ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, September 4, 2019

ശ്രീലളിതാത്രിശതീ വ്യാഖ്യാനം - 41



ശ്രീലളിതാത്രിശതീ വ്യാഖ്യാനം


_ശ്രീവിദ്യാ മന്ത്രത്തിന്റെ മൂന്നാം അക്ഷരമായ 'ഈ' കൊണ്ടു തുടങ്ങുന്ന നാമങ്ങൾ ആരംഭിക്കുന്നു.


41. ഈകാരരൂപാ



_ശ്രീവിദ്യാ മന്ത്രത്തിന്റെ മൂന്നാമത്തെ അക്ഷരമായ ഈകാരമായി രൂപം പൂണ്ടവൾ.ഈകാരം മഹാലക്ഷ്മിയെ കുറിക്കുന്നു. വസ്തുക്കളിലും ജീവികളിലും ആഹ്ലാദമായും സമ്പത്തായും ആകർഷകമായും കലകളിൽ രസമായും മഹാലക്ഷ്മീചൈതന്യമായി വർത്തിക്കുന്നവൾ.

_ഈകാരം പുല്ലിംഗമായി സ്വീകരിച്ചാൽ കാമദേവൻ എന്നർത്ഥം. ഈ അർത്ഥത്തിൽ ജീവികളെ പരസ്പരം ബന്ധിക്കുകയും പ്രപഞ്ചപ്രവർത്തനം സാദ്ധ്യമാക്കുകയും ചെയ്യുന്ന രതിക്ക് ആധാരമായി വർത്തിക്കുന്നവൾ._
_'ഈ' എന്ന ക്രിയാ ധാതുവിന് വ്യാപിക്കുക, ചലിക്കുക, ഉണ്ടാകുക, എന്നിങ്ങനെ ബന്ധപ്പെട്ട അർത്ഥങ്ങൾ. ഈ അർത്ഥം കൊണ്ടു വ്യാഖ്യാനിച്ചാൽ വ്യാപന ശീല, വിഷ്ണുരൂപിണി എന്നർത്ഥം.


_മന്ത്രവ്യാഖ്യാനത്തിൽ ക, ഏ എന്ന രണ്ടക്ഷരങ്ങൾ കൊണ്ട് ഉദ്ധരിക്കപ്പെട്ട കാമേശ്വരതത്ത്വത്തെയും കാമേശ്വരീതത്ത്വത്തെയ്യം ഏകോപിപ്പിക്കുന്ന ശിവശക് തൈക്യരൂപിണിയായി പ്രപഞ്ചരൂപത്തിൽ വ്യാപിക്കുന്നവൾ. "ഈ വ്യാപ്താവിതി ധാതോസ്തസ്യാവ്യാപ്തിസ്ത്രിതീയവർണാർത്ഥഃ'' എന്ന് വരിവസ്യാരഹസ്യം


ഓം ഈകാരരൂപായൈ നമഃ



42. ഈശിത്രീ


_നിയന്ത്രിക്കുന്നവൾ, ഭരിക്കുന്നവൾ. സർവ്വ പ്രപഞ്ചങ്ങളുടേയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പരാശക്തി. എല്ലാത്തിനെയും പ്രേരിപ്പിക്കുന്നവൾ.


_വ്യക്തികളുടേയോ സമൂഹത്തിന്റെയോ ഇച്ഛ സമൂഹത്തിന്റെ പ്രവർത്തനമായി രാഷ്ട്രങ്ങളും ശാസ്ത്ര സംവിധാനങ്ങളുമായി രൂപം കൊള്ളുന്നു. വ്യക്തിയുടെ ചേതനയായാലും സമൂഹചേതനയായാലും അതിനു പ്രേരകമാകുന്നതും അതിനെ നിയന്ത്രിക്കുന്നതും പരയായചിച്ഛക്തിയാണ്. പ്രവർത്തനത്തിനു പ്രേരണയായും പ്രവർത്തനമായും പ്രവർത്തഫലമായും ഫലഭോക്താവായും വർത്തിക്കുന്നതിനാൽ ഈശിത്രീ എന്നു നാമം.


ഓം ഈശിത്യൈ നമഃ



_ശ്രീവത്സം കടപ്പാട് 

No comments:

Post a Comment