ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, January 6, 2018

സന്ധ്യാ വന്ദനം

Related image

ദീപോജ്യോതി പരബ്രഹ്മ
ദീപോ ജ്യോതി ജനാര്‍ദ്ദന
ദീപോ ഹരതു മല്‍പ്പാപം
സന്ധ്യാ ദീപം നമോസ്തുതേ


പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ, ബഹുദുസ്‌താരേ
കൃപയാ പാരേ, പാഹി മുരാരേ


(വീണ്ടും വീണ്ടും ജനിക്കുന്നതിന്റെ ആകുലതകള്‍, വീണ്ടും വീണ്ടും മരിക്കുന്നതിലെ പ്രാണവേദനകള്‍, വീണ്ടും വീണ്ടും മാതൃഗര്‍ഭപാത്രത്തിലെ കിടപ്പ്‌, സംസാരദു:ഖത്തിന്റെ ഈ വ്യാകുലതകള്‍ മറികടക്കുവാന്‍ വളരെ കഠിനമായിരിക്കുന്നു. ഇതില്‍ നിന്നും രക്ഷിച്ചു നീ എനിക്കു മോക്ഷം നല്‍കേണമേ.)


#ഭാരതീയചിന്തകൾ

ദേഷ്യം - അമൃതവാണി

നിങ്ങള്‍ ഇപ്പോള്‍ ഒരു കമ്പനിയുടെ അധികാരസ്ഥാനത്ത്‌ ഇരിക്കുകയാണെന്നുവച്ചോ, തൊഴിലാളികള്‍ ചില അവകാശങ്ങളുന്നയിച്ചുകൊണ്ട്‌ സമരം തുടങ്ങാന്‍ പോവുകയാണ്‌. സമരനേതാവ്‌ നിങ്ങളെ വന്നുകണ്ട്‌ അവരുടെ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു. അവയെല്ലാം ന്യായമല്ലെന്നും സാധിച്ചുകൊടുക്കാന്‍ കഴിയുന്നതല്ലെന്നും നിങ്ങള്‍ക്ക്‌ നന്നായി അറിയാം. സമരനേതാവിന്റെ പെരുമാറ്റവും അഹങ്കാരവും കണ്ടാല്‍ സാധാരണഗതിയില്‍ നിങ്ങള്‍ക്ക്‌ ആദ്യം മനസ്സില്‍ പൊന്തുന്നത്‌ ദേഷ്യമായിരിക്കും. എന്നാലത്‌ നിങ്ങളവിടെ പ്രകടിപ്പിക്കുമോ? ഒരിക്കലുമില്ല. കാരണം. നിങ്ങള്‍ക്കറിയാം അപ്പോള്‍ ദേഷ്യം പ്രകടിപ്പിച്ചാല്‍ സമരത്തിന്‌ തിരികൊളുത്തുമെന്ന്‌.
തൊഴിലാളികളുടെ വിരോധം സമ്പാദിക്കുകയല്ലാതെ അതുകൊണ്ട്‌ ഒരുഗുണവുമില്ലെന്ന്‌ അറിയാവുന്നതുകൊണ്ട്‌ നമ്മള്‍ അതേ നാണയത്തില്‍ അയാള്‍ക്ക്‌ മറുപടി കൊടുക്കുന്നില്ല. മുമ്പ്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ പെരുമാറിയിട്ടുള്ളതിന്റെ വെളിച്ചത്തില്‍ നാം സാഹചര്യത്തെ വിലയിരുത്തുന്നു.


– മാതാ അമൃതാനന്ദമയീദേവി


Friday, January 5, 2018

ശുഭചിന്ത



നിങ്ങള്‍ ജീവിതത്തില്‍ പുരോഗമിക്കുകയാണോ എന്നറിയാന്‍ ഇന്നലത്തെക്കാള്‍ അല്‍പംകൂടിയെങ്കിലും സന്തോഷവനാണോ ഇന്ന്, എന്നു മാത്രം നോക്കിയാല്‍ മതി.

If you want to know whether you are moving forward in life, just see if you are a little more joyful today than you were yesterday.

കലിയുഗവരദന്റെ മഹിമകളിലൂടെ - ശബരിമല ക്ഷേത്ര നിര്‍മ്മാണം

sabarimala-temple


മഹാരാജാവിനോടു കിരാതന്‍ ചോദിച്ചു. ഘോരമായ ഈ കാട്ടില്‍ ആരേയും പേടിയില്ലാതെ രാത്രിയില്‍ നിസ്സാരരായ സേനാഗണത്തോടുകൂടി കിടക്കുന്നതാരാണ്? ഞാന്‍ ഈശ്വരനായിരിക്കുന്ന ഈ വനത്തില്‍ എന്റെ അനുവാദം കൂടാതെ മരങ്ങള്‍ മുറിക്കാനും പാറകള്‍ പൊട്ടിക്കാനും ആരാണ് പറഞ്ഞത്? നിങ്ങളെ താമസം കൂടാതെ ഞാന്‍ കൊല്ലുന്നുണ്ട്. പെട്ടെന്ന് തിരിച്ച് പോകുന്നതാണ് നിങ്ങള്‍ക്കുനല്ലത്. കിരാതന്റെ ദുര്‍വാക്കുകള്‍ കേട്ട് ഭൂപതി പറഞ്ഞു:- നിഷ്ഠൂര വാക്യങ്ങള്‍ ഈ വിധം പറയുന്ന ദുഷ്ടനെ ഞാന്‍ കൊല്ലാതെവിടുമോ? മദ്യപാനം ചെയ്തു മത്തനായി വന്നതാണെങ്കില്‍ ഞാന്‍ തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു. ഞാന്‍ അഭയം തന്നിരിക്കുന്നു. ഉടന്‍ തന്നെ ഇവിടെനിന്നു പോവുക. രാജാവിന്റെ വാക്കുകള്‍കേട്ട് കോപിച്ച ഇന്ദ്രന്‍ വജ്രായുധവുമായി യുദ്ധത്തിനൊരുങ്ങി. അമ്പും വില്ലും ധരിച്ച രാജശേഖരനൃപന്‍ ഉടനെ അസ്ത്രവര്‍ഷം ചൊരിഞ്ഞു. രാജാവ് അയച്ച അസ്ത്രങ്ങളെല്ലാം വജ്രം കൊണ്ട് ഇന്ദ്രന്‍ ഖണ്ഡിച്ചു. പന്തളരാജാവിനെ കൊല്ലാനായി ഇന്ദ്രന്‍ ഉടന്‍തന്നെ വജ്രായുധം എടുത്തു വീശി. കിരാതനെ എതിരിടാന്‍ സാധിക്കില്ല എന്നു മനസ്സിലാക്കിയ മഹാരാജാവ് ഭൂതനാഥന്‍ സമ്മാനിച്ച ഛുരിക പ്രയോഗിച്ചു.



കത്തുന്നതീപോലെ ഛുരിക ഇന്ദ്രനു നേര്‍ക്ക് പാഞ്ഞടുത്തു. വജ്രായുധം നിഷ്ഫലമായതുകണ്ട് ഛുരികയെ ഭയന്ന് ഇന്ദ്രന്‍ ഓടിത്തുടങ്ങി. ഛുരിക ഇന്ദ്രനെ പിന്തുടര്‍ന്നു. ഒടുവില്‍ ഓടിയോടി ഇന്ദ്രന്‍ ഭൂതനാഥസ്വാമിവസിക്കുന്ന സ്വര്‍ണ്ണാലയത്തില്‍ എത്തിച്ചേര്‍ന്നു. ഭൂതനാഥനെ ദണ്ഡനമസ്‌ക്കാരം ചെയ്ത് ഇന്ദ്രന്‍ വന്ദിച്ചു. ഭൂതനാഥന്‍ ഇന്ദ്രനോട് പറഞ്ഞു – ഛുരികായുധം ഞാന്‍ പന്തളരാജാവിനു നല്‍കിയതാണ്. അതിനാല്‍ ആ ആയുധത്തില്‍ ഇപ്പോള്‍ എനിക്ക് ഒരു അധികാരവുമില്ല. ഭൂപതിയുടെ അടുത്തേക്ക് തന്നെ ചെല്ലുക. ഇവിടെ നിന്നാല്‍ അബന്ധം വരുന്നതാണ്. അവിടെത്തന്നെ ചെല്ലുന്നതാണ് നല്ലത്. എന്റെ ഭക്തനായ രാജശേഖരനൃപനു സ്വര്‍ഗ്ഗം വെറും തൃണം(പുല്ല്) പോലെയാണ് ഗംഗാനദീതീരത്തു വസിക്കുന്ന ഒരാള്‍ വെള്ളത്തിനായി കുളം കുഴിക്കുവാന്‍ ഒരുമ്പെടുമോ?



ഭൂതനാഥന്‍ ഇങ്ങനെ അരുളിചെയ്ത സമയമത്രയും ഇന്ദ്രനെ ആക്രമിക്കാതെ മറഞ്ഞുനിന്ന ഛുരിക എണ്ണ ഒഴിച്ചാല്‍ ആളിപ്പടരുന്ന അഗ്നിയെന്നപോലെ കത്തിജ്വലിച്ച് ഇന്ദ്രനെ സമീപിച്ചു. ജംഭാന്തകനായ ഉമ്പര്‍കോന്‍ ഒടുവില്‍ പന്തളേശനെ തന്നെ അഭയം പ്രാപിച്ചു. കാരുണ്യവാനായ രാജാവ് ഇന്ദ്രന് അഭയം നല്‍കി. ഉടന്‍ തന്നെ ശാന്തമായ ഛുരിക രാജാവിന്റെ കൈകളില്‍ മടങ്ങിയെത്തി. നാണവും ക്ഷീണവും പൂണ്ട് ഇന്ദ്രന്‍ ക്ഷോണീപതിയോടു പറഞ്ഞു: ഞാന്‍ ഇന്ദ്രനാണ് എന്നറിയുക. നിന്നുടെ വീര്യം അറിയുവാനായി വന്നതാണ് ഞാന്‍. ഭൂതേശഭക്തന്മാരുടെ മാഹാത്മ്യം ജഗത്രയങ്ങളിലുമുള്ള ഭക്തര്‍ പുകഴ്ത്തട്ടെ. മഹാരാജാവ് വിനീതനായി ഇന്ദ്രനെ വന്ദിച്ചു പറഞ്ഞു: മനുഷ്യരായ ഞങ്ങളോട് വാനവരായ നിങ്ങള്‍ ഈവിധം തുടങ്ങിയാല്‍ അതു ശരിയല്ല എന്നു പറയാന്‍ ഈശ്വരനല്ലാതെ ശക്തരായി മറ്റാരുമില്ല. ഭവാന്‍ എന്നോട് തോറ്റു എന്ന് മനസ്സില്‍ ചിന്തിക്കുന്നതു ന്യായമാവുകയില്ല. സാക്ഷാല്‍ ജഗദീശ്വരനോടു തോല്‍ക്കുകയാണെങ്കില്‍ ആര്‍ക്കും ആക്ഷേപമില്ലല്ലോ?.



രാജാവിന്റെ വാക്കുകള്‍ കേട്ട് ലജ്ജയോടുകൂടി മുഖം കുനിച്ച് ഇന്ദ്രന്‍ പറഞ്ഞു. സംഭവിച്ചതൊക്കെ സംഭവിച്ചു. സഖേ, ഭവാന് ഇനി മേല്‍ക്കുമേല്‍ നല്ലതുവന്നുചേരും. ഭൂതനാഥന്റെ ആലയത്തിനുസ്ഥാനം കാണുവാന്‍ ഞാന്‍ വിശ്വകര്‍മ്മാവിനെ അയയ്ക്കുന്നതാണ്. അങ്ങയുടെകൂടെയുള്ള ശില്പികളില്‍~ഒരാളെപ്പോലെ കൂടെ നിന്ന് വിശ്വകര്‍മ്മാവ് സ്ഥാനം നിര്‍ണ്ണയിക്കുന്നതാണ്. ഇത്രയും പറഞ്ഞ് വൃത്രാരി അപ്രത്യക്ഷനായി. സൂര്യന്‍ ഉദിച്ചുയര്‍ന്നു. ആചാര്യനോടും ബ്രഹ്മണരോടുംകൂടി സ്‌നാനവും നിത്യകര്‍മ്മാദികളും അനുഷ്ഠിച്ച് രാജാവ് ക്ഷേത്രശിലാസ്ഥാപനത്തിന് ഒരുങ്ങി. ഉത്തമമായ ഒരു മുഹൂര്‍ത്തം ആചാര്യന്‍ വിധിച്ചു. നല്ലതുപോലെ മഹാരാജാവ് ദാനങ്ങള്‍ നല്‍കി. മംഗളവാദ്യങ്ങള്‍ മുഴങ്ങി. ദേവവൃന്ദങ്ങള്‍ അത്ഭുതപ്പെട്ട് അനുഗ്രഹം ചൊരിഞ്ഞു. ശില്പിമാരില്‍ ഒരുവനെപ്പോലെ ദേവശില്പി വന്നു ചേര്‍ന്നു. വിശ്വകര്‍മ്മാവിനെ തിരിച്ചറിഞ്ഞ ആചാര്യന്‍ മഹാരാജാവിനു ദേവശില്പിയെ കാണിച്ചുകൊടുത്തു. ആമോദത്തോടെ രാജാവ് വിശ്വകര്‍മ്മാവിനെ വന്ദിച്ചു. വിശ്വകര്‍മ്മാവ് ക്ഷേത്രത്തിനുള്ള സ്ഥാനം നിര്‍ണ്ണയിച്ചു.



