ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, September 29, 2016

വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം

വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം

മലപ്പുറം ജില്ലയിലെ തൂതപ്പുഴയുടെ തീരത്തുള്ള ഒരു ചെറുഗ്രാമമായ വാഴേങ്കടയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം. ഹിരണ്യാസുരവധം കഴിഞ്ഞു കോപാക്രാന്തനായി നിൽക്കുന്ന സമയം ഉത്തമ ഭക്തനായ പ്രഹ്ലാദകുമാരന്റെ സ്തുതികൾ കേട്ടു സന്തുഷ്ടനായി സർവാനുഗ്രഹങ്ങലും പ്രദാനം ചെയ്യുന്ന ശാന്തസ്വരൂപനായ നരസിംഹമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. അതുകൊണ്ടുതന്നെ സൽസന്താനലാഭത്തിനും മൂകതാനിവാരണത്തിനും സംസാര വൈകല്യങ്ങൾക്കും ഇവിടുത്തെ നരസിംഹമൂർത്തിയെ ഉപാസിച്ചു ഫലസിദ്ധികൈവരിച്ചതായി പറയപ്പെടുന്നു

ഐതിഹ്യം

ദ്വാപരയുഗത്തിൽ ശ്രീരാമ ഭക്തനായ ശ്രീ ഹനുമാൻ കദളീവനത്തിൽ തപസ്സനുഷ്ടിക്കുന്ന സമയത്ത് ഒരു ഘട്ടത്തിൽ സംസാരശേഷി നഷ്ടപ്പെടുകയും ദേവർഷി നാരദന്റെ ഉപദേശപ്രകാരം മഹാവിഷ്ണുവിന്റെ അവതാരമായ നരസിംഹത്തെ മനസ്സിൽ പ്രതിഷ്ഠിച്ച് ഉപാസിക്കുകയും തത്ഫലമായി സംസാര ശേഷി തിരിച്ചുകിട്ടുകയും ചെയ്തു. ആയതുകൊണ്ട് ശ്രീ ഹനുമാന് പ്രത്യേക പ്രതിഷ്ഠ ഇല്ലെങ്കിലും ആ സാന്നിദ്ധ്യം ഈ ക്ഷേത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.

ശ്രീ ഹനുമാൻ നരസിംഹ വിഗ്രഹത്തെ പ്രതിഷ്ഠിച്ച ഈ സ്ഥലം വായുമകൻകര എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പിൽക്കാലത്ത് ഇത് ലോപിച്ച് വാഴേങ്കട എന്ന പേരിൽ പ്രസിദ്ധമായി.


ക്ഷേത്രനിർമ്മിതി

കൃഷ്ണശിലയിൽ നിർമിച്ച മഹാവിഷ്ണുവിന്റെ ചതുർബാഹു വിഗ്രഹമാണ്‌ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. കൈകളിൽ ശംഖ്, ചക്രം, ഗദ, താമര എന്നിവയുണ്ട്. കഴുത്തിനു താഴെ ഗോളകകൊണ്ട് പൊതിഞ്ഞതാണ്. ദുർഗ്ഗ, ഗണപതി, ശാസ്താവ് എന്നീ ഉപദേവതകളുടെ വിഗ്രഹങ്ങളും ശിലയിലാണ് നിർമിച്ചിട്ടുള്ളത്.

നിത്യപൂജകൾ

ഉഷ പൂജ - രാവിലെ 6:30
ഉച്ച പൂജ - രാവിലെ 8:15
അത്താഴ പൂജ - രാത്രി 7:15

ഉത്സവങ്ങൾ

കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി കുട്ടികൾ വിദ്യാരംഭത്തിൽ ഹരിശ്രീ കുറിക്കാൻ നരസിംഹ സന്നിധിയിലെത്താറുണ്ട്.

ക്ഷേത്രത്തിലെ വിശേഷാൽ പരിപാടികളായി ഇടവമാസത്തിലെ അനിഴം നക്ഷത്രം പ്രതിഷ്ഠാദിനമായും തുലാമാസത്തിലെ തിരുവോണം നക്ഷത്രം നരസിംഹഭഗവാന്റെ തിരുനാളായും ധനുമാസത്തിലെ തിരുവോണം മുതൽ എട്ടു ദിവസം ക്ഷേത്രോത്സവമായും ആഘോഷിച്ചു വരുന്നു.

എല്ലാ വർഷവും തുലാമാസം ഒന്നാം തീയതി ക്ഷേത്രത്തിൽ ലക്ഷാർച്ചന നടത്താറുണ്ട്‌.

എത്തിച്ചേരുവാനുള്ള വഴി

തൂത-വെട്ടത്തൂർ റോഡിനരികിലാണ് ക്ഷേത്രം
ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - അങ്ങാടിപ്പുറം - 15 കിലോമീറ്റർ അകലെ
ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ - ഷൊർണൂർ - 30 കിലോമീറ്റർ അകലെ
ഏറ്റവും അടുത്തുള്ള പട്ടണം - പെരിന്തൽമണ്ണ - 12 കിലോമീറ്റർ അകലെ
ഏറ്റവും അടുത്തുള്ള വിമാനത്താവളം - കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം - 50 കിലോമീറ്റർ അകലെ
പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി റോഡിൽ തൂതയിൽ നിന്നും പാലക്കാട്‌-കോഴിക്കോട് ദേശീയപാതയിൽ താഴേക്കോട്/കരിങ്കല്ലത്താണിയിൽനിന്നും ക്ഷേത്രത്തിലേക്ക് വരാം

ഭാരതത്തിൽ ഏറ്റവുമാദ്യം നടതുറക്കുന്ന ക്ഷേത്രം

ഭാരതത്തിൽ ഏറ്റവുമാദ്യം നടതുറക്കുന്ന ക്ഷേത്രം

കോട്ടയം നഗരത്തിൽനിന്നും 8 കിലോമീറ്റർ അകലെ തിരുവാർപ്പിൽ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് ഭാരതത്തിൽ ഏറ്റവുമാദ്യം നടതുറക്കുന്ന ക്ഷേത്രം .

1500 വർഷങ്ങളോളം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ വാണരുളുന്ന ചതുർഹസ്ത ശ്രീകൃഷ്ണ വിഗ്രഹം ഒരു ഉരുളിയിൽ (വാർപ്പിൽ) പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നതിനാലാണ് ഈ ക്ഷേത്രത്തിനും ആ നാടിനും തിരുവാർപ്പ് എന്ന പേര് വന്നത് . എല്ലാ ദിവസ്സവും രാവിലെ 2 മണിക്ക് നടതുറക്കും 3 മണിയോടെ പ്രത്യേകം തയാറാക്കിയ ഉഷ പായസത്തിന്റെ നിവേദ്യം ഭഗവാനു സമർപ്പിയ്ക്കും തിരുവാർപ്പിൽ കഴിയുന്ന ഭഗവാനു വിശപ്പ്‌ സഹിക്കാൻ കഴിയില്ല എന്ന വിശ്വാസം മൂലമാണ് ഇത്ര നേരത്തെ നട തുറക്കുന്നതും നിവേദ്യം അര്പ്പിക്കുന്നതും ഇത്
മൂലം തന്നെ ഗ്രഹണ ദിവസ്സങ്ങളിൽ പോലും നടയടയ്ക്കാറില്ല തിരുവാര്‍പ്പ് ക്ഷേത്രത്തിന്റെ ഐതിഹ്യത്തിന് മഹാഭാരതകഥയുമായി ബന്ധമുണ്ട്. ഒരിയ്ക്കാല്‍ വില്വമംഗലത്ത് സ്വാമിയാര്‍ വേമ്പനാട് കായല്‍ വഴിയാത്ര ചെയ്യുകയായിരുന്നു. തോണി നയിച്ചത് കഴുക്കോല്‍ ഊന്നിയായിരുന്നു. ആസമയത്ത് വെള്ളത്തില്‍ രക്തത്തിന്റെ ഉറവ ശ്രദ്ധയില്‍പെട്ടു. സ്വാമിയാരുടെ നിര്‍ദ്ദേശപ്രകാരം പുഴയില്‍ തുഴച്ചില്‍ക്കാരന്‍ മുങ്ങിനോക്കി. തേജോമയമായവിഗ്രഹം ലഭിച്ചു.

വിഗ്രഹം മടിയില്‍വച്ച് യാത്രതുടര്‍ന്ന സ്വാമിയാര്‍ക്ക് മൂത്രശങ്കതോന്നിയത്രേ. വഞ്ചികരയ്ക്കടുപ്പിച്ചു. കരയില്‍ ഒരിടത്ത് ഒരുവാര്‍പ്പ് ഇരിയ്ക്കുന്നത്കണ്ടു. ആവാര്‍പ്പില്‍ വിഗ്രഹം വച്ചു. എല്ലാംകഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ വിഗ്രഹവുമായി തുടര്‍ന്ന് പോകുവാന്‍ ശ്രമിച്ചു. പക്ഷേ വിഗ്രഹം ആ വാര്‍പ്പില്‍നിന്നും എടുക്കാന്‍ സാധിച്ചില്ല. ഒരുനായര്‍ കുടുംബം വകയായിരുന്നു സ്ഥലവും വാര്‍പ്പും. വിവരം തിരുവാര്‍പ്പിലെ സ്വാമിയര്‍ മഠത്തിലെ മൂപ്പില്‍ സ്വമിയാരെ വിവരം ധരിപ്പിച്ചു.

സ്വാമിയാരുടെ തീരുമാനപ്രകാരം വാര്‍പ്പും വിഗ്രഹവും സ്വാമിയാര്‍ മഠത്തിലെത്തിച്ച് പൂജ ആരംഭിച്ചു. പീന്നീട് ക്ഷേത്രം പണിതീര്‍ത്ത് ഭംഗിയാക്കി. വൈഷ്ണവഭക്തിയുടെ ആരാധനാകേന്ദ്രമായിത്തീര്‍ന്നു. ദ്രൗപതി ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നുവത്രേ ഇത്.

ശ്രീകൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. പടിഞ്ഞാട്ടുദര്‍ശനമായ ഇവിടെ അത്താഴപൂജക്കുശേഷമാണ് ദീപാരാധന. രാത്രി ഏഴരയക്ക് ദീപീരാധനകഴിഞ്ഞാണ് നടയടയ്ക്കുക.

ക്ഷേത്രനടതുറന്നാല്‍ നിവേദ്യമാണ്. സൂര്യഗ്രഹണം ബാധിയ്ക്കാത്ത ഏകക്ഷേത്രവും ഇതാണ്. കംസവധത്തിനുശേഷമുള്ള കൃഷ്ണന്റെ രൗദ്രഭാവമാണ് ഇവിടുത്തേത്. പുലര്‍ച്ചേ രണ്ടുമണിയ്ക്ക് നടതുറക്കും. മൂന്നുമണിയ്ക്കുമുമ്പ് നിവേദ്യം നടത്തണം. ശ്രീകോവിലിനു പിന്നിലുള്ള ആനയുടെ പ്രതിമയില്‍ വെയില്‍ തട്ടുന്നതിനെ കണക്കാക്കിയാണ് ആരാധനാക്രമം. കാക്കനിലത്തിറങ്ങുന്നതിനുമുമ്പ് ശ്രീബലി.

സൂര്യന്‍ അസ്തമിക്കും മുമ്പ് അത്താഴപൂജ. രാവിലെ രണ്ടുമണിക്ക്തുറക്കുന്നഇവിടെ ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് നടയടയ്ക്കും. ഉച്ചതിരിഞ്ഞ് നാലരയ്ക്ക്‌വീണ്ടും തുറക്കും. ആനത്തുടി എന്ന വാദ്യോപകരണം ഇവിടെ ഉണ്ട്. കംസവധത്തിനുശേഷം ഭഗവാന്‍ ഈവിവരം ഈ തുടികൊട്ടി നാടാകെ അറിയിച്ചു എന്നു പറയപ്പെടുന്നു.

എന്തുതന്നെയായാലും തിരുനട കൃത്യസമയത്തു തുറക്കണം. അതിനുമാറ്റമില്ല. താക്കോല്‍ നഷ്ടപ്പെട്ടാല്‍ വാതില്‍ വെട്ടിപ്പൊളിച്ചായാലും ചിട്ടപോലെ കാര്യങ്ങള്‍ നടക്കണം.അത്രയ്ക്ക് കര്‍ക്കശമായി നെയ്യില്‍ വരട്ടിയെടുത്ത വിശിഷ്ടമായവഴിപാടാണ് ഉഷഃപായസം. ഇതില്‍ അരി ശര്‍ക്കര കദളിപ്പഴം നെയ്യ് കൊപ്ര എന്നിവയാലാണ് നിര്‍മ്മിക്കുന്നത്. സ്വാമിയാരുടെ പുഷ്പാഞ്ജലി പതിവായിട്ടുള്ളതാണ്.
തിരുവാര്‍പ്പ് ക്ഷേത്രത്തിന്റെ ഐതിഹ്യത്തിന് മഹാഭാരതകഥയുമായി ബന്ധമുണ്ട്. ഒരിയ്ക്കാല്‍ വില്വമംഗലത്ത് സ്വാമിയാര്‍ വേമ്പനാട് കായല്‍ വഴിയാത്ര ചെയ്യുകയായിരുന്നു. തോണി നയിച്ചത് കഴുക്കോല്‍ ഊന്നിയായിരുന്നു. ആസമയത്ത് വെള്ളത്തില്‍ രക്തത്തിന്റെ ഉറവ ശ്രദ്ധയില്‍പെട്ടു. സ്വാമിയാരുടെ നിര്‍ദ്ദേശപ്രകാരം പുഴയില്‍ തുഴച്ചില്‍ക്കാരന്‍ മുങ്ങിനോക്കി. തേജോമയമായവിഗ്രഹം ലഭിച്ചു.

വിഗ്രഹം മടിയില്‍വച്ച് യാത്രതുടര്‍ന്ന സ്വാമിയാര്‍ക്ക് മൂത്രശങ്കതോന്നിയത്രേ. വഞ്ചികരയ്ക്കടുപ്പിച്ചു. കരയില്‍ ഒരിടത്ത് ഒരുവാര്‍പ്പ് ഇരിയ്ക്കുന്നത്കണ്ടു. ആവാര്‍പ്പില്‍ വിഗ്രഹം വച്ചു. എല്ലാംകഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ വിഗ്രഹവുമായി തുടര്‍ന്ന് പോകുവാന്‍ ശ്രമിച്ചു. പക്ഷേ വിഗ്രഹം ആ വാര്‍പ്പില്‍നിന്നും എടുക്കാന്‍ സാധിച്ചില്ല. ഒരുനായര്‍ കുടുംബം വകയായിരുന്നു സ്ഥലവും വാര്‍പ്പും. വിവരം തിരുവാര്‍പ്പിലെ സ്വാമിയര്‍ മഠത്തിലെ മൂപ്പില്‍ സ്വമിയാരെ വിവരം ധരിപ്പിച്ചു.

സ്വാമിയാരുടെ തീരുമാനപ്രകാരം വാര്‍പ്പും വിഗ്രഹവും സ്വാമിയാര്‍ മഠത്തിലെത്തിച്ച് പൂജ ആരംഭിച്ചു. പീന്നീട് ക്ഷേത്രം പണിതീര്‍ത്ത് ഭംഗിയാക്കി. വൈഷ്ണവഭക്തിയുടെ ആരാധനാകേന്ദ്രമായിത്തീര്‍ന്നു. ദ്രൗപതി ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നുവത്രേ ഇത്.

ശ്രീകൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. പടിഞ്ഞാട്ടുദര്‍ശനമായ ഇവിടെ അത്താഴപൂജക്കുശേഷമാണ് ദീപാരാധന. രാത്രി ഏഴരയക്ക് ദീപീരാധനകഴിഞ്ഞാണ് നടയടയ്ക്കുക.

ക്ഷേത്രനടതുറന്നാല്‍ നിവേദ്യമാണ്. സൂര്യഗ്രഹണം ബാധിയ്ക്കാത്ത ഏകക്ഷേത്രവും ഇതാണ്. കംസവധത്തിനുശേഷമുള്ള കൃഷ്ണന്റെ രൗദ്രഭാവമാണ് ഇവിടുത്തേത്. പുലര്‍ച്ചേ രണ്ടുമണിയ്ക്ക് നടതുറക്കും. മൂന്നുമണിയ്ക്കുമുമ്പ് നിവേദ്യം നടത്തണം. ശ്രീകോവിലിനു പിന്നിലുള്ള ആനയുടെ പ്രതിമയില്‍ വെയില്‍ തട്ടുന്നതിനെ കണക്കാക്കിയാണ് ആരാധനാക്രമം. കാക്കനിലത്തിറങ്ങുന്നതിനുമുമ്പ് ശ്രീബലി.

സൂര്യന്‍ അസ്തമിക്കും മുമ്പ് അത്താഴപൂജ. രാവിലെ രണ്ടുമണിക്ക്തുറക്കുന്നഇവിടെ ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് നടയടയ്ക്കും. ഉച്ചതിരിഞ്ഞ് നാലരയ്ക്ക്‌വീണ്ടും തുറക്കും. ആനത്തുടി എന്ന വാദ്യോപകരണം ഇവിടെ ഉണ്ട്. കംസവധത്തിനുശേഷം ഭഗവാന്‍ ഈവിവരം ഈ തുടികൊട്ടി നാടാകെ അറിയിച്ചു എന്നു പറയപ്പെടുന്നു.

എന്തുതന്നെയായാലും തിരുനട കൃത്യസമയത്തു തുറക്കണം. അതിനുമാറ്റമില്ല. താക്കോല്‍ നഷ്ടപ്പെട്ടാല്‍ വാതില്‍ വെട്ടിപ്പൊളിച്ചായാലും ചിട്ടപോലെ കാര്യങ്ങള്‍ നടക്കണം.അത്രയ്ക്ക് കര്‍ക്കശമായി നെയ്യില്‍ വരട്ടിയെടുത്ത വിശിഷ്ടമായവഴിപാടാണ് ഉഷഃപായസം. ഇതില്‍ അരി ശര്‍ക്കര കദളിപ്പഴം നെയ്യ് കൊപ്ര എന്നിവയാലാണ് നിര്‍മ്മിക്കുന്നത്. സ്വാമിയാരുടെ പുഷ്പാഞ്ജലി പതിവായിട്ടുള്ളതാണ്.

തിരുവാര്‍പ്പ് ക്ഷേത്രത്തിന്റെ ഐതിഹ്യത്തിന് മഹാഭാരതകഥയുമായി ബന്ധമുണ്ട്. ഒരിയ്ക്കാല്‍ വില്വമംഗലത്ത് സ്വാമിയാര്‍ വേമ്പനാട് കായല്‍ വഴിയാത്ര ചെയ്യുകയായിരുന്നു. തോണി നയിച്ചത് കഴുക്കോല്‍ ഊന്നിയായിരുന്നു. ആസമയത്ത് വെള്ളത്തില്‍ രക്തത്തിന്റെ ഉറവ ശ്രദ്ധയില്‍പെട്ടു. സ്വാമിയാരുടെ നിര്‍ദ്ദേശപ്രകാരം പുഴയില്‍ തുഴച്ചില്‍ക്കാരന്‍ മുങ്ങിനോക്കി. തേജോമയമായവിഗ്രഹം ലഭിച്ചു.

വിഗ്രഹം മടിയില്‍വച്ച് യാത്രതുടര്‍ന്ന സ്വാമിയാര്‍ക്ക് മൂത്രശങ്കതോന്നിയത്രേ. വഞ്ചികരയ്ക്കടുപ്പിച്ചു. കരയില്‍ ഒരിടത്ത് ഒരുവാര്‍പ്പ് ഇരിയ്ക്കുന്നത്കണ്ടു. ആവാര്‍പ്പില്‍ വിഗ്രഹം വച്ചു. എല്ലാംകഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ വിഗ്രഹവുമായി തുടര്‍ന്ന് പോകുവാന്‍ ശ്രമിച്ചു. പക്ഷേ വിഗ്രഹം ആ വാര്‍പ്പില്‍നിന്നും എടുക്കാന്‍ സാധിച്ചില്ല. ഒരുനായര്‍ കുടുംബം വകയായിരുന്നു സ്ഥലവും വാര്‍പ്പും. വിവരം തിരുവാര്‍പ്പിലെ സ്വാമിയര്‍ മഠത്തിലെ മൂപ്പില്‍ സ്വമിയാരെ വിവരം ധരിപ്പിച്ചു.

സ്വാമിയാരുടെ തീരുമാനപ്രകാരം വാര്‍പ്പും വിഗ്രഹവും സ്വാമിയാര്‍ മഠത്തിലെത്തിച്ച് പൂജ ആരംഭിച്ചു. പീന്നീട് ക്ഷേത്രം പണിതീര്‍ത്ത് ഭംഗിയാക്കി. വൈഷ്ണവഭക്തിയുടെ ആരാധനാകേന്ദ്രമായിത്തീര്‍ന്നു. ദ്രൗപതി ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നുവത്രേ ഇത്.

