ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, September 30, 2017

ഈശ്വരൻ , അത് നീ തന്നെയാണ്




രാമകൃഷ്‌ണദേവന്‍ വിവേകാനന്ദസ്വാമികളോട്‌ പറഞ്ഞതുപ്പോലെ പറയാം.

ഈശ്വരനെ കണ്ടിട്ടുണ്ടൊ എന്ന്‌ സ്വാമി ആദ്യം ചോദിച്ചത്‌ മഹര്‍ഷി ദേവേന്ദ്രനാഥ ടാഗോറിനോടാണ്‌. രബീന്ദ്രനാഥ ടാഗോറിന്റെ അച്ഛന്‍. 

``നിന്റെ കണ്ണുകള്‍ അതീവ സുന്ദരമാണ്‌''.നരേന്ദ്രന്റെ തീക്ഷണമായ കണ്ണുകളിലേക്കു നോക്കി അദ്ദേഹം മറുപടി പറഞ്ഞു. 

സ്വാമിജിക്കു അന്ന്‌ അതിന്റെ അര്‍ത്ഥം മനസ്സിലായില്ല. പിന്നീടാണ്‌ രാമകൃഷ്‌ണദേവനോട്‌ അതേ ചോദ്യം ചോദിക്കുന്നത്‌. 


``നിന്നെ ഞാന്‍ എപ്രകാരം കാണുന്നുവൊ അതേ പ്രകാരത്തില്‍ ഞാന്‍ ഈശ്വരനേയും കാണുന്നു.'' 


രാമകൃഷ്‌ണദേവന്‍ മറുപടി പറഞ്ഞു. അത്‌ നീ തന്നെയെന്ന്‌ പരോക്ഷമായി പറയുകയായിരുന്നു പരമഹംസന്‍. ആ നിലയില്‍ എല്ലാവര്‍ക്കും ഈശ്വരനെ കാണാം. അതായത്‌ ഈ കാണുന്നതെല്ലാം ഈശ്വരനാണെന്ന കാഴ്‌ച. അതല്ലാതെ ഞാന്‍ മാത്രം കാണുന്ന പ്രത്യേകിച്ചൊരു ഈശ്വരന്‍, അത്‌ മനസ്സിന്റെയൊരു മായാക്കാഴ്‌ചയാണ്‌. അങ്ങനെ പലതും മനസ്സിനുണ്ടാക്കാനാകും. അത്‌ നമ്മളെ സംബന്ധിക്കുന്ന ഒരു സ്വാതന്ത്ര്യമാണ്‌. അതുക്കൊണ്ട്‌ ഉപനിഷത്ത്‌ ഉറപ്പിച്ചു പറയുന്നു, കണ്ണുകള്‍ അവിടെ എത്തുന്നില്ല. അതിനെ കാണാനുള്ള ശക്തി നേത്രത്തിനില്ല എന്നര്‍ത്ഥം. കണ്ണിനു നേരേ താഴെയുള്ള മൂക്കിനെ തന്നെ കാണാനാവുന്നില്ല. അത്‌ കണ്ണിന്റെ പരിമിതിയാണ്‌. സ്വന്തം കണ്‍പോളപ്പോലും കണ്ണ്‌ കാണുന്നില്ല.എന്നാല്‍ വളരേ അകലെയുള്ള പലതിനേയും കണ്ണുകള്‍ കാണുന്നുണ്ട്‌.

യശോദമ്മ - ശ്രീകൃഷ്ണ കഥകൾ




യശോദമ്മ വെറുതെ തൂണിൽ ചാരി കണ്ണടച്ചിരുന്നു. ഒന്നും ചെയ്യാനില്ലാത്തതു പോലെ. അല്ലെങ്കിലും കുറച്ചു കാലമായി ഇങ്ങനെയാണ്. കുട്ടികൾ പോയതിനു ശേഷം ഒന്നും ചെയ്യാൻ ഇല്ലാതായി. രോഹിണിയും അധികമൊന്നും സംസാരിക്കില്യ. കണ്ണന്റെ അച്ഛൻ സദാ നാമം ജപിച്ചിരിക്കും. പശുക്കളുടെ അംബാരവവും ഇല്ലാതായി. കാലിൽ ഒരു തണുപ്പ്. യശോദമ്മ കണ്ണുതുറന്നു. കണ്ണന്റെ പൂച്ചയാണ്. പാവം അതിനും മൌനം തന്നെ. പാലും വെണ്ണയും കൊടുത്താൽ അത്  മുഖത്തേയ്ക്ക് ദയനീയമായി നോക്കും. എന്റെ കണ്ണനെ എവിടെയ്ക്ക് പറഞ്ഞയച്ചു. എന്ന് ചോദിക്കുന്നതുപോലെ. അതു കാണുമ്പോൾ കണ്ണുകൾ അറിയാതെ നിറയും. എന്റെ സങ്കടം അതിനു മനസ്സിലായതുപോലെ അല്പം പാൽ കുടിച്ച് അത് എവിടേയെങ്കിലും പോയി ചുരുണ്ടു കിടക്കും. പാവം കണ്ണന്റെ അച്ഛൻ. ഇടയ്ക്ക് അതിന്റെ അടുത്തുപോയിരുന്ന് തലോടുന്നതു കാണാം. കുരങ്ങന്മാരും തത്തകളും എന്നും വന്ന് ഈ ഗൃഹത്തിന്റെ ചുറ്റുപാടും, കണ്ണന്റെ മെത്തയിലുമെല്ലാം നോക്കി തിരിച്ചുപോകും.


ആകാശത്തില്‍ മാർമേഘം ഉരുണ്ടുകൂടി. പെട്ടന്ന് അത് കണ്ണനല്ലേ...! കണ്ണന്റെ പുഞ്ചരിക്കുന്ന മുഖം. അമ്മയ്ക്ക് മുലപ്പാല്‍ ചുരന്നു. കണ്ണുകൾ നിറഞ്ഞു. പൂച്ച യശോദയുടെ പാദങ്ങളില്‍ നക്കി. 


യശേദ ഒന്നു തേങ്ങി. ശബ്ദം കേട്ട് രോഹിണി വന്ന് നോക്കി.  ഒന്നും പറയാതെ അകത്തേക്ക് പോയി. അല്ലെങ്കിലും ആ സ്വാധ്വി എന്തു പറയാൻ കുട്ടികളെ പിരിഞ്ഞ വ്യഥ അവൾക്കുമില്ലേ?


കണ്ണൻ എത്ര ദിവസായി മഥുരയ്ക്ക് പോയീട്ട്. ആ മുഖം ഒരു നോക്കു കാണണം തോന്നുന്നത് തെറ്റാണോ? എനിക്കെല്ലാം എന്റെ ഉണ്ണിയല്ലേ? എനിക്കു മാത്രോ? ഈ ഗോകുലം മുഴുവനും മൌനമായി കണ്ണന് വേണ്ടി കാത്തിരിക്കുന്നത് കണ്ണൻ അറിയുന്നുണ്ടോ? അന്ന് അച്ഛന്റെ കൂടെ രാമേട്ടനും കൂട്ടുകാരുമായി എത്ര സന്തോഷത്തോടെയാണ് കണ്ണൻ പോയത്. ഉള്ളിൽ വിങ്ങലുണ്ടായീട്ടും കുട്ടികളുടെ സന്തോഷം കണ്ടപ്പോള്‍ തനിക്കവരെ തടയാനായീല്യ. ഗോകുലം മുഴുവനും കരഞ്ഞു പോയി. രണ്ടു ദിവസത്തെ വിരഹം അത്ര്യേ കരിതീള്ളൂ. പക്ഷേ യാഗം കഴിഞ്ഞു അച്ഛനും കൂട്ടുകാരും തനിയെ തിരിച്ചെത്തിയപ്പോള്‍ ആധികൊണ്ട് എനിക്ക് കണ്ണു കാണാതായി. പിന്നീട് അവർ പറഞ്ഞകാര്യങ്ങൾ! ഭഗവാനേ ഏതമ്മയ്ക്ക് സഹിക്കാനാവും? കണ്ണന്‍ ന്റെ ഉണ്ണ്യല്ലാത്രേ.. കംസനെ പേടിച്ച് നന്ദഗോപർ ഇവിടെ കൊണ്ടു വന്നാക്കിയതാണുപോലും. കണ്ണൻ കുവലയാപീഢത്തേയും മല്ലന്മാരേയും കംസനേയും വധിച്ചത് അത്ര അത്ഭുതൊന്നും അല്ല. എന്റുണ്ണി അതികേമനാണ്. കണ്ണൻ ഈശ്വരനാണത്രേ.. എന്റെ പൊന്നുണ്ണി എങ്ങിനെ എന്റേതല്ലാതായി? ആരെങ്കിലും പറഞ്ഞാൽ കണ്ണനെന്റെ മകനല്ലാതാകുമോ? ഈ അമ്മയ്ക്ക് ഒന്നും നിശ്ചല്യ ഉണ്ണീ....നിന്നെ ചിന്തിക്കുന്ന മാത്രയില്‍ എന്റെ മാറിടങ്ങൾ ചുരന്നൊഴുകുന്നു. അമ്മിഞ്ഞ തരൂ അമ്മേ എന്നു ചിണുങ്ങുന്ന ആ പൊന്നോമന എങ്ങിനെ എന്റെതല്ലാതാവും. എല്ലാം കേട്ട് പൊട്ടിക്കരയുവാൻ പോലുമാകാതെ ഞാൻ മൌനിയായി. എന്റെ മൌനവും ഭാവവും അദ്ദേഹത്തെ ഭയപ്പെടുത്തിയതുകൊണ്ടാവും. അതുകൊണ്ടാവണം അന്ന് ഏതോ ഒരാള്‍ വശം അച്ഛന്‍ കണ്ണന് ഒരു കത്തയച്ചിരുന്നു. കണ്ണിനീരോടെ എന്തെല്ലാമോ കുത്തിക്കുറിച്ച് അയാളുടെ കയ്യിൽ കൊടുക്കുമ്പോൾ പൊട്ടിക്കരയാതിരിക്കാൻ അദ്ദേഹം നന്നേ പാടുപെടുന്നതു കണ്ടു. അത് കണ്ണന് കിട്ടിക്കാണില്യേ? നിന്റെ അമ്മയേ നീ എന്തേ ഓർക്കാത്തത്? എനിക്ക് നീ ഇല്ലാതെ ഒന്നിനും കഴിയുന്നില്യ. പാലു തിളപ്പിക്കാന്‍ അടുപ്പിൽ വച്ചാൽ നീ എന്റെ അരികിലേക്കാ വന്ന് വസ്ത്രാഞ്ജലത്തിൽ പിടിച്ചു വലിച്ച് കളിക്കാൻ വിളിക്കുന്നതും നിന്റെ ശാഠ്യവും ഓർത്ത് എന്നും പാൽ തിളച്ചു തൂവുന്നത് ഈ അമ്മ അറിയാറില്യ. അച്ഛനോ രോഹിണിയോ വന്ന് പാൽക്കലം വാങ്ങിവച്ച്  മൃദുവായി എന്റെ കവിളിൽ തഴുകിക്കൊണ്ട് പോകും. ഞാൻ നിറഞ്ഞ കണ്ണുകൾ ആരേയും കാണിക്കാതെ മുറ്റത്തേക്കിറങ്ങുമ്പോൾ മണ്ണിന്റെ സ്പർശനം വീണ്ടും കണ്ണാ എന്നെ നിന്നിലേക്ക് എത്തിക്കും



അന്നു നീ മണ്ണു തിന്നെന്നു പറഞ്ഞു ഞാൻ നിന്നെ ശകാരിച്ചതോർത്ത് അറിയാതെ തേങ്ങിപ്പോകും.


അമ്മ വെറുതെ എന്നെ വഴക്കു പറഞ്ഞില്യേ ന്നു പറഞ്ഞ് അതിനു പ്രായശ്ചിത്തമായി നീ എത്ര തവണ എന്നെക്കൊണ്ട് ഓരോരോ വാശികൾ സാധിപ്പിച്ചിരിക്കുന്നു. ഗോപികമാർ രാമേട്ടൻ സുന്ദരനാണ് കണ്ണൻ കറമ്പനെന്നു വിളിച്ചു കളിയാക്കിയപ്പോൾ ദേഷ്യത്തോടെ നീ ഗോപികമാരുടെ ദേഹത്ത് ചാണകം വാരി തേച്ചതെല്ലാം ആലോചിക്കുമ്പോൾ ഞാനറിയാതെ ചിരിച്ചുപോകും. അതു കേൾക്കുമ്പോഴും അച്ഛന് ആധിയാണ്. എനിക്ക് മനസ്സിന് വിഭ്രമം വരുന്നുവോ എന്ന്. കണ്ണാ!  നീയ്യന്ന് ചങ്ങാതിമാരുടെ കൂടെ കളിക്കുമ്പോൾ ഊണു കഴിക്കാൻ എത്ര വിളിച്ചീട്ടും വന്നില്യ. അന്ന് നിന്റെ പിറന്നാള്‍ ആണ് എന്ന് പറഞ്ഞു സൂത്രത്തില്‍ കൊണ്ടുവന്നപ്പോൾ പിറന്നാളിന് പായസം വേണമെന്ന് വാശിപിടിച്ച് പായസം ഉണ്ടാക്കി തന്നീട്ടേ ഊണുകഴിച്ചുള്ളൂ.  അമ്മയുടെ അകിട്ടിൽ നിന്നും പാൽ കുടിക്കുന്ന നന്ദിനിക്കുട്ടിയെ തള്ളി മാറ്റി നീ പാൽ കുടിക്കുന്നത് എത്ര കൌതുകത്തോടെ ഞങ്ങള്‍ നോക്കി നിന്നിരുന്നു. നിന്റെ കൂടെ ഓടിച്ചാടി കളിച്ച് നിന്റെ വേണുഗാനം കേൾക്കമ്പോൾ ഓടിവന്ന് പാദങ്ങളിൽ നക്കുന്ന ആ നന്ദിനിക്കുട്ടി ഇന്ന് ഒരു പൈക്കുട്ടിയുടെ അമ്മയായി. അവളുടെ അടുത്തു ചെന്നാൽ അവൾ തല എന്റെ ചുമലില്‍ വച്ച് അനങ്ങാതെ നില്ക്കും. നിന്റെ വിരഹത്തിൽ ആ കണ്ണുകൾ നിറഞ്ഞൊഴുകും. എനിക്കും സങ്കടാവും. എല്ലാം  ഞാൻ മൌനമായി സഹിക്കും. പക്ഷേ കണ്ണാ നിന്റെ പ്രിയ സഖി രാധയെ കാണുമ്പോൾ എന്റെ എല്ലാ നിയന്ത്രണവും വിട്ടുപോകുന്നു. അന്ന് മഥുരയിൽ നിന്ന് മടങ്ങുമ്പോൾ  അച്ഛന്റെ കൈവശം കൊടുത്തയച്ച നിന്റെ വേണു അവൾ സദാ മാറോടു ചേർത്ത് ഇരിക്കും. കുവലയാപീഢത്തിന്റെ കൊമ്പിനടിയിൽ നിന്നും വീണ മുത്തുകൾ പെറുക്കിയെടുത്ത് ശ്രോതകൃഷ്ണന്റെ കയ്യിൽ കൊടുത്തതുകൊണ്ട് അവൻ ഒരു മാലയുണ്ടാക്കി രാധയ്ക്ക് നല്കി ആ ഹാരം മാത്രമാണ് ഇന്ന് അവളുടെ ആഭരണം. അവൾ ഒരിക്കലും നിന്നെ ഓർത്ത് കരയുന്നത് ഞാൻ കണ്ടില്ല. സദാ മൌനമായി കണ്ണടച്ച് ആ ഓടക്കുഴലും മറോടു ചേർത്ത് ഇരിക്കും. ഞാൻ ഒട്ടും ശബ്ദമുണ്ടാക്കാതെ അടുത്തു ചെന്നാലും എന്റെ സാമീപ്യം അവൾ അറിയും. മെല്ലെ കണ്ണു തുറന്ന് എന്നെ നോക്കും. അവളുടെ കണ്ണുകൾ തിളങ്ങുന്നത് എനിക്കു കാണാം. കണ്ണനെക്കുറിച്ചെന്തെങ്കിലും വിവരം പറയാനുണ്ടോ എന്നു ചോദിക്കുന്നതുപോലെ എനിക്കു തോന്നും. രാധയുടെ നോട്ടത്തിനു മുന്നിൽ ഞാൻ എല്ലാം മറന്ന് പോട്ടിക്കരയും. അതുകണ്ട് അവൾ എന്നെ ആ മാറിൽ ചേർത്തണച്ച് മെല്ലേ എന്റെ പുറം തടവി സമാധാനിപ്പിക്കും. ഓടക്കുഴൽ പിടിച്ച കൈകൊണ്ട് എന്നെ ചേർത്തു പിടിക്കുമ്പോൾ കണ്ണാ ഞാൻ നിന്നെ അനുഭവിക്കുന്നു. എപ്പോഴൊക്കെ നിന്റെ വിരഹത്താൽ ഞാൻ തപിക്കുന്നുവോ അപ്പോഴെല്ലാം ഞാൻ രാധയുടെ അടുത്തേക്ക് ഓടിയെത്തും. എന്നാലും കണ്ണാ ഒന്നു വരുമോ ഈ അമ്മയുടെ മുന്നിൽ. പണ്ട് എത്ര പ്രാവാശ്യം എന്നോടു പിണങ്ങി നീ ഒളിച്ചു നിന്നീട്ടുണ്ട്. എത്ര തിരഞ്ഞീട്ടും കാണാതെ പരഭ്രമിക്കുമ്പോൾ "അമ്മേ കണ്ണന് വിശക്കുന്നു" എന്നു പറഞ്ഞ് ഓടി വന്ന് എന്നെ കെട്ടിപ്പിടിക്കാറുള്ളതല്ലേ..? അതുപോലെ ഒന്നോടി വരൂ കണ്ണാ...