ഭൂതനാഥന്‍ അയച്ച അസ്ത്രം തറച്ചുനില്‍ക്കുന്നതിന്റെ സമീപത്ത് മഹാരാജാവ് ഛുരിക സ്ഥാപിച്ചു. അസ്ത്രത്തിന്റേയും ഛുരികയുടേയും മധ്യത്തില്‍ ക്ഷേത്രത്തിനുള്ള ശിലയിട്ടു. അഗ്നികോണിലേക്ക് മുഖമായി ആ ശിലനില്‍ക്കുന്നതുകണ്ട് നിമിത്തലക്ഷണാദികളില്‍ വിദഗ്ദ്ധനായ ആചാര്യന്‍ പറഞ്ഞു. മഹാരാജാവേ, എന്നെങ്കിലും ഈ ക്ഷേത്രത്തില്‍ അഗ്നിബാധ ഉണ്ടാകുമെന്ന് എനിക്കുതോന്നുന്നു. ഇതുകേട്ട് മഹാരാജാവ് ചോദിച്ചു. ആചാര്യാ, അഗ്നിബാധ ഉണ്ടാകാതിരിക്കാന്‍ എന്താണു ചെയ്യേണ്ടത് എന്ന് പറഞ്ഞാലും. ഈ സമയത്ത് ആകാശത്തു നിന്നും ഒരു അശരീരി (ആകാശവാണി) പുറപ്പെട്ടു. ഘോരനായ കലിയുടെ കാലത്തുവന്നു ചേരുന്ന അശുദ്ധികളെയെല്ലാം കെടുക്കുവാന്‍ അഗ്നിബാധ എനിക്ക് ഇഷ്ടമാണ്. മഹാരാജാവേ, അങ്ങ് ഭഗ്നാശനാവേണ്ടതില്ല. ഇനി വേണ്ടതെല്ലാം ആചാര്യന്‍ പറഞ്ഞുതരുന്നതാണ്. ആലയം പണികഴിപ്പിച്ചുകൊള്ളുക. ആകാശവാണി കേട്ട് ശാന്തചിത്തനായ രാജാവ് ക്ഷേത്രം നിര്‍മ്മിക്കുവാനുള്ള ആജ്ഞ ശില്പികള്‍ക്കു നല്‍കി.



വൃശ്ചികമാസത്തിലെ ഒന്നാം ദിവസമാണ് ഭൂതനാഥക്ഷേത്രനിര്‍മ്മാണത്തിന് പ്രസ്തരസ്ഥാപനം (കല്ലിടല്‍) നടത്തിയത്. കല്ലുകള്‍ ഉയര്‍ത്തിക്കെട്ടി അതില്‍ മണ്ണുകൊണ്ട് മഞ്ച സമാനമായ ആലയം പണിതീര്‍ത്തു. പതിനെട്ട് തത്ത്വസോപാനങ്ങളോടുകൂടിയ ആ ആലയം അസ്ത്രത്തിന്റേയും ചുരികയുടേയും മുകളിലായാണ് നിര്‍മ്മിച്ചത്. ഭൂതനാഥന്റെ ആലയത്തിന്റെ ഇടതുഭാഗത്ത് മഞ്ജമാതാവിനുള്ള ആലയവും മഹാരാജാവ് പണികഴിപ്പിച്ചു. കടുശബ്ദനും (കടുത്ത), ധന്യനായ ഗിരിസത്തമനും ആലയങ്ങള്‍ നിര്‍മ്മിച്ചു. മഞ്ജാംബികയുടെ ആലയത്തിനുസമീപത്ത് മഹാരാജാവിനും, താപസന്മാര്‍ക്കും, ബ്രഹ്മണര്‍ക്കും വിശ്രമിക്കുവാനുള്ള ഒരു ആലയവും പണിതീര്‍ത്തു. ഭൂതനാഥന്റെ വിഗ്രഹം ഏതുവിധത്തില്‍ നിര്‍മ്മിക്കണമെന്ന് ശില്പികള്‍ മഹാരാജാവിനോടും മുനിമാരോടും ബ്രാഹ്മണരോടും ചോദിച്ചു.



ഈ സമയത്ത് സാക്ഷാല്‍ പരശുരാമന്‍ ഒരു അഞ്ജനശാസ്ത്രജ്ഞന്റെ രൂപമെടുത്ത് മഹാരാജാവിന്റെ സമീപത്ത് വന്ന് മന്ദഹാസപൂര്‍വ്വം പറഞ്ഞു. രാജാവേ, ഇവിടെ ഭൂതേശന്‍ ഇരുന്നരുളുന്നത് ഏതു വിധമെന്ന് അഞ്ജനംകൊണ്ട് ഞാന്‍ അങ്ങേയ്ക്ക് തെളിവാര്‍ന്നു കാണിച്ചുതരാം. അപ്രകാരമാവട്ടെ എന്നു രാജാവ് സമ്മതിച്ചു. അഞ്ജനത്തില്‍(മഷിയില്‍) നോക്കിയ രാജാവ് വിസ്മയിച്ചു. ഭട്ടബന്ധത്തോടെ ചിന്മുദ്രായുതനായ അഷ്ടമൂര്‍ത്തിസുതന്റെ എണ്ണമറ്റ വിഗ്രഹങ്ങളും, അസ്ത്രങ്ങളും, ചുരികകളും, കത്തിയക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും മഹാരാജാവ് കണ്ടു. ചിന്മുദ്രയോടുകൂടി കേവലാനന്ദത്തോടെ മണികണ്ഠദേവന്‍ ഇരിക്കുന്നതും മറ്റ് എണ്ണമറ്റ വിസ്മയങ്ങളും കണ്ട് ഭൂപതി അഞ്ജന ശാസ്ത്രജ്ഞനോടു ചോദിച്ചു: എണ്ണമറ്റ ബിംബങ്ങളും, ഛുരികാസ്ത്രങ്ങളും ഇങ്ങനെ ഇവിടെ കാണുവാന്‍ കാരണമെന്താണ്? ധന്യമതേ, അങ്ങ് പറഞ്ഞാലും.



പരശുരാമന്‍ പറഞ്ഞു: ഭൂപതേ, പറയാം. അങ്ങയേപ്പോലെയുള്ള പന്തളരാജാക്കന്മാര്‍ മുമ്പും ഭൂമിയില്‍ ഉണ്ടായിരുന്നു. ധന്യരായ അവര്‍ ഭൂമിയില്‍ പ്രതിഷ്ഠിച്ച ബിംബങ്ങളാണ് എണ്ണമറ്റതായി ഭവാന്‍ കണ്ടത് എന്നറിയുക. ദേവേന്ദ്രനെ ജയിക്കുവാന്‍ ഛുരികയും ദേവന്‍ അപ്പോള്‍ അവര്‍ക്കു നല്‍കാറുണ്ട്. ഇന്ദ്രനെ ആദ്യമായി ജയിച്ച രാജാവ് ഞാനാണ് എന്ന് മനസ്സില്‍ വൃഥാ ചിന്തിച്ചു മദിക്കേണ്ട. പരശുരാമന്റെ വാക്കുകള്‍ ശ്രവിച്ച് ലജ്ജയോടുകൂടി രാജശേഖരന്‍ പറഞ്ഞു: കാരുണ്യവാരിധേ, കല്പങ്ങള്‍തോറും ഇതേവിധം സംഭവിക്കുമെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി. ഇന്ദ്രനും ഞാനും തമ്മിലുള്ള പ്രശ്‌നം ഇതുവരെ മറ്റാരും അറിഞ്ഞിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ അതെല്ലാം നിന്തിരുവടി അറിഞ്ഞത് ആശ്ചര്യമായിരിക്കുന്നു. ഭവാന്‍ ആരാണ് എന്നുപറഞ്ഞുതന്നാലും. ഭൂപാലവാക്യം കേട്ട് ഭാര്‍ഗ്ഗവരാമന്‍ ആനന്ദപൂര്‍വ്വം പറഞ്ഞു ‘ഭാര്‍ഗ്ഗവീനായകാ, കേരളം സൃഷ്ടിച്ച ഭാര്‍ഗ്ഗവരാമനാണ് ഞാന്‍ എന്നറിയുക. അഷ്ടാദശപീഠയുക്തനായി കേരളഭൂമിയെ സംരക്ഷിച്ചുകൊള്ളാമെന്ന് ഭൂതനാഥന്‍ എന്നോട് സത്യം ചെയ്തിരിക്കുന്നു. അതില്‍ മുഖ്യമായത് ഇവിടം തന്നെയാണ്. മററ് പതിനേഴു പീഠങ്ങളും സന്തോഷപൂര്‍വ്വം ഞാന്‍ ഉടന്‍തന്നെ പ്രതിഷ്ഠിക്കും. ഇവിടെ പ്രതിഷ്ഠിക്കേണ്ട ബിംബത്തേക്കുറിച്ചു ഞാന്‍ പറയാം. ഭട്ടബന്ധംപൂണ്ട് ചിന്മുദ്രയോടുകൂടിയ ഒരു കരം മുട്ടില്‍ ചേര്‍ത്ത് ഇരിക്കുന്നവിധത്തിലുള്ള വിഗ്രഹമാണ് നിര്‍മ്മിക്കേണ്ടത്. ഈ വാക്കുകള്‍ കേട്ട് എല്ലാവരും ഭാര്‍ഗ്ഗവരാമനെ താണുവണങ്ങി.



ജന്മഭൂമി: 

നീലംപേരൂർ ക്ഷേത്രം


പ്രശസ്തമായ നീലംപേരൂർ പൂരം പടയണി

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടു താലൂക്കിലെ ഒരു പുരാതന ക്ഷേത്രമാണ് നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രം.

Image result for നീലംപേരൂർ ക്ഷേത്രം

ആദ്യകാലത്ത് ബുദ്ധവിഹാരമായിരുന്ന ഈ ക്ഷേത്രം പിൽക്കാലത്ത് ഹൈന്ദവക്ഷേത്രമായി പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു. ഇന്നും ബുദ്ധമതത്തിന്റെ സ്വാധീനമാണ് ഈ ക്ഷേത്രങ്ങളിലെ ചടങ്ങുകളിൽ കൂടുതലും കാണപ്പെടുന്നത്. കേരളത്തിലെ പ്രശസ്ത ഉൽസവമായ നീലംപേരൂർ പടയണി ഇവിടെയാണു നടക്കുന്നത്.



ചരിത്രം

ബുദ്ധമത സംസ്കാരത്തിന്റെ വേരുകൾക്ക് സാക്ഷ്യം വഹിക്കുന്ന നീലംപേരൂർ ക്ഷേത്രത്തിന് 1700-ഓളം വർഷങ്ങളുടെ പഴക്കമുണ്ട് . ബുദ്ധമതത്തിന്റെ സുവർണ്ണ കാലഘട്ടമെന്നു വിശേഷിപ്പിക്കാവുന്ന ക്രി.വ. 250-300 കാലഘട്ടത്തിൽ പണികഴിക്കപ്പെട്ടതാണു ഈ ക്ഷേത്രം. ബാണവർമ്മ അഥവാ ചേരമാൻപെരുമാൾ എന്നറിയപ്പെടുന്ന കേരളം ഭരിച്ചിരുന്ന ചക്രവർത്തി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനനാളുകൾ നീലംപേരൂരായിരുന്നു ചിലവഴിച്ചതെന്നു ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.



ബുദ്ധമതത്തെ അളവറ്റു സ്നേഹിച്ചതിന്റെ പേരിൽ കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ഒത്തിരി എതിർപ്പുകൾ അദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ തീരുമാനമനുസരിച്ച് ബുദ്ധമതവും ഹിന്ദുമതവും തമ്മിൽ സംവാദത്തിനുള്ള വേദിയൊരുങ്ങുകയും ഇതുപോലെ ഒരു നിബന്ധനയും വച്ചു. അതായത് "ഹിന്ദുസമൂഹം സംവാദത്തിൽ പരാജയപ്പെടുകയാണെങ്കിൽ അവരെല്ലാവരും ബുദ്ധമത അനുയായികളാവണമെന്നും അഥവാ തിരിച്ചു അവർ വിജയിക്കുകയാണെങ്കിൽ രാജാവു സിംഹാസനം ത്യജിച്ചു നാട് വിടണമെന്നും."


പക്ഷേ ഹിന്ദുസമൂഹം ദക്ഷിണഭാരതത്തിലെ 6 പ്രശസ്ത പണ്ഡിതന്മാരെ അണിനിരത്തുകയും ബുദ്ധ സന്യാസികൾ സംവാദത്തിൽ പരാജയപ്പെടുകയും ചെയ്തു. 


അവസാനം നിബന്ധന അനുസരിച്ച് രാജാവ് സിംഹാസന നിഷ്കാസിതനാവുകയും ഒരു ബുദ്ധമത സന്യാസിയായി നീലം പേരൂരിൽ എത്തിച്ചേരുകയും ചെയ്തുവെന്നു ചരിത്രം. അദ്ദേഹം ഇവിടെ വന്നു ഒരു ബുദ്ധവിഹാരം പണികഴിപ്പിക്കുകയും വർഷങ്ങൾ കഴിഞ്ഞപ്പോൾ കേരളത്തിലാകെ ബുദ്ധമതത്തിന്റെ ശക്തി ക്ഷയിക്കുകയും ഹിന്ദുമതം ശക്തി പ്രാപിപ്പിക്കുകയും ചെയ്ത സമയത്ത് ആ ബുദ്ധവിഹാരം ദേവീ ക്ഷേത്രമായി തീരുകയും ചെയ്തെന്നുമാണു ചരിത്രം.