ശ്രീകൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. പടിഞ്ഞാട്ടുദര്‍ശനമായ ഇവിടെ അത്താഴപൂജക്കുശേഷമാണ് ദീപാരാധന. രാത്രി ഏഴരയക്ക് ദീപീരാധനകഴിഞ്ഞാണ് നടയടയ്ക്കുക.

ക്ഷേത്രനടതുറന്നാല്‍ നിവേദ്യമാണ്. സൂര്യഗ്രഹണം ബാധിയ്ക്കാത്ത ഏകക്ഷേത്രവും ഇതാണ്. കംസവധത്തിനുശേഷമുള്ള കൃഷ്ണന്റെ രൗദ്രഭാവമാണ് ഇവിടുത്തേത്. പുലര്‍ച്ചേ രണ്ടുമണിയ്ക്ക് നടതുറക്കും. മൂന്നുമണിയ്ക്കുമുമ്പ് നിവേദ്യം നടത്തണം. ശ്രീകോവിലിനു പിന്നിലുള്ള ആനയുടെ പ്രതിമയില്‍ വെയില്‍ തട്ടുന്നതിനെ കണക്കാക്കിയാണ് ആരാധനാക്രമം. കാക്കനിലത്തിറങ്ങുന്നതിനുമുമ്പ് ശ്രീബലി.

സൂര്യന്‍ അസ്തമിക്കും മുമ്പ് അത്താഴപൂജ. രാവിലെ രണ്ടുമണിക്ക്തുറക്കുന്നഇവിടെ ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് നടയടയ്ക്കും. ഉച്ചതിരിഞ്ഞ് നാലരയ്ക്ക്‌വീണ്ടും തുറക്കും. ആനത്തുടി എന്ന വാദ്യോപകരണം ഇവിടെ ഉണ്ട്. കംസവധത്തിനുശേഷം ഭഗവാന്‍ ഈവിവരം ഈ തുടികൊട്ടി നാടാകെ അറിയിച്ചു എന്നു പറയപ്പെടുന്നു.

എന്തുതന്നെയായാലും തിരുനട കൃത്യസമയത്തു തുറക്കണം. അതിനുമാറ്റമില്ല. താക്കോല്‍ നഷ്ടപ്പെട്ടാല്‍ വാതില്‍ വെട്ടിപ്പൊളിച്ചായാലും ചിട്ടപോലെ കാര്യങ്ങള്‍ നടക്കണം.അത്രയ്ക്ക് കര്‍ക്കശമായി നെയ്യില്‍ വരട്ടിയെടുത്ത വിശിഷ്ടമായവഴിപാടാണ് ഉഷഃപായസം. ഇതില്‍ അരി ശര്‍ക്കര കദളിപ്പഴം നെയ്യ് കൊപ്ര എന്നിവയാലാണ് നിര്‍മ്മിക്കുന്നത്. സ്വാമിയാരുടെ പുഷ്പാഞ്ജലി പതിവായിട്ടുള്ളതാണ്.

നരസിംഹമൂർത്തി

നരസിംഹമൂർത്തി

ശത്രുക്കൾ ഇല്ലാത്തവരായി ആരെങ്കിലും ഭൂമിയിൽ ജനിച്ചു മരിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം. നന്മ ചെയ്യുന്നവർക്കും തിന്മ ചെയ്യുന്നവർക്കും ശത്രുവുണ്ട്. ഭൂമിയിലെ അവതാരപുരുഷന്മാർക്കെല്ലാം പ്രബലരായ ശത്രുക്കളുണ്ടായിരുന്നു. ശത്രുവിനെ ജയിച്ച് ലോക വിജയം നേടിയവരായിരുന്നു അവതാര പുരുഷന്മാര്‍ എല്ലാവരും. അവര്‍ക്കെല്ലാം ശത്രുവില്‍ നിന്ന് മോചനം നല്‍കിയത് ദൈവിക ഹസ്തങ്ങളായിരുന്നു എന്ന് പുരാണങ്ങള്‍ പറയുന്നു. പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം നന്മ – തിന്മകളുടെ ഏറ്റുമുട്ടലാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രാവതാരമായിരുന്നു ശ്രീ നരസിംഹമൂർത്തി. കൃതയുഗത്തില്‍ മഹാവിഷ്ണു നാല് അവതാരങ്ങള്‍ എടുത്തു . അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനുമായാണ് മഹാവിഷ്ണു നരസിംഹാവതാരം എടുത്തതെന്നാണ് ഭാഗവതത്തിൽ പറയുന്നത് .പേരു പോലെ സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമാണ് ഈ വിഷ്ണു അവതാരത്തിന്‍റെ പ്രത്യേകത.സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത്

 മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത് ,ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്, രാവോ പകലോ തന്നെ കൊല്ലരുത്,ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത്

 തുടങ്ങിയ വരങ്ങള്‍ സമ്പാദിച്ചു. വരബലത്തിന്റെ അഹന്തയിൽ ലോകങ്ങളെല്ലാം തന്റെ കാൽക്കീഴിലാക്കിയ അസുര ചക്രവർത്തിയായിത്തിര്‍ന്നു ഹിരണ്യകശിപു. അദ്ദേഹത്തിൻറെ മകനായ പ്രഹ്ലാദൻ തികഞ്ഞ വിഷ്ണു ഭക്തനായിരുന്നു. തന്റെ ശത്രുവായ വിഷ്ണുവിനെ ഭജിക്കരുതെന്ന് ഹിരണ്യകശിപു പ്രഹ്ലാദനോട് കൽപ്പിച്ചിരുന്നു. എന്നാൽ പ്രഹ്ലാദൻ തന്റെ ഭക്തിയിൽ നിന്നും തെല്ലും പിന്നോട്ടു പോയില്ല. പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു പലരീതിയിൽ  ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ അസുരൻ ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. എന്റെ വിഷ്ണു തൂണിലും തുരുമ്പിലും അങ്ങയിലും എന്നിലും, എല്ലാവരിലും എല്ലായിടത്തുമുണ്ട് എന്ന് പ്രഹ്ലാദന്‍ മറുപടി  നല്‍കി.  എങ്കിൽ തൂണിലിരിക്കുന്ന വിഷ്ണു നിന്നെ രക്ഷിക്കട്ടെ  എന്നാക്രോശിച്ച് കൊണ്ട് ഹിരണ്യകശിപു തന്റെ രാജധാനിക്കുള്ളിലെ തൂണില്‍ ആഞ്ഞ് മര്‍ദ്ധിച്ചു. ഉടന്‍ തന്നെ ആ തൂണ് പിളര്‍ന്ന് ഉള്ളില്‍ നിന്ന് ഉഗ്രരൂപിയായ നരസിംഹ മൂര്‍ത്തി പുറത്തുവരികയായിരുന്നു. ദിക്കുകളെല്ലാം ഞെട്ടിവിറയ്ക്കുന്ന രീതിയിൽ അട്ടഹാസത്തോടു കൂടി നരസിംഹാവതാരം സംഭവിക്കുകയും  സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപുവിന്റെ വധം നടത്തുകയും ചെയ്തു എന്നാണ് പുരാണങ്ങൾ പറയുന്നത്.  ഭക്തരെ ദുരിതക്കടലിൽ നിന്ന് മോചിപ്പിക്കാൻ ഏത് ഉപായത്തിലൂടെയും ഭഗവാൻ എത്തിച്ചേരും എന്ന സന്ദേശമാണ് ഇതിലുള്ളത്. ഭഗവാന്‍ വിഷ്ണു നരസിംഹാവതാരം എടുത്ത ദിവസം ഭാരതത്തിലെ ഹിന്ദുക്കള്‍ നരസിംഹ ജയന്തിയായി ആചരിച്ചു വരുന്നു.
നരസിംഹമൂർത്തി ധ്യാനംഛന്ദസ്സ് :ബ്രഹ്മാ ഋഷിഃ, പംക്തിച്ഛന്ദഃ, നരസിംഹോ ദേവതാ ധ്യാനം : കോപാദാലോല ജിഹ്വം വിവൃതനിജമുഖം സോമസൂര്യാഗ്നി നേത്രം പാദാദാനാഭിരക്തപ്രഭമുപരി സിതം ഭിന്നദൈത്യേന്ദ്രഗാത്രം ചക്രം ശംഖം സപാശാങ്കുശകുലിശഗദാ-ദാരുണാന്യുദ്വഹന്തം ഭീമം തീക്ഷ്ണാഗ്രദംഷ്ട്രം മണിമയ വിവിധാ-കൽപ്പമീഡേ നൃസിംഹം.
ഈ ഭാവത്തിൽ ഭഗവാനെ രാവിലെയും വൈകീട്ടും ഓരോ തവണ വീതം പ്രാർത്ഥിച്ചു ധ്യാനിച്ചാൽ ശത്രുക്കളുടെ വീര്യം നശിച്ചുപോകുന്നതാണ്. കുളിച്ച് ദേഹശുദ്ധിയോടെ പലകമേലിരുന്ന് ധ്യാനിക്കണം. മഹാ നരസിംഹ മന്ത്രം അഥവാ  നൃസിംഹാനുഷ്ടുപ്പ് മന്ത്രം
"ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖംനൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം  "
ഇത് ദിവസവും ജപിക്കുന്നത് ഭയത്തില്‍ നിന്നും ദുരിതത്തില്‍ നിന്നും മോചനം നല്‍കും നരസിംഹ യന്ത്രംശത്രുസംഹാരിയും ഭക്തരക്ഷകനുമായ നരസിംഹദേവന്റെ അത്ഭുതചൈതന്യം നിറഞ്ഞ യന്ത്രമാണ് നരസിംഹ യന്ത്രം. ഇത് യഥാവിധി രചിച്ച് നിഷ്ഠയോടെ ധരിച്ചാൽ ഏത് കൊടിയ ശത്രുദോഷവും മാറിക്കിട്ടുന്നതാണ്.യന്ത്രനിർമ്മിതി ശാസ്ത്രങ്ങളില്‍ പറയുന്നത് ഇപ്രകാരമാണ്.ഹൃല്ലേഖാന്തസ്ഥ സാധ്യം, തദനുച മനുവർ- ണ്ണാക്ഷരം കോണഷൾകേ,യുക്തം വേദാക്ഷരൈസ്തന്നരഹരിമനുന-സ്യാത് കലാകേസരം ച.വൃത്തോദ്യദ്വ്യഞ്ജനാവേഷ്ടിത, മവനിപുരാ- ന്തസ്ഥ ചിന്തോപലം ത-ദ്യന്ത്രം രക്ഷഃ പിശാചാമയവിഷരിപുവി-ധ്വംസനം
 നരസിഹം യന്ത്രരചന

വൃത്തം, ഷൾക്കോണ്, അഷ്ടദളം, ഒരു വീഥീവൃത്തം, ഭൂപുരം ഇപ്രകാരം യന്ത്രം വരക്കുക.മന്ത്രലേഖനം :      വൃത്തമധ്യത്തിൽ ‘ഹ്രീം’ എന്ന ഭുവനേശ്വരിയും അതിന്റെ ഉള്ളിൽ സാധ്യനാമവും ഷൾക്കോണുകളിൽ ഓരോന്നിലും ‘ആം ഹ്രീം ക്ഷ്റഔം ക്രോം ഹും ഫട് ‘ എന്ന നരസിംഹ ഷഡക്ഷര മന്ത്രം ഓരോ അക്ഷരം വീതവും അഷ്ടദളത്തിൽ നൃസിംഹാനുഷ്ടുപ്പ് മന്ത്രം നന്നാലക്ഷരം വീതവും കേസരത്തിൽ ഈ രണ്ട് അച്ചുകളും വീഥീവൃത്തത്തിൽ ഹല്ലുകളും ഭൂപുരകോണുകളിൽ ‘ക്ഷ്റമ്യൂം’ എന്ന ചിന്താമണി മന്ത്രവും എഴുതണം.

യന്ത്രഫലം

ഈ നരസിംഹയന്ത്രം യഥാവിധി പൂജ ചെയ്ത് കഴുത്തിൽ ധരിച്ചെന്നാൽ ഏഴ് നാളുകൾക്കുള്ളിൽ തന്നെ ശത്രുദോഷങ്ങൾ ഇല്ലാതാകുന്നതാണ്. രക്ഷസ്സുകളിൽ നിന്നുള്ള ഉപദ്രവങ്ങൾ, പിശാചുബാധ, ആഭിചാരം മൂലമുള്ള രോഗങ്ങൾ, ശത്രുഭയം മുതലായവ മാറുന്നതാണ്. കുട്ടികൾക്ക് വിളിദോഷംമൂലമുണ്ടാകുന്ന പഠന വൈകല്യങ്ങൾക്കും ബിസിനസ്സുകാർക്ക് കണ്ണുദോഷംമൂലമുണ്ടാകുന്ന കച്ചവട പരാജയത്തിനും ഉത്തമ പ്രതിവിധിയാണ് നരസിംഹയന്ത്രം.

യന്ത്രപരിപാലനം
1. വിഷ്ണുഭക്തനും വിഷ്ണു-നരസിംഹപൂജകൾ അറിയുന്ന ആളുമാകണം ഈ യന്ത്രം തയ്യാറാക്കേണ്ടത്.
2. യന്ത്രവിധികൾ എല്ലാം പാലിക്കണം. സ്വന്തം സൗകര്യത്തിനുവേണ്ടി യന്ത്രനിർമ്മാണ ദിവസങ്ങളുടെ എണ്ണവും മന്ത്രലോപവു                    വരുത്തരുതെന്ന് സാരം.
3. ഇതുധരിച്ച് ഇരുപത്തിയൊന്നു നാളുകൾ മത്സ്യമാംസാദികൾ അരുത്.
4. ഈ യന്ത്രം ധരിച്ചുകൊണ്ട് അന്യർക്ക് ദ്രോഹകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്.
5. യന്ത്രം തയ്യാർ ചെയ്തു തരുന്ന കർമ്മിയുടെ നിയമങ്ങളെ ഗുരുവിന്റെ വാക്കുകളായി കരുതി അനുസരിക്കണം.
6. മറ്റു യന്ത്രങ്ങൾക്കൊപ്പം ഈ യന്ത്രം ധരിക്കാൻ പാടില്ല.
7. നരസിംഹയന്ത്രം അരയിൽ ധരിക്കരുത്.

അഘോരികൾ.. അവരാര്..?? അവരുടെ ജീവിതം

                         *അഘോരികൾ.. അവരാര്..?? അവരുടെ ജീവിതം*

അഘോരികളായ സന്യാസി വിഭാഗത്തെ കുറിച്ച് തെറ്റിദ്ധാരണ വരുത്തും വിധം പല ഓൺലൈൻ പേജുകളിലും വരുന്നുണ്ട്. അതാണ് ഈ പോസ്റ്റിടാൻ കാരണം. അഘോരികൾ കുറിച്ച് കൂടുതൽ കൂടുതൽ കാര്യങ്ങൾ വ്യക്തതയോടെ ഇതുവരെയും ആർക്കും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് വസ്തുത. എന്നാലും, വായിച്ചിടത്തോളം ഇത് ശരിയാണെന്നു വിശ്വസിച്ചു കൊണ്ട്..