കണ്ണാ..  മനസ്സാകുന്ന മൺകലത്തിൽ പ്രേമനവനീതവുമായി യശോദയെപ്പോലെ ഞങ്ങളും കാത്തിരിക്കുന്നു. ഒരിക്കലെങ്കിലും ഒന്നു വരൂ കണ്ണാ!  കാത്തിരിക്കുന്നു കൊതിയോടെ.

കാരുണ്യ മൂർത്തിയല്ലേ ..

എന്റെ പ്രേമസ്വരൂപനല്ലേ..

എല്ലാ അക്ഷരപ്പൂക്കളും എന്റെവകണ്ണന് പ്രേമ സമർപ്പണം.


ഹരേ..കൃഷ്ണ
കടപ്പാട് 

ശ്രീകൃഷ്ണസ്തുതികൾ,

Image result for ശ്രീകൃഷ്ണൻ

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ

കരിമുകിൽ വർണ്ണന്റെ തിരുവുടലെന്നുടെ
അരികിൽ വന്നെപ്പോഴും കാണാകേണം

കാലിൽ ചിലമ്പും കിലുക്കി നടക്കുന്ന
ബാലഗോപാലനെ കാണാകേണം

കിങ്ങിണിയും വളമോതിരവും ചാർത്തി
ഭംഗിയോടെൻ മുൻപിൽ കാണാകേണം

കീർത്തിയേറീടും ഗുരുവായൂർ
വാഴുന്നോ-
രാർത്തിഹരൻ തന്നെ കാണാകേണം

കൂത്താടിടും പശുക്കുട്ടികളുമായി -
ട്ടൊത്തു കളിപ്പതും കാണാകേണം

കെട്ടിയിട്ടീടുമുരലും വലിച്ചങ്ങു
മുട്ടുകുത്തുന്നതും കാണാകേണം

കേകികളെപ്പോലെ നൃത്തമാടീടുന്ന
ബാലഗോപാലനെ കാണാകേണം

കൈകളിൽ ചന്ദ്രനെ മെല്ലെ വരുത്തിയ
ലോകൈകനാഥനെ കാണാകേണം

കൊഞ്ചിക്കൊണ്ടോരോരോ വാക്കരുളീടുന്ന
ചഞ്ചലനേത്രനെ കാണാകേണം

കോലും കുഴലുമെടുത്തു വനത്തിൽ പോയ്
കാലി മേയ്ക്കുന്നതും കാണാകേണം

കൗതുകമേറിയോരുണ്ണിശ്രീകൃഷ്ണന്റെ
ചേതോഹരരൂപം കാണാകേണം

കംസസഹോദരി തന്നിൽ പിറന്നൊരു
വാസുദേവൻ തന്നെ കാണാകേണം

കണ്ണന്റെ ലീലകൾ ഓരോന്നും വെവ്വേറെ
എണ്ണിയെണ്ണിക്കണ്ണിൽ കാണാകേണം

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ

ശുഭചിന്ത,




നിങ്ങൾ എവിടെ ആയിരുന്നാലും, പതിവായി സാധന ചെയ്യുകയും ശരീരം സജ്ജമാക്കി വയ്ക്കുകയും ചെയ്താല്, തക്കസമയത്ത്, ഞാൻ നിങ്ങളെ അടുത്ത തലത്തിലേയ്ക്ക് ഉയർത്തും.

Wherever you are, if you do your sadhana and keep your system prepared, when it is time, I will take you to the next level.


Friday, September 29, 2017

പാശുപതം , ഭഗവാൻ ശിവന്റെ അസ്ത്രം




ഉപമന്യു മഹർഷിയുടെ വാക്കുകൾ ഇങ്ങനെയാണ് . ശിവന് പിനാകം എന്ന് പേരോടുകൂടിയ ഒരു ചാപമുണ്ട് . ഇതാകട്ടെ മഴവില്ലുപോലെ ശോഭയുള്ളതും ഏഴു തലകൾ ഉള്ളതുമായ ഒരു മഹാസർപ്പമാണ് . ഉഗ്രമായ ദംഷ്ട്രകളോട് കൂടിയ ഈ ഏഴു തലകളിൽ നിന്നും സദാസമയവും കൊടും വിഷം വമിക്കുന്നുണ്ട് . ഈ മഹാചാപത്തിന്റെ ഞാണായ വാസുകീസർപ്പത്തെ ശിവൻ തന്റെ ഗളത്തിൽ അണിഞ്ഞിരിക്കുന്നു . ഈ ചാപത്തിൽ വച്ച് പ്രയോഗിക്കുന്ന ശിവന്റെ അസ്ത്രമാണ് മഹത്തായ പാശുപതം . ഈ അസ്ത്രം സൂര്യപ്രഭയോടും കാലാഗ്നി തുല്യവുമായതാണ് . ഈ അസ്ത്രമേറ്റാൽ സർവ്വബ്രഹ്മാണ്ഡവും ഭസ്മമായിപ്പോകും . ബ്രഹ്‌മാസ്‌ത്രമോ നാരായണാസ്ത്രമോ ഐന്ദ്രാസ്ത്രമോ ആഗ്നേയവാരുണങ്ങളോ ഈ അസ്ത്രത്തിന് തുല്യമാവുകയില്ല . മുൻപ് ഭഗവാൻ പരമശിവൻ ത്രിപുരത്തെ നശിപ്പിച്ചത് ഈ അസ്ത്രത്താലാണ് . ബ്രഹ്‌മാവും വിഷ്ണുവും ഉൾപ്പെടെയുള്ള ദേവന്മാരിൽ ആരും ഈ അസ്ത്രമേറ്റാൽ വധിക്കപ്പെടുന്നതാണ് . ഈ അസ്ത്രത്തിനു മേലായി മറ്റൊരസ്ത്രവുമില്ല .

[ മഹാഭാരതം അനുശാസനപർവ്വം അദ്ധ്യായം 14 ].




അർജ്ജുനനും പാശുപതവും

പാണ്ഡവരുടെ വനവാസക്കാലത്ത് അർജ്ജുനൻ യുധിഷ്ഠിരനിൽ നിന്നും മന്ത്രം സ്വീകരിച്ചു അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അസ്ത്രസമ്പാദനത്തിനായി വനത്തിലേക്ക് പുറപ്പെട്ടു . അവിടെ വച്ച് അദ്ദേഹം ഇന്ദ്രനെ ദർശിക്കുകയും അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം ഭഗവാൻ പരമശിവനെ പ്രത്യക്ഷനാക്കുവാനുദ്ദേശിച്ചു ഘോരമായ തപസ്സിൽ മുഴുകുകയും ചെയ്തു . അർജ്ജുനന്റെ തപസ്സിൽ പ്രീതനായ ഭഗവാൻ പരമശിവൻ ഒരു കിരാതന്റെ രൂപത്തിൽ വനത്തിൽ എത്തിച്ചേരുകയും അർജ്ജുനന്റെ തപസ്സു നോക്കി നിൽക്കുകയും ചെയ്തു . ആ സമയം മൂകൻ എന്നുപേരായ ഒരു അസുരൻ വലിയൊരു കാട്ടുപന്നിയുടെ രൂപത്തിൽ അര്ജ്ജുനന് നേരെ തേറ്റ ഉയർത്തിക്കൊണ്ടു പാഞ്ഞുവരികയും അർജ്ജുനൻ ആ അസുരന് നേരെ ശക്തമായ ഒരസ്ത്രം പ്രയോഗിക്കുവാൻ തുനിയുകയും ചെയ്തു . ആ സമയം കിരാതൻ അർജ്ജുനനെ തടുത്തുകൊണ്ടു ഇങ്ങനെ പറഞ്ഞു . " ഈ പന്നിയെ ആദ്യം ഉന്നം വച്ചതു ഞാനാണ് . അതിനാൽ ഇതിനെ വധിക്കേണ്ടതും ഞാനാണ് ". അർജ്ജുനൻ അത് വകവയ്ക്കാതെ അസ്ത്രമയയ്ക്കുകയും കിരാതനും ഒരസ്ത്രം പ്രയോഗിക്കുകയും ചെയ്തു . രണ്ടു അസ്ത്രങ്ങളും ഒരുമിച്ചേറ്റ് അസുരൻ പന്നിയുടെ രൂപം വെടിഞ്ഞു ചത്തുവീണു . തുടർന്ന് അർജ്ജുനനും കിരാതനും പന്നിയുടെ വധത്തെച്ചൊല്ലി തർക്കമാരംഭിച്ചു . അവർ തമ്മിൽ ഭയങ്കരമായ യുദ്ധം നടക്കുകയും ചെയ്തു. കിരാതനു നേരെ അർജ്ജുനൻ ആദ്യമായി ഒരു ശരമയച്ചു . വേടൻ അർജ്ജുനന്റെ ശരങ്ങളെ സസന്തോഷം ഏറ്റു . അവർ ശരങ്ങൾ പരസ്പരം വർഷിച്ചു . "ഹേ മന്ദ , ഇനിയും അയയ്ക്കൂ . ഇനിയും അസ്ത്രം പ്രയോഗിക്കൂ"- എന്ന് കിരാതമൂർത്തി വിളിച്ചു പറഞ്ഞു . അർജ്ജുനൻ പിന്നീട് സർപ്പവിഷോഗ്രങ്ങളായ ശരങ്ങൾ അയയ്ച്ചുവെങ്കിലും അതൊന്നും കിരാതനെ ബാധിക്കുകയുണ്ടായില്ല മുഹൂർത്തം ശരവർഷം 


തത് പ്രതിഗൃഹ്യ പിനാകധൃക്
അക്ഷതേന ശരീരേണ തസ്ഥൗ ഗിരിരിവാചല

[മഹാഭാരതം, വനപർവ്വം ,അദ്ധ്യായം 39 , ശ്ളോകം 37 കൈരാത ഉപപർവ്വം]


 ഒരു മുഹൂർത്ത നേരം പിനാകധാരിയായ ദേവൻ ശരമേറ്റുകൊണ്ടു നിന്നു .എന്നിട്ടും യാതൊരു മുറിവുമേൽക്കാത്ത പർവ്വതതുല്യമായ ശരീരത്തോടെ അദ്ദേഹം നിന്നു.


ഇത് കണ്ടു അർജ്ജുനൻ വിസ്മയഭരിതനായി . ആരായിരിക്കും ഈ കിരാതനെന്നു അർജ്ജുനൻ ചിന്തിച്ചു . മർമ്മഭേദികളായ അസംഖ്യം ബാണങ്ങൾ പ്രയോഗിച്ചിട്ടും കിരാതൻ ചിരിച്ചുകൊണ്ട് തന്നെ നിന്നു . ഒടുവിൽ ദിവ്യമായ അർജ്ജുനന്റെ ആവനാഴിയിലെ ബാണങ്ങൾ ഒടുങ്ങിപ്പോയി . തുടർന്ന് ഗാണ്ഡീവം കൊണ്ട് കിരാതനെ അടിക്കുകയും , ഞാണു കൊണ്ട് വലിക്കുകയുമൊക്കെ ചെയ്തു . കിരാതൻ വില്ലു പിടിച്ചുവാങ്ങി . അതോടെ വില്ലും അർജ്ജുനനു നഷ്ടമായി . തുടർന്ന് പർവ്വതഭേദിയായ വാളൂരി അർജ്ജുനൻ കിരാതന്റെ ശിരസ്സിൽ വെട്ടി . എന്നാൽ വാള് കിരാതന്റെ ശക്തമായ ശിരസ്സിലേറ്റു പൊട്ടിത്തകർന്നുപോയി . പിന്നീട് മുഷ്ടികൊണ്ട് പൊരുതി . മുഹൂർത്തനേരം പൊരുതിയെങ്കിലും മഹാദേവൻ അർജ്ജുനനെ പിടിച്ചു ഞെരിച്ചു ഞെക്കി മുറുക്കി വീർപ്പുമുട്ടിച്ചു ബോധം കെടുത്തി വീഴ്ത്തി . കുറച്ചു കഴിഞ്ഞു ബോധം വീണ്ടെടുത്ത അർജുനൻ ഇനി ഭഗവാൻ ശിവൻ തന്നെ ശരണമെന്നു നിനച്ചു ശിവപൂജയാരംഭിച്ചു . ശിവവിഗ്രഹത്തിൽ അർച്ചിച്ച പുഷ്പങ്ങൾ കിരാതന്റെ ശിരസ്സിൽ ശോഭിക്കുന്നത് കണ്ടു കിരാതരൂപത്തിലെത്തി തന്നെ പരീക്ഷിച്ചത് ഭഗവാൻ പരമശിവനാണെന്നു അര്ജ്ജുനന് മനസ്സിലായി . തുടർന്ന് അർജ്ജുനൻ കിരാതനോട് ക്ഷമായാചനം ചെയ്യുകയും , കിരാതരൂപത്തിൽ വന്ന ഭഗവാൻ ശിവൻ തന്റെ യഥാർത്ഥരൂപത്തിൽ അര്ജ്ജുനന് പ്രത്യകഷനായി പാശുപതാസ്ത്രം നല്കുകയും ചെയ്തു . തുടർന്ന് ഭഗവാൻ ഇങ്ങനെ പറഞ്ഞു . 


" അർജ്ജുനാ , ഇന്ദ്രൻ , യമൻ , വരുണൻ , കുബേരൻ , വായു തുടങ്ങി ഒരു ദേവന്മാർക്കും ഈ അസ്ത്രം സിദ്ധിച്ചിട്ടില്ലെന്നറിയുക . പ്രപഞ്ചത്തിലെ ത്രിലോകങ്ങളിലെ സർവ്വ ചരാചരങ്ങളും പാശുപതമേറ്റാൽ ഭസ്മമായിപ്പോകും . വാക്കു , നോട്ടം , മനസ്സ് , വില്ലു എന്നിവയാൽ പാശുപതം പ്രയോഗിക്കാവുന്നതാണ് ". 


തുടർന്ന് ആ അസ്ത്രത്തിന്റെ പ്രയോഗ - ഉപസംഹാര വിധികളും മന്ത്രങ്ങളുമെല്ലാം അര്ജ്ജുനന് ഉപദേശിച്ചിട്ടു ശിവൻ മറഞ്ഞു . ശിവനിൽ നിന്നും അർജ്ജുനൻ മഹത്തായ അസ്ത്രം നേടിയതറിഞ്ഞു അത്ഭുതസ്തബ്ധരായ ദേവന്മാർ അർജ്ജുനനിൽ വളരെയധികം പ്രീതരായിത്തീരുകയും അവരെല്ലാം അവരവരുടെ അസ്ത്രങ്ങൾ അര്ജ്ജുനന് നല്കി അനുഗ്രഹിക്കുകയും ചെയ്തു .
ശിവനിൽ നിന്നും പാശുപതാസ്ത്രം നേടിയെങ്കിലും അർജ്ജുനൻ ജീവിതത്തിലൊരിക്കലും അതുപയോഗിച്ചിട്ടില്ല . അത് ഉപയോഗിക്കാതിരിക്കാൻ അർജ്ജുനൻ തീരുമാനിക്കുന്നതിന് കാരണം വ്യാസമുനി വർണ്ണിച്ചിട്ടുണ്ട് .


അവലംബം : [ മഹാഭാരതം , ഉദ്യോഗപർവ്വം , അദ്ധ്യായം 196 , ശ്ളോകങ്ങൾ 7 മുതൽ 15 വരെ ]



"അർജ്ജുനാ , നിനക്ക് എത്ര ദിവസങ്ങൾ കൊണ്ട് ശത്രുസേനയെ നശിപ്പിക്കുവാൻ സാധിക്കും ?" - എന്ന് യുധിഷ്ഠിരൻ ചോദിച്ചതിന് മറുപടിയായി അർജ്ജുനൻ ഇങ്ങനെ പറയുന്നു. "വാസുദേവനോടു കൂടിയ രഥത്തിലേറി , ഇക്കണ്ട മൂന്നു ലോകവും ഭൂതവും ഭാവിയും വർത്തമാനവും സകല ചരാചരങ്ങളേയും വെറും ഒരു നിമിഷം കൊണ്ട് ഞാൻ മുടിച്ചു കളയുന്നതാണ് . അതിനു കാരണം, ദേവാധിദേവനായ മഹാദേവൻ നൽകിയ പാശുപതാസ്ത്രമാണ് . കിരാത ദ്വന്ദ്വയുദ്ധത്തിൽ ലഭിച്ച ആ മഹാസത്രം എന്റെ കൈവശമുണ്ട് .