ചേരമാൻപെരുമാൾ നീലംപേരൂരിൽ വരുന്നതിനു മുമ്പുതന്നെ ഇപ്പൊൾ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രത്തിനു തൊട്ടു പുറക് വശത്തായി ഒരു ശിവ ക്ഷേത്രം ഉണ്ടായിരുന്നത്രെ. "പത്തില്ലത്തില് പോറ്റിമാര്" എന്നറിയപ്പെടുന്ന ബ്രാഹ്മണ കുടുംബത്തിന്റെ അധീനതയിലായിരുന്നു ആ ക്ഷേത്രം.
ചേരമാൻപെരുമാളിന്റെ വരവോടെ നിരാശപൂണ്ട പത്തില്ലത്തിൽ ബ്രാഹ്മണ കുടുംബങ്ങൾ അവിടെയുള്ള ശിവചൈതന്യം ആവാഹിച്ച് ചങ്ങനാശ്ശേരിയിലുള്ള വാഴപ്പള്ളിയിലേക്കു കൊണ്ടുപോകുകയും അവിടെ ശിവക്ഷേത്രത്തിൽ ലയിപ്പിക്കുകയും ചെയ്തുവെന്നു പറയപ്പെടുന്നു. പെരുമാൾ തന്റെ പരദേവത ആയ തൃശ്ശൂരിലെ പെരിഞ്ഞനത്ത് ഭഗവതിയെ, നീലം പേരൂരിൽ കൊണ്ടുവന്നു കുടിയിരിത്തിയതായാണ് ഐതിഹ്യം.




പ്രതിഷ്ഠ

കമുകിൽ ചാരി നിൽക്കുന്ന വനദുർഗ്ഗയുടെ രൂപത്തിലാണു ദേവീ പ്രതിഷ്ഠ. കൂടാതെ തെക്കു കിഴക്കു മൂലയിൽ നാഗരാജാവും ശ്രീകോവിലിനു വെളിയിൽ ഗണപതി, ശിവൻ, ധർമ്മശാസ്താവ്, മഹാവിഷ്ണു, രക്ഷസ്സ് എന്നീ ഉപദേവന്മാരെയും പ്രത്യേകം ശ്രീകോവിലിൽ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. കൊല്ലപ്പള്ളീമഠത്തിലെ നമ്പൂതിരിമാരാണു ഇവിടെ ശാന്തി ചെയ്യുന്നത്.


പൂജ വഴിപാടുകള്

ദിവസവും രണ്ടു നേരവും പൂജകൾ. വിശേഷാൽ ദിവസങ്ങളിൽ വിശേഷാൽ പൂജകളും ഇവിടെ പതിവുണ്ട്. ഇങ്ങനേയും ഒരു കഥ പ്രചാരത്തിലുണ്ട്. അതായത് തിരുവിതാംകൂര് മഹാരാജാവിന്റെ പേരിലായിരുന്നു ദിവസവും ആദ്യത്തെ പൂജ വഴിപാടായി കഴിച്ചിരുന്നതെന്നും രാജഭരണം അവസാനിച്ചതോടുകൂടി ആ പതിവ് നില്ക്കുകയും ചെയ്തതായി. മറ്റുക്ഷേത്രങ്ങളിൽ നിന്നു വിഭിന്നമായി കരിക്കിൻ വെള്ളത്തിൽ കൂട്ടു പായസമാണു പ്രധാന വഴിപാട്.


#ഭാരതീയചിന്തകൾ

തർപ്പണം




ഹൈന്ദവവര്‍ ഏല്ലാവരും തന്നെ ഈ കര്‍മ്മം ചെയിതിട്ടുണ്ടാകും പക്ഷെ കൂടുതല്‍ ആളുകളും ഈ കര്‍മത്തെ കുറിച്ച് ബോധവാൻമാരല്ല.
മരിച്ചു പോയ പിതൃക്കൾക്കായി ഹൈന്ദവർ ചെയ്യുന്ന ഒരു കർമ്മമാണ് തർപ്പണം.


അരി, പൂവ്, ജലം, എള്ള് തുടങ്ങിയവയാണ് തർപ്പണം ചെയ്യുക. സ്വന്തം പിതാവ് മരിച്ചവർക്കുമാത്രമേ തർപ്പണം ചെയ്യാവൂ എന്നാണ്‌ വിധി.
തർപ്പണം ഒരുവന്റെ മൂന്ന് തലമുറയിലെ പിതൃക്കൾക്ക് അതായത് പിതാവ്, മുത്തച്ഛൻ, മുതുമുത്തച്ഛൻ അവരുടെ ഭാര്യമാരോടൊപ്പവും പിന്നെ മാതൃ പിതാവിനും മുത്തച്ഛനും മുതുമുത്തഛനും മാത്രമേ ചെയ്യുകയുള്ളൂ.
ഇത് ചെയ്യുന്നത്‌ കറുത്തവാവ്, ഗ്രഹണം എന്നീ നാളുകളിലാണ്‌. ശ്രാദ്ധ കർമ്മം തർപ്പണവുമായി വിഭിന്നമാണ്‌. ശ്രാദ്ധം പിതാവ് മരിച്ച നാൾ (അഥവാ തിഥി) വരുന്ന ദിവസാമാണ്‌ ചെയ്യേണ്ടത്. എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം.


എന്നാൽ, കർക്കിടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികൾക്കു കൂടുതൽ പ്രാധാന്യമുണ്ട്. കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ ജനങ്ങൾ ഈ നാളുകളിൽ കൂട്ടമായി ചെന്ന് തർപ്പണം ചെയ്യുന്നു. ആലുവാ ശിവരാത്രി ഇത്തരത്തിൽ ഒരു പ്രധാന ഉത്സവമാണ്.
തർപ്പണത്തിന്‌ ഉപയോഗിക്കുന്ന പൂജാദ്രവ്യങ്ങൾ (അരി, കറുക പുല്ല്, എള്ള്, വാഴയില, ചെറൂള, തുളസി)


ബുദ്ധമതരാജ്യങ്ങളിലെല്ലാം തന്നെ ഇതിനു സമാനമായ പിതൃബലി അർപ്പിക്കുന്നു. ജപ്പാനിൽ ഇതിന് ഛയീ എന്നാണ് പറയുക. കേരളത്തിൽ കർക്കിടകവാവുബലി നിള, പെരിയാർ തുടങ്ങി നദിയോരങ്ങളിലുള്ള ക്ഷേത്രങ്ങളിലാണ് പ്രധാനമായും നടത്തപ്പെടുന്നത്
.
കേരളത്തിൽ പ്രബലമായ ഈ ആചാരാനുഷ്ഠാനം ബൌദ്ധരിൽ നിന്ന് ഏറ്റുവാങ്ങിയ ഏറ്റവും ഗഹനമായ പൈതൃകമാണ് എന്ന് പി.ഒ. പുരുഷോത്തമൻ ‍അടക്കമുള്ള ചിലർ കരുതുന്നു.


തർപ്പൺ എന്ന സംസ്കൃതപദത്തിൽ നിന്നാണ് തർപ്പണം ഉണ്ടായത്.


അർത്ഥം സംതൃപ്തിയേകുന്ന ഭക്ഷണദാനം. എള്ളും ജലവും ചേർത്ത അർപ്പണത്തെയാണ് തർപ്പണം എന്ന് തന്ത്രവിധികളിൽ.


മരിച്ചവർ ചന്ദ്രന്റെ അന്ധകാരമാനമായ ഭാഗത്തുള്ള പിതൃ ലോകത്തേക്ക് ഉയർത്തപ്പെടുന്നു എന്ന് ഹൈന്ദവർ വിശ്വസിക്കുന്നു.

അവിടെ നിന്ന് അവർ പുനർജ്ജനിക്കുകയോ അല്ലെങ്കിൽ മറ്റു ലോകങ്ങളിലേക്ക് പോകുകയോ മോക്ഷപ്രാപ്തി ലഭിച്ച് ദൈവത്തിനൊപ്പം സ്ഥാനം ലഭിക്കുകയോ ചെയ്യുന്നു.


പിതൃ ലോകത്ത് വാസു, രുദ്ര, ആദിത്യ എന്നീ‍ മൂന്ന് തരം ദേവതകൾ ഉണ്ട്. ഇവർ തർപ്പണങ്ങൾ സ്വീകരിച്ച് അത് അതാത് പിതൃക്കൾക്കെത്തിക്കുകയും അത് സ്വർഗ്ഗത്തിലേക്കുള്ള യാത്രക്കിടയിൽ അവർക്ക് പാഥേയം ആയി ഭവിക്കുകയും ചെയ്യുന്നു.


തർപ്പണം ആണ് പിതൃക്കൾക്കുള്ള ഏക ഭക്ഷണം എന്നും അത് കിട്ടാഞ്ഞാൽ പിതൃക്കൾ മറ്റു ജന്മമെടുക്കുമെന്നും അവരുടെ ശാപം വരൂം തലമുറകളെ ബാധിക്കുമെന്നും വിശ്വസിക്കുന്നു.


കേരളത്തിലെ പമ്പാ നദിയിൽ ശ്രീരാമൻ വാനപ്രസ്ഥകാലത്ത് ദശരഥന്‌ പിതൃതർപ്പണം ചെയ്തു എന്ന് ഐതിഹ്യമുണ്ട്. ഈ കാരണം കൊണ്ടാണ് ഇന്ന് ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തന്മാർ പമ്പയിൽ പിതൃതർപ്പണം നടത്തിയതെന്നും അതല്ല, അയ്യപ്പൻ തന്നെ തന്റെ വീരമൃത്യു പ്രാപിച്ച പോരാളികൾക്കായി തർപ്പണം ചെയ്തതിനാലാണ്‌ ഇത് എന്നും അതുമല്ല ബുദ്ധൻ ഏർപ്പെടുത്തിയ ഉത്‍ലംബനം അതിൻറേതായ രീതിയിൽ പിന്നീട് ക്ഷേത്രം ഏറ്റെടുത്ത ആര്യവർഗ്ഗക്കാർ പിന്തുടരുകയായിരുന്നു എന്നും വിശ്വാസങ്ങൾ ഉണ്ട്.


ദക്ഷിണായനം പിതൃക്കൾക്കും ഉത്തരായനം ദേവന്മാർക്കും ഉള്ളതാണെന്ന് ശാസ്ത്രം.


ജനുവരി 14 മുതൽ ആറ് മാസം ഉത്തരായനവും ശേഷം ദക്ഷിണായനവും ആണ്.


ദക്ഷിണായനത്തിൽ മരിക്കുന്നവരാണ് പിതൃലോകത്തിൽ പോകുന്നത്. ഇതിന്റെ ആരംഭമാണ് കർക്കിടകമാസം.


ഇതിന്റെ കറുത്തപക്ഷത്തിൽ പിതൃക്കൾ ഉണരുന്നു. ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസം ആകുന്നു. ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം. പന്ത്രണ്ട് ദിവസത്തിലൊരിക്കൽ, ഭൂമിയിൽ ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുജനങ്ങൾ പിതൃക്കൾക്ക് അന്നം എത്തിച്ച് കൊടുക്കണം.


ഇതാണ് വാവുബലി. വാവുബലി മുടക്കുന്നവരോട് പിതൃക്കൾ കോപിക്കുന്നു എന്നാണ് മറ്റൊരു വിശ്വാസം.


പ്രപഞ്ചത്തിലെ പാതാളം മുതൽ സത്യലോകം വരെ പതിനാലു ലോകങ്ങളിൽ മദ്ധ്യഭാഗത്ത് ഭൂമിയും,ഭൂമിക്ക് നേർമുകളിൽ ഭുവർലോകം,സ്വർഗ്ഗലോകം എന്നിങ്ങനെയാകുന്നു.

ഭുവർലോകം പിതൃക്കളുടെ ലോകമാകുന്നു. സ്വർഗ്ഗം ദേവന്മാരുടെയും.
ഭൂമി ഏറ്റവും സ്ഥുലമായത് കൊണ്ട് ഇവിടെ സ്ഥുലരൂപത്തിലുള്ള ആഹാരമാണ് കഴിക്കാൻ സാധിക്കുന്നത്.


അതുകൊണ്ട് തന്നെ നമുക്ക് പാകപ്പെടുത്തുന്ന ആഹാരം കഴിച്ച് തൃപ്തിപ്പെടേണ്ടി വരുന്നു. എന്നാൽ ശരീരത്തിനുള്ളിൽ സൂക്ഷ്മശരീരമുണ്ട്. ഇത് പ്രാണമയമാണ്. ശരീരം വിടുന്ന ജീവൻ പ്രാണമാത്രമായി സ്ഥുലദേഹമില്ലാത്തവനായി പിതൃലോകത്ത് വസിക്കുന്നു.
ഭൂമിക്ക് മുകളിലാണല്ലോ പിതൃലോകമായ ഭുവർലോകം. അത് ഭൂമിക്ക് മുകളിൽ സങ്കൽപ്പിക്കപ്പെടുന്ന ജലതത്വമാകുന്നു. പ്രാണനും ജലതത്വം തന്നെ. അപ്പോൾ പിതൃക്കൾക്ക് ജലത്തിലൂടെയേ ഭക്ഷണം കഴിക്കാനാകു എന്നു വ്യക്തം. ആ സങ്കൽപ്പത്തിലാണ് കർക്കിടക നാളിൽ കറുത്തവാവിന് ജലത്തിൽ പിതൃതർപ്പണം നടത്താറുള്ളത്.


