ഗൗരീശ കാലാന്തകാ ശ്രീ പരമേശ....
ഗംഗയെ ശിരസ്സിങ്കൽ ഭംഗിയോടണിയുന്ന
മംഗലാകൃതി വരമരുളേണമേ സ്വാമി
ഗംഗയെ ശിരസ്സിങ്കൽ ഭംഗിയോടണിയുന്ന
മംഗലാകൃതി വരമരുളേണമേ സ്വാമി
ഭക്തവത്സലാ എന്റെ ഭക്തിക്ക് ഭംഗമുണ്ടോ
ഒക്കെപ്പൊറുത്തു ചേതോവ്യാമോഹം തീർക്കവേഗം
ഒക്കെപ്പൊറുത്തു ചേതോവ്യാമോഹം തീർക്കവേഗം
മുക്കണ്ണാ മുപ്പുരാരെ മുക്തി നൽകണേ പോറ്റി
തൃക്കണ്ണു തുറന്നെന്നെ വീക്ഷണം ചെയ്ക സ്വാമീ
ഗൗരീശ കാലാന്തകാ........
തൃക്കണ്ണു തുറന്നെന്നെ വീക്ഷണം ചെയ്ക സ്വാമീ
ഗൗരീശ കാലാന്തകാ........
No comments:
Post a Comment