ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, January 28, 2017

ബാഷ്കള ദുര്‍മുഖ വധം - ശ്രീമദ്‌ ദേവീഭാഗവതം. 5. 13. - ദിവസം 105.



ഇത്യുക്ത്വാ തൌ മഹാബാഹു ദൈത്യൌ ബാഷ്കല ദുര്‍മുഖൌ
ജഗ്  മതുര്‍ മദദിഗ്ദ്ധാംഗൌ സര്‍വ്വശസ്ത്രാസ്ത്ര കൊവിദൌ
തൌ ഗത്വാ സമരേ ദേവീമൂചതൂര്‍ വചനം തദാ
ദാനവൌ ച മാദോന്‍മത്തൌ മേഘഗംഭീരയാ ഗിരാ



തങ്ങളുടെ പ്രഭുവായ മഹിഷനോട് വിട പറഞ്ഞ് ബാഷ്കളനും ദുര്‍മുഖനും അവിടെ നിന്നും പുറപ്പെട്ട് യുദ്ധോല്‍സുകരായി ദേവിയുടെ സവിധമണഞ്ഞു. എന്നിട്ടവര്‍ ഇടിവെട്ടുന്ന ശബ്ദത്തില്‍ ദേവിയോട് പറഞ്ഞു: ‘മറ്റു ദേവന്മാരെയെല്ലാം കീഴടക്കിയ ദൈത്യചക്രവര്‍ത്തിയെ വരിക്കുന്നതാണ് നിനക്ക് നല്ലത്. സര്‍വ്വലക്ഷണവും ഒത്ത ഒരു മനുഷ്യന്‍റെ രൂപം ധരിച്ച് അദ്ദേഹം നിന്നെ രാജ്ഞിയാക്കും. മൂന്നുലോകത്തും ലഭിക്കാവുന്ന വിഭവങ്ങള്‍ എല്ലാം നിന്റെ കാല്‍ക്കീഴിലാക്കാന്‍ അവനു നിഷ്പ്രയാസം സാധിക്കും. സര്‍വ്വാഭരണവിഭൂഷിതനായി നിന്നെ സ്വീകരിക്കാന്‍ തയ്യാറായ അവനെ നീ വരിക്കുക. ഇതൊരു പെണ്ണിനും കൊതിക്കാവുന്ന സൌഖ്യജീവിതത്തിന് അവനോടോത്തുള്ള ജീവിതം പോലെ മറ്റൊന്നുമില്ല എന്ന് നീ അറിയുക.’


അപ്പോള്‍ ഭഗവതി ക്രുദ്ധഭാവത്തില്‍ ഇങ്ങിനെ പറഞ്ഞു: ‘നീചന്മാരേ, എന്നെക്കുറിച്ചെന്താണ് വിചാരിച്ചത്? ഞാന്‍ മഹിഷനില്‍ കാമാര്‍ത്തയായ ബുദ്ധികെട്ട വെറും പെണ്ണെന്നാണോ നിന്റെയൊക്കെ വിചാരം? നല്ല നാരിമാര്‍ കൊതിക്കുന്നത് തന്നെക്കാള്‍ മഹിമയും സൌന്ദര്യവും ബുദ്ധിയും കുലമഹിമയുമുള്ള ഒരുവനെയാണ്. അല്ലാതെ മൃഗങ്ങളില്‍ നിന്ദ്യജന്മമായ വെറുമൊരു പോത്തിനെ വരിക്കാന്‍ ഏതൊരു കുലസ്ത്രീയാണ് തയ്യാറാവുക? രണ്ടു കൊമ്പുകളുമായി നടക്കുന്ന, ഒരു വൃത്തികെട്ട രോഗമെന്നതുപോലെ വര്‍ജ്ജ്യനായ ആ അസുരനോട് നിങ്ങള്‍ പോയിപ്പറയുക – നിനക്ക് പാതാളത്തിലേയ്ക്ക് ഓടിപ്പോവാന്‍ ഒരവസരം കൂടി തരാം. അല്ലെങ്കില്‍ യുദ്ധത്തിനു വരിക. നിന്നെ കൊല്ലുകയാണ് എന്റെ ലക്ഷ്യം.’ ഇതൊക്കെ പറഞ്ഞിട്ടും നിന്‍റെ  മന്ദബുദ്ധിയില്‍ വിവരം ഉണ്ടായില്ലെങ്കില്‍ ലോകത്തൊരിടത്തും നിനക്കൊരിടമിനി കിട്ടുകയില്ല. എന്നെ പൊരുതി തോല്‍പ്പിക്കാതെ ഇനി നിനക്ക് ഗുഹയിലും മലയിലും ഒന്നും എന്നെ ഒളിച്ചു ജീവിക്കാന്‍ സാധിക്കുകയില്ല. ഇനി നിന്റെ ഇഷ്ടം പോലെ ചെയ്യാം.



വ്യാസന്‍ തുടര്‍ന്നു: അസുരന്മാര്‍ക്ക് കോപം പെരുത്തു. അവര്‍ അമ്പും വില്ലുമെടുത്തു. ദേവി ഒരലര്‍ച്ചയോടെ അവരെ സധൈര്യം എതിരിട്ടു. ദേവി അവര്‍ക്ക് നേരെ ശരവര്‍ഷം തന്നെ ഉതിര്‍ക്കുകയുണ്ടായി. ആദ്യം ബാഷ്കളന്‍ ദേവിയെ നേരിട്ടു. അപ്പോള്‍ ദുര്‍മുഖന്‍ ആ പോര് കണ്ടു നിന്നു. അമ്പ്‌, വാള്‍, ഉലക്ക എന്നീ ആയുധങ്ങള്‍ പരസ്പരം പ്രയോഗിച്ചു യുദ്ധം കൊടുമ്പിരിക്കൊണ്ടു. ദേവി ബാഷ്കളന്‍റെ നേരെ അഞ്ചു തീഷ്ണ ശരങ്ങള്‍ ഒന്നിച്ചു വര്‍ഷിച്ചു. അവനാ ശരങ്ങളെ തടഞ്ഞുവെന്നു മാത്രമല്ല സിംഹവാഹനയായ ദേവിക്കുനെരെ അവന്‍ എഴ് അമ്പുകള്‍ പകരമയച്ചു. ദേവിയും ദൈത്യന്റെ അമ്പുകളെ മുറിച്ചു വീഴ്ത്തിയിട്ട് പകരം പത്തു ശരങ്ങള്‍ തൊടുത്തു വിട്ടു. പിന്നീട് അര്‍ദ്ധചന്ദ്രാകൃതിയില്‍ ഒരു ശരമെയ്തപ്പോള്‍ അസുരന്റെ കയ്യില്‍ നിന്നും ചാപം താഴെ വീണു. അവനുടനെ ഒരു ഗദയെടുത്ത് ദേവിക്ക് നേരെ ചെന്നു. ദേവിയും തന്‍റെ ഒരു കയ്യില്‍ ഇരുന്ന ദിവ്യഗദകൊണ്ട് അവനെ നന്നായി താഡിച്ചു. താഴെവീണ അസുരന്‍ മണ്ണില്‍ നിന്നും എഴുന്നേറ്റ് ഗദകൊണ്ട് ദേവിയെ എറിഞ്ഞു. അതുകണ്ട ദേവി തന്‍റെ ദിവ്യശൂലമെടുത്ത് അവന്റെ നെഞ്ചുനോക്കിയൊന്നു ചാട്ടിയതോടെ അവന്‍റെ കഥ കഴിഞ്ഞു. പെട്ടെന്ന് അസുരസൈന്യം ഛിന്നഭിന്നമായി. ദേവന്മാര്‍ ആകാശത്ത് ജയജയാരവം മുഴക്കി.



തന്‍റെ സഹസേനാധിപന്‍ മരിച്ചു വീണത്‌ കണ്ട ദുര്‍മുഖന്‍ കോപം പൂണ്ടു ചുവന്ന കണ്ണുകളുമായി ‘പെണ്ണേ, നില്ലവിടെ’ എന്ന് ദേവിയെ ഭര്‍സിച്ചു. അവന്‍ മാര്‍ച്ചട്ടയും മറ്റുമായി രഥത്തിലേറി യുദ്ധത്തിനൊരുങ്ങിത്തന്നെയാണ് വന്നത്. അവനെ നോക്കി ദേവി ശംഖുനാദം മുഴക്കി. അസുരന്‍റെ കോപം വര്‍ദ്ധിക്കെ ദേവി തന്റെ കൂര്‍ത്തു മൂര്‍ത്ത സര്‍പ്പസദൃശബാണങ്ങള്‍ അവനു നേരെ പ്രയോഗിച്ചു. അവനും പോരില്‍ മോശമായിരുന്നില്ല. ആ ബാണങ്ങളെ അവന്‍ ഓരോന്നായി ഖണ്ഡിച്ചു. ഒരു ഗര്‍ജ്ജനത്തോടെ ജഗദംബിക വേലും, ഗദയും, തോമരങ്ങളും എല്ലാം ഓരോന്നായെടുത്ത് യുദ്ധം തുടര്‍ന്നു. അസുരന്മാരുടെ തലകള്‍ അറ്റ് വീണു ചോരപ്പുഴയില്‍ ചുരയ്ക്കപോലെ പൊങ്ങിക്കിടന്നു. ശവം തിന്നുന്ന ചെന്നായ്ക്കള്‍ യുദ്ധക്കളത്തിലപ്പോള്‍ കാണായി. പരുന്ത്, കഴുകന്‍, നായ, കുറുക്കന്‍ തുടങ്ങിയ ഹിംസ്രജന്തുക്കള്‍ക്കവിടെ മൃഷ്ടാന്നമായി. ശവഗന്ധം കാറ്റില്‍ പരന്നു. ദുര്‍മുഖന്‍ മദപ്പാടോടെ ദേവിയോട് പറഞ്ഞു: ‘കുട്ടിത്തം വിടാത്ത ചണ്ഡിപ്പെണ്ണേ, ഞാന്‍ ഇപ്പോള്‍ത്തന്നെ നിന്നെ കൊല്ലാന്‍ പോവുന്നു. അത് വേണ്ട എന്നാണെങ്കില്‍ ഓടിപ്പോയി മഹിഷനെ സേവിക്കാന്‍ ഒരുങ്ങിക്കൊള്‍ക.’



അപ്പോള്‍ ദേവി പറഞ്ഞു: ‘ചാവാനുള്ള സമയമടുത്ത വങ്കന്റെ വീരസ്യം മാത്രമാണിത്. നിന്‍റെ സുഹൃത്ത് ബാഷ്കളനെ കാലപുരിക്കയച്ചതുപോലെ നിന്നെയും ഇപ്പോള്‍ത്തന്നെ പറഞ്ഞു വിട്ടേക്കാം. അല്ല നിനക്ക് പോകണമെങ്കില്‍ ഒടിപ്പോയ്ക്കോ. അല്ലെങ്കില്‍ നിന്നെ കൊന്നിട്ടുവേണം എനിക്കാ ശുംഭന്‍ പോത്തിന്‍റെ കഥ കഴിക്കാന്‍.’ ദേവിയുടെ ഗര്‍ജ്ജനം കേട്ട് വര്‍ദ്ധിത കോപത്തോടെ അസുരന്‍ കൂടുതല്‍ ശരങ്ങള്‍ വര്‍ഷിച്ചു. അവയെല്ലാം ദേവിയുടെ അമ്പുകളാല്‍ തടയപ്പെട്ടു. ദേവിയുടെ കൂരമ്പുകള്‍ ദൈത്യനെ വശംകെടുത്തി. ഇന്ദ്രന്‍ വൃത്രനെയെന്നപോലെ ദേവി ദുര്‍മുഖനെ ആക്രമിച്ചു. ദേവിയും അസുരനുമായുള്ള യുദ്ധത്തില്‍ അവന്‍റെ വില്ലും തേരും തകര്‍ന്നു. രഥം തകര്‍ന്ന ദുര്‍മുഖന്‍ ഗദയുമെടുത്ത് ദേവിയെ നേരിട്ടു. അവന്‍ ദേവിയുടെ വാഹനമായ സിംഹത്തിന്റെ തലയ്ക്കാണ് അടിച്ചത്. സിംഹം അടി കൊണ്ടിട്ടും കൂസാതെ നിന്നു. ഗദയുമേന്തി അടിക്കാനോങ്ങി നില്‍ക്കുന്ന ദൈത്യനെ തന്‍റെ ദിവ്യ ഖഡ്ഗം കൊണ്ട് ഒരൊറ്റ വെട്ടിനു ദേവി കാലപുരിക്കയച്ചു. അവന്‍റെ തല ദൂരെ തെറിച്ചു വീണു. വാനില്‍ ജയഘോഷം മുഴങ്ങി. ദേവന്മാര്‍ ഭഗവതിയെ സ്തുതിച്ചു വാഴ്ത്തി. വാനില്‍ നിന്നും പൂക്കള്‍ വര്‍ഷിക്കപ്പെട്ടു. സിദ്ധവിദ്യാധരഗന്ധര്‍വവന്മാരും അപ്സരസ്സുകളും ദുര്‍മുഖന്‍റെ മരണവാര്‍ത്തയറിഞ്ഞ് സന്തോഷം പ്രകടിപ്പിച്ചു.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Friday, January 27, 2017

പരീക്ഷിത്ത് - പുരാണകഥകൾ


ഈ പേര് എങ്ങനെ കിട്ടി? പണ്ടൊരിക്കല്‍ പാണ്ഡവന്മാര്‍ ഉപവാസത്തിനുശേഷം ഉപപ്ലാവ്യ നഗരത്തില്‍ താമസിക്കുമ്പോള്‍ ഒരു ബ്രാഹ്മണന്‍ അവിടെ വന്നു. ബ്രാഹ്മണന്‍ ഉത്തരയോട് പറഞ്ഞു. കൗരവന്മാര്‍ പരീക്ഷീണരാകുമ്പോള്‍ ഉത്തരയ്ക്കു ഒരു കുട്ടി ജനിക്കും. ആ കുട്ടി ഗര്‍ഭത്തില്‍വച്ചുതന്നെ പരീക്ഷിക്കപ്പെടും. ആ കുഞ്ഞിന് പരീക്ഷിത്ത് എന്ന് നാമകരണം ചെയ്യുമെന്നും. അങ്ങനെ ബ്രാഹ്മണന്റെ പ്രവചനം ഫലിച്ചു.


മഹാഭാരതം സൗപ്തികപര്‍വം 16-മത് അധ്യായത്തിലാണ് ഈ കഥ പറയുന്നത്. അഭിമന്യുവിന് ഉത്തരയിലുണ്ടായ ശിശുവാണ് പരീക്ഷിത്ത്. ഈ ശിശു മൃതനായിട്ടാണ് ജനിച്ചത്. അനന്തരം ശ്രീകൃഷ്ണന്‍ കുഞ്ഞിന് ജീവന്‍കൊടുത്തു രക്ഷിച്ചു. അര്‍ജുനന്റെ പൗത്രനായ പരീക്ഷിത്ത് ചന്ദ്രവംശത്തിലെ അത്യുജ്ജ്വലനായ രാജാവായിത്തീര്‍ന്നു.


കൗരവരും പാണ്ഡവരും തമ്മില്‍ ഭാരതയുദ്ധം ആരംഭിച്ചപ്പോള്‍ ഉത്തര ഗര്‍ഭിണിയായിരുന്നു. ദ്രോണപുത്രനായ അശ്വത്ഥാമാവ് അര്‍ധരാത്രിയില്‍ പാണ്ഡവരുടെ പടകുടീരത്തില്‍ പ്രവേശിച്ചു. ധൃഷ്ടദ്യുമ്‌നനെ വധിച്ചു. പിന്നീട് പാണ്ഡവരെ സംഹരിക്കുന്നതിനുവേണ്ടി ബ്രഹ്മശിരോസ്ത്രം പ്രയോഗിച്ചു. അതിനെ തടുക്കുന്നതിനുവേണ്ടി അര്‍ജ്ജുനനും ബ്രഹ്മശിരോസ്ത്രം അയച്ചു. രണ്ടു മഹാസ്ത്രങ്ങള്‍ ആകാശത്തില്‍ പായുന്നത് കണ്ട് മഹര്‍ഷിമാര്‍ പരിഭ്രാന്തരായി.


വിവരമറിഞ്ഞ് വ്യാസന്‍ ആദിയായവര്‍ രംഗത്തുവന്നു. ഉടന്‍ തന്നെ ബ്രഹ്മശിരോസ്ത്രം ഉപസംഹരിക്കുവാന്‍ രണ്ടുപേരോടും ഉപദേശിച്ചു. എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല. അശ്വത്ഥാമാവിന്റെ അസ്ത്രം അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തില്‍ തറച്ചു. അസ്ത്രത്തിന്റെ ആഘാതമേറ്റ് ഗര്‍ഭസ്ഥനായ ശിശു മരിച്ചു. ഇതുകണ്ട് കോപിഷ്ഠനായി ശ്രീകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞു: ”അശ്വത്ഥാമാവേ, ഗര്‍ഭത്തില്‍വച്ചു മരിച്ച ശിശു ജീവിക്കുകതന്നെ ചെയ്യും. അവന്‍ അടുത്ത കുരുരാജാവെന്ന പേരില്‍ പ്രസിദ്ധനായിത്തീരുകയും ചെയ്യും. എന്നാല്‍ നിന്റെ കാര്യം ദയനീയമാണ്. ശിശുഘാതകനായ നിന്നെ ബുദ്ധിമാന്മാര്‍ പാപി എന്നുവിളിക്കും. ശിശുഹത്യാപാപം മൂലം നീ മൂവായിരം വര്‍ഷം ഭൂമിയില്‍ അലയും. ആരും നിന്നെ അടുപ്പിക്കുകയില്ല. ആള്‍ക്കൂട്ടത്തില്‍ നിനക്ക് ഇരിപ്പിടം കിട്ടുകയില്ല. നിന്റെ ശരീരത്തില്‍ സര്‍വവ്യാധികളും പടര്‍ന്നുപിടിക്കും. എന്നാല്‍, ഈ ശിശുവാകട്ടെ സര്‍വാസ്ത്രവിദഗ്ധനായി അറുപതു സംവത്സരക്കാലം കുരുരാജാവെന്ന പേരില്‍ ഭരിക്കും.”


