ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, November 3, 2016

വ്രതം

വേദ വിധികളനുസരിച്ച് ചന്ദ്രായ ണ ങ്ങൾക്കനുസൃതമായി മനസിനെ ഏകാഗ്രമാക്കി അനുഷ്ഠിക്കുന്ന രീതിയാണിത്. ഓരോ വ്രതങ്ങളെക്കുറിച്ചും നമുക്ക് ചെറുതായിട്ട് മനസിലാക്കാം.



ഞായറാഴ്ച വ്രതം


ആദിത്യദശാദോഷപരിഹാരത്തിനും സര്‍വ്വപാപനാശനത്തിനും സര്‍വൈശ്വര്യസിദ്ധിക്കും ഞായറാഴ്ച വ്രതമാണ് ഉപദേശിക്കുന്നത് . ആദിത്യന്‍ അഥവാ സൂര്യനെ ധ്യാനിച്ചുകൊണ്ട് അനുഷ്ഠിക്കുന്ന വ്രതമാണ് ഞായറാഴ്ച വ്രതം. ഞായറാഴ്ച സൂര്യഭഗവാനിഷ്ടമുള്ള ദിവസമാണ്. 

വ്രതമനുഷ്ഠിക്കുന്നവര്‍ ഈ ദിവസം ഉപ്പ്, എണ്ണ എന്നിവ വര്‍ജ്ജിക്കണം.

രക്തപുഷ്പം കൊണ്ടു പൂജ ഉത്തമം. പ്രസാദമായി രക്തചന്ദനം ധരിക്കുന്നതും ഉത്തമമാണ്. അര്‍ഘ്യം, ദാനം എന്നിവ ചെയ്യുന്നതും നന്ന്. ആദിത്യ കഥ കേള്‍ക്കുന്നതും നല്ലതാണ്. ഒരിക്കലൂണാണ് ആഹാര ക്രമം
വ്രതമനുഷ് ഠിക്കുന്നവര്‍ സൂര്യനമസ്കാരം ചെയ്ത് ആദിത്യഹൃദയസ്തോത്രം പരായണം ചെയ്യണം.



ആദിത്യ കഥകൾ കേൾക്കേണ്ടതാണ്. ജാതകത്തിൽ ആദിത്യ ദശാകാലമുള്ളവർ ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ചര്‍മരോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഇവയുടെ ശമനവും ഫലശ്രുതിയില്‍ പറഞ്ഞിരിക്കുന്നു.

നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ ശിവക്ഷേത്രദര്‍ശനം നടത്തുക. ശിവന് അഭിഷേകം, ധാര, കുവളത്തിലകൊണ്ട് അര്‍ച്ചന, പുറകില്‍വിളക്ക് എന്നീ വഴിപാടുകള്‍ നടത്തുക.

ഭാഗ്യസൂക്തം




ഒരു ജാതകത്തില്‍ ഒന്‍പതാം ഭാവമാണ് ഭാഗ്യഭാവം. ഒമ്പതാം ഭാവധിപന്‍ അഥവാ ഭാഗ്യാധിപനെ ചിന്തിച്ചാണ് ഭാഗ്യം കണക്കാക്കുന്നത്.

'ഭാഗ്യം' എല്ലാവര്‍ക്കും വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ജാതകത്തില്‍ ഭാഗ്യാധിപന്‍ മറഞ്ഞ സ്ഥാനങ്ങളായ 3, 6, 8, 12 ല്‍ ഉള്ളവരും ഭാഗ്യാധിപന് പാപയോഗമുള്ളവരും ഭാഗ്യാധിപന് മൌഡ്യമുള്ളവരും ഭാഗ്യാധിപന്‍ ശത്രു ക്ഷേത്രത്തിലുള്ളവരും ഭാഗ്യ സൂക്തം ജപിക്കുന്നതും പക്കപിറന്നാള്‍ തോറും ദേവി ക്ഷേത്രത്തില്‍ ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നതും ശ്രേയസ്സ്കരമായിരിക്കും.

ഭാഗ്യസൂക്തത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി ജപിക്കുമ്പോള്‍ കൂടുതല്‍പ്രയോജനകരമായിരിക്കും.

കശ്യപ മഹര്‍ഷിയുടെയും അദിതിയുടെയും പുത്രനായ ഭഗനെയാണ് ഭാഗ്യസൂക്തം ജപിച്ചു പ്രീതിപ്പെടുത്തുന്നത്.

പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതമ്മിത്രാ വരുണാ പ്രാതരശ്വിനാ
പ്രാതര്‍ഭഗം പൂഷണം ബ്രഹ്മണസ്പതിം
പ്രാതസ്സോമ മുതരുദ്രം ഹുവേമ

ഞങ്ങള്‍ പ്രഭാതത്തില്‍ അഗ്നി , വരുണന്‍ , ഇന്ദ്രന്‍ , അശ്വിനിദേവന്മാര്‍ , മിത്രന്‍ , പുഷന്‍ , ബ്രഹ്മണസ്പതി, സോമന്‍ , രുദ്രന്‍ ഇവരെ ആഹ്വാനം ചെയ്യുന്നു.

പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ
വയം പുത്ര മദിതേര്‍യ്യോ വിധര്‍ത്താ
ആധ്രശ്ചിദ്യം മന്യമാന സ്മരശ്ചില്‍
രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ

ഏതൊരാളെ ചിന്തിച്ചാണോ പാവപ്പെട്ടവനും ധീരനും രാജാവു പോലും പ്രാര്‍ഥിക്കുന്ന അദിതിയുടെ പുത്രനായ ഭാഗനെ (ഭാഗ്യാധിപനെ) ആഹ്വാനം ചെയ്യുന്നു.

ഭഗപ്രണേതര്‍ ഭഗസത്യരാധ:
ഭഗേമാന്ധിയ മുദവാദദന്ന:
ഭഗപ്രണോ ജനയ ഗോഭിര സ്വൈ:
ഭഗപനൃഭിര്‍ നൃവന്ത സ്യാമ

ഹേ ഭഗാ ഞങ്ങള്‍ക്ക് വഴികാട്ടിയായി നിന്ന് കൊണ്ടു ഐശ്വര്യങ്ങളും കുതിരകളും യോദ്ധാക്കളും ഞങ്ങള്‍ക്ക് നല്‍കണേ. അങ്ങയുടെ കൃപ അരുളിയാലും. ഞങ്ങള്‍ക്ക്‌ സുഖവും സമാധാനവും ലഭിക്കാനും സൂര്യോദയം മുതല്‍ അസ്തമയം വരെയും താങ്കളുടെ കൃപയാല്‍ പ്രസന്നരായിരിക്കേണമേ.

ഉതേ ദാനീം ഭഗവന്ത സ്യാമ
ഉതപ്രപിത്വ ഉതമദ്ധ്യേ അഹ്നാം
ഉതോദിതാ മഘവന്‍ സൂര്യസ്യ
വയം ദേവാനാം സുമതൌ സ്യാമ

ഹേ ഭഗാ അങ്ങ് നമുക്ക് പരമാനന്ദം ചെയ്താലും. അങ്ങയിലൂടെ ദൈവങ്ങള്‍ ഞങ്ങളെ സ്വീകരിക്കട്ടെ.

ഭഗ ഏവ ഭഗവാന്‍ അസ്തു ദേവാ:
തേന വയം ഭഗവന്ത സ്യാമ
തം ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീതി
സനോ ഭാഗപുര ഏതാ ഭവേഹ

ഹേ ഭഗാ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ

സമധ്വരാ യോഷ സോന മന്ത
ദധിക്രാവേവ ശുചയേ പദായ
അര്‍വ്വാചീനം വസുവിദം ഭഗന്ന:
രഥമിവാശ്വാ വാജിന ആവഹന്തു

ഇങ്ങനെ ദിവസവും നിങ്ങളെ ആഹ്വാനം ചെയ്യുന്നു. പവിത്രസ്ഥാനമായ ദധിക്രാവനത്തില്‍ എങ്ങനെയാണോ ശക്തിശാലികളായ കുതിരകള്‍ രഥത്തെ വലിക്കുന്നത് അതു പോലെ അത്രയും ശക്തിയോടെ അങ്ങനെ ആഹ്വാനം ചെയ്യുന്നു.

അശ്വാവതീ ഗ്ഗോര്‍മതീര്‍ന്ന ഉഷാസ:
വീരവതീസ്സദമുച്ഛന്തു ഭദ്രാ:
ഘൃതന്ദു ഹാനാ വിശ്വത: പ്രപീതാ
യൂയം പാത സ്വസ്തിഭിസ്സ ദാന:

ഇപ്രകാരം എന്നും പ്രഭാതങ്ങളില്‍ എല്ലാവര്‍ക്കും സമ്പത്തും കുതിരകളും യോദ്ധാക്കളും ലഭിക്കുവാന്‍ ആശീര്‍വദിച്ചാലും.

പ്രാതരഗ്നിം ജപേല്‍ സൂക്തം ജപേ ലക്ഷം ശിവാലയേ
നിവേഷ്ടുകാമോ രോഗാര്‍ത്തോ ഭഗ സൂക്തം ജപേല്‍ സദാ:
നിവേശം വിശതി ക്ഷിപ്രം രോഗൈശ്ച പരിമുച്യതേ

ഇത് രാവിലെ ജപിക്കുകയാണെങ്കില്‍ ലക്ഷം ശിവാലയ ദര്‍ശന ഫലം ലഭിക്കും. രോഗിയായ ഒരുവന്‍ ദിവസവും ജപിക്കുകയാണെങ്കില്‍ വേഗം രോഗ വിമുക്തനാകും.

സജ്ജനങ്ങള്‍



”ന പര: പാപമാദത്തേ പരേഷാ പാപകര്‍മ്മണാം സമയോ രക്ഷിതവ്യസ്തു സന്തശ്ചാരിത്രഭൂഷണ:”

 ഒരു കരടി, പുലിയോടു പറഞ്ഞ ശ്‌ളോകമാണിത്.

 ആദികാവ്യമായ രാമായണത്തില്‍ സീത ഹനൂമാനോട് പറയുന്നു.


തന്നെദ്രോഹിച്ചവരോടു പോലും ക്ഷമിക്കുന്നവരാണ് സജ്ജനങ്ങള്‍.

സല്‍ പ്രവൃത്തിയാണ് സജ്ജനങ്ങള്‍ക്കലങ്കാരം. എന്നു ഒരുകരടി പുലിയോടു പറഞ്ഞകഥ ....!!


വനത്തില്‍ നായാട്ടിനു പോയ വേടനെ ഒരു പുലി ഓടിക്കുകയുണ്ടായി പ്രാണരക്ഷാര്‍ത്ഥം അയാള്‍ ഒരു മരത്തില്‍ അള്ളിപ്പിടിച്ചുകയറി രക്ഷപ്പെട്ടു. പക്ഷേ, തൊട്ടു മുകളിലെ കൊമ്പിലിരിക്കുന്ന ഒരു കരടി, താഴെ മരച്ചുവട്ടില്‍ കാത്തു നില്‍ക്കുന്ന പുലിയും...! ഭയന്നു വിറച്ചു നില്‍ക്കുന്ന വേടനോടു കരടി പറഞ്ഞു: ”സ്‌നേഹിതാ കേറി എന്നരികില്‍ ഇരുന്നോളൂ.ഞാന്‍ ഉപദ്രവിക്കില്ല.”വേടന്‍ പതുക്കെ കരടിക്കരികില്‍ ഇരുന്നു. ഉറക്കം വന്നപ്പോള്‍ തന്റെ മടിയില്‍ തല വച്ചുറങ്ങാനും സമ്മതിച്ചു. താഴെയിരുന്ന പുലി എല്ലാം ശ്രദ്ധിക്കുന്നുണ്ട്. അവന്‍ കരടി യോടു വിളിച്ചു പറഞ്ഞു. ”നിന്റേയും എന്റേയും പൊതു ശത്രുവായ വേടനെ എനിക്കു തള്ളിയിട്ടുതരൂ. ഞാന്‍ വിശപ്പടക്കി പ്പൊയ്‌ക്കോളാം.നിന്നെ ഞാന്‍ ഉപദ്രവിക്കില്ല. നാം ഒരേ വര്‍ഗ്ഗക്കാരല്ലേ?” ”ഞാന്‍ പറഞ്ഞിട്ടാണ്,എന്നെ വിശ്വസിച്ചാണ് ഇയാള്‍ കിടക്കുന്നത്.വിശ്വസിക്കുന്നവരെ ചതിക്കുന്നതു പാപമല്ലേ?” കരടിയുടെ മറുപടികേട്ട് പുലി നിരാശനായി അല്‍പ്പം കഴിഞ്ഞപ്പോള്‍ വേടന്‍ ഉണര്‍ന്നു. കരടിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. അതിനാല്‍ അവന്‍ വേടന്റെ മടിയില്‍ തല വച്ചുറക്കമായി. അതുശ്രദ്ധിച്ച പുലിതന്ത്ര പൂര്‍വ്വം വേടനോടു പറഞ്ഞു. ”എടോ വേടാ ആതടിമാടന്‍ കരടിയെ തള്ളിയിടൂ, ഞാന്‍ വിശപ്പടക്കി പ്പൊയ്‌ക്കോളാം.നിനക്കു നിന്റെ വീട്ടിലേക്കും പോകാം. ഭാര്യയും മക്കളും അവിടെ കാത്തിരിക്കുന്നണ്ടാവില്ലേ?” വേടന്റെ മനസ്സിളകി. കരടിയെ അവന്‍ ശക്തമായി തള്ളി. പക്ഷേ,മരക്കൊമ്പില്‍പിടിച്ചിരുന്നതിന്നാല്‍ വീണില്ല.! അപ്പോഴും പുലി വിളിച്ചു പറഞ്ഞു: ഹേ, കരടി! നിന്റെ സ്‌നേഹത്തെമറന്നു, നിന്നെ ചതിച്ചു വീഴ്ത്താന്‍ ശ്രമിച്ച ആ നീചനെ ഇനിയും നീരക്ഷിക്കണോ? തള്ളിയിടൂ താഴെ,എന്റെ വിശപ്പെങ്കിലും ശമിക്കട്ടേ.” അപ്പോള്‍ കരടി ചൊല്ലിയ മറുപടി കേട്ടോളൂ: ”ന പര: പാപമാദത്തേ പരേഷാപാപ കര്‍മ്മണാം സമയോ രക്ഷിതവ്യസ്തു സന്തശ്ചാരിത്രഭൂഷണാ:” സജ്ജനങ്ങള്‍ക്കു സല്‍പ്രവൃത്തിയാണ് അലങ്കാരം. തനിക്കുദ്രോഹം ചെയ്തവരോടുപോലും അവര്‍ പ്രതികാരം ചെയ്യില്ല എന്നാണിതിന്റെ സാരം...

ഈ കഥയിലെ കരടിയുടെ മാന്യതപോലും ഇന്നത്തെ മനുഷ്യനില്ലാതെപോയതിനാലാവും കഥാകാരൻ അവിടെപോലും മൃഗത്തിന്‌ ആ സ്ഥാനം കൊടുത്തത്.... മനുഷ്യൻ സ്വാർത്ഥ താത്പര്യംകൊണ്ട് ആരെയും ചതിക്കാൻ മടിക്കില്ല.....!!!

പ്രഹ്ലാദന്റെ നരസിംഹമൂര്‍ത്തി സ്തുതി – ഭാഗവതം (161)



ത്രസ്തോഽസ്മ്യഹം കൃപണവത്സല ദുഃസഹോഗ്ര
സംസാരചക്രകദനാദ്‌ ഗ്രസതാം പ്രണീതഃ
ബഢഃ സ്വകര്‍മ്മഭിരുശത്തമ തേഽങ്ഘ്രി മൂലം
പ്രീതോഽപവര്‍ഗ്ഗശരണം ഹ്വയസേ കദാനു (7-9-16)
മൌനവ്രതശ്രുത തപോഽധ്യയനസ്വധര്‍മ്മ
വ്യാഖ്യാരഹോജപസമാധയ ആപവര്‍ഗ്ഗ്യാഃ
പ്രായഃ പരം പുരുഷതേ ത്വജിതേന്ദ്രിയാണാം
വാര്‍ത്താ ഭവന്ത്യുത ന വാത്ര തു ദാംഭികാനാം (7-9-46)



ഭയചകിതരായ ദേവവൃന്ദവും സ്വര്‍ഗ്ഗവാസികളും ഭഗവാനെ ദൂരെനിന്നു പ്രകീര്‍ത്തിച്ചു. പ്രഹ്ലാദനാകട്ടെ ഭയലേശമില്ലാതെ ഭഗവാനെ സമീപിച്ച്‌ ഇങ്ങനെ പ്രാര്‍ത്ഥിച്ചു. ഭഗവാനേ, ദേവവൃന്ദവും വിണ്ണവരും നിരന്തരം അവിടുത്തെ മഹിമയെ വാഴ്ത്തുന്നു. പക്ഷെ അങ്ങ്‌ അവരുടെ ധനത്തേയോ, പാരമ്പര്യത്തേയോ തപശ്ചര്യയേയോ, പ്രത്യക്ഷഭാവത്തേയോ, പഠിപ്പിനേയോ, ഊര്‍ജ്ജത്തേയോ, മഹിമയേയോ, സാമര്‍ത്ഥ്യത്തേയോ, ശക്തിയേയോ, നിപുണതയേയോ, ധൈര്യത്തേയോ, ബുദ്ധിയേയോ, യോഗശക്തിയേയോ നോക്കുന്നില്ല തന്നെ. അവിടുത്തെ പ്രസാദിപ്പിക്കാന്‍ ഭക്തിക്കു മാത്രമേ കഴിയൂ. മാത്രമല്ല, അവിടേക്ക്‌ വാഴ്ത്തിപ്പാടുന്നതുകൊണ്ട്‌ നേട്ടമൊന്നുമില്ല. ആരാണോ അവിടുത്തെ മഹിമയെ വര്‍ണ്ണിക്കുന്നത്, അവന്‍ മഹാനായി മാറുന്നു. സത്യമായ മുഖത്തില്‍ ആഭരണങ്ങള്‍ അണിയുന്നതു കൊണ്ട്, കണ്ണാടിയിലെ പ്രതിബിംബം സൗന്ദര്യമേറിയതായി തോന്നും.


