സദ്ഭിരേവ സഹാസീത
സദ്ഭിഃ കുര്‍വ്വീത സങ്ഗതിം।
സദ്ഭിര്‍വ്വിവാദം മൈത്രീം ച നാസദ്ഭിഃ കിഞ്ചിദാചരേത്॥
(സമയോചിതപദ്യമാലായം സുഭാഷിതരത്നഭണ്ഡാഗാരേ।)
ഒരു വ്യക്തിയുടെ സൌഹൃദങ്ങളും സഹവാസവും അയാളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. നല്ലവരെ മാത്രം തേടിപ്പിടിച്ചു അവരോടോപ്പം സുഖമായിരിക്കാനാണ് ഈ സുഭാഷിതം നമ്മോടു പറയുന്നത്
സമയോചിത പദ്യമാലികയിലും സുഭാഷിതരത്നഭണ്ഡാഗാരത്തിലും കാണുന്ന ഈ സുഭാഷിതത്തിന്‍റെ അര്‍ത്ഥം:
നല്ലവരോടു മാത്രം കൂട്ടുകൂടുക, നല്ലവരോട് ഒപ്പം മാത്രം താമസിക്കുക, ചര്‍ച്ചകള്‍ ചെയ്യുന്നത് നല്ല വ്യക്തികള്‍ക്കൊപ്പം മാത്രം ആവണം.
സൌഹൃദങ്ങള്‍ നല്ലവരോട് ഒപ്പം മാത്രം ആകട്ടെ. ഒരിക്കലും ചീത്ത വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്
ഇത് വളരെ എളുപ്പമാണെന്ന് തോന്നും. പക്ഷെ ആരാണ് നല്ലവര്‍ എന്ന് തീരുമാനിക്കാനും, നല്ലവരെ കിട്ടുവാനും. അങ്ങിനെ കിട്ടിയാലും അവരുമായി സംഗമിക്കാനുമെല്ലാം ഒട്ടേറെ പ്രയാസമുണ്ട്. പിന്നെ സാഹചര്യങ്ങള്‍ ഒത്തു വരികയും വേണം
No comments:
Post a Comment