സ്വയംവരം രാജകുലസമ്പ്രദായം. (ഇപ്പോൾ രജിസ്റ്റർഓഫീസിൽ ഇതു നടക്കാറുണ്ട് , ഇപ്പോൾ രാജഭരണം മാറി മന്ത്രിഭരണം ആയല്ലോ.
സ്വയംവരം മൂന്നുവിധം
1) ഇച്ഛാസ്വയംവരം --- വ്യവസ്ഥകൾ ഒന്നുമില്ല.വധുവിന്റെ ഇഷ്ടംപോലെ ആരേയും കയറിവരിക്കാം
ഉദാ.ദമയന്തീ സ്വയംവരം.
2) സവ്യവസ്ഥാസ്വയംവരം --- ചില വ്യവസ്ഥകൾ ഉണ്ട്.ശ്രീരാമൻ ശൈവചാപം ഒടിച്ചു സീതാദേവിയെ വിവാഹം ചെയ്തത് ഈ രീതി.
3) ശൗര്യശുൽക്ക സ്വയംവരം ---
ശൂരന്മാർക്കു യോജിച്ചത്.
അർജ്ജുനൻ സുഭദ്രയെ വിവാഹം കഴിച്ചത്.
കൃഷ്ണന്റെ അളിയനുമായി.
ശൂരന്മാർക്കു യോജിച്ചത്.
അർജ്ജുനൻ സുഭദ്രയെ വിവാഹം കഴിച്ചത്.
കൃഷ്ണന്റെ അളിയനുമായി.
വിവാഹം 8 വിധം..
കന്യാദാനം,ശചീയാഗം,വിവാഹം, ചതുര്തഥിക എന്നീ നാലുകർമ്മങ്ങൾ കൂടി ചേർന്നത് വിവാഹം.
1) ബ്രാഹ്മം - ഉത്തമ പുരുഷന് കന്യകയെ വിളിച്ചുകൊടുക്കുക.
2) ആർഷം --ഒരു ജോഡി പശുക്കളെ വാങ്ങി കന്യാദാനം
3)പ്രജാപത്യം --കന്യകയേ ചോദിച്ചുവന്നവന് ധർമ്മസാധനമായി ദാനം
4)ദൈവം -യജ്ഞയജമാനന് കന്യാദാനം
5)ഗാന്ധർവ്വം --പരസ്പരാനുരാഗത്താൽ അന്യോന്യം വിവാഹം. ശകുന്തള ദുഷ്യന്തൻ
6)ആസുരം-- കന്യാധനം നൽകി (മെഹർ..മുസ്‌ലിം സമ്പ്രദായം)
ഇതു ക്ഷുദ്രം ആകുന്നു.
7) രാക്ഷസം --- യുദ്ധം ചെയ്തു ബലാൽകാരമായിഅപഹരിക്കുന്നത്
8) പൈശാചികം -- കന്യക ഉറങ്ങുമ്പോഴോ ബോധംകെട്ടുവീഴുമ്പോഴോ പരിഗ്രഹിക്കുന്നതു പൈശാചികം.
No comments:
Post a Comment