മഹാത്മാവിന്റെ സാന്നിധ്യം മറ്റുള്ളവരില്‍ പരിവര്‍ത്തനം സൃഷ്ടിക്കണമെങ്കില്‍ അവരും ആ കൃപ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം തങ്ങളുടെ ഹൃദയം തുറക്കണം. അല്ലാതെ മഹാത്മാവ് സ്വയം ആരെയും സ്വന്തമെന്നോ അന്യരെന്നോ കണക്കാക്കി കാരുണ്യം ചൊരിയുകയല്ല ചെയ്യുന്നത്. അവര്‍ എല്ലാവര്‍ക്കും തങ്ങളുടെ സാന്നിധ്യത്തില്‍ വളരാനും വികസിക്കാനും അവസരമൊരുക്കുന്നുവെന്നേ ഉള്ളൂ. സമര്‍പ്പണമുള്ളവര്‍ക്ക്, ഉള്‍ക്കൊള്ളാന്‍ തയ്യാറുള്ളവര്‍ക്ക് അതിന്റെ ഗുണം കിട്ടുന്നു. അല്ലാത്തവരെ മഹാത്മാവ് നിര്‍ബന്ധിക്കുന്നില്ല. ഇനി ഒരുവന്‍ മനഃശുദ്ധി നേടാതെയും അഹങ്കാരം ത്യജിക്കാതെയുമാണ് ആ സന്നിധിയിലിരിക്കുന്നതെങ്കിലും തന്റെ ഹൃദയം അല്‍പ്പനേരമെങ്കിലും തുറന്നാല്‍ അത്ര കണ്ട് പ്രയോജനം അയാള്‍ക്ക് സിദ്ധിക്കും. അത് അല്‍പനേരത്തേക്കാകട്ടെ, കുറച്ചുദിവസത്തേക്കാകട്ടെ, ഫലവും അതനുസരിച്ചിരിക്കും.
– മാതാ അമൃതാനന്ദമയീദേവി
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment