അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ
ധന ത്രയോദശി
ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലിൽ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു.
നരക ചതുർദശി
ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്. നരകാസുരനെ വധിച്ച കാളിയെ ആണ് അന്നേ ദിവസം പൂജിക്കുന്നത്.
ലക്ഷ്മി പൂജ
ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.
ബലി പ്രതിപദ
കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്. വാമനൻ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം.
ആചാരങ്ങൾ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും പതിവാണ്. ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.
ഭാതൃ ദ്വിതീയ
ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണ ദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചു എന്നാണ് ഐതിഹ്യം. അതിനാൽ ഈ ദിവസത്തിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു.സഹോദരീ സഹോദരന്മാർ ചേർന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം
തമോനിദ്രയിൽ സൃഷ്‌ടിയുടെ ആരംഭം കുറിക്കുന്ന വിസ്‌ഫോടനമാകുന്ന പ്രകാശാവലി
കാര്‍ത്തികമാസമെന്നത് ശരത്‌കാലത്തിന്റെ സവിശേഷ കാലഘട്ടമാകുന്നു. ഋതുഭേദങ്ങള്‍ക്കനുസരിച്ച് ഭൂമിയിലെ ജീവിതാവസ്‌ഥകള്‍ മാറിമാറി വരുന്നത് കാണാം. പ്രപഞ്ചപരിവര്‍ത്തനത്തിന്റെ അലയൊലികള്‍ ഈ ജീവിതാവസ്‌ഥകളിലും നിഴലിക്കുന്നത് നമുക്ക് കാണാനാകും. സൃഷ്‌ടിയുടെ ആദിയില്‍ അവര്‍ണ്ണനീയമായ ശൂന്യതയും അന്ധകാരവും ഒരേയൊരു ബിന്ദുവില്‍ വിലയംപ്രാപിച്ച അവസ്‌ഥയെ കാണിക്കുന്നു.
ആധുനികശാസ്‌ത്രം പ്രപഞ്ചാരംഭം ബിഗ്‌ബാങ്ങ് തിയറിയിലൂടെയാണ് വിശദീകരിക്കുന്നത്. കേവലം ഒരേയൊരു ബിന്ദുവില്‍ നിന്നും വിസ്‌ഫോടനം പ്രാപിച്ചാണ് ഈ കാണുന്ന ദൃശ്യപ്രപഞ്ചമുണ്ടായതെന്നാണ് ''ബിഗ്‌ബാങ്ങ്'' സിദ്ധാന്തത്തിന്റെ ഉള്ളടക്കം. വെറും ഒരു ബിന്ദുവില്‍ നിന്നും ഇക്കാണുന്ന മഹാപ്രപഞ്ചമോ എന്ന് ആദ്യം കേള്‍ക്കുന്ന സാധാരണക്കാര്‍ക്ക് സംശയം തോന്നാം. അനന്തമായ സ്‌ഥലം, കാലം, ദ്രവ്യം ഇവ ഘനീഭവിച്ചുണ്ടാകുന്ന ഒരു ബിന്ദുവാണ് അത്. ശാസ്‌ത്രലോകം അതിനെ ഗ്രേറ്റ് സിന്‍ഗുലാരിറ്റി അഥവാ മഹാവൈചിത്ര്യം എന്നു വിളിക്കുന്നു.
അവര്‍ണ്ണനീയമായ സാന്ദ്രത ആ ബിന്ദുവിനുണ്ട്. ഒരു ലഘുവായ ഉദാഹരണം പറഞ്ഞാല്‍, വെറുമൊരു കടുകുമണിയുടെ മാത്രം വലിപ്പമുള്ള ഒരു അരിമണിയില്‍ നിന്നും ഏക്കറുകള്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ആല്‍മരം ഉണ്ടാകുന്നില്ലേ? അതുപോലെ അനന്തമായ സ്‌ഥല, കാല, ദ്രവ്യ, അന്ധകാരങ്ങള്‍ ലയിച്ചു ഘനീഭവിച്ച ഒരേയൊരു ബിന്ദുവില്‍ സ്‌ഫോടനം നടക്കുന്നതോടുകൂടി സ്‌ഥലവും കാലവും ഉണ്ടാവുകയും അനുനിമിഷം വികസിക്കുവാന്‍ തുടങ്ങുകയും ചെയ്‌തു. ഈ വികാസപ്രക്രിയ ഇപ്പോഴും അനുസ്യൂതം തുടരുന്നു. അങ്ങനെയാണ് ഗാലക്‌സികളും നക്ഷത്രങ്ങളുമെല്ലാം ഒന്നിനൊന്ന് പരസ്‌പരം അകന്നു കൊണ്ടിരിക്കുകയാണെന്ന് നാം മനസിലാക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളും എല്ലാ വസ്‌തുക്കളില്‍ നിന്നും അകന്നകന്നു മാറിക്കൊണ്ടിരിക്കുന്നതായി പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.
പ്രപഞ്ചവികാസമാണ് ഇതിനു കാരണം. ആദിവിസ്‌ഫോടനത്തില്‍ അനുഭവപ്പെട്ട ഉഗ്രമായ ചാലകഊര്‍ജ്‌ജം (കൈനറ്റിക് എനര്‍ജി) യാണ് ഈ വികാസത്തിനു കാരണം. അതേസമയം പ്രപഞ്ചകേന്ദ്രത്തിലേക്ക് മറ്റു സകലതിനേയും ആകര്‍ഷിക്കുന്ന തീവ്രമായ ഗുരുത്വാകര്‍ഷണവും അവിടെയുണ്ട്.
സ്‌ഫോടനത്തിന്റെ ചലനോര്‍ജ്‌ജം കൂടുതലായി നില്‍ക്കുന്നതുകൊണ്ടാണ് വികാസപ്രക്രിയ ഇപ്പോഴും തുടരുന്നത്. ഇതും ഗുരുത്വശക്‌തിയും തുല്യമാകുമ്പോള്‍ വികാസം നിലയ്‌ക്കും. പിന്നീട് ചലനോര്‍ജ്‌ജം കുറയുകയും ഗുരുത്വാകര്‍ഷണം കൂടുകയും ചെയ്യുമ്പോള്‍ വികസിക്കുന്നതിനു പകരം പ്രപഞ്ചം ചുരുങ്ങുവാന്‍ തുടങ്ങും. വിസ്‌ഫോടനത്തിന്റെ വിപരീത പ്രക്രിയ ഇതിന് മഹാവിഭേദനക്രിയ (ഗ്രേറ്റ് ക്രഞ്ച്) എന്നു പറയും. ഒടുവില്‍ ആരംഭിച്ച ബിന്ദുവിലേക്ക് എല്ലാം തിരികെ ലയിക്കുന്നു. ഇതാണ് മഹാപ്രളയം.
No comments:
Post a Comment