ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, September 17, 2017

ചില അതിപ്രധാന മന്ത്രങ്ങള്‍:



വിനായക ചതുര്‍ത്ഥി മുതല്‍ ജപിച്ചുതുടങ്ങാവുന്ന അത്ഭുതശക്തിയുള്ള 4 ഗണപതിമന്ത്രങ്ങള്‍ എഴുതുന്നു. മന്ത്രങ്ങള്‍ ജപിക്കുമ്പോള്‍ വ്യക്തതയോടെയും സാവകാശത്തിലും മാത്രം ജപിച്ച് ശീലിക്കണം. 


ആവശ്യമുള്ളവര്‍ക്ക്‌ മാനസപൂജയും ചെയ്യാവുന്നതാകുന്നു.

മാനസപൂജ:


കുടുംബത്ത് ആര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ നമുക്കോ വേണ്ടി എന്തെങ്കിലും കാരണവശാല്‍ പ്രത്യേക പ്രാര്‍ത്ഥന വേണ്ടിവന്നാല്‍ നെയ്‌വിളക്ക് കൊളുത്തി, ആ ദേവതയെ ധ്യാനിച്ചുകൊണ്ട് 24 മിനിട്ടില്‍ (ഒരു നാഴിക നേരം) കുറയാതെ ഭക്തിപുരസ്സരം ഈ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് മാനസപൂജ ചെയ്യുക. മാനസപൂജ എന്നാല്‍, പ്രസ്തുത ദേവനെ അല്ലെങ്കില്‍ ദേവിയെ എണ്ണ തേച്ച് കുളിപ്പിച്ച് പൊട്ടുകുത്തി ഉടയാട ധരിപ്പിച്ച് മാല ചാര്‍ത്തി മുഖം മിനുക്കി ധൂമ-ദീപാദികള്‍ നല്‍കി അന്ന-പാനീയങ്ങള്‍ നല്‍കി ഭഗവാന്‍റെ ഇഷ്ട പുഷ്പാഞ്ജലികള്‍ നല്‍കി ഇഷ്ട മന്ത്രങ്ങളും (അറിയുമെങ്കില്‍) സൂക്തങ്ങളും (അറിയുമെങ്കില്‍),) സ്തോത്രങ്ങളും (അറിയുമെങ്കില്‍) ജപിച്ച് അര്‍ച്ചയും നടത്തി അവസാനം തെറ്റുകുറ്റങ്ങള്‍ക്ക്‌ മാപ്പും അപേക്ഷിച്ച് അവര്‍ക്ക്‌ നല്‍കുന്ന മാനസപൂജയില്‍ സന്തോഷം കണ്ടെത്തണം. അതായത്‌, ഇവയൊക്കെ നാം ഭഗവാനുവേണ്ടി അല്ലെങ്കില്‍ ഭഗവതിയ്ക്കുവേണ്ടി ചെയ്യുന്നതായി മനസ്സില്‍ ഏകാഗ്രതയോടെ കാണണമെന്ന് സാരം. മാനസപൂജയോളം വലിയ ഒരു ഈശ്വരാരാധന ഇല്ലെന്നറിയുക.



മഹാഗണപതി മന്ത്രം:
***************************
ഈ മന്ത്രജപം കൊണ്ട് ഏറ്റവും ഗുണപ്രദമായി ഭവിക്കുന്നത്, സത്സ്വഭാവം ലഭിക്കും എന്നതാണ്. സ്വഭാവ വികലതയുള്ള ജാതകന്‍റെ പേരും നക്ഷത്രവും കൊണ്ട്, 'സത്സ്വഭാവ ചിന്താര്‍ത്ഥ്യം' മഹാഗണപതി മന്ത്രസഹിതം പുഷ്പം അര്‍ച്ചിച്ചു നടത്തുന്ന ഗണപതിഹോമം അതീവ ഫലപ്രദമാണ്.

മഹാഗണപതി മന്ത്രം സ്ഥിരമായി ജപിക്കുന്നവര്‍ക്ക് അത്ഭുതകരമായ ഒരു വശ്യശക്തി ലഭിക്കും. ആര്‍ക്കും ബഹുമാനിക്കണം എന്ന ചിന്തയുണ്ടാകും. സര്‍വ്വ സിദ്ധികളും ലഭിക്കുന്ന അത്യുത്തമം ആയതും ഗണപതിമന്ത്രങ്ങളില്‍ വെച്ചേറ്റവും ഫലപ്രദവുമായ മന്ത്രവുമാണിത്.



മന്ത്രം:
********
"ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയേ വര വരദ 
സര്‍വ്വജനം മേ വശമാനയ സ്വാഹാ"



ലക്ഷ്മീവിനായകം:
*************************
ഇത് ദാരിദ്യശാന്തി നല്‍കും. ധനാഭിവൃദ്ധിയ്ക്കും ജാതകത്തില്‍ ഓജരാശിയില്‍ നില്‍ക്കുന്ന ശുക്രനെ പ്രീതിപ്പെടുത്താനും, രണ്ടാം ഭാവത്തില്‍ കേതു നില്‍ക്കുന്ന ജാതകര്‍ക്കും ഈ ഗണപതിമന്ത്രം അത്യുത്തമം ആകുന്നു.



മന്ത്രം:
*******

"ഓം ശ്രീം ഗം സൗമ്യായ ഗണപതയേ 
വരവരദ സര്‍വ്വജനം മേ വശമാനയ സ്വാഹാ"

108 ആണ് ജപസംഖ്യ.



ക്ഷിപ്രഗണപതി മന്ത്രം:
****************************
തടസ്സശമനം, ക്ഷിപ്രകാര്യസിദ്ധി എന്നിവയ്ക്ക് ഈ മന്ത്രജപം അത്യുത്തമം ആകുന്നു.