ഭാരതയുദ്ധം അവസാനിച്ചശേഷം ധര്‍മപുത്രന്‍ ഒരു അശ്വമേധയാഗം കഴിച്ചു. യാഗത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി ശ്രീകൃഷ്ണന്‍ ആദിയായ പ്രമുഖര്‍ ഹസ്തിനപുരത്തിലെത്തി. വിദുരര്‍ എല്ലാവരെയും വിളിച്ചുവരുത്തി. ഈ സമയം ഉത്തര മരിച്ച ശിശുവിനെ (ചാപിള്ളയെ) പ്രസവിച്ചു. എല്ലാവരും ദുഃഖിതരായി വിലപിച്ചു. ശ്രീകൃഷ്ണന്‍ അന്തഃപുരത്തില്‍ പ്രവേശിച്ചു. കുഞ്ഞിനെ പുനര്‍ജ്ജീവിപ്പിക്കണമെന്ന് എല്ലാവരും ശ്രീകൃഷ്ണനോട് അപേക്ഷിച്ചു. ശ്രീകൃഷ്ണന്‍ കുഞ്ഞിന് ജീവന്‍ കൊടുത്തനുഗ്രിച്ചു. ബ്രാഹ്മണവാക്യമനുസരിച്ച് കുഞ്ഞിന് പരീക്ഷിത്ത് എന്ന് നാമകരണം ചെയ്തു.

3, 4, 5 എന്നീ അധ്യായം മഹാഭാരതം ആദിപര്‍വം വിവാഹവും സന്താനജനനവും വിവരിക്കുന്നു-പരീക്ഷിത്ത് മാദ്രവതി എന്ന രാജകുമാരിയെ വിവാഹം കഴിച്ചു. ജനമേജയന്‍, ശ്രുതസേനന്‍, ഉഗ്രസേനന്‍, ഭീമസേനന്‍ എന്ന നാലുപുത്രന്മാര്‍ ജനിച്ചു. അങ്ങനെ സുഖമായി ജീവിച്ചു.


ഉള്ളതില്‍ തൃപ്തി - ദര്‍ശന കഥകള്‍ - 11


ഒരു ഗ്രാമത്തിലെ മനുഷ്യന്‍ പൊതുവെ അസംതൃപ്തരാണ്. ”എന്റെ ജീവിതം ഭാരപൂര്‍ണം, അയല്‍ക്കാരന്റേത് സന്തോഷപൂര്‍ണ്ണം” എന്ന് ഓരോരുത്തരും വിചാരിച്ചു.

ഈ ഭാരം താങ്ങാന്‍ വയ്യ. ഇതൊന്നു മാറ്റിക്കിട്ടുമോ എന്ന് പലരും ചിന്തിച്ചു. അതിനായി ദൈവത്തിനോട് നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

കരുണാമയനായ ദൈവം ആ പ്രാര്‍ത്ഥനകള്‍ കേട്ടു. വിശാലമായ ഒരു ദേവാലയ മൈതാനത്ത് ദൈവം പ്രത്യക്ഷനായി പറഞ്ഞു.

”പ്രിയജനങ്ങളേ, നിങ്ങളുടെ പ്രശ്‌നം ഞാനറിയുന്നു. ഒരു പരിഹാരം നിര്‍ദ്ദേശിക്കാം. ഓരോരുത്തരും അവരവരുടെ ജീവിതഭാരം ഈ മൈതാനമധ്യത്തില്‍ നിക്ഷേപിച്ചു മടങ്ങിപ്പോവുക. ഒരു മണിക്കൂര്‍ തികയും മുന്‍പ് വീണ്ടും വരണം. എന്നിട്ട് ഇവിടെയുള്ള ഭാണ്ഡക്കുന്നില്‍നിന്ന് ഭാരം കുറഞ്ഞതെന്ന് തോന്നുന്ന അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ഭാണ്ഡവുമെടുത്ത് പോയ്‌ക്കൊള്ളുക. സന്തോഷത്തോടെ ജീവിക്കുക.”
ആളുകള്‍ സമ്മതിച്ചു. ഓരോരുത്തരും ജീവിതഭാരങ്ങള്‍ വേഗത്തില്‍ വലിച്ചെറിഞ്ഞു.

മൈതാനമദ്ധ്യം ഒരു കുന്നുപോലായി. എല്ലാവരും ആഹ്ലാദത്തിലാറാടി!
ഒരു മണിക്കൂര്‍ തികയും മുന്‍പ് ദൈവം വിളിച്ചു. എല്ലാവരും വന്നു ഭാണ്ഡക്കുന്നു ചികയാന്‍ തുടങ്ങി. ഒന്നു മാറ്റി വേറൊന്നെടുത്തു. അത് മാറ്റി മറ്റൊന്ന്; പിന്നെയും മാറ്റി…. ഏതാവും സന്തോഷം നിറഞ്ഞത്? ഭാരം കുറഞ്ഞത് തേടല്‍…..ഒടുവില്‍ ഓരോ ഭാണ്ഡവുമെടുത്തു എല്ലാവരും മടങ്ങി.
ഹാവൂ! ഇന്നലെവരെ എന്തുവലിയ ജീവിതദുഃഖങ്ങളായിരുന്നു ഞാന്‍ ചുമന്നത്? ഇപ്പോള്‍ തിരഞ്ഞെടുത്തതു ആരുടേതുമാകട്ടെ, അത്ര വിഷമം പിടിച്ചതാവില്ല എന്ന ഉറച്ച വിശ്വാസത്തോടെയായിരുന്നു മടക്കം.

പക്ഷെ, അടുത്ത ദിവസം മുതല്‍ ഓരോരുത്തരും പിറുപിറുക്കാന്‍ തുടങ്ങി! മുടന്തന് കിട്ടിയത് കണ്ണുപൊട്ടന്റെ ഭാണ്ഡം; കണ്ണു നഷ്ടപ്പെട്ടവന് ഇരുകൈകളും ഇല്ലാത്തവന്റെ ഭാണ്ഡം!

കൃഷിക്കാരന് വ്യാപാരിയുടെയും, സ്വര്‍ണപ്പണിക്കാരന് കശാപ്പുകാരന്റെയും ജീവിതം കിട്ടി; മുക്കുവന് പൂജാരിയുടേയും! ആ ജീവിതരീതികളോടും പ്രശ്‌നങ്ങളോടും പൊരുത്തപ്പെടാന്‍ കഴിയാതെ പലരും വിഷമത്തിലായി. നാട്ടുപ്രമാണിയുടെ ഭാര്യയ്ക്ക് മദ്യശാല നടത്തുന്ന സ്ത്രീയുടെ ജീവിതഭാരമാണ് ലഭിച്ചത്.

വീണ്ടും വലിയ അസംതൃപ്തിയോടെ വലിയ നിലവിളികള്‍ ഉയര്‍ന്നു. ദൈവത്തിനോട് അവര്‍ പ്രാര്‍ത്ഥിച്ചു.

”ദൈവമേ! ഈ ജീവിതഭാരം ഞങ്ങളില്‍ നിന്ന് മാറ്റേണമേ! ഞങ്ങള്‍ക്ക് പഴയ ജീവിതഭാണ്ഡം തന്നെ തന്നാലും. അതാണ് ക്ലേശം കുറഞ്ഞതെന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യമായിരിക്കുന്നു. ഞങ്ങളോട് ക്ഷമിച്ചാലും!”

ആ പ്രാര്‍ത്ഥന കേട്ട് ദൈവം ചിരിച്ചു. ദേവാലയമുറ്റത്ത് വീണ്ടും പ്രത്യക്ഷനായി ദൈവം പറഞ്ഞു.

”ശരി. നിങ്ങള്‍ക്ക് നിങ്ങളുടെ പഴയ ജീവിതാവസ്ഥ തന്നെ ഞാനിതാ തിരിച്ചുതരുന്നു. പക്ഷെ, ഒരു കാര്യം ഓര്‍മ വേണം. ചുറ്റിലും നോക്കി അസൂയപ്പെട്ടും അത്യാര്‍ത്തി പിടിച്ചും നടക്കരുത്. അപ്പോള്‍ ദുഃഖഭാരങ്ങള്‍ കൂടുന്നതായി തോന്നും. ഉള്ളതു മതി എന്നുള്ളില്‍ തോന്നുമ്പൊഴോ?

മുഖത്തു സന്തോഷം വിരിയും. അപ്പോള്‍ തലയില്‍ ഭാരം അനുഭവപ്പെടുകയേ ഇല്ല കേട്ടോ. ഓരോരുത്തര്‍ക്കും താങ്ങാവുന്ന ഭാരമേ ഞാന്‍ തന്നിട്ടുള്ളൂ. പോകൂ, സന്തോഷത്തോടെ ജീവിക്കൂ.”ദൈവം അപ്രത്യക്ഷനായി. ജനങ്ങള്‍ സ്വന്തം കര്‍മങ്ങളിലേക്ക് മടങ്ങുകയും ചെയ്തു.

പി.ഐ.ശങ്കരനാരായണന്‍


മഹിഷാസുരമർദ്ധിനി സ്തോത്രം - ദേവി സ്തുതികൾ


അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദിനുതേ
ഗിരിവരവിന്ധ്യശിരോധിനിവാസിനി വിഷ്ണുവിലാസിനി ജിഷ്ണുനുതേ
ഭഗവതി ഹേ ശിതികണ്ഠകുടുംബിനി ഭൂരികുടുംബിനി ഭൂരികൃതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.


സുരവരവര്‍ഷിണി ദുര്‍ധരധര്‍ഷിണി ദുര്‍മുഖമര്‍ഷിണി ഹര്‍ഷരതേ
ത്രിഭുവനപോഷിണി ശങ്കരതോഷിണി കല്‌മഷമോഷിണി ഘോഷരതേ
ദനുജനിരോഷിണി ദിതിസുതരോഷിണി ദുര്‍മദശോഷിണി സിന്ധുസുതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.


അയി ജഗദംബ മദംബ കദംബവനപ്രിയവാസിനി ഹാസരതേ
ശിഖരിശിരോമണി തുംഗഹിമാലയ ശൃംഗനിജാലയ മദ്ധ്യഗതേ
മധുമധുരേ മധുകൈടഭഭഞ്ജിനി രാസരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.


അയി ശതഖണ്ഡവിഖണ്ഡിതരുണ്ഡവിതുണ്ഡിതശുണ്ഡഗജാധിപതേ
രിപുഗജഗണ്‌ഡവിദാരണചണ്‌ഡപരാക്രമശെൌണ്‌ഡമൃഗാധിപതേ
നിജഭുജദണ്‌ഡനിപാതിതചണ്‌ഡനിപാതിതമുണ്‌ഡഭടാധിപതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.


അയി രണദുര്‍മദ ശത്രുവധോദിത ദുര്‍ധര നിര്‍ജര ശക്തിഭൃതേ
ചതുരവിചാരധുരീണമഹാശയദൂതകൃതപ്രമഥാധിപതേ
ദുരിതദുരീഹദുരാശയ ദുര്‍മതിദാനവദൂതകൃതാന്തമതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.


അയി നിജഹുങ്കൃതിമാത്ര നിരാകൃതധൂമ്രവിലോചന ധൂമ്രശതേ
സമരവിശോഷിതശോണിതബീജ സമുദ്ഭവശോണിതബീജലതേ
ശിവ ശിവ ശുംഭനിശുംഭമഹാഹവതര്‍പ്പിതഭൂതപിശാചപതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


ധനുരനുസംഗരണക്ഷണ സംഗ പരിസ്ഥുരദംഗ നടത്കടകേ
കനകപിശംഗപൃഷത്കനിഷംഗ രസദ്ഭടശൃംഗഹതാവടുകേ
കൃതചതുരംഗബലക്ഷിതി രംഗഘടദ്ബഹുരംഗരടദ്ബടുകേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


അയി ശരണാഗത വൈരിവധൂവര വീരവരാഭയദായികരേ
ത്രിഭുവനമസ്തകശൂലവിരോധി ശിരോധികൃതാമലശൂലകരേ
ദുമിദുമിതാമരദുന്ദുഭിനാദമഹോമുഖരീകൃതദി ങ്‌ നികരേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


സുരലലനാ തതഥേയി തഥേയി കൃതാഭിനയോദരനൃത്യരതേ
കൃതകുകുഥ: കുകുഥോ ഗഡദാദികതാലകുതൂഹല ഗാനരതേ
ധുധുകുട ധുക്കുട ധിന്ധിമിതധ്വനി ധീരമൃദംഗനിനാദരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


ജയ ജയ ജപ്യജയേ ജയശബ്ദ പരസ്തുതി തത്പരവിശ്വനുതേ
ത്ധണ ത്ധണ ത്ധിഞ്ഞ്ത്ധിമി ത്ധി ങ്‌ കൃതനൂപുര ശിഞ്ജിതമോഹിത ഭൂതപതേ
നടിത നടാര്‍ദ്ധനടീനടനായക നാടകനാടിത നാട്യരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


അയി സുമന: സുമന: സുമന: സുമന: സുമനോഹരകാന്തിയുതേ
ശ്രിതരജനീ രജനീ രജനീ രജനീ രജനീകരവക്ത്രയുതേ
സുനയന വിഭ്രമ രഭ്രമര ഭ്രമര ഭ്രമരഭ്രമരാധിപതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


മഹിതമഹാഹവ മല്ലമതല്ലിക മല്ലിതരല്ലകമല്ലരതേ
വിരചിതവല്ലികപല്ലികമല്ലികത്ധില്ലികഭില്ലികവര്‍ഗ്ഗവൃതേ
സിതകൃതഫുല്ലസമുല്ലസിതാരുണ തല്ലജപല്ലവസല്ലളിതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


അവിരളഗണ്ഡഗളന്‍ മദമേദുരമത്തമതംഗജരാജപതേ
ത്രിഭുവനഭൂഷണഭൂതകലാനിധിരൂപപയോനിധിരാജസുതേ
അയി സുദതീജനലാലസമാനസ മോഹനമന്‍ മഥരാജസുതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


കമലദളാമല-കോമളകാന്തികലാകലിതാമലഫാലലതേ
സകലവിലാസകലാനിലയക്രമകേളിചലത്കളഹംസകുലേ
അളികുലസംകുല-കുവലയമണ്ഡല മൌലിമിളദ്ബകുളാളികുലേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


കരമുരളീരവ വീജിതകൂജിത ലജ്ജിതകോകിലമഞ്ജുരുതേ
മിളിതമിളിന്ദമനോഹര ഗുഞ്ജിതരഞ്ജിതശൈലനികുഞ്ജഗതേ
നിജഗുണഭൂതമഹാശബരീഗണസദ്ഗുണസംഭൃതകേളിതതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


കടിതടപീതദുകൂലവിചിത്രമയൂഖതിരസ്കൃതചന്ദ്രരുചേ
പ്രണതസുരാസുരമൌലിമണിസ്ഫുരദംശു-ലസന്നഖസാന്ദ്രരുചേ
ജിതകനകാചല-മൌലിപദോജ്ത്ധിതനിര്‍ഭര-കുഞ്ജരതുംഗകുചേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


വിജിതസഹസ്രകരൈക സഹസ്രകരൈക സഹസ്രകരൈകനുതേ
കൃതസുരതാരകസംഹരതാരകസംഗരതാരക സൂനുനുതേ
സുരഥസമാധി സമാന സമാധി സമാധി സമാധി സുജാതരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


പദകമലം കരുണാനിലയേ വരിവസ്യതി യേ/നുദിനം നു ശിവേ
അയി കമലേ കമലാനിലയേ കമലാനിലയ: സ കഥം ന ഭവേത്‌
തവ പദമേവ പരം പദമിത്യനുശീലയതോ മമ കിം ന ശിവേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


കനകലസത്കലസിന്ധു ജലൈരനുഷിഞ്ചതി തേ ഗുണരംഗഭുവം
ഭജതി സ കിം ന ശചീകുചകുംഭതടീപരിരംഭ സുഖാനുഭവം
തവ ചരണം ശരണം കരവാണി നതാമരവാണി നിവാസി ശിവേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


തവ വിമലേന്ദുകലം വദനേന്ദുമലം സകലം നനുകൂലയതേ
കിമു പുരുഹൂതപുരീന്ദുമുഖീസുമുഖീഭിരസെൌ വിമുഖീക്രിയതേ
മമ തു മതം ശിവനാമധനേ ഭവതീകൃപയാ കിമുതക്രിയതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


തവ വിമലേ/ന്ദുകലം വദനേന്ദുമലം സകലം നനുകൂലയതേ
കിമു പുരുഹൂതപുരീന്ദുമുഖീസുമുഖീഭിരസെൌ വിമുഖീക്രിയതേ
മമ തു മതം ശിവനാമധനേ ഭവതീകൃപയാ കിമുതക്രിയതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


അയി മയി ദീനദയാലുതയാ കരുണാപരയാ ഭവിതവ്യമുമേ
അയി ജഗതോ ജനനീ കൃപയാസി യഥാസി തഥാനുമിതാസി രമേ
യദുചിതമത്ര ഭവത്യുരരീകുരുതാദുരുതാപമപാകുരുമേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

