ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, October 15, 2017

ശിവസ്തുതികൾ



നാഗരാജാവായ വാസുകിയെ ഹാരമായി അണിഞ്ഞവനും മൂന്നു നേത്രങ്ങൾ ഉള്ളവനും ശരീരം മുഴുവനും പവിത്രമായ ചുടല ഭസ്മം പൂശിയവനും ഈശ്വരന്മാരുടെ ഈശ്വരനും അന്ത്യം ഇല്ലാത്തവനും ശുദ്ധനും നാല് ദിക്കുകളെ അംബരം ( വസ്ത്രം ) ആക്കിയവനും 'ന' കാരനുമായ അല്ലയോ ദേവാദി ദേവനായ നീലകണ്‌ഠ ഭഗവാനേ...അങ്ങയെ ഞാൻ സ്തുതിക്കുന്നു.


മന്ദാകിനി നദിയിലെ ജലം കൊണ്ടും നറുമണമുള്ള ചന്ദനം കൊണ്ട് പൂജിക്കപ്പെടുന്നവനും നന്ദിയുൾപ്പെടുന്ന ഭൂതഗണങ്ങളുടെ നാഥനും മന്ദാരം തുടങ്ങിയ പുഷ്പങ്ങൾ കൊണ്ട് പൂജിക്കപ്പെടുന്നവനും 'മ' കാരനുമായ അല്ലയോ മഹേശ്വരാ അങ്ങയെ ഞാൻ സ്തുതിക്കുന്നു.


പാർവ്വതീദേവിയുടെ മുഖാംബുജം തൻറെ സൂര്യ പ്രഭ കൊണ്ട്  വിടർത്തുന്നവനും   ദക്ഷന്റെ അഹങ്കാരം നശിപ്പിച്ചവനും ഋഷഭത്തെ കൊടിയടയാളം ആക്കിയവനും ശികാരനും ആയ അല്ലയോ ശിവ ഭഗവാനേ അങ്ങയെ ഞാൻ സ്തുതിക്കുന്നു


വസിഷ്ഠനും കുംഭോത്ഭവനായ അഗസ്ത്യനും ഗൗതമനും തുടങ്ങി മഹര്ഷിമാരുടെയും , ദേവന്മാരുടെയും ആരാധ്യപാത്രവും സൂര്യനെയും ചന്ദ്രനെയും അഗ്നിയേയും തൻറെ മൂന്ന് നേത്രങ്ങളിൽ വഹിക്കുന്നവനും  'വ' കാരിയുമായ അല്ലയോ വാരാണസിപുരവതിയായ ഭഗവാനേ അങ്ങയെ ഞാൻ നമിക്കുന്നു 


യജ്ഞസ്വരൂപനും, ജടാധാരിയും പിനാകമെന്ന മഴു കയ്യിൽ ധരിക്കുന്നവനും ദൈവീകമായ സനാതന സ്വരൂപനും ദിവ്യ രൂപത്തോടു കൂടിയവനും ദിഗംബരനുമായ അല്ലയോ ഭഗവാനേ അങ്ങയെ ഞാൻ സ്തുതിക്കുന്നു

No comments:

Post a Comment