തർപ്പണം (ശ്രാദ്ധമായാലും) ചെയ്യുന്ന ആൾ തലേ ദിവസം മുതൽ ശരിരം പരിശുദ്ധമാക്കാനുണ്ട്.


ലൌകിക ജീവിതത്തിൽ നിന്ന് ഒഴിഞ്ഞ് നിൽകുകയും ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയും ചെയ്യണം. (ഇന്ന് ഒരു നേരം അരി ഭക്ഷണം മറ്റു നേരങ്ങളിൽ അരിയല്ല്ലാത്ത ഭക്ഷണം എന്നീ ഇളവുകൾ) കാണുന്നുണ്ട്.
അടുത്ത ദിവസം ചന്ദ്രനുദിക്കുന്നതിനു മുന്നായിട്ടാണ് തർപ്പണം ചെയ്യേണ്ടത്. ആണുങ്ങൾക്ക് മാത്രമേ തർപ്പണം ചെയ്യാൻ പാടുള്ളൂ എന്നും ആൺ സന്താനത്തിലൂടെയാണ് പിതാവിന് മോക്ഷം കിട്ടൂ എന്നാണ് വിശ്വാസം.
എന്നാൽ ഇന്ന് പെണ്ണുങ്ങളും തർപ്പണം ചെയ്ത് വരുന്നുണ്ട്. തർപ്പണം കഴിയുന്നതുവരെ കുടിക്കുവാനോ ഭക്ഷിക്കുവാനോ പാടില്ല.
തർപ്പണ ദിവസം മറ്റു ആചാരങ്ങൾ മുറ പോലെ ചെയ്യേണ്ടതുണ്ട്. ഉദാ: സന്ധ്യാ വന്ദനം


താർ ഉടുത്താണ് തർപ്പണം ചെയ്യേണ്ടത്. ബ്രാഹ്മണർ ആ ദിവസം അലക്കി ഉണക്കിയ തുണി ഉടുക്കുന്നു. അല്ലെങ്കിൽ പട്ട് തുണി ഉടുക്കാം. ഉണങ്ങാത്ത തുണികൾ 7 പ്രാവശ്യം കുടഞ്ഞ് ധരിക്കകം. എന്നാൽ ഇക്കാലത്ത് രാവിലെ തുണി ഉണങ്ങിക്കിട്ടാൻ പ്രയാസാമായതിനാൽ ഈറനുടുത്ത് കർമ്മങ്ങൾ ചെയ്യാൻ ഇളവുകൾ ഉണ്ട്. മേൽവസ്ത്രം ഉപയോഗിക്കാറില്ല. എന്നാൽ കാശ്മീർ പോലുള്ള തണൂപ്പുള്ള സ്ഥലങ്ങളിൽ ഇതുപോലുള്ള കർമ്മങ്ങൾ മൂഴുവൻ വസ്ത്രത്തോടെ തന്നെയാണ് ചെയ്യപ്പെടുന്നത്


വലിയ യജ്ഞത്തിനു വേണ്ടുന്ന സാമഗ്രികൾ ഈ കർമ്മത്തിന് ആവശ്യവുമില്ല , വിളക്ക്, ജലം (കിണ്ടിയിൽ), എള്ള്, അരി, പുഷ്പം, ധൂപം, കർപ്പൂരം, വാഴയില, ധർഭ പുല്ല്ല് തുടങ്ങിയവയാണ് ഇതിനായി വേണ്ടത്.
എന്നാൽ ബ്രാഹ്മണരുടെ തർപ്പണത്തിൽ അരി ഉണ്ടാകാറില്ല.
പുരാണങ്ങളില്ലും മറ്റും മുനിമാർ ഇരിക്കുക ദർഭകൊണ്ടുണ്ടാക്കിയ പായയിലാണ്. ഇതേ പ്രതീകത്തിലാണ് ഏഴോ ഒൻപതോ ദർഭപുല്ലുകൾ തർപ്പണം ചെയ്യുന്ന ഇലയിൽ വക്കുന്നത്.

ഇതിനുശേഷം തുമ്പ് വളച്ചുകെട്ടിയ ദർഭപുല്ലുകളെ കൂർശം എന്ന പേരിൽ വയ്ക്കുന്നു. ഇത് പിതൃക്കളേ പ്രതിനിധാനം ചെയ്യുന്നു. പിതൃക്കളെ ഈ കൂർശ്ശത്തിൽ ആവാഹനം ചെയ്യുന്ന തരക്കാരും ഉണ്ട്.

തർപ്പണം ചെയ്യുന്ന ആൾ പീഠത്തിലോ അല്ലെങ്കിൽ ദർഭപുല്ലിന്റെ പ്രതീകത്തിലോ ആണ് ഇരിക്കുക.


ദർഭപുല്ലുകൊണ്ടുള്ള പവിത്രധാരണം തർപ്പണത്തിലും ശ്രാദ്ധത്തിലും അവശ്യമാണ്. പവിത്രം പാപനാശകമാണ് എന്ന് കരുതുന്നു. ഇത് വലത്തേക്കയ്യിലെ മോതിര വിരലിൽ ആണ് ധരിക്കേണ്ടത്. ഇത് മൂന്ന് ദർഭപുല്ലുകൾ പ്രത്യേകരീതിയിൽ പിരിച്ച് കെട്ടി (പവിത്രക്കെട്ട്) ഉണ്ടാക്കുന്നു.



ചെയ്യുന്ന രീതി

ആഗമനം, ഗണപതി ധ്യാനം, പ്രാണായാമം,, സങ്കൽപം, തില തർപ്പണം, പിതൃ വർഗ്ഗ ആവാഹനം, ആസനം, മാതൃ വർഗ്ഗ ആവാഹനം, ആസനം, തർപ്പണം, പിതൃ വിഗ്ഗ്, മാതൃവർഗ്ഗം, പൂർവ്വ പിതൃക്കൾ, അറിയപ്പെടാത്തവർക്ക്
പ്രദക്ഷിണം.


#ഭാരതീയചിന്തകൾ

അനുഭവങ്ങള്‍ - അമൃതവാണി

മുന്‍കാലാനുഭവങ്ങളുടെ ഓര്‍മ നമുക്ക്‌ വിവേകം വരുത്താന്‍ സഹായിക്കുകയാണ്‌ ചെയ്യുന്നത്‌. മുമ്പൊക്കെ സമരവേളയില്‍ എന്തുമാത്രം പ്രശ്നങ്ങളാണുണ്ടായിട്ടുള്ളത്‌? കമ്പനി പലനാള്‍ പൂട്ടിയിടേണ്ടിവന്നു. എത്രയോ ജീവനക്കാരുടെ വേലയും കൂലിയും നഷ്ടമായി. തന്നെ സമരക്കാര്‍ ആക്രമിക്കുമെന്നും ഭയന്നുപുറത്തിറങ്ങാന്‍ പറ്റാതെയായി. കുടുംബാംഗങ്ങളുടെ ജീവന്‌ നേരെയും ഭീഷണി മുഴങ്ങി. എല്ലാറ്റിനും മൂലകാരണമായത്‌ നമ്മുടെ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രമിക്കാത്തതായിരുന്നു എന്ന്‌ ഇന്ന്‌ തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക്‌ കാണാന്‍ കഴിയുന്നു. അതോര്‍മ്മ വരുമ്പോള്‍ അവിടെ സ്വയം നമ്മുടെ ദേഷ്യം നിയന്ത്രിക്കപ്പെടുകയാണ്‌. ഉള്ളില്‍ എത്ര ദേഷ്യമിരുന്നാലും മുഖത്ത്‌ വലിയൊരു ചിരി നമ്മള്‍ വരുത്തിക്കൂട്ടുന്നു. സമരക്കാരെ, പ്രത്യേകിച്ച്‌ നേതാവിനെ, നമ്മള്‍ കാര്യമായി സ്വീകരിച്ചിരുത്തുന്നു. ചായ കൊടുക്കുന്നു, കുശലമന്വേഷിക്കുന്നു. തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച്‌ നമ്മളും വളരെ സഹതാപം കാണിച്ചുസംസാരിക്കുന്നു. എന്നുതന്നെയല്ല, കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥ വര്‍ണ്ണിച്ചു കേള്‍പ്പിച്ചു താന്‍ തൊഴിലാളികള്‍ക്കുവേണ്ടി പരമാവധി സഹായങ്ങള്‍ ചെയ്യുകയാണെന്ന്‌ അവരെ എങ്ങനെയും ബധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. എങ്ങനെയും പ്രശ്നം രമ്യമായി ഒത്തുതീര്‍പ്പാക്കുവാന്‍ നാം മുന്‍കൈയെടുക്കുന്നു. ഈ രീതിയില്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഫലത്തില്‍ അത്‌ പ്രതികരണത്തിന്‌ തുല്യമാവുകയാണ്‌. വ്യക്തിജീവിതത്തിലായാലും ഔദ്യോഗികജീവിതത്തിലായാലും പലപ്പോഴും ഈ രീതിയില്‍ നമ്മള്‍ ഉള്ളിലിരുപ്പെന്തായാലും പുറമെ നന്മ പ്രദര്‍ശിപ്പിക്കാറുണ്ട്‌. അന്യരോട്‌ കരുണയും സഹാനുഭൂതിയും കാണിക്കാറുണ്ട്‌. അവിടെ പ്രതികരണത്തിന്റെ ഗുണഫലം അന്യരിലുണ്ടാവുകയും പ്രതിക്രിയയുടെ ദോഷഫലം നമ്മില്‍ മാത്രമായി ഒതുങ്ങുകയുമാണ്‌ ചെയ്യുന്നത്‌. മറ്റുള്ളവരുടെ ഭാഗത്തുനിന്നും പ്രത്രിക്രിയയ്ക്ക്‌ നമ്മള്‍ ഇടംകൊടുക്കുന്നില്ല.”


– മാതാ അമൃതാനന്ദമയീദേവി


Thursday, January 4, 2018

ശുഭചിന്ത



അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുള്ള വിശേഷഭാഗ്യമുണ്ട്. തങ്ങളുടെ ജീവിതകാലം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ വിലമതിക്കുന്നത് അദ്ധ്യാപകരില്‍ നിന്നും ലഭിക്കുന്ന പ്രചോദനത്തിന്‍റെ അഗ്നിസ്ഫുലിംഗമാണ്.


Teachers have the privilege to empower children. The spark of inspiration is what students value a teacher for all their lives.

കലിയുഗവരദന്റെ മഹിമകളിലൂടെ - ശബരിമല ക്ഷേത്രനിര്‍മ്മാണം

sabarimala-temple


ശൗനകമുനിയോടു സൂതന്‍ പിന്നെയും പറഞ്ഞു തുടങ്ങി.

അഗസ്ത്യമഹര്‍ഷി രാജശേഖര മഹാരാജാവിനോടു പറഞ്ഞു:- ഭൂപതേ, ധര്‍മ്മശാസ്താവിന്റെ സഹസ്രനാമവും, അഷ്‌ടോത്തരശതനാമങ്ങളും, കവചവും, സ്‌തോത്രവും, രഹസ്യമായ ലഘുപൂജാവിധിയും ഇനി മറ്റൊരു അവസരത്തില്‍ ഞാന്‍ അങ്ങേയ്ക്ക് പറഞ്ഞുതരുന്നതാണ്. താരകബ്രഹ്മത്തെ പ്രതിഷ്ഠിക്കുവാനുള്ള മനോഹരമായ ക്ഷേത്രം ഉടന്‍ തന്നെ പണികഴിപ്പിക്കുക. സാലപുരാധീശനായ ആചാര്യന്‍ മതി താരകബ്രഹ്മത്തെ പ്രതിഷ്ഠിക്കുവാന്‍ (സാലപുരം എവിടെയാണ് എന്നു വ്യക്തമല്ല. സാലം എന്നതിന് മതില്‍, കോട്ട, വേലി, വൃക്ഷം, മരുത്, തേന്മാവ്, ഒരിനം മത്സ്യം എന്നിങ്ങനെയെല്ലാം അര്‍ത്ഥമുണ്ട്.) മഞ്ജാംബിക(മഞ്ചാംബിക)യ്ക്കു ചഞ്ചലമേതും കൂടാതെ ഒരു മഞ്ചം നിര്‍മ്മിക്കണം. ഭൂതഗണങ്ങളില്‍ മുഖ്യനായ വാപരന്‍ എന്ന ഭൂതത്തിന് മഹിഷീമാരികവനത്തില്‍(എരുമേലിയില്‍) നല്ലൊരു ആലയം ആദ്യമേ പണിതീര്‍ക്കണം. ശില്പികളേയും കൊണ്ട് ക്ഷേത്രനിര്‍മ്മാണത്തിനു പുറപ്പെടുക. അങ്ങേയ്ക്ക് സകലതും സാധിക്കും. ഇത്രയും പറഞ്ഞ് അത്യന്തം രഹസ്യാത്മകമായ ലഘുപൂജാക്രമം മഹാരാജാവിന് അഗസ്ത്യമഹര്‍ഷി ഉപദേശിച്ചു. ധര്‍മ്മശാസ്താവിന്റെ പ്രതിഷ്ഠാസമയത്ത് താന്‍ എത്തിച്ചേര്‍ന്നുകൊള്ളാം എന്നറിയിച്ച് അഗസ്ത്യമഹര്‍ഷി അന്തര്‍ദ്ധാനം ചെയ്തു.