ശത്രു ജനനം മായാദേവി അറിയിക്കുന്നതും കുഞ്ഞിനെ കൊല്ലാന്‍ കംസന്റെ പരിശ്രമവും – ഭാഗവതം (221)


യഥാമയോഽ‍‍ംഗേ സമുപേക്ഷിതോ നൃഭിര്‍
ന്നശക്യതേ രൂഢപദശ്ചികിത്സിതും
യഥേന്ദ്രിയ-ഗ്രാമ ഉപേക്ഷിതസ്തഥാ
രിപൂര്‍മ്മഹാന്‍ ബദ്ധബലോ നചാല്യതേ (10-4-38)


ശുകമുനി തുടര്‍ന്നു:


വസുദേവന്‍ കാരാഗൃഹത്തിലേക്ക്‌ തിരിച്ചു വന്നുയുടനേ വാതിലുകള്‍ അടഞ്ഞു. കയ്യിലുളള പെണ്‍കുഞ്ഞിന്റെ കരച്ചില്‍ കേട്ട്‌ കാവല്‍ക്കാര്‍ ഉണര്‍ന്നു. കംസനെ വിവരമറിയിച്ചു. ഓടിയെത്തിയ കംസന്‍ തന്റെ കാലനായ എട്ടാമത്തെ സന്താനത്തെ കണ്ടു. ദേവകിയുടെ അപേക്ഷ വകവക്കാതെ കുഞ്ഞിനെ വലിച്ചെടുത്ത്‌ നിലത്തടിക്കാന്‍ തുനിഞ്ഞു. എന്നാല്‍ കുഞ്ഞ്‌ വിശ്വമാതാവിന്റെ മോഹനരൂപം കൈക്കൊണ്ട്‌ ആകാശത്തേക്കു പറന്നുപോയി. അവിടെ കൈകളും അടയാള ചിഹ്നങ്ങളും ആയുധങ്ങളും ധരിച്ച്‌ ദേവി നിലകൊണ്ടു. കംസന്റെ വിഡ്ഢിത്തത്തെ കളിയാക്കി ചിരിച്ച്‌ ഇങ്ങനെ പറഞ്ഞു: “എന്നെ വധിച്ചതു കൊണ്ടെന്താണു പ്രയോജനം? വിഡ്ഢീ, നിന്റെ മരണത്തിനുത്തരവാദിയായവന്‍ മറ്റൊരിടത്തു ജനിച്ചു കഴിഞ്ഞു. അതുകൊണ്ട്‌ നിരപരാധികളെ ദ്രോഹിക്കരുത്.” ദിവ്യമാതാവായ ജഗജ്ജനനിയെ പലേയിടങ്ങളില്‍ പല നാമങ്ങളില്‍ നാം പൂജിക്കുന്നു.


സംഭവങ്ങളുടെ ഗതിയില്‍ കംസന്‍ വളരെ ചഞ്ചലനായി കാണപ്പെട്ടു. ഉടനേ തന്നെ ദേവകിയേയും വസുദേവനേയും ബന്ധവിമോചിതരാക്കി. അവരുടെ കാല്‍ക്കല്‍ വീണു ക്ഷമ യാചിച്ചു: “എനിക്ക്‌ മാപ്പു തരൂ. നിങ്ങളുടെ നിരപരാധികളായ കുഞ്ഞുങ്ങളെയെല്ലാം കൊന്ന പാപിയാണ്‌ ഞാന്‍ . എന്നാല്‍ ദുഃഖിക്കരുത്‌. അവരെല്ലാം അവരുടെ കര്‍മ്മഫലങ്ങള്‍ അനുഭവിക്കുകയാണ്‌ ചെയ്തത്‌. മാത്രമല്ല ജനനമരണങ്ങള്‍ തുടങ്ങിയ മാറ്റങ്ങള്‍ ശരീരത്തിനു മാത്രമാണുളളത്‌. ആത്മാവിനല്ല. ആര്‍ ആത്മാവിനെ ശരീരമായും ശരീരത്തെ ആത്മാവായും കണക്കാക്കുന്നുവോ അവരാണ്‌ തങ്ങള്‍ മറ്റുളളവരെ കൊന്നുവെന്നോ, മറ്റുളളവര്‍ കൊല്ലപ്പെട്ടുവെന്നോ കരുതി കേഴുകയുളളൂ.” ദേവകിയും വസുദേവനും കംസന്റെ വിജ്ഞാനനിര്‍ഭരമായ വാക്കുകള്‍ കേട്ട്‌ ശാന്തരായി. വസുദേവന്‍ പറഞ്ഞു: “ഇതെന്‍റേത്‌, അത്‌ എന്‍റേതല്ല തുടങ്ങിയ വ്യത്യാസം ഉണ്ടാവുന്നത്‌ അജ്ഞതയില്‍ നിന്നുമാണ്‌. ഈ വ്യതിരിക്തതയില്‍ നിന്നും ഉപരിയായിട്ടുളളവന്‌ ദുഃഖിക്കേണ്ടി വരികയില്ല.”


കംസന്‍ തന്റെ ഉപദേഷ്ടാക്കളെ വിളിച്ച്‌ നടന്ന സംഭവങ്ങള്‍ വിവരിച്ചു. മഹാമായ എന്താണു പറഞ്ഞതെന്നും അവരോട്‌ പറഞ്ഞു. രാക്ഷസര്‍ കംസനെ സഹായിക്കാനുളള ഉത്സാഹത്താല്‍ എന്തും ചെയ്യാനൊരുക്കമായിരുന്നു. പത്തു ദിവസത്തില്‍ താഴെ പ്രായമുളള എല്ലാ കുഞ്ഞുങ്ങളെയും നമുക്ക്‌ വധിക്കാം. നമ്മെ തടുക്കാനാരുണ്ട്‌? ദേവന്മാര്‍ ഭീരുക്കളാണ്‌. അവര്‍ക്ക്‌ അങ്ങയെ ഭയവുമാണ്‌. ത്രിമൂര്‍ത്തികള്‍ പോലും അങ്ങേയ്ക്കു മുന്‍പില്‍ നില്‍ക്കുകയില്ല. വിഷ്ണു ഏകനായി ഭക്തന്മാരുടെ ഹൃദയത്തിലെ രഹസ്യ അറകളിലാണ്‌ വസിക്കുന്നത്‌. പരമശിവന്‍ വനത്തില്‍. ബ്രഹ്മാവ്‌ തപസ്സിലുമാണ്‌. നാം ആലോചിച്ചു സമയം കളയരുത്‌. കാരണം ശത്രുവിന്‌ ബലം വര്‍ദ്ധിക്കുന്തോറും അവനെ നേരിടാന്‍ ബുദ്ധിമുട്ടേറും. തുടക്കത്തിലേ ചികിത്സിക്കാത്ത രോഗം പോലെയാണത്‌. അല്ലെങ്കില്‍ ഒരു ചീത്ത സ്വഭാവം വേരുറക്കും മുന്‍പ്‌ ഇന്ദ്രിയങ്ങളെ നിലയ്ക്കു നിര്‍ത്താത്തതുപോലെയാണത്‌. കാരണം അടിയുറച്ചുപോയ ദുഃസ്വഭാവത്തെ നിയന്ത്രിക്കുക ദുഷ്കരമത്രെ. വിഷ്ണുവാണ്‌ ദേവന്മാരുടെ പ്രധാന ആശ്രയം. സനാതനധര്‍മ്മം പുലരുന്നയിടത്താണ്‌ വിഷ്ണു. സനാതനധര്‍മ്മത്തിന്റെ ഇരിപ്പിടം ബ്രാഹ്മണരിലും മഹാത്മാക്കളിലുമായതിനാല്‍ അവരേയും നമുക്ക്‌ വധിച്ചുകളയാം.” മഹാത്മാക്കളെ ദ്രോഹിക്കാന്‍ അവര്‍ തീരുമാനിക്കുകയും അങ്ങനെ അവരുടെ പുണ്യം കുറഞ്ഞു വരികയും ചെയ്തു.



കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

ഈശ്വരനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍


അമൃതവാണി
ammaദിവസം മുഴുവന്‍ ഭൗതിക വ്യവഹാരങ്ങളില്‍ മുഴുകിക്കഴിയുന്ന നമുക്ക് അല്‍പ്പസമയത്തേക്കെങ്കിലും ഈശ്വരചിന്ത ചെയ്യുവാന്‍ ക്ഷേത്രാന്തരീക്ഷം സഹായിക്കും. എന്നാല്‍ മരിക്കുന്നതുവരെ ക്ഷേത്രാചാരങ്ങളില്‍ മാത്രമായി ബന്ധിച്ചുനില്‍ക്കുവാന്‍ പാടില്ല. ദിവസം ഏകാന്തമായി ജപധ്യാനങ്ങള്‍ നടത്തുവാന്‍ കഴിയുന്ന ഒരുവന്, ക്ഷേത്രത്തില്‍ പോയില്ല എന്നുകരുതി ഒരുകുറവും സംഭവിക്കുന്നില്ല. ഈശ്വരനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുവാന്‍ കഴിഞ്ഞില്ല എങ്കില്‍ ജീവിതകാലം മുഴുവന്‍ ക്ഷേത്രദര്‍ശനം നടത്തിയതുകൊണ്ടും പ്രയോജനമില്ല.
മക്കളേ, ക്ഷേത്രത്തിലും മഹാത്മാക്കളെ ദര്‍ശിക്കാനും പോകുന്നത് വെറുംകയ്യോടെ ആകരുത്. നമ്മുടെ അര്‍പ്പണത്തിന്റെ പ്രതീകമായി എന്തെങ്കിലും അവിടെ സമര്‍പ്പിക്കണം. ഒരുപുഷ്പമായാലും മതി.
എന്നാല്‍ തൊട്ടടുത്തുള്ള കടയില്‍നിന്ന് ഏതെങ്കിലും ഒരു പൂമാല വാങ്ങി ചാര്‍ത്തുന്നതും, നമ്മുടെ വീട്ടില്‍ നട്ടുവളര്‍ത്തിയ ചെടികളില്‍നിന്ന് പൂക്കളിറുത്ത്, ഒരു മാലകെട്ടി കൊണ്ടുകൊടുക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. ചെടി നടുമ്പോള്‍, വെള്ളമൊഴിക്കുമ്പോള്‍, പൂപറിക്കുമ്പോള്‍, മാല കെട്ടുമ്പോള്‍, ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ എല്ലാം ഭഗവത്‌സ്മരണ നിലനില്‍ക്കുന്നു. അങ്ങനെ പ്രേമപൂര്‍വം കൊണ്ടുചെല്ലുന്നതെന്തും-കുചേലന്റെ അവില്‍പോലെ-ഭഗവാന്‍ സ്വീകരിക്കും. കടയില്‍നിന്നും ഒരു മാല വാങ്ങി നല്‍കുമ്പോള്‍ അത് ഒരു ആചാരം മാത്രമേ ആകുന്നുള്ളൂ. മറ്റേതില്‍ ഭക്തി നിറഞ്ഞുനില്‍ക്കും.

ധൃതരാഷ്ട്രർ - മഹാഭാരതം


കുരുവംശത്തിലെ രാജാവായ ഇദ്ദേഹത്തിന്റെ നൂറ് പുത്രന്മാരാണ് കൗരവർ എന്നറിയപ്പെടുന്ന ദുര്യോധനൻ, ദുശ്ശാസനൻ തുടങ്ങിയവർ. അന്ധനായിരുന്നു ധൃതരാഷ്ട്രർ.


വേദവ്യാസന്റെ മകനായിരുന്നു ധൃതരാഷ്ട്രർ. കുരുവംശത്തിലെ പ്രസിദ്ധ രാജാവായ ശന്തനുവിന്റെയും മുക്കുവകന്യകയായ സത്യവതിയുടെയും പുത്രന്മാരായിരുന്നു വിചിത്രവീര്യനും ചിത്രാംഗദനും. ശന്തനുരാജാവിന് ഗംഗാദേവിയിൽ ജനിച്ച പുത്രനാണ് ഭീഷ്മർ എന്നു പ്രസിദ്ധനായ ഗംഗാദത്തൻ. ശന്തനു സത്യവതിയിൽ അനുരാഗബദ്ധനായപ്പോൾ ആ വിവാഹം നടക്കണമെങ്കിൽ സത്യവതിയിൽ ജനിക്കുന്ന പുത്രന് രാജ്യഭാരം നല്കണമെന്ന് നിബന്ധന വച്ചു. താൻ രാജാവാകാനാഗ്രഹിക്കുന്നില്ല എന്നും നിത്യബ്രഹ്മചാരിയായിരിക്കുമെന്നും ഗംഗാദത്തൻ ശപഥം ചെയ്തു. ഈ ശപഥത്തിന്റെ പേരിൽ ഭീഷ്മർ എന്നറിയപ്പെട്ട ഇദ്ദേഹം കുരുവംശത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ആജീവനാന്തം പ്രവർത്തിച്ചു.


ഭീഷ്മർ സ്വയംവരസദസ്സിൽനിന്ന് ബലാത്കാരമായി പിടിച്ചുകൊണ്ടുവന്ന് വിചിത്രവീര്യന്റെ രാജ്ഞിമാരാക്കിയവരാണ് അംബികയും അംബാലികയും. വിചിത്രവീര്യനെ സ്വയംവര വിവരം അറിയിക്കാഞ്ഞതായിരുന്നു കാരണം. എന്നാൽ വിചിത്രവീര്യൻ സന്താനജനനത്തിനു മുമ്പ് മരണമടഞ്ഞതിനാൽ സത്യവതിയുടെതന്നെ പുത്രനായ വേദവ്യാസനെ അംബികയിലും അംബാലികയിലും സന്താനോത്പാദനത്തിന് നിയോഗിക്കുകയാണുണ്ടായത്. ചിത്രാംഗദൻ മുമ്പുതന്നെ ഒരു ഗന്ധർവനാൽ വധിക്കപ്പെട്ടിരുന്നു. ചീരജടാധാരിയായ വേദവ്യാസനെക്കണ്ട് അംബിക കണ്ണടച്ചും, അംബാലിക വിളറിവെളുത്ത് അതൃപ്തയായും സംയോഗത്തിലേർപ്പെട്ടു എന്നും അതിനാൽ ധൃതരാഷ്ട്രർ അന്ധനും പാണ്ഡു പാണ്ഡുവർണനും ആയി എന്നുമാണ് കഥ. രാജ്ഞിയുടെ തോഴി സന്തോഷപൂർവം വേദവ്യാസനെ സ്വീകരിച്ചു. ഇവർക്കു ജനിച്ച പുത്രനാണ് വിദുരർ. ഗാന്ധാര രാജാവായ സുബലന്റെ പുത്രിയായ ഗാന്ധാരിയായിരുന്നു ധൃതരാഷ്ട്രരുടെ പത്നി. തന്റെ ഭർത്താവ് അന്ധനായതിനാൽ രാജ്ഞിയായി കൊട്ടാരത്തിൽ വന്നപ്പോൾ മുതൽ സ്വയം കണ്ണ് മൂടിക്കെട്ടി ഭർത്താവിന്റെ ശുശ്രൂഷയിൽ നിരതയാവുകയായിരുന്നു ഗാന്ധാരി. ഗാന്ധാരിയുടെ സഹോദരനായ ശകുനി സഹോദരിയോടുള്ള സ്നേഹംമൂലം ധൃതരാഷ്ട്രരെ ഭരണകാര്യത്തിൽ സഹായിക്കുന്നതിന് ഹസ്തിനപുരത്തിലെത്തി ശിഷ്ടകാലം അവിടെ നിവസിക്കുകയാണുണ്ടായത്. എന്നാൽ ദുഷ്ടകഥാപാത്രമായ ശകുനി സഹോദരീ പുത്രന്മാരായ ദുര്യോധനാദികളുടെ സ്വഭാവരൂപവത്കരണത്തിലും പാണ്ഡവരോട് ശത്രുതാമനോഭാവം വളർത്തുന്നതിലും മുഖ്യമായ പങ്കു വഹിക്കുകയും തന്മൂലം ദുര്യോധനാദികളുടെ നാശത്തിനു വഴിയൊരുക്കുകയുമാണ് ചെയ്തത്.



ജ്യേഷ്ഠൻ ധൃതരാഷ്ട്രരായിരുന്നെങ്കിലും അന്ധതകാരണം പാണ്ഡുവായിരുന്നു രാജാവായത്. പത്നീസ്പർശനത്താൽ മരണം സംഭവിക്കുമെന്ന് പാണ്ഡുവിന് മുനിശാപമുണ്ടായപ്പോൾ കുന്തിയോടും മാദ്രിയോടുമൊപ്പം വനത്തിൽ പോയി പാണ്ഡു വാനപ്രസ്ഥാശ്രമം സ്വീകരിച്ചു. ഈ സന്ദർഭത്തിൽ ധൃതരാഷ്ട്രരാണ് രാജ്യഭരണം നിർവഹിച്ചത്. പാണ്ഡുവിന്റെ മരണശേഷം ധൃതരാഷ്ട്രർ കുന്തിയെയും പാണ്ഡവന്മാരെയും കൊട്ടാരത്തിൽ സംരക്ഷിച്ചു പരിപാലിക്കുകയും യുധിഷ്ഠിരനെ യുവരാജാവാക്കുകയും ചെയ്തു.
ഗാന്ധാരി ഗർഭിണിയായിട്ട് രണ്ടുവർഷം തികഞ്ഞിട്ടും പ്രസവിച്ചില്ല. താൻ ഗർഭിണിയായശേഷം ഗർഭിണിയായ കുന്തി പ്രസവിച്ചത് അറിഞ്ഞതോടെ നിരാശപൂണ്ട ഗാന്ധാരി വയറിൽ ശക്തിയായി മർദിച്ചപ്പോൾ ഒരു മാംസപിണ്ഡമാണ് ജനിച്ചത്. അവിടെ എത്തിയ വ്യാസമുനി ഈ മാംസപിണ്ഡം നൂറ്റിയൊന്നായി മുറിച്ച് പ്രത്യേകം തയ്യാറാക്കിയ കുടങ്ങളിൽ നിക്ഷേപിച്ചു. ഈ കുടങ്ങളിൽ വളർച്ചനേടി പുറത്തുവന്നവരാണ് ദുര്യോധനൻ, ദുശ്ശാസനൻ തുടങ്ങിയ നൂറുപുത്രന്മാരും ദുശ്ശള എന്ന പുത്രിയും. സിന്ധുരാജാവായ ജയദ്രഥനായിരുന്നു ദുശ്ശളയെ വിവാഹം ചെയ്തത്. ധൃതരാഷ്ട്രർക്ക് ഒരു ദാസിയിൽ ജനിച്ച യുയുത്സു ധർമിഷ്ഠനും പാണ്ഡവപക്ഷപാതിയുമായിരുന്നു.