ഭഗവന്‍, അങ്ങയുടെ ക്രോധം അടക്കിയാലും. ആ ക്രോധത്തിന്റെ ലക്ഷ്യം സാധിച്ചു കഴിഞ്ഞിരിക്കുന്നു. ആളുകള്‍ ഭയത്തില്‍ നിന്നും രക്ഷനേടാനായി അവിടുത്തെ വാഴ്ത്തുകയാണ്‌. പക്ഷെ, എനിക്ക്‌ അവിടുത്തെ യാതൊരു ഭയവുമില്ല, ദേവന്മാര്‍ക്കും സ്വര്‍ഗ്ഗവാസികള്‍ക്കും ഉളളതുപോലെ. പക്ഷെ, നിരന്തരം ചുറ്റിത്തിരിയുന്ന ഈ ജനിമൃതിചക്രത്തിനെ എനിക്കു വലിയ ഭയം തന്നെയാണ്‌. എന്നാണെന്നെ അവിടുത്തെ പരമമുക്തിപ്രദമായ ആ താമരപ്പാദങ്ങളില്‍ ചേര്‍ക്കുന്നത്‌? കൂടുവിട്ടു കൂടുമാറി പാര്‍ക്കുന്ന ഈ അലച്ചില്‍ മതിയായി, ഭഗവാനേ. സത്സംഗം എപ്പോഴും ഉണ്ടാവാനായും അവിടുത്തെ മഹിമാവിശേഷങ്ങള്‍ കേള്‍ക്കാനും പാടാനും വേണ്ട വിവേകവിജ്ഞാനം തന്ന് എന്നെ അനുഗ്രഹിച്ചാലും. അവിടുത്തെ കൃപയില്‍ കവിഞ്ഞ് മറ്റൊരു രക്ഷകനോ മോക്ഷദായകനോ ഇല്ലതന്നെ. എന്തെല്ലാം ആരെല്ലാം എവിടെ, എങ്ങനെ ചെയ്യുന്നുവോ അതെല്ലാം അവിടുന്നുതന്നെ. അവിടുത്തെ മായാശക്തിയാല്‍ സത്യത്തിന്‌ ആവരണമിട്ടതുകൊണ്ട്‌ ഇഹലോകം ഉണ്മയാണെന്നു തോന്നിക്കുന്നു. അതുകൊണ്ട്‌ അവിടേക്കു മാത്രമേ മായയില്‍നിന്നു്‌ ഞങ്ങളെ രക്ഷിക്കാനാവൂ. ദേവന്മാര്‍ പോലും എന്റെ പിതാവിന്റെ ക്രോധത്തിനു മുന്‍പില്‍ പേടിച്ചു വിറച്ചു. ആ ഹിരണ്യകശിപുവിനെ അങ്ങ്‌ കാലപുരിക്കയച്ചു. എനിക്ക്‌ ദേവസ്ഥാനമോ ബ്രഹ്മപദമോ ഒന്നും വേണ്ട. അവിടുത്തെ പാദങ്ങളില്‍ എനിക്ക്‌ അഭയമേകിയാലും. ഈ വിശ്വം മുഴുവന്‍ അവിടുത്തെ ഊര്‍ജ്ജമത്രെ. സ്രഷ്ടാവ്‌ അതില്‍ നിന്നുണ്ടായി. അങ്ങയെ പ്രസാദിപ്പിച്ച്‌ സ്രഷ്ടാവ്‌ വിശ്വസൃഷ്ടി നടത്തി. അപ്പോള്‍ മുതല്‍ അവിടുന്നാണ്‌ വിശ്വത്തെ നിലനിര്‍ത്തി സംരക്ഷിക്കുന്നത്‌. പലേ രൂപത്തില്‍ – മനുഷ്യനായും, ഉപമനുഷ്യനായും, ദേവനായുമെല്ലാം. മലിനമായ മനസ്സ് അവിടുത്തെ കഥകളിലും മഹിമാവര്‍ണ്ണനകളിലും ആനന്ദിക്കുന്നില്ല. അങ്ങനെയുളള മനസ്സ് പലേ വിധത്തില്‍ സംഭ്രാന്തമായിരിക്കും. ലൈംഗികാവയവം മുതല്‍ നാവുവരെയും മറ്റ്‌ ഇന്ദ്രിയങ്ങളും ഉദരവുമെല്ലാം മനസ്സിനെ അങ്ങോട്ടേക്കാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഇന്ദ്രിയങ്ങളുടെ ബന്ധത്തില്‍പ്പെട്ട്‌ ആളുകള്‍ കാരാഗൃഹത്തിലെന്നപോലെ കഴിയുന്നു. അവിടുത്തെ കൃപയാല്‍ അവരെ രക്ഷിച്ചാലും. അവിടേയ്ക്ക്‌ മാത്രമേ ശ്രമരഹിതമായി അതു ചെയ്യാനാവൂ. മൗനവ്രതം, തപസ്സ്, ധ്യാനം, സമാധി തുടങ്ങിയ സാധനകളൊന്നും അവിടുത്തെ കൃപയില്ലെങ്കില്‍ വെറുമൊരു പൊങ്ങച്ചമോ ജീവസന്ധാന മാര്‍ഗ്ഗമോ മാത്രമാണ്‌. അതുകൊണ്ട്‌ വിവേകി ഭക്തിയോഗം പരിശീലിക്കുന്നു. നാരദന്‍ പറഞ്ഞുഃ പ്രഹ്ലാദന്റെ മൂര്‍ദ്ധാവില്‍ കൈവച്ച്‌ ഭഗവാന്‍ അനുഗ്രഹിച്ചു. ബ്രഹ്മാവിനോ ലക്ഷ്മിക്കോ പോലും ലഭിക്കാതിരുന്ന ഭാഗ്യമത്രെ അത്‌. ഭഗവാന്‍ പറഞ്ഞുഃ ഞാന്‍ നിന്നില്‍ സംപ്രീതനായിരിക്കുന്നു. എന്തു വരം വേണമെങ്കിലും ചോദിച്ചുകൊളളൂ. ഭക്തശിരോമണിയായ പ്രഹ്ലാദന്‍ നിശ്ശബ്ദനായി നിന്നതേയുളളൂ.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

കുംഭകർണ്ണൻ

കുംഭകർണ്ണൻ



രാമായണത്തിലെ ഒരു രാക്ഷസനായ കുംഭകർണ്ണൻ രാക്ഷസരാജാവായ രാവണന്റെ നേരെ ഇളയ സഹോദരനാണ്. അതിബൃഹത്തായ ശരീരവും, ഒരിക്കലും തീരാത്ത വിശപ്പും കൊണ്ട് നടക്കുന്ന കഥാപാത്രമായ കുംഭകർണ്ണൻ തന്റെ ശക്തിപ്രകടനത്തിന്റെ ഭാഗമായി പലരേയും കൊന്നിട്ടുണ്ടെങ്കിൽ പോലും, ഒരു നല്ല വ്യക്തിത്വമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.


ഒരിക്കൽ ബ്രഹ്മാവിനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി വരം ആവശ്യപ്പെട്ട സമയത്ത് സരസ്വതീദേവിയാൽ കുംഭകർണ്ണന്റെ നാവ് കെട്ടിയിടപ്പെട്ടു. അതിനാൽ, ഇന്ദ്രന്റെ സിംഹാസനമായ ഇന്ദ്രാസനം ആവശ്യപ്പെടാനിരുന്ന കുംഭകർണ്ണന്റെ നാവിൽ നിന്നും നിദ്രാസനം അഥവാ അനന്തമായ ഉറക്കം എന്ന ആവശ്യമാണ് പുറത്തുവന്നത്. ഉടനെ ബ്രഹ്മാവ് വരം നൽകുകയും ചെയ്തു. എന്നാൽ ഇതറിഞ്ഞ രാവണൻ സത്യത്തുൽ ശാപമായ ഈ വരം തിരിച്ചെടുക്കാൻ ബ്രഹ്മാവിനോട് ആവശ്യപ്പെട്ടു. അങ്ങനെ കുംഭകർണ്ണൻ ആറ്‌ മാസം ഉറങ്ങുകയും, അടുത്ത ആറ്‌ മാസം തീരാത്ത വിശപ്പുമായി, മനുഷ്യരെയടക്കം, മുന്നിൽ കാണുന്നതെന്തിനെയും തിന്നുതീർക്കുകയും ചെയ്യുന്ന രാക്ഷസനാ‍യി.


രാമായണയുദ്ധസമയത്ത് രാവണൻശ്രീരാമനാലും രാമസേനയാലും അപമാനിക്കപ്പെട്ടു. തന്റെ സഹോദരന്റെ സാന്നിധ്യം ആവശ്യമാണെന്നു തോന്നിയ രാവണൻ, വളരെയധികം ക്ലേശിച്ചാണെങ്കിലും, ഉറക്കത്തിലായിരുന്ന കുംഭകർണ്ണനെ ഉണർത്തി. പക്ഷേ രാമ-രാവണയുദ്ധത്തിന്റെ സാഹചര്യങ്ങൾ മനസ്സിലാക്കിയ കുംഭകർണ്ണൻ, തെറ്റ് രാവണന്റെ ഭാഗത്താ‍ണെന്ന് രാവണനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണുണ്ടായാത്. ഇങ്ങനെയാണെങ്കിലും, തന്റെ സഹോദരനോടുള്ള വിശ്വസ്തത മൂലം, കുംഭകർണ്ണൻ രാവണനോടൊപ്പം യുദ്ധം ചെയ്യാൻ തീരുമാനിച്ചു. മദ്യലഹരിയിൻ ഉൻ‌മത്തനായ കുംഭകർണ്ണൻ യുദ്ധഭൂമിയിൽ ചെന്ന് ശ്രീരാമസേനയെ ആക്രമിച്ച് വൻ‌നാശങ്ങൾ വരുത്തി.  അവസാനം കുംഭകർണ്ണൻ ശ്രീരാമനാൽ കൊല്ലപ്പെട്ടു. കുംഭകർണ്ണന്റെ മരണവിവരം അറിഞ്ഞ് തളർന്നുപോയ രാവനൻ തനിക്ക് നാശം സംഭവിച്ചു കഴിഞതായി പ്രഖ്യാപിക്കുകയുണ്ടായി. കുംഭകർണ്ണന്റെ രണ്ട് പുത്രന്മാരായ കുംഭനും, നികുംഭനുംതങ്ങളുടെ പിതാവിനെപ്പോലെ രാമനെതിരെ യുദ്ധം ചെയ്യുകയും മരണം വരിക്കുകയും ചെയ്തു.


രാമായണത്തിലെ ഏറ്റവും താല്പര്യമുണർത്തുന്ന കഥാപാത്രങ്ങളിലൊന്നാണ് കുംഭകർണ്ണൻ. രാമായണത്തിലെ ഭൂരിപക്ഷം കഥാപാത്രങ്ങളും ഒന്നുകിൽ സദ്‌ഗുണത്തെയോ, അല്ലെങ്കിൽ ദുർ‌ഗുണത്തെയോ പൂർണ്ണമായും ഉൾക്കൊള്ളുമ്പോൾ, രണ്ട് ഗുണത്തേയും അനുകൂലിക്കുന്ന സങ്കീർണ്ണമായ പ്രതിരൂപമാണ് കുംഭകർണ്ണന്റേത്. രാവണന്റെ തെറ്റുകളും അധർമ്മങ്ങളും മനസ്സിലാക്കി ചൂണ്ടിക്കാണിക്കുകയും, ചിലപ്പോഴൊക്കെ അതിൽ ഇടപെടുകയും മദ്ധ്യസ്ഥത വഹിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, തന്റെ ഉള്ളിലെ പോരാളിയുടെ നീതിശാസ്ത്രം പലപ്പോഴും രാവണനെ തുറന്നെതിർക്കുന്നതിൽ നിന്നും കുംഭകർണ്ണനെ വിലക്കി. ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും യുദ്ധം ചെയ്യാൻ നിർബന്ധിതനായ കുംഭകർണ്ണൻ അവസാനം ശ്രീരാമന്റെ കൈകളാൽ കൊല്ലപ്പെട്ട് മോക്ഷം നേടി.

ശങ്കരാചാര്യർ ( ആദി ശങ്കരൻ )


ഹൈന്ദവവിശ്വാസപ്രകാരം CE 788 - 820[1](മാക്സ് മുള്ളർ,മാക്ഡോണൽ,പതോക്ക്,ഡിയുസെൻ, രാധാകൃഷ്ണൻ എന്നി പണ്ഡിതർ 788-820 CE എന്ന തീയതിയാണ്‌ അംഗീകരിച്ചത്)കാലഘട്ടത്തിൽ ജീവിച്ചിരുന്ന[അവലംബം ആവശ്യമാണ്] സന്യാസിയും ദാർശനികനുമായിരുന്നു ശങ്കരാചാര്യൻ അഥവാ ആദി ശങ്കരൻ. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ[1] ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ്‌ ശ്രീശങ്കരാചാര്യർ[2]. കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്‌കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.

ശങ്കരാചാര്യരെക്കുറിച്ച് ഉള്ളൂർ ഇപ്രകാരം പറയുന്നു.

“ ശങ്കരാചാര്യരെപ്പോലുള്ള ഒരു സർവതന്ത്രസ്വതന്ത്രന്റെ, പദവാക്യപ്രമാണപാരീണന്റെ, പരമതത്ത്വപ്രവക്താവിന്റെ ജനനിയായിത്തീരുവാനുള്ള യോഗം നമ്മുടെ ജന്മഭൂമിയായ കേരളത്തിനാണല്ലോ സിദ്ധിച്ചത്; ആ സ്മരണ നമ്മുടെ ഹൃദയത്തെ വികസിപ്പിക്കും ; ശിരസ്സിനെ ഉന്നമിപ്പിക്കും; ശരീരത്തെ കോൾമയിർ കൊള്ളിക്കും; കണ്ണുകളിൽ ആനന്ദബാഷ്പം നിറയ്ക്കും; നമ്മെ അഭിജാതന്മാരും ആത്മവീര്യന്മാരുമാക്കും. ആ മഹാത്മാവിന്റെ കനിഷ്ഠസാഹോദരത്വം ഒന്നുകൊണ്ടുതന്നെ നാം എന്നും എവിടെയും ഏതു പരിതഃസ്ഥിതിയിലും ധന്യന്മാരാണ് ”

ജീവചരിത്രം

ആദി ശങ്കരന്റെ ജീവിതത്തെപ്പറ്റിയുള്ള അറിവുകളുടെ പരമ്പരാഗത ഉറവിടം ‘ശങ്കരവിജയങ്ങൾ’ എന്ന കാവ്യ ഗ്രന്ഥങ്ങളാണ്. ഇതിഹാസ കാവ്യങ്ങളുടെ ശൈലിയിൽ രചിക്കപ്പെട്ടിട്ടുള്ള ജീവചരിത്ര ഗ്രന്ഥങ്ങളാണവ.