അഘോരികൾ ആരാണ് എന്നുള്ള ഒരു അന്വേഷണം ഞാൻ തുടങ്ങിയിട്ട് ഏകദേശം നാലു വർഷങ്ങൾ ആയിരിക്കുന്നു. ചരിത്രപരമായ പഠനങ്ങളുടെ ഇടയിൽ ഭാരതത്തിലെ ആത്മീയതുടെ പുറം തോടുകൾ ചികഞ്ഞുള്ള യാത്രയിൽ പല സന്യാസി സമുഹങ്ങളുടെയും കൂടെ ആഘോരികളും മുന്നിലെത്തി. വ്യത്യസ്തമായ കാഴ്ചപ്പാടുകളും പുറം ലോകം അറിയുന്ന ഭീതിതമായ ഏച്ചുകേട്ടലും കൂടെ ചേർന്ന് ഈ സന്യാസി സമൂഹം പൊതുവെ ജനങ്ങൾക്കിടയിൽ എന്നും പേടിപ്പെടുത്തുന്നവരോ വെറുക്കപ്പെടുന്നവരോ ആയി തീർന്നു.
ഭാരതത്തിലെ അഘോരി സന്യാസി സമൂഹത്തിന്റെ ഉത്പത്തിക്കു ഏകദേശം അഞ്ചു സാഹസ്രാബ്ധങ്ങളുടെ പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. നിഷ്ഠ കൊണ്ടും ആചാരങ്ങൾ കൊണ്ടും ആഘോര മാർഗ്ഗം മറ്റു സന്യാസി സമൂഹങ്ങളുടെ രീതിയിൽ നിന്നും വിഭിന്നമാണ്. അഥർവ്വ വേദത്തിലെ മൂലമന്ത്രങ്ങൾ അതീവ ശക്തിയുള്ളതിനാൽ സന്യാസിവരൻമാർ ആ നിഗൂഡ മന്ത്രങ്ങളെ വികസിപ്പിച്ചെടുക്കാതെ അഥർവ്വ മന്ത്രം അധമ മന്ത്രം എന്ന് മനസിലാക്കി ഒഴിവാക്കി വെക്കുകയും ആണ് ചെയ്തിരുന്നത് എന്ന് പറയപ്പെടുന്നു. വേദ മന്ത്രങ്ങളെ ദുരുപയോഗം ചെയ്യാതിരിക്കാൻ ആണ് ഈ ഒരു ഇടപെടൽ അവരുടെ ഭാഗത്തു നിന്ന് ഉണ്ടായതായി കണക്കാക്കുന്നു. അഥർവ്വ വേദത്തിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന ക്രൂരനായ സുമന്ത മുനിയിൽ നിന്നാണ് ഈ വേദമന്ത്രങ്ങളുടെ അത്ഭുതപരമായ ശക്തികളെക്കുറിച്ചു പുറം ലോകം അറിഞ്ഞു തുടങ്ങിയത്. അഥർവ്വ വേദം അഭ്യസിക്കുന്ന സന്യാസിവാര്യന്മാർ ക്ഷിപ്ര കോപികളും പ്രലോഭനങ്ങൾക്കു വഴിപ്പെടുന്നവരും ആണെന്നുള്ളത് തർക്കമറ്റ കാര്യങ്ങൾ ആണ്. പ്രലോഭനങ്ങൾക്കു വഴിപ്പെട്ടു ചില ഗുരുക്കന്മാർ ശിഷ്യന്മാർക്ക് ഈ അഥർവ്വ വേദത്തിൽ ഉള്ള മൂല മന്ത്രങ്ങൾ പഠിപ്പിക്കുകയും പിന്നീട് സുമന്ത മുനിയുടെ പരമ്പരയിൽ നിന്ന് അഘോരികൾ ഇന്ന് ആരാധിക്കുന്ന പരമ ഗുരുവായ സന്യാസിനി ഭൈരവി ബ്രഹ്മണി ഈ വിദ്യകൾ സ്വായതമാക്കുകയും തന്റെ ശിഷ്യഗണങ്ങൾക്കു പകർന്നു നൽകുകയും ചെയ്തു. അഥർവ വേദത്തിന്റെ അനന്ത സാദ്ധ്യതകൾ ഭൈരവി കണ്ടെത്തുകയും അത് വികസിപ്പിക്കുകയും ചെയ്തു. തന്ത്ര വിദ്യയിലെ 64 വേദങ്ങൾ അടക്കം
ശ്രീരാമകൃഷ്ണ പാരാമഹംസർ അഥർവ്വവേദങ്ങൾ അതിന്റെ മൂല വേദങ്ങൾ തുടങ്ങിയവ അഭ്യസിച്ചത് ഈ സന്യാസിനിയിൽ നിന്നാണ്.അഥർവ്വ വേദത്തിൽ പറയുന്ന അഭ്യാസങ്ങൾ ഹൃദ്ധ്യസ്ഥമാക്കിയാൽ അമനുഷികമായ ശേഷികൾ കൈവരിക്കാൻ കഴിയും എന്നുള്ളതിന്റെ ഉദാഹരണമാണ് മധ്യ തിബറ്റിലെ ചില ലാമമാർ. ആഘോരികളും ആയി അടുത്ത് ബന്ധം പുലർത്തുന്ന ലാമമാർ അവരിൽ നിന്നും സ്വായത്തമാക്കിയ കഴിവുകൾ ഇന്നും തുടർന്നു പോരുന്നു.
അഘോരി സന്യാസി സമൂഹത്തെക്കുറിച്ചു ഇന്ന് വിവിധ മാധ്യമങ്ങളിലും വെബ് സൈറ്റുകളിലും പ്രചരിപ്പിച്ചു വരുന്ന നുണകഥകളുടെ പ്രചാരണം തീർത്തും അപലപനിയം ആണെന്ന് പറയാതെ വയ്യ. എരിയുന്ന ചിതയിൽ നിന്നും മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ കടിച്ചു വലിച്ചു തിന്നുന്ന ഭാഗങ്ങൾ ഭീതിപ്പെടുത്തും വിധം പല വെബ്സൈറ്റുകളിലും കാണാൻ കഴിയും. നീണ്ട താടിയും ജടപിടിച്ച മുടിയും ശരീരം ആസകലം ചുടലഭസ്മം പൂശി ഒരു കൈയിൽ ത്രിശൂലവും മറുകൈയിൽ തലയോടും പിടിച്ചു നിൽക്കുന്ന ഇവരാണ് അഘോരികൾ എന്നാ പേരിൽ നാം അറിയപ്പെടുന്നത്. എന്നാൽ ഇവരല്ല യഥാർത്ഥ അഘോരികൾ എന്ന് അറിയുക. വയറ്റിപിഴപ്പിന് വേണ്ടി കെട്ടിയ വേഷങ്ങൾ ആണ് അതെന്ന് തിരിച്ചറിയുക. യഥാർത്ഥ അഘോരികൾ മഞ്ഞ വസ്ത്രങ്ങൾ ധരിച്ച് രുദ്രക്ഷ മാലകൾ കഴുത്തിൽ അണിഞ്ഞു, താടിയും ജടപിടിച്ച മുടിയും വളർത്തി ഭസ്മകുറിയും സിന്ദുരവും ചാർത്തി, കമണ്ഡലുവും ത്രിശൂലവും കൈയ്യിലേന്തി കടഞ്ഞെടുത്ത ദേഹപ്രകൃതിയോടെ ഉറച്ച കാൽവെപ്പുകളും ആയി നടന്നടുക്കുന്ന അഘോരി സന്യാസിമാരെ അവരുടെ യഥാർത്ഥ തേജസിൽ നിന്ന് നമുക്ക് തിരിച്ചറിയാം. അതി തീഷ്ണമാണ് ഇവരുടെ കണ്ണുകൾ ചോര പൊടിയുന്ന ആ നോട്ടം എതിരിട്ടു നിൽക്കുക സാധാരണ മനുഷ്യ ജീവന് അപ്രാപ്യമാണ്. ആരെയും ശ്രെദ്ധിക്കുകയോ ഭിക്ഷ യാചിക്കുകയോ അഘോരികൾ ചെയ്യില്ല. ഈ കൂട്ടരേ കണ്ടത്തുകയും ചെയ്യുക എളുപ്പമല്ല. കാശിയിലും, ഉത്തര കാശിയിലും ഒൻപതു ശക്തി പീഠങ്ങളിലും, കുംഭമേള നടക്കുന്ന സ്ഥലങ്ങളിലും ആണ് ഇവരെ കണ്ടെത്താൻ സാധ്യത. ഉത്തരേന്ത്യയിലെ കൊടും കാടുകളിലും ഹിമാലയത്തിലും ആണ് ഇവർ സ്ഥിരമായി കഴിയുന്നത്. അമാനുഷികമായ സിദ്ധികൾ പൊതുവേദികളിൽ പ്രദർശിപ്പിക്കനോ പ്രഭാഷണങ്ങൾ നടത്താനോ ഇവർ ഒരിക്കലും തയ്യാറാവുകയില്ല.
അഘോരി സന്യാസി സമൂഹത്തിൽ സന്യാസിനിമാരും ഉണ്ട്. പ്രജനനം ഇവർക്ക് നിഷിപ്തമായതിനാൽ പുതിയ അംഗങ്ങളെ ചേർക്കുന്നത് ആണ് ഇവരുടെ രീതി. അനവധി കടുത്ത പരീക്ഷണ പ്രക്രിയകടമ്പകൾ കടന്നതിനു ശേഷം മാത്രമേ സംഘത്തിൽ പ്രവേശനം സാധ്യമാകു. വർഷങ്ങളോളവും മാസങ്ങളോളവും നീളുന്ന നിരീക്ഷണ സമയത്തു പിന്തള്ളപ്പെടുന്ന കൂട്ടരാണ് വേഷം കെട്ടി മൃതദേഹവും ചുട്ടു തിന്നു നടക്കുന്ന ഞങ്ങളും അഘോരികൾ ആണ് എന്ന് പറയുന്ന കൂട്ടർ. ഈ രണ്ടാമത്തെ കൂട്ടർ ചെയ്യുന്ന അധമ പ്രവർത്തികൾ ഒന്നും തന്നെ യഥാർത്ഥ അഘോരികൾ ചെയ്യുന്നില്ല എന്നതാണ് സത്യം. തങ്ങളുടേതായ ആചാരഅനുഷ്ടനങ്ങളിൽ ഉറച്ചു നിന്ന് പ്രകൃതിയുമായി ഇണങ്ങി പ്രകൃതിയിലെ അത്ഭുത സിദ്ധികൾ സ്വായത്തമാക്കി ആത്മ ശാന്തിയും സമാധാനവും നേടി ജീവിക്കുന്ന ഒരു സന്യാസി സമൂഹം ആണ് അഘോരികൾ. വടക്കേന്ത്യയിലെ ഹിന്ദുമത സങ്കടനകൾ ആണ് ഈ സന്യാസി സമൂഹത്തിനു സാമ്പത്തിക സഹായം നൽകുന്നത്.
കടുത്ത യാഥാസ്ഥികരായ ആഘോര മാർഗത്തിൽ ജീവിക്കുന്ന ഒരു ചെറിയ വിഭാഗം ആണ് അഘോരികൾ. ഈ സംഘവുമായി ചേർന്നതിന് ശേഷം ആഘോരദിക്ഷ കൈവരിക്കാൻ കഴിയാതെ പുറംതള്ളപ്പെടുന്നവർ ആണ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവർ. ഇക്കൂട്ടർ കപാലികരും ദുർമന്ത്രവാദം നടത്തുന്നവരും പലത്തരത്തിൽ സ്വഭാവ വൈകൃതം ഉള്ളവരും ആണ്. ശരിക്കുള്ള ആഘോരികളും കപട ആഘോരികളും ഇടതുപക്ഷവും വലത്തുപക്ഷവും ആയി ചേരി തിരിഞ്ഞ് ഇന്നത്തെ അവസ്ഥയിൽ എത്തി നിൽക്കുന്നു. വലത് പക്ഷക്കാർ ആയ വാമഭാഗികൾ ആണ് യഥാർത്ഥ അഘോരികൾ.
ഈ മായാ പ്രപഞ്ചത്തിന്റെ നശ്വരത മനസിലാക്കിയ ചില ജ്ഞാനികൾ പ്രകൃതിയാണ് സത്യം എന്ന് മനസിലാക്കിയത്തിന്റെ ഫലമായാണ് അഘോരിമാർഗ്ഗം രൂപീകൃത്ഥമായാതെന്നു പറയപ്പെടുന്നു. സുഖദുഃഖ സമ്മിശ്രമാണ് ജീവിതം എങ്കിലും ദുഃഖം ആണ് മനുഷ്യജീവിതത്തിൽ കൂടുതൽ. ജീവിച്ചു തീർക്കുന്ന ഓരോ നിമിഷവും ആധിയും വ്യാധിയും കടന്നു പോകുന്ന മനുഷ്യ ജീവിതത്തെ മറികടക്കുന്ന ചിന്തകൾ ആണ് അഘോരികൾ മുന്നോട്ടുവെക്കുന്ന ജീവിതചര്യ. ക്ഷണികമായ മനുഷ്യജീവിതത്തിൽ സംജാതമാകുന്ന ജനനം മുതൽ മരണം വരെയുള്ള ജീവിത പ്രക്രിയകളെ എല്ലാം മറന്നുള്ള ഒരു ലോകം ആണ് അഘോരികൾ വിഭാവനം ചെയ്യുന്നത്. ജീവിച്ചിരിക്കുന്ന സമയം ശരിക്കും ആസ്വദിക്കുക, ആനന്ദം കൊണ്ട് മനസിനെ നിറക്കുക, അതിന് പ്രകൃതിയെ കൂട്ടുപിടിക്കുക. പ്രകൃതി നൽകുന്ന ശരീരം കൊണ്ട് പ്രകൃതിയെ മറികടക്കുന്ന ചിന്തകൾ ഒഴിവാക്കി പ്രകൃതിയിൽ ലയിച്ചു ജീവിക്കുന്ന അഘോരികൾ മുന്നോട്ടുവെക്കുന്ന തത്വം മറ്റൊരു രീതിയിൽ നാം എല്ലാം അനുഭവിക്കാറുണ്ട്.
പ്രകൃതിയുടെ നിയമങ്ങൾ , നിർണയങ്ങൾ എല്ലാം തന്നെ മനുഷ്യന് അനുകൂലമായതാണ്. അതിനെ മറികടക്കാൻ തക്കവണം അഘോരികൾ അവരുടെ വഴികൾ തേടുന്നു.
ആഘോരം എന്നാൽ ശിവന്റെ പഞ്ചമുഖങ്ങളിൽ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖത്തിന്റെ പേരാണ്. അഘോരി, ആഘോരം എന്നതൊക്കെ ശിവന്റെ പര്യയാങ്ങൾ ആണ്. ഈശാനം, തത്പുരുഷം, വാമദേവം, സാദ്യോജാതം എന്നിവയാണ് മറ്റു മുഖങ്ങൾ. ശിവചൈതന്യം ഉൾകൊള്ളുന്ന ഘോരവും ആഘോരവും അഗ്നിയുടെ പര്യയായങ്ങൾ ആണ്. പ്രകൃതി ശക്തിയെ അറിയുക പിന്നെ മന്ത്ര തന്ത്രങ്ങളിലൂടെ ആ ശക്തിയെ വരുതിയിലാക്കാൻ പഠിക്കുക. ശക്തിയാണ് സൃഷ്ടിയുടെ കാരണം എന്നാ തത്വത്തെ അധിഷ്ഠിക്കുന്ന അഘോരികൾ അടിസ്ഥാന മന്ത്രജപത്തിലൂടെ അഗ്നിയെയും നിയന്ത്രിക്കാൻ പഠിക്കുന്നു. ആഘോര മന്ത്രങ്ങൾ 51 അക്ഷരങ്ങൾ ഉൾകൊള്ളുന്നവയാണ്. ഈ ഓരോ അക്ഷരവും ഒരുലക്ഷം തവണ ജപിച്ചാൽ മാത്രമേ മന്ത്ര സിദ്ധി സാധ്യമാകൂ എന്ന് പറയയപ്പെടുന്നു. അഘോരികൾ മാസത്തിൽ മൂന്നുലക്ഷം തവണയെങ്കിലും ജപിക്കുന്ന ഗൗരിബീജക്ഷരമന്ത്രം ഗുരുവിൽ നിന്ന് വിധിപ്രകാരം നേടുന്ന ഒന്നാണ്. ഈ ത്രാടക പ്രയോഗം അനുഷ്ടിച്ചു കഴിഞ്ഞാൽ ഒരു ആഘോരിയുടെ കണ്ണുകൾ തീജ്വാല പോലെ തിളങ്ങി നിൽക്കും.
മഹാമൃത്യുഞ്ജയമന്ത്രം, ശ്രീചക്രം, വിജയശാലിനി മന്ത്രശക്തി, കല്പനയോഗസിദ്ധി, ഖേചരി വിദ്യ, കുണ്ഡലിനി ശക്തിയെ ഉണർത്താൽ എന്നിവ ഒക്കെ ആഘോരികളുടെ അനുപമമായ സിദ്ധികളിൽ പെടുന്നവയാണ്. ക്രിയയോഗത്തിലും ഹഠയോഗത്തിലും പ്രാവീണ്യം നേടുന്ന അഘോരികൾ ക്രീയയോഗത്തിലെ രാജയോഗത്തിൽ സാക്ഷാത്കാരം നേടുന്നവരാണ്. പൂർണമായും അഘോരികൾ ആയ സന്യാസിവരന്മാർക്കു പിന്നെയും പതിനഞ്ചു വർഷത്തെ എങ്കിലും അതികഠിനമായ പ്രവർത്തികൊണ്ടു നേടാവുന്ന മറ്റൊരു ക്രിയയാണ് ഖേചരി പ്രയോഗം. നാക്കുകൊണ്ടു അണ്ണാക്കിന്റെ മേൽഭാഗം തുഴഞ്ഞു തുഴഞ്ഞു തലയോടിന്റെ അവിടെ വരെ ഉണ്ടാക്കുന്ന ദ്വാരത്തിൽ വിരൽ ഇട്ടാൽ സാഹസ്രാരത്തെ തൊട്ടാൽ ഈ ക്രീയ പൂർണമായി. ഈ ക്രീയ പൂർത്തിയാക്കുന്നവർക്ക് അമനുഷികമായ കഴിവുകൾ ഉണ്ടാകുന്നതായി ലാമകൾ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യ ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുവാൻ കഴിയുന്ന തരത്തിലാണ് ഓരോ അഘോരി സന്യാസിമാരുടെയും മനശക്തി. പ്രകൃതിയിൽ നടക്കുന്ന എല്ല മാറ്റങ്ങളും ഇവർക്ക് നൊടിയിടയിൽ നടത്തുവാൻ കഴിയും. അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സാധാരണ ജനങ്ങൾക്കു ഉണ്ടായതായി പല കഥകളും നമുക്കിടയിൽ പ്രചരിക്കുന്നുണ്ട്.
പരകായ പ്രവേശം നടത്തുവാൻ ആഘോരികൾക്കു കഴിയും. കുണ്ഡലിനി ശക്തിയെ ഉണർത്താൻ അപാരമായ കഴിവാണ് ഈ കൂട്ടർക്ക്. സാധാകന് സ്വന്തം ശരീരത്തെ തന്നെ അനുഭവിക്കാൻ കഴിയുന്ന അവസ്ഥയെയാണ് കുണ്ഡലിനിയോഗം എന്ന് അറിയപ്പെടുന്നത്. ഈ വിദ്യ പരമശിവൻ പാർവ്വതി ദേവിക്ക് ഉപദേശിച്ചു കൊടുത്തതാണ് എന്ന് പുരണങ്ങളിൽ പറയപ്പെടുന്നു.
ലഹരിവസ്തുക്കളും മാംസഭക്ഷണവും അഘോരി മാർഗ്ഗത്തിൽ അനുവദനീയം ആണ്. പക്ഷെ എല്ലാം പരിമിതമായ അളവിൽ മാത്രമേ ഉപയോഗിക്കു. സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും ഉണ്ടെങ്കിൽ അഘോരികൾ അനേക ദിവസം ജീവിക്കും എന്ന് പറയപ്പെടുന്നു. രാത്രി അഘോരികൾ ഉറങ്ങാറില്ല. മന്ത്രജപം ആണ് ഈ സമയം നടത്തുക. സന്ധ്യവന്ദനവും സൂര്യരാധനയും കൃത്യമായി നടത്തുന്ന ഇവർ
പ്രഭാത വന്ദനവും കഴിഞ്ഞതിനു ശേഷമേ ഉറങ്ങാറുള്ളു. ആർഷഗ്രന്ഥങ്ങളും നവീന ശാസ്ത്ര ഗ്രന്ഥങ്ങളും നിത്യമായി വായനയിൽ പെടുന്നവയാണ്.
സ്ത്രീക്കും പുരുഷനും തുല്യമായ പ്രാധാന്യം ആണ് ആഘോരികൾക്കിടയിൽ. സ്ത്രീ പുരുഷ സംഭോഗം ഇവർക്കിടയിൽ നിഷിദ്ധമാണ്. പക്ഷെ ഭോഗിക്കാതെ തന്നെ ലൈംഗികസാക്ഷാൽക്കാരം നടത്താൻ ഇവർക്ക് കഴിയും.
യഥാർത്ഥ ആർധനരീശ്വര സങ്കൽപ്പം ആണിത്. ഊർജ്ജവും ജഢവും യോചിക്കുകതന്നെ വേണം അപ്പോൾ മാത്രമേ പൂർണതയിലേക്കുള്ള പ്രയാണം പൂർത്തിയാകുന്നുള്ളൂ. സ്ത്രീയും പുരുഷനും സംഭോഗത്തിൽ ഏർപ്പെടുമ്പോൾ ലാഭക്കുന്ന ആനന്ദം ക്ഷണികമാണ്. പെട്ടന്നുള്ള ഇന്ദ്രിയസ്ഖലനം അല്ല യഥാർത്ഥത്തിൽ ഉള്ള ആനന്ദം. ഒന്നോ രണ്ടോ മണിക്കൂറുകൾ കൊണ്ട് ആനന്ദത്തിന്റെ പരമോന്നതിയിൽ എത്തിയ ശേഷം മാത്രം നടക്കുന്ന സ്ഖലനം ആണ് യഥാർത്ഥത്തിൽ ഉള്ള ആനന്ദമൂർച്ച. സ്ഖലനം എത്ര നേരം വേണമെങ്കിലും നീട്ടി കൊണ്ടുപോകാൻ ആഘോരികൾക്കു കഴിയും. പൗർണമി ദിവസം മാത്രമേ അഘോരികൾ ഈ സാക്ഷാൽക്കാരത്തിന് വേണ്ടി തുനിയുകയുള്ളൂ. അന്ന് താന്ത്രിക സാധാനയുടെ സാമൂഹികമൈഥുന സമയമാണ്. നരനും നാരിയും (പ്രകൃതി) ഒന്നാകുന്ന പുണ്യമുഹൂർത്തമാണ് അന്ന്. ശിവനും പാർവതിയും ഈ രീതിയിൽ ആനന്ദമൂർച്ചയിൽ എത്തിയതായി കാണാം. പൗർണമി ദിവസം വൈകിട്ട് എട്ടുമണിക്ക് ശേഷം ആണ് ഈ ആനന്തോത്സവത്തിന് തുടക്കം കുറിക്കുക. അഘോരികൾ ചുറ്റും കൂടിയിരുന്ന് ലഹരി നുണയുകയും മുഖ്യപൂജാരി മന്ത്രോച്ചാരണം നടത്തുമ്പോൾ അവർ ഏറ്റു ചൊല്ലുകയും ആ ശബ്ദത്തിൽ വായുവിലെ കണങ്ങക്ക് സാന്ദ്രത വർധിക്കും ചെയ്യുന്നു. ഇതു സൂഷമ ശരീരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഈ സമയത്തു നഗാരി വാദ്യം ആരംഭിക്കുകയും കിന്നര വീണയിൽ നിന്നും ഉയരുന്ന ശബ്ദം നഗാരി വാദ്യത്തിന് കുട്ടവുകയും ചെയ്യുമ്പോൾ അന്തരീക്ഷം ശബ്ദമുഖരിതം ആകുന്നു. ആ സമയത്തു പുരുഷൻ ഒരു ഇണയെ സ്വീകരിക്കുന്നു. ആർക്കും സ്ഥിരമായ ഒരു ഇണ എന്ന് ഒന്നും ഇല്ല. ഇണയില്ലാതെ തനിയെ നടനം ആടുന്നവരും ഉണ്ട്. ഇണയോട് ഒത്തുള്ള നടനം ഉന്മാദ അവസ്ഥയിൽ എത്തുമ്പോൾ വിവസ്ത്രരാകുന്ന അഘോരികൾ പരസ്പരം ലൈംഗിക അവയവങ്ങളിൽ സ്പർശിക്കാറില്ല. അത് ഇവരുടെ കർശന നിയമം ആണ്. തെറ്റിക്കുന്നവരെ അപ്പോൾ തന്നെ അയോഗ്യർ ആക്കും. ഈ കർമങ്ങൾ എല്ലാം തന്നെ മുഖ്യ ഗുരുവിന്റെ കർശനമായ നീയമാവലികൾക്കു ഉള്ളിൽ ആയിരിക്കും. അയോഗ്യർ ആക്കുന്നവർക്കു മൂന്നു പൗർണമി നാളുകളിൽ ഈ പ്രക്രിയകളിൽ പങ്കാളികൾ ആകുവാൻ കഴിയില്ല. നടനം അതിന്റെ അവസാനം ആകുമ്പോൾ വാദ്യഘോഷം മുറുകുന്നു. പുലർച്ചയുടെ ആധ്യായമത്തിൽ ചന്ദ്രകിരണങ്ങൾക്കു ശക്തിയേറുമ്പോൾ ഗുരുക്കന്മാരുടെ മന്ത്രോച്ചാരണം ഉച്ചത്തിൽ ആകുന്നു. വാദ്യമേളങ്ങൾ കൊഴുക്കുമ്പോൾ പൂജാരിമാർ ചാമുണ്ടദേവിയുടെ വലിയ വിഗ്രഹത്തിന് മുന്നിലെ അഗ്നി കുണ്ഡത്തിലേക്ക് ഭസ്മം വാരി എറിയുകയും ചെയ്യുമ്പോൾ അഘോരി സ്ത്രീകളുടെ ലൈംഗികോൻമാധത്തിന്റെ ഭ്രാന്തമായ ശബ്ദ പ്രകടനത്തിൽ അരക്കെട്ട് അനക്കുമ്പോൾ അവർക്കു രതിമൂർച്ഛ അനുഭവപ്പെടുന്നു. ഇതു പോലെ തന്നെ പുരുഷന്മാർക്കും അനുഭവപ്പെടുന്നു. ഇണകൾ പരസ്പരം കെട്ടിപിടിച്ചു നിലത്തു വീഴുമ്പോൾ ആനന്തോത്സവത്തിന് പരിസമാപ്തി ആകുന്നു. പിറ്റേദിവസം രാവിലെ വരെ ഈ കിടപ്പു ഒന്നുമറിയാതെ അവർ കിടക്കും. ആ അവസ്ഥയിൽ തങ്ങളുടെ സൂഷ്മശരീരം ജ്വലിക്കുന്നതായും ആ നിർവൃതിയിൽ പരമാത്മചൈതന്യം അബോധമാനസിൽ തെളിയുന്നതായും അഘോരികൾ സാക്ഷ്യപ്പെടുത്തുന്നു.
ആഘോരികളെക്കുറിച്ചു പല പ്രാചീന ഗ്രന്ഥങ്ങളും ഭാരതത്തിൽ ഉണ്ടായിരുന്നു എങ്കിലും അതൊന്നും ഇന്ന് ലഭ്യമല്ല. ദിനക്റാം, ടോക്റാം എന്നിവരുടെ ചില ഗ്രന്ഥങ്ങൾ അഘോരികളെക്കുറിച്ചു പറയുന്നുണ്ടങ്കിലും വാമാഭാഗ ആഘോരികളെക്കുറിച്ചു നാമമാത്രമായ അറിവുകളെ ഉള്ളു. ഹ്യൂയാൻസങ്ങ് അഘോരികളെ കണ്ടതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്ളിനി, മാർക്കോപോളോ തുടങ്ങിയവരും ആഘോരപഥത്തോട് സാമ്യം ഉള്ള ചില സിദ്ധാന്തങ്ങൾ എഴുതിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
ആഘോരികളുടെ മരണവും വിചിത്രമാണ്. തപഃ ശക്തിയുടെ മരണം മുന്നേ അറിയാൻ കഴിയുന്നവർ ആണ് ഇവർ. ആ സമയം ഒരു ശിഷ്യനെയും കൂട്ടി നിബിഡമായ വനത്തിന്റെ ഉള്ളിൽ എവിടെയെങ്കിലും പോയി ശിഷ്യന് തനിക്കു സ്വയത്തമായ എല്ല സിദ്ധികളും നൽകി ജീവൻ വെടിയുന്നു. സമാധി ആയ ആഘോരിയുടെ തലയോട് ശിഷ്യന് അവകാശമുള്ളതാണ്. ഇത് സ്വന്തമായി ഉപയോഗിക്കുകയോ ചാമുണ്ട ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ വെക്കുകയോ ചെയ്യാം..

മൂകാംബികാ സന്നിധിയിലേക്ക്

മൂകാംബികാ സന്നിധിയിലേക്ക്

അക്ഷരപ്രേമികളുടെ ഇഷ്ടസ്ഥലമാണ് കൊല്ലൂര്‍ മൂകാംബികാക്ഷേത്രം. കുടജാദ്രി മലയുടെ പവിത്രത പേറി വരുന്ന സൌപര്‍ണ്ണികയുടെ തലോടലേറ്റ് ശാന്തമായ പുണ്യഭൂമി. ദക്ഷിണകന്നട ജില്ലയിലെ കുന്താപുരം താലൂക്കില്‍ വനമധ്യത്തില്‍ കൊല്ലൂര്‍ എന്ന ഗ്രാമത്തിലാണ്‌ മൂകാംബികക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂകാംബികയുടെ ചരിത്രം അക്ഷരങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടാകാം ഈ ക്ഷേത്രം അക്ഷരപ്രേമികള്‍ക്ക് ഇഷ്ടസ്ഥലമായത്.നടുവില്‍ സ്വര്‍ണരേഖ ഉള്ള സ്വയംഭൂ ലിംഗമാണു കൊല്ലൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇതിന്‍റെ വലതുഭാഗത്തായി മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ മൂന്നു രൂപങ്ങളും ഇടതു വശത്ത്‌ ത്രിമൂര്‍ത്തികളും സ്ഥിതി ചെയ്യുന്നു എന്നാണു സങ്കല്‍പം. സ്വയംഭൂ ലിംഗത്തിനു പുറകിലായി ആദി ശങ്കരനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശംഖ് ചക്രഗധാധാരിയായ പഞ്ചലോഹനിര്‍മിതമായ ദേവീ വിഗ്രഹവും ഉണ്ട്. ദേവി പ്രതിഷ്ഠക്കു പുറമെ പഞ്ചമുഖ ഗണപതി, സുബ്രഹ്മണ്യന്‍, ഹനുമാന്‍, മഹാവിഷ്ണു, വീരഭദ്രന്‍ എന്നീ ഉപദേവതകളും നാലമ്പലത്തിനുള്ളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തെക്കുറിച്ച് നിരവധി ഐതീഹ്യങ്ങള്‍ നിലവിലുണ്ട്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലനരികിലാണ്‌ അദ്വൈതാചാര്യനായ ശ്രീശങ്കരന്‍ തപസ്സിനിരുന്നതെന്നു വിശ്വസിക്കപ്പെടുന്നു. ശങ്കരാചാര്യന്‍ നിര്‍ദേശിച്ച പ്രകാരമാണ്‌ ഇന്നും ക്ഷേത്രത്തിലെ പൂജാവിധികള്‍ നടക്കുന്നത്‌. ആദിശങ്കരനുമായി ബന്ധപ്പെട്ട ഐതീഹ്യമാണ് ഏറെ പ്രചാരത്തിലുള്ളത്. ആദിശങ്കരന്‍ നടത്തിയ തപസില്‍ സം‌പ്രീതയായി ദേവി പ്രത്യക്ഷപ്പെടുകയും ദര്‍ശനത്തില്‍ കണ്ട അതേ രൂപത്തില്‍ തന്നെ സ്വയംഭൂവിനു പുറകില്‍ ദേവിയുടെ വിഗ്രഹം അദ്ദേഹം പ്രതിഷ്ഠിക്കുകയും ചെയ്തു എന്നാണ് ഈ ഐതീഹ്യം. പരശുരാമനാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതെന്നും ഐതീഹ്യമുണ്ട്.വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കൊല്ലൂര്‍ മഹാരണ്യപുരം എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. സന്യാസവര്യനായ കോല മഹര്‍ഷി അന്ന് ദേവിയെ പ്രീതിപ്പെടുത്താനായി സൌപര്‍ണ്ണികാ തീരത്ത് തപസനുഷ്ഠിക്കാന്‍ ആരംഭിച്ചു. ഇതേ സമയം മറ്റൊരു അസുരനും ശിവ പ്രീതിക്കായി ഇവിടെ തപസ്സുചെയ്തിരുന്നു. അസുരന്‍റെ കൊടും തപസ്സില്‍ സം‌പ്രീതനായി കൈലാസനാഥന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വരം ചോദിക്കാന്‍ കഴിയാത്ത വിധത്തില്‍ അസുരനെ പാര്‍വതി ദേവി മൂകനാക്കി മാറ്റി. ഇതില്‍ കോപിഷ്ഠനായ അസുരന്‍ ദേവിയെ തപസു ചെയ്തിരുന്ന കോല മഹര്‍ഷിക്ക് നേരെ തിരിഞ്ഞു. ഒടുവില്‍ ഭക്തനെ രക്ഷിക്കാനായി മൂകാസുരനെ വധിച്ച ദേവി മഹര്‍ഷിയുടെ അപേക്ഷ അനുസരിച്ച് അവിടെ കുടികൊള്ളുകയും ചെയ്തു എന്നാ‍ണു മറ്റൊരു സങ്കല്‍പം.നൂറ്റിയെട്ട്‌ ശക്‌തിപീഠങ്ങളില്‍ വിശേഷ പ്രാധാന്യമുള്ളതാണ്‌ ഈ ക്ഷേത്രം. ദേവീചൈതന്യത്തോടൊപ്പം ശൈവശക്‌തി സാന്നിധ്യവും ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു. സിദ്ധി ക്ഷേത്രമായതിനാല്‍ ഇവിടെ ആ‍രംഭിച്ചാല്‍ കാര്യങ്ങള്‍ ശുഭമാകുമെന്നാണ് വിശ്വാസം. നൂറ് കണക്കിന് കുരുന്നുകളാണ് കൊല്ലൂരില്‍ എല്ലാവര്‍ഷവും വിദ്യാരംഭം കുറിക്കുന്നത്. മൂകാംബിക ക്ഷേത്രത്തില്‍ നിന്നും കുറച്ചു കിലോമീറ്റര്‍ ദൂരെയാണു കുടജാദ്രി മലനിര. ആദിശങ്കരന്‍ തപസ്സു ചെയ്തു എന്നു പറയപ്പെടുന്ന ഗുഹയും ശങ്കരപീഠവും തീര്‍ത്ഥാടകര്‍ക്ക് കാണാം. മൂകാംബിക ദേവിയുടെ മൂലസ്ഥാനം എന്നു അറിയപ്പെടുന്ന സ്ഥലത്ത് ഒരു ക്ഷേത്രവും കാണാം.കുടജാദ്രിയുമയി ബന്ധപ്പെട്ടും ക്ഷേത്രത്തിന് ഒരു ഐതിഹ്യമുണ്ട്. ആദിശങ്കരന്‍ കുടജാദ്രിയില്‍ തപസ്സു ചെയ്യുകയും ദേവി പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്‍റെ കൂടെ വരണമെന്നും താന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത്‌ ദേവിയെ പ്രതിഷ്ഠിക്കാന്‍ അനുമതി തരണമെന്നും അപേക്ഷിച്ചു. ആഗ്രഹം സമ്മതിച്ച ദേവി ലക്‍ഷ്യസ്ഥാനത്ത് എത്തുന്നതു വരെ തിരിഞ്ഞു നോക്കരുതെന്നും തിരിഞ്ഞുനോക്കിയാല്‍ താന്‍ അവിടെ പ്രതിഷ്ഠിതയാകുമെന്നും ഉള്ള വ്യവസ്ഥയും വച്ചു. കൊല്ലൂരെത്തിയപ്പോള്‍ പൊടുന്നനെ ദേവി തന്‍റെ പാദസ്വരത്തിന്‍റെ ശബ്ദം നിലപ്പിച്ചു. തുടര്‍ന്ന് ശങ്കരന്‍ തിരിഞ്ഞു നോക്കുകയും ചെയ്തു. അങ്ങനെ ദേവി അവിടെ പ്രതിഷ്ഠിതയായി എന്നും ഐതീഹ്യമുണ്ട്.

ഗര്‍ഭഗ്രഹത്തിനു പുറകിലായി വടക്കേ മൂലയില്‍ ശങ്കരപീഠം കാണാം. ഇതിനു മുന്നിലായി ശങ്കരാചാര്യ കൃതികളിലെ ഉദ്ധരണിയോടു കൂടി അദ്ദേഹത്തിന്‍റെ ഒരു വെണ്ണക്കല്‍ പ്രതിമയും ഉണ്ട്. കുടജാദ്രി മലകളില്‍ നിന്നും ഉത്ഭവിച്ചു ക്ഷേത്രത്തിനു സമീപത്തു കൂടെ ഒഴുകുന്ന പുണ്യ നദിയാണു സൗപര്‍ണിക. അനേകം ഔഷധച്ചെടികളിലൂടെ ഒഴുകി വരുന്നതു കൊണ്ടു സൗപര്‍ണിക നദിയിലെ സ്നാനം സര്‍വ്വരോഗനിവാരണമായി കരുതി വരുന്നു.മംഗലാപുരത്ത് നിന്നും ഏതാണ്ട് 135 കിലോമീറ്റര്‍ അകലെയാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം. ഉഡുപ്പിയില്‍ നിന്ന് 80 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൂകാംബികയിലെത്താം. കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കൊല്ലൂരിലേക്ക് യാത്രാസൌകര്യമുണ്ട്.


മീനത്തിലെ ഉത്രം നാളിലാണ്‌ മൂകാംബിക ക്ഷേത്രത്തില്‍ ഉത്സവ കൊടിയേറ്റം. ഒന്‍പത്‌ നാളാണ്‌ ഉത്സവം. എല്ലാ വര്‍ഷവും ദേവിയുടെ ജന്മനക്ഷത്രമായ മീനമാസത്തെ മൂലം നാളില്‍ മഹാരഥോല്‍സവം നടക്കും. ഒന്‍പതു ദിവസത്തെ ഉല്‍സവമാണിത്‌. ഏഴു നിലകളുള്ള ബ്രഹ്മരഥമാണ് രഥോതത്സവത്തിന്‌ ഉപയോഗിക്കുന്നത്. പുലര്‍ച്ചെ രണ്ടരയോടെ നിര്‍മാല്യ ദര്‍ശനം മുതലാണ്‌ മഹാരഥോല്‍സവ ദിന ചടങ്ങുകള്‍ക്ക്‌ തുടക്കം കുറിക്കുക. ഒരു മണിക്കൂറിനകം ഉഷഃപൂജ ആരംഭിക്കും. സാധാരണ ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ചിനാണ്‌ നിര്‍മാല്യ ദര്‍ശനം.രഥോത്സവദിനം പുലര്‍ച്ചെ ദേവിയുടെ രഥാരോഹണം നടക്കും. അലങ്കരിച്ച മഹാരഥത്തിലേക്ക്‌ ദേവി ബലിബിംബമേറുന്ന ചടങ്ങാണിത്‌. വൈകിട്ട് അഞ്ചുമണിയോടെയാണ് രഥോല്‍സവത്തിന്‌ ആരംഭം കുറിച്ച്‌ രഥചലനം ആരംഭിക്കുന്നത്. പ്രധാന ഗോപുര നടയില്‍ നിന്ന്‌ ഓലക മണ്ഡപം വരെയും തിരിച്ചും രഥം എഴുന്നള്ളിക്കും. രാത്രി ക്ഷേത്രക്കുളത്തില്‍ ആറാട്ടും സൗപര്‍ണികയില്‍ തീര്‍ഥശുദ്ധി ഹോമം, പ്രതീകാത്മക 'മൃഗവേട്ടയും നടക്കും. ആയിരങ്ങളാണ് ഉത്സവ നാളില്‍ കൊല്ലൂരിലേക്ക് എത്തുന്നത്.