മന്ത്രം:
******** 
"ഗം ക്ഷിപ്ര പ്രസാദനായ നമ:"

108 ആണ് ജപസംഖ്യ.




വശ്യഗണപതി മന്ത്രം:
***************************
ദാമ്പത്യകലഹശമനം, പ്രേമസാഫല്യം എന്നിവയ്ക്ക് ഇത് അതീവ ഫലപ്രദം ആകുന്നു.



മന്ത്രം:
 *******
"ഹ്രീം ഗം ഹ്രീം വശമാനയ സ്വാഹാ"




108 ആണ് ജപസംഖ്യ.
 **************************

ശിവഭക്തര്‍ക്കായി ശൈവമന്ത്രവും ശൈവമാലാ മന്ത്രവും എഴുതുന്നു. ആരാധനാ സമയങ്ങളില്‍ ഇവയിലൊരു മന്ത്രമോ അല്ലെങ്കില്‍ ഇവ രണ്ടുമോ ഭക്തിയോടെ ജപിക്കുക. ക്ഷേത്രദര്‍ശന സമയത്തും ജപിക്കാം.

കുടുംബത്ത് ആര്‍ക്കെങ്കിലുമോ അല്ലെങ്കില്‍ നമുക്കോ വേണ്ടി എന്തെങ്കിലും കാരണവശാല്‍ പ്രത്യേക പ്രാര്‍ത്ഥന വേണ്ടിവന്നാല്‍ നെയ്‌വിളക്ക് കൊളുത്തി, മഹാദേവനെ ധ്യാനിച്ചുകൊണ്ട് 24 മിനിട്ടില്‍ (ഒരു നാഴിക നേരം) കുറയാതെ ഭക്തിപുരസ്സരം ഈ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് മാനസപൂജ ചെയ്യുക. മാനസപൂജ എന്നാല്‍, ഭഗവാനെ എണ്ണ തേച്ച് കുളിപ്പിച്ച് പൊട്ടുകുത്തി ഉടയാട ധരിപ്പിച്ച് മാല ചാര്‍ത്തി മുഖം മിനുക്കി ധൂമ-ദീപാദികള്‍ നല്‍കി അന്ന-പാനീയങ്ങള്‍ നല്‍കി ഭഗവാന്‍റെ ഇഷ്ട പുഷ്പാഞ്ജലികള്‍ നല്‍കി ഭഗവാന്‍റെ ഇഷ്ട മന്ത്രങ്ങളും (അറിയുമെങ്കില്‍) സൂക്തങ്ങളും (അറിയുമെങ്കില്‍),) സ്തോത്രങ്ങളും (അറിയുമെങ്കില്‍)-).,) ജപിച്ച് അര്‍ച്ചയും നടത്തി അവസാനം തെറ്റുകുറ്റങ്ങള്‍ക്ക്‌ മാപ്പും അപേക്ഷിച്ച് ഭഗവാന് നല്‍കുന്ന മാനസപൂജയില്‍ സന്തോഷം കണ്ടെത്തണം. അതായത്‌, ഇവയൊക്കെ നാം ഭഗവാനുവേണ്ടി ചെയ്യുന്നതായി മനസ്സില്‍ ഏകാഗ്രതയോടെ കാണണമെന്ന് സാരം. മാനസപൂജയോളം വലിയ ഒരു ഈശ്വരാരാധന ഇല്ലെന്നറിയുക.



ശൈവമന്ത്രം:
--------------------

"ഹ്രീം നമശ്ശിവായ ശിവായ രുദ്രായ 
ലോകേശായ ഘോരാകാരായ
സംഹാരവിഗ്രഹായ ത്രിപുരഹരായ 
മൃത്യുഞ്ജയായ മാം രക്ഷ രക്ഷ 
ഹും ഫള്‍ സ്വാഹാ"




ശൈവമാലാ മന്ത്രം:
-----------------------------

"ശിവായ ഹ്രീം നമ:ശിവായ ത്രിപുരഹരായ 
കാലഹരായ സര്‍വ്വദുഷ്ടഹരായ സര്‍വ്വശത്രുഹരായ 
സര്‍വ്വരോഗഹരായ സര്‍വ്വഭൂത-പ്രേത-പിശാചഹരായ 
ധര്‍മ്മാര്‍ത്ഥ-കാമ-മോക്ഷപ്രദായ 
മാം രക്ഷ രക്ഷ ഹും ഫള്‍"





                                 
ശ്രീകൃഷ്ണ ഭക്തര്‍ക്കായി "അഷ്ടദശാക്ഷര വൈഷ്ണവ മന്ത്രം" (18 അക്ഷരങ്ങളുള്ളത്) അഥവാ "മഹാബല ഗോപാലമന്ത്രം" എഴുതുന്നു. ഇത് നിത്യവും ജപിക്കുന്നവര്‍ക്ക് ആരോഗ്യവര്‍ദ്ധനവും, ദാരിദ്ര്യശമനവും, തൊഴിലില്‍ പേരും പ്രശസ്തിയും ലഭിക്കുന്നതാണ്. 



മന്ത്രം:
*******
''ഓം നമോ വിഷ്‌ണവേ സുരപതയേ
മഹാബലായ സ്വാഹാ"

9 അല്ലെങ്കില്‍ 9 ന്‍റെ ഗുണിതങ്ങളായി ജപിക്കാവുന്നതാണ്.  അതുമല്ലെങ്കില്‍ 5 അല്ലെങ്കില്‍ തമ്മില്‍ കൂട്ടിയാല്‍ 5 കിട്ടുന്ന സംഖ്യയായും ജപിക്കാവുന്നതാകുന്നു. വ്യാഴാഴ്ച സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള വ്യാഴകാലഹോരയിലും ബുധനാഴ്ച സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള ബുധകാലഹോരയിലും ഈ മന്ത്രം ജപിക്കാവുന്നതാണ്. ദധിവാമനരൂപം (വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണന്‍റെ രൂപം) മനസ്സില്‍ കണ്ടുകൊണ്ട് ജപിക്കുന്നത് അത്യുത്തമം.




