ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, September 21, 2017

നവരാത്രി പുണ്യം

navarathri

നന്മയുടേയും ജ്ഞാനത്തിന്റെയും പ്രകാശഗോപുരങ്ങള്‍ മനസില്‍ തീര്‍ത്ത് ഓരോരുത്തരും അവരവരെ നല്ലവരായി പരുവപ്പെടുത്തുന്ന ഭക്തിയുടേയും ശുദ്ധിയുടേയും കാലമാണ് നവരാത്രി.വിദ്യയുടെ അധിപയായ സരസ്വതി ദേവിയെ ഭക്തന്‍ സ്വയം സമര്‍പ്പിച്ചു പൂജിക്കുന്ന നാളുകള്‍.ദേവിക്കു ഒന്‍പതു ദിവസങ്ങളിലായി ഒന്‍പതു മൂര്‍ത്തിഭാവങ്ങളിലാണ് പൂജ നടത്തുന്നത്.ഒന്‍പതു രാത്രികള്‍ ചേര്‍ന്നതാണ് നവരാത്രി.മഹാവ്രതമെന്നാണ് നവരാത്രിയെ പറയുന്നത്.നവരാത്രി വ്രതങ്ങളിലൂടെ നീങ്ങാത്ത ദുരിത ദുഖങ്ങളില്ല.

ശ്രീരാമനാണ് ആദ്യമായി നവരാത്രി വ്രതം അനുഷ്ഠിച്ചതെന്നാണ് വിശ്വാസം.ദേവി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു.രാവണനെ വധിക്കാനുള്ള ശക്തി ശ്രീരാമനു ലഭിച്ചത് അങ്ങനെയാണത്രെ. പാണ്ഡവരും നവരാത്രി വ്രതം അനുഷ്ഠിച്ചിരുന്നതായി പറയപ്പെടുന്നു. ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷം പത്താം ദിവസമായ വിജയദശമി ദിനത്തില്‍ പര്യവസാനിക്കുന്നു.സരസ്വതി,ദുര്‍ഗ,മഹാലക്ഷ്മി എന്നീ ദേവതകളെയാണ് നവരാത്രി വേളകളില്‍ ആരാധിക്കുന്നത്.

നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതിനെക്കുറിച്ച് ദേവീ ഭാഗവത പുരാണത്തില്‍ വ്യാസ മഹര്‍ഷി ജനമേജയ മഹാരാജാവിനോടു പറയുന്നുണ്ട്.അമാവാസിനാളില്‍ തന്നെ നവരാത്രി പൂജയ്ക്കാവശ്യമായ പൂജാദ്രവ്യങ്ങള്‍ സംഭരിക്കണമെന്നും പറയുന്നു.ഇന്നാണ് വ്രതം തുടങ്ങേണ്ടത്.തുടര്‍ന്നുള്ള രാത്രികള്‍ നവരാത്രികളായി ആചരിക്കണം.11നാണു വിജയദശമി.അന്നുവരെ വ്രതമെടുക്കണം.മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുക,രാവിലേയും ഉച്ചയ്ക്കും വൈകുന്നേരവും ദേവി പ്രാര്‍ഥന നടത്തുകയും വേണം.ഉതിതരേന്ത്യക്കാര്‍ ഈ ദിവസങ്ങളില്‍ പഴങ്ങള്‍ മാത്രമാണ് കഴിക്കുക.

ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്്തങ്ങളായ പേരുകളില്‍ അറിയപ്പെടുന്ന ആഘോഷമാണ് നവരാത്രി. ബംഗാളില്‍ ദുര്‍ഗാ പൂജയാണെങ്കില്‍ മുംബയില്‍ ദസറയാണ്.ദക്ഷിണ ഭാരതത്തില്‍ സരസ്വതി പൂജയും.ദുര്‍ഗാഷ്ടമി,മഹാനവമി,വിജയദശമി എന്നീ മൂന്നു ദിനങ്ങളാണ് നവരാത്രി കാലഘട്ടത്തില്‍ പ്രധാനം.ദുര്‍ഗാഷ്ടമി നാളിലെ സവിശേഷ ചടങ്ങാണ് പൂജവെയ്പ്പ്.ക്ഷേത്രങ്ങളിലും വീടുകളിലും വൈകുന്നേരമാണ് പുജവെയ്പ്പു നടക്കുക.

No comments:

Post a Comment