ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, March 31, 2018

പഞ്ചാംഗം എന്നാല്‍ എന്ത്



പ്രാചീന ഭാരതത്തിലും ചരിത്രകാലഘട്ടത്തില്‍ ഒട്ടേറെ പുതിയ പഞ്ചാംഗങ്ങള്‍ ഓരോ വിഭാഗത്തിലും ഭാഷകളിലും ഉണ്ടായിട്ടുണ്ട്. ശാലിവാഹന ശതവര്‍ഷം, വിക്രമാദിത്യ വര്‍ഷം (ഗുജറാത്ത്), പ്രഭ്രവാദി വര്‍ഷം, കൊല്ലവര്‍ഷം എന്നിവ ചില ഉദാഹരണങ്ങളാണ്.
ഇത്തരം കലണ്ടറുകള്‍ തുടങ്ങിയിരിക്കുന്നത് പ്രബലനായ ഏതോ ഒരു രാജാവ് കിരീടധാരണം നടത്തിയതിന്‍റെയോ, മറ്റൊരു രാജാവിനെ കീഴടക്കിയ ദിവസത്തിന്‍റെയോ, പുതിയ പട്ടണം നിര്‍മ്മിച്ചതിന്‍റെയോ സ്മരണ നിലനിര്‍ത്തുന്നതിനായിരിക്കും.

ഉദാഹരണത്തിന് മലയാളത്തിലെ കൊല്ലവര്‍ഷം ആരംഭിച്ചത് ഏ.ഡി. 820-844 കാലഘട്ടത്തില്‍ കേരളം ഭരിച്ച രാജശേഖരവര്‍മ്മയാണ്. ഏ.ഡി. 824-825 കാലത്ത് കൊല്ലം പട്ടണം നിര്‍മ്മിക്കുകയോ, പുതുക്കിപ്പണിയുകയോ ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് കൊല്ലവര്‍ഷം തുടങ്ങിയത് എന്നാണ് കരുതുന്നത്.


കാലഗണനയ്ക്കുള്ള ഉപാധിയെന്നോ, അളവുകോലെന്നോ വിശേഷിപ്പിക്കാവുന്ന പഞ്ചാംഗത്തില്‍ മനുഷ്യ ജീവിതത്തിലുള്ള പ്രാധാന്യം വിവരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. പ്രാചീനകാലം തൊട്ടുതന്നെ കാലഗണന അതാതു കാലത്തെ വൈജ്ഞാനികതയ്ക്കനുസൃതമായും സാമൂഹ്യജീവിതത്തിന് അനുയോജ്യമായും നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്.
സൂര്യന്‍റെയും ചന്ദ്രന്‍റെയും ചലനങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളവയാണ് മിക്ക പഞ്ചാംഗങ്ങളും.
ബി.സി. 4200 വര്‍ഷം മുന്പ് സംസ്ക്കാരത്തിന്‍റെ കളിത്തൊട്ടില്‍ എന്നറിയപ്പെട്ടിരുന്ന നൈല്‍ നദീതടത്തിലെ സാംസ്ക്കാരിക ജനത പഞ്ചാംഗം തയ്യാറാക്കിയിരുന്നു. കൊല്ലത്തെ പന്ത്രണ്ട് മാസങ്ങളായി വിഭജിച്ച, 365 ദിവസങ്ങളുടെ ഒരു സൗര പഞ്ചാംഗമായിരുന്നു അവരുടേത്.
ഏകദേശം 6000 വര്‍ഷങ്ങള്‍ക്ക് മുന്പ് ഇത്രയും കൃത്യമായി ഒരു പഞ്ചാംഗം ഉണ്ടാക്കിയെന്നത് തെല്ല് വിസ്മയം തന്നെയാണ്. മുപ്പത് ദിവസങ്ങളുള്ള പന്ത്രണ്ട് മാസത്തിനോട് അഞ്ച് ദിവസം കൂടി അധികം ചേര്‍ത്താണ് ഈജിപ്തുകാര്‍ ഒരു വര്‍ഷമായ 365 ദിവസം കണക്കാക്കിയത്.
മെസപ്പെട്ടോമിയയിലെ സുമേറിയക്കാര്‍ ചന്ദ്രന്‍റെ നീക്കത്തെ ആസ്പദമാക്കിയാണ് കലണ്ടര്‍ നിര്‍മ്മിച്ചത്.



