അസ്ഥിസ്തംഭം സ്നായുബദ്ധം മാംസശോണിതലേപിതം I
ചര്‍മ്മാവനദ്ധം ദുര്‍ഗ്ഗദ്ധം
പാത്രം മൂത്രപുരീഷയോഃ I
ജരാശോകവിപാകാര്‍ത്തം
രോഗമന്ദിരമാതുരം II
ദുഷ്പൂരം ദുര്‍ദ്ധരം ദുഷ്ടം
സദോഷം ക്ഷണഭംഗുരം I
കൃമിവിഡ് ഭസ്മസംജ്ഞാന്തം ശരീരമിതി വര്‍ണ്ണിതം II
( എല്ലുകളാകുന്ന തൂണുകളില്‍ ഞരമ്പുകളാകുന്ന കയറുകൊണ്ട് കെട്ടിയുറപ്പിച്ചതും, മാംസം, രക്തം എന്നിവയാല്‍ നിറച്ചതും, തോലി നാല്‍ മൂടപ്പെട്ടും, മലമൂത്രങ്ങളുടെ പാത്രമായിരിക്കുന്നതും, അതിനാല്‍ ദുര്‍ഗ്ഗന്ധത്തോടുകൂടിയതും, ജരാനരകളുടെ കാലത്തില്‍ അത്യന്തം ക്ലേശം വരുന്നതും, രോഗങ്ങളുടെ ഇരിപ്പിടമായതിനാല്‍ എപ്പോഴും ദുഃഖം നിറഞ്ഞതും, തൃപ്തിവരുത്താന്‍ പ്രയാസമുള്ളതും, ദുഷിച്ചതും, വാതപിത്തകഫാദിദോഷങ്ങളോടുകൂടിയതും, പെട്ടെന്നു് നശിക്കുന്ന സ്വഭാവത്തോടുകൂടിയതും, അവസാനം പുഴുക്കളായിട്ടോ, മലമായിട്ടോ, ഭസ്മമായിട്ടോ തീരുന്നതിനെ ശരീരമെന്നു് പറയുന്നു )
( പദ്മ പുരാണം, ഭാഗവത മാഹാത്മ്യം, 5-59 & 60)
No comments:
Post a Comment