മാധവീയ ശങ്കര വിജയം (പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാധവനാൽ രചിക്കപ്പെട്ടത്),
ചിദ്‌വിലാസീയ ശങ്കര വിജയം (പതിനഞ്ചാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ചിദ്‌വിലാസനാൽ രചിക്കപ്പെട്ടത്),
അനന്തഗിരീയ ശങ്കര വിജയം (അനന്ത ഗിരിയാൽ രചിക്കപ്പെട്ടത്. ഇപ്പോൾ ലഭ്യമല്ല),
കേരളീയ ശങ്കര വിജയം (കേരള ദേശത്തു നിന്നുള്ളത് - പതിനേഴാം നൂറ്റാണ്ടിലാണ് ഉത്ഭവം എന്നു കരുതപ്പെടുന്നു) [3] [4]എന്നിവയാണ് ശങ്കരവിജയങ്ങളിൽ പ്രധാനപ്പെട്ടവ.
ഈ രേഖകൾ പ്രകാരം ആദി ശങ്കരൻ, പെരിയാറിന്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ബ്രാഹ്മണ ദമ്പതികളായ ശിവഗുരുവിന്റെയും ആര്യാംബയുടെയും പുത്രനായി ക്രി.പി. 788 ൽ ജനിച്ച അദ്ദേഹം 32 വയസ്സു വരെ ജീവിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു

ജനനം, ബാല്യം

മധ്യകേരളത്തിൽ അങ്കമാലിക്കടുത്തുള്ള പൂർണ്ണാ നദിക്ക്(പെരിയാർ) സമീപമുള്ള ഷാസലം(കാലടി) എന്ന ദേശത്ത് വേദശാസ്ത്രപണ്ഡിതനായ കൈപ്പിള്ളി ഇല്ലത്ത് വിദ്യാധിരാജൻ [5] എന്ന വിശ്വബ്രാഹ്മണശ്രേഷ്ഠന് ഒരു ഉണ്ണി പിറന്നു.രാജശേഖരൻ എന്ന സമീന്ദാർ (രാജശേഖരൻ എന്ന രാജാവിനെ പറ്റിയും ശങ്കരന്റെ ജീവചരിത്രത്തിൽ പലപ്പോഴും കടന്നു വരുന്നുണ്ട്‌ )അക്കാലത്ത്‌ ഒരു ക്ഷേത്രം കാലടിയിൽ പണിതു.അങ്ങനെ അവിടെ ബ്രാഹ്മണരുടെ ഒരു അഗ്രഹാരം രൂപപ്പെട്ടു.ആ ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന ബ്രഹ്മണനായിരുന്നു വിദ്യാധിരാജൻ. ശിവഗുരു എന്നു പേരുള്ള ഈ കുട്ടി ഉപനയനത്തിന് ശേഷം വേദവും ശാസ്ത്രങ്ങളും പഠിച്ച് പണ്ഡിതനായിത്തീർന്നു. പ്രായപൂർത്തിയായപ്പോൾ എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത്‌ പാഴൂർ എന്ന ഇല്ലത്തു നിന്ന്‌ 'മഖപണ്ഡിതൻ'[6] എന്ന ബ്രാഹമണന്റെ മകളായ ആര്യാംബ(ആര്യാദേവി) എന്ന കന്യകയെ വിവാഹം ചെയ്തു. വളരെക്കാലം കാത്തിരുന്നിട്ടും ഇവർക്ക് കുട്ടികൾ ഉണ്ടായില്ല.കുട്ടികളില്ലാത്ത ഇവർ തൃശ്ശൂരിലേക്ക് പോവുകയും വടക്കുംനാഥ ക്ഷേത്രത്തിൽ[7]. പോയി 48 ദിവസത്തെ പൂജ ചെയ്യുകയും ചെയ്തു.കുറച്ചുകാലം കഴിഞ്ഞപ്പോൾ ആര്യ അന്തർജനം ഗർഭിണിയായി. ഗർഭകാലത്ത് ഇവർ പലപ്പോഴും ശിവനെ സ്വപ്നം കണ്ടിരുന്നതായി പറയപ്പെട്ടിരുന്നു. അങ്ങനെ പത്താം മാസത്തിൽ, മേടമാസത്തിലെ വൈശാഖശുക്ലപക്ഷത്തിലെ പഞ്ചമിയും പുണർതം നക്ഷത്രവും കൂടിയ കർക്കടക ലഗ്നത്തിൽ, ആര്യാംബ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. മധ്യാഹ്ന സമയത്ത് ജനിച്ച കുഞ്ഞിന്റെ ഗ്രഹനില ഇപ്രകാരമായിരുന്നു - മേടത്തിൽ സൂര്യൻ, ബുധൻ; കുജൻ മകരത്തിൽ; ശനി തുലാത്തിൽ; ചന്ദ്രൻ മിഥുനത്തിൽ; ഉച്ചത്തിൽ ശുക്രൻ; കേന്ദ്രത്തിൽ വ്യാഴം. [8] ആ കുഞ്ഞിനു അവർ ശിവഭഗവാന്റെ ബഹുമാനാർത്ഥം ശങ്കരൻ (ശങ്കരൻ എന്നത് പരമശിവന്റെ പര്യായങ്ങളിൽ ഒന്നാണ്) എന്ന് പേരു നൽകുകയും ചെയ്തു. (സംസ്കൃതഭാഷയിൽ ശങ്കരൻ എന്ന വാക്കിന്റെ അർത്ഥം സന്തോഷ ദായകൻ എന്നാണ്).[9]

മൂന്ന്‌ വയസ്സായപ്പോൾ അക്ഷരാഭ്യാസവും വായിക്കനും ശങ്കരൻ പ്രാപ്തനായിരുന്നു.ശങ്കരൻ വളരെ ചെറുപ്പമായിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരിച്ചു. വിദ്യാർത്ഥിജീവിതത്തിലേക്കുള്ള തുടക്കമായ ഉപനയനം അദ്ദേഹത്തിന്റെ അഞ്ചാം വയസ്സിലാണ് നിർവഹിച്ചത്. ഗുരുകുലത്തിൽ സഹപാഠികളെയും ഗുരുക്കന്മാരെയും അത്ഭുതപ്പെടുത്തുന്ന ബുദ്ധിവൈഭവമാണ്‌ ശ്രീശങ്കരൻ കാണിച്ചത്‌. സാമ്പ്രദായികമായ ഗുരുകുലവിദ്യാഭ്യാസമായിരുന്നു ശങ്കരന്റേത്.സാധാരണക്കാരിൽ നിന്നും ഭിക്ഷ വാങ്ങി ജീവിക്കുക എന്നത് ഗുരുകുല സമ്പ്രദായത്തിലെ ഒരു ആചാരമായിരുന്നു. ഒരിക്കൽ ഒരുണങ്ങിയ കാട്ടുനെല്ലിക്ക മാത്രം കയ്യിലുള്ള ഒരു സ്ത്രീയുടെ മുന്നിൽ ഭിക്ഷക്കായി ശങ്കരൻ കൈ നീട്ടി. തന്റെ പക്കൽ കഴിക്കാൻ മറ്റൊന്നും തന്നെ ഇല്ലാതിരുന്നിട്ടും സാത്വികയായ ആ സ്ത്രീ ശങ്കരന് ആ കാട്ടുനെല്ലിക്ക ഭിക്ഷയായി നൽകി. ആ മഹത്ത്വം ഉൾക്കൊണ്ട ശങ്കരൻ അവിടെ നിന്നു തന്നെ കനകധാരാസ്തോത്രം രചിക്കുകയും അതു പൂർണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി സ്വർ‌ണ നെല്ലിക്കകൾ സാത്വികയാ‍യ ആ സ്ത്രീയുടെ മേൽ വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. എട്ടു വയസ്സിനുള്ളിൽ തന്നെ നാലു വേദങ്ങളും വേദാന്തങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും ഹൃദിസ്ഥമാക്കി ശങ്കരൻ തന്റെ പാണ്ഡിത്യം വെളിവാക്കിയിരുന്നു.[10]

രാജശേഖരനും ശ്രീശങ്കരനും

ശ്രീശങ്കരന്റെ കാലത്ത് കേരളത്തിലെ ഒരു നാട്ടു രാജാവായിരുന്നു രാജശേഖരൻ(ചേരമൻ പെരുമാൾ നായനാർ)[11].ഗുരുകുല വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീശങ്കരൻ വീട്ടിൽ തിരിച്ചെത്തി സമയത്ത് .എട്ട് വയസ്സായ ആ പണ്ഡിതനായ ബാലനെ പറ്റി രാജശേഖരൻ കേട്ടറിഞ്ഞു അദ്ദേഹം ശങ്കരനെ കൊട്ടാരത്തിലേക്ക് സ്വീകരിക്കാനായി തന്റെ മന്ത്രിയെ പറഞ്ഞയച്ചു .എന്നാൽ ശ്രീശങ്കരൻ ക്ഷണം സ്വീകരിച്ചില്ല.ഒടുവിൽ രാജാവ് തന്നെ ശങ്കരന്റെ ഇല്ലത്തേക്ക് എഴുന്നള്ളി 10000 സ്വർണ്ണനാണയങ്ങൾ നൽകി.താൻ രചിച്ച മൂന്ന് നാടകങ്ങൾ ശങ്കരനെ വായിച്ച് കേൾപ്പിച്ചു.ശങ്കരൻ സ്വർണനാണയങ്ങൾ സ്വീകരിച്ചില്ല.പിന്നീട് വർഷങ്ങൾക്ക് ശേഷം അമ്മയുടെ വിയോഗസമയത്തും ഇവർ തമ്മിൽ കണ്ടിരുന്നു[12].

സന്യാസം

ചെറുപ്പത്തിൽ തന്നെ ശങ്കരൻ സന്ന്യാസത്തിലേക്കു ആകൃഷ്ടനായിരുന്നു.എന്നാൽ ശങ്കരന്റെ അമ്മ അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തിന് എതിരായിരുന്നു. ഒരു ദിവസം തന്റെ വീട്ടിനടുത്തുള്ള പെരിയാറിൽ(പൂർണ്ണാ നദി) കുളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ കാലിൽ ഒരു മുതല പിടിത്തമിടുകയും നദിയിലേക്കു വലിച്ചു കൊണ്ടു പോകുകയും ചെയ്തു. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ അമ്മ മാത്രമേ അരികിൽ ഉണ്ടാ‍യിരുന്നുള്ളൂ. മുതലയുടെ കയ്യിൽ നിന്നു തന്റെ മകനെ രക്ഷിക്കാൻ വഴിയൊന്നും കാണാഞ്ഞ് ആ അമ്മ വിലപിക്കാൻ തുടങ്ങി. തനിക്ക് ഈ അവസരത്തിലെങ്കിലും സന്ന്യാസിയാവാൻ അനുവാദം തരണമെന്നും അങ്ങനെ മരിക്കുവാനുള്ള തന്റെ ആഗ്രഹം സഫലീകരിക്കണമെന്നും ശങ്കരൻ മാതാവിനോട് അപേക്ഷിച്ചു.കാഞ്ചിയിലെ മഹാപെരിയവൾ ഈ ഐതിഹ്യത്തെ വിശദീകരിക്കുന്നതനുസരിച്ച്, ശങ്കരൻ അമ്മയോട് തന്റെ മരണമൊഴിവാക്കാനുള്ള ഒരു തന്ത്രമായാണ് സന്ന്യാസത്തെ അവതരിപ്പിച്ചത്. സന്ന്യാസം അടുത്ത ഒരു ജന്മമാണെന്നും അതു സ്വീകരിച്ചാൽ, ഈ ജന്മത്തെ ഉപേക്ഷിക്കുവാൻ തനിക്കു ഹേതുവായി അവതരിച്ച മുതലയിൽ നിന്നും തനിക്കു രക്ഷപെടാമെന്നും ശങ്കരൻ അമ്മയെ വിശ്വസിപ്പിച്ചു. ശങ്കരന്റെ വാദങ്ങൾ അംഗീകരിച്ച മാതാവ് സന്ന്യാസത്തിനുള്ള അനുവാദം നൽകിയെന്നും തുടർന്ന് സന്ന്യാസദീക്ഷയേറ്റു വാങ്ങിയ ശങ്കരനെ വിട്ട് മുതല അപ്രത്യക്ഷമായെന്നും ഐതിഹ്യം തുടരുന്നു.വെറുമൊരു കഥയായി കാണാതെ ഇതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കണം എന്നും പണ്ഡിതർ പറയാറുണ്ട്.മുതല എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ദേഷ്യവും സങ്കടവും സ്നേഹവും വെറുപ്പം സന്തോഷവൗം നിരാശയും എല്ലാം കൂടിക്കലർന്ന് സാധാരണ ജീവിതം തന്നെയാണ്‌. സന്യാസിക്കനുള്ള അനുവാദം ലഭിച്ചതോടെ ആ ‘മുതല’ പിടിവിട്ടു. ആചാര്യനാവാൻ ശ്രീശങ്കരൻ സ്വാതന്ത്ര്യം നേടുകയും ചെയ്തു[13]. കാലടിയിൽ ഒരു ചെറിയ കുളികടവിന്‌ ഇന്നും “മുതലക്കടവ്” എന്നാണ്‌ പേര്‌.

അമ്മയുടെ അനുവാദത്തോടെ കേരളം വിട്ട ശങ്കരൻ ഉത്തര ഭാരതത്തിലേക്ക് ഒരു ഗുരുവിനെ തേടി യാത്രയായി. ഗോവിന്ദപാദൻ എന്ന യോഗിയേക്കുറിച്ച് അറിഞ്ഞ ശങ്കരൻ അദ്ദേഹത്തേ അന്വേഷിച്ച് നടന്നു. വേദത്തേ നാലായി പകുത്ത വേദവ്യാസന്റെ ശിഷ്യ പരമ്പരയില്പ്പെട്ട ആളാണ്‌ ഗോവിന്ദപാദർ എന്നാണ്‌ വിശ്വാസം(വേദവ്യാസൻ-ശ്രീശുകൻ-ഗൗഡപാദർ-ഗോവിന്ദാചാര്യർ-ശ്രീശങ്കരൻ).നർമദാ നദീതീരത്തു വച്ച് അദ്ദേഹം ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദഭഗവദ്പാദരെ കണ്ടു മുട്ടി. ശങ്കരന്റെ വിശദാംശങ്ങൾ അന്വേഷിച്ച അദ്ദേഹത്തോട് ,അദ്വൈത വേദാന്തത്തിന്റെ പൊരുൾ ഉൾക്കൊള്ളുന്ന 10 ശ്ലോകം നിമിഷാർദ്ധത്തിൽ സൃഷ്ടിച്ചു ശങ്കരൻ മറുപടി പറഞ്ഞു.അവ ദശശ്ലോകി എന്നാറിയപ്പെടുന്നു.അവയിലെ ആദ്യ ശ്ലോകം ഇങ്ങനെയാണ്‌.

ന ഭൂമിർന തോയം ന തേജോ ന വായുഃ
ന ഖം നേന്ദ്രിയം വാ ന തേഷാം സമൂഹഃ
അനേകാന്തികത്വാത് സുഷുപ്ത്യേകസിദ്ദഃ
തദേകോഽവശിഷ്ടഃ ശിവഃ കേവലോഽഹം

(“ഭൂമിയല്ല ഞാൻ,ജലമല്ല,അഗ്നിയല്ല,വായുവല്ല,ആകാശമല്ല,ഇന്ദ്രീയങ്ങളോ മനസ്സോ അല്ല.യാതൊരു വിധ മാറ്റത്തിനും വിധേയമാകാത്ത,എല്ലാം നശിച്ചാലും അവശേഷിക്കുന്ന,ലൗകിക ദു:ഖങ്ങൾക്കെല്ലാം അതീതമായ മംഗളസ്വരൂപമാണു ഞാൻ”[14][15])

ഇതിൽ മതിപ്പു തോന്നിയ ഗോവിന്ദഭഗവദ്പാദർ ശങ്കരനെ ശിഷ്യനായി സ്വീകരിച്ചു. അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി ബ്രഹ്മസൂത്രങ്ങളുടെ ഒരു ഭാഷ്യം രചിക്കാൻ ശങ്കരനെ ഗുരു ചുമതലപ്പെടുത്തുകയുണ്ടായി. ഒരിക്കൽ ഒരു വർഷക്കാലത്ത് 5 ദിവസം തുടർച്ചയായി നിന്ന പേമാരിയുണ്ടായി. നർമദാ നദീ തീരത്തെ ഒരു ഗുഹയിൽ സമാധിയിലായിരുന്ന തന്റെ ഗുരുവിനെ രക്ഷിക്കാൻ, കുതിച്ചു വന്ന മലവെള്ളപ്പാച്ചിലിനെ തന്റെ കമണ്ഡലുവിൽ ഒതുക്കി നിർത്തി.വളരെ നേരത്തെ ധ്യാനത്തിനു ശേഷമാണ്‌ ഗോവിന്ദാചാര്യർ ഇക്കാര്യം മനസ്സിലാക്കുന്നത് എന്ന ഒരു ഭാഷ്യം മാധവീയ ശങ്കരവിജയത്തിൽ കാണാം[16].

അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി കാശിയിലെത്തിയ ശങ്കരന്, അവിടെ വച്ച് തെക്കേ ഇന്ത്യയിലെ ചോളദേശത്തിൽ നിന്നെത്തിയ സദാനന്ദ എന്ന ചെറുപ്പക്കാരനെ പ്രഥമ ശിഷ്യനായി ലഭിച്ചു. കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള ഒരു യാത്രയും ശങ്കരന്റെ ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. യാത്രാമധ്യേ, ശങ്കരനും ശിഷ്യഗണങ്ങളും താഴ്ന്ന ജാതിയിൽ പെട്ട ഒരാളെ നാലു നായ്ക്കളോടൊപ്പം കണ്ടു മുട്ടി. ‘തൊട്ടു കൂടായ്മ’ നിലവിലിരുന്ന കാലഘട്ടമായിരുന്നതിനാൽ, ആ മനുഷ്യനോട് വഴി മാറി നടക്കുവാൻ ശങ്കരന്റെ ശിഷ്യന്മാർ ആവശ്യപ്പെട്ടു. അപ്പോൾ, “ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്” എന്നു വഴി പോക്കൻ ചോദിച്ചു. തന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട അധഃകൃതൻ ശിവ ഭഗവാൻ തന്നെയാണെന്നും കൂടെയുണ്ടായിരുന്ന നാലു നായ്ക്കൾ നാലു വേദങ്ങളാണെന്നും തിരിച്ചറിഞ്ഞ ശങ്കരൻ മാപ്പപേക്ഷിക്കുകയും മനീഷാപഞ്ചകം എന്ന അഞ്ചു ശ്ലോകങ്ങളാൽ അദ്ദേഹത്തെ പൂജിക്കുകയും ചെയ്തെന്നു ഐതിഹ്യമുണ്ട്. മനീഷാപഞ്ചകത്തിന്റെ ആദ്യ ശ്ലോകവും അതിന്റെ സാരവും...

