ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, October 29, 2017

പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം - 108 ശിവ ക്ഷേത്രങ്ങൾ




108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്കര്ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്


 പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം മുടിക്കോട്ടപ്പൻ പടിഞ്ഞാറ് പാണഞ്ചേരി മുടിക്കോട് തൃശ്ശൂർ ജില്ല

Image result for പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം

തൃശൂർ ജില്ലയിൽ പാലക്കാട് റോഡിൽ (എൻ.എച്ച്.-47) മുടിക്കോട് എന്ന കൊച്ചു ഗ്രാമത്തിലാണ് ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയ ചേരസാമ്രാജ്യ നഗരികളിൽ ഒന്നായിരുന്ന വെള്ളാനിയ്ക്ക് അടുത്താണീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവലിംഗ പ്രതിഷ്ഠയുടെ ദർശനം പടിഞ്ഞാട്ടേക്കാണ്.


ബാണാസുരന്റെ കോട്ടയില്പാറാവു നില്ക്കേണ്ടി വന്ന ശിവന്അവിടെ നിന്നു മോചിതനായി അന്നത്തെ ബാണന്ചെരുവില്‍ (ഇന്നത്തെ പാണഞ്ചേരി) മുനിക്കടവില്‍ (ഇന്നത്തെ മുടിക്കോട്) വന്നിരുന്നതായി വാമൊഴി കളില്നിന്ന് അറിയാന്കഴിയുന്നു... അതിന്റെ പ്രതീകമായി വെളളാനി മലയില്ഇന്നും ഒരു കോട്ടയുടെ അവശിഷ്ടങ്ങള്കാണാം ...


ക്ഷേത്രത്തിലെ പ്രത്യേകത ധ്യാനനിരതനായിരിക്കുന്ന ശ്രീ പരമേശ്വരന്മാത്രമാണ്.

No comments:

Post a Comment