ലോകസംഹാരത്തിനുവേണ്ടി ലോകനാഥനായ പശുപതി യുഗാന്തത്തിൽ ഉപയോഗിക്കുന്ന അസ്ത്രമാണത് . ഗംഗാപുത്രനായ ഭീഷ്മനോ , ദ്രോണനോ , കൃപനോ , അശ്വത്ഥാമാവിനോ , സൂതപുത്രനോ ഈ അസ്ത്രമില്ല . എന്നാൽ ദിവ്യാസ്ത്രം സാധാരണക്കാരായ പ്രജകളിൽ പ്രയോഗിക്കുന്നത് ശെരിയല്ലാത്തതു കൊണ്ട് , ആ അസ്ത്രം ഞാൻ ഉപയോഗിക്കുകയില്ല ." ഉദ്യോഗപർവ്വം , അദ്ധ്യായം 196 , ശ്ളോകങ്ങൾ 11 , 12 ,13 ശ്രദ്ധിക്കുക .
സാമരാനാപി ലോകാംസ്ത്രീൻ സർവ്വാൻ സ്ഥാവര ജംഗമാൻ



ഭൂതം ഭവ്യം ഭവിഷ്യം ച നിമേഷാദിതി മേ മതി : ( 11)
യദ് തദ്‌ ഘോരം പശുപതി പ്രദാദസത്രം മഹന്മമ
കൈരാതെ ദ്വന്ദ്വയുദ്ധേ തു തദിദം മയി വർത്തതേ ( 12 )
യദ് യുഗാന്തേ പശുപതി : സർവ്വ ഭൂതാനി സംഹരൻ
പ്രയുക്തേ പുരുഷവ്യാഘ്ര തദിദം മയി വർത്തതേ ( 13 )
(ഭാഷാ അർത്ഥം )


(അർജ്ജുനൻ യുധിഷ്ഠിരനോട് പറയുന്നു ) " ദേവന്മാരുൾപ്പെടെയുള്ള ( സാമരാനാപി = അമരന്മാർ ( ദേവന്മാർ ) ഉൾപ്പെടെ ) മൂന്നു ലോകവും സകല ചരാചരങ്ങളേയും , ഭൂതം ഭവ്യം ഭവിഷ്യത്തും ഒരു നിമിഷം കൊണ്ട് എനിക്ക് മുടിക്കുവാൻ സാധിക്കും . അതിനു തക്കതായ ഘോരമായ അസ്ത്രം - പശുപതിയായ ശിവൻ നൽകിയത് എന്റെ കൈവശമുണ്ട് . കൈരാത ദ്വന്ദ്വയുദ്ധത്തിൽ എനിക്ക് ലഭിച്ചതാണത് . യുഗാന്തത്തിൽ പശുപതിയായ ശിവൻ സർവ്വ ഭൂതങ്ങളേയും സംഹരിക്കാനാണ് ആ അസ്ത്രം ഉപയോഗിക്കുന്നത് . അത് എന്റെ കൈവശമുണ്ട് " .


അപ്പോൾ ഇതിൽ നിന്നും നമുക്ക് മനസ്സിലാകുന്നത് , ലോകത്തെ മുഴുവൻ നശിപ്പിക്കാനായി ശിവൻ യുഗാന്തത്തിൽ ഉപയോഗിക്കുന്ന അസ്ത്രമാണ് പാശുപതം എന്നാണു . ദേവന്മാരുൾപ്പെടെയുള്ള ത്രിലോകവും വെറും ഒറ്റ നിമിഷം കൊണ്ട് ആ അസ്ത്രം നശിപ്പിച്ചു കളയും . ദേവന്മാരിൽ പെടുന്നതാണല്ലോ ദേവേന്ദ്രനും മറ്റുമൊക്കെ ? അപ്പോൾ അവരും അർജ്ജുനൻ പാശുപതം പ്രയോഗിച്ചാൽ ചത്തൊടുങ്ങും . സർവ്വ ചരാചരങ്ങളും നശിച്ചു പ്രളയം വരും . അപ്പോൾ ലോകക്ഷേമത്തെ മുൻനിറുത്തിയാകണം അർജ്ജുനൻ ജീവിതത്തിലൊരിക്കലും മാരകമായ ഈ അസ്ത്രം ഉപയോഗിക്കാതിരുന്നത് .

ശ്രീകൃഷ്ണ കഥകൾ - മധുര



മഥുരയിലെ വീഥിയിലൂടെ നടക്കുമ്പോള്‍  കണ്ണനെ ഒരു സുഗന്ധം വല്ലാതെ ആകര്‍ഷിച്ചു 


"ഹായ് നല്ല ചന്ദന ഗന്ധം"

ഇതെവിടുന്നാണ് എന്ന് അന്വേഷിച്ച് കണ്ണന്‍ നടന്നപ്പോള്‍ അതാ ഒരു സ്ത്രി വരുന്നു.


അവളുടെ ശരീരത്തിന് മൂന്നു വളവുണ്ട് . അതുകൊണ്ട് കൂനിക്കൂടിയാണ് നടക്കുന്നത്

ആ കൂനി ധാരാളം സുഗന്ധ ദ്രവ്യങ്ങളും ചുമന്നു കൊണ്ടു കംസന്റെ കൊട്ടാരത്തിലേയ്ക്കാണ് പോകുന്നത്. കംസന് ശരീരത്തില്‍ പുരട്ടാനുള്ള ആ കുറിക്കുട്ടിന്റെ വശ്യമായ സുഗന്ധമാണ് അവിടമാകെ പരന്നത്.  കണ്ണന്‍  അവളെ നോക്കി വിളിച്ചു.


"ഹേ സുന്ദരീ!" 


അവള്‍ അത്ഭുതപ്പെട്ടു. ഇതാരുടേയാണ് ഇത്ര മധുരമായ സ്വരം. ഉള്ളില്‍ എന്തെന്നില്ലാത്ത ഒരാനന്ദം അനുഭവപ്പെടുന്നു വല്ലോ? അവള്‍ മുഖമുയര്‍ത്തി നോക്കി. അത്യന്ത സുന്ദരനായ ഒരു ബാലന്‍. ഇതല്ലേ ഗോപികമാരുടെ കണ്ണന്‍?  എന്റെ നേരെയാണല്ലോ നോക്കുന്നത്? എന്നെയാണോ സുന്ദരീ എന്നു വിളിച്ചത്? ശരീരത്തില്‍ മൂന്നു വളവുകള്‍ ഉള്ള അവളെ എല്ലാരും ത്രിവക്ര കൂനി എന്നെല്ലാമാണ് എല്ലാവരും വിളിക്കുന്നത്. സുന്ദരീ എന്നു വിളിച്ച യുകോമളന്റെ  മുഖവും ആ സ്നേഹഭാവവും കണ്ടപ്പോള്‍ കളിയാക്കീയല്ല ന്ന് ബോധ്യായി . ഇത് കണ്ണനല്ലേ? അമ്പാടിയിലെ ശ്യാമസുന്ദരൻ!  പാലും വെണ്ണയുമായി വരുന്ന ഗോപികമാർ കണ്ണനെപ്പറ്റി പറഞ്ഞ് ധാരാളം കേട്ടിട്ടുണ്ട്.  അവര്‍ക്ക് കണ്ണനെപ്പറ്റി എത്ര പറഞ്ഞാലും കൊതി തീരില്യ. കണ്ണന്‍ കളികളും കുറുമ്പുകളും, കാളിയനര്‍ത്തനവും,  വേണുവൂതുന്നതും പൈക്കളേ മേയ്ക്കുന്നതും അങ്ങിനെ എന്നും പറയാന്‍ അവര്‍ക്ക് പുതിയ കഥകളുണ്ടാവും. എല്ലമെല്ലാം കേട്ടുകേട്ട് അവളുടെ മനസ്സു നിറയേ കണ്ണനായിരുന്നു. 


കണ്ണനെ ഒരിക്കലെങ്കിലും അകലെ നിന്നായാലും ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഒരുപാടാഗ്രഹിച്ചു.  ഗോപികമാര്‍  കണ്ണനെ പ്രേമത്തോടെ വിളിക്കുന്ന പേരാണ് ശ്യാമസുന്ദരനെന്ന് അവള്‍ കേട്ടീട്ടുണ്ട്. എന്നെങ്കിലും ഒരിക്കല്‍ കണ്ണനെക്കണ്ടാല്‍ അതുപോലെ പ്രേമത്തോടെ കണ്ണനെ വിളിക്കണം ന്ന് മോഹിച്ചിരുന്നു. ഇതാ ഇപ്പോള്‍ ഇത്ര അടുത്ത് നില്ക്കുന്നു ആ ഭുവനസുന്ദരന്‍ . അവള്‍ മതിമറന്നു വിളിച്ചു


" എന്റെ ശ്യാമസുന്ദരാ"


കണ്ണന്‍ കള്ളച്ചിരിയോടെ അടുത്തു ചെന്ന് അവളുടെ കയ്യില്‍ പിടിച്ചു. ഹാ!  ആ സച്ചിദാനന്ദ സ്പര്‍ശത്തില്‍ അവളുടെ ശരീരം വിറ പൂണ്ടു. കണ്ണന്‍ ചോദിച്ചു.


"എന്താണ് നിന്‍റെ കൈയില്‍?" അവള്‍ ആനന്ദത്തോടെ പറഞ്ഞു. 

മനോമോഹനാ ! ഇത് കംസ മഹാരാജനുള്ള ചന്ദനവും സുഗന്ധ ദ്രവ്യങ്ങളുമാണ്

കണ്ണന്‍ ചോദിച്ചു.

കുറച്ചു ഞങ്ങള്‍ക്കും തരുമോ "

"ഹാ! ഇത് എന്റെ ഭാഗ്യമല്ലേ കണ്ണാ!  ഇതെല്ലാം തന്നെ എന്റെ കണ്ണനാണ്. സന്തോഷത്തോടെ സ്വീകരിച്ചാലും"


അവള്‍  കുറിക്കൂട്ടില്‍ നിന്നും പാരിജാതക്കൂട്ടിന്റെ
കിണ്ണം എടുത്തു നീട്ടി. ഉടനെ കണ്ണന്‍  ഇതെനിക്കു വേണ്ടാ വേറേ തരൂ എന്നു പറഞ്ഞു.

അവള്‍ കസ്തൂരിക്കൂട്ടിന്റെ കിണ്ണം എടുത്തു കാണിച്ചു. ഭഗവാന്‍ അതും സ്വീകരിച്ചില്ല. അവള്‍
ഓരോ കിണ്ണമായി കാണിച്ചപ്പോള്‍ ഓരോന്നായി ഭഗവാനും നിരസിച്ചു കൊണ്ടിരുന്നു.

അവസാനം അവള്‍ തെല്ലു നാണത്തോടെ  രഹസ്യമസയി സൂക്ഷിച്ചിരുന്ന ഒരു കിണ്ണം കാണിച്ചപ്പോള്‍ കണ്ണന്‍  പറഞ്ഞു.


ഹാ! ഇതു കൊള്ളാം. ഇതാണ് ഞാന്‍ തിരഞ്ഞുകൊണ്ടിരുന്നത്. നീ എന്നും എന്നെ ലേപനം ചെയ്യുന്നത് ഇതു കൊണ്ടല്ലേ മനോഹരീ..."


കണ്ണാ........


എന്റെ സമര്‍പ്പണം നീ സ്വീകരിച്ചിരുന്നുവോ? അവള്‍ക്ക് അത്ഭുതവും സന്തോഷവുമായി. ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. അത് ഒരു പ്രത്യേകതരം ചന്ദനക്കൂട്ടാണ്. കണ്ണനെപ്പറ്റിക്കേട്ടപ്പോള്‍ മുതല്‍ എന്നെങ്കിലും കണ്ണന്‍ വരുമ്പോള്‍ നല്കാന്‍ കണ്ണനു മാത്രമായീട്ടാണ് എന്നും അവള്‍ ആകൂട്ട് ഉണ്ടക്കുന്നത് . എന്നും ഉണ്ടാക്കി കയ്യില്‍ രഹസ്യമായി സൂക്ഷിക്കും. അത് അവളൊരിക്കലും രാജാവിനു നല്കാറില്ല കണ്ണനായി കരുതും. ഓരോ ദിവസവും കണ്ണന്‍ വാരാതാവുമ്പോള്‍ അവള്‍ കൃഷ്ണനെന്നു സങ്കല്പിച്ച് രാത്രിയില്‍ അതെല്ലാം സ്വന്തം ശരീരത്തില്‍ പുരട്ടി കൃഷ്ണാലിംഗനം അനുഭവിച്ച് ഉറങ്ങും. പിറ്റേന്ന് വീണ്ടും ഉണ്ടാക്കി കണ്ണനെ കാത്തിരിക്കും. കണ്ണനെപ്പറ്റി കേട്ടതുമുതല്‍  അവള്‍ ഇങ്ങിനെ കൃഷ്ണനില്‍  ലയിച്ചാണ് ജീവിച്ചത്. ആ ചന്ദനക്കൂട്ട്  തിരഞ്ഞെടുക്കുന്നതില്‍ പോലും കണ്ണന് എത്ര ശ്രദ്ധ.?


കണ്ണനെല്ലാം അറിഞ്ഞിരിക്കുന്നു. സ്വീകരിച്ചിരിക്കുന്നു. അവളുടെ ആ ദിവ്യ സ്നേഹം കണ്ണനല്ലാതെ ആരറിയും?


അവള്‍ നിറ കണ്ണുകളോടെ ആ ചന്ദനക്കിണ്ണം കണ്ണന് നീട്ടി. കണ്ണന്‍ അതു വാങ്ങിയില്യ. പകരം  കള്ളച്ചിരിയോടെ തന്‍റെ മാറിടം കാണിച്ചു കൊടുത്തു.
എന്റെ മാനസേശ്വരാ ! എന്നോട് ഇത്രയും സ്നേഹമോ? അവള്‍ അതിയായ സന്തോഷത്തോടെ ഭഗവാന്‍റെ മാറില്‍ തന്‍റെ കൈ കൊണ്ടു ചന്ദനം പൂശാനൊരുങ്ങി. പക്ഷേ കൂനിയായതുകൊണ്ട് ആ മാര്‍വിടത്തിലേക്ക് അവളുടെ കൈയ്യെത്തിയില്യ. കണ്ണന്‍ അവളുടെ മുന്നില്‍ മുട്ടു കുത്തി നിന്നു. അതു കാണാന്‍ തന്നെ എത്ര മനോഹരം. വലതു കാല്‍ കുത്തി ,ഇടതു കാല്‍ മുട്ടു കുത്തി മാര്‍വിടം മുന്നോട്ടു തള്ളി അവളുടെ മുന്നില്‍ കണ്ണന്‍ ഇരുന്നപ്പോള്‍ കൂനിയായാ അവളുടെ വദനം കണ്ണന്റെ വക്ഷസ്സില്‍ സ്പര്‍ശിക്കുന്നു. അവള്‍ പ്രേമ വിവശയായി ആ മാറില്‍ ചന്ദനം പുരട്ടിക്കൊടുത്തു. മഥുരാപുരിയിലെ എല്ലാരും തെല്ലസൂയയോടെ കൂനിയെ നോക്കി നിന്നു. അടുത്തു നിന്നിരുന്ന ബലരാമനാകട്ടെ ആനന്ദത്തോടെ  ഇതൊക്കെ നോക്കി നിന്നു.


അവള്‍ രാമനും ചന്ദനം പൂശിക്കൊടുത്തു.


അവള്‍  ആനന്ദ സാഗരത്തില്‍ മുഴുകിപോയി.  മധുരാനിവാസികള്‍ മുഴുവനും കൊതിയോടെ നോക്കുന്ന കണ്ണന്റെ ശരീരം തൊട്ടു ചന്ദനം പൂശി കൊടുക്കാനുള്ള ഭാഗ്യം തനിക്കു കിട്ടിയില്ലേ? കണ്ണന്‍ തന്‍റെ അന്തരംഗം അറിഞ്ഞുവല്ലോ കണ്ണനും അവളുടെ ഭക്തി കണ്ട് സന്തോഷിച്ചു. ഇവള്‍ക്ക് നല്ല ഒരു സമ്മാനം കൊടുക്കാനായി തീരുമാനിച്ചു. കണ്ണന്‍ അവളുടെ കണ്ണുകളിലേക്ക് പ്രേമത്തോടെ നോക്കിക്കൊണ്ട് അവളുടെ കാല്‍ വിരലില്‍ തന്‍റെ കാലു കൊണ്ടു പതുക്കെ അമര്‍ത്തി. തന്‍റെ കൈവിരല്‍ കൊണ്ടു അവളുടെ താടിക്കു പിടിച്ചു മുഖം പതുക്കെ ഉയര്‍ത്തി.


ഹാ! എന്തോരത്ഭുതം! അവളുടെ വളവുകള്‍ നിവര്‍ന്നു  
അതിമനോഹരിയായി മാറി. അവള്‍ എല്ലാം മറന്ന് കണ്ണനോട് ചേര്‍ന്നു നിന്നു. അരികിലേക്ക് ഒഴുകിയെത്തിയ ഈ നീലമേഘത്തിന് അനേകം  കുറി ക്കൂട്ടുകളുടെ സുഗന്ധം . കണ്ണനവളേ ചേർത്ത് പിടിച്ചു ചോദിച്ചു. പ്രിയേ നിനക്കന്തുവേണം ?  എനിക്ക് വേണ്ടത് എന്താണ് ...? ഈ കണ്ണനെ അല്ലാതെ ? അവളുടെ  ചിന്തയറിഞ്ഞ കണ്ണന്‍  കാതില്‍ മന്ത്രിച്ചു 


"ഞാൻ വരും. നീ സ്മരിക്കുമ്പോഴെല്ലാം. "


എന്റെ കണ്ണാ....


നമ്മുടെ ഓരോ വിചാരവും കണ്ണന്‍ അറിയുന്നു. കണ്ണനോടുള്ള ഭക്തിയാണ് പ്രധാനം

മനസ്സിന്‍റെ സൌന്ദര്യമാണ് കണ്ണന്‍ കാണുക.