“
ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ
യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത്
ചണ്ഡാലോഽസ്തു സ തു ദ്വിജോഽസ്തു ഗുരുരിത്യേഷാ മനീഷാ മമ

”
ഉണർന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവൻ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതൽ ഉറുമ്പുവരെയുള്ള ശരീരങ്ങളിൽ കോർത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാൻ. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാൾക്കുണ്ടെങ്കിൽ, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്[17][18].

ഒരിക്കൽ ശ്രീശങ്കരൻ കാശിയിലൂടെ സഞ്ചാരിക്കുമ്പോൾ ഒരു വൃദ്ധനായ വ്യാകരണ പണ്ഡിതനെ കണ്ടു. വൃദ്ധൻ സംസ്കൃതത്തിലെ ചില വ്യാകരണങ്ങൾ മനപാഠമാക്കാൻ കഷ്ടപ്പെട് ഉരുവിട്ട്‌ കോണ്ടിരുന്നു. വൃദ്ധന്റെ വെപ്രാളം കണ്ട് ശങ്കരാചാര്യർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അദ്ദേഹം വ്യാകരണ പണ്ഡിതന്റെ അടുത്തെത്തി കുറച്ച്‌ ശ്ലോകങ്ങൾ നിർമ്മിച്ച്‌ ചൊല്ലി. അതാണ്‌ ഭജഗോവിന്ദസ്തോത്രം. ചാഞ്ചാടുന്ന ആത്മാവിനെ കൊണ്ട്‌ എന്ത്‌ പഠിച്ചിട്ടും കാര്യമില്ലന്നും, ഈശ്വരനായ ഗോവിന്ദനെ ഭജിക്കു അന്ത്യകാലം വരുമ്പോൾ വ്യാകരണ നിയമങ്ങൾ രക്ഷക്കെത്തില്ലന്ന്‌ ഉപദേശിക്കുന്ന കൃതിയാണ്‌ അത്‌[19].

ഹിമാലയത്തിലെ ബദരിയിൽ എത്തപ്പെട്ട ശങ്കരൻ അവിടെ വച്ചാണ് പ്രശസ്തമായ ‘ഭാഷ്യങ്ങൾ’, ‘പ്രകരണ ഗ്രന്ഥങ്ങൾ’ എന്നിവ രചിച്ചത്. തുടർന്ന് ഭാഷ്യങ്ങൾ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാൻ തുടങ്ങി. ഈ സമയം, വേദവ്യാ‍സൻ ശങ്കരാചാര്യരെ ഒരു വൃദ്ധബ്രാഹ്മണന്റെ രൂപത്തിൽ സന്ദർശിച്ചെന്നും എട്ടു ദിവസം നീണ്ടു നിന്ന തർക്കത്തിനൊടുവിൽ സ്വരൂപം വെളിപ്പെടുത്തി അദ്ദേഹത്തെ അനുഗ്രഹിച്ചു എന്നും വിശ്വാസം നിലനിൽക്കുന്നു[20].

മണ്ഡനമിശ്രനുമായുള്ള കൂടിക്കാഴ്ച

ആദി ശങ്കരൻ മീമാംസാ പണ്ഡിതനായ മണ്ഡനമിശ്രനുമായി നടത്തിയ തർക്കം വളരെ പ്രസിദ്ധമാണ്. പ്രസിദ്ധ മീമാംസാ തത്ത്വചിന്തകനായിരുന്ന കുമാരിലഭട്ടനായിരുന്നു മണ്ഡനമിശ്രന്റെ ഗുരു. കുമാരിലഭട്ടൻ വേഷപ്രച്ഛന്നനായി തന്റെ ഗുരുവിൽ നിന്ന് ബുദ്ധമതതത്ത്വങ്ങൾ അവയെ തർക്കിച്ച് ഖണ്ഡിക്കുക എന്ന ഉദ്ദേശ്യത്തോടെ പഠിച്ചെടുത്തു. വേദങ്ങൾ ഇതിനെ ഒരു പാപമായാണ് പറയുന്നത് [21]. ഇതിന് പ്രായശ്ചിത്തമായി പ്രയാഗിൽ മെല്ലെ എരിയുന്ന ഒരു ചിതയിൽ പ്രവേശിച്ചിരിക്കുകയായിരുന്ന അവസ്ഥയിലാണ് കുമാരിലഭട്ടനെ ആദി ശങ്കരൻ കാണുന്നത്. ആയതിനാൽ കുമാരിലഭട്ടൻ ശങ്കരാചാര്യരോട് മഹിസ്മതിയിൽ (ഇപ്പോൾ മദ്ധ്യപ്രദേശിലെ മഹേശ്വർ)[22] പോയി തന്റെ ശിഷ്യനായ മണ്ഡനമിശ്രനുമായി സംവാദത്തിലേർപ്പെടാൻ ആവശ്യപ്പെട്ടു.

മണ്ഡനമിശ്രന്റെ ഭാര്യ ഉഭയ ഭാരതിയുടെ മദ്ധ്യസ്ഥതയിൽ ശങ്കരാചാര്യർ മിശ്രനുമായി വളരെ പ്രസിദ്ധമായ ഒരു തർക്കത്തിലേർപ്പെട്ടു. പതിനഞ്ച് ദിവസം നീണ്ട സംവാദത്തിനൊടുവിൽ മണ്ഡനമിശ്രൻ തോൽവി സമ്മതിച്ചു [23]. ഇതിനെ തുടർന്ന് ഉഭയ ഭാരതി പൂർണ്ണമായും ജയം കൈവരിയ്ക്കാൻ തന്നോട് മത്സരിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ തർക്കം കാമശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പക്ഷേ സന്ന്യാസിയായ ശങ്കരാചാര്യർക്ക് ഈ വിഷയത്തിൽ ജ്ഞാനമില്ലായിരുന്നു. ആയതിനാൽ വിഷയത്തെക്കുറിച്ച് പഠിക്കാൻ അദ്ദേഹം അല്പം സമയം ആവശ്യപ്പെടുകയും തന്റെ യോഗ സിദ്ധികൾ ഉപയോഗിച്ച് അമരുകൻ എന്ന രാജാവിൽ പരകായപ്രവേശം നടത്തി ഈ അറിവ് സമ്പാദിക്കുകയും ചെയ്തു. എങ്കിലും പിന്നീട് ഉഭയ ഭാരതി മത്സരിക്കാൻ വിസമ്മതിക്കുകയും തർക്കത്തിന്റെ നിയമ പ്രകാരം മണ്ഡനമിശ്രൻ തോൽവി സമ്മതിച്ച് സുരേശ്വരാചാര്യ എന്ന പേരിൽ സന്യാസം സ്വീകരിക്കുകയും ചെയ്തു [24].

ദിഗ് വിജയം

ദ്വൈതവാദത്തെ തോൽപ്പിച്ച് അദ്വൈത വാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യർ ഭാരതം മുഴുവൻ ചുറ്റി സഞ്ചരിച്ചു. ദ്വൈതവാദത്തിന്റെ പ്രമുഖവക്താക്കളായിരുന്നവരെ വാദത്തിൽ തോൽപ്പിച്ച് തന്റെ അനുയായികളാക്കി മാറ്റി ശങ്കരാചാര്യൻ അദ്വൈതവാദത്തെ പുനഃസ്ഥാപിച്ചു. അദ്വൈതവാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യർ നടത്തിയ യാത്രകളും വാദങ്ങളും ദിഗ് വിജയം എന്നാണ് അറിയപ്പെടുന്നത്.

ശങ്കരാചാര്യർ തന്റെ ശിഷ്യൻമാരോടും സുധന്വാവ് എന്ന പേരിൽ പ്രസിദ്ധനായ മലയാളിയായ രാജാവിനോടൊപ്പവുമാണ് ദിഗ് വിജയത്തിനിറങ്ങിപ്പുറപ്പെട്ടത്. ശങ്കരാചാര്യരും പരിവാരങ്ങളും ആദ്യം ചെന്നെത്തിയത് രാമേശ്വരത്താണ്. അവിടെ വച്ച് ശാക്തേയൻമാർ എന്ന ഭോഗാലസരും മദ്യപൻമാരുമായിരുന്നവരെ വാദത്തിൽ തോൽപ്പിച്ച് തന്റെ ശിഷ്യൻമാരാക്കി. ഇവിടെ ശങ്കരാചാര്യർ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. പിന്നീട് അവിടെ നിന്ന് കർണാടകത്തിലേയ്ക്ക് യാത്രയായി വഴിയ്ക്ക് വച്ച് കാപാലികർ ശങ്കരാചാര്യരോടും പരിവാരങ്ങളോടും ഏറ്റുമുട്ടി. എന്നാൽ അവരെ സുധന്വാവ് യുദ്ധത്തിൽ തോൽപ്പിച്ചു. എന്നാൽ അവരുടെ നേതാവായ ക്രകചൻ ശങ്കരാചാര്യരെ നശിപ്പിക്കാനായി തന്റെ ആരാധനാ മൂർത്തിയായ കാപാലിയെ പ്രത്യക്ഷപ്പെടുത്തി. തന്റെ ഭക്തനും ആചാര്യനുമായ ശങ്കരാചാര്യരെ കണ്ട് കാപാലി ക്രകചനെ വധിച്ചു. ശങ്കരാചാര്യർ സ്തുതിച്ചു കൊണ്ടിരിക്കേ കാപാലി അന്തർധാനം ചെയ്തു.

പിന്നീട് പശ്ചിമ സമുദ്രത്തിന്റെ തീരത്തുള്ള ഗോകർണ്ണത്ത് എത്തിയ ശങ്കരാചാര്യൻ കാപാലിയ്ക്ക് വേണ്ടി ഭുജംഗ പ്രയാതം വൃത്തത്തിൽ ഒരു സ്തോത്രം രചിച്ചു. ഇതാണ് ശിവാനന്ദലഹരി എന്ന പേരിൽ പ്രസിദ്ധമായ ശിവസ്തോത്രം ഇതിന്റെ രചനയെപ്പറ്റിയുള്ള ഐതിഹ്യം മാധവീയശങ്കരവിജയം ശരിവയ്ക്കുന്നുണ്ട്.

ഗോഗർണത്ത് ശ്രീശങ്കരാചാര്യൻ കുറച്ചു കാലം വേദാന്തം പഠിപ്പിച്ചു കൊണ്ട് കഴിഞ്ഞുകൂടി. പിന്നീട് നീലകണ്ഠൻ എന്ന ശൈവപണ്ഡിതൻ തർക്കത്തിനായി ശങ്കരാചാര്യരുന്റെ അടുത്ത് എത്തി നീലകണ്ഠന്റെ വാദമുഖങ്ങളെ ഖണ്ഡിച്ച ശങ്കരാചാര്യർ അദ്ദേഹത്തെയും ശിഷ്യൻമാരെയും തന്റെ അനുയായികളാക്കി മാറ്റി. ഇവിടെവച്ച് അദ്ദേഹത്തിന് തന്റെ ശിഷ്യരിൽ പ്രധാനിയായ ഹരിദത്തൻ എന്നു പേരുള്ള ഒരു ശിഷ്യനെ കിട്ടി. (ഇയാളുടെ പേര് ഹസ്തമാലൻ, ഹസ്തമാലാകാചാര്യൻ എന്നും വിവക്ഷയുണ്ട്)

പിന്നീട് ശങ്കരാചാര്യൻ വടക്കോട്ടു യാത്ര ചെയ്ത് സൗരാഷ്ട്രയിലെത്തി. അവിടെ അദ്വൈതം പ്രചരിപ്പിച്ചു കൊണ്ട് ദ്വാരകയിൽ എത്തിച്ചേർന്നു. അവിടുള്ള വൈഷ്ണവരെ വാദത്തിൽ തോൽപ്പിച്ചതിനു ശേഷം ഉജ്ജയിനിയിലെത്തി ഭോദാഭേദവാദത്തിലൂന്നിയ ഭട്ടഭാസ്ക്കരകനെ വാദത്തിൽ തോൽപ്പിച്ചു ശിഷ്യനാക്കി.(എന്നാൽ ഭട്ടഭാസ്കരൻ ശങ്കരാചാര്യന്റെ സമകാലികനാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്, മാധവീയ ശങ്കരവിജയത്തിലെ കഥകൾ പ്രകാരം ശങ്കരാചാര്യൻ വാദത്തിൽ ജയിച്ചവരുടെ കൂട്ടത്തിൽ ഖണ്ഡനഖണ്ഡഖാദ്യ കർത്താവായ ശ്രീഹർഷകവി കൂടി ഉൾപ്പെടുന്നുണ്ട്, എന്നാൽ ഇയാളും ശങ്കരാചാര്യന്റെ സമകാലികനല്ല.)

പിന്നീട് കാമരൂപദേശത്ത് (ഇന്നത്തെ അസ്സാം) ചെന്ന് ശാക്തഭാഷ്യത്തിന്റെ കർത്താവായ അഭിനവഗുപ്തനുമായി വാദത്തിൽ ഏർപ്പെട്ടു. എന്നാൽ ശങ്കരാചാര്യനെ വാദത്തിൽ തോൽപ്പിക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ അഭിനവഗുപ്തൻ ആഭിചാരകർമ്മം കൊണ്ട് ശങ്കരാചാര്യനെ ഇല്ലാതാക്കാനാണ് ശ്രമിച്ചത് (എന്നാൽ പ്രസിദ്ധനും പ്രത്യഭിജ്ഞാസിദ്ധാന്തസ്ഥാപകനും സുപ്രസിദ്ധ വേദാന്ത ചിന്തകനുമായ അഭിനവഗുപ്തനെ പറ്റിയുള്ള ഇക്കഥ സത്യമാവാൻ തരമില്ല. ശങ്കരാചാര്യന്റെ കാലം കഴിഞ്ഞ് രണ്ടു നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണ് അഭിനവഗുപ്തൻ ജീവിച്ചത്) പിന്നീട് ഗൗഡദേശത്തു പോയി മുരാരിമിശ്രനെ വാദത്തിൽ തോൽപ്പിച്ച് ദ്വൈതവാദത്തെ നാമാവശേഷമാക്കി.

