ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, September 12, 2017

യാദവകുമാരി സുഭദ്ര




യാദവരാജാവായ വസുദേവർക്ക് രോഹിണീദേവിയിൽ പിറന്ന ഇളയ പുത്രിയാണ് സുഭദ്ര. വർഷങ്ങളോളം കാരാഗൃഹത്തിൽ കിടന്ന വസുദേവരെ മകൻ ശ്രീകൃഷ്ണൻ രക്ഷിച്ചശേഷമാണ് സുഭദ്ര പിറന്നത്. അതിനാൽത്തന്നെ ജ്യേഷ്ഠന്മാരായ ബലരാമൻ, ശ്രീകൃഷ്ണൻ എന്നിവരേക്കാൾ വളരെ ഇളയതായിരുന്നു ഈ രാജകുമാരി.


അജ്ഞാതവാസം നടത്തുന്ന കാലത്ത് മാതൃസഹോദരനായ വസുദേവരുടെ ദ്വാരകയിലായിരുന്നു പാണ്ഡവർകഴിഞ്ഞിരുന്നത്. ഈ കാലഘട്ടത്തിൽ ശ്രീകൃഷ്ണൻ, ബലരാമൻ എന്നിവരോടൊപ്പം സുഭദ്രയുമായും പാണ്ഡവർ നിരന്തരസമ്പർക്കം പുലർത്തിപ്പോന്നു. പിന്നീട് പാണ്ഡവമധ്യമനായ അർജ്ജുനനുംസുഭദ്രയും അനുരാഗികളായിത്തീരുകയും ചെയ്തു.


ഈ  പ്രണയബന്ധത്തിൽ സഹോദരങ്ങളായ ശ്രീകൃഷ്ണനും ബലരാമനും രണ്ട് താല്പര്യങ്ങളായിരുന്നു. ഉറ്റതോഴനായ അർജ്ജുനനുമായുള്ള ബന്ധത്തിന് ശ്രീകൃഷ്ണൻ മനസാ അനുകൂലിച്ചപ്പോൾ തൻറെ ശിഷ്യനായ   ദുര്യോധനന്സഹോദരിയെ വിവാഹം കഴിച്ചുകൊടുക്കാനായിരുന്നു ബലരാമന് താല്പര്യം. പ്രണയസാഫല്യം നേടണമെങ്കിൽ സുഭദ്രയെ തട്ടിക്കൊണ്ടുപോകാൻ ശ്രീകൃഷ്ണൻ അർജ്ജുനനെ ഉപദേശിച്ചു. തട്ടിക്കൊണ്ടുപോകുന്നതിനിടയിൽ തേരാളിയായിരിക്കാൻ സുഭദ്രയോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അർജ്ജുനൻ സുഭദ്രയെ തട്ടിക്കൊണ്ടുപോകുകയായിരുന്നില്ല എന്ന സ്ഥാപിക്കാനായിരുന്നു ശ്രീകൃഷ്ണൻ ഈ വിദ്യ ഉപയോഗിച്ചത്.



കുരുക്ഷേത്രയുദ്ധത്തിനുശേഷംകുരുവംശത്തിലെ ഏക അവകാശിയുണ്ടായത് സുഭദ്രയുടെ പിന്തുടർച്ചയിൽ നിന്നാണ്. അർജ്ജുനൻ-സുഭദ്ര ദമ്പതികൾക്ക് അജ്ഞാതവാസക്കാലത്തുതന്നെ അഭിമന്യു എന്ന പുത്രൻ പിറന്നു. വിരാടരാജകുമാരിയായ ഉത്തരയെയായിരുന്നുഅഭിമന്യു വിവാഹം കഴിച്ചത്. ഉത്തര ഗർഭിണിയായിരിക്കെ കുരുക്ഷേത്രയുദ്ധത്തിൽവെച്ച് അഭിമന്യു മരണമടഞ്ഞു. യുദ്ധത്തിനുശേഷം ഉത്തരയ്ക്ക് ജനിച്ച പരീക്ഷിത്താണ്പിൽക്കാലത്ത് കുരുവംശത്തിൻറെ അവകാശിയായത്.


ശതരുപയുടെ അംശാവതാരമായതിനാൽ സുഭദ്രയ്ക്ക് സഹോദരങ്ങളായ ശ്രീകൃഷ്ണൻ, ബലരാമൻ എന്നിവരോടൊപ്പം ദൈവികപരിവേഷവും ലഭിച്ചിട്ടുണ്ട്. യോഗമായയുടെ അംശാവതാരമായും സുഭദ്ര വിശേഷിപ്പിക്കപ്പെടുന്നുണ്ട്. പുരി ജഗന്നാഥക്ഷേത്രത്തിൽ ഈ ത്രിമൂർത്തികളെ ആരാധിച്ചുവരുന്നു. വർഷംതോറും നടത്തിവരുന്ന രഥയാത്ര സുഭദ്രയ്ക്കാണ് സമർപ്പിക്കുന്നത്.

No comments:

Post a Comment