എല്ലാ മനസ്സുകളിലും കൃഷ്ണ പ്രേമം നിറയട്ട.


രാധേ കൃഷ്ണാ! ഹരേ ഗുരുവായൂരപ്പാ!


സുദർശന രഘുനാഥ്
വനമാലി

108 മഹാ ശിവ ക്ഷേത്രങ്ങളുടെ സ്ഥലവിവരം



Related image


1. തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രം വടക്കുംനാഥന്‍, ശ്രീരാമന്‍, ശങ്കരനാരായണന്‍
   പടിഞ്ഞാറ് ശ്രീമദ് ദക്ഷിണ കൈലാസം തൃശ്ശൂര്‍ നഗരം


2. ഉദയംപേരൂര്‍ ഏകാദശി പെരുംതൃക്കോവില്‍ ക്ഷേത്രം പെരുംതൃക്കോവിലപ്പന്‍
കിഴക്ക് ശ്രീപേരൂര്‍ ഉദയംപേരൂര്‍
എറണാകുളം ജില്ല ഉദയമ്പേരൂര്‍ പെരുംതൃക്കോവില്‍ക്ഷേത്രം-


3. രവീശ്വരപുരം ശിവക്ഷേത്രം രവീശ്വരത്തപ്പന്‍ കിഴക്ക് ഇരവീശ്വരം
കൊടുങ്ങല്ലൂര്‍


4. ശുചീന്ദ്രം സ്ഥാണുമലയ പെരുമാന്‍ ക്ഷേത്രം സ്ഥാണുമലയപെരുമാന്‍കിഴക്ക്
ശുചീന്ദ്രം ശുചീന്ദ്രം
കന്യാകുമാരി ജില്ല


5. ചൊവ്വാരം ചിദംബരേശ്വര ക്ഷേത്രം നടരാജന്‍ കിഴക്ക് ചൊവ്വര ചൊവ്വര
എറണാകുളം ജില്ല


6. മാത്തൂര്‍ ശിവക്ഷേത്രം മാത്തൂരേശ്വരന്‍ പടിഞ്ഞാറ് മാത്തൂര്‍ പന്നിതടം
തൃശ്ശൂര്‍ ജില്ല


7.തൃപ്രങ്ങോട്ട് ശിവക്ഷേത്രം തൃപ്രങ്ങോട്ടപ്പന്‍ കിഴക്ക് തൃപ്രങ്ങോട്ട് തൃപ്രങ്ങോട്
മലപ്പുറം ജില്ല


8.മുണ്ടൂര്‍ ശിവക്ഷേത്രം മുണ്ടയൂരപ്പന്‍ പടിഞ്ഞാറ് മുണ്ടയൂര്‍ മുണ്ടൂര്‍
തൃശ്ശൂര്‍ ജില്ല


9.തിരുമാന്ധാംകുന്ന് ക്ഷേത്രം തിരുമാന്ധാംകുന്നിലപ്പന്‍, തിരുമാന്ധാംകുന്നിലമ്മ കിഴക്ക് ശ്രീമാന്ധാംകുന്ന് അങ്ങാടിപ്പുറം
മലപ്പുറം ജില്ല


10. ചൊവ്വല്ലൂര്‍ ശിവക്ഷേത്രം ചൊവ്വല്ലൂരപ്പന്‍ കിഴക്ക് ചൊവ്വല്ലൂര്‍ ഗുരുവായൂര്‍
തൃശ്ശൂര്‍ ജില്ല


11. പാണഞ്ചേരി മുടിക്കോട് ശിവക്ഷേത്രം മുടിക്കോട്ടപ്പന്‍ പടിഞ്ഞാറ് പാണഞ്ചേരി മുടിക്കോട്
തൃശ്ശൂര്‍ ജില്ല


12. അന്നമനട മഹാദേവക്ഷേത്രം കിരാതമൂര്‍ത്തി പടിഞ്ഞാറ് കുരട്ടി അന്നമനട
തൃശ്ശൂര്‍ ജില്ല


13. മാന്നാര്‍ തൃക്കുരട്ടി മഹാദേവക്ഷേത്രം കിരാതമൂർത്തി, മഹാവിഷ്ണു കിഴക്ക് കുരട്ടി മാന്നാര്‍
ആലപ്പുഴ ജില്ല


14. പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം പുരമുണ്ടേക്കാട്ടപ്പന്‍ - പുരണ്ടേക്കാട്ട് എടപ്പാര്‍
മലപ്പുറം ജില്ല


15.അവനൂര്‍ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം ശ്രീകണ്ഠേശ്വരന്‍ - അവുങ്ങന്നൂര്‍ അവനൂര്‍
തൃശ്ശൂര്‍ ജില്ല


16.കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കൊല്ലൂര്‍ മഹാദേവന്‍, മൂകാംബിക - കൊല്ലൂര്‍ കൊല്ലൂര്‍
ഉഡുപ്പി ജില്ല, കര്‍ണ്ണാടകം


17. തിരുമംഗലം മഹാദേവക്ഷേത്രം തിരുമംഗലത്തപ്പൻന്‍- തിരുമംഗലം എങ്ങാണ്ടിയൂര്‍
തൃശ്ശൂര്‍ ജില്ല


18. തൃക്കാരിയൂര്‍ മഹാദേവക്ഷേത്രം തൃക്കാരിയൂരപ്പന്‍- തൃക്കാരിയൂര്‍ തൃക്കാരിയൂര്‍
എറണാകുളം ജില്ല


19.കുടപ്പനക്കുന്ന് മഹാദേവക്ഷേത്രം കുടപ്പനക്കുന്ന് മഹാദേവന്‍- കുന്നപ്രം കുടപ്പനക്കുന്ന്
തിരുവനന്തപുരം ജില്ല


20.വെള്ളൂര്‍ പെരുന്തട്ട മഹാദേവക്ഷേത്രം ശിവന്‍ ശ്രീവെള്ളൂര്‍ വെള്ളൂര്‍
കോട്ടയം ജില്ല


21.അഷ്ടമംഗലം മഹാദേവക്ഷേത്രം അഷ്ടമൂര്‍ത്തി കിഴക്ക് അഷ്ടമംഗലം അഷ്ടമംഗലം
തൃശ്ശൂര്‍ ജില്ല


22.ഐരാണിക്കുളം മഹാദേവക്ഷേത്രം തെക്കേടത്തപ്പന്‍, വടക്കേടത്തപ്പന്‍ കിഴക്ക് ഐരാണിക്കുളം മാള
തൃശ്ശൂര്‍ ജില്ല


23.കൈനൂര്‍ മഹാദേവക്ഷേത്രം കൈനൂര്‍ മഹാദേവന്‍ കിഴക്ക് കൈനൂര്‍ കൈനൂര്‍
തൃശ്ശൂര്‍ ജില്ല


24.ഗോകര്‍ണ്ണം മഹാബലേശ്വരക്ഷേത്രം മഹാബലേശ്വരന്‍ കിഴക്ക് ഗോകര്‍ണ്ണം ഗോകര്‍ണ്ണം
ഉത്തര കന്നട ജില്ല, കര്‍ണ്ണാടകം


25.എറണാകുളം ശിവക്ഷേത്രം ഋഷിനാഗകുളത്തപ്പന്‍ പടിഞ്ഞാറ് എറണാകുളം എറണാകുളം
എറണാകുളം ജില്ല


26.പാഴൂര്‍ പെരുംതൃക്കോവില്‍ക്ഷേത്രം പെരുംതൃക്കോവിലപ്പന്‍ കിഴക്ക് പാരിവാലൂര്‍ പിറവം
എറണാകുളം ജില്ല


27.അടാട്ട് മഹാദേവക്ഷേത്രം അടാട്ട് മഹാദേവന്‍ കിഴക്ക് അടാട്ട് അടാട്ട്
തൃശ്ശൂര്‍ ജില്ല


28പരിപ്പ് മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് നല്‍പ്പരപ്പില്‍ അയ്മനം
കോട്ടയം ജില്ല


29.ശാസ്തമംഗലം മഹാദേവക്ഷേത്രം ശാസ്തമംഗലത്തപ്പന്‍ കിഴക്ക് ചാത്തമംഗലം ശാസ്തമംഗലം
തിരുവനന്തപുരം ജില്ല


30..പെരുമ്പറമ്പ് മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് പാറാപറമ്പ് എടപ്പാര്‍
മലപ്പുറം ജില്ല


31.തൃക്കൂര്‍ മഹാദേവക്ഷേത്രം ശിവന്‍ വടക്ക് തൃക്കൂര്‍ തൃക്കൂര്‍
തൃശ്ശൂര്‍ ജില്ല


32..പാലൂര്‍ മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് പനയൂര്‍ തത്തമംഗലം
പാലക്കാട് ജില്ല


33.വൈറ്റില നെട്ടൂര്‍ മഹാദേവക്ഷേത്രം തിരുനെട്ടൂരപ്പന്‍ കിഴക്ക് വൈറ്റില നെട്ടൂര്‍
എറണാകുളം ജില്ല


34.വൈക്കം മഹാദേവക്ഷേത്രം തിരുവൈക്കത്തപ്പന്‍ കിഴക്ക് വൈക്കം വൈക്കം
കോട്ടയം ജില്ല


35.കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രം രാമേശ്വരന്‍ പടിഞ്ഞാറ് രാമേശ്വരം കൊല്ലം
കൊല്ലം ജില്ല കൊല്ലം


36.അമരവിള രാമേശ്വരം മഹാദേവക്ഷേത്രം രാമേശ്വരന്‍ കിഴക്ക് രാമേശ്വരം അമരവിള
തിരുവനന്തപുരം ജില്ല


37..ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം അഘോരമൂര്‍ത്തി പടിഞ്ഞാറ് ഏറ്റുമാനൂര്‍ ഏറ്റുമാനൂര്‍
കോട്ടയം ജില്ല


38..കാഞ്ഞിലശേരി മഹാദേവക്ഷേത്രം രുദ്രന്‍ പടിഞ്ഞാറ് എടക്കൊളം കൊയിലാണ്ടി
കോഴിക്കോട് ജില്ല


39..ചെമ്മന്തിട്ട മഹാദേവക്ഷേത്രം രുദ്രന്‍ കിഴക്ക് ചെമ്മന്തട്ട് ചെമ്മന്തിട്ട
തൃശ്ശൂന്‍ ജില്ല


40.ആലുവ ശിവക്ഷേത്രം ശിവന്‍ കിഴക്ക് ആലുവ ആലുവ
എറണാകുളം ജില്ല


41.തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രം ശിവന്‍, ശ്രീ ഉയ്യവന്തപ്പെരുമാൾ കിഴക്ക് തിരുമിറ്റക്കോട്ട് തിരുമിറ്റക്കോട്
പാലക്കാട് ജില്ല


42.വേളോർവട്ടം മഹാദേവ ക്ഷേത്രം വടക്കനപ്പന്‍, തെക്കനപ്പന്‍ കിഴക്ക് ചേർത്തല വേളോര്‍വട്ടം
ആലപ്പുഴ ജില്ല


43.കല്ലാറ്റുപുഴ മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് കല്ലാറ്റുപുഴ മുറ്റിച്ചൂര്‍
തൃശ്ശൂര്‍ ജില്ല
തൃക്കുന്ന് മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് തൃക്കുന്ന് കഞ്ഞാണി
തൃശ്ശൂർ ജില്ല


44.ചെറുവത്തൂര്‍ മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് ചെറുവത്തൂര്‍ കുന്നംകുളം
തൃശ്ശൂര്‍ ജില്ല


45.പൂങ്കുന്നം ശിവക്ഷേത്രം ശിവന്‍ പടിഞ്ഞാറ് പൊങ്ങണം പൂങ്കുന്നം
തൃശ്ശൂർ ജില്ല


46.നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം ദക്ഷിണാമൂര്‍ത്തി കിഴക്ക് തൃക്കപാലീശ്വരം നിരണം
പത്തനംതിട്ട ജില്ല


47.കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം ദക്ഷിണാമൂര്‍ത്തി ദക്ഷിണാമൂര്‍ത്തി കിഴക്ക് തൃക്കപാലീശ്വരം പെരളശ്ശേരി
കണ്ണൂര്‍ ജില്ല


48.നാദാപുരം ഇരിങ്ങന്നൂര്‍ ശിവക്ഷേത്രം ദക്ഷിണാമൂര്‍ത്തി കിഴക്ക് തൃക്കപാലീശ്വരം നാദാപുരം
കോഴിക്കോട് ജില്ല


49.അവിട്ടത്തൂര്‍ ശിവക്ഷേത്രം അവിട്ടത്തൂരപ്പന്‍ പടിഞ്ഞാറ് അവിട്ടത്തൂര്‍ അവിട്ടത്തൂര്‍
തൃശ്ശൂര്‍ ജില്ല


50.പനയന്നാര്‍കാവ് ക്ഷേത്രം പനയന്നാര്‍കാവ് ശിവന്‍, പനയന്നാര്‍കാവിലമ്മ പടിഞ്ഞാറ് പരുമല മാന്നാര്‍
ആലപ്പുഴ ജില്ല


51.ആനന്ദവല്ലീശ്വരം ക്ഷേത്രം ആനന്ദവല്ലീശ്വരന്‍, ആനന്ദവല്ലി പടിഞ്ഞാറ് കൊല്ലം കൊല്ലം
കൊല്ലം ജില്ല


52.കാട്ടകാമ്പന്‍ ശിവക്ഷേത്രം ശിവന്‍, ഭഗവതി കിഴക്ക് കാട്ടകമ്പാല കാട്ടകാമ്പന്‍
തൃശ്ശൂര്‍ ജില്ല


53.പഴയന്നൂര്‍ കൊണ്ടാഴി തൃതംതളിക്ഷേത്രം ശിവന്‍, പാര്‍വ്വതി കിഴക്ക് പഴയന്നൂര്‍ കൊണ്ടാഴി
തൃശ്ശൂര്‍ ജില്ല


54.പേരകം മഹാദേവക്ഷേത്രം സദാശിവന്‍ പടിഞ്ഞാറ് പേരകം ചാവക്കാട്
തൃശ്ശൂര്‍ ജില്ല


55.ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം ശിവന്‍, പാര്‍വ്വതിപടിഞ്ഞാറ് ആദമ്പള്ളി ചക്കംകുളങ്ങര
എറണാകുളം ജില്ല


56.വീരാണിമംഗലം മഹാദേവക്ഷേത്രം ശിവൻ, നരസിംഹമൂർത്തി പടിഞ്ഞാറ് അമ്പളിക്കാട് വടക്കാഞ്ചേരി
തൃശ്ശൂര്‍ ജില്ല


57.ചേരാനല്ലൂര്‍ മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് ചേരാനല്ലൂര്‍ ചേരാനല്ലൂര്‍
തൃശ്ശൂര്‍ ജില്ല


58.മണിയൂര്‍ മഹാദേവക്ഷേത്രം ശിവന്‍ പടിഞ്ഞാറ് മണിയൂര്‍മങ്കട
മലപ്പുറം ജില്ല


59.കോഴിക്കോട് തളി ശിവക്ഷേത്രം പരമശിവന്‍ കിഴക്ക് തളി കോഴിക്കോട്
കോഴിക്കോട് ജില്ല


60.കടുത്തുരുത്തി തളി മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് തളി കടുത്തുരുത്തി
കോട്ടയം ജില്ല


61.കൊടുങ്ങല്ലൂര്‍ കീഴ്ത്തളി ശിവക്ഷേത്രം ശിവന്‍ കിഴക്ക് തളി കൊടുങ്ങല്ലൂര്‍
തൃശ്ശൂര്‍ ജില്ല


62.തളികോട്ട മഹാദേവക്ഷേത്രം ശിവന്‍ പടിഞ്ഞാറ് തളി താഴത്തങ്ങാടി
കോട്ടയം ജില്ല


63.കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രം ശിവന്‍, കൊടുങ്ങല്ലൂരമ്മ കിഴക്ക് കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂര്‍
തൃശ്ശൂര്‍ ജില്ല


64.ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം ശ്രീകണ്ഠേശ്വരൻ കിഴക്ക് വഞ്ചിയൂര്‍ ശ്രീകണ്ഠേശ്വരം
തിരുവനന്തപുരം ജില്ല


65.തിരുവഞ്ചിക്കുളം ശിവക്ഷേത്രം സദാശിവന്‍ കിഴക്ക് വഞ്ചുളേശ്വരം തിരുവഞ്ചിക്കുളം
തൃശ്ശൂര്‍ ജില്ല


66.പടനായര്‍കുളങ്ങര മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് പാഞ്ഞാര്‍കുളം കരുനാഗപ്പള്ളി നഗരം
കൊല്ലം ജില്ല


67.തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം വടുതലേശര്‍ കിഴക്ക് ചിറ്റുകുളം പാണാവള്ളി
ആലപ്പുഴ ജില്ല


68.ആലത്തൂര്‍ പൊക്കുന്നിയപ്പന്‍ ക്ഷേത്രം പൊക്കുന്നിയപ്പന്‍ കിഴക്ക് ആലത്തൂര്‍ ആലത്തൂര്‍
പാലക്കാട് ജില്ല


69.കൊട്ടിയൂര്‍ ശിവക്ഷേത്രം കൊട്ടിയൂരപ്പന്‍ കിഴക്ക് കൊട്ടിയൂര്‍ കൊട്ടിയൂര്‍
കണ്ണൂര്‍ ജില്ല