യുവരാജാവായ യുധിഷ്ഠിരനും പാണ്ഡവർക്കും തന്റെ പുത്രന്മാരെക്കാൾ സ്ഥാനമാനങ്ങൾ ലഭിക്കുന്നതിൽ ധൃതരാഷ്ട്രർ ദുഃഖിതനായിരുന്നെങ്കിലും പ്രകടമായി ധർമമാർഗ്ഗം വെടിഞ്ഞ് പ്രവർത്തിക്കുന്നതിനു തുനിഞ്ഞില്ല. എന്നാൽ പരോക്ഷമായി ദുര്യോധനാദികളുടെ ദുഷ്പ്രവർത്തനങ്ങൾക്കു കൂട്ടുനില്ക്കേണ്ട അവസ്ഥയിലായിരുന്നു ഇദ്ദേഹം. അസത്യത്തിനും ദുഷ്ടതയ്ക്കും വിജയമുണ്ടാകില്ല എന്ന് ധൃതരാഷ്ട്രരും കുന്തിയും പുത്രന്മാരെയും ശകുനിയെയും ഉപദേശിച്ചിരുന്നു എങ്കിലും പാണ്ഡവർക്കെതിരെ ദുര്യോധനാദികൾ ചെയ്ത ചതിപ്രയോഗങ്ങളും അനീതിയും കണ്ടുനില്ക്കുന്നതിനേ അവർക്കു സാധിച്ചുള്ളൂ. വാരണാവതത്തിൽ അരക്കില്ലത്തിൽ താമസിക്കുന്നതിന് പാണ്ഡവരെ ധൃതരാഷ്ട്രർ അയയ്ക്കുന്നതും ദുര്യോധനാദികളുടെ പ്രേരണയാലായിരുന്നു. പാണ്ഡവർ അരക്കില്ലത്തിൽ ദഹിച്ചില്ല എന്നും പാഞ്ചാലിയെ വിവാഹം ചെയ്തുവെന്നും അറിഞ്ഞ് ധൃതരാഷ്ട്രർ അവരെ കൊട്ടാരത്തിൽ വരുത്തുകയും അർധരാജ്യം ധർമപുത്രർക്കു നല്കുകയും ചെയ്തു.
ദുര്യോധനാദികൾക്ക് പാണ്ഡവരോട് വൈരം കൂടിവരികയും അവരുടെ നിർബന്ധത്തിനു വഴങ്ങി ധൃതരാഷ്ട്രർ പാണ്ഡവരെ ചൂതിനു ക്ഷണിക്കുന്നതിനു സമ്മതിക്കുകയും ചെയ്തു. ശകുനിയുടെ നേതൃത്വത്തിൽ നടത്തിയ കള്ളച്ചൂതിൽ ധർമപുത്രർക്ക് സർവവും നഷ്ടമായി. രാജസഭാ മധ്യത്തിൽ പാഞ്ചാലിയുടെ വസ്ത്രാക്ഷേപം തടയുന്നതിന് ധൃതരാഷ്ട്രർക്കു കഴിഞ്ഞില്ല. ധൃതരാഷ്ട്രർ പാഞ്ചാലിയോട് എന്തു വരം വേണമെന്നു ചോദിച്ചപ്പോൾ പാഞ്ചാലി തന്റെയും തന്റെ ഭർത്താക്കന്മാരുടെയും മോചനമാണ് വരമായി അഭ്യർഥിച്ചത്.



പന്ത്രണ്ടുവർഷക്കാലം വനവാസവും ഒരു വർഷം അജ്ഞാതവാസവും ചൂതിൽ തോറ്റതിനു വ്യവസ്ഥപ്രകാരം അനുഭവിച്ചശേഷം തിരികെ ചെല്ലുന്നതിന് ദുര്യോധനാദികൾ സമ്മതം നല്കിയില്ല. പകുതിരാജ്യമോ അഞ്ചുദേശമോ ഒരുദേശമോ അഞ്ചുഗ്രാമമോ ഒരുഗ്രാമമോ ഒരുവീടോ പോലും നല്കില്ല എന്ന ദുര്യോധനന്റെ നിശ്ചയത്തിനു സമ്മതമരുളാൻ മാത്രമായിരുന്നു ധൃതരാഷ്ടർക്കു കഴിഞ്ഞത്. ദൂതുമായെത്തിയ ശ്രീകൃഷ്ണനെ ബന്ധനസ്ഥനാക്കാൻ ദുര്യോധനൻ തുനിഞ്ഞെങ്കിലും ധൃതരാഷ്ട്രരും മറ്റും ഇതിനെ എതിർത്തു. ശ്രീകൃഷ്ണൻ വിശ്വരൂപ പ്രദർശനത്തിലൂടെ തന്റെ ഈശ്വരഭാവം എല്ലാവർക്കും കാട്ടിയപ്പോൾ ധൃതരാഷ്ട്രർക്കും താത്കാലികമായി കാഴ്ച പ്രദാനം ചെയ്തു.


ദുർനിവാരമായ കുരുക്ഷേത്രയുദ്ധത്തിൽ എന്തു സംഭവിക്കുന്നു എന്നറിയുന്നതിന് ഉത്സുകനായിരുന്ന ധൃതരാഷ്ട്രർക്ക് വിവരണം നല്കുന്നതിനുവേണ്ടി വേദവ്യാസൻ സഞ്ജയന് ദിവ്യദൃഷ്ടി പ്രദാനംചെയ്ത് ധൃതരാഷ്ട്രരുടെ സമീപത്തേക്ക് അയച്ചു. സഞ്ജയനോട് യുദ്ധരംഗവർണന ചെയ്യാൻ ആവശ്യപ്പെടുന്ന ധൃതരാഷ്ട്രരാഷ്ട്രർ പറയുന്ന;

“ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതോയുയുത്സവഃ
മാമകാ പാണ്ഡവാശ്ചൈവ കിമകുർവത സഞ്ജയ?”

(പുണ്യക്ഷേത്രമായ കുരുക്ഷേത്രത്തിൽ യുദ്ധോത്സുകരായി ഒന്നിച്ചുകൂടിയ എന്റെ മക്കളും പാണ്ഡവരും എന്തു ചെയ്തു?) എന്ന ശ്ലോകത്തോടെയാണ്‌ ഭഗവദ്ഗീത ആരംഭിക്കുന്നത്.

ജയദ്രഥന്റെയും തന്റെ എല്ലാ പുത്രന്മാരുടെയും അന്ത്യം സഞ്ജയനിലൂടെ അറിയേണ്ടിവന്ന ധൃതരാഷ്ട്രർക്ക് ദുര്യോധനന്റെയും ദുശ്ശാസനന്റെയും ഘാതകനായ ഭീമനോടായിരുന്നു ഏറ്റവുമധികം ദ്വേഷം. യുദ്ധത്തിനുശേഷം മറ്റു പാണ്ഡവരെല്ലാം ധൃതരാഷ്ട്രരെ ബഹുമാനിച്ചപ്പോൾ ഭീമൻ ധൃതരാഷ്ട്രരെ ദ്വേഷിച്ചു സംസാരിച്ചിരുന്നു. ഭീമനൊഴികെ മറ്റെല്ലാവരും സ്നേഹത്തോടും ബഹുമാനത്തോടുംധൃതരാഷ്ട്രരോട് പെരുമാറിയിരുന്നെങ്കിലും അദ്ദേഹം കൊട്ടാരത്തിലെ വാസം ഇഷ്ടപ്പെടാതെ ഗാന്ധാരിയുമൊത്ത് യാത്രതിരിച്ച് ഗംഗാതീരത്ത് ഒരു ആശ്രമത്തിലും പിന്നീട് ശതയൂപാശ്രമത്തിലും നിവസിച്ചു. കുന്തീദേവിയും ഇവരോടൊപ്പം ഇവരെ ശൂശ്രൂഷിച്ചുകൊണ്ട് സമീപമുണ്ടായി. ഇവിടെ ഇവരെ വേദവ്യാസനും മറ്റു ബന്ധുക്കളും സന്ദർശിച്ചിരുന്നു. ഇവർ നിവസിച്ച വനത്തിൽ കാട്ടുതീ ഉണ്ടായപ്പോൾ അതിൽ അകപ്പെട്ട് ഇവർ മൂന്നുപേരും സ്വർഗപ്രാപ്തരായി.


ധൃതരാഷ്ട്രരുടെ അന്ധത

ധൃതരാഷ്ട്ര മഹാരാജാവിനുണ്ടായ പുത്രദുഃഖത്തിനു ഒരു കാരണമുള്ളതായി മഹാഭാരതത്തിന്റെ ചില പ്രാദേശിക രചനകളിൽ കാണുന്നു . അതിങ്ങനെയാണ് . ഭാരതയുദ്ധശേഷം ധൃതരാഷ്ട്ര മഹാരാജാവ് ഭഗവാൻ കൃഷ്ണനോട് തനിക്കുണ്ടായ പുത്രദുഃഖത്തിന്റെ കാരണം ചോദിക്കുകയുണ്ടായി . അപ്പോൾ ഭഗവാൻ കൃഷ്ണൻ ധൃതരാഷ്ട്രരോട് കണ്ണുകളെ മൂടി ധ്യാനനിരതനാകുവാൻ ആവശ്യപ്പെട്ടു . ധ്യാനത്തിലിരുന്ന ധൃതരാഷ്ട്രർ തന്റെ പൂര്വ്വജന്മം ദർശിച്ചു. അനേകം ജന്മങ്ങൾക്ക് മുൻപ് അദ്ദേഹം സ്വേച്ഛാധിപതിയായ ഒരു നാടുവാഴിയായിരുന്നു . അപ്പോൾ അദ്ദേഹം ഒരു കായൽ തീരത്തുകൂടെ നടക്കാനിടയാവുകയും അവിടെ ഒരു കൊറ്റിപ്പക്ഷി തന്റെ വിരിയാറായ നൂറു മുട്ടകളുമായി അടയിരിക്കുന്നതും കാണാനിടയായി . ആ സമയം ഒരു രസം തോന്നിയ രാജാവ് കൊറ്റിയുടെ കണ്ണിനെ കുത്തി പൊട്ടിക്കുകയും അതിന്റെ നൂറു മുട്ടകളെയും അടിച്ചുടയ്ക്കുകയും ചെയ്തു .ആ മുട്ടകളിൽ ചിലത് പാതി വിരിഞ്ഞതായിരുന്നു . കരഞ്ഞുകൊണ്ട്‌ കൊറ്റി അവിടെയിരുന്നു മരണപ്പെട്ടു .ഈ കര്മ്മഫലമാണ് രാജാവിനെ ഈ ജന്മത്തിൽ വേട്ടയാടിയത് .അനേകം ജന്മങ്ങൾക്ക് മുന്പുണ്ടായ കര്മ്മത്തിലെ ചെറിയൊരു വ്യതിയാനം, കാലം ചെന്നപ്പോൾ വലിയൊരു വ്യതിയാനമാവുകയും അന്ധനായ രാജാവായി ജന്മമെടുത്തു തന്റെ നൂറു മക്കളുടെയും മരണം കൊണ്ടുള്ള ദുഃഖം അനുഭവിക്കുകയും ചെയ്തു .


ബാഷ്കള ദുര്‍മുഖ പ്രേഷണം - ശ്രീമദ്‌ ദേവീഭാഗവതം. 5. 12. - ദിവസം 104.



തന്നിഷമ്യ വചസ്തസ്യ താമ്രസ്യ ജഗദംബികാ
മേഘഗംഭീരയാ വാചാ ഹസന്തീ തമുവാച ഹ
ഗച്ഛ താമ്ര പതിം ബ്രൂഹി മുമുര്‍ഷും മന്ദ ചേതസം
മഹിഷം ചാതികാമാര്‍ത്തം മൂഢം ജ്ഞാനവിവര്‍ജ്ജിതം


   
വ്യാസന്‍ പറഞ്ഞു: താമ്രന്‍റെ വാക്കുകള്‍ കേട്ട് ചിരിച്ചുകൊണ്ട് മേഘഗര്‍ജ്ജനം പോലെ ജഗദംബിക ഇങ്ങിനെ മൊഴിഞ്ഞു: ’കാമഭ്രാന്തെടുത്ത് മരണത്തെ വരിക്കാന്‍ തയ്യാറായിരിക്കുന്ന നിന്‍റെ വിഡ്ഢിരാജാവിനോട് ചെന്ന് പറയൂ - പുല്ലു തിന്നുന്ന വമ്പന്‍ ഒരെരുമയല്ലേ നിനക്ക് ചേരുക? വലിയ വയറും വാലും കൊമ്പുമുള്ള എരുമയല്ല ഞാന്‍. പിന്നെ എന്‍റെ കാര്യം പറഞ്ഞാല്‍ ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെയും ഇന്ദ്ര കുബേരന്മാരെയും ഒന്നും ഞാന്‍ കാമിക്കുന്നില്ല. പിന്നെയാണ് വെറുമൊരു പോത്തായ നീ. നിന്നില്‍ എന്ത് ഗുണമാണ് ഞാന്‍ കാണേണ്ടത്? ലോകത്തിനു തന്നെ എന്തൊരു മാനക്കേടാണത്? എനിക്ക് നിര്‍ഗ്ഗുണനും നിത്യനും നിരാലംബനും സര്‍വ്വസാക്ഷിയും നിരീഹനും നിസ്പൃഹനും സ്ഥിരനും പരിപൂര്‍ണ്ണനും സദാശിവനുമായ ഒരു നാഥനുണ്ട്' എന്നവനോടു പറയുക. എല്ലാമറിയുന്ന, ശാന്തനായി എങ്ങും വാഴുന്ന, മഹാബലനായ ഒരുവനെ വിട്ടൊരു  മുതുപോത്തിന് പിറകെ പായാന്‍ ഞാനാര്, വെറുമൊരു എരുമയോ?



ദുരാഗ്രഹം ദൂരെക്കളഞ്ഞു യുദ്ധത്തിനു വരിക. നിന്നെ കാലന്‍റെ വാഹനമാക്കാം. അല്ലെങ്കില്‍ മനുഷ്യര്‍ക്ക് വെള്ളം കൊണ്ടുവരുന്ന വണ്ടിപ്പോത്താക്കാം. അല്ല, നിനക്ക് ജീവനില്‍ കൊതിയുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ കൂട്ടുകാരെയും കൂട്ടി പാതാളത്തിലേയ്ക്ക് പോയ്ക്കൊള്ളുക. ഒന്ന് മനസ്സിലാക്കുക- തുല്യരായവര്‍ തമ്മിലേ ചേരൂ. അല്ലെങ്കില്‍ വലിയ മനപ്രയാസത്തിനിടവരും. നിന്നെ ഭര്‍ത്താവാക്കുക എന്ന് നീ പറഞ്ഞല്ലോ! കഷ്ടം! ഞാനെവിടെ, നീയെവിടെ? യുദ്ധത്തിനു വന്നാല്‍ നിന്‍റെ അവസാനം സുനിശ്ചയമാണ്. രക്ഷപ്പെടാന്‍ ഇനിയും സമയമുണ്ട്. യജ്ഞഭാഗം വേണ്ടെന്നു വച്ച് സ്വര്‍ഗ്ഗമൊഴിഞ്ഞു ദൂരെപ്പോവുക.



ഇങ്ങിനെ പറഞ്ഞ് ദേവി ഒന്നലറി. ആ ശബ്ദപ്രകമ്പനത്തില്‍ ഭൂമി വിറച്ചു. പര്‍വ്വതങ്ങള്‍ കിടുങ്ങി. ഗര്‍ഭിണികളുടെ ഗര്‍ഭമലസി സ്രവിച്ചു. താമ്രന്‍ ഭയപ്പാടോടെ മഹിഷന്‍റെ അടുക്കല്‍ ഓടിയെത്തി. കൂടെയുള്ള അസുരന്മാരില്‍ വീരന്മാര്‍ പോലും ഭയന്നു വിറച്ചു പാലായനം തുടങ്ങി. അമ്മയുടെ വാഹനമായ സിംഹം സടകുടഞ്ഞ് എഴുന്നേറ്റ് നന്നായൊന്നു ഗര്‍ജ്ജിച്ചതോടെ ദൈത്യന്മാര്‍ പേടിച്ചു വിറച്ചു. മഹിഷനും ആകെ വിവശനായിപ്പോയി. ഇനിയിപ്പോള്‍ എന്താണ് ചെയ്യേണ്ടത്? യുദ്ധം ചെയ്യണോ എല്ലാം ഇട്ടെറിഞ്ഞ്‌ ഓടിപ്പോകണോ? എന്നയാള്‍ മന്ത്രിമാരുമായി ആലോചിച്ചുനോക്കി. ‘നിങ്ങള്‍ ബുദ്ധിയും ശാസ്ത്രജ്ഞാനവും തികഞ്ഞവരാണല്ലോ. കാര്യസിദ്ധിക്കായി എന്താണ് കരണീയം എന്ന് രഹസ്യമായി ആലോചിച്ചുനോക്കി എന്നോടു പറയുക. നല്ല മന്ത്രിമാരുണ്ടെകില്‍ രാജ്യഭരണം ഭംഗിയായി നടക്കും. കാര്യാലോചനയിലും മന്ത്രത്തിലും പിഴച്ചാല്‍ നാടിനു കേടാണത്. അതുകൊണ്ട് കാലം, ദേശം, നീതി, ഹിതം, എല്ലാം നോക്കി എനിക്ക് ഗുണകരമായ  ഉപദേശങ്ങള്‍ തന്നാലും.