മുത്തപ്പന് ദൈവം

പോകാം. അയ്യങ്കരയില്ലം. മക്കളില്ലാതെ
പ്രാര്ത്ഥനയും പരിവട്ടവുമായി കഴിയുന്ന ഇല്ലത്തെ
ദമ്പതികള്. ഒരിക്കല്, ഒരു പുലര്കാലവേളയില് കുളിക്കാനായി
ചിറയിലെത്തിയതായിരുന്നു അയ്യങ്കരയില്ലത്തെ
പാടിക്കുറ്റിയമ്മ. ആറ്റിന്കരയിലെത്തിയ അവരുടെ
കാതുകളില് ഒരു കൊച്ചുകുഞ്ഞിന്റെ
ദീനരോദനം വന്നലച്ചു. അവര് ചുറ്റും കണ്ണോടിച്ചു.
ആരേയും കണ്ടില്ല. ചുറ്റുവട്ടത്തൊക്കെ
വെളിച്ചം കുറവായിരുന്നു.
ചിറയിലിറങ്ങിയൊന്നു മുങ്ങിനിവര്ന്നപ്പോള്
വീണ്ടും കേട്ടു ആ കുഞ്ഞിന്റെ കരച്ചില്.
പാടിക്കുറ്റിയമ്മ ഒന്നു കുളിച്ചെന്നു വരുത്തി കരച്ചില്
കേട്ടസ്ഥലം ലക്ഷ്യമാക്കി നടന്നു.
എന്തൊരത്ഭുതം..!
മെത്തവിരിച്ചപോലെ കിടക്കുന്ന കരിയിലകള്ക്കു
നടുവില്, കൈകാലിട്ടടിച്ചു കരയുന്ന ഒരു പിഞ്ചുകുഞ്ഞ്…!
പാടിക്കുറ്റിയമ്മയെ കണ്ടതും കുഞ്ഞു കരച്ചില്
നിര്ത്തി. ഓമനത്തം നിറഞ്ഞുതുളുമ്പുന്ന കുഞ്ഞ്. അവര്
ഓടിച്ചെന്ന് ആ കുഞ്ഞിനെ വാരിയെടുത്തു.
മതിവരുവോളം ഉമ്മ വെച്ചു.
കൊട്ടിയൂരപ്പനെ മനസ്സാവിചാരിച്ച്, അവര്
അയ്യങ്കരയില്ലത്തേക്കു നടന്നു.
കുളിക്കാന്പോയ ഭാര്യ ഒരു കൈക്കുഞ്ഞുമായി തിരിച്ചുവരുന്നതു
കണ്ട വലിയ തിരുമേനി ആശ്ചര്യഭരിതനായി
ഓടിച്ചെന്നു.
“കൊട്ടിയൂരപ്പന് നല്കിയ നിധിയാണ്…”
പാടിക്കുറ്റിയമ്മ ആനന്ദാശ്രുക്കളോടെ
മൊഴിഞ്ഞു. അവര് കുഞ്ഞിനെ ഭര്ത്താവിനു
കൈമാറി, നടന്നകാര്യങ്ങള് വിസ്തരിച്ചു. തിരുമേനി
കുഞ്ഞുന്റെ നെറുകയില് വാത്സല്യപൂര്വം
ഉമ്മവെച്ചു. അന്യം നിന്നുപോകുമായിരുന്ന
ഇല്ലത്തെ രക്ഷിക്കാന് കൊട്ടിയൂരപ്പനായ
ശിവപ്പെരുമാള് കനിഞ്ഞുനല്കിയ നിധിയായി തന്നെ
ആ ദമ്പതികളവനെ കണ്ടു. മനയില് ആനന്ദം
പൂത്തുലഞ്ഞു. ചന്ദനക്കട്ടിലൊരുങ്ങി. ഇല്ലം
താരാട്ടുപാട്ടിനാല് മുഖരിതമായി. പാടിക്കുറ്റിയമ്മ കുഞ്ഞിനെ
അണിയിച്ചൊരുക്കി. അവനു പാലും പഴങ്ങളും
നല്കി. അവന് പല്ലു മുളയ്ക്കാത്ത മോണകാട്ടി നിഷ്കളങ്കമായി
ചിരിച്ചു. ആ പുഞ്ചിരിയില് അവരുടെ
സര്വ്വസങ്കടങ്ങള്ക്കും അറുതിവന്നു. അവന്നു
ആയുസ്സും ആരോഗ്യം കിട്ടാന് പാടിക്കുറ്റിയമ്മ
കൊട്ടിയൂരപ്പനോട് നിത്യവും പ്രാര്ത്ഥിച്ചു.
ദിവസങ്ങള് കടന്നുപോയതവര് അറിഞ്ഞില്ല.
കുഞ്ഞിന്റെ പാല്പുഞ്ചിരിയിലും തരിവളകളുടെ
കിലുക്കത്തിലും കൊഞ്ചിക്കുഴഞ്ഞുള്ള
സംസാരത്തിലും അവര് പുതിയൊരു നിര്വൃതി കണ്ടു.
വളരെ പെട്ടന്നവന് വളര്ന്നുവന്നു. എല്ലാം
കൊട്ടിയൂരപ്പന്റെ മായാവിലാസങ്ങളായവര്
കണ്ടു. എന്നാല് അവരുടെ സന്തോഷം അധികകാലം
നീണ്ടുനിന്നില്ല. മകന്റെ പെരുമാറ്റത്തില്
ചില മാറ്റങ്ങള് അവര് കണ്ടുതുടങ്ങി.
പകല് സമയങ്ങളില് മുഴുവന് അവന് മനയ്ക്കു
പുറത്തുകഴിച്ചുകൂട്ടാനായിരുന്നു അവനിഷ്ടം.
നാലുകെട്ടിനകത്ത് ഒതുങ്ങിക്കഴിയാന് അവന്
തീരെ ഇഷ്ടപ്പെട്ടില്ല. മലമുകളില് കഴിയുന്ന
കുറിച്യപിള്ളേരുമായിട്ടായിരുന്നു അവന്റെ കൂട്ടുകെട്ട്.
അവരോടൊപ്പം കൂടി കീഴ്ജാതിക്കാരുടെ
പുരകളില് നിന്ന് തിന്നും കുടിച്ചും അവന്
തെണ്ടിനടന്നു. മനയിലെ പാല്ച്ചോറിനേക്കാള്
അവനിഷ്ടം കുറിച്യപ്പുരകളിലെ പഴഞ്ചോറായിരുന്നു.
മകന്റെ സ്വഭാവത്തില് പ്രകടമായി വന്ന ഈ മാറ്റം
പാടിക്കുറ്റിയമ്മയെ സങ്കടത്തിലാക്കി. അവര്
മകന്റെ ദുരവസ്ഥയോര്ത്തു പൊട്ടിക്കരഞ്ഞു.
അതുകണ്ട അയ്യങ്കരത്തിരുമേനിയുടെ കണ്ണില്
രോഷം ഇരച്ചുകയറി. നിയന്ത്രിക്കാനാവാതെ അദ്ദേഹം
പൊട്ടിത്തെറിച്ചു.
” കാട്ടുജാതിക്കാരോടൊപ്പം മീനും മാനിറച്ചിയും
തിന്നുനടക്കുന്ന മഹാപാപീ! നീ ഇനി മുതല് മനയില്
കഴിയണമെന്നില്ല. എവിടെയെങ്കിലും പോയി
ജീവിക്ക്. കള്ളും കുടിച്ച് ലക്കില്ലാതെ വന്നു
കേറാനുള്ള സ്ഥലമല്ല അയ്യങ്കരയില്ലം. പോ പുറത്ത്..!” ‍-
തിരുമേനി പുത്രനുനേരെ നിസ്സഹായനായി നിന്നു ഗര്ജ്ജിച്ചു.
അവനൊന്നും മിണ്ടിയില്ല.
പാടിക്കുറ്റിയമ്മ വാവിട്ടു കരഞ്ഞു.
അച്ഛനെ സമാധാനിപ്പിക്കാനോ അമ്മയുടെ
കണ്ണുനീര് തുടയ്ക്കാനോ അവന് നിന്നില്ല.
അവന്റെ നിശ്ചയദാര്ഢ്യവും കുലുക്കമില്ലായ്മയും
ആ പിതാവിനെ ദു:ഖത്തിലാഴ്ത്തി. എല്ലാ
പ്രതീക്ഷകളും നശിച്ച അവര് തളര്ന്നിരുന്നുപോയി.
മദ്യലഹരിയില് ആടിക്കുഴഞ്ഞു നില്ക്കുന്ന മകനെ
കണ്ടുനില്ക്കാനവര് പ്രാപ്തരല്ലായിരുന്നു. അവര്
തളര്ന്നുങ്ങി.
അന്ത്യയാമം പിറന്നു..
ആ ദമ്പതികള് ഒരു സ്വപ്നത്തിലെന്നപോലെ
കണ്ണുതുറന്നു നോക്കിയപ്പോള് കണ്ട കാഴ്ച അവരെ
അത്ഭുതപ്പെടുത്തി. കൊട്ടിയൂരപ്പന്റെ
നിധിയായ തങ്ങളുടെ മകന് ആയിരം
സൂര്യപ്രഭയോടെ മണിപീഠത്തിലിരിക്കുന്നു. പുഞ്ചിരി
പൊഴിക്കുന്ന ദിവ്യരൂപം! അമ്പും വില്ലും
ധരിച്ചിരിക്കുന്നു. പൊന്ചിലമ്പും അരമണിയും
ആടയാഭരണങ്ങളും അണിഞ്ഞിരിക്കുന്നു.
ബ്രഹ്മതേജസ്സു ജ്വലിക്കുന്ന മുഖം. ഭക്തിപുരസ്സരം
കൈകൂപ്പി നില്ക്കുന്ന ദമ്പതിമാരെ നോക്കി ആ ദിവ്യരൂപന്
പറഞ്ഞു.
“പോകാന് സമയമായി… പോയാലും മറക്കില്ല ഈ
പൊന്മകന്. പിതാക്കള് നിനയ്ക്കുന്ന മാത്രയില്
ഓടിയെത്തും ഞാന്. ജന്മലക്ഷ്യത്തിലേക്കുള്ള
പ്രയാണമാണിനി. അനുഗ്രഹിച്ചു വിടതന്നാലും..”
ഇത്രയും പറഞ്ഞ് ആ അത്ഭുതബാലന് നടന്നകന്നു.
എവിടെ പോകുന്നു..! ആര്ക്കും അറിയില്ല.
മലയും കാടും കടന്നവന് കുന്നത്തൂര്പാടിയിലെത്തി
(പറശ്ശിനിക്കടവെന്നും പാഠഭേദമുണ്ട്). വാസയോഗ്യമായ
പ്രകൃതിരമണീയമായ സ്ഥലം. മൂപ്പത്താറുവര്ഷം
തപം ചെയ്തു ആ മലഞ്ചെരുവില്
മലമക്കളോടൊത്തവന് താമസിച്ചു.
നിയന്ത്രിക്കാനാരുമില്ലാതെ തിന്നും കുടിച്ചും കൂത്താടി
നടന്നു.
ഒരു ദിവസം.
പനങ്കള്ളു കുടിക്കണമെന്നൊരു മോഹമുദിച്ചു.
അടുത്തു കണ്ട പനയില് കയറി കള്ളുംകുടമെടുത്ത്
അവന് വായിലേക്കു കമഴ്ത്തി. മധുരകള്ളിന്റെ സ്വാദില്
അവന് ലഹരികൊണ്ടു. എന്തൊരു സ്വാദ്..!
കുടം കാലിയായപ്പോള് അവനത് പൂര്വ്വസ്ഥിതിയില്
വെച്ച് പട്ടക്കിടയില് ചാരിയിരുന്നു മയങ്ങി.
താഴെ നിന്നാരോ കൂക്കിവിളിക്കുന്നി?
ആരാണത്?
ചെത്തുകാരന് ചന്തന്. അവന് കള്ളെടുക്കുവാനുള്ള
വരവാണ്. പനമുകളില് അപരിചിതനെ കണ്ടപ്പോള്
കൂക്കിവിളിച്ചതാണ്. മുകളില് നിന്നും പ്രതികരണം
ഒന്നുമില്ലാത്തപ്പോള് അവന് കുപിതനായി.
“അഹങ്കാരി താഴെ ഇറങ്ങ്…കള്ളൂകട്ടുകുടിക്കാനുള്ള
അധികാരം ആരാണു നിനക്കു തന്നത്?”
അവന്റെ സിംഹഗര്ജനം ആകാശത്തോളം
മുഴങ്ങിക്കേട്ടു.
പക്ഷേ മുകളിലിരിക്കുന്നവനുണ്ടോ കൂട്ടാക്കുന്നു.
ഇതൊന്നും തന്നെ
ബാധിക്കുന്നതല്ലെന്ന മട്ടിലങ്ങനെ ഗൌരവം
ഭാവിച്ചിരുന്നു.ചന്തന് അവന്റെ ആ ഇരിപ്പത്ര
രസിച്ചില്ല. തന്റെ വാക്കിനു പുല്ലുവില
കല്പിക്കാതെ പനമുകളില് കള്ളും
കട്ടുകുടിച്ചിരിക്കുന്നവനോട് ജ്വലിച്ചുകൊണ്ടവന്
വില്ലെടുത്തു കുലച്ചു. ശരം അവനുനേരെ
ചീറിപ്പാഞ്ഞു.
എന്തൊരത്ഭുതം, ചീറിപ്പാഞ്ഞുവന്ന
ശരത്തെ അവന് കൈകൊണ്ടു
പിടിച്ചെടുത്തു ദൂരേക്കെറിഞ്ഞു.
ശരമയച്ച ചന്തനാവട്ടെ പാറയായി മലര്ന്നടിച്ചു
വീണു. കാതോടുകാതു പകര്ന്ന് ആ വാര്ത്ത
നാടുനീളെയറിഞ്ഞു. ചന്തന്റെ ഭാര്യ
അലമുറയിട്ടുകൊണ്ട് ഓടിവന്നു. പാറയായി മാറിയ
ചന്തനെ പ്രദക്ഷിണം വെച്ച്,
അടുത്തുനില്ക്കുന്ന വൃദ്ധരൂപത്തെ നോക്കി
തൊഴുത് അവള് വിലപിച്ചു.
“എന്റെ മുത്തപ്പാ.. എന്റെ ജീവന്റെ
പാതിയാണിത്… എന്നെ അനുഗ്രഹിക്കൂ.. എന്റെ
ചന്തനെ തിരിച്ചുതരൂ.. എനിക്കു മറ്റാരും തുണയില്ല.”
മുത്തപ്പന് അവളെ അനുഗ്രഹിച്ചു. ചന്തന്
പഴയപടിയായി. അവനെ മുത്തപ്പനെ വന്ദിച്ചു.
ആ കാല്പാദങ്ങളില് നമസ്കരിച്ചു.
“ഇനിമുതല് എനിക്കുവേണ്ടി കള്ളും മീനും
നിവേദ്യമൊരുക്കാന് ഞാന് നിന്നെ
ചുമതലപ്പെടുത്തുന്നു. വിഘ്നം കൂടാതെ
പ്രവര്ത്തിക്കുക, എന്നും എന്റെ
അനുഗ്രഹമുണ്ടാവും.”
…….
അയ്യങ്കരയില്ലത്തിന്റെ പുറത്തളത്തില് നിന്നും
അപ്രതീക്ഷിതമായി പാടിക്കുറ്റിയമ്മയുടെ
ദീനരോധനം ഉയര്ന്നു. ഗ്രാമവാസികള് കൂട്ടമായി അങ്ങോട്ടു
പ്രവഹിച്ചു.
എന്തുപറ്റി?
ആര്ക്കാണാപത്ത്..?
അയ്യങ്കര തിരുമേനി മരണത്തോടു മല്ലിടുകയാണ്.
പാടിക്കുറ്റിയമ്മയ്ക്ക് അതുകണ്ടുനില്ക്കാനുള്ള
ശക്തിയില്ലാതെ തളര്ന്നിരിക്കുകയാണ്. അവര്
കൊട്ടിയൂരപ്പനെ വിളിച്ചുകേണു.
പൊന്മകനെ മനസ്സില് നിരൂപിച്ചു. തനിക്കു
താങ്ങായി ആരുമില്ലാത്തതില് അവര് വ്യസനിച്ചു.
ആ അമ്മയുടെ കണ്ണുനീര് തുടയ്ക്കാന് ജനങ്ങള്
പ്രവഹിച്ചു തുടങ്ങി. പെട്ടന്നൊരു
സൂര്യനുദിച്ചതുപോലെയതാ
പുഞ്ചിരിതൂകിക്കൊണ്ട് തന്റെ
പൊന്മകന് മുമ്പില് നില്ക്കുന്നു. അവര് മകനെ
വാരിപ്പുണര്ന്നു പൊട്ടിക്കരഞ്ഞു. പുത്രന് ആ
അമ്മയുടെ കണ്ണുനീര് തുടച്ച് അവരെ
ആശ്വസിപ്പിച്ചു. അച്ഛനും അമ്മയും
മകനോടൊപ്പം ആ ദിവ്യപ്രകാശത്തില് വിളങ്ങി.
മനയും സര്വസ്വവും ഗ്രാമവാസികള്ക്കു നല്കി ആ
ദമ്പതികള് ജീവന്വെടിഞ്ഞു. മുത്തപ്പന് ദൈവം
ഗ്രാമസംരക്ഷകനായി വാഴ്ത്തപ്പെട്ടു. തെയ്യം
കെട്ടിയാടിയാല് മുത്തപ്പന് അവിടെയെത്തി
ആശ്വസിപ്പിക്കുമെന്നാണു വിശ്വാസം.🙏🏻🙏🏻🙏🏻

 കോലധാരി :മൃദുൽ   മുഴപ്പിലങ്ങാട'

സര്‍പ്പകോപം

സര്‍പ്പകോപം

തലമുറകളായി പിന്തുടരുന്ന സര്‍പ്പ കോപം

ജീവിതത്തില്‍, പ്രതികൂലമായി ബാധിക്കാവുന്ന ധാരാളം ദോഷങ്ങള്‍ ജാതകത്തിലൂടെ നമുക്ക് മനസ്സിലാക്കാം. അവയ്ക്ക് യുക്തമായ പരിഹാരങ്ങളും കാണാം. ദോഷങ്ങളില്‍ ഏറ്റവും ഗൌരവമേറിയത് ഒരു പക്ഷെ സര്‍പ്പ ദോഷമാവും. ദോഷം എന്നതിനേക്കാള്‍ ഗൌരവമേറിയതാണ് സര്‍പ്പശാപം .

സര്‍പ്പങ്ങള്‍ എങ്ങനെ ശപിക്കും. ശാപം എന്നാല്‍ ഒരു തരം പ്രതി പ്രവര്‍ത്തനം ആണ് . മനുഷ്യ൯ ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളിലും, ഈ പ്രതി പ്രവര്‍ത്തനം ഉണ്ട്. നമ്മുടെ മനസ്സിനെ നിരന്തരമായി വിഷമിപ്പിക്കുന്ന ഒരാള്‍ക്കെതിരെ, നമ്മുടെ മനസ്സിലുണ്ടാകുന്ന, വിദ്വേഷം ഒരു നെഗറ്റിവ്വ് ഊര്‍ജ്ജമായി രൂപപ്പെടുകയും, അത് മറ്റേ വ്യക്തിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

മനുഷ്യന് മനസ്സുള്ളതുപോലെ സര്‍പ്പങ്ങള്‍ക്ക് മനസ്സുണ്ടോ ? സത്യത്തില്‍ എനിക്ക് ഉത്തരം അറിയില്ല. എന്റെ നാട്ടില്‍ കാവുകള്‍ ഏറെയുണ്ട്. അതിലേറെ നാഗങ്ങളും. അവിടെ നടക്കുന്ന, ആരാധന സമ്പ്രദായങ്ങളില്‍, ഒരിക്കല്‍ പോലും, നാഗങ്ങളുടെ സാന്നിധ്യം തടസ്സമായിട്ടില്ല. വളരെ ആഗ്രഹിച്ചു നോക്കിയാല്‍ എവിടെയും നാഗത്തെ കാണുകയും ചെയ്യാം .

ഭൂമിയുടെ ആധിപത്യം തന്നെ നാഗങ്ങള്‍ക്കാണ് എന്ന് വിവിധ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെയാവും, വാസ്തുശാസ്ത്രത്തില്‍ മുഹൂര്‍ത്തക്കുറ്റി, സ്ഥാപിക്കുമ്പോള്‍ പോലും നാഗ ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നത്. മറ്റു ദൈവങ്ങളെ ആരാധിക്കുന്ന രീതിയില്‍ നിന്നും ഏറെ വിഭിന്നമാണ് നാഗാരാധന. പുണ്യം ചെയ്ത്‌ പല കുടുംബങ്ങളിലും, ധര്‍മ്മ ദൈവമായി സര്‍പ്പ ദൈവങ്ങള്‍ എത്താറുണ്ട്. ഒരു കാര്യം ഉറപ്പാണ്, ധര്‍മ്മദൈവങ്ങളായ നാഗങ്ങളെ, ആരാധിക്കുന്നതില്‍ പിഴവുപറ്റിയ പല കുടുംബങ്ങളിലേയും, പി൯ തലമുറക്കാരുടെ ജാതകങ്ങളില്‍ സര്‍പ്പദോഷം ഞാ൯ കണ്ടിട്ടുണ്ട്.

ജാതകങ്ങളിലെ, സര്‍പ്പ സ്ഥിതി - പലപ്പോഴും അവിശ്വസനീയമായ ഒരു മു൯കാല ആരാധന ക്രമത്തിലേക്ക് നമുക്കറിയാ൯ പറ്റാത്ത ഒരു കാലത്തിലേക്ക് പലപ്പോഴും എന്നെ കൂട്ടി കൊണ്ടു പോയിട്ടുണ്ട്. മനസ്സിന്റെ ജിജ്ഞാസ കൊണ്ടു പലപ്പോഴും ഞാ൯ ഒരു ജാതകത്തിലെ സര്‍പ്പ സ്ഥിതിയുടെ പുറകെ പോയപ്പോഴൊക്കെയും പണ്ട് എപ്പഴോ പ്രതാപത്തിലായിരുന്ന ഒരു കാവിന്റെ ശുഷ്കിച്ച അവസ്ഥ കാണാനായിട്ടുണ്ട്. അങ്ങോട്ടേയ്ക്ക് എന്നെ നയിച്ച ശക്തി ഏതാണ് എന്ന് ചിന്തിച്ചതില്‍ രണ്ടഭിപ്രായമെനിക്കില്ല നാഗ ദൈവങ്ങള്‍ തന്നെ.

മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എനിക്കറിയില്ല അതെന്നെ വിഷമിപ്പിക്കാറുമില്ല. അതുകൊണ്ടു തന്നെ പറയാം നാഗ ദൈവങ്ങള്‍ സത്യങ്ങളാണ്. നിത്യമായ സത്യം. അതുകൊണ്ട് സര്‍പ്പം നമ്മോടു കാര്യങ്ങള്‍ പറയും. അതിനുള്ള തെളിവും തരും സത്യം. പക്ഷെ ആ അടുപ്പത്തിന് നമ്മുടെ ഭക്തിയുടെ ആഴം ഒരു ഘടകം ആണ്. നല്ല ഭക്തി അതായത്‌ ഭഗവനോട് എത്ര മാത്രം താദ്ദാമ്യം പ്രാപിക്കുന്നുവോ അതനുസരിച്ച് ഈ സത്യങ്ങള്‍ ബോധ്യപ്പെടും.

ജാതകത്തിലെ 6,8,12 ഭാവങ്ങളെ അനിഷ്ട ഭാവങ്ങള്‍ എന്ന്‍ പറയും.

ഇതില്‍ 6 ലോ 12 ലോ നില്‍ക്കുന്ന സര്‍പ്പം, സര്‍പ്പശാപത്തെ കാണിക്കുന്നു. ആ ശാപ കാരണം കണ്ടു പിടിക്കുകയും, പരിഹാരങ്ങള്‍ ചെയ്യേണ്ടതും അത്യാവശ്യമാണ്. അതിന് , പ്രശ്നമാര്‍ഗ്ഗത്തേയും കവിടിയേയും ആശ്രയിക്കണം.

രാഹു ദോഷമുള്ളവര്‍ക്ക്‌, പൊതുവെ, ചര്‍മ്മ സംബന്ധ രോഗങ്ങള്‍ ഉണ്ടാവും. മരുന്നു കൊണ്ടു മാറിയില്ലെങ്കില്‍, ജാതകം പരിശോധിച്ച്, പ്രായശ്ചിത്തങ്ങള്‍ ചെയ്തതിനു ശേഷം ചികിത്സിക്കുന്നതാവും ഉത്തമം. സര്‍പ്പദോഷമുള്ളവര്‍ക്ക്‌ സന്താന ക്ലേശം ഉണ്ടാവുമെന്നതില്‍ തര്‍ക്കം ഇല്ല. നല്ലൊരു ജ്യോതിഷിയെക്കണ്ടു പരിഹാരങ്ങള്‍ ചെയ്യണം. ഗര്‍ഭ വിഷയത്തില്‍ ബീജ ദോഷവും, ക്ഷേത്ര ദോഷവും, പ്രധാനമാണല്ലോ. ഈ രണ്ടു ദോഷങ്ങളും പരിശോധിക്കുന്ന വേളയില്‍ അദൃശ്യമായ സര്‍പ്പ സാന്നിധ്യം നമ്മുക്ക് കാണാം. സര്‍പ്പ ദോഷമുള്ള, സ്ത്രീകളില്‍ ഉദരരോഗം, മാസമുറയിലെ കൃത്യതയില്ലായ്മ , യൂട്രസ് പ്രശ്നങ്ങള്‍ എന്നിവ നിരന്തരം ശല്യപ്പെടുത്തുന്നത് കാണാം.

മേല്പ്പറഞ്ഞ രോഗങ്ങള്‍ എല്ലാം വായിക്കുമ്പോള്‍ തന്നെ സര്‍പ്പദോഷത്തിന്റെ ഗൌരവം, അഥവാ സര്‍പ്പശാപം എത്ര ഗൌരവമായാണ് മനുഷ്യനില്‍ പതിക്കുന്നത് എന്ന് മനസ്സിലാക്കാം.

4 ഭാവത്തിലെ രാഹു, ഉന്നത വിദ്യാഭ്യാസം മുടക്കുക മാത്രമല്ല സ്വാഭാവത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നു. മനസ്സിന്റെ കാരകനാണ് ചന്ദ്ര൯ . ആ ചന്ദ്രനുമായി സര്‍പ്പം അടുത്താല്‍ ജാതക൯ വളഞ്ഞ വഴിയില്‍ മാത്രം ചിന്തിക്കും. പ്രസ്തുതയോഗം മനസ്സിന്റെ താളം തെറ്റിക്കും. തല തിരിഞ്ഞ ചിന്തകള്‍ എന്നു വിശേഷിപ്പിക്കാവുന്നവ , യുക്തി വിരുദ്ധ തീരുമാനങ്ങള്‍ , വിഘടനവാദം എന്നിവ ജാതകന്റെ സ്വാഭാവത്തില്‍ രൂപപ്പെടും. അങ്ങനെയുള്ള ഒരു വ്യക്തി സ്വയം നശിക്കുകയും, തന്നോടു കൂടുന്നവരെ കൂടി നശിപ്പിക്കുകയും ചെയ്യും .അങ്ങനെ ഒരാളെ ജീവിത പങ്കാളിയായിക്കിട്ടിയാലോ ?