സൂതന്‍ പറഞ്ഞു: പാലുകൊണ്ട് ബ്രാഹ്മണനും നെയ്യുകൊണ്ട് ക്ഷത്രിയനും തേന്‍കൊണ്ട് വൈശ്യനും ഭൂതനാഥനെ പൂജിക്കാം. മറ്റുള്ള വര്‍ണ്ണങ്ങള്‍ക്ക് അവരവര്‍ ഭക്ഷിക്കുന്ന വസ്തുക്കള്‍കൊണ്ടും കലികാലത്തു പൂജിക്കാം. ധനമില്ലാത്തവനാണെങ്കിലും ഭക്തിമാനാണെങ്കില്‍ ഇലയും (തുളസി, കൂവളം തുടങ്ങിയവ), ജലവും കൊണ്ടു മാത്രവും പൂജിക്കാം. എങ്ങനെ പൂജിച്ചാലും ഭക്തിയോടുകൂടിയവനാണെങ്കില്‍ അവന്റെ പൂജ ഭൂതേശ്വരന്‍ സ്വീകരിക്കും. ഭക്തിയില്ലാതെ സമര്‍പ്പിക്കുന്ന ഉപഹാരങ്ങളൊന്നും ആ മൃത്യുഞ്ജയപുത്രന്‍ നോക്കുകയില്ല. ദേവപൂജയ്ക്ക് അധികാരികളല്ലാത്തവര്‍ ആരൊക്കെയാണ് എന്നു ഞാന്‍ പറഞ്ഞുതരാം. ഡംഭോടുകൂടി ഞാനാണു പൂജകന്‍ എന്നു ഭാവിച്ച്; പൂജയ്‌ക്കൊരുക്കിവെച്ച ദ്രവ്യങ്ങള്‍ പോരാ എന്നു കല്പിച്ച് ശിഷ്യരോട് ശണ്ഠകൂടുന്നവന്‍ ഭൂതനാഥന്റെ പൂജയ്ക്കു യോഗ്യനല്ല. നല്ല വിനയവും ഭൂതനാഥനില്‍ ഭക്തിയും എല്ലാവരോടും ദയയും സന്തോഷവുമുള്ളവന്‍ എങ്ങനെ പൂജിച്ചാലും മുല്ലബാണാരിയുടെ പുത്രന്‍ പ്രസാദിക്കും.




അതൊക്കെ നില്‍ക്കട്ടെ. അല്ലയോ ശൗനകാ, പന്തള മഹാരാജാവ് തുടര്‍ന്ന് ചെയ്ത കാര്യങ്ങള്‍ കേള്‍ക്കുക. കുംഭോത്ഭവനായ അഗസ്ത്യന്‍ മറഞ്ഞതിനുശേഷം സംപ്രീതനായ പന്തള മഹാരാജന്‍ താരകബ്രഹ്മത്തെ പൂജിച്ചു. തുടര്‍ന്ന് ബ്രാഹ്മണരെ കാല്‍കഴുകിച്ച് വഴിപോലെ പൂജിച്ച് അന്നവും, വസ്ത്രവും, ധേനുവും (പശു), സ്വര്‍ണ്ണവുമെല്ലാം ദാനം ചെയ്തു സന്തുഷ്ടരാക്കി. ആര്യതാതന്റെ ഭക്തരില്‍ പ്രധാനിയായ ആചാര്യനേയും വേണ്ടവിധം പൂജിച്ചശേഷം ശില്പിമാരോടും മന്ത്രിയോടും സേനകളോടും കൂടി ക്ഷേത്രനിര്‍മ്മാണത്തിനായി രാജാവ് യാത്രയാരംഭിച്ചു. പുലിക്കൂട്ടത്തെ കൊണ്ടുവരാന്‍ ആര്യതാതനായ മണികണ്ഠന്‍ വനത്തിലേയ്ക്കു പോയപ്പോള്‍ കൊണ്ടുപോയതുപോലുള്ള ഒരു പൊക്കണം(തോള്‍മാറാപ്പ്, സഞ്ചി, ഭാണ്ഡം) എല്ലാവരും തലയിലേന്തുക എന്ന് രാജാവ് കല്പിച്ചു. ഒരു പൊക്കണം രാജാവും ശിരസ്സിലേറ്റി. ആര്യതാതന്റെ നാമങ്ങള്‍ ഉച്ചത്തില്‍ ജപിച്ചുകൊണ്ട് ക്ഷേത്രനിര്‍മ്മാണത്തിനായി അവര്‍ പുറപ്പെട്ടു. യാത്രയ്ക്കു നല്ല ശകുനങ്ങള്‍ കണ്ടുതുടങ്ങി. ദേവകള്‍ സന്തോഷപൂര്‍വ്വം നിലകൊണ്ടു.



രാജാവും പരിവാരങ്ങളും മഹിഷീമാരികാവനത്തില്‍ എത്തിച്ചേര്‍ന്നു. ശില്പികള്‍ കോട്ടമൊന്നുമില്ലാത്ത ഒരു ക്ഷേത്രം അവിടെ വാപരനുവേണ്ടി പണിതീര്‍ത്തു. വില്ലും ശരങ്ങളും കുത്തിപ്പിടിച്ചു നില്‍ക്കുന്ന രൂപത്തില്‍ വാപരനെ ബ്രാഹ്മണര്‍ അവിടെ പ്രതിഷ്ഠിച്ചു. ആര്യതാതന്റെ വിഗ്രഹം കണ്ടു വണങ്ങാന്‍ പോകുന്ന ഭക്തന്മാരെ ദുഷ്ടമൃഗങ്ങള്‍ ഉപദ്രവിക്കാതെ സംരക്ഷിക്കുന്നത് വാപരസ്വാമിയാണ്. വാപരസ്വാമിയെ പൂജിക്കുന്നതിനുള്ള പൂജാരിമാരേയും മഹാരാജാവ് നിയമിച്ചു. പിന്നീട് അലസാനദി (അഴുതയാറ്) കടന്ന് വന്‍പാപങ്ങളേയും അകറ്റുന്ന പമ്പയില്‍ മഹാരാജാവും പരിവാരങ്ങളും സ്‌നാനം ചെയ്തു. മെല്ലെ സഞ്ചരിച്ച് പുണ്യവതിയായ ശബരി തപസ്സുചെയ്ത ആശ്രമഭൂമിയില്‍ അവര്‍ എത്തിച്ചേര്‍ന്നു.




സന്ധ്യയാകുന്ന പെണ്‍കിടാവു പ്രകാശിച്ചുതുടങ്ങി. ചന്തമേറുന്ന രാഗത്തില്‍ പാടുന്ന അനുരാഗവതിയായ അവള്‍ കോകമിഥുനങ്ങളുടെ അനുരാഗവും ഹരിച്ച് ഇന്ദുവാകുന്ന ചന്ദനപ്പൊട്ടോടെ വിലസി. സന്ധ്യാവന്ദനം നടത്തി ബ്രാഹ്മണരോടൊരുമിച്ച് ഫലങ്ങള്‍ ഭക്ഷിച്ച് മഹാരാജാവും സേനയും വിശ്രമിച്ചു. എല്ലാവരും ഉറങ്ങിയിട്ടും മഹാരാജാവിന് ഉറക്കം വന്നില്ല. ആ സമയത്ത് വീരനായ ഒരു പുരുഷന്‍ വന്ന് രാജാവിനോടു പറഞ്ഞു. സ്വര്‍ണ്ണനിര്‍മ്മിതമായ ആലയത്തില്‍ (പൊന്നമ്പലമേട്ടില്‍) വസിക്കുന്ന ഭൂതേശനാണ് എന്നെ അയച്ചത്. ഞാന്‍ വാപരനാണ്. ധന്യനായ ഭവാനെ കൊണ്ടു ചെല്ലുവാനാണു എന്നെ നിയോഗിച്ചിരിക്കുന്നത്. മഹാരാജാവേ, നാം ഉടന്‍ തന്നെ പുറപ്പെടണം. മറ്റുള്ളവര്‍ ഉണരുന്നതിനു മുമ്പ് പെട്ടെന്നു തന്നെ ദേവനെകണ്ടിട്ടുവരാം ഭൂതനാഥന്റെ അസ്ത്രം അങ്ങയുടെ പരിവാരങ്ങള്‍ക്ക് ഒരാപത്തും വരാതെ കാത്തുരക്ഷിച്ച് ഇവിടെ നിലകൊള്ളും. ഇത്രയും പറഞ്ഞ് മനസ്സിനെ ജയിക്കുന്ന വേഗത്തില്‍ രാജാവിനേയും കൊണ്ട് വാപരന്‍ ഭൂതനാഥ സവിധത്തില്‍ എത്തി.



ഭംഗിയേറിയ നവരത്‌നനിര്‍മ്മിതമായ ഉയര്‍ന്ന സാലങ്ങളാല്‍ (വൃക്ഷങ്ങളാല്‍) ചുറ്റപ്പെട്ടതും സൂര്യകോടി പ്രഭയോടുകൂടിയതും താപസന്മാരാലും ദേവഗണങ്ങളാലും പരിസേവിതമായതും താപത്രയരഹിതവുമായ മംഗളകരമായ ഭൂതനാഥപുരം എത്രയും അത്ഭുതാവഹമെന്ന് മൂന്നുലോകങ്ങളിലുമുള്ളവര്‍ പുകഴ്ത്തുന്നു. നാലുവേദങ്ങളും ആറു ശാസ്ത്രങ്ങളും സുന്ദരമൂര്‍ത്തികളായി അവിടെ നില്‍ക്കുന്നു. ബ്രഹ്മചര്യാവ്രതത്തോടുകൂടിയ കന്മഷഹീനരായ അനേകം ഭക്തന്മാര്‍ അവിടെ നില്‍ക്കുന്നു. സത്യധര്‍മ്മം പശു രൂപമെടുത്ത് ഗോപുര കവാടത്തില്‍ കാത്തു നില്‍ക്കുന്നു. സത്യധര്‍മ്മാനുജ്ഞ കിട്ടാതെ യാതൊരുവനും ഭൂതേശപാദങ്ങള്‍ക്കുസമീപം എത്തുകയില്ല. നാലുഭാഗത്തും വളര്‍ന്നുനില്‍ക്കുന്ന നവരത്‌നനിര്‍മ്മിതമായ സാലവൃക്ഷങ്ങള്‍ കാണാം. അവയുടെ പൂര്‍വ്വഭാഗത്തുകൂടി(കിഴക്കുദിക്കിലൂടെ) കടന്നു ചെന്നാല്‍ ധര്‍മ്മശാസ്താവിനെക്കണ്ട് വന്ദിക്കാം. സത്യവും എട്ടുധര്‍മ്മങ്ങളും അവിടെ മൂര്‍ത്തികളായി കാവല്‍ നില്‍ക്കുന്നു. അവരെ സന്തുഷ്ടരാക്കിയാലേ വിഷ്ടപനാഥനെ കണ്ടു വണങ്ങാന്‍ കഴിയൂ. മനഃശുദ്ധി, ആസ്തികചിന്ത(ഈശ്വരവിശ്വാസം), ശമം, ദീനരിലുള്ള കാരുണ്യം, മനഃസ്ഥൈര്യം, ഭക്തി, സന്തോഷം, ഇന്ദ്രിയനിഗ്രഹം എന്നിവയാണ് അഷ്ടധര്‍മ്മങ്ങള്‍. ജ്ഞാനവും വൈരാഗ്യവും കൂടി ധര്‍മ്മങ്ങളില്‍ വേണമെന്നാണ് ചിലരുടെ പക്ഷം. എന്നാല്‍ ഞാന്‍ പറഞ്ഞ എട്ടുധര്‍മ്മങ്ങളില്‍ ജ്ഞാനവും വൈരാഗ്യവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം.



കത്തി ജ്വലിക്കുന്ന അഗ്നിയെപ്പോലെ അതീവശോഭയോടെ പ്രകാശിക്കുന്ന ഭൂതനാഥപുരത്തിലേക്ക് (മകരജ്യോതിപ്രകാശിക്കുന്ന പൊന്നമ്പലമേട്ടിലേക്ക് എന്നു സൂചന) വാപരന്‍ മഹാരാജാവിനെ കൈപിടിച്ചുകൊണ്ടുപോയി.



