വൈവിധ്യങ്ങളുടെ നിറഭൂമിയായ ഭാരതത്തിൽ കാലഗണനയും വൈവിധ്യമുള്ളതു തന്നെ. ഞാൻ കാലമാണെന്നു പറഞ്ഞ ശ്രീകൃഷ്ണ പരമാത്മാവിന്റെ മണ്ണിൽ കാലഗണനയും ഒരു സ്വത്വാന്വേഷണവും ആത്മസ്മൃതിയെ തൊട്ടുണർത്തലുമായിട്ടാണ് ഭാരതീയർ കാണുന്നത്.
യുഗാബ്ദം 5120 ഇന്ന് രാവിലെ മുതൽ ആരംഭിക്കുന്നു. ചൈത്രമാസത്തിലെ ശുക്ലപക്ഷ പ്രതിപദയാണ് ഇന്നത്തെ സുദിനം. സമൃദ്ധിയുടേയും ഉന്മേഷത്തിന്റെയും വസന്തഋതു ആരംഭിക്കുന്നത് ഇന്നാണ്. ഈ പതിനഞ്ചു ദിവസങ്ങൾക്കുള്ളിലാണ് ആസാമിൽ ബിഹു, ബംഗാളിൽ വസന്തപൂജ, ഉത്തര ഭാരതത്തിൽ ചൈത്ര നവരാത്രി, മഹാരാഷ്ട്രയിൽ ഗുഡി പാഡവ, ആന്ധ്ര -കർണ്ണാടകങ്ങളിൽ ഉഗാദി എന്നിവ ആഘോഷിക്കുന്നത്.
1. ഈ ദിവസമാണ് ബ്രഹ്മാവ് സൃഷ്ടി തുടങ്ങിയതെന്ന് ഹിന്ദുമതങ്ങൾ വിശ്വസിക്കുന്നു
2. ഭഗവാൻ ശ്രീരാമചന്ദ്രന്റെ രാജ്യാഭിഷേകവും, യുധിഷ്ഠിരന്റ രാജ്യാഭിഷേകവും നടന്നത് ഇന്നേ ദിവസമാണ്.
3. ശകന്മാരെ തോൽപ്പിച്ച് വിക്രമാദിത്യനും ഹൂണന്മാരെ തോൽപ്പിച്ച് ശാലിവാഹനനും സാമ്രാജ്യം സ്ഥാപിച്ചത് ഇന്നാണ്. അതുകൊണ്ട് ശകവർഷാരംഭവും വിക്രമസംവത്സരാരംഭവും ഈ ദിനം തന്നെ.
4. സിഖ് പരമ്പരയുടെ രണ്ടാമത്തെ ഗുരു അംഗദ് ദേവിന്റെയും സിന്ധിലെ സമാജ രക്ഷകനായ സന്യാസി ഝുലേലാലിന്റെയും ജന്മദിവസം.
5. മഹർഷി ദയാനന്ദ സരസ്വതി ആര്യസമാജം സ്ഥാപിച്ചത് ഇന്നാണ്.
No comments:
Post a Comment