സർവജ്ഞപീഠ ലബ്ധി

ആദി ശങ്കരൻ കാശ്മീരിലെ സർവജ്ഞപീഠം (ഇപ്പോൾ പാക്‌ അധിനിവേശ കാശ്മീരിൽ)[25] സന്ദർശിച്ചു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു നാലു ദിശകളിൽ നിന്നുമുള്ള പണ്ഡിതൻമാർക്കായി ഈ ക്ഷേത്രത്തിൽ നാല്‌ ഗോപുരവാതിലുകളുണ്ടെന്നാണ്‌. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആരും തന്നെ സർവജ്ഞപീഠം കയറിയിട്ടില്ല എന്നു സൂചിപ്പിക്കാനായി തെക്കു വശത്തെ വാതിൽ ഒരിക്കലും തുറന്നിരുന്നില്ല. ആദി ശങ്കരൻ വിവിധ വിദ്യാഭ്യാസ മേഖലകളായ മീമാംസം, വേദാന്തം, തുടങ്ങി ഹൈന്ദവ തത്ത്വചിന്തയിലെ മറ്റു വിഭാഗങ്ങളിലുമുള്ള എല്ലാ പണ്ഡിതൻമാരേയും പരാജയപ്പെടുത്തി തെക്കേ ഗോപുരവാതിൽ തുറക്കുകയും ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അറിവിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീ ദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അറിവിന്റെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്‌.
[26]

അതിനു ശേഷം ശങ്കരൻ കേദാർനാഥിൽ പോവുകയും മുപ്പത്തിരണ്ടാം വയസ്സിൽ വിദേഹ മുക്തി (ആത്യന്തികമായ മുക്തി) നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ അവസാന നാളുകളെ കുറിച്ചു പല വിശ്വാസങ്ങളുമുണ്ട്‌. കാഞ്ചീമഠ വിശ്വാസികൾ കരുതുന്നതു അദ്ദേഹം കാഞ്ചിയിൽ വെച്ചു വിദേഹ മുക്തി നേടിയെന്നാണ്‌. കേരളീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു അദ്ദേഹത്തിന്റെ മരണം കേരളത്തിലെ തൃശൂരുള്ള വടക്കുന്നാഥൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു എന്നാണ്‌. [27]

കാലഘട്ടങ്ങൾ

പണ്ഡിതൻ‌മാരുടെ ഏറ്റവും പുതിയ അഭിപ്രായം അനുസരിച്ച് ശങ്കരാചാര്യരുടെ ജീവിതകാലം ക്രിസ്തുവിനു പിൻപ് എട്ടാം ശതകത്തിന്റെ ആരംഭ കാലഘട്ടം മുതൽ മദ്ധ്യകാലഘട്ടം വരെയാണ്. ആദി ശങ്കരാചാര്യരുടെ ജനനത്തെയോ മരണത്തെയോ കുറിച്ച് കൃത്യമായ ഒരു യോജിപ്പിലെത്തുക എന്നത് സാധ്യമല്ല. ശങ്കരമഠത്തിലെ പരമ്പരാഗതമായ ഉറവിടങ്ങളിൽ നിന്നും രണ്ടു വ്യത്യസ്ത തീയതികളാണ് ലഭിക്കുന്നത്. ചിലർ ക്രി.പി. 788 - 820 കാലഘട്ടവും മറ്റു ചിലർ 509 - 477 കാലഘട്ടവുമാണ് ശങ്കരാചാര്യരുടെ ജീവിതകാലമായി ഉദ്ധരിക്കുന്നത്. ശ്രിംഗേരി ശാരദാ പീഠം അംഗീകരിക്കുന്നത് ക്രി. പി. 788 - 820 കാലഘട്ടമാണ് [28]. സജീവമായിട്ടുള്ള മറ്റു പ്രധാനപ്പെട്ട ശങ്കരമഠങ്ങളിൽ ദ്വാരക, പുരി, കാഞ്ചി എന്നീ മഠങ്ങൾ 509 - 477 കാലഘട്ടമാണ് ആദി ശങ്കരന്റെ ജീവിതകാലമെന്ന് സ്ഥാപിക്കുന്നു. ഈ തീയതികൾ ശരിയായിരുന്നെങ്കിൽ ബുദ്ധന്റെ കാലഘട്ടം അവർക്ക് വീണ്ടും പുറകോട്ട് കൊണ്ടുപോവേണ്ടിവരും (ഇന്ത്യയുടെ ആധുനിക വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പ്രധാന വ്യക്തിയായിരുന്നു ശ്രീബുദ്ധൻ) [29]. സ്വാമി നിരഞ്ജനാനന്ദ സരസ്വതി തന്റെ സന്യാസ ദർശനം എന്ന കൃതിയിൽ പ്രസിദ്ധീകരിച്ച ആദി ശങ്കരന്റെ ജീവചരിത്രത്തിൽ പറഞ്ഞിരിക്കുന്നത് ആദിശങ്കരൻ ജനിച്ചത് ക്രി.പി.686 - ൽ ആണെന്നും സമാധിയടഞ്ഞത് ഉത്തരാഞ്ജലിലെ കേദാർനാഥിൽ ക്രി.പി. 718-ൽ ആണെന്നുമാണ്.