സുബ്രഹ്മണ്യ ഗായത്രി:
****************************
മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്‍ക്കും, ഒരു ജാതകത്തില്‍ ചൊവ്വ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം, രണ്ട്, ഏഴ്, എട്ട് എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്നവര്‍ക്കും സുബ്രഹ്മണ്യ ഗായത്രി സ്ഥിരമായി ജപിക്കാം. 

രാഹൂര്‍ദശയില്‍ ചൊവ്വയുടെ അപഹാരകാലം (രാഹൂര്‍ദശയുടെ അവസാനകാലം അഥവാ ദശാസന്ധിക്കാലം) ഉള്ളവര്‍ ഇവയില്‍ ഒന്ന് ജപിക്കുന്നത് അതീവ ഗുണപ്രദം ആയിരിക്കും.

സന്താനങ്ങളുടെ ഇഷ്ടം ലഭിക്കാനായും അവരുടെ ഉയര്‍ച്ചയ്ക്കായും സുബ്രഹ്മണ്യ ഗായത്രി ജപിക്കാം. 



സുബ്രഹ്മണ്യ ഗായത്രി:
***************************
"സനല്‍ക്കുമാരായ വിദ്മഹേ 
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്"

സുബ്രഹ്മണ്യ മൂലമന്ത്രം:
*****************************

"ഓം വചദ്ഭുവേ നമ:"

ഗുരുവിന്‍റെ ഉപദേശം ലഭിച്ചിട്ടില്ലാത്ത ഭക്തര്‍, മൂലമന്ത്രം ജപിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കില്‍ സാക്ഷാല്‍ പരമശിവനെ ഗുരുവായി സങ്കല്‍പ്പിച്ചുകൊണ്ട് സധൈര്യം ജപിച്ചുതുടങ്ങാം.



സുബ്രഹ്മണ്യ രായം:
*************************
"ഓം ശരവണ ഭവ:" 

സുബ്രഹ്മണ്യ മന്ത്രങ്ങളും മറ്റ് ജപങ്ങളും ഒരു ചൊവ്വാഴ്ച ദിവസം ഉദയം മുതല്‍ ഒരു മണിക്കൂര്‍ വരെയുള്ള ചൊവ്വാകാലഹോരയില്‍ ഭക്തിയോടെ ജപിച്ചുതുടങ്ങണം. പൊതുവേ സുബ്രഹ്മണ്യമന്ത്രങ്ങളും മറ്റ് ജപങ്ങളും 21 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. അതില്‍ 'സുബ്രഹ്മണ്യ രായം' എന്നാണോ 21,000 സംഖ്യ പൂര്‍ത്തിയാകുന്നത്, അന്നുമുതല്‍ സാക്ഷാല്‍ സുബ്രഹ്മണ്യന്‍റെ അനുഗ്രഹം ലഭിച്ചുതുടങ്ങുമെന്ന് അനുഭവസാക്ഷ്യം.



കുടുംബ ഐക്യത്തിന് ഒരു മുരുകമന്ത്രം: 
--------------------------------------------------------------

"ഓം വല്ലീദേവയാനീ സമേത
ദേവസേനാപതീം കുമര ഗുരുവരായ സ്വാഹാ"



രോഗശമനത്തിന് ഒരു മുരുകമന്ത്രം:
--------------------------------------------

"ഓം അഗ്നികുമാര സംഭവായ 
അമൃത മയൂര വാഹനാരൂഡായ
ശരവണ സംഭവ വല്ലീശ 
സുബ്രഹ്മണ്യായ നമ:"






ശാസ്താവിന്‍റെ ഭക്തര്‍ക്കായി 21 ഇഷ്ടമന്ത്രങ്ങള്‍ എഴുതുന്നു:

"ഓം കപാലിനേ നമ:
ഓം മാനനീയായ നമ:
ഓം മഹാധീരായ നമ:
ഓം വീരായ നമ:
ഓം മഹാബാഹവേ നമ:
ഓം ജടാധരായ നമ:
ഓം കവയേ നമ:
ഓം ശൂലിനേ നമ:
ഓം ശ്രീദായ നമ:
ഓം വിഷ്ണുപുത്രായ നമ:
ഓം ഋഗ്വേദരൂപായ നമ:
ഓം പൂജ്യായ നമ:
ഓം പരമേശ്വരായ നമ:
ഓം പുഷ്കലായ നമ:
ഓം അതിബലായ നമ:
ഓം ശരധരായ നമ:
ഓം ദീര്‍ഘനാസായ നമ:
ഓം ചന്ദ്രരൂപായ നമ:
ഓം കാലഹന്ത്രേ നമ:
ഓം കാലശാസ്ത്രേ നമ:
ഓം മദനായ നമ:"



ശനിദോഷം ഉള്ളവര്‍, ഗ്രഹനിലയില്‍ ശനി വക്ര ഗതിയില്‍ ഉള്ളവര്‍, ശനിയുടെ ദശാപഹാരം ഉള്ളവര്‍, മകരം-കുംഭം കൂറുകാരും ലഗ്നക്കാരും, പൂയം, അനിഴം, ഉതൃട്ടാതി നക്ഷത്രക്കാര്‍ എന്നിവര്‍ ശനിയാഴ്ചകളില്‍ സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള ശനി കാലഹോരയില്‍ നെയ്‌വിളക്ക് കത്തിച്ചുവെച്ച് 19 ഉരു ജപിക്കണം. നീലശംഖുപുഷ്പം കൊണ്ട് അര്‍ച്ചന നടത്തുന്നതും അത്യുത്തമം.



ഈ മന്ത്രജപം അഭീഷ്ടസിദ്ധി, ശനിദോഷ നിവാരണം എന്നിവയ്ക്ക് അത്യുത്തമം ആകുന്നു. 


