് ആദ്യം കേതുര്‍ദശയാണ്‌ . ഏഴു വര്‍ഷമാണ്‌ കേതുര്‍ദശ.
ഈ നാളുകാര്‍ ദിവസേന ഒരുതവണയെങ്കിലും കേതു സ്തോത്രം
ജപിക്കണം.

പലാശപുഷ്പസംകാശം
താരകാഗ്രഹമസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം

ഭരണി, പൂരം, പൂരാടം  എന്നീ നക്ഷത്രങ്ങളുടെ അധിപന്‍(ദശാ നാഥന്‍) ശുക്രനാണ് . ഈ നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ക്ക് ആദ്യം ശുക്രദശയാണ്‌ . 20 വര്‍ഷമാണ്‌ ശുക്രദശ.
ഈ നാളുകാര്‍ ദിവസേന ഒരുതവണയെങ്കിലും ശുക്ര സ്തോത്രം
ജപിക്കണം.

ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സർവ്വശാസ്ത്രപ്രവക്താരം
ഭാർഗ്ഗവം പ്രണമാമ്യഹം

കാര്‍ത്തിക, ഉത്രം, ഉത്രാടം  എന്നീ നക്ഷത്രങ്ങളുടെ അധിപന്‍(ദശാ നാഥന്‍) സൂര്യനാണ്. ആണ്. ഈ നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ക്ക് ആദ്യം ആദിത്യ ദശയാണ്‌ .ആറു വര്‍ഷമാണ്‌ ആദിത്യദശ.
ഈ നാളുകാര്‍ ദിവസേന ഒരുതവണയെങ്കിലും ആദിത്യ  സ്തോത്രം  ജപിക്കണം.

ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വപാപഘ്നം
പ്രണതോസ്മി ദിവാകരം

രോഹിണി, അത്തം, തിരുവോണം  എന്നീ നക്ഷത്രങ്ങളുടെ അധിപന്‍(ദശാ നാഥന്‍)ചന്ദ്രന്‍  ആണ്. ഈ നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ക്ക് ആദ്യം ചന്ദ്ര ദശയാണ്‌ . പത്തു വര്‍ഷമാണ്‌ ചന്ദ്രദശ.
ഈ നാളുകാര്‍ ദിവസേന ഒരുതവണയെങ്കിലും ചന്ദ്ര  സ്തോത്രം
ജപിക്കണം.

ദധിശംഖതുഷാരാഭം
ക്ഷീരോദാർണവസംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുടഭൂഷണം

മകയിരം, ചിത്തിര, അവിട്ടം  എന്നീ നക്ഷത്രങ്ങളുടെ അധിപന്‍(ദശാ നാഥന്‍) ചൊവ്വ  ആണ്. ഈ നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ക്ക് ആദ്യംകുജ ദശയാണ്‌ . ഏഴു വര്‍ഷമാണ്‌ കുജദശ.
ഈ നാളുകാര്‍ ദിവസേന ഒരുതവണയെങ്കിലും കുജസ്തോത്രം
ജപിക്കണം.

ധരണീഗർഭസംഭൂതം
വിദ്യുത്കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം

തിരുവാതിര,ചോതി,ചതയം  എന്നീ നക്ഷത്രങ്ങളുടെ അധിപന്‍(ദശാ നാഥന്‍) രാഹു  ആണ്. ഈ നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ക്ക് ആദ്യം രാഹുര്‍ദശയാണ്‌ . 18 വര്‍ഷമാണ്‌ രാഹുര്‍ദശ.
ഈ നാളുകാര്‍ ദിവസേന ഒരുതവണയെങ്കിലും രാഹു സ്തോത്രം
ജപിക്കണം.

അർദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമർദ്ദനം
സിംഹികാഗർഭസംഭൂതം
തം രാഹും പ്രണമാമ്യഹം

പുണര്‍തം,വിശാഖം,പൂരൂരുട്ടാതി  എന്നീ നക്ഷത്രങ്ങളുടെ അധിപന്‍(ദശാ നാഥന്‍) വ്യാഴം  ആണ്. ഈ നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ക്ക് ആദ്യം വ്യാഴദശയാണ്‌ . 16  വര്‍ഷമാണ്‌ വ്യാഴ ദശ.
ഈ നാളുകാര്‍ ദിവസേന ഒരുതവണയെങ്കിലും ഗുരു സ്തോത്രം
ജപിക്കണം.

ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

പൂയം, അനിഴം, ഉതൃട്ടാതി  എന്നീ നക്ഷത്രങ്ങളുടെ അധിപന്‍(ദശാ നാഥന്‍) ശനി  ആണ്. ഈ നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ക്ക് ആദ്യം ശനിദശയാണ്‌ . 19 വര്‍ഷമാണ്‌ ശനിദശ .
ഈ നാളുകാര്‍ ദിവസേന ഒരുതവണയെങ്കിലും ശനി സ്തോത്രം  ജപിക്കണം.

നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്വരം

ആയില്യം, കേട്ട, രേവതി  എന്നീ നക്ഷത്രങ്ങളുടെ അധിപന്‍(ദശാ നാഥന്‍) ബുധന്‍  ആണ്. ഈ നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ക്ക് ആദ്യം ബുധദശയാണ്‌ . പതിനേഴ്‌  വര്‍ഷമാണ്‌ ബുധദശ.

ഈ നാളുകാര്‍ ദിവസേന ഒരുതവണയെങ്കിലും ബുധ സ്തോത്രം
ജപിക്കണം.

പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം

എല്ലാവര്‍ക്കും ദശാനാഥന്റെ ദശാകാലം മുഴുവനായും കിട്ടിക്കൊള്ളണമെന്നില്ല. ജനനസമയത്തെ നക്ഷത്രത്തില്‍ ചെന്ന നാഴിക വിനാഴികകള്‍ അനുസരിച്ച്  ഇതില്‍ ഏറ്റകുറച്ചിലുകള്‍ വരും. ഇതിനാണ് ജനനശിഷ്ടം ദശാകാലം എന്ന് പറയുന്നത്. തുടര്‍ന്ന് വരുന്ന ദശകള്‍ മുഴുവനായും അനുഭവത്തില്‍ വരും.

അവരവരുടെ നക്ഷത്രാധിപന്മാരെ നിത്യേന ഉപാസിക്കുന്നത് ജീവിത പുരോഗതിക്കും ഭാഗ്യ പുഷ്ടിക്കും ഉത്തമമാണ്.

No comments:

Post a Comment