ദേവന്മാര്‍ ഒത്തുചേര്‍ന്നാണ് ഈ ദിവ്യ നാരിയെ സൃഷ്ടിച്ചിരിക്കുന്നത്. അവള്‍ക്കാണെങ്കില്‍ ആരും തുണയുമില്ല. അവള്‍ യുദ്ധോല്‍സുകയുമാണല്ലോ! ഇതില്‍പ്പരം അത്ഭുതമെന്താണുള്ളത്? അവളുമായി യുദ്ധം ചെയ്‌താല്‍ ശ്രേയസ്സുണ്ടാവുമോ? യുദ്ധം ജയിക്കാന്‍ അനേകം ആളൊന്നും വേണമെന്നില്ല. യുദ്ധത്തിലെ ജയവും തോല്‍വിയും ദൈവഹിതമാണെന്ന് നമുക്കറിയാം. യുക്തിവാദികള്‍ ചിലപ്പോള്‍ ചോദിച്ചേക്കാം. ‘ഏതു ദൈവം? എന്ത് ദൈവഹിതം? ആരെങ്കിലും ദൈവത്തെ കണ്ടവരായുണ്ടോ?’ ബുദ്ധിയുള്ളവര്‍ അതിനെ 'അദൃഷ്ടം' എന്ന് പറയുന്നത് വെറുതെയല്ല. വെറും ഭീരുക്കളാണ് ‘ദൈവഹിതം’ എന്ന് പറഞ്ഞു സമാധാനിക്കുന്നത്. ശൂരന്മാര്‍ക്ക് പ്രയത്നമാണ് പ്രമാണം. ഭീരുക്കള്‍ക്കാവട്ടെ ‘ദൈവാധീനം പ്രമാണം’ ഏതായാലും നല്ലവണ്ണം ആലോചിച്ചു വേണം തീരുമാനമെടുക്കാന്‍.


രാജാവിന്‍റെ വാക്കുകള്‍ കേട്ട് വിഡാലന്‍ പറഞ്ഞു: 'ഈ സുന്ദരി എങ്ങിനെ എവിടെ നിന്നും വന്നു, അവളുടെ കാന്തനാര് എന്നെല്ലാം എങ്ങിനെയെങ്കിലും മനസ്സിലാക്കിയേ പറ്റൂ. അങ്ങേയ്ക്ക് സ്ത്രീയുടെ കൈകൊണ്ടാണ് മരണം എന്നറിയാവുന്നതുകൊണ്ട് ദേവന്മാര്‍ സ്വതേജസ്സുകള്‍ സ്വരുക്കൂട്ടി പടച്ചുണ്ടാക്കിയ പെണ്ണൊരുത്തിയാകാം ഇത്. ദേവന്മാര്‍ യുദ്ധം കാണുവാന്‍ വാനില്‍ മറഞ്ഞു നില്‍ക്കുന്നുണ്ടാകും. മാത്രമല്ല, വേണ്ടിവന്നാല്‍ സഹായിക്കാനും അവര്‍ പദ്ധതിയിടുന്നുണ്ടാവും. അവളെ മുന്നില്‍ നിര്‍ത്തി വിഷ്ണുവിനും മറ്റും ഞങ്ങളെ കൊല്ലാം. ആ ചണ്ഡികയ്ക്ക് അങ്ങയെയും വധിക്കാം. ഇതെന്‍റെയൊരു തോന്നലാണ്. എന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം? യുദ്ധത്തിനു പോവണ്ട എന്നങ്ങയോടു പറയാന്‍ തോന്നുന്നില്ല. അങ്ങ് തന്നെ തീരുമാനിച്ചാലും. അങ്ങേയ്ക്ക് വേണ്ടി കൊല്ലാനും ചാവാനും ഞങ്ങള്‍ തയ്യാറാണ്. സുഖത്തിലും ദുഖത്തിലും ഞങ്ങള്‍ സേവകര്‍ അങ്ങയുടെ കൂടെയുണ്ട്.'


അപ്പോള്‍ ദുര്‍മ്മുഖന്‍ പറഞ്ഞു: ‘എന്‍റെ തോന്നല്‍ നമുക്ക് ജയം ഉറപ്പാണെന്നാണ്. ഓടിപ്പോകുന്നത് നാണക്കേടല്ലേ? ഇന്ദ്രാദികളുടെ മുന്നില്‍ നമ്മള്‍ പോരുതിയല്ലേ നിന്നിട്ടുള്ളൂ? പിന്നെയൊരു പെണ്ണിന്‍റെ മുന്നില്‍ നിന്നും പാലായനം ചെയ്യുന്നതെങ്ങിനെ? വരുന്നത് വരട്ടെ. പോര് തന്നെയാണ് വേണ്ടത്. യുദ്ധത്തില്‍ മരണവും വിജയവും സഹജമാണ്. മരിച്ചാല്‍ യശസ്സുണ്ടാവും. ജീവിച്ചാല്‍ സുഖവും. ഓടിപ്പോയാല്‍ അത് നമ്മുടെ പേര് കളയുന്ന പരിപാടിയാണ്. മരണത്തിലും ജീവിതത്തിലും വെറുതെ ദുഖിച്ചിട്ടു കാര്യമില്ല.’


ദുര്‍മ്മുഖന്‍റെ വാക്കുകള്‍ കേട്ട് ബാഷ്കളന്‍ പറഞ്ഞു:’ പേടിയുള്ളവര്‍ ഭീരുക്കളല്ലേ? ഇതിലിത്ര ചിന്തിക്കാനൊന്നുമില്ല. ഞാന്‍ തനിച്ചു പോയി ആ ചണ്ഡികയെ വധിച്ചിട്ട് വരാം. വീരരസത്തിന്റെ ശത്രുവാണ് ഭയാനകം. വേണ്ടത് ശൃംഗാരം, അതിനൊത്ത ഉത്സാഹം എന്നിവയാണ്. ഞാന്‍ നിര്‍ഭയനായി അവളെ നേരിടാം. യമപുരി അവളെ കാത്തിരിക്കുന്നു. യമനെയോ കുബേരനെയോ അഗ്നിയേയോ, സൂര്യനേയോ എനിക്ക് ഭയമില്ല. എന്തിന് ഹരിഹരന്മാര്‍ പോലും എനിക്ക് പുല്ലാണ്. മദത്തിന്‍റെ തിമിര്‍പ്പാണവള്‍ക്ക്. അതവളുടെ കയ്യിലിരിക്കും. എന്നെയൊന്നും ചെയ്യാന്‍ അവള്‍ക്കാവില്ല. എന്റെ ബാണശരങ്ങള്‍ അവളില്‍ പെരുമഴപോലെ പെയ്യും. രാജാവേ, അവളെ എന്റെ കൈക്കരുത്തിനു വിടുക. അങ്ങ് ഇപ്പോള്‍ യുദ്ധത്തിനായി പോവേണ്ടതില്ല.’


ബാഷ്കളന്‍ ഇങ്ങിനെ വീമ്പു പറയവേ, ദുര്‍ദ്ധരന്‍ എഴുന്നേറ്റു വന്ന് ഇങ്ങിനെ പറഞ്ഞു:’ പതിനെട്ടു കരങ്ങളോടെ ദേവന്മാര്‍ സൃഷ്ടിച്ച അവളെ കീഴടക്കാനുള്ള ജോലി എനിക്ക് വിട്ടു തരിക. നിന്നെയൊന്നു പേടിപ്പിക്കാം എന്ന് കരുതി വാനവര്‍ ചെയ്യുന്ന വെറും പിത്തലാട്ടമാണ് പെണ്ണിനെ വച്ചുള്ള ഈ കളിയെന്നറിഞ്ഞ് അങ്ങ് എല്ലാ വ്യാകുലതകളും ഉപേക്ഷിച്ചാലും. അതാണ്‌ രാജധര്‍മ്മം. ഇനി മന്ത്രിമാരുടെ ധര്‍മ്മം എന്തെന്ന് നോക്കാം. മൂന്നു തരം മന്ത്രിമാരുണ്ട്. സാത്വികര്‍, രാജസര്‍, താമസന്മാര്‍. സാത്വികന്മാര്‍ സ്വന്തം ശക്തിയാല്‍ പ്രഭുവിനെ സേവിക്കുന്നു, അവരുടെ കാര്യവും സ്വാമിക്ക് വിരോധം വരാത്തവിധം നടത്തുന്നു. രാജസമന്ത്രിമാര്‍ ഭേദബുദ്ധിയുള്ളവരാണ്. അതുകൊണ്ട് അവരുടെ പ്രവര്‍ത്തനത്തില്‍ സ്വാമികാര്യത്തെയല്ലാ പ്രധാനമായി നോക്കുന്നത്. അതും നടത്തും എന്നേയുള്ളു. എന്നാല്‍ താമസന്മാരാണ് മോശക്കാര്‍. അവര്‍ പ്രഭുവിന്‍റെ കാര്യം നടന്നില്ലെങ്കിലും തന്‍റെ കാര്യം നടത്തിയെടുക്കും. അവര്‍ ചിലപ്പോള്‍ ശത്രുഭാഗത്തേയ്ക്ക് കൂറ് മാറും. ബുദ്ധികെട്ട കൂറില്ലാത്ത അക്കൂട്ടരെ നമ്പാനാവില്ല. യുദ്ധത്തില്‍പ്പോലും ഉറയില്‍ വെച്ച വാളുപോലെയാണവര്‍. ഒരുപകാരവുമില്ല. ഏതായാലും ഞാന്‍ പോയി അങ്ങയുടെ കാര്യം നടത്താം. അങ്ങേയ്ക്ക് ചിന്ത വേണ്ട. ആ ദുഷ്ടനാരിയെ ഞാന്‍ പിടിച്ചുകെട്ടി കൂട്ടിക്കൊണ്ടു വരാം. അങ്ങ് ധൈര്യമായിരിക്കുക. പ്രഭുവിന്‍റെ കാര്യം നടത്തിക്കാനുള്ള എന്‍റെ കഴിവ് കാണിക്കാനുള്ള അവസരമാണിത്.'




പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Thursday, January 26, 2017

സമയം കളയല്ലേ! - ദര്‍ശന കഥകള്‍ -10




സഞ്ചാരിയായ ഒരു സന്യാസി ഒരിക്കല്‍ ഒരു ഗ്രാമക്ഷേത്രത്തില്‍ എത്തി. അവിടം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ക്ഷേത്രത്തിന്റെ ഗോപുരപ്പുരയില്‍ കുറച്ചുനാള്‍ താമസിക്കാമെന്ന് അദ്ദേഹം തീരുമാനിക്കുകയും ചെയ്തു.

രാവിലെ കുളി കഴിഞ്ഞുവന്നു ധ്യാനത്തിലിരിക്കുന്ന സന്ന്യാസിയെ ക്ഷേത്രം പൂജാരി ശ്രദ്ധിക്കാതിരുന്നില്ല. പൂജകളെല്ലാം കഴിഞ്ഞുപോകുമ്പോള്‍ നിവേദ്യബാക്കി എടുത്ത് അദ്ദേഹം സന്യാസിക്കു നല്‍കി. അടുത്ത ദിവസങ്ങളിലും അതു തുടര്‍ന്നു.പതിവായി ക്ഷേത്രദര്‍ശനം നടത്തുന്ന ക്ഷേത്രം മാനേജര്‍ സന്യാസിയെ ശ്രദ്ധിച്ചിരുന്നു. ജോലി ചെയ്യാനുള്ള മടികൊണ്ട് ഭക്ഷണം കിട്ടുന്ന ദിക്കില്‍ ചടഞ്ഞുകൂടിയതാണിയാള്‍. അതിനാല്‍ ക്ഷേത്രത്തില്‍നിന്ന് ഇനി ഭക്ഷണമൊന്നും കൊടുക്കേണ്ട എന്ന് അദ്ദേഹം പൂജാരിയെ വിലക്കി.

പിറ്റേന്ന് നിവേദ്യച്ചോറ് നല്‍കാതെയാണ് പൂജാരി പോയത്. സന്യാസി അതേപ്പറ്റി ചോദിച്ചുമില്ല. പൂജാരിക്കു മനസ്സില്‍ വിഷമമുണ്ടായിരുന്നു. വൈകിട്ട് സന്യാസിയോട് തന്റെ നിസ്സഹായാവസ്ഥ അറിയിച്ചു; കൈയില്‍ കരുതിയിരുന്ന കുറച്ചു പഴങ്ങള്‍ കൊടുക്കുകയും ചെയ്തു.
സന്യാസി അടുത്ത ദിവസം മുതല്‍ ഉച്ചനേരത്ത് ഭിക്ഷാടനത്തിന് പോയിത്തുടങ്ങി. ഏതെങ്കിലും വീട്ടില്‍നിന്ന് ഭക്ഷണം ലഭിച്ചാല്‍ തൃപ്തനായി മടങ്ങും. ഒരു നേരമേയുള്ളൂ ഭക്ഷണം.

ക്ഷേത്രദര്‍ശനം നടത്തുന്ന മാനേജര്‍ അതും ശ്രദ്ധിച്ചു. ഒരാഴ്ചയ്ക്കുശേഷം അദ്ദേഹം സന്യാസിയോട് ചോദിച്ചു:

”അങ്ങെന്തിനാണ് ഇവിടെത്തന്നെ മടിച്ചുകൂടുന്നത് സ്വാമീ? ജോലി ചെയ്താല്‍ മൂന്നുനേരവും ഭക്ഷണം സൗകര്യപ്പെടുമല്ലോ. അതിന് നോക്കരുതോ?”
സന്യാസി മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചുനേരം കാത്തിരുന്ന മാനേജര്‍ ചോദ്യം ആവര്‍ത്തിച്ചു. സ്വാമി പറഞ്ഞു:

”അഞ്ചുനിമിഷം കാത്തിരിക്കൂ; പറയാം.”
പത്തുമിനുട്ടു കഴിഞ്ഞിട്ടും സ്വാമി പറഞ്ഞില്ല. മാനേജര്‍ വാച്ചുനോക്കി ക്ഷോഭത്തോടെ ചോദിച്ചു.

”എത്ര സമയമായി ഞാന്‍ കാത്തിരിക്കുന്നു? നിങ്ങളെന്താണ് എന്റെ ചോദ്യത്തിന് ഉത്തരം നല്‍കാത്തത്?”
”സഹോദരാ, ക്ഷോഭിക്കല്ലേ! അല്‍പം കൂടി ക്ഷമിക്കൂ.” എന്നായിരുന്നു സ്വാമിയുടെ സൗമ്യമായ മറുപടി.

കാത്തിരിപ്പിന്റെ സമയം പിന്നെയും നീണ്ടു. മാനേജര്‍ വളരെ കുപിതനായി സന്യാസിയോട് ചോദിച്ചു:
”എത്ര സമയം ഞാന്‍ നിങ്ങള്‍ക്ക് തന്നു? 5, 15, 30 എന്നിട്ടും എന്റെ ചോദ്യത്തിന് നിങ്ങള്‍ മറുപടി തന്നില്ലല്ലോ ഇതെന്താ, ആളെ കളിയാക്കുകയാണോ?”

”സഹോദരാ, ശാന്തനാകൂ. ഞാന്‍ ഇവിടെ ശാന്തമായി ധ്യാനത്തിലിരിക്കുകയാണ്. നിങ്ങള്‍ എന്താണ് ചോദിച്ചത്?”
ദേഷ്യത്തിനിടയില്‍ മാനേജര്‍ തന്റെ യഥാര്‍ത്ഥ ചോദ്യം മറന്നുപോയിരുന്നു. അയാള്‍ വല്ലാതെ പരുങ്ങുകയായി. അപ്പോള്‍ സ്വാമി പറഞ്ഞു:
”ക്ഷോഭം വന്നാല്‍ ഇങ്ങനെയാണ്. പലതും മറന്നുപോകും. പോട്ടെ. ഒടുവില്‍, നിങ്ങള്‍ എനിക്ക് സമയം തന്നു എന്നാണ് പറഞ്ഞത്. എനിക്ക് അത് കിട്ടിയില്ല കേട്ടോ! ഇനിയും ധാരാളം സമയം നിങ്ങളുടെ കീശയില്‍ ഇരിപ്പുണ്ടോ?”
ആ ചോദ്യത്തിന് മുന്നില്‍ മാനേജര്‍ മിഴിച്ചിരുന്നു പോയി. സന്യാസിയുടെ ശാന്തവും പ്രസന്നവുമായ ഭാവം അയാളെ ചിന്തിപ്പിച്ചു. സ്വാമി തുടര്‍ന്നു പറഞ്ഞു:

”പരിഭ്രമിക്കേണ്ട! ഇനിയെങ്കിലും സമയം കളയാതിരിക്കൂ. ഓരോരുത്തരും അവരവരുടെ കര്‍മത്തില്‍ പരമാവധി ശ്രദ്ധിക്കണം. അനാവശ്യകാര്യങ്ങളില്‍ ഇടപെട്ട് തനിക്കും മറ്റുള്ളവര്‍ക്കും വിഷമങ്ങളുണ്ടാക്കാതെ ജീവിക്കാന്‍ സാധിച്ചാല്‍ അതല്ലേ സന്തോഷപ്രദം?”
അത്രയും കേട്ടപ്പോള്‍ മാനേജര്‍ക്ക് സന്യാസിയെ നമസ്‌കരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം പൂജാരിയെ വിളിച്ചു. എന്നും സ്വാമിജിക്ക് ആഹാരവും വേണ്ട സൗകര്യങ്ങളും നല്‍കണമെന്ന് ഏല്‍പ്പിക്കുകയും ചെയ്തു.

