കഥ ഇത് വരെ..
ശ്രീകൃഷ്ണലീലാമൃതം ബ്രഹ്മലോകത്തു നിന്നും സന്തോഷപൂർവ്വം ആരംഭിച്ചു. അപ്പോൾ അവിടെ എത്തുന്ന നാരദമുനിയുടെ മുഖത്ത് നിഴലിച്ച മ്ലാനതയുടെ കാരണം അന്വേഷിച്ച ബ്രഹ്മദേവനോട് നാരദൻ വിവരിക്കുന്ന കഥയിൽ ,നാരദൻ ഭക്തിമാതാവിനെ കണ്ടുമുട്ടുന്നത് വരെ ആണ് നമ്മൾ കഴിഞ്ഞ ആഴ്ച കണ്ടത്.
എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിച്ചു കൊണ്ട് സാക്ഷാൽ ശ്രീഗുരുവായൂരപ്പന്റെ അനുഗ്രഹത്തോടെ തുടരട്ടെ.......
ശ്രീകൃഷ്ണ ലീലാമൃതം-006
നാരദനും ഭക്തിമാതാവും
ഭക്തിമാതാവ് തുടർന്നു,അങ്ങനെ ഞങ്ങൾ ഇവിടെ എത്തിച്ചേർന്നു,എന്റെ അനുമാനം ശരിതന്നെ ആയിരുന്നു രാധയുടെയും ,ഗോപികമാരുടെയും പ്രേമത്തിന്റെയും ,ഭക്തിയുടെയും പ്രഭാവത്തിൽ ഈ അന്തരീക്ഷത്തിന്റെ ഓരൊ കണികയിലും ഭക്തി നിറഞ്ഞു നിൽക്കുന്നു.അത് കൊണ്ടുതന്നെ ഇവിടെ എത്തിയ ഉടൻ തന്നെ എന്റെ വാർദ്ധക്യം മറയുകയും യൗവ്വനം തിരിച്ചു കിട്ടുകയും ചെയ്തു.ഞാൻ വീണ്ടും യുവസുന്ദരിയായി മാറി.
പക്ഷെ എന്റെ രണ്ടു പുത്രന്മാർ അതെസ്ഥിതിയിൽ തന്നെ തുടരുന്നു.അല്ലയോ മഹാമുനേ ! അങ്ങ് സാക്ഷാൽ ബ്രഹ്മദേവന്റെ പുത്രനാണ്.എന്റെ പുത്രന്മാരെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കാൻ അങ്ങേയ്ക്കു സാധിക്കും .ദയവായി അങ്ങെന്നെ സഹായിച്ചാലും.ഇല്ലെങ്കിൽ ഞാൻ പുത്രദുഃഖത്താൽ ഈ ധരണി വിട്ടു പോകുന്നതാണ്.എന്ന് പറഞ്ഞു ഭക്തിമാതാവ് വാവിട്ടു കരഞ്ഞു.
ഇത് കണ്ടു വിഷമിതനായ നാരദർ പറഞ്ഞു.....
ശ്രീകൃഷ്ണ ലീലാമൃതം തുടരും ....................
കുമാർ അനന്തനാരായണൻ /സദ്ഗമയ സത്സംഗവേദി
No comments:
Post a Comment