പിന്നീട് ബി.സി. 2123-ല്‍ സ്ഥാപിക്കപ്പെട്ട ആദിബാബിലോണിയന്‍ നാഗരിക കാലത്ത് 29, 30 ദിവസം വീതമുള്ള പന്ത്രണ്ട് മാസങ്ങളാണ് ഉണ്ടായിരുന്നത്.
അങ്ങനെ 354 ദിവസം കൂടുന്നതാണ് ഒരു വര്‍ഷം. അവര്‍ ഒരു ദിവസത്തെ 120 മിനിട്ട് വീതമുള്ള പന്ത്രണ്ട് ഇരട്ട മണിക്കൂറുകളായി വിഭജിച്ചു. സമയം അളക്കുന്നതിനായി ജലഘടികാരവും സൂര്യ ഘടികാരവും ഉണ്ടായിരുന്നു.
നവീന ബാബിലോണിയ (ബി.സി. 612) ക്കാര്‍ ഏഴ് ദിവസമുള്ളതാണ് ഒരാഴ്ചയെന്ന് നിശ്ചയിച്ചിരുന്നു.


ചൈനയില്‍ ലൂണാര്‍ കലണ്ടറായിരുന്നു ഉണ്ടായിരുന്നത്. അതനുസരിച്ച്‌ ഒരു വര്‍ഷത്തിന് 12 മാസങ്ങളാണുള്ളത്. ഒരു ചന്ദ്രമാസത്തിന് 29 ദിവസം, 12 മണിക്കൂര്‍, 44.05 സെക്കന്‍റ് അടിസ്ഥാനത്തില്‍ 29, 30 ദിവസങ്ങളുള്ള മാസങ്ങളാണ് ഉണ്ടായിരുന്നത്. നിശ്ചിത കാലയളവില്‍ കൂടുതല്‍ മാസങ്ങള്‍ ചേര്‍ത്ത് ഇത് സൂര്യവര്‍ഷവുമായി യോജിപ്പിക്കുന്നു. ചൈനയില്‍ ഇപ്പോഴും ക്രിസ്തുവര്‍ഷത്തിനോടൊപ്പം ലൂണാര്‍ കലണ്ടറും നിലവിലുണ്ട്.
ബി.സി. 550-ന് അടുത്തുണ്ടായ പേര്‍ഷ്യന്‍ നാഗരികതാ കാലത്ത് ഈജിപ്തുകാര്‍ സൗരപഞ്ചാംഗത്തെ അല്പം ഭേദഗതികളോടെ അംഗീകരിക്കുകയാണ് ചെയ്തത്.


അതുപോലെ പഴയ അമേരിക്കന്‍ സാംസ്കാരിക കേന്ദ്രങ്ങളിലും പഞ്ചാംഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു.
പ്രാചീന ഭാരതത്തിലും ചരിത്രകാലഘട്ടത്തില്‍ ഒട്ടേറെ പുതിയ പഞ്ചാംഗങ്ങള്‍ ഓരോ വിഭാഗത്തിലും ഭാഷകളിലും ഉണ്ടായിട്ടുണ്ട്.
ശാലിവാഹന ശതവര്‍ഷം, വിക്രമാദിത്യ വര്‍ഷം (ഗുജറാത്ത്), പ്രഭ്രവാദി വര്‍ഷം, കൊല്ലവര്‍ഷം എന്നിവ ചില ഉദാഹരണങ്ങളാണ്. ഇത്തരം കലണ്ടറുകള്‍ തുടങ്ങിയിരിക്കുന്നത് പ്രബലനായ ഏതോ ഒരു രാജാവ് കിരീടധാരണം നടത്തിയതിന്‍റെയോ, മറ്റൊരു രാജാവിനെ കീഴടക്കിയ ദിവസത്തിന്‍റെയോ, പുതിയ പട്ടണം നിര്‍മ്മിച്ചതിന്‍റെയോ സ്മരണ നിലനിര്‍ത്തുന്നതിനായിരിക്കും.


ഉദാഹരണത്തിന് മലയാളത്തിലെ കൊല്ലവര്‍ഷം ആരംഭിച്ചത് ഏ.ഡി. 820-844 കാലഘട്ടത്തില്‍ കേരളം ഭരിച്ച രാജശേഖരവര്‍മ്മയാണ്. ഏ.ഡി. 824-825 കാലത്ത് കൊല്ലം പട്ടണം നിര്‍മ്മിക്കുകയോ, പുതുക്കിപ്പണിയുകയോ ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് കൊല്ലവര്‍ഷം തുടങ്ങിയത് എന്നാണ് കരുതുന്നത്.