ശങ്കരാചാര്യരുടെ ശിഷ്യന്മാർ
~~~~~~~~~
പദ്മപാദർ

മലപ്പുറം ജില്ലയിലെ തൃക്കണ്ടിയൂർ എന്ന ദേശത്തുകാരനായിരിന്നു വിഷ്ണുശർമ്മൻ എന്ന്‌ വിശ്വസിക്കപ്പെടുന്നു.സോമശർമ്മൻ എന്ന ന്മ്പൂതിരിയുടെ പുത്രനായ അദ്ദേഹം ദാരിദ്യം കാരണം കച്ചവടത്തിലേർപ്പെട്ടു.പിന്നേട്‌ ധനവാനാവുകയും ചെയ്തു.പക്ഷെ ഒരിക്കൽ കച്ചവടച്ചരക്കുകളുമായി പോകുമ്പോൾ കൊള്ളക്കാർ അദ്ദേഹത്തെ ആക്രമിച്ചു.അതോടെ കച്ചവടം ഉപേഷിച്ചാണ്‌ ശങ്കരാചാര്യരുടെ ശിഷ്യനായതും.അദ്ദേഹം ചോള ദേശത്തുകാരനാണെന്നും ചില ഗ്രന്ഥങ്ങളിൽ കാണാം. പദ്മപാനോട്‌ ശ്രീശങ്കരൻ കാണിക്കുന്ന പ്രത്യേക താല്പര്യത്തിൽ മറ്റ്‌ ശിഷ്യന്മാരിൽ അസൂയ ജനിപ്പിച്ചു.എന്നാൽ പദ്മപാദനുള്ള ഭക്തി മനസ്സിലാക്കൻ ശ്രീശങ്കരൻ പുഴയുടെ അക്കരെ നിന്ന പദ്മപാദനെ വിളിച്ചു.വിളി കേട്ടതും യാതൊന്നും ആലോചിക്കതെ വിഷ്ണുശർമ്മൻ നദിക്ക്‌ മുകളിലൂടെ നടന്ന്‌ വന്നു.എന്നാൽ നദിയിൽ ചവിട്ടുമ്പോഴൊക്കെ ഒരോ താമര ഉയർന്ന്‌ വന്ന്‌ വിഷ്ണു ശർമ്മനെ താങ്ങി നിർത്തി.അങ്ങനെ വിഷ്ണുശർമ്മൻ പദ്മപാദനായി.[30]

ഹസ്തമാലകൻ

ഭാരതം മുഴുവൻ അദ്വൈതദർശനത്തിന്റെ മഹത്ത്വം വർണ്ണിച്ചു കൊണ്ട്‌ ശ്രീശങ്കരൻ കർണ്ണാടകയിലെ മൂകാംബികയിലുമെത്തി(ചില ഗ്രന്ഥങ്ങളിൽ ശ്രീവേലി എന്നും കാണുന്നു).അവിടെ പ്രഭാകരൻ എന്നൊരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ മകനും ശ്രീശങ്കരനെ കാണാനെത്തി.പല യാഗങ്ങളും ചെയ്ത പ്രസിദ്ധി നേടിയ പ്രഭാകരന്‌ ഒരു മകൻ മാത്രമേയുള്ളു.എന്നാൽ അവൻ ആരോടും മിണ്ടുകയില്ല,എന്ത്‌ ചോദിച്ചാലും മറുപടി പറയുകയുമില്ല ഇങ്ങനെയുള്ള തന്റെ പതിമൂന്ന്‌ വയസ്സുള്ള മകനെ അനുഗ്രഹിക്കണമെന്നണ്‌ പ്രഭാകരന്റെ ആവശ്യം. ശങ്കരാചാര്യർ അവനോട്‌ ചൊദിച്ചു“നീ ആരാണ്‌?” ഉടൻ ആ കുട്ടി സ്ഫുടമായി പന്ത്രണ്ട്‌ ശ്ലോകങ്ങൾ ചൊല്ലി.വേദാന്തതത്ത്വങ്ങൾ വ്യക്തമായി വ്യക്തമായി വർണ്ണിക്കുന്നവയായിരുന്നു അവ“ഈ ശരീരം എന്റെയല്ല പരമത്മാവാണ്‌ എന്റെ ശരീരം”എന്നണ്‌ അതിലെ സാരം.[31] ശ്രീശങ്കരാചാര്യർ ആ ഉത്തരത്തിൽ സന്തുഷ്ടനായി അവനൊരു നെല്ലിക്ക കൊടുത്തു.കൈയിലൊതുങ്ങുന്ന നെല്ലിക്ക പോലെ ഉപനിഷത്തുകളിലെ ഗഹനമായ ആശയങ്ങൾ വിവരിച്ചതു കൊണ്ട്‌ ശങ്കരാചാര്യർ അവന്‌ ഹസ്ത്മാലകൻ എന്ന്‌ നാമകരണം ചെയ്തു.[32]

തോടകൻ

ഗിരി എന്നൊരൊ ബ്രാഹ്മണകുമാരൻ ശ്രീശങ്കരനോടൊപ്പം ചേർന്നു .അക്ഷരഭായാസം പോലുമില്ലാത്ത ബുദ്ധിഹീനനായിരുന്നു ഗിരി.എങ്കിലും ഗിരി ശ്രീശങ്കരന്റെ വലിയ ഗുരു ഭക്തനായിരുന്നു.ശങ്കരാചാര്യർ മറ്റ് ശിഷ്യന്മാരെ പഠിപ്പിക്കുമ്പോൾ ഗിരി ശ്രദ്ധാപൂർവം കേൾക്കും.എന്നാൽ സംശയം ഉന്നയിക്കില്ല.മറ്റ് ശിഷ്യന്മാർ ഗിരി അറിവില്ലാത്തവനും വിഡ്ഢിയാണെന്ന് കരുതി. ഒരു ദിവസം ശ്രീശങ്കരൻ പാഠം തുടങ്ങാതെ ഗിരിയെ കാത്തിരുന്നു.എന്താണ്‌ പാഠം തുടങ്ങാത്തതെന്ന പദ്മപാദന്റെ ചോദ്യത്തിന്‌ ഗിരി വന്നിട്ട് തുടങ്ങാമെന്ന് ശ്രീശങ്കരൻ മറുപടി നൽകി .നിരക്ഷരനായ ഗിരിക്ക് ഒന്നും മനസ്സിലാവിലെന്ന് പദ്മപാദർ പറഞ്ഞു.അപ്പോൾ ശങ്കരൻ ഗിരിയേക്കാൾ ശ്രദ്ധയുള്ള മറ്റാരും ഈ കൂട്ടത്തിലില്ല എന്ന മറുപടിയാണ്‌ നൽകിയത്. അപ്പോൾ ഗുരുവിന്റെ വസ്ത്രങ്ങൾ അലക്കുകയായിരുന്ന ഗിരിക്ക് സകലവിദ്യകളും മനസ്സിലാക്കാനുള്ള കഴിവുണ്ടായെന്നും ഉടൻ ഗിരി ഒരു സ്തോത്രം സ്വയം നിർമ്മിച്ച് എട്ട് ശ്ലോകം ചൊല്ലി.തോടകവൃത്തത്തിൽ രചിച്ച ശ്ലോകമായതിനാൽ ഗിരിക്ക് ശങ്കരാചാര്യർ തോടകൻ എന്ന പേര്‌ നൽകി[33].

മഠങ്ങൾ

തന്റെ സന്ദേശങ്ങൾ ഭാരതത്തിന്റെ നാനാദിക്കുകളിലും പ്രചരിപ്പിക്കുന്നതിനായി ആദിശങ്കരൻ നാലു മഠങ്ങൾ സ്ഥാപിക്കുകയുണ്ടായി. വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകാപീഠം, കിഴക്ക് ഒറീസ്സയിലെപുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം, തെക്ക് കർണാടകയിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാപീഠം എന്നിവയാണവ. ഇദ്ദേഹത്തിന്റെ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങൾ നടത്തിപ്പിന് ഏൽപ്പിച്ചു എന്ന് ഹൈന്ദവ പുരാണം പറയുന്നു. സുരേശ്വരാചാര്യർ, ഹസ്താമലകാചാര്യർ, പദ്മപാദാചാര്യർ തോടകാചാര്യർ എന്നിവരാണവർ. ഇന്നത്തെ മഠാധിപതികൾ തങ്ങളുടെ മുൻ‌ഗാമികളായി ഇവരെയാണ് ആദരിക്കുന്നത്. ഈ മഠങ്ങളുടെ അധിപതികൾ തങ്ങളുടെ പദവിയായ ശങ്കരാചാര്യർ ("the learned Shankara") എന്നത് ആദിശങ്കരന്റെ പേരിൽ നിന്നാണ് എടുത്തത്. തമിഴ്‌നാട്ടിലെ കാഞ്ചിയിലുള്ള മഠം സ്ഥാപിച്ചത് ശങ്കരാചാര്യർ നേരിട്ടാണെന്ന് അവകാശപ്പെടുന്നുണ്ട്. [34] താഴെക്കൊടുത്തിരിക്കുന്ന പട്ടിക, ശങ്കരാചാര്യർ സ്ഥാപിച്ച നാലു ആമ്നായ മഠങ്ങൾ (Amnaya Mathas) ഏതെന്നും അവയുടെ മറ്റ് വിവരങ്ങളും നൽകുന്നു. [35]

ശിഷ്യൻ മഠം മഹാവാക്യം വേദം സമ്പ്രദായം

ഹസ്താമലകാചാര്യർ ഗോവർദ്ധനമഠം പ്രജ്ഞാനം ബ്രഹ്മ(Brahman is Knowledge) ഋഗ്‌വേദം Bhogavala

സുരേശ്വരാചാര്യർ ശാരദാപീഠം അഹം ബ്രഹ്മാസ്മി(I am Brahman) യജുർവേദം Bhūrivala

പദ്മപാദാചാര്യർ ദ്വാരകാപീഠം തത്ത്വമസ

മാതൃ പഞ്ചകം - അമ്മയുടെ മഹത്വം ശങ്കരാചാര്യര്‍

ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃ പഞ്ചകം,

"ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്കാം".

എട്ടാം വയസ്സിൽ സന്യസിച്ച്‌ ദേശം വിട്ട ശങ്കരൻ അമ്മയ്ക്ക് വാക്കു കൊടുത്തിരുന്നു.

"*എന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയം ഒന്നു സ്മരിച്ചാൽ മതി. ഞാൻ അമ്മയുടെ മുന്നിലെത്തിക്കൊള്ളാം*".

അന്ത്യവേളയിൽ അമ്മ മകനെ സ്മരിച്ചു. ശങ്കരൻ ഉടൻ എത്തുകയും ചെയ്തു.

മഹാതപസ്വിയായ മകന്റെ സന്നിധിയിൽ വെച്ച് ആ പുണ്യവതിയായ മാതാവ് ശരീരം വെടിഞ്ഞു.

അമ്മയുടെ ശവസംസ്കാര ചടങ്ങുകൾ ചെയ്യവേ ആ പുത്രൻ അഞ്ച് ശ്ലോകങ്ങൾ ചൊല്ലി.

അതാണ് '*മാതൃപഞ്ചകം*' .

ശ്രീ ശങ്കരൻ അമ്മയെ വന്ദിക്കുന്നത് ഇങ്ങനെ;

"നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും കാലം,
ഏറുംചടപ്പും പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ,മലമതിലൊരുകൊല്ലം കിടക്കുംകിടപ്പും നോക്കുമ്പോള്‍,
ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലിക്കും തീര്‍ക്കാവല്ലെത്രയോഗ്യന്‍ മകനും അതുനിലയ്ക്കുള്ളോരമ്മേ തൊഴുന്നേന്‍".

''പ്രസവവേളയിൽ എന്റെ അമ്മ അനുഭവിച്ച വേദന, ആർക്ക് വിവരിക്കാനാവും?

ഞാൻ ശർഭത്തിലായിരിക്കെ ശരീരം ക്ഷീണിച്ച്, ആഹാരത്തിന് രുചി കുറഞ്ഞ് ഛർദ്ദിച്ചും, വിഷമിച്ചും തള്ളി നീക്കിയ
ആ ദിവസവങ്ങൾ.

ജനനശേഷം ഒരു വർഷത്തോളം മലമൂത്രാദികളിൽ കിടന്ന് മലിനമാകുന്ന കുഞ്ഞിനെ പരിചരിക്കാനുള്ള കഷ്ടപ്പാട്, ഉറക്കം ഒഴിഞ്ഞുള്ള പരിചരണം, പട്ടിണി കിടന്നും കുഞ്ഞിനെ പോറ്റുന്ന അമ്മ, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ത്യാഗം ചെയ്തിട്ടുള്ള അമ്മയോട് ഏതു മകനാണ് ആ കടം തീർക്കാൻ കഴിയുക.

അമ്മേ! ഒരു മകൻ എത്ര വലിയവനായാലും, അവിടത്തോടുള്ള കണക്കുതീർക്കാൻ സാധ്യമല്ല.
അതിനാൽ അവിടുത്തെ ഞാൻ നമിക്കുന്നു.

"*ഗുരുകുലത്തിൽ പഠിക്കുമ്പോൾ, ഞാൻ സന്യസിച്ചതായി സ്വപ്നം കണ്ട് അതിരാവിലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മ ഇപ്പോഴും എന്റെ സ്മൃതിപഥത്തിലുണ്ട്*".

'നീ എന്നെ ഉപേക്ഷിച്ചു പോവുകയാണോ' എന്നു കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെക്കണ്ട് സഹപാഠികളും എന്റെ ഗുരു ജനങ്ങളും കൂടി കരഞ്ഞുപോയി.

"അമ്മേ, ആ സ്നേഹത്തിനു മുന്നിൽ നമസ്കരിക്കാൻ മാത്രമേ ഈ മകനു കഴിയൂ.....

"അമ്മേ, അവിടുന്നു ശരീരം വെടിയുന്ന വേളയിൽ ഒരു തുള്ളി ഗംഗാജലം ചുണ്ടുകളിലിറ്റിക്കാൻ എനിക്കു കഴിഞ്ഞില്ല.

സന്യാസിയായതിനാൽ ശ്രാദ്ധമൂട്ടാനും എനിക്കാവില്ല. അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയാതിരുന്ന ഈ മകനോട് ദയവു ചെയ്ത് പൊറുക്കേണമേ!

"നീ, എന്റെ മുത്തല്ലേ, രത്നമല്ലേ, കണ്ണിന്റെ കണ്ണല്ലേ, എന്റെ രാജാവല്ലേ ദീർഘായുസ്സായിരിക്കൂ,എന്നൊക്കെ പറഞ്ഞ് അമ്മ എന്നെ കുട്ടിക്കാലത്ത് ലാളിച്ചു.

ആ അമ്മയുടെ വായിൽ ഉണക്കലരി ഇടാൻ മാത്രമല്ലെ എനിക്കിന്ന് കഴിയുന്നുള്ളു.

പ്രസവവേദന സഹിക്ക വയ്യാതെ, 'അമ്മേ, അച്ഛാ .... ശിവാ... കൃ ഷ്ണാ... ഗോവിന്ദാ, ഹരേ മുകുന്ദാ.... '

എന്നിങ്ങനെ തിരുനാമം ചൊല്ലി അമ്മവേദന സഹിച്ചിരുന്നതായി കേട്ടിട്ടുണ്ട്.

അമ്മേ. അവിടുത്തെ സന്നിധിയിൽ ഞാനിതാ കൂപ്പു കയ്യോടെ വന്ദിക്കുന്നു.

എല്ലാം ത്യജിച്ച സന്ന്യാസി പോലും 'അമ്മ' എന്ന രണ്ടക്ഷരത്തിനു മുന്നിൽ തലകുനിക്കുന്നു.

കാരണം ആ രണ്ടക്ഷരത്തിൽ പരമ ദിവ്യമായ ഈശ്വരഭാവം തുളുമ്പി നില്ക്കുന്നുണ്ട്.

വിശ്വ ജേതാവായ ശ്രീ ശങ്കരനാണ് അമ്മയോടുള്ള കണക്കു തീർക്കാൻ ഒരു സന്താനത്തിനും കഴിയുകയില്ലെന്നു ഉറപ്പിച്ചു പറഞ്ഞത് .

നമുക്കൊക്കെ ചെയ്യാൻ കഴിയുന്നത് അമ്മയെ തൊഴുക മാത്രം.

എത്രയോ കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെ ഈ നിലയിൽ ആക്കിയതെന്ന് ഉള്ളുരുകി അറിയുക.

ഈ അറിവ് അമ്മയുടെ മുന്നിൽ നമ്മെ വിനയാന്വിതനാക്കും.
വിനയമുള്ള മകനിൽ അമ്മയുടെ അനുഗ്രഹം അമ്മയറിയാതെ തന്നെ ചൊരിയപ്പെടും.

അമ്മയുടെ അനുഗ്രഹമാണ് നമ്മുടെ ഭാവിയുടെ അടിസ്ഥാന ശില........

#ഭാരതീയചിന്തകൾ

Wednesday, November 2, 2016

വ്രതങ്ങൾ എന്തിന്?


ഭാരതത്തില്‍ പൗരാണികകാലം കാലം മുതല്‍ തന്നെ വ്രതാനുഷ്ഠാനങ്ങള്‍ക്ക്‌ അതീവ പ്രാധാന്യവും മഹത്വവും കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്‌. ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്‌ വളരെയധികം സഹായിക്കുന്ന പ്രായോഗിക പദ്ധതികളാണ് വ്രതാനുഷ്ഠാനങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്‌. പുണ്യം, ആരോഗ്യം, ശ്രേയസ്സ്‌ തുടങ്ങിയവയ്ക്കുവേണ്ടി പുണ്യദിനങ്ങളില്‍ അനുഷ്ഠിക്കുന്ന ഉപവാസാദികര്‍മ്മങ്ങളാണ്‌ വ്രതങ്ങള്‍. പ്രായേണ ചെലവുകുറഞ്ഞതും വളരെയധികം ഫലപ്രദവുമായ ഈ അനുഷ്ഠാനത്തിലൂടെ ഗ്രഹദോഷങ്ങള്‍ ഉള്‍പ്പെടെയുള്ള ദോഷങ്ങളുടെ പരിഹാരങ്ങളും ഐശ്വര്യവും ആത്യന്തികമായി ഈശ്വരസാക്ഷാത്കാരവും കൈവരുന്നു.

വ്രതങ്ങളുടെ എല്ലാം അടിസ്ഥാനം ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണമാണ്‌. സ്നാനം, ആഹാരശുദ്ധി തുടങ്ങിയവയിലൂടെ ശരീരശുദ്ധിയും, ജപം, ഈശ്വരസ്മരണം, ക്ഷേത്രദര്‍ശനം തുടങ്ങിയവയിലൂടെ മനഃശുദ്ധിയും കൈവരുന്നു. അങ്ങനെ ക്രമേണ പൂര്‍വജന്മങ്ങളിലും ഈ ജന്മത്തിലും സ്വാഭാവികമായും ദുഷ്കൃതിഫലമായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖങ്ങളില്‍നിന്നും മോചനവും സിദ്ധിക്കുന്നു.
തപസ്സിന്റെ ഒരു ലഘുവായ ഒരു പതിപ്പാണ്‌ വ്രതം എന്നുപറയാം.

ആഹാരം, നിദ്ര തുടങ്ങിയ ശരീരധര്‍മ്മങ്ങളെ വിട്ട്‌ കഠിനനിഷ്ഠകളോടെ ചെയ്യുന്ന ഈശ്വരോപാസനമാണ്‌ തപസ്സ്‌. എല്ലാ സുഖസൗകര്യങ്ങളെയും ത്യജിക്കുക, വിശപ്പും ദാഹവും ക്ഷമയോടെ സഹിക്കുക, യാദൃശ്ചികമായി ആഹാരം ലഭിച്ചാല്‍ അതുകൊണ്ട്‌ മാത്രം തൃപ്തിപ്പെടുക, സത്യവും അഹിംസയും പാലിക്കുക എന്നിവയൊക്കെ തപസ്സിന്റെ ഭാഗങ്ങളാണ്‌. എല്ലാ ദുഃഖങ്ങളെയും കുറവുകളെയും ക്ഷമാപൂര്‍വ്വം സഹിച്ച്‌ ഈശ്വരോപാസന ചെയ്യുന്ന തിതിക്ഷയാണ്‌ തപസിന്റെ അടിസ്ഥാനം. അതേസമയം കഠിനമായ തപസ്സുകള്‍ അനുഷ്ഠിക്കുക ലൗകികജീവിതം നയിക്കുന്ന സാധാരണ മനുഷ്യന്‌ അസാദ്ധ്യം തന്നെ. അത്തരത്തിലുള്ളവര്‍ക്ക്‌ വിധിക്കപ്പെട്ടിട്ടുള്ളവയാണ്‌ വ്രതങ്ങള്‍.

തപസ്സിന്റേതായാലും