70.തൃപ്പാളൂര്‍ മഹാദേവക്ഷേത്രം തൃപ്പാളൂരപ്പന്‍, നരസിംഹമൂര്‍ത്തി, ശ്രീകൃഷ്ണന്‍ കിഴക്ക്തൃപ്പാളൂര്‍പുല്ലോട്
പാലക്കാട് ജില്ല


71.പെരുന്തട്ട മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് പെരുന്തട്ട ഗുരുവായൂര്‍
തൃശ്ശൂര്‍ ജില്ല


72.തൃത്താല മഹാദേവക്ഷേത്രം തൃത്താലയപ്പന്‍ കിഴക്ക് തൃത്താല തൃത്താലപാലക്കാട് ജില്ല


73.തിരുവാറ്റാ മഹാദേവക്ഷേത്രം തൃത്താലയപ്പന്‍ കിഴക്ക് തിരുവല്ല തിരുവല്ല
പത്തനംതിട്ട ജില്ല


74.വാഴപ്പള്ളി മഹാശിവക്ഷേത്രം തിരുവാഴപ്പള്ളിലപ്പൻ, വാഴപ്പള്ളി ഭഗവതി, ഗണപതി കിഴക്ക് വാഴപ്പള്ളി ചങ്ങനാശ്ശേരി
കോട്ടയം ജില്ല


75.ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് പുതുപ്പള്ളി ചങ്ങംകുളങ്ങര
കൊല്ലം ജില്ല


76.അഞ്ചുമൂര്‍ത്തിമംഗലം ക്ഷേത്രം സദാശിവന്‍ കിഴക്ക് മംഗലം ആലത്തൂര്‍
പാലക്കാട് ജില്ല


77.തിരുനക്കര മഹാദേവക്ഷേത്രം തിരുനക്കര തേവര്‍ കിഴക്ക് തിരുനക്കര കോട്ടയം നഗരം
കോട്ടയം ജില്ല


78.കൊടുമ്പ് മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് കൊടുമ്പൂര്‍ ചിറ്റൂര്‍
പാലക്കാട് ജില്ല


79.അഷ്ടമിച്ചിറ മഹാദേവക്ഷേത്രം തെക്കുംതേവര്‍, വടക്കും തേവര്‍ കിഴക്ക് അഷ്ടമിക്കോവില്‍ അഷ്ടമംഗലം
തൃശ്ശൂര്‍ ജില്ല


80.പട്ടണക്കാട് മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് പട്ടണക്കാട് പട്ടണക്കാട്
ആലപ്പുഴ ജില്ല


81.ഉളിയന്നൂര്‍ മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് അഷ്ടയില്‍ ഉളിയന്നൂര്‍
എറണാകുളം ജില്ല


82.കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം ദക്ഷിണാമൂർത്തി പടിഞ്ഞാറ് കിള്ളിക്കുറിശ്ശി കിള്ളിക്കുറിശ്ശിമംഗലം
പാലക്കാട് ജില്ല


83.പുത്തൂര്‍ മഹാദേവക്ഷേത്രം പുത്തൂരപ്പന്‍ കിഴക്ക് പുത്തൂര്‍ കരിവെള്ളൂര്‍
കണ്ണൂര്‍ ജില്ല


84.ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം ചെങ്ങന്നൂരപ്പന്‍, ചെങ്ങന്നൂര്‍ ഭഗവതി കിഴക്ക് കുംഭസംഭവ മന്ദിരം ചെങ്ങന്നൂര്‍
ആലപ്പുഴ ജില്ല


85.സോമേശ്വരം മഹാദേവക്ഷേത്രം സോമേശ്വരത്തപ്പന്‍ കിഴക്ക് സോമേശ്വരം പാമ്പാടി
തൃശ്ശൂര്‍ ജില്ല


86.വെങ്ങാനെല്ലൂര്‍ തിരുവിമ്പിലപ്പന്‍ ക്ഷേത്രം തിരുവിമ്പിലപ്പന്‍ കിഴക്ക് വെങ്ങാനെല്ലൂര്‍ ചേലക്കര
തൃശ്ശൂര്‍ ജില്ല


87.കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മഹാദേവക്ഷേത്രം ഇളയിടത്തപ്പന്‍ കിഴക്ക് കൊട്ടാരക്കര കൊട്ടാരക്കര
കൊല്ലം ജില്ല


88.കണ്ടിയൂര്‍ മഹാദേവക്ഷേത്രം കണ്ടിയൂരപ്പന്‍ കിഴക്ക് കണ്ടിയൂര്‍ മാവേലിക്കര
ആലപ്പുഴ ജില്ല


89.പാലയൂര്‍ മഹാദേവക്ഷേത്രം ശിവന്‍ - പാലയൂര്‍ കൊടുങ്ങല്ലൂര്‍
തൃശ്ശൂര്‍ ജില്ല ക്ഷേത്രം നിലവില്ല


90.തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം രാജരാജേശ്വരന്‍ കിഴക്ക് മഹാദേവചെല്ലൂര്‍തളിപ്പറമ്പ്
കണ്ണൂര്‍ ജില്ല


91.നെടുമ്പുര കുലശേഖരനെല്ലൂര്‍ ശിവക്ഷേത്രം ശ്രീ കുലശേഖരത്തപ്പന്‍ കിഴക്ക് നെടുമ്പൂര്‍ ചെറുതുരുത്തി
തൃശ്ശൂര്‍ ജില്ല


92.മണ്ണൂര്‍ മഹാദേവക്ഷേത്രം അഘോരമൂർത്തി പടിഞ്ഞാറ് മണ്ണൂര്‍ കൊയിലാണ്ടി
കോഴിക്കോട് ജില്ല


93.തൃശ്ശിലേരി മഹാദേവക്ഷേത്രം അഘോരമൂര്‍ത്തികിഴക്ക് തൃച്ചളിയൂര്‍ തിരുനെല്ലി
വയനാട് ജില്ല


94.ശൃംഗപുരം മഹാദേവക്ഷേത്രം ദാക്ഷായണീവല്ലഭന്‍ കിഴക്ക് ശൃംഗപുരം കൊടുങ്ങല്ലൂര്‍
തൃശ്ശൂര്‍ ജില്ല


95.കരിവെള്ളൂര്‍ മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് കോട്ടൂര്‍ കരിവെള്ളൂര്‍
കണ്ണൂര്‍ ജില്ല


96.മമ്മിയൂര്‍ മഹാദേവക്ഷേത്രം മമ്മിയൂരപ്പന്‍ കിഴക്ക് മമ്മിയൂര്‍ ഗുരുവായൂര്‍
തൃശ്ശൂര്‍ ജില്ല


97.പറമ്പന്തളി മഹാദേവക്ഷേത്രം തളീശ്വരന്‍, തളീശ്വരന്‍ കിഴക്ക് പറമ്പുന്തളി മുല്ലശ്ശേരി
തൃശ്ശൂര്‍ ജില്ല


98.തിരുനാവായ മഹാദേവക്ഷേത്രം തളീശ്വരന്‍, തളീശ്വരന്‍ കിഴക്ക് തിരുനാവായ തിരുനാവായ
തൃശ്ശൂര്‍ ജില്ല


99.കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം ശിവന്‍ പടിഞ്ഞാറ് കാരിക്കോട് തൊടുപുഴ
ഇടുക്കി ജില്ല


100.നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം നാല്പത്തെണ്ണീശ്വരത്തപ്പന്‍ കിഴക്ക് ചേര്‍ത്തല പാണാവള്ളി
ആലപ്പുഴ ജില്ല


101.കോട്ടപ്പുറം മഹാദേവക്ഷേത്രം ശിവന്‍ കിഴക്ക് കോട്ടപ്പുറം തൃശ്ശൂര്‍ നഗരം
തൃശ്ശൂര്‍ ജില്ല


102.മുതുവറ മഹാദേവക്ഷേത്രം ശിവന്‍ പടിഞ്ഞാറ് മുതുവറ മുതുവറ
തൃശ്ശൂര്‍ ജില്ല


103.വെളപ്പായ മഹാദേവക്ഷേത്രം ശിവന്‍ പടിഞ്ഞാറ് വളപ്പായ് വെളപ്പായ
തൃശ്ശൂന്‍ ജില്ല


104.ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം ശിവന്‍ കിഴക്ക് ചേന്ദമംഗലം ചേന്ദമംഗലം
എറണാകുളം ജില്ല


105.തൃക്കണ്ടിയൂര്‍ മഹാദേവക്ഷേത്രം തൃക്കണ്ടിയൂരപ്പന്‍ കിഴക്ക് തൃക്കണ്ടിയൂര്‍ തൃക്കണ്ടിയൂര്‍
മലപ്പുറം ജില്ല


106.പെരുവനം മഹാദേവ ക്ഷേത്രം ഇരട്ടയപ്പന്‍,
മാടത്തിലപ്പന്‍ പടിഞ്ഞാറ് പെരുവനം ചേര്‍പ്പ്‌
തൃശ്ശൂര്‍ ജില്ല


107.തിരുവാലൂര്‍ മഹാദേവക്ഷേത്രം തിരുവാലൂരപ്പന്‍ കിഴക്ക് തിരുവാലൂര്‍ കൊടുങ്ങല്ലൂര്‍
തൃശ്ശൂര്‍ ജില്ല


108.ചിറയ്ക്കൽ മഹാദേവക്ഷേത്രം ശിവൻ കിഴക്ക് ചിറയ്ക്കൽ അങ്കമാലി
എറണാകുളം ജില്ല

ശുഭചിന്ത,





നിങ്ങള് പ്രതീക്ഷിക്കുന്നതുപോലെ മറ്റുള്ളവര് പെരുമാറണം എന്നതാണ് വിശ്വാസത്തെപ്പറ്റിയുള്ള നിങ്ങളുടെ ആശയമെങ്കിൽ, ഇതു വിശ്വാസമല്ല - കൌശലമാണ്.


If your idea of trust is that others must behave as you expect, this is not trust – this is cunning.


ആദിപരാശക്തിയുടെ അനുഗ്രഹങ്ങള്‍


ഇനിയൊരു ഭക്തകവിയുടെ ഭാവനയില്‍ നാദബ്രഹ്മരൂപിണിയുടെ ചിത്രം ഇപ്രകാരമാണ് വിരിയുന്നത്.

കുചാഞ്ചിത വിപഞ്ചചികാം
കുടിലകുന്തളാലംകൃതാം
കുശേശയ നിവേശിനീം
കുടിലചിത്തവിദേ്വഷിണീം
മദാലസഗതിപ്രിയാം
മനസിജാരി രാജ്യശ്രിയാം
മതംഗകുലകന്യകാം
മധുരഭാഷിണീമാശ്രയേ.

മാറില്‍ ശോഭിക്കുന്ന വിപഞ്ചികയും കുനു കുന്തളങ്ങളും ഉള്ളവളും താമരത്താരില്‍ വസിക്കുന്നവളും ദുര്‍ജനവിദ്വേഷിണിയും കാമാരിയായ ശിവന് ഐശ്വര്യമായുള്ളവളും മതംഗകുലകന്യകയും (മതംഗം=ആന. പിടിയാനയായി അവതരിച്ച പാര്‍വതി) മധുരഭാഷിണിയും ആയ സരസ്വതീദേവിയെ ആശ്രയിക്കുന്നു. സദ്‌വാണിയും വിദ്യാവരവും ലഭിക്കുന്നതിന്  ഉപാസിക്കുന്ന ഭക്തജനങ്ങള്‍ക്ക് ആലപിക്കുവാനായി വിരചിതമായിട്ടുള്ള സ്‌തോത്രങ്ങള്‍ ഇങ്ങനെ അനവധിയുണ്ട്.

ഭാരതീയാന്തരീക്ഷം അമലയും വിശ്വവന്ദ്യയും വര്‍ണാത്മകിയും വരപുസ്തകധാരിണിയും ചതുര്‍വേദസ്വരൂപിണിയും ആയ നാദബ്രഹ്മാധിദേവതയെ പ്രകീര്‍ത്തിക്കുന്ന സരസ്വത്യഷ്ടകത്തിന്റെയും വാഗീശ്വരീസ്തവങ്ങളുടെയും സരസ്വതീസ്‌തോത്രങ്ങളുടെയും പാരായണംകൊണ്ട് പരിപൂതമാകുന്ന പുണ്യകാലമാണ് നവരാത്രിയുടേത്. ദേവിയുടെ രുചിരങ്ങളായ രൂപങ്ങളെ, അമേയങ്ങളായ ശക്തിവൈഭവങ്ങളെ തദവസരത്തില്‍ തങ്ങളുടെ മനോമുകരത്തില്‍ പ്രതിബിംബിക്കുന്നതുപോലെ വര്‍ണചിത്രങ്ങളില്‍ ആലേഖനംചെത്തിരിക്കുന്നുവെന്നല്ലാതെ ആ ബ്രഹ്മാണ്ഡനായികയുടെ യഥാര്‍ഥസ്വരൂപം ആര്‍ക്കാണ് കാണാനാവുക! ഭക്തനെ പരീക്ഷിച്ചു പരവശനാക്കുന്ന ആ മായാവിദ്യയെ മഹാകവി കുമാരനാശാന്‍ ‘കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം’ എന്ന ഭക്തിഗീതത്തില്‍ വരച്ചുകാട്ടുന്നുണ്ടല്ലോ…

‘ആര്‍ക്കും നിര്‍ വടിവറിവില്ല, യര്‍ഘ്യമാല്യം
കോര്‍ക്കും നിന്‍ പ്രതിമകള്‍ നോക്കിയര്‍ച്ചകന്മാര്‍
ഓര്‍ക്കും നിന്‍ മഹിളമകളാരവര്‍ക്കു രോമം-
ചീര്‍ക്കുന്നുണ്ടതുമതിയംബ, വിശ്വസിപ്പാന്‍.’

അമൂര്‍ത്തമെന്നിരുന്നാലും സുകൃതികളുടെ മനക്കണ്ണില്‍ ചിലപ്പോള്‍ ദേവി മൂര്‍ത്തബിംബമായും പ്രത്യക്ഷപ്പെടാറുണ്ടെന്നും ഇക്കവി വ്യക്തമാക്കുന്നു.

‘ഓമല്‍പ്പൂവിശദനിലാവിലും തമാല-
ശ്രീമങ്ങും കൊടിയൊരു കൂരിരുട്ടിലും നീ
തൂമന്ദസ്മിതരുചിയൊന്നുപോലെ തൂവും
സാമര്‍ഥ്യം സുകൃതികള്‍ കാണ്‍മൂ തമ്പുരാട്ടി.’
എന്നും,

‘മാനഞ്ചും മിഴിയുടെ ചാഞ്ഞ ചില്ലിമേലും
ധ്യാനസ്ഥന്‍ മുനിയുടെ ഹസ്തമുദ്രമേലും
നൂനം ചെറ്റൊരു ദിദെയന്നദേവി, ഭക്തന്‍
പാനം ചെയ്‌വിതു ഭവദീയ വാക്പ്രവാഹം.’

എന്നും ആ അലൗകികദിവ്യത്വത്തിന് ഭൗതികബിംബങ്ങള്‍ നല്‍കി ലൗകികനായ ഭക്തനു പ്രത്യക്ഷീഭവിപ്പിക്കുന്നുമുണ്ട്.


വാണിമാതാവിന്റെ അനുഗ്രഹമാണ് സദ്ഭാഷണത്തിന് അടിസ്ഥാനം. സദ്ഭാഷണം വിമലമായ ചിത്തത്തില്‍നിന്നേ ഉദ്ഗളിക്കൂ. ചിത്തവും വചനവും നിര്‍മ്മലമായാല്‍ കര്‍മ്മങ്ങളും വിശുദ്ധമായി ഭവിക്കും. അപ്പോള്‍ ‘മനസാ വാചാ കര്‍മ്മണാ’ സദ്ഭാവങ്ങളെ വിളയിച്ചെടുക്കാന്‍ ഓരോ വ്യക്തിയെയും പ്രാപ്തമാക്കുകയെന്ന മൂല്യസങ്കല്‍പമാണ് വാഗീശ്വരീപൂജയുടെ പൊരുളെന്ന് വരുന്നു. ആസുരശക്തിയെ നിഗ്രഹിച്ച് സദ്‌വൃത്തിക്കായി പാരിനെ സജ്ജീകരിച്ച മഹിഷാസുരമര്‍ദിനിയുടെ വിജയദിനമായി വിജയദശമി കൊണ്ടാടപ്പെടുന്നതിലും ഈ തത്വമാണുള്ളത്. ആദിപരാശക്തിയുടെ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ പ്രഥിതാവതാരങ്ങളില്‍,


സരസ്വതി, സുംഭനിസുംഭന്മാരെ വധിച്ച് വിജയം കൈവരിച്ച ദേവിയാണെന്നതും ഇവിടെ ഓര്‍ക്കണം. ഉപാസ്യദേവതയായ സരസ്വതിയുടെ ആശിസ്സുകള്‍ സാത്വികഗുണം സായത്തമാക്കുവാനും അതുവഴി ജീവിതവിജയത്തിലെത്തുവാനും സാധകന് സാധിക്കുന്നു.
ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ തിരുനാളുകളില്‍ യഥാക്രമം ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവിമാര്‍ക്ക് വിശേഷാര്‍ച്ചനകള്‍ ചെയ്യുന്നതിലൂടെ ത്രിരൂപങ്ങളും സംയോജിക്കുന്ന ഏകദൈവതമായ ആദിപരാശക്തിയുടെ അനുഗ്രഹങ്ങള്‍ മാനവരാശിക്ക് സമ്പൂര്‍ണമായി ലഭിക്കുമെന്നും വിശ്വാസം.