കൊല്ലവര്‍ഷത്തിന് 'കൊല്ലം തോന്‍റി' ആണ്. (കൊല്ലം തുടങ്ങിയ വര്‍ഷം) എന്നാണ് രേഖകളിലുള്ളത്. ഭാരതത്തിലെ ചില ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള ശാലിവാഹ ശതവര്‍ഷം തുടങ്ങിയിരിക്കുന്നത് ശാലിവാഹനന്‍ എന്ന സാധാരണ യുവാവ് രാജാവായതിനു ശേഷം ഉജ്ജയിനിയിലെ രാജാവിനെ പരാജയപ്പെടുത്തിയതിന്‍റെ ഓര്‍മ്മയ്ക്കാണത്രേ. കുശാന രാജാവായ കനിഷ്ക്കന്‍ എ.ഡി. 78-ല്‍ തുടങ്ങിയ വര്‍ഷമാണ് പ്രസിദ്ധമായ ശകവര്‍ഷം.


എ.ഡി. 78-ല്‍ ആയിരിക്കാം കനിഷ്ക്കന്‍ സ്ഥാനാരോഹണം നടത്തിയിരിക്കുന്നത്. (എന്നാല്‍ അതല്ല, എ.ഡി. 120-ലാണ് സ്ഥാനാരോഹണം എന്നും ഒരു വിശ്വാസമുണ്ട്.) എന്തായാലും കുശാന രാജാവായ കനിഷ്ക്കനെ ശകരാജാവായി പരിഗണിച്ചതിനാലോ, ശങ്കരന്മാരുടെ ഇടയില്‍ (നേരത്തെ ഉണ്ടായിരുന്ന ഒരു രാജവംശം) ആദ്യം മുതല്‍ക്കുതന്നെ കാലഗണന ഉള്ളതിനാലാകണം 'ശകന്യപകാലം' എന്ന് വിളിക്കപ്പെട്ടത്.
ഇന്ത്യയുടെ ഔദ്യോഗിക കലണ്ടര്‍ ആയി അംഗീകരിച്ചിരിക്കുന്നത് ശകവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ചൈത്രമാസത്തില്‍ തുടങ്ങുന്ന ഈ വര്‍ഷത്തിന് സാധാരണ 365 ദിവസമാണുള്ളത്.


ഇത് ഇംഗ്ലീഷ് തീയതി എന്നും ക്രിസ്തുവര്‍ഷം എന്നൊക്കെ അറിയപ്പെടുന്ന ഗ്രിഗേറിയന്‍ കലണ്ടറുമായി സമാനബന്ധം പുലര്‍ത്തുന്നു.
അതായത് ചൈത്രമാസം ഒന്നാം തീയതി സാധാരണയായി മാര്‍ച്ച്‌ മാസം 22-ാം തീയതിയും ലീപ്പ് ഇയറില്‍ മാര്‍ച്ച്‌ 21 ഉം ആണ്.


1957 മാര്‍ച്ച്‌ 22-ാം തീയതി മുതല്‍ക്കാണ് ശകവര്‍ഷം ഇന്ത്യയുടെ ദേശീയ കലണ്ടറായി നിലവില്‍ വന്നത്. അതായത് ശകവര്‍ഷം 1879 ചൈത്രം ഒന്നാം തീയതി മുതല്‍ ഗ്രിഗേറിയന്‍ കലണ്ടറുമായി 78 വര്‍ഷത്തെ വ്യത്യാസമാണ് നമ്മുടെ ദേശീയ പഞ്ചാംഗത്തിനുള്ളത്.

ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രം, ആശ്വിനം, കാര്‍ത്തിക, മാര്‍ഗ്ഗശീര്‍ഷം, പൗഷം, മാഘം, ഫാല്‍ഗുനം എന്നിവയാണ് ദേശീയ കലണ്ടറിലെ മാസങ്ങള്‍.
ഇസ്ലാം മതക്കാര്‍ അവരുടെ കലണ്ടറായി കണക്കാക്കുന്നത് ഹിജറ വര്‍ഷമാണ്. ചന്ദ്രന്‍റെ ചലനത്തെ ആസ്പദമാക്കിയുള്ള ചാന്ദ്രമാസങ്ങളാണ് ഹിജറയിലുള്ളത്. ഏ.ഡി. 622-ല്‍ പ്രവാചകനായ മുഹമ്മദ് നബിയെ കലാപകാരികള്‍ ജീവാപായം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മക്കയില്‍നിന്നും മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ അത് ഒരു വര്‍ഷത്തിന്‍റെ തുടക്കമായി അദ്ദേഹത്തിന്‍റെ അനുയായികള്‍ പ്രഖ്യാപിച്ചു. അങ്ങനെയാണ് ഹിജറ വര്‍ഷം ആരംഭിക്കുന്നത്.


