ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, September 8, 2019

ഹരേ..നാരായണാ..



നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണ

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണ

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണ

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണ

  നാമം ജപിക്ക നാം നാമം ജപിക്ക ഹരി  നാമം ജപിക്ക നാം ഭക്തിയോടെ

  നാമം ജപിക്ക നാം നാമം ജപിക്ക ഹരി നാമം ജപിക്ക നാം ഭക്തിയോടെ

ഭക്തിയുണ്ടാകുവാനെന്തു വേണം ഹരേ ...
 അത്രമേൽ ചിത്ത വിശുദ്ധി വേണം....

ചിത്ത വിശുദ്ധിക്കായെന്തു വേണം ഹരേ ...
ചിന്തയും കർമ്മവും നന്നാവണം .....

 നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണ

നാരായണാ സകല സന്താപനാശന ജഗത്നാഥവിഷ്ണു ഹരി നാരായണായ.

നാമം ജപിക്കുവാനെന്തു വേണം ഹരേ ... നാമം ജപിക്കുവാൻ മോഹം വേണം

നാമം ജപിക്കുവാനെന്തു വേണം ഹരേ ... നാമം ജപിക്കുവാൻ മോഹം വേണം

 ആ മോഹമുണ്ടാവാനെന്തു വേണം ഹരേ ....
ആ മോഹമുണ്ടാവാൻ യോഗം വേണം..

യോഗമുണ്ടാകുവാനെന്തു വേണം ഹരേ ...
ജൻമ ജൻമ്മാർജിത ഭാഗ്യം വേണം..

 നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണ

 നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണ

കർമ്മങ്ങൾ നന്നാവാനെന്തു വേണം ഹരേ ....
കർമ്മങ്ങൾ നന്നാവാൻ സുകൃതം വേണം..

കർമ്മങ്ങൾ നന്നാവാനെന്തു വേണം ഹരേ ....
കർമ്മങ്ങൾ നന്നാവാൻ സുകൃതം വേണം..

സുകൃതമുണ്ടാകുവാനെന്തു വേണം ഹരേ
അകൃതങ്ങൾ ചെയ്യാതിരിക്കവേണം..

അത്രയും അറിയുവാനെന്തു വേണം ഹരേ ..
സജ്ജന സംസർഗ്ഗം തന്നെ വേണം..

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണ

നാരായണാ സകല സന്താപനാശന ജഗത്നാഥവിഷ്ണു ഹരി നാരായണായ.🙏

സജ്ജനന്മാരെന്നറിയുവതെങ്ങനെ
സത്കർമ്മം ചെയ്യുവോർ സജ്ജനങ്ങൾ..

സജ്ജന്മാരെന്നറിയുവതെങ്ങനെ
സത്കർമ്മം ചെയ്യുവോർ സജ്ജനങ്ങൾ..

സത്സംഗം ചെയ്യുവോർ സാധുക്കളിൽ സദാ സന്മനസുള്ളോരും സജ്ജനങ്ങൾ....

സന്മനസുണ്ടാവാനെന്തു വേണം ഹരേ
സജ്ജന സംസർഗ്ഗം തന്നെ വേണം

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണ.

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണ.

നന്മ വരുവതിനെന്തു വേണം ഗുരോ.. ഹരിയുടെ അളവറ്റ കരുണ വേണം.

നന്മ വരുവതിനെന്തു വേണം ഗുരോ.. ഹരിയുടെ അളവറ്റ കരുണ വേണം.

കരുണ കൈവന്നീടാനെന്തു വേണം ഗുരോ..
ഹരി മാത്രം ശരണമെന്നോർമ്മ വേണം.

അതിനു നാമെന്തു ചെയ്യേണ്ടു ഗുരോ...
അതിന് ഹരിനാമകീർത്തനം തന്നെ വേണം ......

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണാ.

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണാ.

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണാ.

നാരായണാ സകല സന്താപനാശന ജഗത്നാഥവിഷ്ണു ഹരി നാരായണായ.

ഓം നമഃ ശിവായ.

No comments:

Post a Comment