‘വന്ദേ സരസ്വതീം ദേവീം
ഭുവനത്രയ മാതരം
യല്‍പ്രസാദാദ്യതേ നിത്യം
ജിഹ്വാ ന പരിവര്‍ത്തതേ.’

Thursday, September 28, 2017

ശ്രീരാമ അഷ്ടോത്തരശതനാമവലി

Image result for ശ്രീരാമ ചിത്രങ്ങൾ


ഓം ശ്രീരാമായ നമഃ
ഓം രാമഭദ്രായ നമഃ
ഓം രാമചംദ്രായ നമഃ
ഓം ശാശ്വതായ നമഃ
ഓം രാജീവലോചനായ നമഃ
ഓം ശ്രീമതേ നമഃ
ഓം രാജേംദ്രായ നമഃ
ഓം രഘുപുംഗവായ നമഃ
ഓം ജാനകിവല്ലഭായ നമഃ
ഓം ജൈത്രായ നമഃ
ഓം ജിതാമിത്രായ നമഃ
ഓം ജനാര്ധനായ നമഃ
ഓം വിശ്വാമിത്രപ്രിയായ നമഃ
ഓം ദാംതയ നമഃ
ഓം ശരനത്രാണ തത്സരായ നമഃ
ഓം വാലിപ്രമദനായ നമഃ
ഓം വംഗ്മിനേ നമഃ
ഓം സത്യവാചേ നമഃ
ഓം സത്യവിക്രമായ നമഃ
ഓം സത്യവ്രതായ നമഃ
ഓം വ്രതധരായ നമഃ
ഓം സദാഹനുമദാശ്രിതായ നമഃ
ഓം കോസലേയായ നമഃ
ഓം ഖരധ്വസിനേ നമഃ
ഓം വിരാധവധപംദിതായ നമഃ
ഓം വിഭി ഷ ണപരിത്രാണായ നമഃ
ഓം ഹരകോദംഡ ഖംഡ നായ നമഃ
ഓം സപ്തതാള പ്രഭേത്യൈ നമഃ
ഓം ദശഗ്രീവശിരോഹരായ നമഃ
ഓം ജാമദഗ്ന്യമഹാധര്പദളനായ നമഃ
ഓം താതകാംതകായ നമഃ
ഓം വേദാംത സാരായ നമഃ
ഓം വേദാത്മനേ നമഃ
ഓം ഭവരോഗാസ്യഭേ ഷജായ നമഃ
ഓം ത്രിമൂര്ത യേ നമഃ
ഓം ത്രിഗുണാത്മകായ നമഃ
ഓം ത്രിലോകാത്മനേ നമഃ
ഓം ത്രിലോകരക്ഷകായ നമഃ
ഓം ധന്വിനേ നമഃ
ഓം ദംഡ കാരണ്യവര്തനായ നമഃ
ഓം അഹല്യാശാപശമനായ നമഃ
ഓം പിതൃ ഭക്തായ നമഃ
ഓം വരപ്രദായ നമഃ
ഓം ജിതേഒദ്രി യായ നമഃ
ഓം ജിതക്രോഥായ നമഃ
ഓം ജിത മിത്രായ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം വൃക്ഷവാനരസംഘാതേ നമഃ
ഓം ചിത്രകുടസമാശ്രയേ നമഃ
ഓം ജയംത ത്രാണവര ദായ നമഃ
ഓം സുമിത്രാപുത്ര സേവിതായ നമഃ
ഓം സര്വദേവാദ് ദേവായ നമഃ
ഓം മൃത വാനരജീവനായ നമഃ
ഓം മായാമാരീ ചഹംത്രേ നമഃ
ഓം മഹാദേവായ നമഃ
ഓം മഹാഭുജായ നമഃ
ഓം സര്വദേ വസ്തുതായ നമഃ
ഓം സൗമ്യായ നമഃ
ഓം ബ്രഹ്മണ്യായ നമഃ
ഓം മുനിസംസ്തുതായ നമഃ
ഓം മഹായോഗിനേ നമഃ
ഓം മഹൊദരായ നമഃ
ഓം സുഗ്രീവേ പ്സിത രാജ്യദായ നമഃ
ഓം സര്വ പുണ്യാദേക ഫലിനേ നമഃ
ഓം സ്മ്രുത സ്സര്വോഘനാശനായ നമഃ
ഓം ആദി പുരുഷായ നമഃ
ഓം പരമപുരുഷായ നമഃ
ഓം മഹാ പുരുഷായ നമഃ
ഓം പുണ്യോദ യായ നമഃ
ഓം ദയാസാരായ നമഃ
ഓം പുരുഷോത്തമായ നമഃ
ഓം സ്മിതവക്ത്ത്രായ നമഃ
ഓം അമിത ഭാഷിണേ നമഃ
ഓം പൂര്വഭാഷിണേ നമഃ
ഓം രാഘവായ നമഃ
ഓം അനംത ഗുണ ഗംഭീരായ നമഃ
ഓം ധീരോദാത്ത ഗുണോത്തമായ നമഃ
ഓം മായാമാനുഷചാരിത്രായ നമഃ
ഓം മഹാദേവാദി പൂജിതായ നമഃ
ഓം സേതുകൃതേ നമഃ
ഓം ജിതവാരാശിയേ നമഃ
ഓം സര്വ തീര്ദ മയായ നമഃ
ഓം ഹരയേ നമഃ
ഓം ശ്യാമാംഗായ നമഃ
ഓം സുംദ രായ നമഃ
ഓം ശൂരായ നമഃ
ഓം പീത വാസനേ നമഃ
ഓം ധനുര്ധ രായ നമഃ
ഓം സര്വയജ്ഞാധീപായ നമഃ
ഓം യജ്വിനേ നമഃ
ഓം ജരാമരണ വര്ണ തായ നമഃ
ഓം വിഭേഷണപ്രതിഷ്ടാത്രേ നമഃ
ഓം സര്വാവഗുനവര്ണ തായ നമഃ
ഓം പരമാത്മനേ നമഃ
ഓം പരസ്മൈ ബ്രഹ്മണേ നമഃ
ഓം സചിദാനംദായ നമഃ
ഓം പരസ്മൈജ്യോതി ഷേ നമഃ
ഓം പരസ്മൈ ധാമ്നേ നമഃ
ഓം പരാകാശായ നമഃ
ഓം പരാത്സരായ നമഃ
ഓം പരേശായ നമഃ
ഓം പാരായ നമഃ
ഓം സര്വദേ വത്മകായ നമഃ
ഓം പരസ്മൈ നമഃ


#ഭാരതീയചിന്തകൾ

വെള്ളിയാഴ്ച വ്രതം




ഐശ്വര്യത്തിനും ധനധാന്യസമൃദ്ധിക്കും മംഗല്യസിദ്ധിക്കുമായി അനുഷ്ഠിക്കുന്നതാണ് വെള്ളിയാഴ്ച വ്രതം. സാമാന്യവ്രത വിധികൾ പാലിക്കുകയും വെള്ളിയാഴ്ച ഉപവാസമനുഷ്ഠിക്കുകയും വേണം. ലക്ഷ്മീദേവി, അന്നപൂർണേശ്വരി ക്ഷേത്രങ്ങളിൽ ദർശനം, വെളുത്ത പൂക്കൾ ശുക്രപൂജ ഇവയും ചെയ്യാം. ശുക്രദശാകാലത്ത് ദോഷപരിഹാരമാർഗങ്ങളിൽ ഉൾപെടുന്ന വ്രതം കൂടിയാണ് വെള്ളിയാഴ്ച വ്രതം.


ശുക്രൻ അനുകൂലമായാൽ ഈ ദശാകാലം ഉന്നതിയുടെ കാലമാണ്. എന്നാൽ ശുക്രൻ പ്രതികൂലമായ നിലയിലാണെങ്കിൽ ജാതകനു മോശം അനുഭവങ്ങൾ ഈ ദശയിൽ ഉണ്ടാകാം. അപവാദം, ധനനഷ്ടം, ശരീരത്തിനു തളർച്ച ഇ വയൊക്കെ കൽപിക്കപ്പെടുന്ന ദോഷഫലങ്ങളിൽ പെടുന്നു. വെള്ളിയാഴ്ച വ്രതം ഇവയിൽ നിന്നുള്ള ദോഷമുക്തി തരുമെന്നാണ് വിശ്വാസം.


#ഭാരതീയചിന്തകൾ

ശ്രീകൃഷ്ണ ഭക്തര്‍ക്കായി



ശ്രീകൃഷ്ണ ഭക്തര്‍ക്കായി "അഷ്ടദശാക്ഷര വൈഷ്ണവ മന്ത്രം" (18 അക്ഷരങ്ങളുള്ളത്) അഥവാ "മഹാബല ഗോപാലമന്ത്രം" എഴുതുന്നു. ഇത് നിത്യവും ജപിക്കുന്നവര്‍ക്ക് ആരോഗ്യവര്‍ദ്ധനവും, ദാരിദ്ര്യശമനവും, തൊഴിലില്‍ പേരും പ്രശസ്തിയും ലഭിക്കുന്നതാണ്


ഓം നമോ വിഷ്‌ണവേ സുരപതയേ

മഹാബലായ സ്വാഹാ"


9 അല്ലെങ്കില്‍ 9 ന്‍റെ ഗുണിതങ്ങളായി ജപിക്കാവുന്നതാണ്.  അതുമല്ലെങ്കില്‍ 5 അല്ലെങ്കില്‍ തമ്മില്‍ കൂട്ടിയാല്‍ 5 കിട്ടുന്ന സംഖ്യയായും ജപിക്കാവുന്നതാകുന്നു. വ്യാഴാഴ്ച സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള  വ്യാഴകാലഹോരയിലും ബുധനാഴ്ച സൂര്യോദയം മുതല്‍ ഒരുമണിക്കൂര്‍ വരെയുള്ള ബുധകാലഹോരയിലും ഈ മന്ത്രം ജപിക്കാവുന്നതാണ്



ദധിവാമനരൂപം (വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണന്‍റെ രൂപം) മനസ്സില്‍ കണ്ടുകൊണ്ട് ജപിക്കുന്നത് അത്യുത്തമം



ഓം നമോ ഭഗവതേ വാസുദേവായ


വളരെ പ്രചാരമുള്ള ഐതിഹ്യമാണ് ഭഗവാൻ പൂന്താനത്തെ കൊള്ളക്കാരിൽനിന്നും രക്ഷിച്ച കഥ. മഹാകവി വള്ളത്തോൾ "ആ മോതിരം" എന്ന പേരിൽ ഒരു കവിതക്ക് വിഷയമാക്കിട്ടിട്ടുണ്ട്. വാർദ്ധക്യസഹജമായ ചില്ലറ അവശതകൾ ബാധിച്ചിട്ടും ഗുരുവായൂർ തിങ്കൾ തൊഴീൽ (മാസംതോറുമുള്ള ദർശനം) മുടക്കാൻ പൂന്താനത്തിനു മനസ്സ് വന്നില്ല. ഒരിക്കൽ അങ്ങാടിപ്പുറത്തുള്ള തന്റെ ഇല്ലത്തുനിന്നും പുറപ്പെട്ട് പൂന്താനം ഗുരുവായൂർക്ക് നടന്നു. സമയം സന്ധ്യ മയങ്ങാറായപ്പോഴാണ് പെരുമ്പിലാവ് പ്രദേശത്തെത്തിയത് അന്ന് അവിടം കുറ്റിക്കാടുകൾ നിറഞ്ഞ ഒരു വിജന പ്രദേശമായിരുന്നു. അപ്പോഴാണ് ആയുധധാരികളായ നാലുപേർ പെട്ടെന്ന് അദ്ദേഹത്തിന്റെ മുമ്പിൽ ചാടി വീണത്. ഒരുത്തൻ ആ പാവത്തിന്റെ കൈകൾ കൂട്ടിപ്പിടിച്ചു. മറ്റവൻ ഭാണ്ഡം കരസ്ഥമാക്കി. ആകെ പരിഭ്രമിച്ചു അവശനായ പൂന്താനം കണ്ണടച്ചുകൊണ്ടു ഗുരുവായൂരപ്പനെ ഉറക്കെ വിളിച്ചു കരഞ്ഞു.

 "കരുണാമയനായ ഗുരുവായൂരപ്പാ! അവിടുത്തെ ഭക്തയായ ദ്രൗപദിയെ അപമാനത്തിൽ നിന്നും രക്ഷിപ്പാൻ അങ്ങേക്ക് എന്ത് ധൃതിയായിരുന്നു.! നക്രഗ്രസ്തനായ ഗജേന്ദ്രനെ രക്ഷിക്കാനും അങ്ങ് അമാന്തിച്ചില്ല. സാധുവും വൃദ്ധനുമായ ഈ ഭക്തനെ ഈ കാട്ടാളന്മാർ ആക്രമിക്കുന്നത് കണ്ടിട്ടും അങ്ങയുടെ ധൃതി എവിടെപ്പോയി !"


"യാത്വരാ ദ്രൗപതീത്രാണേ
യാത്വരാ ഗജരക്ഷണേ
മയ്യാർത്താ കരുണാസിന്ധോ
സാ ത്വരാ ക്വ ഗതാ ഹരേ!" എന്ന് വള്ളത്തോൾ

താമസമുണ്ടായില്ല. അതാ കുതിരയുടെ കുളമ്പടി കേൾക്കുന്നു. ഊരിപ്പിടിച്ച വാളുമായി പടനായകനായ മങ്ങാട്ടച്ചൻ ഒരു പച്ചക്കുതിരപ്പുറത്തു നിന്ന് താഴെ ചാടിയിറങ്ങുന്നു. ഭയഭീതരായ കള്ളന്മാർ എല്ലാം ഇട്ടേച്ചു പാലായനം ചെയ്യുന്നു. ധ്യാനത്തിൽ നിന്നും പതുക്കെ കണ്ണ് തുറന്ന പൂന്താനത്തിന്റെ മുമ്പിൽ കരവാളും കുനിഞ്ഞ ശിരസ്സുമായി മങ്ങാട്ടച്ചൻ നിൽക്കുന്നതാണ് കണ്ടത്. രണ്ടുകൈയ്യും പൊക്കി ആ ശുദ്ധഹൃദയൻ സാമൂതിരിപ്പാടിൻറെ സേനാനായകനെ അനുഗ്രഹിച്ചു. സന്തോഷസൂചകമായി തന്റെ വിരലിൽ കിടന്നിരുന്ന മോതിരം ഊരിക്കൊണ്ട് അദ്ദേഹത്തിന്റെ നേരെ നീട്ടി. ഒട്ടും മടി  കൂടാതെ മങ്ങാട്ടച്ചൻ അത് സ്വീകരിച്ചു് ചാട്ടുകുളം വരെ പൂന്താനത്തെ അനുഗമിച്ചുകൊണ്ടു പറഞ്ഞു. 


"തിരുമേനീ, സൂക്ഷിക്കണേ അങ്ങേയ്ക്കു വയസ്സായി ഇനിമേൽ ഇല്ലാത്തിരുന്നുകൊണ്ടുതന്നെ ഗുരുവായൂരപ്പനെ ഭജിച്ചാൽ മതി. അങ്ങുള്ളിടത്ത് ഗുരുവായൂരപ്പനും ഉണ്ടാകും". 

നന്ദിപൂർവ്വം പൂന്താനം മങ്ങാട്ടച്ചന് വിറ്റ നൽകി. കഷ്ടം ആർത്തത്രാണനത്തിനു മങ്ങാട്ടച്ചനെപ്പോലെ യോഗ്യനായ ഒരാൾ ഒരു ദരിദ്ര ബ്രാഹ്മണനിൽ നിന്നും പാരിതോഷികം വാങ്ങിയെന്നോ! മോശമായി എന്ന് തോന്നുന്നില്ലേ! അന്ന് രാത്രി ഗുരുവായൂർ മേൽശാന്തിക്ക് സ്വപ്നദർശനമുണ്ടായി. നാളെ പൂന്താനം തൊഴാൻ വരും. എന്റെ ബിംബത്തിന്മേൽ അദ്ദേഹത്തിന്റെ മോതിരം കാണും. അത് അദ്ദേഹത്തിന് കൊടുക്കണം. ഇന്നലെ അത് പൂന്താനം എനിക്ക് തന്നതാണ്. സ്വപ്നത്തിനുശേഷം മേൽശാന്തിക്ക് ഉറക്കം വന്നില്ല. നിർമ്മാല്യം തൊഴാനെത്തിയവരുടെ കൂട്ടത്തിൽ പൂന്താനവുമുണ്ട്. സോപാനപ്പടിമേൽത്തന്നെ നിൽക്കുന്നു. മേൽശാന്തി ബിംബത്തിൽ നിന്നും മോതിരമൂരിക്കൊണ്ടു പ്രസാദത്തിന്റെ കൂടെ പൂന്താനത്തിന്റെ കൈയ്യിൽ കൊടുത്തു. അത്ഭുതം കൊണ്ട് കണ്ണുമിഴിച്ച പൂന്താനത്തോനോട് മേൽശാന്തി ചോദിച്ചു.