ജന്മഭൂമി:

അക്രൂരന്റെ ഗോകുലയാത്രയും ഭഗവദ്ഭക്തിയും – ഭാഗവതം (257)



അക്രൂരന്റെ ഗോകുലയാത്രയും ഭഗവദ്ഭക്തിയും – ഭാഗവതം (257)
കിം മയാചരിതം ഭദ്രം കിം തപ്തം പരമം തപഃ

കിം വാഥാപ്യര്‍ഹതേ ദത്തം യദ്രക്ഷ്യാമ്യദ്യ കേശവം (10-38-3)
മമൈതദ്‌ ദുര്‍ലഭം മന്യ ഉത്തമശ്ലോകദര്‍ശനം

വിഷയാത്മനോ യഥാ ബ്രഹ്മകീര്‍ത്തനം ശൂദ്രജന്‍മനഃ (10-38-4)
മൈവം മമാധമസ്യാപി സ്യാദേവാച്യുനദര്‍ശനം

പ്രിയമാണഃ കാലനദ്യാ ക്വചിത്തരതികശ്ചന (10-38‌-5)
മമാദ്യാമംഗളം നഷ്ടം ഫലവാംശ്ചൈവ മേ ഭവഃ

യന്നമസ്യേ ഭഗവതോ യോഗിധ്യേയാങ്ഘ്രിപങ്കജം (10-38-6)




ശുകമുനി തുടര്‍ന്നു:


രാമകൃഷ്ണന്‍മാരെ മഥുരയ്ക്കു കൂട്ടിക്കൊണ്ടുവരാന്‍ കംസന്‍ ആവശ്യപ്പെട്ടതിനുശേഷം അക്രൂരന്‍ അത്യാഹ്ലാദചിത്തനായിരുന്നു. കിട്ടാന്‍ പോകുന്ന ഭഗവദ്ദര്‍ശന സൗഭാഗ്യമോര്‍ത്ത്‌ അക്രൂരന്‍ ഇങ്ങനെ ചിന്തിച്ചു: ‘ഇത്തരം പരമാനുഗ്രഹം ലഭിക്കാനുളള പുണ്യം ഞാനെങ്ങനെ ആര്‍ജ്ജിച്ചു? പാടില്ല. ഞാനങ്ങനെ ചിന്തിച്ചുകൂടാ. കാരണം സമയമെന്ന നദിയിലൊഴുകി നടക്കുമ്പോള്‍ ചിലര്‍ ചിലപ്പോള്‍ ആ സമയനദിയെ തരണം ചെയ്യുന്നു. ഇന്നു ഞാന്‍ ആ ഭഗവാനെ കാണും. സ്വാഭാവികമായും എന്റെ സകലപാപങ്ങളും അതോടെ അവസാനിക്കും. എന്റെ ജന്മം സഫലവുമാകും. ദുഷ്ടനായ കംസനും എനിക്കീ ജോലി തന്നതിനാല്‍ എന്നോട്‌ മഹത്തരമായ ഒരു സഹായമാണ്‌ ചെയ്തത്‌. ഇന്നു ഞാന്‍ സ്രഷ്ടാവുപോലും തലയില്‍ ചൂടുന്ന ആ പാദാരവിന്ദങ്ങള്‍ കാണും. ആ കാലടികള്‍ ഇപ്പോള്‍ കാലികള്‍ക്ക്‌ പിന്നാലെ മലയും കാടും ചവിട്ടി കയറിയിറങ്ങുന്നു. ഗോപാംഗനമാരുടെ മാറിടങ്ങളാല്‍ ആ കാലിണകള്‍ ലാളിക്കപ്പെടുന്നു. കാര്യകാരണങ്ങള്‍ക്കതീതനും അജ്ഞതാലേശമില്ലാത്തവനുമായവന്‍ ഇപ്പോള്‍ വൃന്ദാവനത്തില്‍ മര്‍ത്ത്യരോടൊപ്പം അവരിലൊരാളെന്നപോലെ വ്യാപരിക്കുന്നു. 



ശുഭോദര്‍ക്കമായ എന്തിനുമുടമയും കാഴ്ചയില്‍ അതീവ സൗന്ദര്യമുളളവനും പരമഗുരുവും മഹാത്മാക്കളുടെ ജീവിതലക്ഷ്യവുമായ ആ ഭഗവാനെ ഞാനിന്നു കാണും. അക്രൂരന്‍ മനസാ ഭഗവാനുമായുളള കൂടിക്കാഴ്ച ഓര്‍ത്തഭിനയിച്ചുതന്നെ ആനന്ദപാരവശ്യത്തിലെത്തിയിരുന്നു. സര്‍വ്വാന്തര്യാമിയായ ഭഗവാന്‍ തന്റെ ശത്രുവായ കംസന്റെ ദൂതനാണെങ്കില്‍ കൂടി തന്നെ ഒരു വിനീതഭക്തനായി സ്വീകരിക്കുമെന്ന് അക്രൂരനുറപ്പായിരുന്നു.



വൈകുന്നേരമായപ്പോഴാണ്‌ അക്രൂരന്റെ രഥം വൃന്ദാവനത്തിലെത്തിയത്‌. വഴിയില്‍ കൃഷ്ണന്റെ കാല്‍പ്പാടുകള്‍ അക്രൂരന്‍ ദര്‍ശിച്ചു. ഉടനേ ചാടിയിറങ്ങി കൃഷ്ണപാദസ്പര്‍ശത്താല്‍ പവിത്രമാക്കപ്പെട്ട ആ ധൂളിയില്‍ അക്രൂരന്‍ കിടന്നുരുണ്ടു. ‘ഇതു കൃഷ്ണന്റെ കാല്‍പ്പാടുകള്‍ തന്നെ’ എന്നു പറഞ്ഞു സന്തോഷാശ്രു പൊഴിച്ചു.


താമസിയാതെ അക്രൂരന്‍ രാമകൃഷ്ണന്‍മാരുടെ മുന്‍പിലെത്തി. അദ്ദേഹം അവരെ പരംപൊരുളെന്നുതന്നെ കതുതി അവരുടെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു. അവര്‍ അക്രൂരനെ ആലിംഗനം ചെയ്താദരിച്ച്‌ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. ബലരാമന്‍ അക്രൂരന്റെ പാദം കഴുകി. കൃഷ്ണന്‍ ആഹാരവും പൂമാലയുമായി വന്നു. നന്ദന്‍ കുശലം ചോദിച്ചു. 

സുഖംതന്നെയല്ലേ അക്രൂരാ? ദുഷ്ടനായ കംസന്റെ ദയവില്‍ കഴിയുമ്പോള്‍ എന്തു സുഖവും സമാധാനവും അല്ലേ?, അങ്ങനെ ആ ദിവ്യ കുടുംബത്തിനാലും കൃഷ്ണനാലും പരിചരിക്കപ്പെട്ട്‌ അക്രൂരന്‍ മഥുരയില്‍ നിന്നുളള യാത്രയുടെ ക്ഷീണം മറന്നു.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

എന്തുകൊണ്ട് കുളിയും തേവാരവും?




സനാതനധര്മത്തില് ഓരോ ദിവസവും മനുഷ്യന് നിശ്ചയമായും ചെയ്തിരിക്കേണ്ട രണ്ടു കര്മങ്ങള് ആണ് കുളിയും തേവാരവും . 


ചിലരുടെ തെറ്റിധാരണ ഇതു ബ്രാഹ്മണര്ക്ക് മാത്രം ചെയ്യാവുന്ന ഒന്നാണ് എന്നതാണ് .


പക്ഷെ സത്യം , കുളിയും തേവാരവും ഏത് മനുഷ്യരെയും ബ്രാഹ്മണര് ആക്കുന്നു എന്നതാണ് . ആരാണ് ബ്രാഹ്മണന് എന്ന് ഇവിടെ നിന്ന് അറിഞ്ഞിരിക്കുമല്ലോ.


നാം എല്ലാം കുളിക്കാറുണ്ട് , ചിലര് ആഴ്ചയില് ഒരിക്കലെങ്കിലും , നമ്മള് മുടങ്ങാതെ ദേഹ ശുദ്ധി നടത്തുന്നു . ഇല്ലെങ്കില് എന്ത് സംഭവിക്കും ?
നമ്മുടെ ദേഹം മുഴുവന് അഴുക്കു അടിഞ്ഞു കൂടുകയും , ചൊറിയുകയും , ദുര്ഗന്ധം വമിക്കുകയും ചെയ്യുന്നു.


ഇതു പോലെ തന്നെ നമ്മള് ശുദ്ധി വരുത്തേണ്ട ഒന്നാണ് നമ്മുടെ ആത്മാവ് . അല്ലെങ്കില് അതില് പല അഴുക്കുകളും അടിഞ്ഞു കൂടുകയും , ആത്മശോഷണം കൈവരുകയും ചെയ്യുകയും ചെയ്യുന്നു. അതിനുള്ള മാര്ഗ്ഗം ആണ് തേവാരം 

തേവാരം പല രീതിയില് ചെയ്യാമെങ്കിലും ഏറ്റവും ലളിതമായ രീതിയാണ് ഗായത്രിയും സന്ധ്യാ വന്ദനവും .


ഗായത്രി എന്താണെന്നോ അതിന്റെ സവിഷേതകള് എന്താണെന്നോ ഞാന് ഇവിടെ പറയുന്നില്ല , അതിനായി തന്നെ വേറെ ഒരു പോസ്റ്റ് തന്നെ വേണം.
അതിലാല് അത് ഇവിടെ നിന്ന് മനസിലാക്കാം.


ഗണേശ ഗായത്രി , സൂര്യ ഗായത്രി എല്ലാ ദേവതകള്ക്കും ഗായത്രി ഉണ്ട് , എങ്കിലും വളരേ പ്രാചീന കാലം മുതല്ക്കേ നമ്മുടെ പൂര്വികര് ജപിച്ചു വന്ന ഗുണം പേറുന്ന "ഓം ഭൂര് ഭുവ സ്വ" എന്ന് തുടങ്ങുന്ന ഗായത്രി മന്ത്രം തന്നെയാണ് തേവാരത്തിനു ഉചിതം.


108 തവണ ആണ് സാധാരണ ആയി ഗായത്രി ജപിച്ചു വരാറുള്ളത് , ജാതി മതഭേതമെന്യേ എല്ലാ മനുഷ്യര്ക്കും ഗായത്രി ജപിക്കമെങ്കിലും , അത് ഒരു ഗുരുവില് നിന്ന് ഉപദേശം സ്വീകരിച്ചതിനു ശേഷം വേണം ജപിക്കാന്. ഗായത്രി മനുഷ്യന് ഗുണം ചെയ്യുന്നത് പോലെ ഒരു വേദവും ചെയ്യില്ല എന്നാണു പണ്ടുള്ളവര് പറയാറ് .


ഇനി സന്ധ്യാവന്ദനം ആണ് , പകലും രാവും സന്ധിക്കുന്ന സായം സന്ധ്യയില് ആണ് സന്ധ്യാ വന്ദനം നടത്തേണ്ടത് .


രണ്ടു തിരിയിട്ട നില വിളക്ക് കൊളുത്തി വച്ചു അതിന് മുന്പില് ഇരുന്നാണ് സന്ധ്യാവന്ദനം നിര്വഹിക്കേണ്ടത് . ഗണപതിയില് തുടങ്ങി ഇഷ്ട ദേവതകളെ മുഴുവന് ആരാധിക്കുന്ന ചടങ്ങ് ആണ് സന്ധ്യാ വന്ദനം. ഗായത്രിയുടെ ഗുണം പൂര്ണം ആവണമെങ്കില് സന്ധ്യാ വന്ദനം കൂടെ നിര്വഹിക്കേണ്ടതാണ്.
നിലവിളക്കിനു മുന്പില് കണ്ണടച്ചിരുന്നു ഏകാഗ്രതയോടെ ധ്യാനിക്കുന്നത് ആത്മചൈതന്യം വളര്ത്തുന്നതിനു വളരേ സഹായകം ആണ്


നമ്മുടെ തിരക്കിട്ട ജീവിതത്തില് നമുക്കു വേറെ എല്ലാത്തിനും സമയം ഉണ്ട് , പക്ഷെ ഗായത്രിക്കോ സന്ധ്യാ വന്ദനത്തിനോ മാത്രം സമയം ഇല്ല.
ചിന്താമണി എന്ന ഒരു രത്നം ഉണ്ട്, അത് കൊണ്ടു തൊടുന്നത് മുഴുവന് സ്വര്ണം ആകും അതാണ് അതിന്റെ പ്രത്യേകത.


