ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, September 3, 2017

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം - 03



മൂകാംബികാ മൂകഹന്ത്രീ മൂകാനാം വാഗ്വിഭൂതി ദാ മുഖ്യശക്തിര്‍മഹാലക്ഷ്മീര്‍മൂലമന്ത്ര സ്വരൂപിണി
1. മൂകാംബികഃ – ഏകാഗ്രചിത്തനായി മേരുചക്രത്തെ വളരെക്കാലം പൂജിച്ചപ്പോള്‍ ദേവി വീരഭദ്രനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ദേവീദര്‍ശനം ലഭിച്ചതോടെ വീരഭദ്രന്റെ കര്‍മ്മദോഷങ്ങളും പാപങ്ങളും നശിച്ചു.

ജ്ഞാനപ്രകാശം ഉള്ളിലുണര്‍ന്നപ്പോള്‍ അംഗവൈകല്യങ്ങള്‍ ഇല്ലാതെയായി. മൂകത നശിച്ചു. മൂകനായിരുന്ന ഭക്തന്‍ അതിമനോഹരമായ അനേകം ശ്ലോകങ്ങള്‍കൊണ്ടു ദേവിയെ സ്തുതിച്ചു. ശ്ലോകങ്ങള്‍ ചൊല്ലിത്തീര്‍ന്നപ്പോള്‍ വീരഭദ്രനു പൂര്‍വരൂപവും ശക്തിപ്രഭാവങ്ങളും ഉണ്ടായി. ദേവിയുടെ അംഗരക്ഷകനെന്ന പദവി ലഭിച്ച വീരഭദ്രന്റെ പ്രതിഷ്ഠ ശ്രീചക്രബിന്ദുരൂപമായ മൂലവിഗ്രഹത്തിനടുത്തായി ക്ഷേത്രത്തില്‍ കാണാം. ഈ ഐതിഹ്യത്തില്‍ ശ്രീ ചക്രപ്രതിഷ്ഠ നടത്തുന്നത് സൂപര്‍ണ്ണനായ ഗരുഡനാണ്.

ആചാര്യസ്വാമികള്‍ അലങ്കാരവിഗ്രഹമാണു പ്രതിഷ്ഠിച്ചത്. തന്റെ ഭാരതപര്യടനത്തിനിടയില്‍ മൂകാംബികയിലെത്തിയ ശങ്കരാചാര്യര്‍ മൂലവിഗ്രഹത്തിനടുത്തുണ്ടായിരുന്ന ഒരു പാറയിലിരുന്ന് ദേവിയെ ആരാധിച്ചിരുന്നു. ശങ്കരപീഠമായി ആ സ്ഥലം ഇപ്പോഴും സംരക്ഷിതമാണ്. ഭഗവത്പാദര്‍ കുടജാദ്രിയിലെ ഒരു ഗുഹയിലും കുറച്ചുനാള്‍ തപസ്സുചെയ്തിരുന്നതായി വിശ്വസിക്കപ്പെടുന്നു.

2. മൂകഹന്ത്രീഃ – മൂകാസുരനെ വധിച്ചവള്‍. മൂകതയെ നശിപ്പിച്ചവള്‍ എന്നും വ്യാഖ്യാനിക്കാം. മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ ഉദ്ധരിച്ച ഐതിഹ്യങ്ങളില്‍ മൂകാസുരന്റെ മൂകത നശിപ്പിച്ച സംഭവം രണ്ടുതവണ പരാമര്‍ശിച്ചിട്ടുണ്ട്.

3. മൂകാനാം വാഗ്‌വിഭൂതിദാഃ – മൂകന്മാര്‍ക്ക് വാക്കിന്റെ ഐശ്വര്യം നല്‍കുന്നവള്‍. മൂകാസുരന് വാഗ്‌വിഭൂതി കൊടുത്ത കഥ ഒന്നാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇത് ഒരു മൂകന്റെ കഥയാണ്. പ്രകൃത്വാ മൂകന്മാരായവര്‍ ദേവീകാരുണ്യംകൊണ്ട് സംഭാഷണചതുരരും ഗാഹകരും കവികളുമായ നിരവധി സംഭവങ്ങളുണ്ട്. ശങ്കരാചാര്യസ്വാമികള്‍ സൗന്ദര്യലഹരിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കാളിദാസന്‍, മൂകകവി തുടങ്ങി പ്രശസ്തരായ പലരും ദേവീപ്രസാദംകൊണ്ടു കവിത്വശക്തിനേടിയവരാണ്. സൗന്ദര്യലഹരിയിലെ ശ്ലോകം ചുവടെ ചേര്‍ക്കുന്നു.

”കദാകാലേ മാതഃ കഥയ കലിതാലക്തകരസം
പിബേയം വിദ്യാര്‍ത്ഥി തവചരണ നിര്‍ണേജനജലം
പ്രകൃത്യാ മൂകാനാമപി ച കവിതാകാരണതയാ
കദാധത്തേ വാണീമുഖകമലതാംബൂലരസതാം”

(കരുണാമയിയായ അമ്മേ, വിദ്യാര്‍ത്ഥിയായ ഞാന്‍ ചെമ്പഞ്ഞിച്ചാറു കലര്‍ന്ന നിന്തുരുവടിയുടെ പാദതീര്‍ത്ഥം ഏതുകാലത്തു പാനം ചെയ്യും. ജന്മനാ മൂകരായവര്‍ക്കുപോലും കവിതയ്ക്കു കാരണമാകുന്നതിനാല്‍ സരത്വതീദേവിയുടെ മുഖകമലത്തിലുള്ള താംബൂലസഭാവത്തെ ആ പാദതീര്‍ത്ഥം എപ്പോള്‍ ധരിക്കും? സൗന്ദര്യലഹരി. ശ്ലോകം. 98)

No comments:

Post a Comment