ശ്രീ ത്രിപുരസുന്ദര്യൈ നമഃ
ത്വദന്യഃ പാണിഭ്യാമഭയവരദോ ദൈവതഗണഃ
ത്വമേകാ നൈവാസി പ്രകടിതവരാഭീത്യഭിനയാ
ഭയാത്ത്രാതും ദാതും ഫലമപി ച വാഞ്ഛാസമധികം
ശരണ്യേ ! ലോകാനാം തവ ഹി ചരണാവേവ നിപുണൗ
4
അർത്ഥം
ത്വദന്യഃ = നിന്തിരുവടിയിയിൽ നിന്നന്യമായ
പാണിഭ്യാം = കൈകളെക്കൊണ്ട്
അഭയവരദഃ = അഭയത്തേയും, വരത്തേയും കൊടുക്കുന്നവരാകുന്നു
ദൈവതഗണഃ = വിഷ്ണു, ശിവൻ മുതലായ ദേവ സമൂഹം
ത്വമേകാ നൈവാസി = നിന്തിരുവടി ഒരുത്തി ഭവിക്കുന്നില്ല
പ്രകടിതവരാഭീ ഇതി അഭിനയാ = പ്രകടിക്കപ്പെട്ട വരമുദ്രയോടും, അഭയമുദ്രയോടും കൂടിയവളായി
ഭയാത് ത്രാതും = ഭയത്തിൽ നിന്ന് രക്ഷിക്കുന്നതിനും
ദാതും = കൊടുക്കുന്നതിനും
ഫലമപി ച വാഞ്ഛാ സമധികം = ആഗ്രഹിക്കുന്നതിലധികമായ ഫലത്തേയും
ശരണ്യേ ലോകാനാം തവ= പതിന്നാലു ലോകങ്ങൾക്കും ശരണ മായുള്ള നിന്തിരുവടിയുടെ
ഹി ചരണൗ ഏവ= എന്നു വിചാരിച്ച് പാദങ്ങൾ തന്നേ
നിപുണൗ = സമർത്ഥങ്ങളായി ഭവിക്കുന്നു
No comments:
Post a Comment