ഇന്ന് ലോകം മുഴുവന്‍ പൊതുവായി അംഗീകരിച്ച ഇംഗ്ലീഷ് വര്‍ഷം അഥവാ ഗ്രിഗേറിയന്‍ കലണ്ടറിനെപ്പറ്റി നോക്കാം. ബി.സി. ഒന്നാം ശതകത്തില്‍ റോമാ സമ്രാട്ടായ ജൂലിയസ് സീസര്‍ തുടങ്ങി വച്ച കലണ്ടറിന്‍റെ പരിഷ്ക്കരിച്ച രൂപമാണ് ഇന്നത്തെ കലണ്ടര്‍. ജൂലിയസ് സീസര്‍ക്ക് മുന്പ് റോമില്‍ ഉണ്ടായിരുന്ന പഞ്ചാംഗത്തിന് ഒരു വര്‍ഷത്തില്‍ 355 ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.


സീസര്‍ അത് പരിഷ്ക്കരിച്ച്‌ 365 ദിവസമാക്കുകയും ഓരോ നാലാം കൊല്ലാം ഒരു ദിവസം കൂട്ടി കൂട്ടി കണക്കാക്കുവാനും വ്യവസ്ഥയുണ്ടാക്കി. (അതായത് ഒരു വര്‍ഷമെന്നത് 365 1/4 ദിവസം) പുതുവര്‍ഷം തുടങ്ങുന്നത് മാര്‍ച്ച്‌ ഒന്നാം തീയതിയാക്കി മാറ്റുകയും ചെയ്തു. സോസിജനസ് എന്ന ഗ്രീക്കുകാരന്‍റെ സഹായത്തോടെയാണ് സീസര്‍ ഈ പഞ്ചാംഗം ഉണ്ടാക്കിയത്. ഇത് 'ജൂലിയന്‍ കലണ്ടര്‍ എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്നു.


വെനാന്പള്‍ ബഡേ എന്ന യൂറോപ്യന്‍ സന്യാസി ഏ.ഡി. 730-ല്‍ 365 1/4 ദിവസമുള്ള ഒരു ജൂലിയന്‍ വര്‍ഷത്തില്‍ 11 മിനിട്ട് 14 സെക്കന്‍റ് വ്യത്യാസമുണ്ടെന്ന് കണ്ടുപിടിച്ചു.
അപ്രകാരം നോക്കുന്പോള്‍ 128 വര്‍ഷംകൊണ്ട് ഒരു ദിവസത്തെ വ്യത്യാസം ഉണ്ടാകുന്നു. പക്ഷേ, അത് ആരും അത്ര കാര്യമായി എടുത്തിരുന്നില്ല.
ഏ.ഡി. 1582-ല്‍ അന്നത്തെ മാര്‍പ്പാപ്പയായ ഗ്രിഗറി പതിമൂന്നാമന്‍ ചില പരിഷ്ക്കാരങ്ങള്‍ കലണ്ടറില്‍ വരുത്തുവാന്‍ തീരുമാനിച്ചു.
അപ്പോഴേക്കും കണക്കില്‍ 10 ദിവസത്തെ വ്യത്യാസമുണ്ടായിരുന്നു. ഗ്രിഗറി 13-ാമന്‍ ആ വര്‍ഷം ഒക്ടോബര്‍ 4-ന് പകരം ഒക്ടോബര്‍ 15 എന്ന് കണക്കാക്കാന്‍ ആവശ്യപ്പെട്ടു. അന്ന് മുതല്‍ ജൂലിയന്‍ കലണ്ടര്‍ ഗ്രിഗേറിയന്‍ കലണ്ടര്‍ എന്നറിയപ്പെട്ടു.


