ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, October 30, 2017

റെയിൽവേ മുത്തപ്പൻ - കണ്ണൂർ




സാധാരണയായി ക്ഷേത്രങ്ങൾ ആരംഭിക്കുന്നതിന് പൗരാണികമായോ സാംസ്കാരികമായോ ആയ കാരണങ്ങള് ഉണ്ട്. ചരിത്രപരമായ സാഹചര്യങ്ങൾ വളരെ കുറവാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച മുത്തപ്പന് ക്ഷേത്രത്തിന്റെകഥയൊന്നു കേള്ക്കണം.


മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടെങ്കിലും ജനകീയ ദൈവമായി കണക്കാക്കുന്നത്മുത്തപ്പനെ മാത്രമാണ്, സാധാരണക്കാരോട്ഏറ്റവും അടുത്ത് നില്ക്കുന്ന തികച്ചും സാധാരണക്കാരനായ ദൈവമെന്നാണ് മുത്തപ്പനെ കരുതുന്നത്. റെയില്വേ ജീവനക്കാരുടെ ഇഷ്ടദേവനാണ് ഈ റെയിൽവെ മുത്തപ്പൻ.ആ മുത്തപ്പനെക്കുറിച്ചുള്ള കൗതുകകരമായ വിശേഷങ്ങളിതാ....

Image result for റെയിൽവേ മുത്തപ്പൻ - കണ്ണൂർ

റെയിൽവെ മുത്തപ്പൻ എന്ന് കേൾക്കുമ്പോള് ഒരു കൗതുകവും ആശ്ചര്യവും തോന്നുന്നുണ്ട് അല്ലേ?പേരിലെ കൗതുകം കണ്ട് അത്ഭുതപ്പെടേണ്ട. റെയിൽവേയ്ക്കുമുണ്ട് സ്വന്തമായി മുത്തപ്പൻ മലബാറിലെ റെയില്വേ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ആരംഭിച്ച മുത്തപ്പൻ ക്ഷേത്രങ്ങൾക്ക്പറയാൻ ഒരുപാട് കഥകളുണ്ട്. റെയില്വേ സ്റ്റേഷനുമായി ബന്ധപ്പെട്ട് ഉണ്ടായ മുത്തപ്പൻ ക്ഷേത്രങ്ങൾ സമ്മാനിക്കുന്നത് ഭക്തിയുടെ മറ്റൊരു അനുഭൂതിയാണ്. ട്രെയിനിന്റെയുംയാത്രക്കാരുടെയും ആരവങ്ങളിൽ നിന്ന് മാറുവാൻ റെയില്വേ സ്റ്റേഷന് സമീപം തന്നെ മുത്തപ്പൻ ക്ഷേത്രങ്ങളുണ്ട്. വിശ്വാസത്തിലധിഷ്ടിതമായ ഒരു പവിത്രബന്ധം റെയിൽവേക്ക് സമീപമുള്ള ഈ മുത്തപ്പന് ക്ഷേത്രങ്ങൾക്കുമുണ്ട്.ജോലി തിരിച്ചു നൽകിയ മുത്തപ്പൻ നൽകിയ ഉറപ്പ് .കണ്ണൂരിലാണ് ആദ്യമായി റെയില്വേ സ്റ്റേഷനുമായി ബന്ധപ്പെട്ട് മുത്തപ്പൻ ക്ഷേത്രങ്ങൾ ആരംഭിക്കുന്നത്.ഇതിന് പിന്നിലുള്ള ഐതിഹ്യകഥകളെക്കുറിച്ച് ആർക്കും അറിയില്ലെങ്കിലും ക്ഷേത്രം നിർമ്മിക്കുന്നതിന് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ച വിശ്വസീനയമായ ഒരുകഥ നിലനിൽക്കുന്നുണ്ട്.ചരിത്രത്തിലാദ്യമായി ഒരു സർക്കാർ സ്ഥാപനം ഇത്രയും ശക്തവും പ്രശസ്തവുമായ നിലയില് ഒരു മുത്തപ്പൻ ക്ഷേത്രം ആരംഭിക്കുന്നതിന് കാരണമായി തീർന്ന കഥ അത്യന്തം കൗതുകകരമാണ് .

 കണ്ണൂരിലെ റെയിൽവെ മുത്തപ്പൻ ക്ഷേത്രത്തിന് പിന്നിലുള്ള ചരിത്രമിങ്ങനെ.