ദേവ പ്രതിഷ്ഠയുടെ ഇന്ന ദിശകളില്‍ വീടു വരരുത് എന്നു പറയുമ്പോള്‍, സര്‍പ്പങ്ങളുടെ നാലു ഭാഗത്തും ഒരു പ്രത്യേക അകലം വരെ വീടുകള്‍ വരരുത് . കാരണം നാഗത്തിന്‍ നാലുപാടും ദൃഷ്ടിയുണ്ട്.

പരിശുദ്ധിയുടെ പ്രതീകമാണ് സര്‍പ്പം. അതുകൊണ്ട്- തന്നെയാണ് ദേവാദിദേവനായ മഹാദേവന്റെ കഴുത്തിലെ ആഭരണമായി സര്‍പ്പം വിളങ്ങുന്നതും. ഈ പരിശുദ്ധിക്ക് കോട്ടം വരുന്ന ഒരു പ്രവര്‍ത്തനങ്ങളും, അറിഞ്ഞോ, അറിയാതെയോ ചെയ്യാനിട വന്നാല്‍ സര്‍പ്പ കോപം ഭവിക്കും.

നിഷ്ഠയില്‍ അടിസ്ഥിതമാണ് ജീവിതം. ആ നിഷ്ഠയില്‍, സര്‍പ്പത്തിന്റെ പങ്ക് വളരെ വലുതും. ആയതിനാല്‍ സര്‍പ്പ കോപം വരാതിരിക്കാ൯ ഈശ്വരനോട് പ്രാര്‍ത്ഥിക്കുക. കാരണം തലമുറകളിലൂടെ പകരുന്ന ശാപമാണ് ഫലം. ജാതകത്തില്‍ 7 ആം ഭാവത്തില്‍ നില്‍ക്കുന്ന സര്‍പ്പം സൂചിപ്പിക്കുന്നത്, ആ വ്യക്തിയുടെ കഴിഞ്ഞ ജന്മത്തിലെ മരണം അസ്വാഭാവികം ആയിരുന്നു എന്നത്രേ.രാഹു ബാധാ സ്ഥാനത്ത് നിന്നാല്‍ സര്‍പ്പദോഷം പറയാം.

ഒരു ജാതകത്തിലെ 5 ആം ഭാവം കൊണ്ടാണ്, പൂര്‍വ്വ ജന്മത്തെയും,സന്താനങ്ങളെയും പറ്റി ചിന്തിക്കുന്നത്. ഈ ഭാവത്തില്‍ സര്‍പ്പ സ്ഥിതി വന്നാല്‍ പൂര്‍വ്വ ജന്മത്തില്‍ സര്‍പ്പം ലഗ്നത്തിലായിരുന്നു എന്നു മനസ്സിലാക്കണം. ആ സര്‍പ്പത്തിന്റെ അവസ്ഥയറിഞ്ഞു വേണം പരിഹാരങ്ങള്‍ നിശ്ചയിക്കാ൯.സര്‍പ്പത്തിന്റെ അവസ്ഥ എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത്, പ്രസ്തുത സര്‍പ്പത്തിന് സൂര്യ ബന്ധം വന്നാല്‍ ഉത്തമമായ സര്‍പ്പം എന്നും ചന്ദ്രബന്ധം വന്നാല്‍ അധമ സര്‍പ്പം എന്നും മനസ്സിലാക്കണം. ഉത്തമ സര്‍പ്പദോഷത്തിന് സ്വര്‍ണ്ണ നാഗ രൂപവും, അധമ സര്‍പ്പ കോപത്തിന് വെള്ളി, ചെമ്പ്‌ എന്നീ ലോഹത്തിലുള്ള നാഗരൂപവും, മുട്ടകളുമാണ് പരിഹാരം. അവ എത്ര എണ്ണം വേണം എന്നത്‌ ഒരു ദൈവജ്ജനെക്കണ്ട് തീരുമാനിക്കുന്നതാണ് ഉത്തമം.

രാഹു 4-ല്‍ നിന്നാല്‍ ചിത്ര കുടം കെട്ടിച്ച്, പ്രതിഷ്ഠ കര്‍മ്മങ്ങള്‍ നടത്തേണ്ടതായി വരും. രാഹു ലഗ്നത്തിലോ 7 ലോ നിന്നാല്‍ നൂറും പാലും വഴിപാട് നടത്തണം. 12-ലെ സര്‍പ്പദോഷത്തിന് പുള്ളുവ൯ പാട്ട്, കളം വരച്ച് സര്‍പ്പം തുള്ളല്‍ മുതലായവ ചെയ്യിക്കണം.

സര്‍പ്പക്കാവ് നശിപ്പിക്കുക, അശുദ്ധിയാക്കുക, കാവിലെ മരങ്ങള്‍ മുറിക്കുക, പുറ്റ് നശിപ്പിക്കുക, മുട്ട നശിപ്പിക്കുക, സര്‍പ്പകുഞ്ഞുങ്ങള്‍ക്ക് നാശം വരുത്തുക എന്നിവയാണ് പ്രധാനമായ സര്‍പ്പകോപകാരണങ്ങള്‍ . ഇവയിലേത് ദോഷമാണ് എന്ന്, മനസ്സിലാക്കാ൯ ഉത്തമനായ ഒരു ദൈവജ്ജന് മാത്രമേ കഴിയൂ. അങ്ങനെയുള്ള ദൈവജ്ജ൯ ദോഷങ്ങള്‍ കണ്ടുപിടിക്കുകയും, അതിനുള്ള പരിഹാരങ്ങള്‍ നിശ്ചയിക്കുകയും ചെയ്യും. ശാസ്ത്രത്തില്‍ ഓരോ ദോഷത്തിനും, പ്രത്യേകം പരിഹാരങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. ജാതകത്തില്‍ എല്ലാ പാപഗ്രഹങ്ങളും കേന്ദ്രത്തില്‍ നില്‍ക്കുന്നതിനെ സര്‍പ്പയോഗം എന്നു പറയുന്നു. ജാതക൯ നിര്‍ധനനും, ദിനനും,സ്വാഭാവ ശുദ്ധിയില്ലാത്തവനുമായി ഭവിക്കും. വീടുവയ്ക്കുവാനായി ഉദ്ദേശിച്ച പുരയിടത്തിനെ 9 വീഥിയായി തിരിച്ചാല്‍, അഞ്ചാമത്തെ വീഥിയെ സര്‍പ്പവീഥിയെന്നു പറയുന്നു. ഗൃഹം ഈ വീഥിയില്‍ കയറിയാല്‍ സര്‍പ്പഭയം ആണ് ഫലം.

സര്‍പ്പ ദ്രേക്കാണങ്ങളില്‍ ജനിച്ചവരെ, സൂഷ്മമായി നിരീക്ഷിച്ചാല്‍, അത്ഭുതകരമായ ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. (സര്‍പ്പ ദ്രേക്കാണം - വൃശ്ചികം -1 , കര്‍ക്കിടകം - 2, മീനം - 3 ആം ദ്രേക്കാണം)

ഒരു കാര്യം ദയവായി മനസ്സിലാക്കുക. ഉണ്ട് എന്ന് പറയുന്ന ഒരു കാര്യം തെളിയിക്കേണ്ടുന്നതായ ആവശ്യം ഇല്ല. എന്നാല്‍ ഇല്ല എന്നു പറയുന്ന കാര്യം തെളിയിക്കേണ്ടതായി വരുന്നു. പലപ്പോഴും, അതു പറഞ്ഞ ആളിനായിരിക്കും ആ ബാധ്യത.

സര്‍പ്പതാപം മ൯ ജന്മം ഇവയെല്ലാം തന്നെ ബോധ്യപ്പെടാവുന്ന കാര്യങ്ങളാണ്. പക്ഷെ അതിനും ഒരു ഈശ്വരേശ്ച വേണം. തലമുറകള്‍ക്ക്‌ ശേഷവും നമ്മെത്തേടിയെത്തുന്ന സര്‍പ്പം പോലെ.

തേങ്ങാമുറി എന്ന നാട്ടാചാരം

തേങ്ങാമുറി എന്ന നാട്ടാചാരം

ഭാരതീയാചാരപ്രകാരം ഗണപതിപ്രീതിക്കു ശേഷമാണെല്ലാം. വിഘ്നങ്ങള്‍ മാറുവാനും സര്‍വ്വ സമ്പല്‍സമൃദ്ധിക്കും ഗണപതിയെ വണങ്ങി ഏതുകാര്യവും തുടങ്ങുന്നു.

പമ്പാസ്നാനം കഴിഞ്ഞു മലചവിട്ടാന്‍ തുടങ്ങുന്ന ഭക്തന്‍ ആദ്യം കാണുന്നത് പമ്പാഗണപതിയെയാണ്.

സന്നിധാനത്തില്‍ ഭഗവാന്റെ കന്നിമൂലയില്‍ സകലകല്യാണമൂര്‍ത്തിയായി ഗണപതി ഇരിക്കുന്നു.

അയ്യപ്പദര്‍ശനത്തിനൊരുങ്ങുന്ന ഭക്തന്‍ സ്വഭവനത്തിലും ഗണപതി പ്രീതിവരുത്തേണ്ടതുണ്ട്.

മാലയിട്ട് ഇരുപത്തിയൊന്നാമത്തെ ദിവസം 'തേങ്ങാമുറി' എന്നൊരാചാരമുണ്ട്. മാലയിടുമ്പോള്‍ അയ്യപ്പമന്ത്രം ചൊല്ലികൊടുത്ത ഗുരുസ്വാമിക്കാണിതിന്റെ അവകാശം.

മുറ്റത്ത് പന്തലിട്ട് കുരുത്തോല, മാവില, ആലില എന്നിവ തോരണം ചാര്‍ത്തി കന്നിരാശിഭാഗത്ത് ഗണപതിപീഠവും വയ്ക്കണം. മിഥുനം രാശിയിലോ ഇടവം രാശിയിലോ ശാസ്താപീഠവും വയ്ക്കണം. ഗണപതിപീഠത്തില്‍ ഗണപതിയെ വിധിപ്രകാരം ആവാഹിച്ചിരുത്തി നിവേദ്യം കൊടുത്തതിനുശേഷം ശാസ്താവിനേയും ആവാഹിച്ചിരുത്തി നിവേദ്യം കൊടുക്കുന്നു.

തുടര്‍ന്ന് ഗുരുസ്വാമി ഒരു ദൈവജ്ഞന്റെ സാന്നിദ്ധ്യത്തില്‍ ഗണപതിക്ക്‌ മുന്നില്‍ സര്‍വ്വവിഘ്ന പരിഹാരാര്‍ത്ഥം നാളികേരം മുറിക്കുന്നു.

ഈ ചടങ്ങാണ് 'തേങ്ങാമുറി'. ശേഷം മുറികള്‍ ഗണപതിപീഠത്തിനു  മുമ്പില്‍ മലര്‍ത്തിവെച്ച് വീണ്ടും അതില്‍ വെള്ളമൊഴിച്ച് നിറച്ച് അതില്‍ ചെത്തിപ്പൂവിട്ട് ചുറ്റിച്ച് പൂവടുക്കുന്ന ദിക്കുനോക്കി ഫലം മനസ്സിലാക്കി തടസ്സങ്ങളുണ്ടെങ്കില്‍ അതിനുള്ള പൂജകള്‍ നടത്തുന്നു.

ഇവിടെ ഗണപതിക്കുടച്ച നാളികേരവും നിവേദ്യം വച്ച മലരും ഉണക്കി മലയാത്രയ്ക്കുനേദ്യമായി കൊണ്ടുപോകുന്നു. തേങ്ങാമുറിക്കുശേഷം ഒരു നല്ല കരിങ്കല്ലുകഴുകി പന്തലിനുമുന്നില്‍ സ്ഥാപിക്കുന്നു. ഈ കല്ലില്‍ ഗണപതിയെ സങ്കല്‍പ്പിച്ച് നാളികേരമുടക്കുന്നു.

ഓരോ അയ്യപ്പന്മാരുടെ ഭവനത്തിലും ഇത്തരം ചടങ്ങുകള്‍ നടത്തുകയും അവിടെയെല്ലാം നാടും നഗരവും ഒന്നുചേരുകയും ചെയ്യും.

വ്രതം 30 ദിവസങ്ങള്‍ കഴിയുമ്പോള്‍ സന്നിധാനത്തിലേയ്ക്കുള്ള യാത്രയ്ക്ക് തുടക്കമാകുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പച്ച നെല്ലുകുത്തി എടുത്ത അരി ഉണക്കി അതാണ്‌ കെട്ടിലിടുന്നത്. കൂടാതെ മുദ്രയും നിറയ്ക്കുന്നു. നാളികേരത്തില്‍ ശുദ്ധമായ പശുവിന്‍നെയ്യാണ് മുദ്രയായി നിറയ്ക്കുന്നത്. ഈ നെയ്യ് അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുവാനാണ് നമ്മള്‍ കൊണ്ടുപോകുന്നത്.

വ്രതശുദ്ധികൊണ്ട് പവിത്രീകരിച്ച ആത്മാവിനെ ആചാരനിഷ്ഠകൊണ്ട് ശുദ്ധമാക്കിയ നാളികേരത്തില്‍ നിറച്ച് ഭഗവാനെ അടിമുടി അഭിഷേകം ചെയ്യുന്നതിനായി സമര്‍പ്പിക്കുമ്പോള്‍ മോക്ഷം എന്ന അനന്തമായ സമാധാന ലക്ഷ്യം നമ്മള്‍ സാക്ഷാത്ക്കരിക്കുന്നു.

#ഭാരതീയചിന്തകൾ

ശ്രീഗുരുവായൂരപ്പാ, അവിടുന്നു ജയിച്ചാലും!!

ജയ ജയ ദുര്‍ജയനിര്‍ജരവൈരിജയാര്‍ജ്ജിതനിര്‍ജരകീര്‍ത്തിതതേ...    
ജയ ജയ വഞ്ചുളമഞ്ജുനികുഞ്ജസമഞ്ജസഖേലനലോലമതേ...
ജയ ജയ ധര്‍മ്മസമുദ്ധരണോദ്ധുര, ശര്‍മ്മവിധായകകര്‍മ്മഗുരോ.
ജയജയ ഹേ ഗുരുവായുപുരേശ്വര, ഭക്തമഹേശ്വര, വിശ്വപതേ...
ജയിക്കാന്‍ കഴിയാത്ത അസുരന്മാരെയെല്ലാം ജയിച്ചതുകൊണ്ട് നിത്യനൂതനമായ കീര്‍ത്തിയാര്‍ജ്ജിച്ചവനേ, ജയിച്ചാലും!!
യമുനാതീരത്തിലെ വള്ളിക്കുടിലുകളില്‍ കേളിയാടാന്‍ ഇഷ്ടമുള്ളവനേ, ജയിച്ചാലും!!
ധര്‍മ്മോദ്ധാരണത്തിനുവേണ്ടി അവതാരമെടുത്തവനേ,
ഗീതയിലൂടെ കര്‍മ്മയോഗതത്ത്വം ഉപദേശിച്ച ലോകൈകഗുരോ, ജയിച്ചാലും!
ഭക്തര്‍ക്കു മഹേശ്വരനായ ജഗത്പതേ, ശ്രീഗുരുവായൂരപ്പാ, അവിടുന്നു ജയിച്ചാലും!!

ഓംനമോഭഗവതേവാസുദേവായ!!

ശ്രീ കൃഷ്ണ ഭഗവാനും ഓടക്കുഴലും തമ്മിലുളള ബന്ധം ?

ശ്രീ കൃഷ്ണ ഭഗവാനും ഓടക്കുഴലും തമ്മിലുളള ബന്ധം ?

ഓരോ ശ്രീ കൃഷ്ണ ഭക്തനും, അഥവാ ഭക്തയും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണിത്. ഇക്കാര്യം അറിയില്ലെങ്കില്‍ ഒരു യഥാര്‍ത്ഥ ശ്രീ കൃഷ്ണ ഭക്തന്‍ എന്ന് സ്വയം പറയുവാന്‍ നിങ്ങള്‍ ഒട്ടും യോഗ്യനല്ല എന്ന് തീര്‍ത്തും പറയാം.

ഗോപാലനായ ഭഗവാന്‍ തന്‍റെ ഗോക്കളെ മേയ്ക്കുന്ന സമയത്താണ് ഓടക്കുഴല്‍ വിളിക്കുന്നത്. പശുക്കള്‍ക്ക് സംഗീതം ഇഷ്ടമാണെന്നും; അവര്‍ അത് ആസ്വദിക്കുന്നതിനാല്‍ കൂടുതല്‍ പാല് ചുരത്തുന്നു എന്നും മറ്റും ഈ അടുത്തിടെ മാത്രമാണ് ശാസ്ത്രം കണ്ടെത്തിയത്. ഇതെല്ലാം സര്‍വജ്ഞനായ ഭഗവാന്‍റെ ഓടക്കുഴല്‍ വിളിക്ക് ഒരു കാരണം ആയിരുന്നിരിക്കാം; പക്ഷെ ഇതിനെല്ലാം ഉപരിയായി ലൌകിക ജീവിതത്തില്‍ മാത്രം രമിച്ചു കഴിയുന്ന സാധാരണ മനുഷ്യന്‍റെ മനസ്സിനും ബുദ്ധിക്കും അനായാസേന എത്തിപ്പെടാന്‍ കഴിയാത്ത മഹത്തായ ഒരുപാട് തത്വങ്ങളും ഇതില്‍ അന്തര്‍ലീനമായിരിക്കുന്നു.

ഭഗവാന്‍റെ ഓടക്കുഴല്‍വിളി ശ്രവിക്കുന്ന പശുക്കള്‍ ആ ഓടക്കുഴല്‍വിളി ആസ്വദിച്ചുകൊണ്ട്‌ തന്നെ അവരുടെ എല്ലാ കര്‍മ്മങ്ങളും ചെയ്യുന്നു. അതായത് പുല്ലു തിന്നുന്നു; കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്നു; അരുവിയില്‍ നിന്ന് വെള്ളം കുടിക്കുന്നു; ഇണ ചേരുന്നു; ഇങ്ങനെ ഇവരുടെ എല്ലാ കര്‍മ്മങ്ങളും അവര്‍ ചെയ്യുന്നത് ഭഗവാന്‍റെ ഓടക്കുഴല്‍ വിളി ശ്രവിച്ചുകൊണ്ട്‌; അതില്‍ ശ്രദ്ധിച്ചുകൊണ്ട് തന്നെയാണ്. മാത്രമല്ല, അവരുടെ ശ്രദ്ധ ഈ ഓടക്കുഴല്‍ വിളിയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനാല്‍ എന്ത് കര്‍മ്മം ചെയ്യുമ്പോഴും അവര്‍ ആ നാദത്തിന്‍റെ അതിര്‍ത്തിവിട്ട് മറ്റെവിടേയും പോകുന്നില്ല. അക്കാരണത്താല്‍ തന്നെ അവര്‍ സര്‍വ്വഥാ ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ സംരക്ഷണ വലയത്തില്‍ ആയിരിക്കുകയും ചെയ്യും.

ഇനി ഏതെങ്കിലും ഒരു പശു; ഈ നാദം ശ്രദ്ധിക്കാതെ, തന്‍റെ ഇഷ്ടത്തിന്; ഈ നാദത്തിന്‍റെ അതിര്‍ത്തി വിട്ടു പുറത്ത് പോയി എന്നിരിക്കുക. എന്ത് സംഭവിക്കും? ഒരിക്കലും തിരിച്ച് ഭാഗവാനിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത രീതിയില്‍ ഒരുപാട് കാലം ഒറ്റപ്പെട്ട് അലയേണ്ടി വന്നേക്കാം. അതിനിടെ മറ്റു ക്രൂര മൃഗങ്ങളോ മനുഷ്യരോ ആക്രമിച്ചു കൊന്നു എന്നും വരാം. ഏതായാലും അപകടം ഉറപ്പ്.