 പി.ഐ.ശങ്കരനാരായണന്‍

ഗീതാദര്‍ശനം



കഴിഞ്ഞ ആറ് അധ്യായങ്ങളിലൂടെ പ്രതിപാദിച്ചതിതാണ്. ജ്ഞാനയോഗമാര്‍ഗ്ഗത്തിലൂടെ പരമപദപ്രാപ്തിക്കുവേണ്ടി പ്രയത്‌നിക്കുന്ന മുമുക്ഷുവിന് ആദ്യം കാമ്യകര്‍മങ്ങള്‍-സ്വര്‍ഗാദിലോകം ആഗ്രഹിച്ച് യാഗാദികര്‍മങ്ങള്‍-അനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചു. അതിനുശേഷം ചിത്തശുദ്ധിക്കുവേണ്ടി നിഷ്‌കാമ കര്‍മങ്ങള്‍-ഫലം ആഗ്രഹിക്കാതെ യാഗാദികര്‍മങ്ങള്‍-ചെയ്യാന്‍ ഉപദേശിച്ചു. പിന്നീട്, ഭഗവാന് ആരാധനയായി, ഭഗവാന്‍ സന്തോഷിക്കാന്‍വേണ്ടി വൈദികവും ലൗകികവുമായ കര്‍മങ്ങള്‍ ചെയ്തു കാമവാസനയെ നശിപ്പിക്കണമെന്ന് പറഞ്ഞു.
കാമമാലിന്യം നീങ്ങി ശുദ്ധമായ മനസ്സില്‍ ഭഗവാനെ അഷ്ടാംഗ യോഗവിധി പ്രകാരം ധ്യാനിച്ച് സമാധിയില്‍ എത്തുകയും യോഗത്തിന്റെ പൂര്‍ണാവസ്ഥയില്‍ സ്ഥിതിചെയ്യുകയും വേണമെന്ന് ഉപദേശിച്ചു. എല്ലാത്തരം യോഗികളെക്കാളും ശ്രേഷ്ഠന്‍ മനസ്സ് മുഴുവന്‍ എന്നില്‍ ആമഗ്നമാക്കി, ശ്രദ്ധയോടെ എന്നെ സ്‌നേഹപൂര്‍വം സേവിക്കുന്ന ഭക്തിയോഗി, എന്നെ എപ്പോഴും ബന്ധപ്പെടുന്നവന്‍ ആണെന്നത്രേ ഭഗവാന്റെ അഭിപ്രായം.
അതെങ്ങനെ സാധിക്കും? (7-1)
മയി ആസക്തമനാഃ
‘മയി’ എന്ന പദത്തെ ശ്രീശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നത്, ഈ അധ്യായത്തില്‍ ഇനി പറയുന്ന എല്ലാ വിശേഷങ്ങളും ഉള്ളവനും എല്ലാ ഈശ്വരന്മാരെയും നിയന്ത്രിക്കുന്ന പരമേശ്വരനുമായ എന്നില്‍, ഈ കൃഷ്ണനില്‍-എന്നര്‍ത്ഥം തന്നെയാണ്. അര്‍ജ്ജുനാ നീ എന്നില്‍ മനസ്സ് ആസക്തമാക്കണം. അങ്ങനെയാണ് എന്നെ ധ്യാനിക്കേണ്ടത്. ആസക്തമാക്കുക എന്നാല്‍ സ്‌നേഹിക്കുക എന്നുതന്നെ.
പോരാ. മദാശ്രയഃ – എന്നെ മാത്രം ആശ്രയിക്കുന്നവനാവണം. പരമേശ്വരനായ കൃഷ്ണന്‍ മാത്രമാണ് ആശ്രയം-ശരണം-എന്ന അവബോധം ഉണ്ടാവണം. മറ്റു യോഗികള്‍- കര്‍മയോഗികള്‍ കര്‍മത്തെയും ജ്ഞാനയോഗികള്‍ ജ്ഞാനത്തെയും (വേദാന്ത ജ്ഞാനം) ആണ് ആശ്രയിക്കുന്നത്. അതുപോരാ. മറ്റെല്ലാ സാധനാനുഷ്ഠാനങ്ങളും ഉപേക്ഷിക്കുക തന്നെ വേണം.
മാം അസംശയം സമഗ്രം ജ്ഞാസ്യസി
ഞാന്‍, സമ്പൂര്‍ണമായ ഐശ്വര്യവും വീര്യവും യശസ്സും സമ്പത്തും ജ്ഞാനവും വൈരാഗ്യവും ഉള്ളവനാണെന്ന വാസ്തവം ഒരു സംശയവും കൂടാതെ നിനക്ക് അറിയാന്‍ കഴിയും. ഈ ജ്ഞാനം, ”ഭഗവത്തത്ത്വവിജ്ഞാനം” എന്ന പേരില്‍ ശ്രീമദ്ഭാഗവതത്തില്‍ പ്രഖ്യാപിക്കുന്നു.

”ഏവം പ്രസന്നമനസോ
ഭഗവദ്ഭക്തിയോഗതഃ
ഭഗവത്തത്ത്വവിജ്ഞാന
മുക്തസാഗസ്യജായതേ
(ഭാഗം-1-2-20)

(ശ്രവണ-കീര്‍ത്തനാദികളായ ഒമ്പതുവിധത്തിലുള്ള ഭക്തിയോഗാനുഷ്ഠാനംകൊണ്ട് സത്വരജസ്തമോ ഗുണങ്ങള്‍ നീങ്ങി നിര്‍മലമായ മനസ്സില്‍ ഭഗവാന്റെ തത്വജ്ഞാനം ഭഗവാന്‍ തന്നെ തരും.)
തത്ശൃണു-ഭഗവാന്റെ അവതാരവും ലീലകളും രൂപവും നാമങ്ങളും കേള്‍ക്കുക-ശ്രവണം-അതാണ് ഭക്തിയോഗത്തിന്റെ ആദ്യത്തെ ഘട്ടം. ഭഗവാനില്‍നിന്നോ ഭക്തന്മാരില്‍നിന്നോ കേള്‍ക്കണം. ഈ കാര്യം സൂചിപ്പിച്ചുകൊണ്ടാണ്-ശൃണു-എന്ന് ഭഗവാന്‍ പറയുന്നത്.


ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി

തുളസി സ്തോത്രം - ദേവി സ്തുതികൾ

നമസ്തുളസി കല്യാണി
നമോ വിഷ്ണുപ്രിയേ ശുഭേ
നമോ മോക്ഷ പ്രദേ ദേവി
നമ: സാപത് പ്രദായികേ

തുളസീ പാതു മാം നിത്യം
സര്‍വ്വാ പദ് ഭ്യോf പി സര്‍വ്വദാ
കീര്‍ത്തീതf പി സ്മൃതാ വാf പി
പവിത്രയതി മാനവം

നമാമി ശിരസാ ദേവീം
തുളസീം വിലസത്തനും
യാം ദൃഷ്ട്വാ പാവിനോ മര്‍ത്ത്യാ:
മുച്യന്തേ സര്‍വ്വ കില്ബിഷാത്

തുളസ്യാ രക്ഷിതം സര്‍വ്വം
ജഗദേത്ത് ചരാചരം
യാവിനിര്‍ ഹന്തി പാപാനി
ദൃഷ്ട്വാവാ പാപിഭിര്‍ന്നരൈ:

യന്‍മൂലേ സര്‍വ്വ തീര്ത്ഥാനി
യന്‍മദ്ധ്യേ സര്‍വ്വ ദേവതാ:
യദഗ്രേ സര്‍വ്വ വേദാശ്ച
തുളസീം താം നമാമ്യഹം

തുളസ്യാ നാപരം കിഞ്ചിത്
ദൈവതം ജഗതീതലേ
യാ പവിത്രിതോ ലോക
വിഷ്ണു സംഗേന വൈഷ്ണവ:

തുളസ്യാ: പല്ലവം വിഷ്ണോ
ശിരസ്യാരോപിതം കലൌ
ആരോപയതി സര്‍വ്വാണി
ശ്രേയാംസി പരമസ്തകേ

നമസ്തുളസി സര്‍വ്വജ്ഞേ
പുരുഷോത്തമ വല്ലഭേ
പാഹിമാംസര്‍വ്വ പാപേഭ്യ:
സര്‍വ്വ സംപത്ത് പ്രദായികേ

ഭഗവാന്റെ അവതാരവും വസുദേവന്‍ ഗോകുലത്തിലേക്കു കൊണ്ടുപോകുന്നതും – ഭാഗവതം (220)



നിശിഥേ തമ ഉദ്ഭൂതേ ജായമാനേ ജനാര്‍ദ്ദനേ ദേവക്യാം ദേവരൂപിണ്യാം വിഷ്ണുഃ
സര്‍വ്വഗുഹാശയഃ ആവിരാസീദ്യഥാ പ്രാച്യാം ദിശീന്ദുരിവ പുഷ്കലഃ (10-3-8)
മര്‍ത്ത്യോ മൃത്യു വ്യാളഭീതഃ പലായന്‍ ലോകാന്‍ സര്‍വ്വാന്നിര്‍ഭയം നാധ്യഗച്ഛത്‌
ത്വത്പാദാബ്ജം പ്രാപ്യ യദച്ഛയാദ്യ സ്വസ്ഥഃ ശേതേ മൃത്യുരസ്മാദ പൈതി (10-3-27)



ശുകമുനി തുടര്‍ന്നു:

ഭഗവജ്ജനനത്തിനുളള ദിവ്യ മുഹുര്‍ത്തം സമാഗതമായി. പ്രകൃതി മുഴുവനും ദിവ്യശിശുവിനെ വരവേല്‍ക്കാന്‍ എന്നമട്ടില്‍ സന്തോഷം പൂണ്ടു. ദിവ്യസംഗീതവും പ്രാര്‍ത്ഥനകളും വായുവില്‍ നിറഞ്ഞുനിന്നു. അര്‍ദ്ധരാത്രിയില്‍ ദേവകിയില്‍ നിന്നും ഭഗവാന്‍ പുറത്തുവന്നു. ആ സമയം ദേവകി ഒരു ദേവസ്ത്രീയെപ്പോലെ പ്രശോഭിച്ചു. ആകാശത്തുദിച്ചുയരുന്ന പൂര്‍ണ്ണചന്ദ്രന്റെ പ്രഭാപൂരംപോലെയായിരുന്നു അത്‌. നാലു തൃക്കൈകളും വിഷ്ണുവിന്റെ അടയാളലക്ഷണങ്ങളും നിറഞ്ഞ ശിശുവിനെ കണ്ട്‌ വസുദേവന്‍ തന്റെ കണ്ണുകള്‍ക്കു പുണ്യമേകി. കാരാഗൃഹത്തിലായതു കൊണ്ട്‌ ഈ അവസരം അദ്ദേഹം മനസ്സാ ആഘോഷിച്ചു. ബ്രാഹ്മണര്‍ക്ക്‌ വിലപിടിച്ച സമ്മാനങ്ങള്‍ മനസ്സാ ദാനം ചെയ്തു. അദ്ദേഹം ഭഗവദ്‍മഹിമകളെ ഇങ്ങനെ വാഴ്ത്തി: അവിടുന്ന് എല്ലാ ജീവജാലങ്ങളുടേയും അന്തര്യാമിയായ ആ പരമപുരുഷന്‍ തന്നെ. അങ്ങ്‌ ജീവികളില്‍ കയറി നിവസിക്കുന്നു എന്നു പറയുന്നത്‌ ശരിയല്ലതന്നെ. എല്ലായിടവും നിറഞ്ഞു വിളങ്ങുന്നതു കൊണ്ട്‌ ഒരിടത്ത്‌ കയറി എന്ന പറയുക വയ്യല്ലോ. അവിടുന്ന് തന്നെയാണ്‌ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തുന്നത്‌. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങളുടെ ഉണ്ണിയായി അവിടുന്നിപ്പോള്‍ ജന്മമെടുത്തിരിക്കുന്നത്‌ ദിവ്യാത്ഭുതം തന്നെ. അവിടുന്നു തീര്‍ച്ചയായും ഭൂമിയിലെ ദുരിതത്തിനവസാനം കണ്ടെത്തും. ദുഷ്ടരെ ഇല്ലാതാക്കും. എന്നാല്‍ ഞാന്‍ ഇപ്പോള്‍ കംസനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആകാംക്ഷാഭരിതനാണ്‌. അവിടുത്തെ ജ്യേഷ്ഠസഹോദരന്മാരെ കംസന്‍ വധിച്ചു. അങ്ങയേയും കംസന്‍ ഉപദ്രവിക്കുമോ എന്നാണെന്റെ ഭയം. ദേവകി ഇപ്രകാരം ഭഗവാനെ പ്രാര്‍ത്ഥിച്ചു വണങ്ങി: മരണഭയം ബാധിച്ച ഒരുവന്‌ ലോകത്തൊരിടത്തും അഭയം ലഭിക്കുകയില്ല. എന്നാല്‍ അവിടുത്തെ പാദാരവിന്ദങ്ങളെ ശരണം പ്രാപിക്കുന്നുവന്‌ ഭയമെല്ലാം ഇല്ലാതാവുന്നു. ഞങ്ങള്‍ കംസനെ ഭയപ്പെട്ടു കഴിയുന്നു. നിനക്കു മാത്രമേ ആ ഭയത്തില്‍ നിന്നു്‌ ഞങ്ങളെ മോചിപ്പിക്കാനാവൂ.



കൃപാനിധിയായ ഭഗവാന്‍ വസുദേവനോടും ദേവകിയോടുമായി ഇങ്ങനെ പറഞ്ഞു: മുന്‍ജന്മങ്ങളിലൊന്നില്‍ പുഷ്ണിയും സുതപയുമായി ജീവിച്ച നിങ്ങള്‍ക്ക്‌ കുട്ടികളുണ്ടായിരുന്നില്ല. നിങ്ങള്‍ ഇരുവരും ചെയ്ത അനിതരസാധാരണമായ തപസ്സിന്റെ ഫലമായി ഞാന്‍ നിങ്ങള്‍ക്ക്‌ ദര്‍ശനം നല്‍കി. വരം ചോദിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ എന്നേപ്പോലൊരു പുത്രനെ വേണമെന്നാണ്‌ പറഞ്ഞത്‌. എന്നാല്‍ എന്നേപ്പോലെ മറ്റൊരാളുണ്ടാവുക സാദ്ധ്യമല്ലാത്തതുകൊണ്ട്‌ ഞാന്‍ നിങ്ങളുടെ പുത്രന്‍ പുഷ്ണിഗര്‍ഭനായി ജനിച്ചു. അടുത്ത ജന്മത്തില്‍ അദിതിയും കശ്യപനുമായി നിങ്ങള്‍ ജനിച്ചു. അപ്പോള്‍ ഞാന്‍ ഉപേന്ദ്രനായി (വാമനന്‍) നിങ്ങളുടെ പുത്രനായിപ്പിറന്നു. ഇപ്പോഴിതാ മൂന്നാമതും ഞാന്‍ നിങ്ങളുടെ മകനായിരിക്കുന്നു. എന്റെ വാക്കെപ്പോഴും സത്യമായിരിക്കും. ഞാന്‍ മനുഷ്യാവതാരമെടുക്കുമ്പോള്‍ മാത്രമേ ജനങ്ങള്‍ക്കെന്നെ തിരിച്ചറിയാനാവുന്നുളളൂ. ഈ ജന്മത്തില്‍ എന്നെ സ്നേഹിക്കുന്നുതു വഴി നിങ്ങള്‍ക്കിരുവര്‍ക്കും പരമസാക്ഷാത്കാരം ലഭിക്കുന്നുതാണ്‌. ഉടനേ തന്നെ ഭഗവാന്‍ സാധാരണ ശിശുവായി മാറി. ദഗവല്‍പ്രചോദനമുണ്ടായ വസുദേവന്‍ ദിവ്യശിശുവിനെ ഒരു കുട്ടയിലാക്കി കാരാഗൃഹത്തിനു വെളിയില്‍ എത്തി. കാവല്‍ക്കാര്‍ ഗാഢനിദ്രയിലായിരുന്നു. കാരാഗൃഹത്തിന്റെ കനത്ത വാതിലുകള്‍ താനെ തുറന്നു. ചങ്ങലകളും പൂട്ടുകളും ശിശുവുമായി വന്ന വസുദേവനെ കണ്ടപാടെ തനിയെ അഴിഞ്ഞു തുറന്നു. ചെറിയൊരു ചാറ്റല്‍ മഴയുണ്ടായിരുന്നു. ദിവ്യസര്‍പ്പമായ ശേഷന്‍ രണ്ടു പേര്‍ക്കും കുടയായി. യമുനാനദിയില്‍ വെളളം പൊങ്ങിയിരുന്നു. എന്നാല്‍ വസുദേവനും ഭഗവാനും വേണ്ടി നദിയില്‍ ഒരു പാതയുണ്ടായി. ഇതെല്ലാം ഭഗവാന്റെ മായാശക്തിയാലാണുണ്ടായത്‌. വസുദേവന്‍ വൃന്ദാവനത്തിലെത്തി. എല്ലാ ഗോപന്മാരും ഉറക്കത്തിലായിരുന്നു. യശോദ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയിരുന്നു (അത്‌ മായതന്നെയായിരുന്നു). ഭഗവന്നിര്‍ദ്ദേശപ്രകാരം ദേവി അവതരിച്ചതാണല്ലോ. യശോദ പ്രസവത്തിനു ശേഷം ഉറങ്ങിപ്പോയതിനാല്‍ കുട്ടി ആണോ പെണ്ണോ എന്നു കൂടി നിശ്ചയമില്ലാതെ കിടപ്പായിരുന്നു. വസുദേവന്‍ തന്റെ പുത്രനെ അവിടെ കിടത്തി യശോദയുടെ മകളെ എടുത്ത്‌ തിരികെ കാരാഗൃഹത്തിലേക്കു പോയി. യശോദ ഉണര്‍ന്നപ്പോള്‍ ഒരാണ്‍കുട്ടിയെ അരികത്തു കണ്ടു.



കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

മനസ്സറിയുന്ന ഈശ്വരന്‍


അമൃതവാണി
amruthanandamayiചിലര്‍ക്ക് ഗുരുവായൂരപ്പന്‍ ഗുരുവായൂരില്‍ മാത്രമിരിക്കുന്നു. അയ്യപ്പന്‍ ശബരിമലയില്‍ മാത്രമിരിക്കുന്നു എന്നിങ്ങനെയാണ് വിശ്വാസം. ഈശ്വരന്‍ ഒരു ക്ഷേത്രത്തിന്റെ നാലുമതിലുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നു എന്ന് എന്റെ മക്കള്‍ കാണരുത്. അവിടുന്ന് സര്‍വവ്യാപിയും, സര്‍വശക്തനുമാണ്. അവിടുത്തേക്ക് ഏത് രൂപംവേണമെങ്കിലും സ്വീകരിക്കാം.

നമ്മുടെ ഇഷ്ടമൂര്‍ത്തി ഏതോ, അവിടത്തെ സര്‍വതിലും കാണാന്‍ കഴിയണം. ക്ഷേത്രത്തിലെ വിഗ്രഹങ്ങളില്‍ മാത്രമല്ല, സര്‍വജീവരാശിയിലും നമ്മുടെ ഇഷ്ടമൂര്‍ത്തിയെത്തന്നെ ദര്‍ശിച്ച് ശുശ്രൂഷിക്കാന്‍ കഴിയുന്നതാണ് ശരിയായ ഭക്തി. ഒരാളുടെ ഇഷ്ടമൂര്‍ത്തി കൃഷ്ണനാണെങ്കില്‍, ദേവീക്ഷേത്രത്തിലും ശിവക്ഷേത്രത്തിലും എന്നല്ല, എവിടെ ഏത് ക്ഷേത്രത്തില്‍ ചെന്നാലും തന്റെ ഇഷ്ടദേവനായ കൃഷ്ണനെത്തന്നെ കാണണം.

ശിവനെ പൂജിച്ചില്ലെങ്കില്‍ ശിവന്‍ കോപിക്കില്ലേ, ദേവിയെ സ്തുതിച്ചില്ലെങ്കില്‍ ദേവി അനുഗ്രഹിക്കാതിരിക്കുമോ എന്നൊന്നും മക്കള്‍ വിചാരിക്കരുത്. ഒരേ ആളെത്തന്നെ ഭാര്യ ഭര്‍ത്താവെന്ന് വിളിക്കുന്നു; മകന്‍ അച്ഛന്‍ എന്ന് വിളിക്കുന്നു. അനുജന്‍ ജ്യേഷ്ഠനെന്നു വിളിക്കുന്നു. ഇതുമൂലം ആളുമാറുന്നില്ലല്ലോ.

ഓരോരുത്തരുടെയും ഭാവനയ്ക്കും സങ്കല്‍പത്തിനുമനുസരിച്ച് ഈശ്വരനെ ഓരോരോ രൂപത്തിലും, നാമത്തിലും കാണുന്നു എന്നുമാത്രം. നാം ഒരാളെ, ഒരു രീതിയില്‍ അല്ലെ വിളിക്കാറുള്ളൂ? അതുപോലെ ഈശ്വരന്റെ കാര്യത്തിലും നമുക്കൊരു ഇഷ്ടരൂപവും, ഇഷ്ടനാമവും വേണം.

നമ്മള്‍ വിളിക്കുന്നത് ഒരു വ്യക്തിയെ അല്ല, ഈശ്വരനെയാണ്. നമ്മുടെ മനസ്സറിയുന്ന ആളാണ് ഈശ്വരന്‍. ഏതുപേരില്‍ വിളിച്ചാലും, തന്നെയാണ് വിളിക്കുന്നതെന്ന് അവിടുത്തേക്കറിയാം.

പിതൃവാത്സല്യത്തിന്റെ സമാനതകള്‍ ഇല്ലാത്ത ഉത്തമ ഇതിഹാസനായകനാണ് ഭീഷ്മര്‍


ശന്തനു മഹാരാജാവിന് ഗംഗാദേവിയില്‍ ജനിച്ച ദേവവൃതനാണ് പിന്നീട് ഭീഷ്മര്‍ എന്ന നാമത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
ധീരനും വീരശൂരപരാക്രമിയുമായിരുന്ന ദേവവൃതന്‍, 

കുരുവംശപാരമ്പര്യത്തിന് അനുഗുണമായ രീതിയില്‍ തന്നെ വേദങ്ങളുടെ പഠനത്തിലും ആയുധവിദ്യയിലും അസാധാരണമായ മികവ് കാട്ടിയിരുന്നു. പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം വിജയശ്രീലാളിതനായ ദേവവൃതരാജകുമാരന്റെ, കീര്‍ത്തി ഭാരതമെങ്ങും പരന്നിരുന്നു!! ഹസ്തിനപുര കൊട്ടാരത്തിലെ കീരീടാവകാശിയായ ദേവവൃതരാജകുമാരനെ ശന്തനുമഹാരാജാവ് ഏറെ സ്‌നേഹിക്കുകയും,  ബഹുമാനിക്കുകയും ചെയ്തിരുന്നു.


ഒരു ദിവസം ശന്തനുമഹാരാജാവ് മൃഗയാവിനോദത്തിനായി വനത്തിലൂടെ സഞ്ചരിക്കും സമയം, അസാധാരണമായ സുഗന്ധത്താല്‍ ആകര്‍ഷിതനായി. ഹൃദ്യവും, മനോജ്ഞവുമായ, ആ കസ്തുരി ഗന്ധത്തിന്റെ മാസ്മരികതയില്‍ ലയിച്ച് ശന്തനുമഹാരാജാവ് അതിന്റെ ഉറവിടം തേടി അലഞ്ഞു. ലാവണ്യവതിയും, യൗവനയുക്തമായ ഒരു സുന്ദരിയാണ് ആ സുഗന്ധത്തിന് ഉറവിടം എന്നറിഞ്ഞ രാജാവിന് അത്ഭുതമായി.
സത്യവതിയായിരുന്നു ആ സുന്ദരി!

ശന്തനുമഹാരാജാവിന് ആ സുന്ദരിയോട് അഗാധമായ പ്രണയംതോന്നി. അവളെ സ്വന്തമാക്കാന്‍ രാജാവ് മോഹിച്ചു.


മുക്കുവ കുടുംബങ്ങളുടെ പ്രമുഖനായിരുന്ന സത്യവതിയുടെ പിതാവ്.
ശാന്തനുമഹാരാജാവ് തന്റെ മോഹം സത്യവതിയുടെ പിതാവിനെ അറിയിച്ചു.
സത്യവതിയുടെ പിതാവിന് സന്തോഷമേ ഉണ്ടായിരുന്നുള്ളു, തന്റെ മകളെ മഹാരാജാവിന് വിവാഹം ചെയ്ത് കൊടുക്കാന്‍. പക്ഷെ, ദുരാഗ്രഹിയും, സ്വാര്‍ത്ഥനുമായ, സത്യവതിയുടെ പിതാവ് വിവാഹത്തിനായി ഒരു വ്യവസ്ഥ മുന്നോട്ടു വച്ചു.

ഹസ്തിനപുരി കൊട്ടാരത്തിന്റെ കീരിടവകാശി, ശന്തനുമഹാരാജാവിന് ഗംഗാദേവിയില്‍ ജനിച്ച ദേവവൃത രാജകുമാരനായിരിക്കരുത്; മറിച്ച്, തന്റെ പുത്രി സത്യവതിയില്‍ ശന്തനു മഹാരാജാവിന് ജനിക്കുന്ന കുട്ടിയായിരിക്കും ഹസ്തിനപുരകൊട്ടാരത്തിലെ കീരിടവകാശി. ഈ വ്യവസ്ഥ മഹാരാജാവിന് ഒട്ടും സ്വീകാര്യമായിരുന്നില്ല. താന്‍ ജീവന് തുല്യം സ്‌നേഹിക്കുന്ന, ദേവസമാനനായ ദേവവൃതരാജകുമാരന്‍ തന്നെയായിരിക്കണം കീരിടവകാശി എന്ന് രാജാവിന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. അങ്ങനെ സുന്ദരിയായ സത്യവതിയെ വിവാഹം കഴിക്കാന്‍ പറ്റാത്തതിലുള്ള ഇച്ഛാഭംഗത്തോടും, നിരാശയോടും കൂടി മഹാരാജാവ് കൊട്ടാരത്തിലേക്ക് മടങ്ങി.


പിന്നീടുള്ള മഹാരാജാവിന്റെ ദിനങ്ങള്‍. ഇരുളിമ നിറഞ്ഞതായിരുന്നു.
സത്യവതിയോടുള്ള പ്രണയപാരവശ്യം ഒരുവശത്ത്! മകനായ ദേവവൃതനോടുള്ള സ്‌നേഹവാത്സല്യവും കരുതലും മറുവശത്ത്.
സത്യവതിയെ വിസ്മരിക്കാനാവുന്നില്ല. ദേവവൃതനെ വേദനിപ്പിക്കാനും മഹാരാജാവിന് കഴിയുന്നില്ല. രാജാവ്, ഏകനായി, മുകനായി, ചിന്തമഗ്നനായി സദാസമയം കാണപ്പെട്ടു. രാജസദസ്സില്‍ പങ്കെടുക്കാതെ, രാജ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാതെ, വിഷാദമമഗ്നനായി കഴിയുന്ന പിതാവിന്റെ ദുഃഖകാരണങ്ങള്‍ തേടി, ദേവവൃതരാജകുമാരന്‍ ശന്തനുവിന്റെ അടുത്ത് എത്തി. ജീവിച്ചിരിക്കുന്ന തന്റെ ഏകമകനായ ദേവവൃതരാജകുമാരനെപ്പറ്റിയുള്ള ഉല്‍കണ്ഠയാണ് തന്റെ വിഷാദത്തിന് കാരണം എന്ന് ശന്തനുമഹാരാജാവ് പറഞ്ഞെങ്കിലും, ബുദ്ധിമാനായ ദേവവൃതരാജകുമാരന്‍ അത് വിശ്വസിച്ചില്ല.
മൃഗയാവിനോദത്തിന് രാജാവിനോടൊപ്പം പോയ സേവകനില്‍ നിന്ന് വസ്തുതകളുടെ നീചസ്ഥിതി മനസ്സിലാക്കിയ ദേവവൃതരാജകുമാരന്‍, താമസംവിനാ സത്യവതിയുടെ പിതാവിന്റെ അരികിലെത്തി.
തന്റെ പിതാവായ ശന്തനുമഹാരാജാവിന്റെ സുഖവും ക്ഷേമവുമാണ് തന്റെ ജീവിതലക്ഷ്യം. അതിനായി ഞാന്‍ സത്യം ചെയ്യുന്നു. 


ഹസ്തിനപുരകൊട്ടാരത്തിന്റെ കീരിടവകാശം ഇന്നു മുതല്‍ ഞാന്‍ ത്യജിക്കുന്നു. പക്ഷേ കുടില ചിന്തകനായ സത്യവതിയുടെ പിതാവ് ഇതില്‍ സന്തുഷ്ടനായില്ല. തന്റെ സംശയം ദേവവൃതരാജകുമാരനോട് പറഞ്ഞു.
''യുവാവായ ദേവവൃതന്‍ വിവാഹം ചെയ്താല്‍ അതില്‍ നിന്നുണ്ടാകുന്ന മക്കള്‍, ഹസ്തിനപുര കൊട്ടാരത്തിന്റെ കീരിടവകാശത്തിനായി അവകാശവാദം ഉന്നയിച്ചാല്‍.....? സത്യവതിയുടെ പിതാവിന്റെ ഇംഗിതം മനസ്സിലാക്കിയ ദേവവൃതരാജകുമാരന്‍ ഒട്ടും സംശയിച്ചില്ല. തന്റെ പിതാവായ ശന്തനുമഹാരാജാവിന്റെ സുഖവും, സംതൃപ്തിയും ആഹ്ലാദവും, ക്ഷേമവുമായിരുന്നു പുത്രനായ ദേവവൃതന്റെ ജീവിതാഭിലാഷം അതിന് മുമ്പില്‍ തന്റെ വിവാഹജീവിതമോ, കിരീടാവകാശമോ എല്ലാം ദേവവൃതന് വെറും തൃണമായി തോന്നി.

ഉറച്ച ശബ്ദത്തില്‍ ഗാംഭീര്യത്തോടെ ദേവവൃതരാജകുമാരന്‍ ഉഗ്രപ്രതിജ്ഞ എടുത്തു.

ഹസ്തിനപുരകൊട്ടാരത്തിന്റെ കീരിടാവകാശം ത്യജിക്കുക മാത്രമല്ല, മരണം വരെ അവിവാഹിതനായി ജീവിക്കുമെന്നും, ഹസ്തിനപുരം കൊട്ടാരത്തിന്റെ സംരക്ഷകനായി നിലകൊള്ളുമെന്നും പ്രതിജ്ഞ ചെയ്യുന്നു. ആ ദൃഢപ്രതിജ്ഞ കേട്ട് ആകാശത്തിലെ ദേവന്‍മാര്‍, ദേവവൃതനുമേല്‍ പുഷ്പവൃഷ്ടി നടത്തി, ഭീഷ്മ, ഭീഷ്മ എന്ന് ആഹ്ലാദരവങ്ങളോടെ പ്രഘോഷിച്ചു.
ശന്തനുമഹാരാജാവിനായി, സത്യവതിയുമായി കൊട്ടാരത്തിലേക്ക് മടങ്ങിയത്, ദേവവൃതനായിട്ടല്ല ജീവിതസായൂജ്യം നേടിയ ഭീഷ്മരായിട്ടാണ്!!

പിതാവിന്റെ സുഖത്തിനും ക്ഷേമത്തിനുമായി, വിവാഹജീവിതവും, രാജാധികാരവും വെടിഞ്ഞ, ഭീഷ്മര്‍ വാണ ഭാരതത്തിന്റെ, യുവതലമുറയുടെ വൃദ്ധമാതാപിതാക്കളോടുള്ള ഇന്നത്തെ സമീപനമോ? 
വേണ്ടാത്ത പൂച്ചയെ ചാക്കില്‍ കെട്ടി പുറംപോക്കില്‍ എറിയുന്ന ലാഘവത്തോടെ, ജീവിതത്തിന്റെ പുറംപോക്കിലേക്ക് തള്ളപ്പെടുന്ന അശരണരായ വൃദ്ധമാതാപിതാക്കളുടെ കണ്ണീര് കാണാനും വിലാപം ശ്രവിക്കാനും കഴിയാത്തവിധം മരവിച്ച ഹൃദയങ്ങള്‍ക്ക് ഉടമയായി തീര്‍ന്നിരിക്കുകയാണ് നമ്മുടെ യുവതലമുറ. അശരണരും നിരാലംബരുമായി അഗതിമന്ദിരങ്ങളില്‍ അഭയംതേടുന്ന ആ വൃദ്ധജനങ്ങളുടെ കണ്ണുകളില്‍ നിഴലിക്കുന്നത് ദുഃഖത്തിന്റെ മഹാസമുദ്രങ്ങളാണ്.


ഈ മനോഹരഭൂമിയിലൂടെ കടന്നുപോകുവാന്‍ നിമിത്തമായ മാതാപിതാക്കളെ നമുക്ക് കൃതജ്ഞതയോടെ, നന്ദിയോടെ ഓര്‍ക്കാം, സേവിക്കാം. അത് നമ്മുടെ ജീവിതത്തെ സഫലമാക്കും.

മഹിഷദൂത പ്രേഷണം - ശ്രീമദ്‌ ദേവീഭാഗവതം. 5. 11. - ദിവസം 103.