                         

കാര്‍ത്തവീര്യാര്‍ജ്ജുന മന്ത്രവും കാര്‍ത്തവീര്യാര്‍ജ്ജുന ഗായത്രിയും:


ഇത് വിവിധങ്ങളായ മന്ത്രങ്ങളായി ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നു. ജപത്തിനായി ഒരു മന്ത്രവും ഗായത്രിയും എഴുതുന്നു.

കോടതിയിലെ കേസ്സുകളുടെ വിജയം, പരീക്ഷാവിജയം, വസ്തുവകകളുടെ ലാഭകരമായ കച്ചവടം എന്നിവയ്ക്ക് കാര്‍ത്തവീര്യാര്‍ജ്ജുന മന്ത്രവും ഗായത്രിയും നിത്യവും ജപിക്കുന്നത് അതീവഗുണപ്രദമാകുന്നു. 



ഗായത്രി:
***********
"കാര്‍ത്തവീര്യായ വിദ്മഹേ 
മഹാവീരായ ധീമഹീ
തന്വോര്‍ജ്ജുന: പ്രചോദയാത്"

(ഇത് മന്ത്രജപത്തിന് മുമ്പ്‌ മൂന്നുരു ജപിക്കണം)


മന്ത്രം:
********
"ഓം നമോ ഭഗവതേ ശ്രീകാര്‍ത്തവീര്യാര്‍-ജ്ജുനായ
സര്‍വ്വദുഷ്ടാന്തകായ തപോ-
ബലപരാക്രമായ പരിപാലിത സമസ്ത-
ദ്വീപായ സര്‍വ്വരാജന്യചൂഡാമണയേ 
മഹാശക്തിമതേ സഹസ്ര ബാഹവേ-
ഹും ഫള്‍ സ്വാഹാ"



ശത്രുനാശത്തിനായും കാര്‍ത്തവീര്യാര്‍ജ്ജുന മന്ത്രം ഭക്തിയോടെ ജപിക്കാറുണ്ട്. 




ഭാഗ്യസൂക്തം:
***************

മിക്ക ഭക്തര്‍ക്കും ഒരു പരാതിയുണ്ട്, "ചില കര്‍മ്മികള്‍ വഴിപാടായി നടത്തുന്ന ഭാഗ്യസൂക്തം ജപിക്കാറില്ലെന്ന്"... അതില്‍ ചില യാഥാര്‍ത്ഥ്യം ഇല്ലാതെയുമില്ല. ഇത്രയും ദീര്‍ഘമായ സൂക്തങ്ങള്‍ (ഇതിലും വളരെ വലിയ സൂക്തങ്ങളുമുണ്ട്) ജപിക്കാനോ അര്‍ച്ചന നടത്താനോ തിരക്കേറിയ ഒരു ക്ഷേത്രത്തിലെ കര്‍മ്മിയ്ക്ക് സാധിക്കണമെന്നില്ല. ആകയാല്‍ അതിന് തുല്യമായ തുക ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് സ്വഭവനത്തില്‍ ഇരുന്ന് പ്രഭാതങ്ങളില്‍ ഇഷ്ടദേവതയെ ധ്യാനിച്ചുകൊണ്ട് 
ഭാഗ്യസൂക്തം ജപിക്കാവുന്നതാണ്.


പ്രഭാതങ്ങളില്‍ മാത്രം ഭാഗ്യസൂക്തം ജപിച്ചുശീലിക്കണം. അതാത് ദശാപഹാര നാഥന്മാരെയും അവരുടെ അധിദേവതകളെയും ധ്യാനിച്ചുകൊണ്ട് മൂന്ന്‍ പ്രാവശ്യം ജപിക്കണം. 


അതായത്, ശനിദശയില്‍ ചന്ദ്രാപഹാരം ആണെങ്കില്‍ ശാസ്താവിനേയും പാര്‍വ്വതി അല്ലെങ്കില്‍ ദുര്‍ഗ്ഗാദേവിയേയും ധ്യാനിച്ചുകൊണ്ട് ഭാഗ്യസൂക്തം ജപിക്കണം. അതീവദോഷപ്രദമായി നില്‍ക്കുന്ന കാലമാണെങ്കില്‍ ജപസംഖ്യയും കൂട്ടാവുന്നതാണ്. 


പ്രഭാതങ്ങളില്‍ അഗ്നി, ഇന്ദ്രന്‍ ഇത്യാദി സകല ദേവതകളേയും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഉത്തരോത്തരം ഭാഗ്യപ്രാപ്തിയെ ലഭ്യമാക്കുന്ന മന്ത്രഭാഗങ്ങള്‍ അടങ്ങിയതാണ് "ഭാഗ്യസൂക്തം". ഇത് സകലവിശ്വാസികള്‍ക്കും ജപിക്കാവുന്നതുമാകുന്നു.



ഭാഗ്യസൂക്തം:
***************
ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ പ്രാതര്‍മ്മിത്രാ വരുണാ പ്രാതരശ്വിനാ. പ്രാതര്‍ഭഗം പൂഷണം ബ്രാഹ്മണസ്പതിം പ്രാതസ്സോമമുത രുദ്രം ഹുവേമ.

പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ വയം പുത്രമദിതേര്‍യ്യോ വിധര്‍ത്താ. ആദ്ധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ.

ഭഗ പ്രണേതര്‍ഭഗ സത്യ രാധോ ഭഗേമാം ധിയമുദവ ദദന്ന: ഭഗ പ്ര ണോ ജനയ ഗോഭിരശ്വൈര്‍ഭഗ പ്രനൃഭിര്‍ നൃവന്തസ്യാമ.