 ബ്രിട്ടീഷ് ആധിപത്യകാലത്ത് സൗത്ത് ഇന്ത്യന് റെയിൽക്എന്നായിരുന്നു സതേണ് റെയിത് അറിയപ്പെട്ടിരുന്നത്.കണ്ണൂർ റെയിൽവെ സ്റ്റേഷനിലേയ്ക്ക് ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കായി കൊണ്ടുവന്ന മദ്യം നഷ്ടപ്പെട്ടു. ഇതിനെ തുടർന്ന്റേഷൻ മാസ്റ്ററെയും ജീവനക്കാരയും പിരിച്ചുവിട്ടു.ദു:ഖവും അപമാനവും സഹിക്കാനാകാതെ പറശ്ശീനിക്കടവ് മുത്തപ്പനെ പ്രാര്ത്ഥിച്ചു.''ആശ്രിത വത്സലനും സർവദുരിതഹാരിയുമായ മുത്തപ്പാ ഞങ്ങളുടെ നിരപരാധിത്വം തെളിയിച്ചുതന്നാല് മുത്തപ്പൻ റെയിൽ യ സ്റ്റേഷനിൽ മാസത്തിൽ ഒരു ദിവസം പയംങ്കുറ്റിവെച്ച് ആരാധിച്ചുകൊള്ളാം എന്നും പറഞ്ഞു.പിന്നീട് മദ്യം വേറെ ആരോ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയതിനെതുടര്ന്ന് ഇവരെ ജോലിയില് തിരിച്ചെടുക്കുകയും ചെയ്തു. അപമാനത്തില് നിന്നും രക്ഷിച്ച് ജോലി തിരിച്ചുനല്കിയ മുത്തപ്പനോടുള്ളആരാധനയാണ് റെയിൽവെ സ്റ്റേഷന് സമീപം മുത്തപ്പനെ ആരാധിക്കാന് ഇവരെ പ്രേരിപ്പിച്ചത്. സ്റ്റേഷനില് വിളക്ക് വച്ച് ആരാധിക്കാന് തുടങ്ങിയെങ്കിലും പിന്നീട് സമീപത്തുള്ള മാവിന്ചുവട്ടിലേയ്ക്ക് വിളക്കുവെക്കുന്നത് മാറ്റുകയായിരുന്നു. യാത്രക്കാരും പ്രദേശവാസികളായവരും ഇവിടെ എത്തിച്ചേരാന് തുടങ്ങി. പിന്നീട് ഭക്തജനങ്ങളുടെ തിരക്കു വര്ദ്ധിച്ചു, അടിസ്ഥാന സൗകര്യങ്ങളും കുറവാണെന്നുകണ്ടാണ് ഇപ്പോഴുള്ള പുതിയ കെട്ടിടത്തിലേയ്ക്ക് ക്ഷേത്രം മാറ്റിയത്. അങ്ങനെ കണ്ണൂരിലെ റെയില്വേ സ്റ്റേഷന്റെയും ജീവനക്കാരുടെയുംഭാഗമായി റെയില്വേ മുത്തപ്പന് മാറുകയായിരുന്നു.


പാലക്കാട് മുതൽ മംഗലാപുരം വരെമലബാറിലെ ക്ഷേത്രങ്ങളോട് ചേര്ന്നാണ് ഈ മുത്തപ്പൻ ക്ഷേത്രങ്ങളെ കാണാന് സാധിക്കുക. ഷൊര്ണ്ണൂര് മുതല്മംഗലാപുരം വരെയുള്ള പ്രമുഖ റെയില്വേ സ്റ്റേഷനുകളിലെല്ലാം മുത്തപ്പൻ ക്ഷേത്രങ്ങളുണ്ട്. കണ്ണൂരിലാണ് ആദ്യമായി റെയിൽവെ മുത്തപ്പൻ ക്ഷേത്രത്തിന്റെതുടക്കം. മംഗലാപുരം, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്, പയ്യന്നൂര്, പഴയങ്ങാടി,പാപ്പിനിശ്ശേരി.കണ്ണൂർ, മാഹി,വടകര, ഷൊർണ്ണൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും മുത്തപ്പന് ക്ഷേത്രങ്ങളുള്ളത്. റെയിൽവെ സ്റ്റേഷനോട് ചേർന്നാണ് മുത്തപ്പൻ ക്ഷേത്രങ്ങുടെ സ്ഥാനവും. ജനങ്ങളും റെയില്വേ ജീവനക്കാരും കൂടിയാണ് ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങൾ നോക്കി നടത്തുന്നത്.ജോലി തിരിച്ചുതന്ന മുത്തപ്പന് അന്നത്തെ റെയിൽവെ ജീവനക്കാർ ക്ഷേത്രം പണിതു നല്കി. എല്ലാ റെയില്വേ ജീവനക്കാരും ക്ഷേത്രസമിതിയിൽപ്രവർത്തിക്കുന്നുണ്ട്.  ജോലിയിലെ ഉയര്ച്ചയും താഴ്ച്ചയും കണക്കാക്കാതെ ജാതിമത ഭേദമന്യേ ഒരേ മനസ്സോടെയാണ് മുത്തപ്പന് വേണ്ടി പ്രവര്ത്തിക്കുന്നത്.പാലക്കാട് മുതല് റെയില്വേ സ്റ്റേഷനുകളില് മുത്തപ്പന് ക്ഷേത്രങ്ങള് ഉണ്ടെങ്കിലും അവിടെയെല്ലാം പൊതുജനങ്ങളും ജീവനക്കാരും ഒരുമിച്ചാണ് മുത്തപ്പന് ക്ഷേത്രങ്ങള് പരിപാലിക്കുന്നത്. എന്നാൽ കണ്ണൂരിൽ റെയിൽവെ ജീവനക്കാർ മാത്രമാണ് ക്ഷേത്രത്തിലെ ഭരണസമിതിയിലുള്ളത്. 400 ൽ പരം അംഗങ്ങളുള്ള ജനറൽബോഡിയിൽ നിന്ന് 21 പേരാണ് ഭരണസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ജോലിയിൽ നിന്ന് റിട്ടയർ ആയി കഴിഞ്ഞാല് ക്ഷേത്രത്തിലെ അംഗത്വവും നഷ്ടപ്പെടും ഇങ്ങനെയാണ് ക്ഷേത്ര ഭരണസമിതിയുടെ നിയമം, ജീവനക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമായി ഈ മുത്തപ്പൻ ക്ഷേത്രം മാറിക്കഴിഞ്ഞു,