വ്രതങ്ങളുടേതായാലും അടിസ്ഥാന നിയമങ്ങള്‍ക്ക്‌ ഐക്യരൂപമുണ്ട്‌. ആഹാരം, നിദ്ര തുടങ്ങിയവയിലുള്ള നിയന്ത്രണം, ഇന്ദ്രിയങ്ങളുടെ നിയന്ത്രണം എന്നിവ തപസ്സിന്റെയും വ്രതങ്ങളുടെയും അടിസ്ഥാനമാണ്‌. ആഗ്രഹങ്ങളെ അടക്കിനിര്‍ത്തിയും ലൗകിക സുഖങ്ങളെ ഒഴിവാക്കിയും പൂര്‍ണമായും ഈശ്വരോപാസന ചെയ്യുക എന്നതാണ്‌ വ്രതാനുഷ്ഠാനം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇവയിലൂടെ മാത്രമേ ശരീരവും മനസ്സും പരിശുദ്ധമാകൂ. 

വ്രതാനുഷ്ഠാനങ്ങള്‍ ലൗകിക ജീവിതത്തില്‍ ചരിക്കുന്ന ഏവര്‍ക്കും അത്യന്താപേക്ഷിതമായ ഒരു ശുദ്ധീകരണ പ്രക്രിയയാണ്.

വ്രതങ്ങളെല്ലാം കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. സംവല്‍സരം, അയനം, ഋതു, മാസം, പക്ഷം, തിഥി, വാരം, നക്ഷത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ്‌ നമ്മുടെ വ്രതങ്ങളെല്ലാം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌.

വ്രതങ്ങള്‍ പ്രധാനമായും മൂന്നുവിധത്തിലാണ്‌.

നിത്യം, നൈമിത്തികം, കാമ്യം.

പുണ്യസഞ്ചയത്തിനായി അനുഷ്ഠിക്കുന്നത്‌ നിത്യം. പാപപരിഹാരത്തിനായി അനുഷ്ഠിക്കുന്നത്‌ നൈമിത്തികം. ആഗ്രഹസാഫല്യത്തിനായി അനുഷ്ഠിക്കുന്നത്‌ കാമ്യവ്രതങ്ങള്‍.

തിങ്കളാഴ്ച വ്രതം, ഷഷ്ഠിവ്രതം തുടങ്ങിയവ കാമ്യവ്രതങ്ങളാണ്‌.
വ്രതം അനുഷ്ഠിക്കുന്നവർ ശരീരം, മനസ്സ്‌, വാക്ക്‌ എന്നിവ കഴിയുന്നത്ര ശുദ്ധമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്

ദേവി മഹാത്മ്യം

ദേവി മഹാമായയാണെന്നും അനാദിയാണെന്നുമാണ് സങ്കല്പം. ജീവികള്‍ക്ക് ദേവി ആദ്യം ഗോചരമായത് എങ്ങനെയെന്ന് പുരാണത്തില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്. പണ്ട് മഹാവിഷ്ണു ശിശുരൂപിയായി ആലിലയില്‍ കിടക്കുന്ന കാലത്ത് 'ഞാന്‍ ആരാണ്? എന്നെ സൃഷ്ടിച്ചത് ആരാണ്?' എന്നെല്ലാം ചിന്തിച്ച് അസ്വസ്ഥനായപ്പോള്‍ ആകാശത്തില്‍നിന്ന് ഒരു അശരീരി ഉണ്ടായി: 'ഇതെല്ലാം ഞാന്‍ തന്നെയാണ്. ഞാനല്ലാതെ സനാതനമായി യാതൊന്നും ഇല്ല'. അശരീരിയെ ധ്യാനിച്ചു കിടന്ന മഹാവിഷ്ണുവിന്റെ മുന്നില്‍ ദേവി നാല് തൃക്കൈകളോടും ശംഖ്ചക്രഗദാപദ്മായുധങ്ങളോടും ദിവ്യവസ്ത്രാഭരണങ്ങളോടും കൂടി രതി, ഭൂതി, ബുദ്ധി, മതി, കീര്‍ത്തി, ധൃതി, സ്മൃതി, ശ്രദ്ധ, മേധ, സ്വധ, സ്വാഹ, ക്ഷുധ, നിദ്ര, ദയ, ഗതി, തുഷ്ടി, പുഷ്ടി, ക്ഷമ, ലജ്ജ, ജൃംഭ, തന്ദ്രി എന്നീ ശക്തികളാല്‍ ആവൃതയായി പ്രത്യക്ഷപ്പെട്ടു.
മഹാവിഷ്ണുവിനെ നോക്കി ദേവി ഇപ്രകാരം പറഞ്ഞു: 'ഹേ വിഷ്ണുദേവാ, അദ്ഭുതപ്പെടുവാന്‍ എന്തുണ്ട്. ജഗത്തിന് സൃഷ്ടിസ്ഥിതിലയങ്ങളുണ്ടാകുന്ന കാലങ്ങളിലെല്ലാം ഇതുപോലെ മഹാശക്തിയുടെ മാഹാത്മ്യം നിമിത്തം അങ്ങയും ഉണ്ടായിട്ടുണ്ടല്ലൊ. പരാശക്തിയാകട്ടെ ഗുണാതീതയാണ്. നമ്മളെല്ലാം ഗുണത്തോടുകൂടിയവരുമാണ്. സത്വഗുണപ്രധാനനായ അങ്ങയുടെ നാഭിയില്‍നിന്ന് രജോഗുണപ്രധാനനായ ബ്രഹ്മാവ് ഉണ്ടാകും. ആ ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തില്‍നിന്ന് താമസശക്തിയോടുകൂടിയ രുദ്രനും ജനിക്കും. ബ്രഹ്മാവ് തപോബലം നിമിത്തം സൃഷ്ടിശക്തിയെ സമ്പാദിച്ച് രജോഗുണംകൊണ്ട് രക്തവര്‍ണമായ ലോകത്തെ സൃഷ്ടിക്കും. ആ ലോകത്തിന് അങ്ങ് രക്ഷിതാവായിത്തീരും. അതേ ജഗത്തിനെത്തന്നെ കല്പാന്തത്തില്‍ രുദ്രന്‍ സംഹരിക്കുകയും ചെയ്യും. സൃഷ്ടിക്കുവേണ്ടി അങ്ങയെ സമാശ്രയിച്ചു നില്ക്കുന്ന സാത്വിക ശക്തി തന്നെയാണ് ഞാന്‍ എന്ന് അറിഞ്ഞുകൊള്‍ക'. ദേവിയുടെ നിര്‍ദേശമനുസരിച്ചാണ് അനന്തരകാലത്ത് ലോകസൃഷ്ടികളെല്ലാം നടന്നിട്ടുള്ളത്.
ക്ഷേത്രങ്ങളില്‍ ദേവിയുടെ പ്രതിമ നിര്‍മിക്കുന്നതിന് പ്രത്യേക വിധികളുണ്ട്. ചണ്ഡികാദേവി ഇരുപതു കൈകളോടുകൂടിയവളായിരിക്കും. അവയില്‍വച്ച് വലതുഭാഗത്തെ കൈകളില്‍ ശൂലം, വാള്‍, വേല്‍, ചക്രം, പാശം, പരിച, മഴു, തോട്ടി, പാശം, മണി, കൊടി, ഗദ, കണ്ണാടി, മുല്‍ഗരം എന്നിവ ധരിച്ചിരിക്കും. ലക്ഷ്മീദേവിയുടെ വലതുകൈയില്‍ താമരപ്പൂവും ഇടതുകൈയില്‍ കൂവളത്തിന്‍കായും ഉണ്ടായിരിക്കും. സരസ്വതീദേവി കൈകളില്‍ പുസ്തകവും അക്ഷമാലയും വീണയും ധരിച്ചുകൊണ്ടിരിക്കുന്നു. ഗംഗാദേവി കൈകളില്‍ കുടവും താമരപ്പൂവും ധരിച്ച് ശ്വേതവര്‍ണയായി മകരമത്സ്യത്തിന്റെ പുറത്ത് സ്ഥിതിചെയ്യുന്നു. യമുനാദേവി ആമയുടെ പുറത്തിരിക്കുന്നവളും കൈയില്‍ കുടം ധരിക്കുന്നവളും ശ്യാമളവര്‍ണത്തോടുകൂടിയവളുമാണ്.
ശുക്ലവര്‍ണനായ തുംബുരു കൈയില്‍ വീണ ധരിച്ചുകൊണ്ട് മാതൃക്കളുടെ മുമ്പില്‍ വൃഷഭാരൂഢനായി ശൂലത്തില്‍ സ്ഥിതി ചെയ്യുന്നു. മാതൃക്കളില്‍ ബ്രാഹ്മി നാല് മുഖങ്ങളോടുകൂടിയവളും ഗൌര വര്‍ണമുള്ളവളും അക്ഷമാല ധരിക്കുന്നവളും ഇടതുകൈയില്‍ കിണ്ടി, അക്ഷപാത്രം എന്നിവയോടു കൂടിയവളും ഹംസഗമനയുമായി സ്ഥിതി ചെയ്യുന്നു. ശാങ്കരി (മഹേശ്വരി) ശുഭ്രവര്‍ണയാണ്. വലതുകൈകളില്‍ ശരചാപങ്ങളും ഇടതുകൈകളില്‍ ചക്രവും ധനുസ്സും വാഹനമായിട്ട് വൃഷഭവും ഉണ്ടായിരിക്കും. കൌമാരി മയിലിന്റെ പുറത്തിരിക്കുന്നവളും രക്തവര്‍ണയും രണ്ടുകൈകള്‍ ഉള്ളവളുമാണ്. ഒരു കൈയില്‍ ശക്തി (വേല്‍) ധരിച്ചിരിക്കുന്നു. ലക്ഷ്മി വലതുകൈകളില്‍ ശംഖു ചക്രങ്ങളും ഇടതുകൈകളില്‍ ഗദാപദ്മങ്ങളും ധരിച്ചുകൊണ്ടിരിക്കുന്നു.
വാരാഹി എന്ന ദേവി കൈകളില്‍ ദണ്ഡം, ഖഡ്ഗം, ഗദ, ശംഖ് എന്നിവ ധരിച്ചു കൊണ്ട് പോത്തിന്റെ പുറത്ത് സ്ഥിതിചെയ്യുന്നു. ഇന്ദ്രാണി ഗദാരൂഢയും വജ്രഹസ്തയും സഹസ്രാക്ഷിയുമാണ്. ചാമുണ്ഡി മരപ്പൊത്തുകള്‍ക്കൊത്ത കണ്ണുകള്‍ ഉള്ളവളും മാംസഹീനയും മൂന്ന് കണ്ണുകളോടുകൂടിയവളുമാണ്. ഇടതുകൈകളില്‍ ആനത്തോലും വലതു കൈകളില്‍ ശൂലവും ധരിച്ചിരിക്കും. ചിലപ്പോള്‍ ശവാരൂഢയായും സ്ഥിതിചെയ്യുന്നു.
അംബമാരുടെ പ്രതിമകള്‍ നിര്‍മിക്കുന്നതിനുള്ള വിധികള്‍ ഇപ്രകാരമാണ്: രുദ്രചര്‍ച്ചിക ഇടത്തും വലത്തും കൈകളില്‍ തലയോട്, കര്‍ത്തരി, ശൂലം, പാശം എന്നിവയെ ധരിക്കുന്നു. ഉടുക്കുന്നത് ആനത്തോലാണ്. കാല്‍ ഊര്‍ധ്വമുഖമായി പൊക്കിപ്പിടിച്ചിരിക്കുന്നു. ആ ദേവിതന്നെ എട്ടുകൈകള്‍ ഉള്ളവളും ശിരഃകപാലത്തെയും ഡമരുവിനെയും ധരിക്കുന്നവളുമായാല്‍ രുദ്രചാമുണ്ഡയാകും. ആ ദേവിതന്നെ നൃത്തം ചെയ്യുന്ന നിലയിലായാല്‍ നടേശ്വരിയാകും. നാലുമുഖങ്ങളോടു കൂടിയിരിക്കുന്നവളുടെ ആകൃതിയിലായാല്‍ മഹാലക്ഷ്മിയാകും.ആ ദേവി തന്നെ പത്തുകൈകളോടും മൂന്നുകണ്ണുകളോടും കൂടിയവളും മനുഷ്യര്‍, കുതിരകള്‍, പോത്തുകള്‍, ആനകള്‍ എന്നിവയെ കൈയിലെടുത്തു കടിച്ചുതിന്നുന്നവളും വലത്തെ കൈകളില്‍ ശസ്ത്രം, വാള്‍, ഡമരു എന്നിവയും ഇടത്തെ കൈകളില്‍ ഘണ്ടാമണി, ചുരിക, കുറുവടി, ത്രിശൂലം എന്നിവ ധരിക്കുന്നവളുമായാല്‍ സിദ്ധചാമുണ്ഡ എന്ന പേരാകും. ഈ ദേവിതന്നെ സര്‍വസിദ്ധി പ്രദായികയായാല്‍ സിദ്ധയോഗേശ്വരിയാകും. ഈ രൂപത്തില്‍ത്തന്നെ പാശാങ്കുശധാരിണിയും അരുണവര്‍ണയുമായി മറ്റൊരു ദേവിയുണ്ട്. അതാണ് ഭൈരവി. ഈ ദേവിതന്നെ പന്ത്രണ്ടുകൈകളോടുകൂടിയവളായാല്‍ രൂപവിദ്യയാകും. ഇവരെല്ലാംതന്നെ ശ്മശാനത്തില്‍ ജനിച്ചവരും രൌദ്ര മൂര്‍ത്തികളുമാകുന്നു. ഇവരെ അഷ്ടാംബമാരെന്നു പറയുന്നു.

ഭൂമിദേവി ശിവാവൃതയായും വൃദ്ധയായും രണ്ടുകൈകള്‍ ഉള്ളവളായും കാല്‍മുട്ടുകളും കൈകളുമൂന്നി ഭൂമിയില്‍ സ്ഥിതി ചെയ്യുന്നവളുമായും പ്രതിഷ്ഠിക്കപ്പെടുന്നു. യക്ഷികള്‍ സ്തബ്ധങ്ങളും ദീര്‍ഘങ്ങളുമായ കണ്ണുകള്‍ ഉള്ളവരായിരിക്കും. അപ്സര സ്സുകള്‍ പിംഗലനേത്രമാരും രൂപഗുണമുള്ളവരുമായിരിക്കും. അഗ്നിപുരാണം അന്‍പതാമധ്യായത്തിലാണ് ഈ വിവരണം നല്കിയിരിക്കുന്നത്.

Tuesday, November 1, 2016

കാളീസൂക്തം - ദേവി സ്തുതികൾ



(ഇത് വളരെ ശ്രദ്ധയോടെ അക്ഷരത്തെറ്റ് വരുത്താതെ ജപിക്കേണ്ടതാണ്):

കേശ്യാഗ്നിങ്ങ് കേശീ വിഷം കേശീ ബിഭര്‍ത്തി രോദസീ കേശീ വിശ്വം സ്വര്‍ദൃശേ കേശീ ദഞ്ജ്യോതി രുച്യതേ.

മുനയോ വാതരശനാ: പിശങ്ഗാവസതേ മലാ. വാതസ്യാനുധ്രാജിം യന്തി യദ്ദേവാസോ അവിക്ഷത.

ഉന്മദിതാ മൌനേ യേന വാതാം ആവസ്ഥിമാ വയം. ശരീരേ ദസ്മാകം യൂയം മര്‍ത്താസോ അഭിപശ്യഥ.

അന്തരിക്ഷേണ പതതി വിശ്വാ രൂപാ വചാ കശല്‍. മുനിര്‍ദേവസ്യ ദേവസ്യ സൌകൃത്യായ സഖാ ഹിത:

വാതസ്യാശ്വോ വായോ സ്സഖാഥോ ദേവേഷിതോ മുനി: ഉഭൌ സമുദ്രാവാക്ഷേതി യശ്ച പൂര്‍വ്വ ഉതാപര:

അപ്സരസാങ്ഗന്ധര്‍വ്വാണാം മൃഗാണാ ഞ്ചരണേ ചരന്‍, കേശീകേതസ്യ വിദ്വാ ന്ഥ്സഖാ സ്വാദുര്‍ മ്മദിന്തമ:

വായു രസ്മാ ഉപാമന്ഥല്‍ പിനഷ്ടിസ്മാകുനന്നമാ. കേശീ വിഷസ്യ പാത്രേണ യ ദ്രുദ്രേണാപിബല്‍ സഹ.

ഉതദേവാ അവഹിത ന്ദേവാ ഉന്നയഥാ പുന: ഉതാഗ ശ്ചക്രുഷന്ദേവാ ദേവാ ജീവ യഥാ പുന:

ദ്വാ വിമൌ വാതൌ വാത ആ സിന്ധോ രാ പരാവത:. ദക്ഷ ന്തേ അന്യ ആവാതു പരാന്യോ വാതു യ ദ്രപ:

ആവാതവാഹി ഭേഷജം വിവാതവാഹി യദ്രപ:. ത്വം ഹി വിശ്വഭേഷജോ ദേവാനാ ന്ദൂത ഈയസേ.

ആത്വാഗമം ശന്താതിഭി രഥോ അരിഷ്ടതാതിഭി: ദക്ഷന്തേ ഭദ്ര മാഭാര്‍ഷം പരായക്ഷ്മം സുവാമിതേ.

ത്രായന്താ മിഹ ദേവാസ്ത്രായതാം മരുതാങ് ഗണ:. ത്രായന്താം വിശ്വാ ഭൂതാനി യഥാ യ മരപാ അസല്‍.

ആപ ഇദ്വാ ഉ ഭേഷജീ രാപോ അമീവ ചാതനീ: ആപ സ്സര്‍വ്വസ്യ ഭേഷജീ സ്താ സ്തേ കൃണ്വന്തു ഭേഷജം.

ഹസ്താഭ്യാ ന്ദശ ശാഖാഭ്യാ ഞ്ജിഹ്വാ വാച: പുരോഗവീ അനാമയിത്നുഭ്യാ ന്ത്വാതാഭ്യാ ന്ത്വോപ സ്പൃശാമസി"

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ

ഗോവിന്ദ രാമ രാമ ഗോപാല  കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

അമ്പാടി തന്നിൽ മേവും ഉമ്പർനായകാ നിൻ മെയ്

അൻപിനാൽ കാണാകേണം ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ആവോളം കൂപ്പുന്നേ ഞാൻ ദേവകി ദേവി പെറ്റ

ദേവേശ ദേവ ദേവ ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഇച്ഛയില്ലെനിക്കിനി ത്വച്ചരണങ്ങളൊഴി-

ഞ്ഞച്ച്യുതാ മറ്റൊന്നിങ്കൽ ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഈരേഴുലകമെല്ലാം ഈരടിയായളന്ന

ഈശനേ വാമനനേ ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഉള്ളത്തിൽ കാണാകേണം മുല്ലപ്പൂങ്കുഴലാലേ

ഉള്ളഴിക്കുന്ന നിൻ മെയ് ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഊതുന്ന കുഴലുമായ് പീതാമ്പരത്തോടെന്റെ

ചേതസ്സിൽ കാണാകേണം ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഐശ്വര്യ ദായകനേ കൈയിതാ കൂപ്പുന്നേ ഞാൻ

നീയൊഴിഞ്ഞില്ലാ ഗതി ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഒന്നിട വിട്ടു ഗോപസുന്ദരിമാരോടൊപ്പം

ഒന്നിച്ചു കളിച്ചൊരു ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഓരോരോ ലീലപൂണ്ടു കാരുണ്യം കൊണ്ടു ധർമ്മം

പാലിച്ചു വസിച്ചൊരു ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഔഷധി മേനി പൂണ്ട വൃന്ദാവനത്തിലെല്ലാം

ഘോഷമായ് ലീല ചെയ്ത ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

അംഭോജനാഭ കൃഷ്ണ ശംഭു പൂജിത ദേവാ

അൻപിനാൽ കാണാകേണം ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

അച്ച്യുതാ നിൻ ചരിത്രം അദ്ഭുതം ദിനം തോറും

ഉച്ചരിക്കായ് വരേണം ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

കൃഷ്ണ

ദുഃഖമൊടുക്കുന്ന തമ്പുരാനേ
കൃഷ്ണ
തൃക്കഴൽ ഞാനിതാ കുമ്പിടുന്നേൻ
ദുഃഖമെടുത്തതിനെന്തേ മൂലം കൃഷ്ണ
ദുഃഖമെടുത്തതു ജന്മമൂലം
ജന്മമെടുത്തതിനെന്തേ മൂലം
കൃഷ്ണ
ജന്മമെടുത്തതു കർമ്മമൂലം
 കർമ്മമെടുത്തതിനെന്തേ മൂലം കൃഷ്ണ
കർമ്മമെടുത്തതു രാഗമൂലം
രാഗമെടുത്തതിനെന്തേമൂലം
കൃഷ്ണ
രാഗമെടുത്തുതു മാനമൂലം
മാനമെടുത്തതിനെന്തേ മൂലം
കൃഷ്ണ
തന്നെ നിനയായ്ക മാനമൂലം
 തന്നെ നിനയായ് വാനെന്തേ മൂലം കൃഷ്ണ
അജ്ഞാനമെന്നവിവേകമൂലം
അജ്ഞാനം പോവതിനെന്തു ചെയ് വു കൃഷ്ണ