ഉതേദാനീം ഭഗവന്തസ്യാമോത പ്രപിത്വ ഉത മദ്ധ്യേ അഹ്നാം. ഉതോദിതാ മഘവന്‍ സൂര്‍യ്യസ്യ വയം ദേവാനാം സുമതൗ സ്യാമ.

ഭഗ ഏവ ഭാഗവാന്‍ അസ്തു ദേവാസ്തേന വയം ഭഗവന്തസ്സ്യാമ. തന്ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീമി സ നോ ഭഗ പുര ഏതാ ഭവേഹ.

സമദ്ധ്വരായോഷസോ നമന്ത ദധിക്രാവേവ ശുചയേ പദായ. അര്‍വ്വാചീനം വസുവിദം ഭഗന്നോരഥമിവാശ്വാ വാജിന ആവഹന്തു.

അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ വീരവതീസ്സദമുച്ഛന്തു ഭദ്രാ: ഘൃതം ദുഹാനാ വിശ്വത: പ്രപീനായൂയം പാത സ്സ്വസ്തിഭിസ്സദാ ന:

യോ മാഗ്നേ ഭാഗിനം സന്തമഥാഭാഗഞ്ചികീര്‍ഷതി. അഭാഗമഗ്നേ തം കുരു മാമഗ്നേ ഭാഗിനം കുരു.  




ദുര്‍ഗ്ഗാസൂക്തം (പഞ്ചദുര്‍ഗ്ഗാമന്ത്രം):
******************************************

ഇത് ദുര്‍ഗ്ഗാസൂക്തമെന്നും പഞ്ചദുര്‍ഗ്ഗാമന്ത്രമെന്നും അറിയപ്പെടുന്നു. പേര് പോലെതന്നെ ദുര്‍ഗ്ഗാദേവിയുടെ മന്ത്രമാകുന്നു. ദുര്‍ഗ്ഗാസൂക്തത്തില്‍ അഞ്ച് മന്ത്രങ്ങള്‍ അടങ്ങിയിരിക്കുന്നു. അതില്‍, ആദ്യമന്ത്രം 'ത്രിഷ്ടുപ്പ്‌ മന്ത്രം' എന്നും അറിയപ്പെടുന്നു. രോഗശമനം, ഭൂത-പ്രേതബാധാശമനം, ശത്രുനാശം, ദീര്‍ഘായുസ്സ്‌ എന്നിവയ്ക്ക് ത്രിഷ്ടുപ്പ്‌ മന്ത്രം അത്യുത്തമം ആകുന്നു. 

ഭഗവതിസേവയില്‍ വലിയ വിളക്കിലെ അഞ്ച് തിരികളും കത്തിക്കുന്നത് ദുര്‍ഗ്ഗാസൂക്തത്തിലെ ഓരോ മന്ത്രവും ജപിച്ചുകൊണ്ടായിരിക്കും. 

ദുര്‍ഗ്ഗാദേവിയ്ക്ക് അഭിഷേകസമയത്തും ദുര്‍ഗ്ഗാസൂക്തം ജപിക്കുന്നു. സകലവിധ കാര്യസാദ്ധ്യത്തിനും ദുര്‍ഗ്ഗാസൂക്തം ജപിച്ചുള്ള പുഷ്പാഞ്ജലി അത്യുത്തമം ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. 

ചന്ദ്രദശയും ചന്ദ്രാപഹാരവും ഉള്ളവരും, രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രക്കാരും, കര്‍ക്കടകക്കൂര്‍ ആയവരും (പുണര്‍തം-അവസാന പാദം, പൂയം, ആയില്യം), ചന്ദ്രന്‍ നീചരാശിയായ വൃശ്ചികത്തില്‍ നില്‍ക്കുന്നവരും (വിശാഖം-അവസാനപാദം, അനിഴം, കേട്ട), ഒമ്പതാംഭാവാധിപനായ ചന്ദ്രന്‍ അനിഷ്ടഭാവത്തില്‍ നില്‍ക്കുവരും സ്ഥിരമായി ദുര്‍ഗ്ഗാസൂക്തം ഭക്തിയോടെ ജപിക്കുന്നത് വളരെ നല്ലതാണ്. 

രാത്രിയില്‍ ദു:സ്വപ്നം കാണുന്ന കുട്ടികളുടെയും, അസമയത്ത് ഭയന്ന് നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെയും തലയില്‍ കൈവെച്ച് മാതാവോ പിതാവോ ഭക്തിയോടെ ഇതിലെ ആദ്യ മന്ത്രം മാത്രമോ അല്ലെങ്കില്‍ അഞ്ച് മന്ത്രങ്ങള്‍ പൂര്‍ണ്ണമായോ പതിനൊന്ന് പ്രാവശ്യം ജപിക്കുന്നത് വളരെ ഗുണപ്രദമായിരിക്കും.

ഇതിലെ രണ്ടാമത്തെ മന്ത്രത്തിലെ 'ദുര്‍ഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ' എന്ന ഭാഗം മാത്രം നിത്യവും ജപിക്കുന്നത് നിങ്ങളുടെ മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കും. 



ദുര്‍ഗ്ഗാസൂക്തം (പഞ്ചദുര്‍ഗ്ഗാമന്ത്രം):
----------------------------------------------------

1) " ജാതവേദസേ സുനവാമ സോമമരാതീയതോ നിദഹാതി വേദ:
       സ ന: പര്‍ഷദതി ദുര്‍ഗ്ഗാണി 
       വിശ്വാ നാവേവ സിന്ധും ദുരിതാത്യഗ്നി:

2)  താമഗ്നിവര്‍ണ്ണാം തപസാ ജ്വലന്തീം വൈരോചനീം കര്‍മ്മഫലേഷു ജൂഷ്ടാം
      ദുര്‍ഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ സുത-രസിത-രസേ നമ:

3)  അഗ്നേ ത്വം പാരയാ നവ്യോ അസ്മാന്‍ സ്വസ്തിഭിരതി ദുര്‍ഗ്ഗാണി വിശ്വാ
     പൂശ്ച പൃഥ്വി ബഹുലാ ന 
     ഉര്‍വ്വീ ഭവാ തോകായ തനയായ ശം യോ:

4) വിശ്വാനീ നോ ദുര്‍ഗ്ഗഹാ ജാതവേദസ്സിന്ധും ന നാവാ ദുരിതാതിപര്‍ഷി
     അഗ്നേ അത്രിവന്മനസ്സാ ഗൃണാനോസ്മാകം ബോധ്യവിതാ തന്തൃനാം 

5)  പൃതനാജിതം സഹമാനമുഗ്രമഗ്നിം ഹുവേമ പരമാഥ് സധസ്ഥാത്
      സ ന: പര്‍ഷദതി ദുര്‍ഗ്ഗാണി വിശ്വാ ക്ഷാമദ്ദേവോ അതി ദുരിതാത്യഗ്നി:" 




അഘോരമന്ത്രം:
-----------------------

"ഓം ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര
ഘോരഘോര തര തനുരൂപ
ചട ചട പ്രചട പ്രചട കഹ കഹ വമ വമ
ബന്ധ ബന്ധ ഘാതയ ഘാതയ ഹും ഫട് സ്വാഹാ"

ഇത് ഭക്തിയോടെ ജപിക്കുന്നവര്‍ക്ക് അപസ്മാരം മുതലായ രോഗങ്ങള്‍ ഉണ്ടാകുകയില്ല. രാത്രിയില്‍ ദു:സ്വപ്നം കണ്ടുണരുന്ന പ്രവണത നശിക്കും. ഗ്രഹപ്പിഴ മൂലമുള്ള സകല രോഗങ്ങളും നശിക്കും. ഭൂത-പ്രേത ബാധാശമനം ലഭിക്കും.  


ശിവക്ഷേത്രങ്ങളില്‍ ഈ അഘോരമന്ത്രം കൊണ്ട് ചരട് ജപിച്ചുനല്‍കുന്നത് സര്‍വ്വസാധാരണമാണ്. ചില ഭക്തര്‍, അഘോരമന്ത്രത്തെ അതിഭയങ്കരമായ ശത്രുസംഹാരമന്ത്രമായി കരുതാറുണ്ട്. എന്നാല്‍ അത് ശരിയല്ല. അഘോരമന്ത്രം എന്നത് അതിശക്തമായ ബാധാശമന ശൈവമന്ത്രം ആകുന്നു.






തുളസീദളം നുള്ളുമ്പോഴും അര്‍ച്ചിക്കുമ്പോഴും ജപിക്കുന്ന മന്ത്രങ്ങള്‍:

തുളസി നുള്ളുന്നത് പകല്‍ നേരങ്ങളില്‍ കിഴക്കോട്ട് തിരിഞ്ഞുനിന്നാകണം. കറുത്തവാവ്‌, ദ്വാദശി എന്നീ തിഥികളിലും സൂര്യ-ചന്ദ്രഗ്രഹണകാലത്തും, സംക്രാന്തിയിലും തുളസി നുള്ളരുത്. തുളസി മറ്റ് പുഷ്പങ്ങളുടെ കൂടെ കൂട്ടിക്കുഴയ്ക്കുകയും ചെയ്യരുത്‌.


തുളസ്യാഹരണമന്ത്രം:
----------------------------------
ഇത്, തുളസി നുള്ളുമ്പോള്‍ ജപിക്കണം.

"തുളസ്യമൃത ജന്മാസി 
സദാത്വം കേശവപ്രിയേ
കേശവാര്‍ത്ഥം ചിനോമി ത്വാം
ക്ഷമസ്വ ഹരിവല്ലഭേ"

ത്വദംഗസം ഛദൈ നിത്യം
പൂജയാമി ജഗത്‌പതിം 
തഥാ കുരു പവിത്രാംഗി
കലൗ പാപവിനാശിനി"

തുടര്‍ന്ന് തുളസി, ക്ഷേത്രത്തില്‍ നല്‍കുകയോ, അല്ലെങ്കില്‍ വിഷ്ണുപൂജ സ്വന്തമായി ചെയ്യുകയോ ആകാം. പൂജ ചെയ്യുന്നുവെങ്കില്‍ താഴെപ്പറയുന്ന മന്ത്രം ജപിച്ച് തുളസി തൊട്ടുവന്ദിക്കണം.

"പ്രസീദ തുളസീ ദേവി
പ്രസീദ ഹരി വല്ലഭേ
ക്ഷീരോദ മഥനോദ്ഭൂതേ 
തുളസീ ത്വാം നമാമ്യഹം"

തുടര്‍ന്ന് 'തുളസീസ്തവം' ഭക്തിയോടെ ജപിച്ച് തുളസീദളങ്ങള്‍ ഭഗവാന് സമര്‍പ്പിക്കണം.



തുളസീസ്തവം:


