ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, September 12, 2017

ശകുനി



ഗാന്ധാര ദേശത്തെ രാജകുമാരനായിരുന്നു ശകുനി,(ഇപ്പോള് കാണ്ഡഹാര് -അഫ്ഗാനിസ്ഥാന് ).

മഹാരാജ സുബാലിന്റെ 100 പുത്രന്മാരില് ഏറ്റവും അവസാന പുത്രന്. ഒരേ ഒരു സോദരി ഗാന്ധാരി.

(കൌരവരെ പോലെ മഹാരാജ സുബലിനും 100 പുത്രന്മാരും ഒരു പുത്രിയും ആയിരുന്നത്രെ).

ഏറ്റവും എളയവനായ ശകുനിക്ക്, ആരോഗ്യ കുറവും മുടന്തും ഉണ്ടായിരുന്നതിനാല് ഏറെ വാത്സല്യം ലഭിച്ചിരുന്നു. ശകുനി പക്ഷേ ഏറ്റവും ബുദ്ധിശാലി ആയിരുന്നു..

ആ സന്തോഷകരം ആയ ജീവിതം അധിക കാലം നീണ്ടു നിന്നില്ല. ഹസ്തിനപുരത്ത് നിന്നും ഭീഷ്മപിതാമഹന്റെ സന്ദേശം എത്തി. ഗാന്ധാരിയ്ക്ക് വിവാഹ ആലോചന- അന്ധനായ ധൃതരാഷ്ട്രർക്കും, പാണ്ഡുവിനും.
അന്ധനായ ധൃതരാഷ്ട്രർ വരനായി വേണ്ട എന്നു സഹോദരങ്ങള്..!!
പാണ്ഡു ആണെങ്ങില് നോക്കാം. പക്ഷേ നറുക്കു വീണത് മറിച്ചായിരുന്നു. കുരുവംശത്തിന്റെ ശാസനക്കു മറുവാക്കില്ല.
ഏക പുത്രിയെ അന്ധന് കന്യദാനം ചെയ്തു കൊടുത്താല് 7 ജന്മത്തിലും ശാന്തി കിട്ടുകില്ല എന്നു കൊട്ടാര ജ്യോതിഷി.. ധര്മ സങ്കടത്തിലായ മഹാരാജാവ് പരിഹാരം ആലോചിച്ചു.


രണ്ടാം വിവാഹം ആണ് എങ്കില് കുഴപ്പം ഇല്ല്ത്രേ. ആദ്യ വിവാഹത്തിന്നു മുൻപ് രണ്ടാം വിവാഹമോ..? അതിന്നും ജ്യോതിഷി പരിഹാരം കണ്ടു. ഒരു ആടിനെ കൊണ്ട് വിവാഹം നടത്താം (സിംബോളിക് വിവാഹം) അതിനു ശേഷം അതിന്നെ കൊന്നു കളയുക..! അതു തന്നെ നടന്നു. പിന്നെയും വർഷങ്ങള് കടന്നു പോയി...
ദുര്യോധനന് യുവരാജാവായി പാണ്ഡവരും, കൌരവരും തമ്മിലുള്ള സ്പര്ദ്ധ വര്ദ്ധിച്ചു വന്നു.


ഒരു നാള് തന്റെ അമ്മയെ ദോഷ്ഷിച്ച ദുര്യോധനെ ഭീമസേനന് ആടിന്റെ മകനെ എന്നു വിളിച്ചു മറുപടി നല്കി. അപമാനിതനായ ദുര്യോധനന് കാര്യങ്ങള് തിരക്കി അറിഞ്ഞു. പിന്നെ താമസിച്ചില്ല ദുര്യോധനസേന ഗാന്ധാര ദേശത്തേക്കു പാഞ്ഞു. സ്വന്തം മാതൃപിതാവിനെയും 100 അമ്മാവന്മാരെയും കരാഗൃഹത്തിലടച്ചിട്ടും ദുര്യോധനനു തൃപ്തി ആയില്ല. ശകുനി ഉള്പ്പെടെ 101 പേര്ക്കും കൂടി ഒരു ആള്ക്ക് ഉള്ള ഭക്ഷണം മാത്രം നല്കനായിരുന്നു ദുര്യോധന ആജ്ഞ.


തങ്ങളെ പട്ടിണിക്കിട്ട് വധിക്കുക എന്നതാണു തന്ത്രം എന്നു സുബലിന് മനസിലായി. നിസ്സഹായരായ ആ സാധുക്കള് ഒന്നു തീരുമാനിച്ചു തങ്ങളില് ഒരാള് ജീവിക്കുക ലക്ഷ്യം ഒന്നു മാത്രം കുരുവംശത്തിന്റെ സര്വ നാശം. കൂട്ടത്തില് എളയവനും, ദുര്ബലനും, എന്നാല് ബുദ്ധിമാനും ആയ ശകുനിക്ക് അതിനു നറുക്കു വീണു. അതിനു ശേഷം എല്ലാവരും ഭക്ഷണം ശകുനിക്ക് നല്കി. സ്വയം പട്ടിണി കിടന്നു ഒരോരുത്തരയി മരിച്ചു വീണു.
ജീവന് നിലനിര്ത്താന് സ്വന്തം പിതാവിന്റെ മാംസം വരെ ശകുനിക്ക് ഭക്ഷിക്കേണ്ടി വന്നത്രേ! പിതാവിന്റെ അസ്ഥി കൊണ്ട് ശകുനി 2 പകിടകള് നിര്മിച്ചത്രേ.