ഒമ്പത് ദ്വാരങ്ങള്‍ ആണ് ഒരു ഓടക്കുഴലില്‍ ഉള്ളത്. മനുഷ്യ ശരീരത്തിലും ഈ ഒമ്പത് ദ്വാരങ്ങള്‍ ഉണ്ട്. "നവദ്വാരേ പുരേ ദേഹി" അഥവാ ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഒരു പുരത്തില്‍ അഥവാ പട്ടണത്തില്‍ ദേഹി അഥവാ ആത്മാവ് വസിക്കുന്നു എന്ന് ഭഗവാന്‍ ശ്രീ കൃഷ്ണന്‍ ഭഗവദ് ഗീതയില്‍ പറയുന്നു. ഒമ്പത് ദ്വാരങ്ങള്‍ ഉള്ള ഓടക്കുഴല്‍ മനുഷ്യ ശരീരത്തിന്‍റെ പ്രതീകം ആണ്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആത്മാവായി, അതില്‍ കുടികൊള്ളുന്നു. പ്രണവമാകുന്ന ഓംകാരനാദം ആണ് ഭഗവാന്‍റെ ഓടക്കുഴല്‍ വിളി. ബ്രഹ്മത്തിന്‍റെ അഥവാ ഈശ്വരന്‍റെ അടയാളമായ ഓംകാര നാദത്തില്‍ ശ്രദ്ധയെ ഉറപ്പിച്ചുകൊണ്ട്‌ വേണം; നാം ഏതു കര്‍മ്മവും അനുഷ്ടിക്കുവാന്‍...,. അങ്ങിനെ എപ്പോഴും ഭഗവാനില്‍ ശ്രദ്ധയുള്ള സുകൃതികളായ മനുഷ്യര്‍ സദാ ഓടക്കുഴല്‍ വിളി നാദത്തിന്‍റെ അതിര്‍ത്തിയ്ക്കുള്ളില്‍ മേയുന്ന പശുക്കളെപ്പോലെ എപ്പോഴും ഭഗവാന്‍റെ സംരക്ഷണ വലയത്തില്‍ ആയിരിക്കും. അല്ലാത്തവര്‍ ഭഗവാനില്‍ നിന്നും വേര്‍പ്പെട്ട് അനേക ജന്മങ്ങള്‍ അലയേണ്ടി വന്നേക്കാം; മാത്രമല്ല അവര്‍ എന്നും അപകടങ്ങളിലും ചതിക്കുഴികളിലും തുടര്‍ച്ചയായി അകപ്പെട്ടുകൊണ്ടേ ഇരിക്കുകയും ചെയ്യും.

ശ്രീ കൃഷ്ണ ഭഗവാനെ നാം പൂജാ മുറിയിലോ; ക്ഷേത്രങ്ങളിലോ പ്രതിഷ്ഠിക്കേണ്ട ആവശ്യം തന്നെയില്ല. കാരണം ആത്മാവായി നമ്മില്‍ സ്ഥിതി ചെയ്യുന്ന ഭഗവാനെ നാം എവിടെ പ്രതിഷ്ഠിക്കാന്‍? പക്ഷെ നാം ആരും ആ ഭഗവാനെ അറിയുന്നില്ല എന്നതല്ലേ സത്യം ? ആ ഭഗവാനെ അറിയുവാനും; സക്ഷാത്കരിക്കുവാനും എന്താണ് മാര്‍ഗ്ഗം ? ഭഗവാന്‍റെ ഓടക്കുഴല്‍ വിളിയായ പ്രണവനാദത്തെ സദാ സ്മരിക്കുക, ആ പ്രണവ നാദത്തില്‍ മാത്രം ശ്രദ്ധയോട് കൂടി സര്‍വ്വ കര്‍മ്മങ്ങളും അനുഷ്ഠിക്കുക. കേവലം നാല്‍ക്കാലികളായ ഭഗവാന്‍റെ പശുക്കള്‍ക്ക് കഴിയുന്ന കാര്യങ്ങള്‍ മനുഷ്യരായ നമുക്ക് കഴിയില്ല എന്നുണ്ടോ? ഇനി അഥവാ തുടക്കത്തില്‍ ഇതിനു നിങ്ങള്‍ക്ക് കഴിയുന്നില്ല എങ്കില്‍ ഭഗവാനെ മൂര്‍ത്തീ രൂപത്തില്‍ ആരാധിക്കാവുന്നതാണ്. പക്ഷെ മൂര്‍ത്തി ഉപാസന ഭക്തിയിലേക്കുള്ള ആദ്യത്തെ ഒരു പടി മാത്രമാണ് എന്നറിയുക. പക്ഷെ ഏതെങ്കിലും വിവരദോഷികള്‍ പറയുന്നത് കേട്ട് വിഗ്രഹത്തില്‍ നിന്നും ''ഓടക്കുഴല്‍"'' എടുത്തു മാറ്റുന്നത് പോലെയുള്ള അന്ധവിശ്വാസങ്ങളും വിഡ്ഢിത്തരങ്ങളും ചെയ്യാതിരിക്കുക. അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല എന്ന് മാത്രമല്ല; സര്‍വ്വനാശം സംഭവിക്കുകയും ചെയ്തേക്കാം. ഓടക്കുഴല്‍ ഇല്ലാത്ത ശ്രീ കൃഷ്ണവിഗ്രഹം അപൂ൪ണ്ണമാണ്. അതുപോലെ നിങ്ങളുടെ ജീവിതവും എല്ലാ കര്‍മ്മങ്ങള്‍ തന്നെയും അപൂര്‍ണ്ണമാകാനേ സാദ്ധ്യതയുള്ളൂ. അതിനാല്‍ അങ്ങിനെയുള്ള വിഡ്ഢിത്തരങ്ങള്‍ ചെയ്യുന്നതിലും ഭേദം വിഗ്രഹം തന്നെ വേണ്ട എന്ന് വെക്കുന്നതാണ്. മനസ്സിന് ഒട്ടും ഏകാഗ്രത ഇല്ലാത്ത വ്യകതികള്‍ക്ക് മാത്രമേ ഒരു വിഗ്രഹം ആവശ്യമായി വരുന്നുള്ളൂ. വിഗ്രഹം ഒരു അടയാളം മാത്രമാണ്; അതുമായി ഈശ്വരന് യാതൊരു ബന്ധവുമില്ല എന്ന് അറിയുക.

മുകളില്‍ ചുരുക്കി വിവരിച്ച കാര്യങ്ങള്‍ താഴെപ്പറയുന്ന ശ്രീമദ് ഭഗവദ് ഗീതയിലെ ശ്ലോകങ്ങളുമായി താരതമ്യം ചെയ്ത്, മനനം ചെയ്ത് മനസ്സില്‍ ഉറപ്പിക്കുക.

ശ്രീമദ് ഭഗവദ് ഗീത 9 - 27&28 :

 ഹേ കുന്തീപുത്രാ, നീ എന്ത് ചെയ്യുന്നുവോ; എന്ത് ഭക്ഷിക്കുന്നുവോ; എന്ത് ഹോമിക്കുന്നുവോ; എന്ത് കൊടുക്കുന്നുവോ; എന്തിനു വേണ്ടി തപസ്സു ചെയ്യുന്നുവോ; അതെല്ലാം എന്നില്‍ അര്‍പ്പണ ബുദ്ധിയോടു കൂടി; ശ്രദ്ധയോട് കൂടി ചെയ്യുക. ഇപ്രകാരമായാല്‍ പുണ്യ-പാപ ഫലരൂപത്തിലുള്ള കര്‍മ്മവാസനാ ബന്ധനങ്ങളില്‍ നിന്ന് മുക്തനായി; യോഗ യുക്തനായി പരമാത്മാവായ എന്നെ നീ പ്രാപിക്കും.

ദക്ഷപുത്രിമാരുടെ വംശവര്‍ണ്ണന – ഭാഗവതം (137)

ദക്ഷപുത്രിമാരുടെ വംശവര്‍ണ്ണന – ഭാഗവതം (137)

അര്യമ്ണോ മാതൃകാ പത്നീ തയോശ്ചര്‍ഷണയഃ സുതാഃ
യത്ര വൈ മാനുഷീ ജാതിര്‍ ബ്രഹ്മണാ ചോപകല്‍പിതാഃ (6-6-42)

ശുകമുനി തുടര്‍ന്നുഃ

അതിനുശേഷം ദക്ഷനും അസികിനിക്കും അറുപതു പുത്രിമാരുണ്ടായി. അതില്‍ പത്തുപേര്‍ ധര്‍മ്മരാജാവിനേയും പതിമൂന്ന് പേര്‍ കശ്യപനേയും ഇരുപത്തിയേഴുപേര്‍ ചന്ദ്രനേയും രണ്ടുപേര്‍ വീതം ഭുതന്‍, അംഗിരന്‍, കൃഷ്വസ്വന്‍ എന്നിവരേയും ബാക്കിയുളളവര്‍ താര്‍ക്ഷ്യനേയും വിവാഹം കഴിച്ചു. അവരുടെ പരമ്പരകളാണ്‌ വിശ്വം മുഴുവന്‍ ജീവനിബിഢമായത്‌.

ഭാനു, ലമ്പന്‍, കുകുഭ, ജാമി, വിശ്വന്‍, സാദ്ധ്യ, മരുത്‌വതി, വാസു, മുഹുര്‍ത, സങ്കല്‍പ എന്നിവര്‍ ധര്‍മ്മരാജന്റെ ഭാര്യമാര്‍. ഭാനുവിന്റെ പൗത്രനാണ്‌ ഇന്ദ്രസേനന്‍. ലമ്പയുടെ മകന്‍ വിദ്യോതന്‍ മേഘങ്ങള്‍ക്ക്‌ ജന്മം കൊടുത്തു. കുകുഭിന്റെ മകന്‍ സങ്കടന്‍ കോട്ടകള്‍ ഉണ്ടാക്കി. ജാമിയുടെ പുത്രനായ സ്വര്‍ഗ്ഗന്റെ പുത്രനായി നന്ദി പിറന്നു. വിശ്വയില്‍നിന്നും വിശ്വദേവരും, സാദ്ധ്യയില്‍ സാദ്ധ്യയും, സാദ്ധ്യയില്‍ അര്‍ത്ഥസിദ്ധിയും, മരുത്വവതിയില്‍ മരുതവാനും ജയന്തനും (ഭഗവദവതാരം) ഉണ്ടായി. മുഹുര്‍ത, ദിനങ്ങളെ നാല്‍പ്പത്തിയെട്ട്‌ മിനുട്ടുകളായിത്തിരിക്കുന്ന വിഭജനമുണ്ടാക്കി. സങ്കല്‍പ്പയില്‍നിന്നും ചിന്തകളുണ്ടായി. കാമം ചിന്തയില്‍നിന്നും ജനിച്ചു. അഷ്ടവസുക്കള്‍ (ദ്രോണന്‍, പ്രാണന്‍, ധ്രുവന്‍, അര്‍ക്കന്‍, അഗ്നി, ദോഷ, വസു,വിഭാവസു) വസുവില്‍ ജനിച്ചു. അവരുടെ പരമ്പരകളായി നഗരങ്ങള്‍, പട്ടണങ്ങള്‍, ജീവഗുണങ്ങള്‍ വികാരങ്ങള്‍ എന്നിങ്ങനെയെല്ലാം സൃഷ്ടികളുണ്ടായി.

ഭൂതനില്‍ നിന്നും സ്വരൂപയില്‍ നിന്നും പതിനൊന്ന് രുദ്രന്മ‍ാര്‍ പിറന്നു. രൈവതന്‍, അജന്‍, ഭാവന്‍, ഭീമന്‍, വാമന്‍, ഉഗ്രന്‍, വൃഷാകവി, അജൈകപത്, അഹിര്‍ഭുധ്ന്യ, ബഹുരൂപ, മഹാന്‍ എന്നിവര്‍. ഭൂതന്റെ മറ്റൊരു ഭാര്യയില്‍ രുദ്രരുടെ പാര്‍ഷദന്മ‍ാര്‍ ജനിച്ചു. അംഗിരനും സ്വാധയും പിതൃക്കളെ അവരുടെ മക്കളായി ദത്തെടുത്തു. വിനത കദ്രു, പതംഗി, യാമിനി എന്നിവര്‍ തര്‍ക്ഷ്യന്റെ ഭാര്യമാര്‍. വിനതയില്‍ ഭഗവല്‍വാഹനമായ ഗരുഡനും പ്രഭാതവും പിറന്നു. കദ്രുവില്‍നിന്നും സര്‍പ്പങ്ങള്‍ ഉണ്ടായി. കൃഷവന്‌ തന്റെ ആദ്യഭാര്യയായ അര്‍ചിയില്‍ കൃഷാസ്വന്‍ ഉണ്ടായി. വേദശിരന്‍, ദേവലന്‍, വയുനന്‍, മനു എന്നിവര്‍ ധീഷ്ണയില്‍ നിന്നുമുണ്ടായി.

സോമന്‍(ചന്ദ്രന്‍) ഇരുപത്തിയേഴ്‌ നക്ഷത്രസമൂഹങ്ങളെ വിവാഹം ചെയ്തു. അതില്‍ രോഹിണിയോട്‌ പ്രതിപത്തി കൂടുതലുണ്ടായതുകൊണ്ട്‌ സോമന്‌ ദക്ഷന്റെ ശാപമേല്‍ക്കാനിടയായി. എങ്കിലും ദക്ഷനെ പ്രസാദിപ്പിച്ച്, സോമന്‍ ശാപപരിഹാരവും നേടി. വൃദ്ധിക്ഷയങ്ങള്‍ അങ്ങനെയുണ്ടായി. അദിതി, ദിതി, ദനു കാസ്ത, അരിഷ്ട, സുരസ, ഇള, മുനി ക്രോധാസ്വാ, താമ്‌ര, സുരഭി, സരമ, തിമി എന്നിവര്‍ കശ്യപന്റെ ഭാര്യമാര്‍. അവരാണ്‌ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക്‌ ജന്മമേകിയത്‌. തിമിയില്‍നിന്നും ജലജീവികളുണ്ടായി. സരമയില്‍നിന്നും വന്യമൃഗങ്ങളുണ്ടായി. സുരഭിയില്‍നിന്നുമാണ്‌ പോത്ത്, എരുമ എന്നിവയുണ്ടായത്‌. വന്യപക്ഷികള്‍ ഉണ്ടായത്‌ താമരയില്‍നിന്നുമാണ്‌. അപ്സരസ്ത്രീകള്‍ മുനിയില്‍നിന്നും, ഇഴജന്തുക്കള്‍ ക്രോധവസ്വയില്‍നിന്നും ഉണ്ടായി. ഇലയില്‍നിന്നു്‌ പച്ചക്കറികള്‍, സുരസയില്‍ നിന്നു്‌ രാക്ഷസന്മ‍ാര്‍ അരിഷ്ടയില്‍ നിന്നും സ്വര്‍ഗ്ഗഗായകര്‍ എന്നിവരുണ്ടായി. കാസ്തയില്‍ നിന്നും ഒറ്റക്കുളമ്പുളള മൃഗങ്ങള്‍ ഉണ്ടായി. യുദ്ധവീരന്മ‍ാരായ ദാനവര്‍ ദനുവില്‍നിന്നുണ്ടായി. അതിലൊരാളായ വിപ്രചിത്തി നൂറ്റിയൊന്നു പുത്രന്മ‍ാര്‍ക്ക്‌ ‍ജന്മം നല്‍കി. അതില്‍ രാഹു ചിരഞ്ജീവിയായി. ബാക്കിയുളളവര്‍ കേതുവും (ഉല്‍ക്കകള്‍). വിധാതന്‍, അര്യമാന്‍, പൂഷന്‍, ത്വഷ്ടാന്‍, സവിതാന്‍, ഭഗ്ന, ധാതാന്‍, വിധാതാന്‍, വരുണന്‍, മിത്രന്‍, ശക്രന്‍ വാമനന്‍ എന്നിവരാണ്‌ ആദിത്യന്മ‍ാര്‍. അദിതിപുത്രന്മ‍ാരായ ഇവര്‍ ദേവന്മ‍ാരത്രേ. വിവസ്വന്‌ സാംജനായില്‍ ശ്രദ്ധാദേവനും, യമയില്‍ യമിയും, ഛായയില്‍ സനൈശ്യരയും, സാവരണിയും ഉണ്ടായി. ആര്യമയ്ക്ക്‌ ചര്‍ഷണിയെന്ന പേരില്‍ അറിയപ്പെടുന്ന ആണ്‍മക്കള്‍ മാതൃകയിലുണ്ടായി. അവരില്‍ വിജ്ഞാനമുണ്ടായിരുന്നു. സൃഷ്ടാവ്‌ മനുഷ്യരാശിയെ ഉരുത്തിരിച്ചെടുത്തത്‌ ഇവരില്‍നിന്ന‍ാണ്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

നരസിംഹം

നരസിംഹം

ഹൈന്ദവ ഐതിഹ്യ പ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിം‌ഹം. മഹാവിഷ്ണു കൃതയുഗത്തിൽ നാലവതാരങ്ങൾ എടുത്തു. അതിൽ അവസാനത്തെ അവതാരമാണ് നരസിംഹം. പ്രഹ്ലാദനെ രക്ഷിക്കുവാനും ഹിരണ്യാകശിപുവിനെ നിഗ്രഹിക്കാനുമായി മഹാവിഷ്ണു നരസിംഹാവതാരം എടുത്തു എന്ന് ഭാഗവതത്തിൽ പറയുന്നുണ്ട്. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് താഴെ പറയുന്ന മട്ടിലേ തന്റെ മരണം ആകാവൂ എന്ന വരം വാങ്ങി.
മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്
ആയുധങ്ങൾ കൊണ്ട് തന്നെ കൊല്ലരുത്
രാവോ പകലോ തന്നെ കൊല്ലരുത്
ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത്
ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഹിരണ്യകശിപു പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. പരാജിതനായ ഹിരണ്യകശിപു ക്രോധം പൂണ്ട് പ്രഹ്ലാദനോട് വിഷ്ണുവിനെ കാട്ടിത്തരാൻ ആവശ്യപ്പെട്ടു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന­് പ്രഹ്ലാദൻ അറിയിയ്ക്കുകയും അനന്തരം തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു. സന്ധ്യക്ക് തന്റെ മടിയിൽ കിടത്തി നഖങ്ങൾ കൊണ്ട് മനുഷ്യനോ മൃഗമോ അല്ലാത്ത നരസിംഹം ഹിരണ്യകശിപു വധം നടത്തി. ശേഷം ശാന്തനായ നരസിം‌ഹമൂർത്തി പ്രഹ്ലാദനെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി.

Tuesday, September 27, 2016

മണ്ണാറശാലയിലെ ആയില്യ മഹോത്സവം



ലോക പ്രശസ്ത നാഗരാജാ ക്ഷേത്രങ്ങളില്‍ ഒന്നായ മണ്ണാറശാലയിലെ ആയില്യ മഹോത്സവം ഇപ്പോള്‍ ആഘോഷിക്കുകയാണല്ലോ. 

നാഗദൈവങ്ങളെ ദര്‍ശിച്ച് വലിയമ്മയുടെ അനുഗ്രഹം നേടാന്‍ ജനസഹസ്രങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മണ്ണാറശാലയെ നമുക്ക് അടുത്തറിയാം.


സമാനതകളില്ലാത്ത പുണ്യഭൂമിയായ മണ്ണാറശാല നാഗചൈതന്യത്തിന്റെ പ്രഭവ കേന്ദ്രം കൂടിയാണ്. ഐതിഹ്യവും ചരിത്രവും ഇഴചേര്‍ന്നു കിടക്കുന്നതാണ് മണ്ണാറശാല നാഗരാജ ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്താണ് മണ്ണാറശാല. തിരുവനന്തപുരം എറണാകുളം ദേശീയപാതയില്‍ ഹരിപ്പാട്ടു നിന്നും രണ്ടു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണു ക്ഷേത്രം. മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രം ലോകോത്തര നാഗാരാധന കേന്ദ്രം കൂടിയാണ്.
മനുഷ്യന്‍ ഒരുപക്ഷേ ഏറ്റവും ഭയപ്പെടുന്ന ഒരു ജീയാണ് പാമ്പ്. സര്‍പ്പാരാധന ഒരു പാരമ്പര്യമായി കൊണ്ടുനടന്ന നമ്മപടെ സമൂഹത്തിന് മണ്ണാറ ശാലയെ ഒരിക്കലും വിസ്മരിക്കാന്‍ പറ്റില്ല. ഈ സര്‍പ്പാരാധനയിലൂടെ ഒരു പ്രകൃതി സംരക്ഷണം പോലും നടക്കുന്നു. കാവുകളും സര്‍പ്പക്കാവുകളും അന്യമാകുന്ന ഇക്കാലത്ത് മണ്ണാറ ശാല ഒരു വിസ്മയം തന്നെ.
സര്‍വം സഹയായ അമ്മയാണ് മണ്ണാറശാല ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി. മരണമില്ലാത്ത അനന്തനും നാഗരാജാവും സര്‍പ്പയക്ഷിയും നാഗയക്ഷിയും നാഗചാമുണ്ഡിയുമെല്ലാം ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി ഇവിടെ വസിക്കുന്നു.
മണ്ണാറശാലയുടെ ഐതിഹ്യം കേരളോത്പത്തി കഥയുമായി ബന്ധപ്പെട്ടവയാണ്. പരശുരാമന് കേരളം സൃഷ്ടിച്ച ശേഷം പരദേശങ്ങളില്‍ നിന്നു ബ്രാഹ്മണരെ ഇവിടെ കൊണ്ടുവന്നു പാര്‍പ്പിച്ചു. സര്‍പ്പങ്ങള്‍ നിറഞ്ഞിരുന്നതിനാലും ഉപ്പുരസം അധികരിച്ചിരുന്നതിനാലും മനുഷ്യവാസം അസാധ്യമായി. ശിവന്റെ നിര്‍ദേശ പ്രകാരം സര്‍പ്പരാജാവായ വാസുകിയെ പരശുരാമന്‍ തപസു ചെയ്ത് പ്രത്യക്ഷപ്പെടുത്തി വാസുകിയുടെ നിര്‍ദേശപ്രകാരം സര്‍പ്പങ്ങള്‍ ജലത്തിലെ ഉപ്പു നീക്കി ബ്രാഹ്മണാധിവാസം സാധ്യമാക്കി.
മനുഷ്യര്‍ക്ക് ഉപദ്രവമുണ്ടാകാത്ത വിധം സര്‍പ്പങ്ങളെ കാവുകളുണ്ടാക്കി പാര്‍പ്പിച്ച് പൂജിക്കുകയും ആരാധിക്കുകയും ചെയ്താല്‍ നാടിനും ജനതയ്ക്കും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്ന വാസുകി അരുളിപ്പാട് നല്‍കി.വാസുകിയുടെ അരുളിപ്പാട് യാഥാര്‍ഥ്യമാക്കാന്‍ അനുയോജ്യമായ പ്രദേശം തേടി പരശുരാമന്‍ യാത്ര തുടര്‍ന്നു. പൂവിട്ട മന്ദാരം കാറ്റിലിളകുന്ന ഒരു കാനനപ്രദേശം കണ്ടെത്തി. ഇവിടമാണ് മന്ദാരശാല.