"ഈ മോതിരം അങ്ങ് ഇന്നലെ ഗുരുവായൂരപ്പന് കൊടുത്തത് തന്നെയല്ലേ!" 


ആനന്ദ ബാഷ്പത്താൽ പൂന്താനത്തിന് ഒന്നും കാണാൻ കഴിഞ്ഞില്ല. അദ്ദേഹം ഉറക്കെ കരഞ്ഞു. ഗദ്ഗദകണ്ഠനായിക്കൊണ്ട് ഇത്രയും പറഞ്ഞു. 


"ഹേ ഗുരുവായൂരപ്പാ! ഈ എളിയവനുവേണ്ടി അങ്ങ് മങ്ങാട്ടച്ചനായി ഒരവതാരം കൂടി കൈക്കൊണ്ടു. പതിനൊന്നാമതായിട്ടുള്ള അവതാരം". 


അവിടെക്കൂടി നിന്നിരുന്ന ഭക്തജനങ്ങളോട് പൂന്താനം തലേന്നാളത്തെ സംഭവം വിവരിച്ചു പറഞ്ഞു. തൊഴുതുപുറത്തുവന്നപ്പോൾ മഞ്ജുളാലിന്റെ പരിസരത്തു കരിമുട്ടിപോലെ കറുത്ത ദീർഘകായരായ നാലുപേരെ കയറിട്ടുകൊണ്ടു വന്നിരിക്കുന്നു. ആളും ബഹളവും കണ്ട് അവിടെ ചെന്ന പൂന്താനം അവരെ തിരിച്ചറിഞ്ഞു. അവർ തലേന്ന് രാജഭടന്മാരുടെ വലയിൽ വീണതാണ്. ഉന്നതാധികാരിയോട് പൂന്താനം പറഞ്ഞു


"ഇവരെ എനിക്കറിയാം ബുദ്ധിയില്ലായ്മകൊണ്ടും ദാരിദ്രം കൊണ്ടും ഇവർ പാപങ്ങൾ ചെയ്യുന്നുവെന്നേയുള്ളൂ. ഗുരുവായൂരപ്പന്റെ നടക്കലെത്തിയ ഇവർ പാപവിമുക്തരായിക്കഴിഞ്ഞു. ഇവരെ വെറുതെ വിടാൻ അപേക്ഷയുണ്ട്". 


ഭക്തോത്തമനായ ആ സുകൃതിയുടെ വാക്കു കേട്ട് ആ കൊള്ളക്കാരെ സ്വാതന്ത്രരാക്കി വിട്ടു. ആ മഹാശയന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു കൊണ്ട് അവർ മാപ്പിരന്നു. യഥാർത്ഥത്തിൽ അവർക്കു ആ സംഭവത്തിൽ മന:പരിവർത്തനം സംഭവിച്ചിരുന്നു. ശിഷ്ടജീവിതം അവർ ശ്രേഷ്ഠന്മാരായിത്തന്നെ ജീവിതം നയിച്ചു പൊന്നു എന്നാണ് ഐതിഹ്യം.


             ഓം നമോ നാരായണായ


ശുഭചിന്ത,





ഒരിക്കല് നിങ്ങള് ധ്യാനാനിരതനായിത്തീര്ന്നാല്, സ്വാഭാവികമായി സംഗീതം നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കും. എല്ലാം സ്പന്ദനം ആണ് - എല്ലാം നാദം ആണ്.


Once you are meditative, music will naturally be a part of your life. Everything is vibration – everything is sound.


Wednesday, September 27, 2017

ഗണേശസ്തുതികൾ


Image result for ഗണപതി ഫോട്ടോ


ഗളദ്ദാനഗണ്ഡം മിളദ്ഭൃംഗഷണ്ഡം
ചലച്ചാരുശുണ്ഡം ജഗത്ത്രാണശൗണ്ഡം
ലസദ്ദന്തകാണ്ഡം വിപദ്ഭംഗചണ്ഡം
ശിവപ്രേമപിണ്ഡം ഭജേവക്രതുണ്ഡം



മദജലമൊഴുകുന്ന കവിൾത്തടത്തോടും ചുറ്റിക്കൂടി പറക്കുന്ന വണ്ടുകളോടും മെല്ലെ മെല്ലെ ആടുന്ന തുമ്പിക്കരത്തോടും കൂടിയവനായി ലോകരക്ഷണ സമർത്ഥനായി പ്രകാശമാനമായ തടിച്ചു നീണ്ട കൊമ്പുള്ളവനായി ആപത്തുകളെ നശിപ്പിക്കാൻ ശക്തിയുള്ളവനായി പരമശിവന്റെ പ്രേമഭാജനമായിരിക്കുന്ന ഗണപതിയെ ഞാൻ നമസ്കരിക്കുന്നു.


ശ്രീകൃഷ്ണസ്തുതികൾ



ദുഃഖമൊടുക്കുന്ന തമ്പുരാനേ - കൃഷ്ണ
തൃക്കഴൽ ഞാനിതാ കുമ്പിടുന്നേൻ.

ദുഃഖമെടുത്തതിനെന്തേ മൂലം? - കൃഷ്ണ
ദുഃഖമെടുത്തതു ജന്മമൂലം.

ജന്മമെടുത്തതിനെന്തേ മൂലം? - കൃഷ്ണ
ജന്മമെടുത്തതു കർമ്മമൂലം.

കർമ്മമെടുത്തതിനെന്തേ മൂലം? - കൃഷ്ണ
കർമ്മമെടുത്തതു രാഗമൂലം.


കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ! ജയ
കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ..

കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ! ജയ
കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ..


രാഗമെടുത്തതിനെന്തേ മൂലം? - കൃഷ്ണ
രാഗമെടുത്തതു മാനം മൂലം

മാനമെടുത്തതിനെന്തേ മൂലം? - കൃഷ്ണ
തന്നെ നിനയായ്കമാനം മൂലം.

തന്നെ നിനയായ്‌വാനെന്തേ മൂലം? - കൃഷ്ണ
അജ്ഞാനമാമവിവേകം മൂലം.

അജ്ഞാനം പോവതിനെന്തേ മൂലം - കൃഷ്ണ
അജ്ഞാനം പോവതു ജ്ഞാനംകൊണ്ടേ.



കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ! ജയ
കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ..

കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ! ജയ
കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ..


ജ്ഞാനമുണ്ടാവതിനെന്തേ മൂലം? - കൃഷ്ണ
ഞാനമുണ്ടാവതു ഭക്തികൊണ്ടേ.

ഭക്തിയുണ്ടാവതിനെന്തേ മൂലം? - കൃഷ്ണ
ഭക്തിയുണ്ടാവൂ വിരക്തികൊണ്ടേ.

സക്തിപോയീടുവാനെന്തേ മൂലം? - കൃഷ്ണ
ചിത്തത്തിൽ നല്ലൊരു ശുദ്ധികൊണ്ടേ.

ചിത്തശുദ്ധിക്കു ഞാനെന്തു ചെയ്‌വൂ? - കൃഷ്ണ
നല്ല വഴിക്കുള്ള ശ്രദ്ധ ചെയ്‌വൂ.


കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ! ജയ
കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ..

കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ! ജയ
കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ..


ശ്രദ്ധയുണ്ടാവതിനെന്തു ചെയ്‌വൂ? - കൃഷ്ണ
പുണ്യകഥകളെ കേട്ടുകൊൾവൂ.

സത്കഥ കേൾപ്പതിനെന്തു ചെയ്‌വൂ? - കൃഷ്ണ
സജ്ജനസംഗതി ചെയ്തുകൊൾവൂ.

സജ്ജനസംഗതിക്കെന്തു ചെയ്‌വൂ? - കൃഷ്ണ
വായുപുരേശനെസ്സേവചെയ്‌വൂ.

വായുഗൃഹാധിപ! വാസുദേവ! - കൃഷ്ണ
ബാലഗോപാലക! പാലയമാം.


കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ! ജയ
കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ..

കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ! ജയ
കൃഷ്ണ ഹരേ! ജയ കൃഷ്ണ ഹരേ..

പരിപ്പ് മഹാദേവക്ഷേത്രം - 108 ശിവ ക്ഷേത്രങ്ങൾ



108 ശിവക്ഷേത്രങ്ങളില്‍ 105 എണ്ണം കേരളത്തിലും 2 ക്ഷേത്രങ്ങള്‍ കര്‍ണ്ണാടക സംസ്ഥാനത്തിലും 1 ക്ഷേത്രം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുമാണ്

പരിപ്പ് മഹാദേവക്ഷേത്രം ശിവൻ കിഴക്ക് നൽപ്പരപ്പിൽ അയ്മനം കോട്ടയം ജില്ല

Image result for പരിപ്പ് മഹാദേവക്ഷേത്രം

കോട്ടയം ജില്ലയിൽ അയ്മനം ഗ്രാമത്തിലാണ് പരിപ്പ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടു ബലിക്കൽപ്പുരകളും രണ്ടു തിടപ്പള്ളികളും ഉള്ള ശിവക്ഷേത്രമാണിത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ശിവാലയ സോത്രത്തിൽ ഈ മഹാക്ഷേത്രത്തെ നൽപ്പരപ്പിൽ എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്.


ഐതിഹ്യം


ഇടപ്പള്ളി രാജാവ് ക്രി. വർഷം 825-ൽ പണിതീർത്താണ് ഇവിടുത്തെ ശിവക്ഷേത്രം. അതുപോലെതന്നെ തെക്കുംകൂർ രാജ്യത്തെ ഇടപ്രഭുക്കന്മാരുടെ കിടമത്സരങ്ങൾക്ക് വേദിയായ ശിവക്ഷേത്രമാണ് പരിപ്പ് മഹാദേവക്ഷേത്രം. ഇടപ്പള്ളി രാജാവിന്റെ മഠത്തിൽ കൊട്ടാരം ഇവിടെ അടുത്തായിരുന്നു, അതിനാൽ രാജാവിനെ ഇവിടുത്തുകാർ മഠത്തിൽ രാജാവ് എന്നു വിളിച്ചിരുന്നു. പരിപ്പിലെ ഇടത്തിൽ രാജാവ് എന്ന ഇടപ്രഭുവിന് ഇടപ്പള്ളി രാജാവുമായി നല്ല ബന്ധമായിരുന്നില്ല. തന്മൂലംതന്നെ ഇവർ ഒരുമിച്ച് ക്ഷേത്രദർശനം നടത്താറില്ലായിരുന്നു. ഇനി അഥവാ അങ്ങനെ വരുകയാണങ്കിൽ അത് ഒഴിവാക്കാൻ അവർ രണ്ടു ബലിക്കൽ പുരകൾ ഇവിടെ പണിതീർത്തു. അതുപോലെതന്നെ പൂജാ നൈവേദ്യമുണ്ടാക്കാനായി രണ്ടു തിടപ്പള്ളികളും അതിനായി പണിതീർത്തിരുന്നു.


പരിപ്പ് എന്ന പേര്‍ 'ഭരിപ്പില്‍' (ഭരണം) നിന്നാണ് വന്നത് എന്നു കരുതുന്നു. തെക്കുംകൂറിന്റെ ഭരണസിരാകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു പരിപ്പ്. അതിനാല്‍ അങ്ങനെയാവാന്‍ സാധ്യതയേറെ.


ക്ഷേത്രത്തിലെ ആണ്ടുത്സവം മീനമാസം തിരുവാതിര ആറാട്ട് വരത്തക്ക രീതിയില്‍ കൊടിയേറി എട്ടു ദിവസങ്ങള്‍ ആഘോഷിക്കുന്നു. തിരുവാതിരയും പ്രദോഷവും ഇവിടെ ആചരിക്കാറുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്ര ഭരണം നടക്കുന്നത്.
നിത്യേന മൂന്നു പൂജകള്‍ ഇവിടെ പതിവുണ്ട്. ഭദ്രകാളി മറ്റപ്പള്ളി നമ്പൂതിരിയില്‍ നിക്ഷിപ്തമാണ് ഇവിടുത്തെ ക്ഷേത്ര തന്ത്രം. ഉപദേവന്മാരായി ശ്രീകൃഷ്ണന്‍, ശാസ്താവ്, ഗണപതി, ഭഗവതി എന്നിവരാണുള്ളത്.

ശുഭചിന്ത,




മനുഷ്യനായി പിറന്നതിന്റെ മഹത്വം എന്തെന്നാൽ നിസ്സീമമാകാനുള്ള അന്തര്ലീനമായ ശക്തി നിങ്ങള്ക്കുണ്ട്. നിങ്ങളിലെ ദിവ്യത്വത്തിൽ ജീവിക്കുക എന്നത് നിങ്ങളില് നിക്ഷിപ്തമാണ്.


The significance of being born human is that you have the potential to become limitless. It is up to you to live your Godliness.


വിഷ്ണു നാമ ഭജനം



ബുധനാഴ്ചകള്‍ അവതാര വിഷ്ണു ഭജനത്തിനുള്ളവയാകുന്നു. ഇന്ന് ഈ കീര്‍ത്തനം കൊണ്ട് ശ്രീരാമനെ സ്തുതിക്കാം ..


രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം
രാക്ഷസാന്തകാ മുകുന്ദ രാമ രാമ പാഹിമാം
ലക്ഷ്മണ സഹോദര ശുഭാവതാര പാഹിമാം (രാമ.....)


നാന്മുഖേന്ദ്ര ചന്ദ്ര ശങ്കരാദി ദേവരൊക്കെയും
പാല്ക്കടല്‍ക്കകം കടന്നു കൂടിടുന്ന ഭക്തിയാല്‍
വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണര്‍ന്നു ഭംഗിയില്‍
മങ്ങിടാതനുഗ്രഹം കൊടുത്ത രാമ പാഹിമാം (രാമ.....)


"രാവണേന്ദ്രജിത്തു കുംഭകര്‍ണ്ണരാദി ദുഷ്ടരെ
കാലന്നൂര്‍ക്കയച്ചു ലോകശാന്തി ഞാന്‍ വരുത്തിടാം"
എന്ന സത്യവാക്കുരച്ചുകൊണ്ടു നല്ല വേളയില്‍
ഭൂമിയിലയോദ്ധ്യയില്‍ പിറന്ന രാമാ പാഹിമാം (രാമ.....)


ശംഖചക്രമെന്നുതൊട്ട ലക്ഷണങ്ങളൊത്തു ചേ-
ര്‍ന്നുത്തമന്‍ ദശരഥന്‍റെ പുത്രഭാവമാര്‍ന്നുടന്‍
ഭൂമിയില്‍ സഹോദര സമേതനായി വാഴവേ
കൌശികന്‍റെ യാഗരക്ഷചെയ്ത രാമ പാഹിമാം (രാമ.....)


താടകാവധം കഴിച്ചഹല്യ രക്ഷയേകിയാ-
മന്നനായ മൈഥിലന്‍റെ പുത്രിയായ സീതയെ
ശൈവചാപഭഞ്ജനം നടത്തി, വേളി ചെയ്തതും
ലോകര്‍ കണ്ടകംതെളിഞ്ഞു രാമ രാമ പാഹിമാം (രാമ.....)


ഭാര്യയായ സീതയോത്തയോദ്ധ്യനോക്കി വന്നിടും
രാമനെപ്പരശുരാമനന്നെതിര്‍ത്ത കാരണം
ദര്‍പ്പശാന്തിയേകി നല്ല വൈഷ്ണവം ധനുസ്സിനെ
കൈക്കലാക്കി വന്നുചേര്‍ന്നു രാമ രാമ പാഹിമാം (രാമ.....)


ലക്ഷ്മിതന്‍റെയംശമായ സീതയോത്തു രാഘവന്‍
പുഷ്ടമോദമന്നയോദ്ധ്യ തന്നില്‍ വാണിരിക്കവേ,
രാജ്യഭാരമൊക്കെ രാമനേകുവാന്‍ ദശരഥന്‍
മാനസത്തി ലോര്‍ത്തുറച്ചു രാമാ രാമാ പാഹിമാം (രാമ.....)


എങ്കിലും വിധിബലത്തെയാദരിച്ചു രാഘവന്‍
സീതയൊത്തു ലക്ഷ്മണസമേതനായ് മഹാവനം
ചെന്നിരിക്കവേയടുത്തു വന്നൊരു ഭരതനായ്
പാദുകം കൊടുത്തുവിട്ട രാമ രാമ പാഹിമാം (രാമ.....)


മാമുനി ജനങ്ങളെ വണങ്ങി ദുഷ്ടരാക്ഷസ-
ന്മാരെ നിഗ്രഹിച്ചു, നല്ല പര്‍ണ്ണശാലതീര്‍ത്തതില്‍
വാണിരിക്കവേയടുത്തു വന്ന ശൂര്‍പ്പണഖയെ
ലക്ഷ്മണന്‍ മുറിച്ചുവിട്ടു രാമ രാമ പാഹിമാം (രാമ.....) .


കാര്യഗൌരവങ്ങളൊക്കെയോര്‍ത്തറിഞ്ഞു രാവണന്‍
മാനിനെയയച്ചു രാമനെയകറ്റി, ഭിക്ഷുവായ്
വന്നു സീതയെ ഹരിച്ചു, പുഷ്പകം കരേറിയാ-
ലങ്കയില്‍ കടന്നുപോയി രാമ രാമ പാഹിമാം (രാമ.....)


കാന്തയെത്തിരഞ്ഞു സങ്കടത്തോടെ നടക്കവേ
മാരുതിപ്രമുഖരായ വാനരപ്രവീരരേ-
കണ്ടു ബാലിയെ ഹരിച്ചു, വാനരപ്രവീരരോ-
ടൊത്തുചെര്‍ന്നു സീതയെത്തിരഞ്ഞ രാമ പാഹിമാം (രാമ......)