"ജഗദ്ധാത്രി നമസ്തുഭ്യം
വിഷ്ണോശ്ച പ്രിയവല്ലഭേ
യതോ ബ്രഹ്മാദയോ ദേവാ:
സൃഷ്ടിസ്ഥിത്യന്തകാരിണം
നമസ്തുളസി കല്യാണീ
നമോ വിഷ്ണുപ്രിയേ ശുഭേ
നമോ മോക്ഷപ്രദേ ദേവീ
നമ: സമ്പല്‍പ്രദായികേ
തുളസീ പാതുമാം നിത്യം
സര്‍വാവദ്-ദ്ധ്യാപി സര്‍വദാ
കീര്‍ത്തി താപി സ്മൃതാ വാപി
പവിത്രയതി മാനവം
നമാമി ശിരസാ ദേവീം തുളസീം വിലസത്തനും
യാം ദൃഷ്‌ട്വാ പാപിനോമര്‍ത്ത്യാ-
മുച്യന്തേ സര്‍വ്വ കില്‍ബിഷാല്‍ 
തുളസ്യാ രക്ഷിതാം സര്‍വ്വം ജഗതേ ജഗദേതശ്ചരാചരം
യാവിനിര്‍ഹന്തി പാപാനി ദൃഷ്‌ട്വാ വാ പാപിഭിര്‍ന്നരൈ:
നമസ്തുളസ്യതിതരാംയസൈ ബദ്ധാഞ്ജലിം കലൗ
കലയന്തി സുഖം സര്‍വ്വം സ്ത്രിയോ
വൈശ്യാസ്തഥാപരേ 
തുളസ്യാനാപരം കിഞ്ചീദ്ദൈവതം ജഗതീതലേ
യയാപവിത്രിതോ ലോകോ 
വിഷ്ണുസംഗേന വൈഷ്ണവ 
തുളസ്യാ പല്ലവം വിഷ്ണോ: ശിരസ്യാരോചിതം കലൗ
ആരോപയതി സര്‍വാണീ ശ്രേയാംസി വരമസ്തകേ
തുളസ്യാം സകലാ  ദേവ്യ വസന്തി സതതം യത
അതസ്താമര്‍ച്ചയേല്ലോകേ സര്‍വാല്‍
ദേവാല്‍ സമര്‍ച്ചയന്‍ 
നമസ്തുളസി സര്‍വ്വജ്ഞേ പുരുഷോത്തമ വല്ലഭേ
പാഹിമാം സര്‍വ്വ പാപേഭ്യ സര്‍വ്വസമ്പല്‍പ്രദായികേ
തുളസീ ശ്രീ മഹാലക്ഷ്മീര്‍ വിദ്യാവിദ്യാ യശസ്വിനീ
ധര്‍മ്മ്യധര്‍മ്മാനനാ ദേവീ ദേവ ദേവ മനപ്രിയാ
ലക്ഷ്മീ: പ്രിയസഖീസാദ്ധ്വീം ദൗഭൂമിരചലാചലാ
ഷോഡശൈതാനീ നാമാനീ തുളസ്യാ കീര്‍ത്തയന്‍ നര:
ലഭതേ സുതരാം ഭക്തിമന്തേ വിഷ്ണുപദം ലഭേല്‍
തുളസീ ശ്രീസഖി ശുഭേ പാപഹാരിണി പുണ്യദേ
നമസ്തേ നാരദനുതേ നാരായണമന:പ്രിയേ 
ഇതി സ്തോത്രം പുരാഗീതം പുണ്ഡരീകേണ ധീമതാ
വിഷ്ണുമര്‍ച്ചയതാ നിത്യം ശോഭനൈസ്തുളസീദലൈ:"



മഹാവിഷ്ണുവിന്‍റെ മുന്നില്‍ തുളസീദളങ്ങള്‍ സമര്‍പ്പിച്ച് നിത്യവും ഈ 'തുളസീസ്തവം' ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമം ആണെന്ന് പറയേണ്ടതില്ലല്ലോ...




ഭയനിവാരണത്തിനായി ഒരു അതിവിശിഷ്ട ദുര്‍ഗ്ഗാമന്ത്രം.
--------------------------------------------------------------------------
വാഹനം കൈകാര്യം ചെയ്യുമ്പോള്‍, വലിയ ഉത്തരവാദിത്വമുള്ള തൊഴില്‍ ചെയ്യുമ്പോള്‍, അസമയത്തുള്ള യാത്രയില്‍, അര്‍ദ്ധരാത്രിയില്‍ എന്നിങ്ങനെ ഭയമുണ്ടാകാവുന്ന മേഖലകള്‍ പലതാണ്. ഇങ്ങനെയുള്ളവര്‍ക്ക് ജപിക്കാനായി ഒരു ദുര്‍ഗ്ഗാമന്ത്രം പരിചയപ്പെടുത്തുന്നു. 



മന്ത്രം:
--------

"ഓം സര്‍വ്വസ്വരൂപേ സര്‍വ്വേശേ സര്‍വ്വശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹിനോ ദേവി ദുര്‍ഗ്ഗേ ദേവി നമോസ്തുതേ"

 പതിനൊന്നാണ്  ജപസംഖ്യ. രുദ്രാക്ഷം ധരിച്ചുകൊണ്ട് ജപിക്കുന്നത് അത്യുത്തമം. ഭയംവും അകാരണമായ ടെന്‍ഷനും തീര്‍ച്ചയായും നീങ്ങുന്നതാണ്.




സര്‍വ്വപാപനിവാരണ മന്ത്രം (ത്രികാല ജപം):
--------------------------------------------------------------------
പാപം ചെയ്യാത്തവരായി ആരുമുണ്ടാകില്ല. അവ അറിഞ്ഞോ അറിയാതെയോ ആകാം. ഇവരില്‍ മിക്കവരും പിന്നെ പശ്ചാത്തപിക്കുകയും ചെയ്തേക്കാം. പശ്ചാത്താപം ഏറ്റവും വലിയ പാപപരിഹാരമാകുന്നു.  

സര്‍വ്വപാപശമനത്തിനായി മൂന്ന്‍ നേരങ്ങളിലും ജപിക്കാവുന്ന ശിവമന്ത്രം എഴുതുന്നു. പാപം ചെയ്യുന്നവര്‍ക്കുള്ള പരിഹാരമായല്ല ഇതെഴുതുന്നത്. മറിച്ച്, അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്ന പാപപരിഹാരമായാണ് ഇതിവിടെ എഴുതുന്നത്.


ഈ സര്‍വ്വപാപനിവാരണമന്ത്രം പൂജാമുറിയില്‍ നെയ്‌വിളക്ക് കൊളുത്തിവെച്ച് വടക്ക് ദിക്കിലേക്ക് നോക്കിയിരുന്ന് ജപിക്കണം. ജപവേളയില്‍ കറുത്ത വസ്ത്രം ധരിക്കുന്നത് അത്യുത്തമം ആകുന്നു.