മഹാഭാരതത്തിലെ ഖാണ്ഡവ വനമായി കരുതുന്ന, പത്തിയൂര്‍ മുതല്‍ കുട്ടനാട് വരെയുള്ള വനപ്രദേശം അക്കാലത്ത് അഗ്‌നി ബാധയേറ്റ്് വെന്തെരിഞ്ഞു. തീജ്വാലകള്‍ മന്ദാരശാലയുടെ അതിരുകള്‍ വരെയെത്തി. പൊള്ളലേറ്റ നാഗങ്ങളെ, സന്താന സൗഭാഗ്യമില്ലാത്തതിനാല്‍ അതീവ ദുഃഖിതയായി കഴിഞ്ഞിരുന്ന ബ്രാഹ്മണപത്‌നി പാല്, തേന്, കരിക്കിന്‍ വെള്ളം മഞ്ഞള്‍പൊടി എന്നിവ തൂകി രക്ഷപെടുത്തുകയും ഇവിടം വെള്ളം കോരിയൊഴിച്ച് തണുപ്പിക്കുകയും ചെയ്തു. ഇങ്ങനെ മന്ദാരശാല മണ്ണാറശാലയായെന്നും മണ്ണാറിയശാല മണ്ണാറശാലയായെന്നും ഐതിഹ്യത്തില്‍ പരാമര്‍ശമുണ്ട്.
മൂര്‍ത്തിത്രയ രൂപിയായ വാസുകിയെ സര്‍പ്പയക്ഷി, നാഗയക്ഷി എന്നീ കളത്രങ്ങളോടും നാഗചാമുണ്ഡി എന്ന ഭഗിനിയോടും പരിവാരങ്ങളായ നാഗങ്ങളോടും കൂടി ഇവിടെ പ്രതിഷ്ഠിച്ചു. ഇരിങ്ങാലക്കുട ഗ്രാമത്തില്‍ നിന്നും പണ്ഡിതനായ ഒരു ബ്രാഹ്മണനെ പരശുരാമന്‍് നാഗപൂജയ്ക്കായി നിയോഗിക്കുകയും പൂജാമന്ത്രങ്ങളും ക്രമങ്ങളും കൈമാറുകയും ചെയ്തു. മണ്ണാറശാല ക്ഷേത്രത്തിനു സമീപം ഈ ബ്രാഹ്മണന്‍ താമസിച്ചിരുന്ന എരിങ്ങാടപ്പള്ളി ഇല്ലം ഇപ്പോഴുമുണ്ട്.
ഇരിങ്ങാലക്കുടയിലേതുപോലെ പിന്നീട് ബ്രാഹ്മണന്‍ സര്‍പ്പസ്ഥാനത്തിനു സമീപം ഗൃഹം വെച്ച് കുടുംബ സമേതം താമസമായി. ഇതാണ് ഇപ്പോഴത്തെ മണ്ണാറശാല ഇല്ലം. ബ്രാഹ്മണന്റെ പരമ്പരയിലെ ഒരമ്മ കാട്ടുതീയില്‍ പെട്ട നാഗങ്ങളെ രക്ഷിച്ച അതീവ പുണ്യ പ്രവൃത്തി ചെയ്തതിനാല്‍ അമ്മയുടെ മകനായി അഞ്ചു തലകളോടു കൂടിയ ഒരു സര്‍പ്പശിശുവും ഒരു മനുഷ്യശിശുവും ജനിച്ചു. സര്‍പ്പശിശു നാഗരാജാവായി നിലവറ പൂകുകയും മനുഷ്യശിശു ഗൃഹസ്ഥാശ്രമിയുമായി. 

നിലവറയിലെ മുത്തശ്ശനെന്ന് ഇല്ലത്തുള്ളവര്‍ ഭക്ത്യാദരവോടെ വിളിക്കുന്ന നാഗരാജാവിന്റെ അഭീഷ്ട പ്രകാരമാണ് അതതു കാലത്ത് മൂപ്പുള്ള അമ്മ ഇവിടെ മുഖ്യ പൂജാരിണിയായത്. ഇതും മണ്ണാറശാലയ്ക്കു മാത്രമുള്ള അപൂര്‍വതയാണ്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിന്റെ പത്‌നിയാണ് അമ്മ സ്ഥാനത്തെത്തുന്നത്.
കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യ ദിവസങ്ങളും മഹാശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങള്‍. 


ഉരുളി കമിഴ്ത്ത്

മണ്ണാറശാലയ്ക്കു മാത്രം കാണുന്ന സവിശേഷമായ വഴിപാടാണ് ഉരുളി കമഴ്ത്ത്. സന്താന ഭാഗ്യമില്ലാത്ത ദമ്പതികള്‍ ഇവിടെയെത്തി ഉരുളിയുമായി ക്ഷേത്രപ്രദക്ഷിണം നടത്തി നടയ്ക്കു വയ്ക്കണം. വലിയമ്മ ഇത് നിലവറയില്‍ കമഴ്ത്തും. ഇതിനുളളില്‍ സര്‍പ്പം തപസിരിക്കുന്നതായാണു വിശ്വാസം. കുട്ടിയുണ്ടായി ആറു മാസത്തിനു ശേഷം കുട്ടിയുമായെത്തി ഉരുളി നിവര്‍ത്തണമെന്നാണു വിധി. ആയിരക്കണക്കിനു ഭക്തരാണ് ഉരുളി കമഴ്ത്തലിനായി മണ്ണാറശാലയില്‍ എത്തുന്നത്.
മുത്തശനെന്നും അപ്പൂപ്പനെന്നും വിളിക്കപ്പെടുന്ന അഞ്ചു ശിരസുള്ള നാഗഭഗവാന്റെ വിഹാരകേന്ദ്രമായി ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് അപ്പൂപ്പന്‍ കാവ് സ്ഥിതിചെയ്യുന്നു.
സര്‍പ്പം പാട്ടും തുള്ളലും ഇവിടത്തെ പ്രധാന ആരാധനയാണ്. ഇല്ലത്തിന്റെ തെക്കേ മുറ്റത്ത് ഓരോ 41 വര്‍ഷം കൂടുമ്പോഴുമാണ് സര്‍പ്പം പാട്ടു നടത്തുന്നത്.
ആയില്യ പൂജയും വളരെ പ്രധാനമാണ്. അതീവ പ്രാധാന്യമുള്ള ആയില്യംപൂജ നടത്താന്‍ വലിയമ്മയ്ക്കു മാത്രമാണ് അവകാശം. 


ഫോണ്‍: 04792413214, 2160300

മണ്ണാറ ശാല

മണ്ണാറ ശാല


ആലപ്പുഴ ജില്ലയില്‍ കാര്‍ത്തിക പ്പള്ളി താലൂക്കില്‍ ഹരിപ്പാട് നിന്നും ഏകദേശം 3 കി.മീ വടക്ക് പടിഞ്ഞാര്‍ ആയിട്ട് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പ്രധാന പ്രതിഷ്ഠ വാസുകിയും സര്‍പ്പ യക്ഷിയുമാണ് കിഴക്കോട്ടാണ് ദരശനം.തപസ്സില്‍ പ്രസാദിചു പ്രത്യക്ഷനായ ശ്രീ നാഗരാജാവിനെ പര ശുരാമന്‍ പ്രതി ഷ്ടിച്ചത് ഇവിടെയാണ് .കാവുകളും ,കുളങ്ങളും,ചിത്രകൂടങ്ങളും നിറഞ്ഞ മണ്ണാര ശാല .ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത്‌ കരിങ്കല്ല് കൊണ്ട് തീര്‍ത്ത രണ്ടു ഉപ ക്ഷേതങ്ങളുണ്ട് .ഒന്ന് നാഗരാജവിന്റെ മറ്റൊരു രാജ്ഞ്ഞിയായ് നാഗ യക്ഷി യമ്മയും ,സഹോദരി നാഗ ചാമുണ്ഡിയും കുടികൊള്ളുന്നു.നാഗ ചാമുണ്ഡി ചിത്രകൂടത്തിലാണ് .ഇവിടെ പൂജയോന്നുമില്ല. ക്ഷേത്രാതിലെ ഇല്ലത്തു നിലവറയ്ക്കകത്തു പഞ്ച മുഖ നാഗമായ അനന്തന്‍ കുടികൊള്ളുന്നു. ഇല്ലത്തെ വല്യമ്മ യാണ് പൂജ നടത്തുന്നത്. അതും വര്‍ഷത്തില്‍ ഒന്ന് മാത്രം .അനന്തനെ ആദരവോടെ അപ്പൂപ്പനെന്നും പറയും .നിലവറയോടു അടുത്തുള്ള കാടിന് അപ്പൂപ്പന്‍ കാവെന്നും പറയുന്നു. ഇതിനോട് ചേര്‍ന്ന് തന്നെ ശാ സ്താവ് ,ഭദ്രകാളി എന്നീ ക്ഷേത്രങ്ങള്‍ ഉണ്ട്. ധാരാളം നാഗരൂപന്ഗന്‍ ഇവിടെ കാണാം .


പണ്ടു ഭാര്‍ഗ്ഗവ രാമന്റെ നിര്‍ദേശത്താല്‍ മുടങ്ങാതെ പൂജകള്‍ നടത്തിയും പൂജാധികാരം ലഭിച്ച ഭൂസുര പ്രവരനായിരുന്നു ശ്രീ വാസുദേവന്‍ .അദ്ദേഹത്തിന്റെ പ്രിയ പത്നി ശ്രീദേവി .ഇവര്‍ക്ക് ഒരു ദുഃഖം അലട്ടികൊണ്ടിരുന്നു. വളരെ കാലമായിട്ടും ഉണ്ണിയുണ്ടായില്ല. അക്കാലത്ത് ക്ഷേത്രത്തിനു ചുറ്റുമുള്ള ഉപവനഗളില്‍ അപ്രതീ ക്ഷിതമായി തീ പടര്‍ന്നു പിടിച്ചു. ആളി പടര്‍ന്ന തീയില്‍ നിന്നും രക്ഷ തേടി സര്‍പ്പ ഗണങ്ങള്‍ നാഗ നായകന്‍റെ സന്നിധിയ്ലെക്ക് ഓടി .വ്രണിത ശരീരികളായ നാഗങ്ങളെ അവര്‍ പരിചരിച്ചു വേണ്ടതെല്ലാം നല്‍കി. തന്റെ ഇഷ്ട നാഗങ്ങളെ പരിചരിക്കുന്നതു കണ്ട ഭഗവാന്‍ പ്രത്യക്ഷ പെട്ട് വാസുദേവ്‌ ശ്രീ ദേവി മാരെ അനുഗ്രഹിച്ചു. ആശ്രയിക്കുന്ന ഭക്തന്മാര്‍ക്ക് വംശ ഭാഗ്യം ചൊരിഞ്ഞുകൊണ്ട്‌ എക്കാലവും ഇവിടെ അധിവസിക്കുമെന്നും ചൊല്ലി.അന്ന് ഭഗവാന്റെ ശീത കിര ണങ്ങലെട് അഗ്നി യണഞ്ഞു മണ്ണ് ആറിയ ശാ ല ഇന്ന് മണ്ണാ റ ശാ ല യായി .ഭഗവാന്റെ അനുഗ്രഹത്താല്‍ ശ്രീ ദേവി അന്തര്‍ജനത്തിന് രണ്ടു ശിശുക്കളു ണ്ടായി .ജ്യേഷ്ടനായി സര്‍പ്പ ശി ശുവും,അനുജനായി മനുഷ്യ ശി ശുവും .കാലമായപ്പോള്‍ ജ്യേഷ്ടന്റെ നിര്ദേശ പ്രകാരം അനുജന്‍ ഗ്രഹസ്തശ്രമം സ്വീകരിച്ചു സുസ്സന്താ ന ങ്ങളോടെ സുഖമായി കഴിഞ്ഞു. തന്റെ അവതാര ധര്‍മ്മം കഴിഞ്ഞ ജ്യെഷ്ടനായ സര്‍പ്പ രാജാവ് തപസ്സമാധിയില്‍ മുഴുകുന്നതിനായി നിലവറ പൂകുകയും ചെയ്തു.അതീവ ദുഖിതയായ മാതാവിനോട് അമ്മയ്ക്ക് ദര്സനം നല്‍കി ആണ്ടില്‍ ഒരിക്കല്‍ അമ്മ നടത്തുന്ന പൂജയില്‍ ത്ര്പ്തനായി കൊള്ളാമെന്നു സ്വാന്തനമെകി മറയുകയും ചെയ്തു. അന്ന് ആ പ്രിയ പുത്രന്‍ അമ്മയ്ക്ക് നല്‍കിയ പൂജാധികാരമാണ് ഇന്നും മണ്ണാ റശാലയുടെ പ്രത്യേകത. ആ കുടുംബത്തിലെ മൂപ്പേറിയ അന്തര്‍ജനതിനാണ് അമ്മയുടെ പദവി .സ്ഥാനമേല്‍ക്കുന്ന അന്ന് മുതല്‍ നിത്യ ബ്രഹ്മ ചാരി ണിയായി കഴിയുന്നു. എല്ലാ മാസവും ആയില്യം നാള്‍ നിലവരയ്ക്ക് സമീപം നൂറും പാല്‍ ശിവരാത്രി ദിവസം സര്‍പ്പബലി എന്നിവ നടത്തുന്നു. തുലാ മാസത്തിലെ ആയില്യമാണ് .കന്നി മാസത്തിലെ ആയില്യത്തിനു തിരുവതാംകൂര്‍ മഹാ രാജാക്കന്മാര്‍ മണ്ണാറശാല ദ ര്‍ശനം നടത്തുക പതിവ് ആയിരുന്നു.ഒരു പ്രാവശ്യം പതിവ് തെറ്റിയ മഹാ രാജാവ് തുലാമാസത്തില്‍ ദ ര്‍ശനം നടത്തുവാന്‍ നിച്ച്ചയിച്ചു .ഉല്‍ സവം ഭം ഗിയാക്കുവാന്‍ വേണ്ട ഏര് ‍പ്പാടും ചെയ്തു. ആദ്യ ദ ര്‍ശനം മുടങ്ങിയതിന് പ്രായ ചിത്തമായി ധാരാളം വസ്തുവകകള്‍ കരം ഒഴി വായി നല്‍കുകയും ചെയ്തു. അന്ന് മുതലാണ്‌ "മണ്ണാറശാല ആയില്യമായത്"മണ്ണാറശാല യിലെ ശ്രീ നാഗ രാജാവ് ഹരിസ്വരൂപനും ശിവാത്മക്നുമാണ് ന്നാണ് വിശ്വാസം .നാഗരാജാവ് അനന്തനും സര്‍പ്പ രാജാവ് വാസുകി യും. ക്ഷേത്ര മതിലിനു പുറത്ത് തെക്ക് പടിഞ്ഞാറേ കോണില്‍ കൂവളതറ കാണാം.പാലും പഴവും, പാല്പാ യസ്സവും ,ഉപ്പും,മഞ്ഞളും ,പുറ്റും മുട്ടയും .സര്‍പ്പ വിഗ്രഹങ്ങളും സമര്‍പ്പിക്കലാണ് പ്രധാന വഴിപാടുകള്‍ . ഉരുളി കമിഴ്തല്‍ മറ്റൊരു വഴിപാടാണ് അഭയ വരദനും ആശ്രിത വല്സലനുമായ ശ്രീ നാഗരാജാവ് നമ്മെ അനുഗ്രഹിക്കട്ടെ

നാഗാരാധനന

നാഗാരാധനന



നാഗാരാധന ഇന്ത്യയില്‍ പണ്ടുമുതല്‍ക്കേ നിലവിലുള്ളതാണ്. നാഗാരാധന ഒരു തരത്തില്‍ പ്രകൃത്യാരാധന കൂടിയാണ്. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഭാരതീയര്‍ നാഗപൂജ നടത്തുന്നു.

സന്താനമില്ലായ്മയ്ക്കും കുടുംബ ഛിദ്രത്തിനും ത്വക്ക് രോഗങ്ങള്‍ക്കും പരിഹാരമായും നാഗപൂജകളും വഴിപാടുകളും നടത്താറുണ്ട്.

കേരളത്തിലെ പ്രധാനപ്പെട്ട നാഗക്ഷേത്രങ്ങളില്‍ ഒന്നാണ് ആലപ്പുഴയിലെ ഹരിപ്പാടിന് അടുത്തുള്ള മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രം.

തൃശൂരിലെ മാളയ്ക്ക് അടുത്തുള്ള പാമ്പുമ്മേക്കാട്,

 കൊല്ലത്തെ തൃപ്പാര ക്ഷേത്രം,

തിരുവനന്തപുരത്തെ അനന്തന്‍‌കാട് ക്ഷേത്രം,

മഞ്ചേശ്വരത്തെ മദനേശ്വര ക്ഷേത്രം,

കണ്ണൂരിലെ പെരളശ്ശേരി ക്ഷേത്രം,

എറണാകുളത്തെ ആമേടമംഗലം,

മാന്നാറിലെ പനയന്നാര്‍കാവ്

തുടങ്ങി ഒട്ടേറെ നാഗക്ഷേത്രങ്ങളുണ്ട് കേരളത്തില്‍.ഇത് കൂടാതെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഉപദേവതയായി നാഗങ്ങളെ ആരാധിക്കുന്നുമുണ്ട്. നാഗരാജാവ്, നാഗയക്ഷി, നാഗ ദൈവങ്ങള്‍, സര്‍പ്പ ദൈവങ്ങള്‍ എന്നിങ്ങനെ പല തരത്തിലാണ്

ആരാധന.പ്രകൃതിയില്‍ നിന്ന് മനുഷ്യനുണ്ടാകുന്ന പല ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ നാഗങ്ങള്‍ക്ക് കഴിയും എന്നൊരു വിശ്വാസമുള്ളതുകൊണ്ട് കേരളത്തിലെ പൂര്‍വികര്‍ നാഗ ദൈവങ്ങളെ കാവുകളില്‍ കുടിയിരുത്തി ആരാധിച്ചിരുന്നു.

നാഗം ദേവതയായുള്ള ആയില്യം നക്ഷത്രമാണ് നാഗപൂജയ്ക്ക് ഉത്തമമായി കരുതുന്നത്. ഇതില്‍ തന്നെ കന്നി, തുലാം മാസങ്ങളിലെ ആയില്യം വിശേഷമായി കരുതുന്നു.

മണ്ണാറശ്ശാല, പാമ്പുമ്മേകാട്, വെട്ടിക്കോട് എന്നിവിടങ്ങളില്‍ ഈ ആയില്യങ്ങള്‍ വളരെ വിശേഷമാണ്.കേരളം നാഗഭൂമിയാണെന്നാണ് വിശ്വാസം. സഹ്യപര്‍വ്വതത്തെ നാഗലോകത്തിന്‍റെ ഒരു അതിര്‍ത്തിയായി നാഗാനന്ദം തുടങ്ങിയ കൃതികളില്‍ പരാമര്‍ശിക്കുന്നുണ്ട്.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഗരാജ ക്ഷേത്രം മണ്ണാറശ്ശാലയാണ്. ഖാണ്ഡവ ദഹനം നടന്ന് മണ്ണ് ആറിയ ശാലയാണ് മണ്ണാറശ്ശാലയായി മാറിയതെന്നാണ് ഒരു വിശ്വാസം.