ഇതി തസ്യ വച: ശ്രുത്വാ മഹിഷോ മദ വിഹ്വല:
മന്ത്രി വൃദ്ധാന്‍ സമാഹൂയ രാജാ വചനമബ്രവീത്
കാര്യേfസ്മിന്‍ നിപുണാ യൂയമുപായേഷു വിചക്ഷണാ:
സമാദിഷു ച കര്‍ത്തവ്യം വിശ്രബ്ധം ബ്രൂത മാ ചിരം



വ്യാസന്‍ പറഞ്ഞു: മന്ത്രി പ്രവരന്റെ വാക്കുകള്‍ കേട്ട മഹിഷന്‍ മന്ത്രി വൃദ്ധന്മാരെ വിളിച്ചു കൂട്ടി കാര്യവിചാരണ ചെയ്തു. ‘നിങ്ങള്‍ സാമഭേദാദി ഉപായങ്ങളില്‍ സമര്‍ത്ഥരാണല്ലോ. ഇപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞാലും. ദേവന്മാര്‍ ഉണ്ടാക്കിയ ശാംബരീമായയാണോ ഈ ദേവി? എന്താണിപ്പോള്‍ കരണീയം എന്ന് പറഞ്ഞാലും’


മന്ത്രിമാര്‍ പറഞ്ഞു: 'വളരെ ആലോചിച്ച് ഹിതവും സത്യവും പറയുക എന്നതാണ് ജ്ഞാനികളുടെ ലക്ഷണം. സത്യം എന്നും ഹിതകരമായിരിക്കും. എന്നാല്‍ പ്രിയം പറഞ്ഞതുകൊണ്ട് അത് ഹിതമാവണമെന്നില്ല. രോഗിക്ക് ഔഷധം ഒരിക്കലും പ്രിയമല്ല. പക്ഷെ അത് ഹിതകാരിയാണ്. സത്യം പറയുന്നവനും കേള്‍ക്കുന്നവനും ഇക്കാലത്ത് ദുര്‍ലഭമാണ്. ഇവിടെയിപ്പോള്‍ ഞങ്ങള്‍ എന്താണ് പറയുക? ശുഭാശുഭങ്ങളെ മുന്‍കൂട്ടി കണ്ടറിഞ്ഞതായി  ആരുണ്ടീ മൂന്നു ലോകത്തും?' എന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമ്മിച്ച അവരെ രാജാവ് സ്വന്തം അഭിപ്രായം പറയാന്‍ വീണ്ടും പ്രോത്സാഹിപ്പിച്ചു. ‘നന്മയുണ്ടാവുന്ന കാര്യങ്ങള്‍ നല്ലവണ്ണം ആലോചിച്ചു പറഞ്ഞാലും’ എന്നദ്ദേഹം അവരെ ആഹ്വാനം ചെയ്തു.


മന്ത്രിമാരില്‍ വിരൂപാക്ഷന്‍ രാജപ്രിയമായി ഇങ്ങിനെ പറഞ്ഞു: ‘മഹാരാജന്‍, ഈ നീചസ്ത്രീ വെറുതേ പുലമ്പുകയാണ്. നമ്മെ ഒന്ന് പേടിപ്പെടുത്താന്‍ നോക്കുകയാണവള്‍. മദദംഭോടെ ഒരു സ്ത്രീ യുദ്ധം ചെയ്യാന്‍ വീമ്പിളക്കുന്നത് എന്തിനാണ് നമ്മെപ്പോലുള്ള വീരന്മാര്‍ കേട്ട് നില്‍ക്കുന്നത്? സ്ത്രീകള്‍ക്കാണെങ്കില്‍ കളവും എടുത്തു ചാട്ടവും സഹജമാണ്. മൂന്നുലോകവും ജയിച്ച വീരനാണ് അങ്ങ്. വെറുമൊരു പെണ്ണിന്‍റെ മുന്നില്‍ യുദ്ധത്തിനു പോവുക എന്നത് നാണക്കേടാണ്. അനുവാദം കിട്ടിയാല്‍ ഞാനൊറ്റയ്ക്ക് പോയി ക്ഷണത്തില്‍ അവളുടെ കഥ കഴിച്ചു മടങ്ങി വരാം. അതല്ല സൈന്യസന്നാഹങ്ങളുമായി പോയി ആ മുന്‍ശുണ്ഠിക്കാരിയെ വധിക്കാം. അതല്ല അങ്ങേയ്ക്കവളെ ജീവനോടെ വേണമെങ്കില്‍ നാഗപാശം കൊണ്ട് കെട്ടിവരിഞ്ഞ് അങ്ങയുടെ മുന്നിലിട്ട് തരാം. അങ്ങിനെ അവളെ അങ്ങേയ്ക്ക് വശഗദയാക്കാം. ഞാനുള്ളപ്പോള്‍ അങ്ങ് ആകുലപ്പെടേണ്ടതില്ല.’


ദുര്‍ദ്ധരന്‍ പറഞ്ഞു: ’ഈ വീരന്‍ പറഞ്ഞത് ശരിയാണ് പ്രഭോ. എന്‍റെ അഭിപ്രായം കൂടി കേട്ടാലും. ഈ സുന്ദരിയായ ചണ്ഡിക കാമാതുരയാണ്. സ്വന്തം സൌന്ദര്യത്തില്‍ മദിച്ചു ഗര്‍വിക്കുന്നവള്‍ പലതും പുലമ്പിയെന്നിരിക്കും. അവളുടെ ചാരുരൂപത്തില്‍ അങ്ങയെ വശീകരിച്ച് നിര്‍ത്താനാണ് ശ്രമം. ശൃംഗാരത്തിന്‍റെ ഭാഗമായി കാമുകി താന്‍ ആശിക്കുന്ന പുരുഷനോട് പറയുന്ന വക്രോക്തികളായി അതിനെ കണക്കാക്കിയാല്‍ മതി. കാമശാസ്ത്രനൈപുണ്യമുണ്ടെങ്കില്‍ അവളുടെ വാക്കുകളിലെ കാമത്വര മനസ്സിലാക്കാന്‍ കഴിയും. യുദ്ധക്കളത്തില്‍ ‘നിന്നെ ബാണങ്ങള്‍ കൊണ്ട് വധിക്കും’ എന്നാണല്ലോ അവള്‍ ജല്‍പ്പിച്ചത്. കാമിനിമാരുടെ ബാണങ്ങള്‍ കടക്കണ്ണുകൊണ്ടുള്ള കടാക്ഷങ്ങളാണ് എന്ന് രസവിജ്ഞന്‍മാര്‍ക്കറിയാം. അവളുടെ മറ്റു വചനങ്ങളും കാമപീഡിതയായ ഒരു നാരിയുടെ പുഷ്പബാണങ്ങള്‍ മാത്രമാണ്. അങ്ങിനെ ശൃംഗാരവതിയായ അവള്‍ക്കുണ്ടോ യുദ്ധനൈപുണ്യം? അവള്‍ക്കെന്നല്ല ബ്രഹ്മാദികള്‍ക്ക് പോലും നിന്നെ നേരിടാനുള്ള ശക്തിയില്ല. പിന്നെയല്ലേ ഈ പെണ്ണ്! ‘കടാക്ഷബാണങ്ങളാല്‍ നിന്നെ കൊല്ലും’ എന്നാണവള്‍ പറഞ്ഞതിന്റെ അര്‍ത്ഥം. നിന്‍റെ പ്രഭുവിനെ ഞാന്‍ പോര്‍മയമായ മെത്തയില്‍ വീഴ്ത്തും എന്നാണു സാരം. വിപരീത രതിക്രീഡാഭാഷണമാണിത്. ദൂതുപോയ ആ മന്ത്രിമഹാന്‍ ഇത്തരം സംഭാഷണങ്ങളുടെ മാറ്ററിയാന്‍ തക്ക രസികനല്ല എന്ന് വ്യക്തമാണ്. രതിക്രീഡാ ഭാഷയില്‍ പ്രാണന്‍ പോക്കും എന്ന് പറഞ്ഞാല്‍ ‘വീര്യം’ പോക്കും എന്നാണര്‍ത്ഥം. വാസ്തവത്തില്‍ അങ്ങയെ വരിക്കാന്‍ അകാംഷാഭരിതയാണവള്‍. ഇതറിഞ്ഞു വേണ്ടതുപോലെ പ്രവര്‍ത്തിക്കാന്‍ രസികന്മാര്‍ക്ക് കഴിയണം. ഇങ്ങിനെയുള്ള കാമിനിമാരോട് സാമദാനങ്ങള്‍ മാത്രമേ പാടുള്ളൂ. രസഭംഗമില്ലാതെ അവളെ വശഗദയാക്കുന്നതിലാണ് പുരുഷന്‍റെ മിടുക്ക്. അവളുടെ കപട കോപവും ഗര്‍വവും ഉരുകിപ്പോവാന്‍ ഉതകുന്ന മധുരഭാഷണം കൊണ്ട് ഞാന്‍ അവളെ അങ്ങയുടെ സവിധത്തില്‍ എത്തിക്കാം. അവളെ അങ്ങയുടെ ദാസിയാക്കാന്‍ ഞാനിതാ പുറപ്പെടുകയായി.



ഇതുകേട്ടപ്പോള്‍ മഹിഷന്‍റെ മറ്റൊരു മന്ത്രിയായ താമ്രന്‍ എഴുന്നേറ്റു. താമ്രന്‍ തത്വവിശാരദനാണ്. ‘രാജാവേ, ഞാനൊന്ന് പറയാം. കേട്ടിടത്തോളം അവള്‍ കാമാതുരയൊന്നുമല്ല. ഞാന്‍ അവളുടെ വാക്കുകളിലെ യുക്തിയും ധര്‍മ്മവും രസവും എല്ലാം ആലോചിച്ചുനോക്കി. അവളുടെ ശത്രുതാപനത്വര വാക്കുകളില്‍ നിന്നും മനസ്സിലാക്കാം. കാമത്തിന്‍റെ ലേശം പോലും അതിലില്ല. വെറുതേ ആ വാക്കുകള്‍ക്ക് വ്യംഗ്യാര്‍ത്ഥം കല്‍പ്പിക്കേണ്ടതില്ല. തുണയൊന്നുമില്ലാതെയാണാ വരവര്‍ണ്ണിനി വന്നിട്ടുള്ളത്. പതിനെട്ടു കരങ്ങളിലും ദിവ്യായുധങ്ങള്‍! അങ്ങിനെയുള്ള ആരെയെങ്കിലും പറ്റി മുന്‍പ് നാം കേട്ടിട്ടുപോലുമില്ല. ഞാന്‍ നിദ്രയില്‍ക്കണ്ട ദുസ്വപ്നങ്ങളും ഇവളുടെ വരവും ചേര്‍ത്തു വച്ച് നോക്കുമ്പോള്‍ ആകെ ആപത്തിന്‍റെ ലക്ഷണമാണ് എനിക്ക് ദൃശ്യമാകുന്നത്. അതിരാവിലെ കറുത്ത തുണിയുടുത്ത ഒരു സ്ത്രീ കരഞ്ഞുകൊണ്ട്‌ എന്‍റെ വീട്ടുമുറ്റത്ത് നില്‍ക്കുന്ന കാഴ്ചയാണ് സ്വപ്നത്തില്‍ ഞാന്‍ കണ്ടത്. അതിരാവിലെ കാണുന്ന സ്വപ്നം ഫലിക്കുമെന്നാണല്ലോ. ദുര്‍നിമിത്തങ്ങളായി രാത്രി ചില വികൃതരാപ്പക്ഷികളുടെ കൂവലും കേട്ടിരുന്നു. മഹാരാജന്‍, അങ്ങയെ വെല്ലുവിളിച്ച ആ സ്ത്രീ വെറും ഒരപ്സരസ്സോ മനുഷ്യസ്ത്രീയോ ഗന്ധര്‍വ്വവനിതയോ ഒന്നുമല്ല. ദേവന്മാര്‍ തപസ്സുചെയ്തുണ്ടാക്കിയെടുത്ത മായാമോഹിനിയാണ് എന്ന് തോന്നുന്നു. ഞാന്‍ എന്‍റെ അഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ. യുദ്ധം അനിവാര്യമാണ്. വരാനുള്ളത് വഴിയില്‍ തങ്ങുകയില്ല. ശുഭാശുഭങ്ങള്‍ വരുത്തുന്നത് ദൈവമാണ്. നമുക്കെന്തറിയാം?. മൂന്നു ലോകത്തും ദൈവഗതി മാറ്റാന്‍ കഴിവുള്ള ആരുമുണ്ടെന്നു തോന്നുന്നില്ല. ഏതായാലും ധൈര്യം വെടിയാതെ ആലോചിച്ചു വേണം കാര്യങ്ങള്‍ ചെയ്യാന്‍.’



ഇത് കേട്ട മഹിഷന്‍ താമ്രനോടു പറഞ്ഞു: 'അങ്ങ് യുദ്ധത്തിനു പുറപ്പെട്ടാലും. ധര്‍മ്മയുദ്ധത്തില്‍ ആ മഹതിയെ ജയിച്ച് കൂടിക്കൊണ്ടു വരിക. പോരില്‍ നിനക്ക് കീഴടങ്ങാന്‍ അവള്‍ കൂട്ടാക്കിയില്ലെങ്കില്‍ ദയവൊന്നും വേണ്ട, അവളെ വധിക്കുക. എന്നാല്‍ അനുനയിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതാണ്‌ ഉചിതം. നീ കാമകലയിലും ചിന്തയിലുമെല്ലാം മിടുക്കനാണല്ലോ. പടയെ കൂട്ടിക്കൊണ്ടുപോയി അവളെപ്പറ്റിയുള്ള കാര്യങ്ങള്‍ മനസ്സിലാക്കി വേണം കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍. കാമഭാവമാണോ വൈരമാണോ അവളെ നയിക്കുന്നത്? അവളുടെ ആഗ്രഹമെന്താണ്? അവളുടെ യോഗ്യതയെന്താണ്? ശൌര്യം എത്രയുണ്ട്? എല്ലാമനുസരിച്ചു വേണം പ്രവര്‍ത്തിക്കാന്‍. ഭയം വേണ്ട, എന്നാല്‍ അവളോടു ദയവും വേണ്ട.’


രാജാവിനെ വണങ്ങി സൈന്യസമേതം താമ്രന്‍ അവിടെനിന്നും പുറപ്പെട്ടു. കാലപുരത്തേയ്ക്ക് പോവാന്‍ അവനു സമയമായി എന്നു നിശ്ചയം. വഴിയില്‍ കണ്ട ശകുനങ്ങള്‍ അവനെ സംഭ്രമിപ്പിച്ചു. യുദ്ധക്കളത്തില്‍ അവന്‍ സിംഹാസനസ്ഥയായ ദേവിയെ കണ്ടു, സര്‍വ്വാഭരണങ്ങളും സര്‍വ്വായുധങ്ങളും അവളെ അലങ്കരിക്കുന്നു. ദേവന്മാര്‍ സ്തുതികളോടെ അവളെ പൂജിക്കുന്നു. നമസ്കരിച്ചശേഷം താമ്രന്‍ വിനയത്തോടെ ദേവിയോട് പറഞ്ഞു: ‘അല്ലയോ മനോഹരീ, എന്‍റെ രാജാവ് മഹിഷന്‍ അവിടുത്തെ പാണിഗ്രഹണം ചെയ്യാന്‍ ആഗ്രഹിക്കുന്നു. ദേവന്മാര്‍ക്ക് അജയ്യനാണദ്ദേഹം. അദ്ദേഹത്തെ വേളികഴിച്ചു നന്ദനോദ്യാനങ്ങളില്‍ വ്യഹരിക്കുകയല്ലേ സുഖം? ഇങ്ങിനെ സര്‍വ്വാംഗസുന്ദരമായ ദേഹം കിട്ടിയിട്ട് സുഖം അനുഭവിക്കുന്നതല്ലേ ഉചിതം? എന്തിനാണ് ദുഃഖം വിളിച്ചു വരുത്തുന്നത്? ആ മൃദുലകരങ്ങളില്‍ എന്തിനാണ് പരുഷങ്ങളായ ആയുധങ്ങള്‍? പൂപ്പന്തുകളല്ലേ ആ കൈകള്‍ക്ക് അലങ്കാരമാവുക? ചില്ലിവില്ലുകളും കടാക്ഷവിക്ഷേപങ്ങളുമുള്ള സുന്ദരിമാര്‍ക്ക് വെറും ബാണചാപങ്ങള്‍ കൊണ്ട് എന്താണ് പ്രയോജനം? യുദ്ധംകൊണ്ട് സുഖം നേടിയവര്‍ ആരാണ്? പൂക്കള്‍കൊണ്ട് പോലും പോരാടാന്‍ നിനക്ക് പ്രയാസമാകും. പിന്നെയാണ് ശരങ്ങള്‍ കൊണ്ടുള്ള വിളയാട്ടം! നിശിതശരങ്ങള്‍ കൊണ്ട് നിന്‍റെ ദേഹം മുറിപ്പെടുന്നത് ആലോചിക്കാന്‍പോലും കഴിയുമോ? അതിനാല്‍ നിന്‍റെ സന്തോഷത്തിനായി ഞാന്‍ ഹിതം പറയുന്നു. ദേവാസുരന്മാരെ മുഴുവന്‍ ഭരിക്കുന്ന എന്‍റെ പ്രഭുവിനെ നീ വരിച്ചാലും. നിന്‍റെ ഇഷ്ടത്തിന് അദ്ദേഹം അരു നില്‍ക്കും എന്ന് നിശ്ചയമാണ്. അദ്ദേഹത്തിന്‍റെ പട്ടമഹിഷി നീ തന്നെ. അതില്‍ സംശയമേയില്ല.



എന്റെ വാക്കുകള്‍ കേട്ടാല്‍ നിനക്ക് സുഖം ഉറപ്പാണ്. യുദ്ധത്തില്‍ ആര് ജയിക്കുമെന്ന് ഉറപ്പൊന്നുമില്ലല്ലോ! നിനക്ക് രാജനീതികള്‍ അറിയാം. രാജഭോഗങ്ങള്‍ അനുഭവിച്ചു ചിരകാലം വാഴുക. നിനക്ക് ഉത്തമനായ പുത്രനുണ്ടാവും. അവന്‍ രാജാവുമാകും. യൌവനത്തില്‍ നന്നായി സുഖിച്ചു കഴിയുക. അങ്ങിനെ വാര്‍ദ്ധക്യത്തിലും നിനക്ക് സുഖിയായി വാഴാം.’



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്