ഒന്നാമത്തെ അവതാരം മഹാകാലനെന്ന പേരിൽ പ്രസിദ്ധമാണ്.ഇത് സജ്ജനങ്ങൾക്ക് ഭോഗവും മോക്ഷവും പ്രദാനം ചെയ്യുന്നതാണ്. ഈ അവതാരത്തിൻറെ ശക്തി മഹാകാളിയാണ്. ഇവർ ഭക്തൻമാരുടെ സകല മനോഭിലാഷവും പൂർണ്ണമാക്കുന്നു.
രണ്ടാമത്തെ അവതാരം താരമെന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നു. ഇതിൻറെ ശക്തിയായ താരാദേവി മുക്തിയും ഭക്തിയും പ്രദാനം ചെയ്യുന്നതിനു പുറമേ സേവകർക്ക് സൗഖ്യവും നൽകുന്നു.
മൂന്നാമത്തെ അവതാരം 'ബാലഭുവനേശ' എന്ന പേരിൽ അറിയപ്പെടുന്നു. സജ്ജനങ്ങൾക്ക് സൗഖ്യം പ്രദാനം ചെയ്യുന്നു.
ഷോഡശ ശ്രീവിദ്യ എന്ന പേരിലാണ് നാലാമത്തെ അവതാരം അറിയപ്പെടുന്നത്. ഇത് ഭക്തൻമാർക്ക് സുഖവും ഭോഗമോക്ഷവും നൽകുന്നു. ശിവയാണ് അതിൻറെ ശക്തി.
അഞ്ചാം അവതാരം ഭൈരവനെന്ന പേരിൽ പ്രസിദ്ധമാണ്. അത് എക്കാലവും ഭക്തൻമാരുടെ ആഗ്രഹങ്ങൾ പൂർണ്ണമാക്കുന്നതാണ്. ഈ അവതാരത്തിൽ ശക്തിയുടെ പേർ ഭൈരവീഗിരിജയെന്നാണ്. ആറാമത്തെ ശിവാവതാരം ഛിന്ന മസ്തകമെന്ന പേരിൽ പറയപ്പെടുന്നു. ഭക്തകാമപ്രദമായ ഗിരിജയുടെ നാമം ഛിന്നമസ്തയെന്നുമാണ്.
ഏഴാം അവതാരം ധുമുഖാനെന്ന പേരിൽ പ്രസിദ്ധമാണ്. ഇത് സകലമനോരഥങ്ങളുംനിറവേറ്റുന്നതാണ്. ആ അവതാരത്തിൻറെ ശ്രേഷ്ഠ ഉപാസകൻമാരുടെ ലാലസയെ പൂർണ്ണമാക്കുന്ന ശിവാധൂമാവതിയായിരിക്കുന്നു.
ശിവൻറെ സുഥദായകമായ എട്ടാം അവതാരം ബഗലാമുഖനാണ്. അതിൻറെ പേരിൽ ശക്തി മഹത്തായ ആനന്ദദായിനി ബഗലഭമുഖിയെന്ന പേരിൽ പ്രസിദ്ധമാണ്.
ഒമ്പതാമത്തെ ശിവാവതാരം മാതംഗനെന്നപേരിൽ അറിയപ്പെടുന്നു. അക്കാലത്ത് സമസ്ത അഭിലാഷങ്ങളും പൂർണ്ണമാക്കുന്ന ശർവ്വാണിയാണ് മാതംഗിയായത്. ശംഭുവിനെ ഭക്തിയും മുക്തിയും രൂപത്തിലുളള പ്രദാനം ചെയ്യുന്ന പത്താം അവതാരത്തിൻറെ പേർ കമലനെന്നാണ്. അതിൽ സ്വന്തം ഭക്തൻമാരെ എല്ലാതരത്തിലും പാലിക്കുന്ന ഗിരിജ കമലയായി പറയപ്പെടുന്നു. ഇവയാണ് ശിവൻറെ പത്ത് അവതാരങ്ങൾ. ഇവയെല്ലാം തന്നെ ഭക്തൻമാർക്കും സജ്ജനങ്ങൾക്കും സുഖദായകവും മോക്ഷപ്രദവുമാണ്
No comments:
Post a Comment