അജ്ഞാനം പോവതു ജ്ഞാനംകൊണ്ടേ
ജ്ഞാനമുണ്ടാവതിനെന്തു ചെയ് വു കൃഷ്ണ
ജ്ഞാനമുണ്ടാവതു ഭക്തികൊണ്ടേ
ഭക്തിയുണ്ടാവതിനെന്തു ചെയ് വു കൃഷ്ണ
ഭക്തിയുണ്ടാവൂ വിരക്തികൊണ്ടേ
 സക്തി പോയീടുവാതിനെന്തു ചെയ് വു കൃഷ്ണ
ചിത്തത്തിൽ നല്ലൊരു ശുദ്ധികൊണ്ടേ
ചിത്തശുദ്ധിക്കു ഞാനെന്തു ചെയ് വു കൃഷ്ണ
നല്ല വഴിക്കുള്ള ശ്രദ്ധ ചെയ് വു
ശ്രദ്ധയുണ്ടാവതിനെന്തു ചെയ് വു കൃഷ്ണ
പുണ്യകഥകളെ കേട്ടുകൊൾവു
സൽക്കഥ കേൾപ്പതിനെന്തു ചെയ് വു കൃഷ്ണ
സജ്ജനസംഗതി ചെയ്തുകൊൾവു
സജ്ജനസംഗതിക്കെന്തു ചെയ് വു കൃഷ്ണ
വാമപുരേശനെസേവചെയ് വു
വാമഗോപാധിപ വാസുദേവ കൃഷ്ണ
ബാലഗോപാലക പാലയ മാം

അഷ്ട വിശേഷങ്ങള്‍



അഷ്ട കരണങ്ങൾ

1. മനസ്സ്
2. ബുദ്ധി
3. ചിത്തം
4. അഹങ്കാരം
5. സങ്കൽപം [മനസ്സിൽ]
6. നിശ്ചയം [ബുദ്ധിയിൽ]
7. അഭിമാനം [അഹങ്കാരത്തിൽ]
8. അവധാരണം [ചിത്തത്തിൽ]

അഷ്ട കഷ്ടങ്ങൾ

1. കാമം
2. ക്രോധം
3. ലോഭം
4. മോഹം
5. മദം
6. മാത്സര്യം
7. ഡംഭം
8. അസൂയ

അഷ്ട കുംഭങ്ങൾ

1. സൂര്യഭേദം
2. ഉജ്ജായി
3. സീൽക്കാരി
4. ശീതളി
5. ഭസ്രതിക
6. ഭ്രാമരി
7. മൂർച്ഛ
8. പ്ലാവിനി
[ഇവ യോഗാഭ്യാസികൾ ശീലിക്കേണ്ടതാകുന്നു]

അഷ്ട കോപവ്യസനങ്ങൾ

1. പൈശൂന്യം
2. സാഹസം
3. ദ്രോഹം
4. ഈർഷ്യ
5. അസൂയ
6. അർത്ഥദൂഷണം
7. വാഗ്ദണ്ഡം
8. പാരുഷ്യം

അഷ്ട ഗന്ധം 

1. അകിൽ
2. ചന്ദനം
3. ഗുൽഗ്ഗുലു
4. മാഞ്ചി
5. കുങ്കുമം
6. കൊട്ടം
7. രാമച്ചം
8. ഇരുവേലി
(ആയുർവ്വേദം)

അഷ്ട ഗുണങ്ങൾ [1]

1. ഭൂതദമ
2. ക്ഷമ
3. അനസൂയ
4. ഗൗരവം
5. അനായാസം
6. മംഗളം
7. അകാർപ്പണ്യം [കൃപണത്വമില്ലായ്മ]
8. അസ്പൃഹ [ഇച്ഛയില്ലായ്മ]

അഷ്ട ഗുണങ്ങൾ [2]

1. ബുദ്ധിബലം
2. കുലശുദ്ധി
3. ദമം
4. പഠിത്തം
5. പരാക്രമം
6. മിതഭാഷണം
7. ദാനം
8. കൃതജ്ഞത

അഷ്ട ഗുണങ്ങൾ [3]

1. അസൂയയില്ലായ്മ
2. ഋജുത്വം
3. ശുചിത്വം
4. സന്തോഷം
5. ഭാഷണഭംഗി
6. ദമം
7. സത്യം
8. ഇളക്കമില്ലായ്മ

അഷ്ട ചൂർണ്ണം

1. ചുക്ക്
2. മുളക്
3. തിപ്പലി
4. അയമോദകം
5. ജീരകം
6. കരിംജീരകം
7. ഇന്തുപ്പ്
8. കായം
[അഷ്ടാംഗഹൃദയം]

അഷ്ട താരിണി

1. താര
2. ഉഗ്ര
3. മഹോഗ്ര
4. വജ്ര
5. കാളി
6. സരസ്വതി
7. കാമേശ്വരി
8. ചാവുണ്ഡ
[തിരിണി ദേവിയുടെ എട്ടു രൂപങ്ങൾ]

അഷ്ട ദിക്കുകൾ

1. കിഴക്ക്
2. തെക്കുകിഴക്ക്
3. തെക്ക്
4. തെക്കുപടിഞ്ഞാറ്
5. പടിഞ്ഞാറ്
6. വടക്കുപടിഞ്ഞാറ്
7. വടക്ക്
8. വടക്കുകിഴക്ക്

അഷ്ടദിക്പാലകന്മാർ

1. ഇന്ദ്രൻ
2. അഗ്നി
3. യമൻ
4. നിരൃതി
5. വരുണൻ
6. വായു
7. കുബേരൻ
8. ശിവൻ

*അഷ്ട ദിഗ്ഗജങ്ങൾ [കൊമ്പനാന]

1. കിഴക്ക് - ഐരാവതം
2. തെക്കുകിഴക്ക് - പുണ്ഡരീകൻ
3. തെക്ക് - വാമനൻ
4. തെക്കുപടിഞ്ഞാറ് - കുമുദൻ
5. പടിഞ്ഞാറ് - അഞ്ജനൻ
6. വടക്കുപടിഞ്ഞാറ് - പുഷ്പദന്തൻ
7. വടക്ക് - സാർവ്വഭൗമൻ
8. വടക്കുകിഴക്ക് - സുപ്രതീകൻ

അഷ്ട ദിഗ്ഗജങ്ങൾ [ പിടിയാന]

1. കിഴക്ക് - അഭ്രമു
2. തെക്കുകിഴക്ക് - കപില
3. തെക്ക് - പിംഗല
4. തെക്കുപടിഞ്ഞാറ് - അനുപമ
5. പടിഞ്ഞാറ് - താമ്രകർണ്ണി
6. വടക്കുപടിഞ്ഞാറ് - ശുഭ്രദന്തി
7. വടക്ക് - അംഗന
8. വടക്കുകിഴക്ക് - അഞ്ജനാവതി

അഷ്ട ദ്രവ്യങ്ങൾ [1]

1. അരയാൽ
2. അത്തി
3. പ്ലാശ്
4. പേരാൽ
5. ചമത
6. എള്ള്
7. പായസം
8. നെയ്യ്
[യാഗത്തിനാവശ്യമുള്ള എട്ടു സാധനങ്ങള്‍]

അഷ്ട ദ്രവ്യങ്ങൾ [2]

1. തേങ്ങ
2. ശര്‍ക്കര
3. തേന്‍
4. കരിമ്പ്
5. അപ്പം
6. അട
7. എള്ള്
8. പഴം
[ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍]

അഷ്ട ദ്രവ്യങ്ങൾ [3]

1. കരിമ്പ്
2. മലര്‍പ്പൊടി
3. പഴം
4. അവല്‍
5. എള്ള്
6. മോദകം
7. നാളികേരം
8. മലര്‍
[ഗണപതി ഹോമത്തിന് ആവശ്യമുള്ള എട്ടു സാധനങ്ങള്‍]

അഷ്ട ധാതുക്കൾ

1. സ്വർണ്ണം
2. വെള്ളി
3. ചെമ്പ്
4. വെള്ളിയം
5. നാകം
6. കാരീയം
7. ഇരുമ്പ്
8. രസം

അഷ്ട നാഗങ്ങൾ

1. വാസുകി
2. തക്ഷകൻ
3. കാർക്കോടകൻ
4. ശംഖൻ
5. ഗുളികൻ
6. പത്മൻ
7. മഹാപത്മൻ
8. അനന്തൻ

അഷ്ട പ്രമാണങ്ങൾ

1. പ്രത്യക്ഷം
2. അനുമാനം
3. ഉപമാനം
4. ശബ്ദം [ആഗമം]
5. അർത്ഥാപത്തി
6. അനുപലബ്ധി [അഭാവം]
7. സംഭവം
8. ഐതിഹ്യം

അഷ്ട ബന്ധം

1. ശംഖുപൊടി
2. കടുക്കാപ്പൊടി
3. ചെഞ്ചല്യേപ്പൊടി
4. കോഴിപ്പരത് [ഒരു തരം പാറ]
5. ആറ്റുമണൽ
6. നെല്ലിക്കാപ്പൊടി
7. കോലരക്ക്
8. നൂൽപ്പഞ്ഞി

അഷ്ട ബുദ്ധി ഗുണങ്ങൾ

1. ശുശ്രൂഷ
2. ശ്രവണം
3. ഗ്രഹണം
4. ധാരണം
5. ഊഹം
6. അപോഹം
7. അർത്ഥവിജ്ഞാനം
8. തത്വജ്ഞാനം

അഷ്ട ഭാര്യമാർ

1. രുക്മിണി
2. ജാംബവതി
3. സത്യഭാമ
4. കാളിന്ദി
5. മിത്രവിന്ദാ
6. സത്യ
7. ഭദ്ര
8. ലക്ഷണ
[ശ്രീകൃഷ്ണന്റെ എട്ട് പത്നിമാർ]

അഷ്ട മനോഗുണങ്ങൾ 

1. പരത്വം
2. അപരത്വം
3. സംഖ്യ
4. പരിമാണം
5. പൃഥക്ത്വം
6. സംയോഗം
7. വിഭാഗം
8. വേഗം

അഷ്ട മംഗലം

1. ബ്രാഹ്മണൻ
2. പശു
3. അഗ്നി
4. സ്വർണ്ണം
5. നെയ്യ്
6. ആദിത്യൻ
7. ജലം
8. രാജാവ്

അഷ്ട മംഗല്യം

1. കുരവ
2. ദർപ്പണം
3. ദീപം
4. കലശം
5. വസ്ത്രം
6. അക്ഷതം
7. അംഗന
8. സ്വർണ്ണം

അഷ്ട മന്ത്രിമാർ

1. ജയന്തൻ
2. ധൃഷ്ടി
3. വിജയൻ
4. സിദ്ധാർത്ഥൻ
5. അർത്ഥസാധകൻ
6. അശോകൻ
7. മന്ത്രപാലൻ
8. സുമന്ത്രൻ
[ഇക്ഷ്വാകു വംശരാജാക്കന്മാരുടെ എട്ടു  മന്ത്രിമാരാകുന്നു]

അഷ്ട മാർഗ്ഗങ്ങൾ

1. സമ്യഗ്ദൃഷ്ടി
2. സമ്യക്ക് സങ്കൽപം
3. സമ്യഗ്വാക്ക്
4. സമ്യക്കർമ്മം
5. സമ്യഗാജീവം
6. സമ്യഗ്വായാമം
7. സമ്യക്ക്സ്മൃതി
8. സമ്യക്ക്സമാധി
[ബുദ്ധസന്യാസിമാർ അനുഷ്ഠിക്കേണ അവസ്ഥകൾ]

അഷ്ട മൂർത്തികൾ

1. ഭൂമി
2. ജലം
3. വായു
4. അഗ്നി
5. ആകാശം
6. യജമാനൻ [ഹോതാവ്]
7. സൂര്യൻ
8. ചന്ദ്രൻ

അഷ്ട യോഗിനികൾ

1. മാർജ്ജതി
2. കർപ്പൂരതിലകാ
3. മലയഗന്ധിനി
4. കൗമുദിക
5. ഭേരുണ്ഡ
6. മാതാലീ
7. നായകീ
8. ജയാ [ശുഭാചാരാ]
[ദുർഗ്ഗയുടെ പരിചാരികമാർ]

അഷ്ട രാഗാദികൾ

1. രാഗം
2. ദ്വേഷം
3. കാമം
4. ക്രോധം
5. ലോഭം
6. മോഹം
7. മദം
8. മാഝര്യം

അഷ്ട ലോഹങ്ങൾ

1. സുവർണ്ണം
2. രജതം
3. താമ്രം
4. സീസകം
5. കാന്തികം
6. വംശം
7. ലൗഹം
8. തീക്ഷ്ണലൗഹം

അഷ്ട വർഗ്ഗം

1. മേദ
2. മഹാമേദ
3. കാകോളി
4. ക്ഷീരകാകോളി
5. ജീവകം
6. ഇടവകം
7. ഋദ്ധി
8. വൃദ്ധി
[ഇവ ചേർന്ന കഷായം വാതശമനത്തിന്ന് നന്ന്]

അഷ്ട വസുക്കൾ

1. ധരൻ
2. ധ്രുവൻ
3. സോമൻ
4. അഹസ്സ്
5. അനിലൻ
6. അനലൻ
7. പ്രത്യൂഷൻ
8. പ്രഭാസൻ

അഷ്ടവിധ കുഷ്ഠങ്ങൾ

1. വിമർച്ചിക
2. ഭദ്രു
3. മണ്ഡലം
4. ശുക്തി
5. സിദ്ധ്മകം
6. കൃഷ്ണം
7. ശുക്ലം
8. തരുണം
[അഷ്ടാംഗഹൃദയം]

അഷ്ട വിധ പ്രകൃത്യവസ്ഥകൾ

1. ഭൂമി
2. വെള്ളം
3. അഗ്നി
4. വായു
5. ആകാശം
6. മനസ്സ്
7. ബുദ്ധി
8. അഹങ്കാരം

അഷ്ട വിധ പ്രതിമകൾ

1. ശിലാമയി
2. ധാതുമയി
3. ലോഹമയി
4. ലേപ്യ
5. ലേഖ്യ
6. മൃൺമയി
7. മണിമയി
8. മനൊമയി

അഷ്ട വിവാഹങ്ങൾ

1. ബ്രാഹ്മം
2. ദൈവം
3. ആർഷം
4. പ്രാജാപത്യം
5. ഗാന്ധർവ്വം
6. ആസുരം
7. രാക്ഷസം
8. പൈശാചം

അഷ്ട വിധനായികമാർ

1. സ്വാധീനപതിക
2. വാസകസജ്ജിക
3. വിരഹോൽക്കണ്ഠിത
4. വിപ്രലബ്ധ
5. ഖണ്ഡിത
6. കലഹാന്തരിത
7. പ്രോഷിതഭർത്തൃക
8. അഭിസാരിക

അഷ്ടാംഗയോഗങ്ങൾ

1. യമം
2. നിയമം
3. ആസനം
4. പ്രാണായാമം
5. പ്രത്യാഹാരം
6. ധ്യാനം
7. ധാരണ
8. സമാധി

അഷ്ടാംഗഹൃദയം

1. ശരീരം
2. ബാലം
3. ഗ്രഹം
4. ഊർദ്ധ്യാംഗം
5. ശല്യം
6. ദംഷ്ട്രം
7. ജരാ
8. വൃഷം
[ചികിത്സാവിധി]

അഷ്ട ലക്ഷ്മി

1. ആദിലക്ഷ്മി
2. ധനലക്ഷ്മി
3. ധന്യലക്ഷ്മി
4. സന്ദാനലക്ഷ്മി
5. വിജയലക്ഷ്മി
6. വിദ്യാലക്ഷ്മി
7. ധൈര്യലക്ഷ്മി
8. ഗജലക്ഷ്മി

അഷ്ടോപായങ്ങൾ

1. യജ്ഞം
2. ദാനം
3. വേദാദ്ധ്യയനം
4. തപസ്സ്
5. ദമം
6. സത്യം
7. ഋജുശീലം
8. ദുഷ്ടതയില്ലായ്മ
[സ്വർഗ്ഗപ്രാപ്തിക്കുള്ള ഗുണങ്ങൾ]

അഷ്ട ഗോപാലം

1. ആയുര്‍ ഗോപാലം
2. സന്താന ഗോപാലം
3. രാജ ഗോപാലം
4. ദാശാക്ഷരീ ഗോപാലം
5. വിദ്യാ ഗോപാലം
6. ഹയഗ്രീവ ഗോപാലം
7. മഹാബല ഗോപാലം
8. ദ്വാദശാക്ഷര ഗോപാലം
[ശ്രീകൃഷ്ണന്‍റെ എട്ടു ഗോപാലങ്ങൾ]


അയ്യപ്പന്‍ വിളക്ക്


ഭക്തിനിര്‍ഭരമായ വ്രതശുദ്ധിയുടെ മണ്ഡലകാലത്ത് എങ്ങും കേള്‍ക്കുന്നത് സ്വാമി നാമങ്ങളാണ്, ശരണ മന്ത്രങ്ങളാണ്.. മാലയിട്ടു കറുപ്പുടുത്തു ഇരുമുടി കെട്ടുമായി മല ചവിട്ടുന്ന ഓരോ അയ്യപ്പനും അയ്യപ്പന്റെ പ്രതിരൂപങ്ങളും. അതുകൊണ്ട് തന്നെ മണ്ഡലകാലത്തെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പ്രധാന സ്ഥാനമുണ്ട് അയ്യപ്പന്‍ വിളക്കിന്.

കലിയുഗവരദനായ സ്വാമി അയ്യപ്പന്റെ ജനനവും, പന്തളം കൊട്ടാരത്തിലെ ബാല്യവും കൗമാരവും, പുലിപ്പാല്‍ തേടിയുള്ള യാത്രയും, വാപുരനുമായുള്ള ചങ്ങാത്തവും, മഹിഷിയുമായുള്ള യുദ്ധവും, ശബരിമലയിലേക്കുള്ള യാത്രയും എല്ലാം പാട്ടിന്റെ ഈരടികളോടെ ജനങ്ങളിലെക്കെത്തിക്കുന്ന ഒരു ആചാര കലയാണ്‌ അയ്യപ്പന്‍ വിളക്ക്.

അയ്യപ്പന്‍ വിളക്കിന് പാട്ടിനാണ് പ്രാധാന്യമെങ്കിലും അതില്‍ തന്നെ കാണിപ്പാട്ട്, കാല് വിളക്ക്, അരവിളക്ക്, മുഴുവന്‍ വിളക്ക് എന്നിങ്ങനെയുള്ള വിഭാഗങ്ങളുണ്ട്. കാണിപ്പാട്ടില്‍ അയ്യപ്പന്റെ കോമരം (വെളിച്ചപ്പാട്) തുള്ളി വന്നു കല്പനകള്‍ നല്‍കുന്നു. ഈ ചടങ്ങില്‍ അയ്യപ്പന് മാത്രമാണ് ചെറിയൊരു ക്ഷേത്രം പണിയുന്നത്. കാല്‍ വിളക്കില്‍ അയ്യപ്പനും ഭഗവതിക്കും ക്ഷേത്രമുണ്ട്. അരവിളക്കിനു അയ്യപ്പനും ഭഗവതിക്കും ക്ഷേത്രങ്ങളും വാപുരനും [ഇന്നതെ മതെത്തര വാവർ] ക്ഷേത്രം
പണിയുന്നു. മറ്റുള്ളവര്‍ക്ക് സ്ഥാനം കണ്ടു പ്രതിഷ്ഠിക്കുന്നു.

കാണിപ്പാട്ട്, കാല്‍ വിളക്ക്, അരവിളക്ക്, തുടങ്ങിയവ വീടുകളില്‍ നടത്താവുന്നതാണ്. എന്നാല്‍ മുഴുവന്‍ വിളക്ക് എന്നത് ദേശവിളക്കായാണ് നടത്താറ്. ദേശവിളക്കിനു അയ്യപ്പന്‍, ഭഗവതി, ഭൂതഗണങ്ങളായ കൊച്ചു കടുത്ത, കരിമല, വാപുരൻ എന്നിവര്‍ക്ക് ക്ഷേത്രങ്ങൾ പണിയുന്നു. കൂടാതെ അയ്യപന്റെ ക്ഷേത്രത്തിനു മുന്‍പിങ്കല്‍ മണി മണ്ഡപവും ഗോപുരവും തീര്‍ക്കുന്നു. നാഗരാജാവിനും ഗണപതിക്കും സരസ്വതിക്കും പീഡാചാരമാണ്. വൈകുന്നേരം തുടങ്ങുന്ന അയ്യപ്പന്‍ വിളക്ക് പിറ്റേന്ന് പുലർച്ചയോടെയാണ് അവസാനിക്കുന്നത്. അയ്യപ്പന്‍ വിളക്ക് എന്നാണു പേരെങ്കിലും പാലക്കൊമ്പ് എഴുന്നള്ളിക്കുന്നതും പുലര്‍ച്ചക്കുള്ള പൂജയും ഭഗവതിക്കാണ്. എല്ലാത്തിനും സാക്ഷിയായാണ് അയ്യപ്പന്‍ നിലകൊള്ളുന്നത്.

വാഴപ്പോള, മുലയാണി, ഈര്‍ക്കലി ആണി, കുരുത്തോല, തോരണങ്ങള്‍ എന്നിവ ഉപയോഗിച്ചു കലാകാരന്മാരുടെ വൈദഗ്ധ്യവും ഉപയോഗിച്ചാണ് അയ്യപ്പന്‍ വിളക്കിനു ക്ഷേത്രങ്ങള്‍ പണിയുന്നത്. മുഴുവന്‍ വിളക്കിന്റെ തലേന്ന് പൂജക്ക് ശേഷം നാട്ടുകാര്‍ ചേര്‍ന്നാണ് പന്തലിന്റെ കാല്‍ നാട്ടുന്നത്.

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍ തന്നെയാണ് അയ്യപ്പന്‍ വിളക്കിന്റെ ഈറ്റില്ലം എന്ന് പറയാവുന്നത്. കൂടാതെ പാലക്കാട്‌, ഏറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിലും അയ്യപ്പന്‍ വിളക്ക് കണ്ടുവരുന്നുണ്ടെങ്കിലും തനതായ പൂജയും പാട്ടുകളുമായി അയ്യപ്പന്‍ വിളക്ക് കണ്ടുവരുന്നത് തൃശൂര്‍ ജില്ലയിലെ പ്രദേശങ്ങളിലാണ്. ഏകദേശം ഇരുപതു പേരെങ്കിലും അയ്യപ്പന്‍ വിളക്കിനു ക്ഷേത്രം പണിയുന്നതിനും പാടുന്നതിനും അയ്യപ്പന്റെയും മറ്റും വേഷങ്ങള്‍ കെട്ടി ആടുന്നതിനും ഒരു സംഘത്തില്‍ വേണം.

ഗണപതി, ഗുരു, പന്തല്‍, സരസ്വതി തുടങ്ങിയവര്‍ക്ക്‌ സ്തുതി പാടി അസുരനായ ശൂർപകന്റെ ചരിത്രം പാടിയാണ് അയ്യപ്പന്‍ വിളക്കിലെ പാട്ട് ആരംഭിക്കുന്നത്. പാലകൊമ്പ് എഴുന്നള്ളിക്കല്‍, പാട്ട്, അയ്യപ്പനും വാപുരനുമായുള്ള വെട്ടുതടവ്‌, കണലാട്ടം, എന്നീ ചടങ്ങുകൾക്ക് ശേഷം ഗുരുതിയോടെ ചടങ്ങുകള്‍ അവസാനിക്കുന്നു.