ദക്ഷിണസമുദ്രലംഘനം നടത്തി മാരുതി
സീതയെത്തിരഞ്ഞുകണ്ടു, ലങ്ക ചുട്ടു ശീഘ്രമായ്
രാവണകുചേഷ്ടിതങ്ങളൊക്കെയോതി രാമനെ
പ്രീതനാക്കി രാഘവാ മുകുന്ദ രാമ പാഹിമാം (രാമ......)


കോടി കോടി വാനരപ്പടയുമൊത്തു പിന്നെയാ
വാരിധി കടന്നുചെന്നു രാമദേവനങ്ങനെ ,
ഭക്താനാം വിഭീഷണവചസ്സു കേട്ടു വേണ്ടപോല്‍
യുദ്ധകാര്യസക്തനായ് വസിച്ചു രാമ പാഹിമാം (രാമ......)


ലക്ഷ്മണഹനൂമദാദിവീരരോത്തു രാഘവന്‍
രാക്ഷസേശസൈന്യമൊക്കെ നഷ്ടമാക്കിയിട്ടുടന്‍
ഉഗ്രനാം ദശാസ്യനേയുമന്നുകൊന്നു ലങ്കയെ
ഭക്താനാം വിഭീഷണനു നല്‍കി രാമ പാഹിമാം (രാമ.....)


തുഷ്ടിയോടു ദേവസംഘമൊക്കെയും സ്തുതിക്കവേ
വഹ്നിയില്‍ കുളിച്ചുവന്ന സീതയേയുമേറ്റഹോ !
പുഷ്പകം കരേറിവന്നയോദ്ധ്യയിങ്കലെത്തിയാ -
ഭക്താനാം ഭരതനെപ്പുണര്ന്ന രാമ പാഹിമാം (രാമ.......)


ദൂഷണഖരദശാസ്യ കുംഭകര്‍ണ്ണരാദിയെ-
ക്കൊന്നുവന്ന രാമനെ മഹാജനം പുകഴ്ത്തവേ,
പത്നിയോടുകൂടിയുത്തമാസനത്തിലേറിയാ-
രാജ്യഭാരമേറ്റെടുത്ത രാമ രാമ പാഹിമാം (രാമ.......)


ലോകര്‍ ചൊന്നിടുന്നതാം ദുരുക്തികേട്ടു ഗര്‍ഭിണി
യായ ജായയെ ത്യജിച്ചു കാട്ടിലാക്കിയെങ്കിലും
പത്നിതന്‍ ചാരിത്ര്യശുദ്ധിയോര്‍ത്തു ദുഃഖപൂര്‍ണനായ്
രാജ്യകാര്യസക്തനായ രാമ രാമ പാഹിമാം (രാമ.......)


രാമദേവ സല്‍ചരിത്രപൂര്‍ണ്ണകാവ്യഗാനമാം
തേനൊഴുക്കിവന്ന സീതതന്‍റെ രണ്ടുപുത്രരെ
ആത്മപുത്രരെന്നറിഞ്ഞ ലോകനായകന്‍ പരന്‍
സീതയെ മനസ്സിലോര്‍ത്തു രാമ രാമ പാഹിമാം (രാമ.....)


പത്നിയെ പ്പരി ഗ്രഹിപ്പതിന്നു വീണ്ടു മഗ്നിയില്‍
ചാടിടേണമെന്നു ചൊന്ന രാമനങ്ങു കാണവേ ,
ഭിന്നയായ ഭൂമിയില്‍ മറഞ്ഞുപോയി ജാനകി
ഖിന്നനായി രാമനും തിരിച്ചു രാമ പാഹിമാം (രാമ.......)


ക്ഷിപ്രകോപിയായ മാമുനീന്ദ്രവാക്കുകേട്ടുവ-
ന്നെത്തിയോരു ലക്ഷ്മണനെസ്സന്ത്യജിച്ച രാഘവാന്‍
ഭൂമിവാസമിന്നിവേണ്ടയെന്നു നിശ്ചയിച്ചു താന്‍
ദിവ്യലോകമെത്തുവാനുറച്ചു രാമ പാഹിമാം (രാമ......)


ആത്മജര്‍ക്ക് രാജ്യഭാര മേകിയിട്ടു ദേവാനാം
രാമനന്നു ഭക്തരോടുമൊത്തുചേര്‍ന്നു ഭാമ്ഗിയില്‍
സന്മുഹൂര്‍ത്തമെത്തവേ നദീജലത്തില്‍ മുങ്ങിയാ -
സ്വന്തധാമമാര്‍ന്നു ഹന്ത രാമ രാമ പാഹിമാം (രാമ......)


ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടന്‍
ജീവിതംവെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരന്‍
എന്ന തത്വമോര്‍ത്തറിഞ്ഞു ജീവജാലമൊക്കെയും
രാമനാമമോതിവാണു രാമ രാമ പാഹിമാം (രാമ.....)


രാമനാമ മന്ത്രമോതി വാണിടുന്നു മാനുഷന്‍
ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാര്ന്നിടും
അത്ര ശുദ്ധസത്വപൂര്‍ണ്ണമായ് രാമസല്ക്കഥ
തോന്നണമിവര്‍ക്കുനിത്യം രാമ രാമ പാഹിമാം (രാമ......)


രാമഭക്തിവന്നുദിച്ചു മാനുഷര്‍ക്കസ്സാധ്യമായ്
ഒന്നുമില്ല സര്‍വ്വവും കരസ്ഥമെന്നു നിര്‍ണ്ണയം
ജാംബവാന്‍ വിഭീഷണന്‍ സമീരണാത്മജന്‍ മുതല്‍
ക്കുള്ളവീരരോതിടുന്നു രാമനാമമിപ്പോഴും (രാമ.......)


സൌഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതി-
ന്നേവരും ജപിച്ചുകൊള്‍ക രാമനാമമെപ്പോഴും
ഭക്തവത്സലന്‍ മുകുന്ദനീശ്വരന്‍ രഘുവരന്‍
മാനസത്തില്‍ വാണിടട്ടെ രാമ രാമ പാഹിമാം (രാമ.....)


പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്
തീര്‍ന്നു രാമദേവനുള്ളിലെത്തി വാണിരിക്കുവാന്‍
തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ!
ലോകനായകവിഭോ ഹരേ മുകുന്ദ പാഹിമാം (രാമ........)


രാമ രാമ രാഘവാ മനോഭിരാമ പാഹിമാം
ഇന്ദിരാമനോഹരാ മുകുന്ദ രാമ പാഹിമം
ലക്ഷ്മണാഗ്രജാ മുകുന്ദ ജാനകീപതേ വിഭോ
ഭോഗമോക്ഷദായകാ ഹരീശവന്ദ്യ പാഹിമം (രാമ.......) 

Tuesday, September 26, 2017

ഇന്ദ്രന്റെ ഭഗവത്സ്തുതി ഭാഗവതം (244) - ഭാഗവതം നിത്യപാരായണം,




പിതാ ഗുരുസ്ത്വം ജഗതാമധീശോ ദുരത്യയഃ കാല ഉപാത്തദണ്ഡഃ
ഹിതായ സ്വേച്ഛാതനുഭിഃ സമീഹസേ മാനം വിധുന്വഞ്ജഗദീശമാനിനാം (10-27-6)


നമസ്തുഭ്യം ഭഗവതേ പുരുഷായ മഹാത്മനേ
വാസുദേവായ കൃഷ്ണായ സാത്വതാം പതയേ നമഃ (10-27-10)


സ്വച്ഛന്ദോപാത്ത ദേഹായ വിശുദ്ധജ്ഞാനമൂര്‍ത്തയേ
സര്‍വ്വസ്മൈ സര്‍വ്വബീജായ സര്‍വ്വഭൂതാത്മനേ നമഃ (10-27-11)


ത്വയേശാനുഗൃഹീതോഽസ്മി ധ്വസ്തസ്തംഭോ വൃഥോദ്യമഃ
ഈശ്വരം ഗുരുമാത്മാനം ത്വാമഹം ശരണം ഗതഃ (10-27-13)


കൃഷ്ണ, കൃഷ്ണ, മഹായോഗിന്‍ , വിശ്വാത്മന്‍ വിശ്വസംഭവ,
ഭവതാ ലോകനാഥേന സനാഥാ വയമച്യുത (10-27-19)



ശുകമുനി തുടര്‍ന്നു:

സ്വര്‍ഗ്ഗധേനുവായ സുരഭിയും സ്വര്‍ഗ്ഗനാഥനായ ഇന്ദ്രനും കൃഷ്ണസവിധമണഞ്ഞു. പരാജിതനായി തലയും കുമ്പിട്ട്‌ ഇന്ദ്രന്‍ ഭഗവാനോടിങ്ങനെ ക്ഷമ യാചിച്ചു.

“അവിടുന്ന് മനുഷ്യവേഷത്തിലാണെങ്കിലും എല്ലാ പ്രതിഭാസങ്ങള്‍ക്കുമപ്പുറത്താണല്ലോ. അവിടുത്തേക്ക്‌ ആഗ്രഹങ്ങള്‍ ഒന്നുമില്ലെങ്കിലും അവിടുന്ന് ദുഷ്ടരെ ശിക്ഷിക്കുന്നു. അത്‌ അവരുടെയെല്ലാം നന്മയ്ക്കുതന്നെയുമാണ്‌. അവിടുന്നാണ്‌ പിതാവും ഗുരുവും ലോകനാഥനും. അവിടുന്നാണ്‌ കാലം. ശരീരമെടുത്തിട്ടുളള ജീവികളുടെയെല്ലാം നന്മയ്ക്കായി അവിടുന്നവതരിച്ചിരിക്കുന്നു. അഹങ്കാരികളുടെ മദം ശമിപ്പിക്കുന്നുതിനുമാണ്‌ അവിടുന്നവതരിച്ചത്. കഠിനമായ ദുരവസ്ഥകളില്‍പ്പോലും അവിടുന്നു, കാണിക്കുന്ന പ്രശാന്തത അഹംഭാവികളില്‍ ലജ്ജയും ഭക്തിയുമുളവാക്കാന്‍ പോന്നതത്രെ. എന്റെ ദുഷ്ടതയ്ക്കു മാപ്പു നല്‍കിയാലും. അവിടുത്തെ ചെയ്തികള്‍ തന്നെ അഹങ്കാരികള്‍ക്കുളള ശകാരമത്രെ. എനിക്കീവിധമായ ചിന്തകള്‍ ഉണ്ടാകാതിരിക്കാനായി അനുഗ്രഹിച്ചാലും.


വാസുദേവാ കൃഷ്ണാ അവിടേക്ക്‌ നമസ്കാരം. അവിടുന്നാണല്ലോ സത്വതയുടെ കേദാരം. ഭക്തജനങ്ങള്‍ക്ക്‌ ഹിതമായ രൂപഭാവങ്ങളോടെ സ്വേഛയാല്‍ അവതരിച്ച ഭഗവാനു നമസ്കാരം. അവിടുന്നാണെല്ലാവരുടേയും ഉണ്മയും അന്തര്യാമിയും എല്ലാറ്റിന്‍റേയും ഉറവിടവും. എന്റെ അഹങ്കാരം ശമിച്ചിരിക്കുന്നു. എന്റെ പ്രയത്നങ്ങള്‍ വൃഥാവിലാവുകയും ചെയ്തു. ഞാന്‍ അവിടുത്തെ പാദങ്ങളില്‍ അഭയം തേടുന്നു. അവിടുന്നു തന്നെ ഗുരു. തത്ത്വമസി.


ഭഗവാന്‍ ഇന്ദ്രനോട്‌ പറഞ്ഞു: “നിങ്ങളുടെ അഹങ്കാര ശമനത്തിനായാണ്‌ ഞാന്‍ നിങ്ങള്‍ക്കുളള യാഗം മുടക്കിച്ചതു്. ഞാന്‍ ആരെയെങ്കിലും അനുഗ്രഹിക്കുമ്പോള്‍ ആദ്യം അവരുടെ ധനസ്ഥാനസമ്പത്തുക്കള്‍ അവരില്‍ നിന്നു്‌ നീക്കം ചെയ്യുന്നു. എല്ലാ അഹന്തയുമവസാനിപ്പിക്കൂ. എന്നിട്ട്‌ പഴയപോലെ സ്വര്‍ഗ്ഗത്തെ ഭരിച്ചാലും.”


സ്വര്‍ഗ്ഗധേനുവായ സുരഭി കൃഷ്ണനെ വാഴ്ത്തി. പശുകുലത്തിന്റെ ഇന്ദ്രനായി ഭഗവാന്‍ അവരെ സംരക്ഷിക്കണമെന്നപേക്ഷിച്ചു. സുരഭി പ്രാര്‍ത്ഥിച്ചു: “കൃഷ്ണാ, അവിടുന്ന് പരമയോഗിയും വിശ്വാത്മാവും അതിന്റെ ഉറവിടവുമത്രെ. അവിടുന്നാണ്‌ വിശ്വസംരക്ഷകന്‍. ഞങ്ങള്‍ക്കും അവിടുത്തെ സുരക്ഷ നല്‍കിയാലും.” എന്നിട്ട്‌ സുരഭി തന്റെ സ്തന്യംകൊണ്ട്‌ ഭഗവാനെ അഭിഷേകം ചെയ്തു. ഇന്ദ്രന്‍ ആകാശഗംഗയിലെ ജലംകൊണ്ട്‌ ഭഗവാനെ ധാര ചെയ്തു. എന്നിട്ട്‌ ഇന്ദ്രന്‍ കൃഷ്ണനെ ഗോക്കളുടെ ഇന്ദ്രന്‍ ഗോവിന്ദന്‍ എന്ന്‌ നാമകരണം ചെയ്തു കിരീടവുമണിയിച്ചു. ആകാശവാസികള്‍ പാടിയും നൃത്തം ചെയ്തും ആഹ്ലാദം കാട്ടി. ലോകത്തിലെ പശുക്കള്‍ എല്ലാം ആനന്ദിച്ചു. ഇന്ദ്രന്‍ സ്വര്‍ഗ്ഗലോകത്തിലേക്ക്‌ മടങ്ങി.



കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

കൃഷ്ണാഷ്ടകം



ഭജേ പ്രജൈകമണ്ഡനം സമസ്തപാപഖണ്ഡനം
സ്വഭക്ത ചിത്തരഞ്ജനം സദൈവനന്ദനന്ദനം
സുപിച്ഛ ഗുച്ഛ്മസ്തകം സുനാദവേണു ഹസ്തകം
അനംഗരംഗസാഗരം നമാമി കൃഷ്ണനാഗരം

മനോജഗർവ്വമോചനം വിശാലലോലലോചനം
വിധൂതഗോപശോചനം നമാമിപദ്‌മലോചനം
കരാരവിന്ദഭൂധരം സ്മിതാവലോകസുന്ദരം
മഹേന്ദ്രമാനദാരണം നമാമി കൃഷ്ണവാരണം

കദംബസൂനകുണ്ഡലം സുചാരു ഗണ്ഡമണ്ഡലം
വ്രജാംഗനൈകവല്ലഭം നമാമി കൃഷ്ണദുർല്ലഭം
യശോദയാ സമോദയാ സഗോപയാ സനന്ദയാ
യുതം സുഖൈകദായകം നമാമി ഗോപനായകം

സദൈവപാദപങ്കജം മദീയമാനസേ നിജം
ദധാനമുത്തമാലകം നമാമി നന്ദബാലകം
സമസ്തദോഷശോഷണം സമസതലോകപോഷണം
സമസ്തഗോപമാനസം നമാമി നന്ദലാലസം

ഭുവോ ഭരാവതാരകം ഭാവബ്‌ധികർണ്ണധാരകം
യശോമതീകിശോരകം നമാമി ചിത്തചോരകം
ഭൃഗന്തകാന്ത ഭംഗിണം സദാ സദാലസംഗിനം
ദിനേ ദിനേ നവം നവം നമാമി നന്ദ സംഭവം

ഗുണാകരം സുഖാകരം കൃപാകരം കൃപാപരം
സുരദ്വിഷന്നികർത്തനം നമാമി ഗോപനന്ദനം
നവീനഗോപനാഗരം നവീനകേളിലമ്പടം
നമാമി മേഘസുന്ദരം തടിത്‌പ്രഭാലസത്‌പടം

സമസ്തഗോപനന്ദനം ഹൃദംബുജൈകമോദനം
നമാമി കുഞ്ജമദ്ധ്യഗം പ്രസന്നഭാനുശോഭനം
നികാമകാമദായകം ദൃഗന്തചാരുസായകം
രസാലവേണുഗായകം നമാമി കഞ്ജനായകം

വിദഗ്‌ദ്ധഗോപികാ മനോമനോജ്ഞതല്പശായിനം
നമാമി കഞ്ജകാനനേ പ്രവൃദ്ധവഹ്നി പായിനം
യദാ തദാ യഥാ തഥാ തഥൈവ കൃഷ്ണ സത്‌കഥാ
മയാ സദൈവ ഗീയതാം തഥാ കൃപാ വിധീയതാം



ഫലശ്രുതി


പ്രമാണികാഷ്ടകാദ്വയം ജപത്യധീത്യയ: പുമാൻ
ഭവേത്‌ സനന്ദനന്ദനേ ഭവേ ഭവേ സുഭക്തിമാൻ