പ്രഭാതത്തില്‍ ജപിക്കുന്ന മന്ത്രം 108 ഉരു ജപിക്കണം. 




പ്രഭാതത്തില്‍ ജപിക്കുന്ന മന്ത്രം:

" ഓം ശ്രീ രുദ്രായ പാപരാശി നിവൃത്തകായഹ്രീം
രുദ്രാത്മനേ ശാന്തായ നിത്യായ നിര്‍മ്മലാത്മനേ 
ഹ്രീം ഐം കലി കല്മഷഹരായ നമ:ശിവായ"



മദ്ധ്യാഹ്നത്തില്‍ ജപിക്കുന്ന മന്ത്രം (ഇത് 108 ഉരു ജപിക്കണം):




"ഓം വേദമാര്‍ഗ്ഗായ ശാന്തായ ശംഭവേ നമ:ശിവായ
സദാശിവായ കാലകേയായ ത്രിവേദാഗ്നയേ നമ:ശിവായ"



സന്ധ്യാനേരത്ത് ജപിക്കുന്ന മന്ത്രം (ഇത് 312 ഉരു ജപിക്കണം):

"ഓം നീലകണ്ഠായ നീലവസ്ത്രായ ജ്ഞാനിനേ 
ഹ്രീം ഐം പരമാത്മനേ ശ്രീ മഹാദേവായ നമ:"

തിങ്കളാഴ്ച, പ്രദോഷം, ശിവരാത്രി, തിരുവാതിര എന്നീ ദിവസങ്ങളിലൊന്നില്‍ ഈ മന്ത്രങ്ങള്‍ ജപിക്കുന്നത് അതീവ ഫലപ്രദമായി കണ്ടുവരുന്നു. ജ്യോതിഷചിന്തയില്‍ പാപപരിഹാരം നിര്‍ദ്ദേശിക്കപ്പെട്ടവര്‍ക്കും ഇവ ഭക്തിയോടെ ജപിക്കുന്നത് അത്യുത്തമം ആകുന്നു.




ഭദ്രകാളിയുടെ ധ്യാനവും മൂലമന്ത്രവും:
-----------------------------------------------------------

ഭദ്രകാളിയെ ഉപാസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ഭദ്രകാളിയെ ഉപാസിക്കുന്നവര്‍ക്ക് സര്‍വ്വൈശ്വര്യവും സര്‍വ്വോപരി ശത്രുനാശവും സംഭവിക്കും. തൊഴില്‍ മികവും ധനമികവും എടുത്തുപറയണം. 

ധ്യാനം:
--------

"ഓം കാളീം മേഘസമപ്രഭാം ത്രിണയനാം വേതാളകണ്ഠസ്ഥിതാം 
ഖഡ്ഗം ഖേടകപാല ദാരുകശിര: കൃത്വാ കരാഗ്രേ ഷുച 
ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദിവിപദാ സംഹാരിണീമീശ്വരീം"

"ഈശ്വര: ഋഷി, പങ്തി: ഛന്ദസ്സ്, ശക്തിഭൈരവീ ദേവതാ"


മൂലമന്ത്രം:
------------
"ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യെ നമ:"

ഏതൊരു ദേവതയെ ഉപാസിക്കുന്നോ, ആ ദേവതയില്‍ അകമഴിഞ്ഞ വിശ്വാസം വെച്ചുപുലര്‍ത്തണം. ഒന്നും ആ ദേവതയോട് ആജ്ഞാപിക്കരുത്; പക്ഷേ, അപേക്ഷിക്കാം. ആ ദേവത അറിയാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല. അഥവാ നിങ്ങള്‍ യാതൊന്നും ചെയ്യില്ല. അത്രയ്ക്കും അതിഗാഢമായ ഒരു ഹൃദയബന്ധം നിങ്ങളും ആ ഉപാസനാമൂര്‍ത്തിയുമായി വളര്‍ന്നുവരും. 


ഭദ്രകാളിയെ കാലങ്ങളായി കുടുംബപരമായി ആരാധിക്കുന്നവര്‍, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്‍, ജാതകത്തില്‍ ചൊവ്വ നില്‍ക്കുന്നത് യുഗ്മരാശിയില്‍ ആയവര്‍, ചൊവ്വ ഇരുപത്തിരണ്ടാംദ്രേക്കാണാധിപന്‍ ആയി വരുന്നവര്‍, ജാതകത്തില്‍ കാരകാംശലഗ്നം വൃശ്ചികം ആയി വരുന്നവര്‍, ചൊവ്വ കര്‍ക്കടകത്തില്‍ നില്‍ക്കുന്നവര്‍ അഞ്ചാംഭാവത്തില്‍ ബലവാനായി ചൊവ്വ നില്‍ക്കുന്നവര്‍, ചൊവ്വ മകരത്തില്‍ നില്‍ക്കുന്നവര്‍, ചൊവ്വ വൃശ്ചികത്തില്‍ നില്‍ക്കുന്നവര്‍, ചൊവ്വ വര്‍ഗ്ഗോത്തമത്തില്‍ നില്‍ക്കുന്നവര്‍, ഗ്രാമക്ഷേത്രത്തില്‍ ഭദ്രകാളിയെ പ്രധാനവിഗ്രഹമായി ആരാധിക്കന്ന വിശ്വാസമുള്ള ഗ്രാമീണര്‍, ഭദ്രകാളിയെ ആരാധിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവര്‍ക്കൊക്കെയും ഭദ്രകാളിയുടെ ധ്യാനവും മൂലമന്ത്രവും ഭക്തിയോടെ ജപിക്കാവുന്നതാകുന്നു.

No comments:

Post a Comment