ജീവനക്കാരെല്ലാംജാതിമത വ്യത്യാസമില്ലാതമുത്തപ്പന്റെ ആശ്രിതരായി സേവനം ചെയ്യുന്നുണ്ട്.ജോലി കഴിഞ്ഞ്എല്ലാവരും ക്ഷേത്രത്തില് എത്താറുണ്ട്. ഇവിടെ ജോലി ചെയ്തിരുന്ന മറ്റ് സ്ഥലങ്ങളില് നിന്നുണ്ടായിരുന്നവരും സ്ഥലം മാറി പോകുന്നവരുമാണ് മറ്റു സ്ഥലങ്ങളില് മുത്തപ്പന് ക്ഷേത്രങ്ങള് ആരംഭിക്കുന്നതിന് മുൻകൈ എടുക്കാറുണ്ട്.റെയിൽവെയുടെ സ്ഥലത്താണ് ക്ഷേത്രം നില്ക്കുന്നത്, ഇതിനായി റെയില്വേയ്ക്ക് നികുതിയും നല്കുന്നുണ്ട്. റെയിൽവെ ഇക്കാര്യത്തിൽ വലിയ പിന്തുണയ്ക്ക നല്കുന്നുണ്ട്.


ക്ഷേത്രഭരണസമിതികാന്സര്, കിഡ്നി, ഹൃദയസംബന്ധമായ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവര്ക്ക് സാമ്പത്തിക സഹായവും കണ്ണൂരിലെ ക്ഷേത്രങ്ങള്ക്ക് സാമ്പത്തിക സഹായവും കമ്മിറ്റിയുടെ നേതൃത്വത്തില്നടപ്പാക്കിവരുന്നുണ്ട്.മുത്തപ്പന് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾവെള്ളിയാഴ്ച ദിവസങ്ങളിൽ ക്ഷേത്രത്തിൽ മുത്തപ്പന് വെള്ളാട്ടം നടക്കും. അന്ന് അന്നദാനവും നൽകും. നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. തിരുവപ്പന കെട്ടിയാട്ടം , ഊട്ടും വെള്ളാട്ടം, പയംകുറ്റി വെള്ളാട്ടം, വര്ഷത്തിലൊരിക്കൽ പുത്തരി വെള്ളാട്ടം തുടങ്ങിയവ ക്ഷേത്രത്തില് നടക്കുന്ന പ്രധാന ചടങ്ങുകളാണ്. രോഗദുരിത ശാന്തിക്കും സന്താനലബ്ദിക്കും ഇവിടെ എത്തിയാൽ പരിഹാരമാകുമെന്നാണ് വിശ്വാസം. കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഭക്തജനങ്ങൾ ഇവിടെ എത്തിച്ചേരാറുണ്ട് .


ഫെബ്രുവരിയിലാണ്ഇവിടെ ഉത്സവം നടക്കുന്നത്.

No comments:

Post a Comment