ഒരിക്കൽ ഒരു അവധൂതസന്യാസിയോട് ഒരാള് ചോദിച്ചു :
''മഹാത്മൻ !
അങ്ങ് എങ്ങനെയാണ് യാതൊരു അല്ലലുമില്ലാതെ ഈ വിധം പരമാനന്ദമായി സഞ്ചരിക്കുന്നത് ?
അതുകേട്ട് അവധൂതസന്യാസി പറഞ്ഞു :
"ഞാന് പ്രകൃതിയില് കാണുന്ന ഓരോന്നിലും നിന്ന് പാഠം പഠിച്ച് ജീവിക്കാന് ശ്രമിക്കുന്നു.....,
''അതെന്തൊക്കെയാണ് ?
മറ്റെയാള് ചോദിച്ചു:
അവധൂതന് മറുപടി പറഞ്ഞു :
"ഭൂമിയില്നിന്നാണ് ഞാന് ക്ഷമ പഠിച്ചത്....."
ആളുകള് എത്രതന്നെ ചവിട്ടിയാലും വെട്ടിയാലും കുഴിച്ചാലും ഒരു പ്രതിഷേധവും ഇല്ലാത്തതാണ് ഭൂമി........!!
അതുപോലെ അന്യരുടെ ശകാരവും നിന്ദയും ഒന്നും കണക്കാക്കാതെ സുഖത്തെയും ദുഃഖത്തെയും ഒരുപോലെ കണ്ട് ജീവിക്കുന്നു....
വൃക്ഷത്തില് നിന്നാണ് ഞാന് പരോപകാരത്തിന്റെ പാഠം പഠിച്ചത്.......!
അവ സ്വാര്ത്ഥചിന്ത ഏതുമില്ലാതെ പുഷ്പങ്ങളും ഫലങ്ങളും മറ്റുള്ളവര്ക്കായി നല്കികൊണ്ടേയിരിക്കുന്നു..
മുക്കുവനില്നിന്നാണ് ഞാന് ധ്യാനം പഠിച്ചത്.....
അവന് ചൂണ്ടയിട്ടിരിക്കുമ്പോള് അടുത്ത് നടക്കുന്ന മറ്റൊന്നിലും അവന്റെ ശ്രദ്ധ എത്തുന്നില്ല....
ചൂണ്ടയില് മത്സ്യം കൊത്തുന്നതും ശ്രദ്ധിച്ചാണ് അവന്റെയിരിപ്പ്....
അതുപോലെ ഏകാഗ്രത ഉണ്ടാവണമെന്നാണ് ഞാന് ആഗ്രഹിക്കുന്നത്......,
മാംസക്കഷണം കൊത്തിപ്പറക്കുന്ന പരുന്തില്നിന്നാണ് ഞാന് ആഗ്രഹമാണ് എല്ലാആപത്തുകള്ക്കും കാരണമെന്ന് ഞാന് പഠിച്ചത്........
പരുന്ത് മാംസക്കഷണം കൊണ്ട് പറക്കുമ്പോള് ധാരാളം കാക്കകള് അതിന്റെ പിറകെ ചെന്ന് ശല്യം ചെയ്യുന്നു.......
മാംസക്കഷണം ഉപേക്ഷിച്ചാലോ കാക്കകളെല്ലാം പരുന്തിനെ ഉപേക്ഷിച്ച് മാംസകഷണത്തിന്റെ പുറകെപോകുന്നു.....
ഒന്നും സ്വന്തമായി ശേഖരിച്ചുവച്ചിട്ട് ഒരു കാര്യവുമില്ലെന്ന് ഞാന് പഠിച്ചത് തേനീച്ചകളില്നിന്നാണ്.....
തേനീച്ചകള് വളരെ പണിപ്പെട്ട് തേന് ശേഖരിച്ചുവക്കുന്നു.
എന്നാല് അതെല്ലാം മറ്റുള്ളവര് കൊണ്ടുപോകുകയും ചെയ്യുന്നു.
യാദൃശ്ചികമായി ലഭിക്കുന്ന ലാഭങ്ങളില് സന്തുഷ്ടനാകണമെന്ന് ഞാന് പഠിച്ചത് പെരുപാമ്പില് നിന്നാണ്......
പെരുമ്പാവാകട്ടെ വല്ലപ്പോഴും ലഭിക്കുന്ന ഭക്ഷണവും കഴിഞ്ഞ് ദിവസവും ശാന്തമായി കിടക്കുന്നു.....
കടലില് നിന്നാണ് ഞാന് എപ്പോഴും അക്ഷോഭ്യനായിരിക്കണമെന്ന് പഠിച്ചത്........
എത്ര തന്നെ പുഴകള് വന്നുചെര്ന്നാലും കര കവിയുകയോ വറ്റുകയോ ചെയ്യാത്തതാണ് കടലിന്റെ പ്രകൃതി.....
അവയെല്ലാം ഒരര്ത്ഥത്തില് എന്റെ ഗുരുക്കന്മാര് തന്നെ.....!!!
No comments:
Post a Comment