ദാരികന്റെ ശിരസ്സ് കൊയ്തൊരു ഘോരരൂപിണി അംബികേ.
കരിരുൾസമമായ നിൻതിരു വാർമുടിചുരുൾ കൈതൊഴാം
തീക്കനൽ ജ്വലിച്ചു തള്ളിയ തീഷ്ണമാം നയനങ്ങളും
കൈതൊഴാം ഭയങ്കരീ തവ മൂർച്ചയേറിയ ദംഷ്ട്രവും
കാരിരുമ്പ് കടുപ്പമേറിയ മേനിയംബോട് കൈതൊഴാം
ആകെയുള്ള വസൂരിയും തൊഴാം മേരുവൊത്തപയോദരെ
ഹാരമായ കപാലവും കടിസൂത്രമായ കരങ്ങളും
താണുകൈതോഴാനാകണം കൃപ കാലിലുള്ള ചിലങ്കയും
ഉഗ്രമായൊരു രൂപമേ വേതാളകണ്ഠ നിവാസിതേ
വലിയകുളങ്ങരയിലമർന്നിടും ശ്രീ ഭദ്രകാളി നമോസ്തുതേ
ദാരികന്റെ ശിരസ്സ് കൊയ്തൊരു ഘോരരൂപിണി അംബികേ.
വലിയകുളങ്ങരയിലമർന്നിടും ശ്രീ ഭദ്രകാളി നമോസ്തുതേ ||
No comments:
Post a Comment