അവ എപ്പോളും കയ്യില് വെച്ചു ശകുനി തന്റെ ലക്ഷ്യത്തിന്നായി   കാത്തിരുന്നു. അതിനു ശേഷം വിവരം അറിഞ്ഞ ഗാന്ധാരി ശകുനിയെ മോചിപ്പിക്കുകയും ഹസ്തിനാപുരിയിലേക്കു ക്ഷണിക്കുകയും ചെയ്തു. തന്റെ ലക്ഷ്യ പ്രാപ്തിക്കു അതാണ് നല്ലതെന്നു മനസിലാക്കിയ ശകുനി അങ്ങിനെ ഹസ്തിനാപുരിയിലത്തി, മനസില് ഒടുങ്ങാത്ത പ്രതികാരത്തിന്റ
െ കനലുകളും പേറി, ദുര്യോധനന്റെ സന്തത സഹചാരി ആയി.
ഒന്ന് ശകുനി മനസിലാക്കി കുരു വംശത്തെ പുറത്തു നിന്ന് ആര്ക്കും നശിപ്പിക്കാന് ആവില്ല. അവര് തമ്മില് തമ്മില് കൊന്നു തീരണം. അതിന്നുള്ള ഏക വഴി പാണ്ഡവരും, കൌരവരും തമ്മില് ഉള്ള സ്പര്ദ്ധ വളര്ത്തുക, അവരെ തമ്മില് തല്ലിക്കുക, പരസ്പരം കൊല്ലിക്കുക, അതിനുള്ള ഒരു പദ്ധതി ശകുനി ഒരുക്കി.


പാണ്ഡവര് ഒരിയ്ക്കലും ശകുനിക്ക് ശത്രുകള് അല്ലായിരുന്നു (ശകുനി അങ്ങിനെ ഭാവിച്ചു എങ്കിലും). മറിച്ച് തന്റെ പ്രതികാരം നിറവേറ്റാനുള്ള കരുക്കള് ആയിരുന്നു. അരക്കില്ലം ചമച്ചു പാണ്ഡവരെ വധിക്കാനുള്ള പദ്ധതി പൊളിച്ച രഹസ്യ സന്ദേശത്തിന്നു പിന്നില് ശകുനി ആയിരുന്നു എന്നു അനുമാനിക്കാം.


പാണ്ഡവര്ക്ക് പകരം അരക്കില്ലത്തില്‍ ഒടുങ്ങിയ അമ്മയും അഞ്ചു മക്കളും യാദര്ശ്ചികമായി അവിടെ എത്തി എന്നു കരുതാനും വയ്യ.
സ്വന്തം പ്രതികാരത്തിനായി എന്തും ചെയ്യാന് മടിക്കാത്ത ശകുനി അല്ലാതെ ആരും അത്തരം ഒരു ക്രൂരത ചെയ്യില്ല തന്നെ.
കര്ണനെ ശകുനിക്ക് ഇഷ്ട്ം ആയിരുന്നില്ല. കര്ണന്റെ ജന്മ രഹസ്യം അറിഞ്ഞിട്ടല്ല. മറിച്ച് തന്റെ ലഷ്യപ്രാപ്തിക്കു ഒരേ ഒരു തടസം കര്ണ്ണന് ആവാം, ദുര്യോധനനെ പാണ്ഡവരില് നിന്നും രക്ഷിക്കാന് കര്ണ്ണന് സാധിയ്ക്കും എന്ന ഭയം.


ഏതായാലും ശകുനിയുടെ തന്ത്രങ്ങള് ഫലം കണ്ടു.
അതിന്റെ അവസാനം ആയിരുന്നു മഹാഭാരത യുദ്ധം. സ്വന്തം ജീവന് കൊടുത്തും ശകുനി തന്റെ പ്രതികാരം നിര്വഹിച്ചു. യുദ്ധത്തില് പക്ഷേ താന് ഏറെ ആഗ്രഹിച്ച ദുര്യോധനന്റെ വധം ശകുനിക്ക് കാണാന് കഴിഞ്ഞില്ലാ, അതിനു മുന്പ് സഹദേവനാല് ശകുനി വധിക്കപ്പെട്ടു.
കുരുക്ഷേത്ര ഭൂവില് നിണമണിഞ്ഞു കിടന്നിരുന്ന ശകുനിയുടെ മൃതദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു നിന്നിരുന്നു.
ഭരത വര്ഷത്തിലെ ഏറ്റവും ശക്തമായ ഒരു വംശത്തെ വെറും പകിട മാത്രം ആയുധമാക്കി മുചൂടും നശിപ്പിച്ചവന്റെ, കണ്മുന്നില് വിശന്നു മരിച്ചു വീണ അച്ഛനോടും സഹോദരോടും ഉള്ള വാക്ക് പാലിച്ചവന്റെ സംതൃപ്തി നിറഞ്ഞ പുഞ്ചിരി...

No comments:

Post a Comment