പത്തു ദിവസത്തിന്‍റെ വ്യത്യാസം അങ്ങനെ പരിഹരിച്ചുവെങ്കിലും അടിസ്ഥാനപരമായ വ്യത്യാസം പരിഹരിക്കുവാന്‍ വേണ്ടി രണ്ടു പൂജ്യത്തില്‍ അവസാനിക്കുന്ന നാല് വര്‍ഷങ്ങളില്‍ മൂന്നെണ്ണം സാധാരണ വര്‍ഷമായിരിക്കുമെന്നും തീരുമാനിച്ചു. അവ അധിവര്‍ഷമായിരിക്കില്ല.
അതായത് 1600, 1700, 1800 എന്നിവ അധിവര്‍ഷമല്ല. എന്നാല്‍ 2000-ാമാണ്ട് അധിവര്‍ഷമാണ്. അതായത് സെന്‍റ്റ്റെസിമല്‍ വര്‍ഷങ്ങളില്‍ 400 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്നവയെന്ന് ചുരുക്കം. ഇറ്റലി, ഫ്രാന്‍സ്, പോര്‍ത്തുഗീസ്, സ്പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഗ്രിഗേറിയന്‍ കലണ്ടര്‍ നടപ്പാക്കി.



ബ്രിട്ടീഷുകാര്‍ 1752 മുതല്‍ കോളനികളിലും ഗ്രിഗേറിയന്‍ കലണ്ടര്‍ ഏര്‍പ്പെടുത്തി. ആ വര്‍ഷം സെപ്റ്റംബര്‍ 2-ന് ശേഷം വന്ന തീയതി 14 ആക്കിയാണ് അന്ന് പഴയ രീതിയുമായി സമപ്പെടുത്തിയത്.
ഇതിന് മുന്പുള്ള തീയതികളെ പഴയ തീയതി എന്ന് വിളിക്കുവാനും തീരുമാനിച്ചു. പിന്നീട് വന്ന പരിഷ്ക്കാരത്തില്‍ കൊല്ലപ്പിറവി മാര്‍ച്ച്‌ 25-ല്‍ നിന്നും ജനുവരി ഒന്നിലേക്ക് മാറ്റി.


അങ്ങനെ നാം ഇന്ന് കാണുന്ന ഇംഗ്ലീഷ് കലണ്ടര്‍ രൂപീകൃതമായി. സാമ്രാജ്യത്വ കാലഘട്ടത്തില്‍ യൂറോപ്യന്മാര്‍ക്കൊപ്പം അവരുടെ ഭാഷ പ്രചരിപ്പിച്ചതുപോലെ തന്നെ കലണ്ടറും ലോകം മുഴുവന്‍ എത്തി. ഇംഗ്ലീഷ് ഭാഷ ലോകത്തിന്‍റെ ഇണക്കുഭാഷയായതുപോലെ ഗ്രിഗേറിയന്‍ കലണ്ടറിലും ലോകം മുഴുവന്‍ ഇന്ന് അംഗീകാരം ഉള്ളതാണ്.


വിവിധ പ്രദേശങ്ങളില്‍ നിലനിന്ന കലണ്ടറുകളും ഗ്രിഗേറിയന്‍ കലണ്ടറുമായി താരതമ്യം ചെയ്ത് ഗ്രിഗേറിയന്‍ കലണ്ടറിലെ കൊല്ലം കണക്കാക്കിയാണ് ചരിത്രസംഭവങ്ങള്‍ ഇന്ന് രേഖപ്പെടുത്തുന്നത്. അങ്ങനെ ചരിത്രത്തിലെ സംഭവങ്ങളെല്ലാം ഏ.ഡി.യും ബി.സി.യിലുമായി ഏകീകരിക്കപ്പെട്ടിരിക്കുന്നു.


1. നന്പര്‍
2. മറ്റ് വര്‍ഷങ്ങള്‍
3.  കൊല്ലവര്‍ഷം
4.  തീയതി
1. ഇംഗ്ലീഷ് വര്‍ഷം 1995 - 1170 ധനു 17
2. പ്രഭവാദി വര്‍ഷം 1917 - 1170 മീനം 18
3. ശാലിവാഹന വര്‍ഷം 1917 - 1170 മീനം 18
4. ഇന്ത്യന്‍ രാഷ്ട്രീയ ശകവര്‍ഷം - 1917 1170 മീനം
5. കലിവര്‍ഷം 5097 - 1170 മേടം 2
6. ഇസ്ലാം വര്‍ഷം (ഹ്ജറ വര്‍ഷം) 1416 - 1170 ഇടവം 17
7. ഫാസിലി വര്‍ഷം 1405 - 1170 മിഥുനം 18
8. വിക്രമാദിത്യ വര്‍ഷം 2051 - 1170 തുലാം 18

കടപ്പാട് .. 

No comments:

Post a Comment