പൂര്‍ണമായ ആത്മസമര്‍പ്പണം ഒറ്റയടിക്ക് എല്ലാവര്‍ക്കും ഉണ്ടാകുമെന്ന് വിചാരിക്കരുത്. മിക്കവരുടെ ഹൃദയത്തിലും ഗുരുവിന് കുറച്ചൊരിടം കിട്ടിയിട്ടുണ്ടാവുമെന്ന് മാത്രമേയുള്ളൂ. ഇരുളടഞ്ഞ മുറിയില്‍ ഓട്ടയിലൂടെ കടന്നെത്തുന്ന സൂര്യകിരണം കുറച്ചിടമാത്രം പ്രകാശം പരത്തുന്നപോലെ. മുറിയുടെ ബാക്കിഭാഗത്ത് അപ്പോഴും ഇരുട്ട് ഉണ്ടാവും. അതുപോലെ അഹങ്കാരം നിറഞ്ഞ മനസ്സില്‍ ഏതോ ഒരു മൂലഗുരുവിന് കൊടുത്തിട്ടുണ്ടെന്നേ ഉള്ളൂ. അതുമതി അവനെ രക്ഷിക്കാന്‍.
വാസനയാകുന്ന കാടിനെ എരിച്ചു ചാമ്പലാക്കാന്‍ ആ തീപ്പൊരി ഒന്നുമാത്രം കെടാതെ സൂക്ഷിച്ചാല്‍ മതി. ആ ബോധം നമുക്കുണ്ടാകണം. അന്ധകാരത്തിന്റെ ശക്തി അത്ര കൂടുതലാണ്. ‘ഞാന്‍ വലിയ ആളാണ്’ എന്ന ഭാവം കാരണം, പലപ്പോഴും മനഃസാക്ഷിയുടെ ചെറുസ്വരത്തിന് നമ്മള്‍ ചെവികൊടുക്കാറില്ല. അത് ഗുരുവിന്റെ ശബ്ദമാണെന്ന് തിരിച്ചറിയാറില്ല.
– മാതാ അമൃതാനന്ദമയീദേവി

No comments:
Post a Comment