ഒരിക്കല് ഒരു മനുഷ്യന് വഴിയിലൂടെ നടക്കുമ്പോള് ഒരു 1 രൂപ നാണയം ഒരു ചവറ്റുകുട്ടയില് വീണു പോയി . അവന് അത് എടുക്കാന് തിരയുമ്പോള് ഈ ചിന്താമണി രത്നം കിട്ടി, അവന് അത് വലിച്ചെറിഞ്ഞു പിന്നെയും 1 രൂപയ്ക്കായി തിരച്ചില് തുടര്ന്നു ഇതു പോലെയാണ് ചില മനുഷ്യര് വേറെ നിസ്സാരമായ എന്തിനോ വേണ്ടി അലഞ്ഞു കൊണ്ടിരിക്കുമ്പോള് ഗായത്രി , സന്ധ്യാവന്ദനം പോലുള്ള ചിന്താമണി രത്നങ്ങളെ ഉപേക്ഷിക്കുന്നു.
അതുകൊണ്ട് .. ഇന്നു തന്നെ ഒരു ഗുരുവിനെ കണ്ടെത്തി ഗായത്രി സ്വീകരിക്കുക .. സന്ധ്യാ വന്ദനം ശീലമാക്കുക .. എല്ലാര്ക്കും ആത്മ ചൈതന്യം പ്രാര്ത്ഥിച്ചു കൊള്ളുന്നു



#ഭാരതീയചിന്തകൾ

നയതന്ത്രജ്ഞത - അമൃതവാണി

ആദ്ധ്യാത്മികം അറിയാത്തവര്‍ക്കുപോലും അവര്‍ എന്തു ജോലിചെയ്യുന്നവരായാലും വേണമെന്നുണ്ടെങ്കില്‍ ഇത്രയം ചെയ്യാന്‍ കഴിയില്ലേ? നയതന്ത്രജ്ഞതയെന്ന്‌ മക്കള്‍ക്ക്‌ വേണമെങ്കില്‍ ഇതിനെ പറയാം. ഒരാള്‍ക്ക്‌ തന്റെ കര്‍മരംഗത്ത്‌ വിജയിക്കണമെങ്കില്‍ നയതന്ത്രജ്ഞത ആവശ്യമാണ്‌. മഹാഭാരതയുദ്ധവേളയില്‍ തന്റെ സുശക്തമായ സൈന്യത്തെയാകെ കൗരവര്‍ക്ക്‌ നല്‍കി നിരായുധനായി പാണ്ഡവപക്ഷത്ത്‌ ചേര്‍ന്ന്‌ യുദ്ധത്തില്‍ പങ്കെടുത്ത ശ്രീകൃഷ്ണന്‍ നമുക്ക്‌ കാണിച്ചുതന്നത്‌ ഈ നയതന്ത്രജ്ഞതയാണ്‌. അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക്‌ ആഗ്രഹവും ദൃഢനിശ്ചയവുമുണ്ടെങ്കില്‍ ഇത്തരം പ്രതികരണം തീര്‍ച്ചയായും സാധ്യമാണ്‌. അവര്‍ തങ്ങളുട ഉള്ളില്‍ അവേശിപ്പിക്കുന്ന പ്രതികൂലഭാവനകള്‍ അവിടെത്തന്നെ അടിഞ്ഞുകൂടാന്‍ അനുവദിക്കരുതെന്നുമാത്രം. അങ്ങനെയായാല്‍ അതെന്നെങ്കിലും ഒരു വലിയ പൊട്ടിത്തെറിയിലായിരിക്കും അവസാനിക്കുക. മനസ്സിലെ ചപ്പും ചവറും അന്നന്നുനീക്കാന്‍ പഠിക്കേണ്ടത്‌ അവരെ സംബന്ധിച്ചിടത്തോളം വളരെ ആവശ്യമാണ്‌. ബാഹ്യമായി ആ നിമിഷം പ്രതികരിക്കാനും ആന്തരികമായി അടിഞ്ഞുകൂടുന്ന ദേഷ്യം, വെറുപ്പ്‌, വിദ്വേഷം, പ്രതികാര ചിന്തകള്‍ തുടങ്ങിയവയെല്ലാം പിന്നീട്‌ മനനം ചെയ്തുമാറ്റാനും പരിശീലിക്കുന്നതുകൊണ്ടുമാത്രം നമുക്ക്‌ നമ്മുടെ കര്‍മരംഗത്ത്‌ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. അങ്ങനെയുള്ളവര്‍ക്ക്‌ മറ്റുള്ളവര്‍ അസാധ്യമെന്ന്‌ വിശേഷിപ്പിക്കുന്ന ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയും. നമ്മുടെ ഉള്ളില്‍ത്തന്നെ മഹത്തായ ഒരു ഊര്‍ജ്ജസ്രോതസ്സ്‌ നമുക്ക്‌ കണ്ടെത്താനാവും. ഏത്‌ ഭരണാധികാരിക്കും, ഉദ്യോഗസ്ഥനും മനസ്സുവച്ചാല്‍ ഈ കല അഭ്യസിച്ചെടുക്കാവുന്നതേയുള്ളൂ. അതിനായി അഹങ്കാരം നശിക്കുന്നതും നോക്കി ഇരിക്കേണ്ടകാര്യമില്ല. എന്നാലും മനസ്സിനെ ശുദ്ധീകരിക്കണമെങ്കില്‍ കുറെയെങ്കിലും നിര്‍മ്മമമായ സ്നേഹം അവരും വളര്‍ത്തേണ്ടത്‌ ആവശ്യമാണ്‌.


– മാതാ അമൃതാനന്ദമയീദേവി


അന്യസ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നു ലക്ഷ്മണനിലൂടെയെങ്കിലും ഇന്നത്തെ ലോകം പഠിക്കട്ടെ*




വാല്മീകിയെന്ന മാമുനി പണ്ട് ലോകത്തിന് ആദികാവ്യം തന്നു. രാമന്റെയും സീതയുടെയും കഥ പറയുന്ന വെറും കാവ്യപുസ്തകമല്ല രാമായണം. അതിലെ ഓരോ സന്ദർഭവും സദാചാരത്തിന്റെ അമൃതബിന്ദുക്കളാണു ലോകത്തിനു നൽകുന്നത്. ഒരു സന്ദർഭം ഇങ്ങനെ:



രാവണൻ സീതയെ അപഹരിച്ചതിനു ശേഷം രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ചു കാട്ടിലാകെ നടക്കുകയാണ്. അതിനിടെ സുഗ്രീവൻ, ഹനുമാൻ തുടങ്ങിയ വാനരനേതാക്കളെ കണ്ടുമുട്ടി. ഒരു സ്ത്രീയെ ഒരു രാക്ഷസൻ വിമാനത്തിൽ തട്ടിക്കൊണ്ടുപോകുന്നതു താൻ കണ്ടെന്നു സുഗ്രീവൻ രാമനോടു പറഞ്ഞു. ഈ മലയുടെ മുകളിൽ തങ്ങളെ കണ്ടപ്പോൾ ആ സ്ത്രീ അവരുടെ ആഭരണങ്ങൾ ഊരി താഴെയിട്ടു എന്നു പറഞ്ഞ് സുഗ്രീവൻ ആ ആഭരണങ്ങൾ രാമനു മുന്നിൽ വച്ചു. ആഭരണങ്ങൾ കണ്ടപാടേ സീതാവിരഹം കൊണ്ടുള്ള ദുഃഖം മൂലം രാമൻ ആകെ വിവശനായി. എന്നിട്ടു ലക്ഷ്മണനോടു പറഞ്ഞു:

 ‘ലക്ഷ്മണാ, ഈ ആഭരണങ്ങൾ സീതയുടേതു ന്നെയാണോ എന്നു പരിശോധിക്ക്’ എന്ന്.
അപ്പോൾ ലക്ഷ്മണൻ രാമനോടു പറയുകയാണ്:

 ‘‘നാഹം ജാനാമി കേയൂരേ നാഹം ജാനാമി കുണ്ഡലേ നൂപുരേ ത്വഭിജാനാമി നിത്യം പാദാഭിവന്ദനാത്’’ എന്ന്. ‘ജ്യേഷ്ഠ, ജ്യേഷ്ഠത്തിയമ്മ മാറിലണിയുന്ന ആഭരണങ്ങളും തോൾവളകളും കമ്മലുമൊന്നും എനിക്കു കണ്ടാൽ തിരിച്ചറിയില്ല. പക്ഷേ, ഈ പാദസരം എനിക്കു നന്നായി അറിയാം. എന്നും ആ കാൽക്കൽ നമസ്കരിക്കുമ്പോൾ ഞാൻ കാണുന്നവയാണല്ലോ അവ’ എന്നാണു ലക്ഷ്മണൻ രാമനോടു പറയുന്നത്. ഇന്നു വരെ ആ കാൽക്കലേക്കല്ലാതെ മറ്റെവിടേക്കും ഞാൻ സൂക്ഷിച്ചു നോക്കിയിട്ടില്ല എന്നാണു ലക്ഷ്മണൻ പറഞ്ഞത്.


ഒരു സ്ത്രീയും ഭർതൃസഹോദരനും തമ്മിലുള്ള ബന്ധത്തിലെ ഉദാത്തമായ സദാചാരമൂല്യമാണു വാല്മീകി ലക്ഷ്മണന്റെ വാക്കുകളിലൂടെ നമുക്കു മുന്നിൽ വച്ചത്. സദാചാരസംസ്കാരത്തെ ഇത്രയും സുന്ദരമായി അവതരിപ്പിച്ച മാമുനിയുടെ  വാക്യം ഇന്നും ഏറെ പ്രസക്തമാണ്. അന്യസ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നു ലക്ഷ്മണനിലൂടെയെങ്കിലും ഇന്നത്തെ ലോകം പഠിക്കട്ടെ.

Wednesday, January 3, 2018

ശുഭചിന്ത



നമുക്ക് നമ്മുടെ കുട്ടികളോടു സ്നേഹമുണ്ടെങ്കില്‍, നാം ഈ മണ്ണും വെള്ളവും ഇന്നത്തെക്കാള്‍ മെച്ചമായ അവസ്ഥയില്‍ വേണം വിട്ടു പോകുവാന്‍.

If we have any love for our children, we have to leave our soil and water in a better condition than they are now.


സദ്ഗുരു 

കലിയുഗവരദന്റെ മഹിമകളിലൂടെ - പമ്പാമാഹാത്മ്യം, ഭഗവദ്പൂജാക്രമം (45 )

bhagavath-pooja

സൂതന്‍ ശൗനകനോടുവീണ്ടും പറഞ്ഞുതുടങ്ങി. കുംഭജനായ അഗസ്ത്യമഹര്‍ഷി പന്തളമഹാരാജാവിന് പമ്പാമാഹാത്മ്യം ഉപദേശിച്ചു.


അഗസ്ത്യന്‍ പറഞ്ഞു: സാരമേറിയ പുണ്യതീര്‍ത്ഥങ്ങളെയെല്ലാം കേരളത്തില്‍ കൊണ്ടുവരുവാന്‍ ആഗ്രഹിച്ച് പരശുരാമന്‍ ഭക്തിപൂര്‍വ്വം ഖണ്ഡപരശുവായ മഹാദേവനെ ധ്യാനിച്ചു തപസ്സുചെയ്തു. ഭഗവാനില്‍നിന്നു വരം ലഭിച്ച പരശുരാമന്‍ എല്ലാ പുണ്യതീര്‍ത്ഥങ്ങളേയും ഒരുമിച്ചുചേര്‍ത്ത്‌കേരളഭൂമിയില്‍ ഒറ്റ തീര്‍ത്ഥമാക്കിമാറ്റി. ആമോദപൂര്‍വംഅതിനു പമ്പാനദിയെന്ന് പരശുരാമന്‍ പേരിട്ടു. ‘പാ’ എന്ന ധാതുവില്‍ നിന്നാണ് പമ്പയെന്നനാമം ഉളവായത്. പാലനം, പാവനം, പാനം എന്നിവയിലൂം ധാതു ‘പാ’എന്നുതന്നെ. മഹാരാജാവേ, പാനം ചെയ്യുന്ന പാപികളെ പരിശുദ്ധരാക്കിത്തീര്‍ത്തു പാലനംചെയ്യുന്ന തീര്‍ത്ഥമായതിനാല്‍ പമ്പയെന്ന നാമം ലഭിച്ചു. ഈ തീര്‍ത്ഥത്തിന്റെ മാഹാത്മ്യം ഞാന്‍ വീണ്ടും പറഞ്ഞാല്‍ അത് ചര്‍വ്വിതചര്‍വ്വണമായിത്തീരും (ചവച്ചത് വീണ്ടും ചവയ്ക്കുന്നതുപോലെ; പറഞ്ഞതു വീണ്ടും പറയുന്നതുപോലെയെന്നു സാരം).



മന്നവാ, ഭൂതേശനെ പൂജിക്കുന്നതിനുള്ള ക്രമം ഇനി ഞാന്‍ പറഞ്ഞുതരാം. ഏതൊരുപൂജകൊണ്ടാണോ ദേവവൃന്ദങ്ങള്‍ സ്വര്‍ഗ്ഗസ്ഥിതരായത്, ഏതൊരു പൂജകൊണ്ടാണോ ദേവവൃന്ദങ്ങള്‍ കൃതാര്‍ത്ഥരായിത്തീര്‍ന്നത്, അങ്ങിനെയുള്ള പൂജാക്രമം ഇന്നു ഞാന്‍ ചുരുക്കി ഭവാനോടുപറയുന്നതാണ്. പണ്ടൊരിക്കല്‍ കൃതവീര്യന്റെ പുത്രനായ അര്‍ജ്ജുനന്‍ (കാര്‍ത്തവീര്യാര്‍ജ്ജുനന്‍) എന്ന ബുദ്ധിമാനായ മഹാരാജാവ്തന്റെ ഗുരുവായ ദത്തനെ (ദത്താത്രേയനെ) വന്ദിച്ച് ആദരപൂര്‍വ്വംചോദിച്ചു. വിഭോ, ഏതൊരു ദേവനെ പൂജിച്ചാല്‍ എന്റെ മനസ്സ് പരിശുദ്ധമായിത്തീരും? ആ ദേവന്റെ പൂജാപ്രകാരങ്ങള്‍ എനിക്ക് ഇന്ന് ഉപദേശിച്ചു തന്നാലും. അര്‍ജ്ജുനന്റെവാക്കുകള്‍കേട്ട് ദത്തന്‍ ആനന്ദപൂര്‍വ്വം പറഞ്ഞു



മഹാരാജന്‍, നീ മഹാഭാഗ്യശാലിയാണ്. മനസ്സ് ശുദ്ധമാകണം എന്നാണല്ലോ ഭവാന്റെ ആഗ്രഹം. മനുഷ്യര്‍ക്ക് അതിലും മീതെ കൃതാര്‍ത്ഥത വരാന്‍ മറ്റൊന്നുമില്ല എന്നറിയുക. ഏകമായ ബ്രഹ്മത്തില്‍നിന്ന് മായയാല്‍ ദേവകളെല്ലാം ഉത്ഭവിക്കുന്നു. ഒരു ദേവന്‍ ഗുണവാന്‍ അപരന്‍ ദോഷം എന്ന് പറയാന്‍ സാധിക്കുകയില്ല. ഓരോരോ ദേവനെയായി വെവ്വേറെ പൂജിക്കുവാന്‍ ഭൂമിയില്‍ മനുഷ്യനു സാധിക്കുമോ? ഗുണയുതരായ ദേവകളെല്ലാവരും ഒന്നുചേര്‍ന്നു നില്‍ക്കുന്നതാണ് താരകം. ‘താ’ എന്ന ധാതുവില്‍ നിന്നാണ് താരകമെന്ന നാമം ഉത്ഭിവിച്ചത്. നന്നായ് തരണം ചെയ്യിക്കുന്നുവെന്നുളളവാക്കിനു ധാതുവായത് ‘താ’ എന്നറിയുക. തന്റെ ഭക്തന്മാരെ ഘോരമായ ദുഃഖത്തില്‍നിന്നും തരിപ്പിക്കുക (അല്ലെങ്കില്‍ തരണംചെയ്യിക്കുക) എന്നതുകാരണം താരമെന്നുള്ള നാമം ഉണ്ടായി. അതിനോട് ‘ക’ പ്രത്യയംചേര്‍ന്നാല്‍ താരകമെന്ന് നാമം. താരകരൂപനായദേവനെ പൂജിക്കുന്നവന്റെ ആഗ്രഹങ്ങളെല്ലാം സാധിക്കപ്പെടും.



ഭവാന്‍ യുദ്ധത്തില്‍ വധിക്കപ്പെടുമെന്നാണ് ഞാന്‍ പണ്ടുനല്‍കിയ വരം. അതിനുള്ളകാലം അടുത്തിരിക്കുന്നു. അധികകാലം കഴിയുന്നതിനുമുമ്പ് പരശുരാമന്‍ ഭവാനെ യുദ്ധത്തില്‍ വധിക്കും. അതിനുമുമ്പ് താരകത്തെ ഭവാന്‍ നന്നായിസ്മരിച്ച് മനസ്സില്‍ ഉറപ്പിക്കണം. ദക്ഷാരിയായ ദയാപരനായ മഹാദേവന്‍ ദക്ഷിണാമൂര്‍ത്തിയായി ചമഞ്ഞ് ആമോദപൂര്‍വ്വം ശിഷ്യന്മാര്‍ക്ക് താരകബ്രഹ്മോപദേശമാണ് നല്‍കുന്നത്. എന്നാല്‍ ഇനി പൂജചെയ്യേണ്ടുന്നവിധം ഒന്നൊഴിയാതെ ഞാന്‍ സംഗ്രഹിച്ചു പറയാം. നിര്‍മ്മമേതി, മമേതി എന്നിങ്ങനെ രണ്ടുവിധത്തിലുള്ള പൂജയുണ്ട്. മാനസതാരില്‍ ഈശ്വരന്‍ നിലകൊള്ളുന്നു എന്നുവിചാരിച്ചുള്ള മാനസപൂജയാണു നിര്‍മ്മമേതിത്വം. ഈശ്വരന്റെ ദാസനാണു ഞാന്‍ എന്നുറച്ച് വിശ്വസിച്ചുള്ള ബാഹ്യപൂജയാണ് മമേതിത്വം. നിഷ്‌ക്കാമമായിചെയ്യുന്ന മമേതി കര്‍മ്മങ്ങള്‍ കാലാന്തരത്തില്‍ നിര്‍മ്മമേതിയായിടും.



ബ്രാഹ്മണന്‍ മുതല്‍ ചണ്ഡാലന്‍ വരെയുള്ള എല്ലാവര്‍ണ്ണങ്ങള്‍ക്കും ഇതിന് അധികാരമുണ്ട്. എങ്കിലും ഓരോവര്‍ണ്ണത്തിനും ഓരോരോവിധത്തിലുള്ള പൂജകളാണു ധര്‍മ്മകര്‍ത്താക്കള്‍ ഭൂമിയില്‍ കല്പിച്ചിരിക്കുന്നത്. വേദമന്ത്രങ്ങളാല്‍ ബ്രാഹ്മണര്‍ക്കു പൂജചെയ്യാം. ബ്രാഹ്മണാജ്ഞയനുസരിച്ച് ക്ഷത്രിയര്‍ക്കും അപ്രകാരം അനുഷ്ഠിക്കാം. താന്ത്രികവൈദികങ്ങളായ മന്ത്രങ്ങളാല്‍ ശാന്തസ്വരൂപികളായ വൈശ്യന്മാര്‍ പൂജചെയ്യണം. താന്ത്രിക മന്ത്രങ്ങളാല്‍ മറ്റ്‌വര്‍ണ്ണങ്ങളും (ശൂദ്രരുംചണ്ഡാലരും) ശാന്തബുദ്ധ്യാ ദേവനെ പൂജിക്കണം. എല്ലാവരും തന്ത്രം (പൂജ)ചെയ്യുന്നത് ഒരേ പ്രകാരംതന്നെയാണ്. മന്ത്രങ്ങള്‍ക്കുമാത്രമേ അല്പം ഭേദമുള്ളൂ. ഉപനയനാദികര്‍മ്മങ്ങള്‍ ഇല്ലാത്തവര്‍ക്ക് വേദാധികാരം ഉണ്ടായിരിക്കുകയില്ല. യാതൊരുവന് സന്തുഷ്ടനായ ആചാര്യനാല്‍ ഉപനയനാദി കര്‍മ്മങ്ങള്‍ ചെയ്യപ്പെടുന്നുവോ അവന് വേദം ഉച്ചരിക്കാം. അതില്‍ അല്പംപോലും ദോഷമില്ല എന്നാണ് എന്റെ അഭിപ്രായം. ഭക്തിയുണ്ടെങ്കില്‍ താന്ത്രികപൂജയും മുക്തിയിലേക്കു നയിക്കുമെന്ന് ഉറപ്പാണ്. ഭക്തിഹീനന്മാരായവര്‍ക്കു വൈദികവിധിപ്രകാരമുള്ള പൂജകളും മുക്തി നല്‍കുന്നതിനു ശക്തിയുള്ളതായിത്തീരുകയില്ല.



ആദ്യമേ ആചാര്യനില്‍ നിന്നു പൂജാക്രമങ്ങളെല്ലാം പഠിക്കണം. എല്ലാവര്‍ണ്ണങ്ങള്‍ക്കും ഇത് ബാധകമാണ്. ഗുരുവില്‍നിന്ന് പഠിച്ചശേഷംവേണം പൂജചെയ്തു തുടങ്ങുവാന്‍. എന്നാല്‍ ഫലമുണ്ടാകും. സൂര്യനുദിക്കാന്‍ രണ്ടര നാഴിക നേരമുള്ളപ്പോള്‍ ഉണര്‍ന്ന് എഴുന്നേറ്റിരുന്ന് ആദരപൂര്‍വ്വം ഭക്തിയോടെ ശിരസ്സിനു മധ്യത്തില്‍ വിടര്‍ന്നുനില്‍ക്കുന്ന താമരയ്ക്കുള്ളില്‍ ഇരിക്കുന്നവനായ ആചാര്യനെ സ്മരിക്കണം. അന്നേദിവസം ചെയ്യേണ്ട കാര്യങ്ങളെല്ലാം നന്നായി വരാന്‍ ഈശ്വരനെ പ്രാര്‍ത്ഥിക്കുക. പിന്നീട് മെല്ലെ പുറത്തിറങ്ങി ശൗചക്രിയകളെല്ലാം കഴിച്ച് ശുദ്ധ മനസ്സോടെ ഗൃഹകൃത്യങ്ങളെല്ലാം വേണ്ടുംവിധം നിര്‍വ്വഹിക്കുവാന്‍ യോഗ്യരായവരെ ഗൃഹനാഥന്‍ നിയോഗിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഗൃഹകാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് പൂജയില്‍ അശ്രദ്ധയുണ്ടാകും. സൂര്യനുദിക്കുന്ന യാമംവരെ ശുദ്ധസാത്വിക കാലമാണ്. പിന്നെ മദ്ധ്യാഹ്നംവരെ രജോഗുണവും പ്രദോഷംവരെ തമോഗുണവുമാണ്. മഹാരാജാവേ, രാത്രികാലത്തും ഗുണത്രയങ്ങള്‍ ഇതേപ്രകാരംതന്നെയാണ് എന്നറിയുക.



നല്ല സൂഗന്ധതൈലം തേച്ചുള്ള സ്‌നാനം ഉത്തമമാണ്. അല്ലെങ്കില്‍ വെള്ളത്തില്‍മുങ്ങിക്കുളിക്കാം. അതിനു വഴിയില്ലെങ്കില്‍ ചൂടുവെള്ളത്തില്‍ കുളിക്കാം. അഗ്നിസമ്പര്‍ക്കമുണ്ടായ ജലം അതീവ ശുദ്ധമാണ് എന്നൊരുപക്ഷമുണ്ട്. ‘ആപോഹിഷ്ഠാ’ എന്നിത്യാദി മന്ത്രങ്ങള്‍ ജപിച്ചു പ്രോക്ഷണം ചെയ്തുവേണം കുളിക്കുവാന്‍. ഭസ്മം ധരിച്ച് സന്ധ്യാവന്ദനം ചെയ്യുക. ഭസ്മംകുളിയുടെ ഒരു അംഗംതന്നെയാണ്. ഇതൊന്നുമല്ലെങ്കില്‍ കുലാചാരമനുസരിച്ച് ചെയ്യുക. മനസ്സില്‍ തന്റെകുലദൈവത്തെ സ്മരിച്ച് മൗനിയായി പൂജാഗൃഹത്തിന്റെ വാതില്‍ക്കലെത്തുക. ദ്വാരപാലകന്മാരെ പൂജിച്ചശേഷം പൂജാഗൃഹത്തില്‍ പ്രവേശിച്ച് ആസനം (ഇരിപ്പിടം) തൊട്ട് അഭിവാദ്യംചെയ്യണം. ബ്രാഹ്മണര്‍ക്ക് കര്‍മ്മീയം(ആവണപ്പലക) ആണ് ഉത്തമമായആസനം. തോലുകൊണ്ടുള്ള ഇരിപ്പിടം (മാന്‍തോലും പുലിത്തോലും) നാലുജാതിക്കും ഉപയോഗിക്കാമെന്ന് നിര്‍മ്മമന്മാരായ ചിലര്‍ പറയുന്നു. പിതാവ് തുടങ്ങിയ രക്ഷിതാക്കളെയെല്ലാം വന്ദിച്ച് സന്തോഷത്തോടെ ആസനത്തിലിരിക്കണം. ബ്രാഹ്മണര്‍ക്കും ശൂദ്രര്‍ക്കും പത്മാസനമാണ് ഉത്തമം. ക്ഷത്രിയവൈശ്യജാതികള്‍ക്ക് വീരാസനമാണ് ഉചിതമെന്ന് ശാസ്ത്രങ്ങള്‍ വിധിക്കുന്നു.



പൂജയ്ക്ക് ഇരിക്കുന്നതിനുമുമ്പ് പൂജയ്ക്കാവശ്യമായവയെല്ലാം പൂജകന്‍ സംഭരിച്ചിരിക്കണം. പുഷ്പം, അക്ഷതം, ഗന്ധം, ശുദ്ധജലം, പ്രഭപരത്തുന്ന സാമ്പ്രാണി, വെറ്റില, പൂഗം, ഘൃതം എന്നിവയെല്ലാം ശക്തിക്കൊത്തവിധം (അവനവനു സാധിക്കുന്ന വിധം) പൂജാഗൃഹത്തില്‍ ശേഖരിച്ചിരിക്കണം. കേതകി, കിംശൂകം, കുടജം, ചൂതസുമങ്ങള്‍, കാപാലപുഷ്പം എന്നിവ പൂജയ്ക്കു നിഷിദ്ധമാണ്. അവകൊണ്ട് ഒരു ദേവനേയും പൂജിക്കരുത്. കൂവളത്തില, തുളസിയില, പിച്ചി, മുല്ല, ചേമന്തി, ചെത്തി, മന്ദാരം, തുമ്പ, പാരിജാതം, ചെമ്പകം, കര്‍പ്പൂരം, മഞ്ജീര പുഷ്പം തുടങ്ങിയവയെല്ലാംഎല്ലാവിധ പൂജകള്‍ക്കും നല്ലതാണ്. താമരപ്പൂവും തുളസീദളവും പൂക്കളില്‍ ഉത്തമമാണ് എന്നതില്‍ സംശയില്ല. കാരകില്‍, കച്ചൂരം, കൊട്ടം, രാമച്ചം, ചന്ദനം, കണ്ടിവെണ്ണ, ഇരുവേലി, കേസരം എന്നിവയാണ് അഷ്ടഗന്ധം. പട്ടുവസ്ത്രമോ വെളുത്തവസ്ത്രമോ ഇഷ്ടമുള്ളത് ഏതായാലും ഉടുക്കാം. എന്നിരിക്കിലും താരകബ്രഹ്മത്തെ പൂജിക്കുന്നതിന് സുന്ദരമായ നീലാംബരം (നീലപ്പട്ട്) മുഖ്യമായിരിക്കുന്നു. മാലകളും ഭസ്മക്കുറികളും ശരീരത്തില്‍ ധരിച്ചുവേണം പൂജിക്കുന്ന വ്യക്തി പൂജയ്ക്ക് ഇരിക്കേണ്ടത്.



ജന്മഭൂമി