ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 24, 2018

ശുഭചിന്ത



എല്ലാ പൌരന്മാരും ഈ രാഷ്ട്രത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതില്‍ പങ്കാളിയാകണം. മനോഹരമായ എന്തെങ്കിലും സൃഷ്ടിക്കുന്നതിന്‍റെ പ്രാധാന്യം നിങ്ങള്‍ അറിയുമാറാകട്ടെ.


Every citizen should participate in shaping the future of this nation. May you know what it means to create something beautiful.

സദ്ഗുരു 

രക്ഷസ്സ്




രക്ഷസ്സ് എന്ന് കേൾക്കുമ്പോൾ നമ്മൾ പേടിക്കുന്നു....

ബാധപ്രേത പിശാചുക്കളോ,രക്തരക്ഷസ്സോ അല്ലെങ്കില്‍ ഡ്രാക്കുളയോ എന്ന സംശയത്തിലാണ് ജനങ്ങൾ.....ഭയം കൊണ്ട് ഞെട്ടുന്നു...എന്നാല്‍ ശാസ്ത്രീയമായി പറയുമ്പോള്‍ പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്ന ഉപദേവതാഗണമാണ്‌ രക്ഷസ്സ്...


"യക്ഷോ രക്ഷോ ഗന്ധര്‍വ കിന്നര
പിശാചോ ഗുഹ്യക
സിദ്ധോ ഭൂത്മി ദേവ നയോനയ"


എന്നിങ്ങനെ ഉപദേവതകളെ അമരകോശത്തില്‍ ഗണിചിരിക്കുന്നു ...കശ്യപ പ്രജാപതിക്ക്‌ ദക്ഷ്പുത്രിയായ മുനിയില്‍ ജനിച്ചവരാണ് രക്ഷസ്സ്കളെന്നു മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നു ....


ഇവരെ രാക്ഷസ്സമ്മാരുടെ ഗണത്തിലാണ് പുരാണങ്ങളില്‍ വര്ന്നിചിട്ടുള്ളത്...കശ്യപ പ്രജാപതിക്ക്‌ മുനിയെന്ന ഭാര്യയില്‍ യക്ഷന്മാരും രക്ഷസ്സുകളും ജനിച്ചതായി അഗ്നിപുരാണം 19 - )o അദ്ധ്യായത്തില്‍ കാണുന്നു.....


ശബ്ദതാരാവലിയില്‍ അസ് എന്ന വാക്കിനര്‍ത്ഥം അറിയുക,ജീവിക്കുക,ഭവിക്കുക,എന്നിവയാണ്..അതായത് രക്ഷസ്സ് എന്നാല്‍ രക്ഷ കൊടുക്കുന്ന മൂര്‍ത്തി എന്നര്‍ത്ഥം ....


കേരളത്തില്‍ രക്ഷസ്സ് എന്ന് സങ്കല്പിച്ചിട്ടുള്ളത് അപമൃത്യു സംഭവിച്ചിട്ടുള്ളവരുടെ ആത്മാക്കളാണത്രെ...ബ്രാഹ്മണര്‍ അപമൃത്യുപ്പെട്ടാല്‍ ബ്രഹ്മരക്ഷസ്സ്കളാകുന്നു ...


തന്ത്രമന്ത്ര വിദ്യാപാണ്ഡ്യത്യമുള്ള കാര്‍മ്മികരായശേഷം ബ്രാഹ്മണ കുടുംബങ്ങളാണ് രക്ഷസ്സിനെ സംബന്ധിച്ചുള്ള അനുഷ്ടാനപൂജാകര്‍മ്മങ്ങള്‍ പരമ്പരാഗതമായി കേരളത്തില്‍ ചെയ്തുവരുന്നത് ....


പൂര്‍വ്വപാപം,ജന്മാന്തരദുരിതങ്ങള്‍,ഗ്രഹപ്പിഴകള്‍ ,മുന്‍ജന്മ പാപങ്ങള്‍ എന്നിവയ്ക്ക് പരിഹാരം രക്ഷസ്സ്,സര്‍പ്പം ഇവകളെ ത്രുപ്തിപ്പെടുതുകയാണ്...
കുടുംബത്തില്‍ ഉണ്ടാകുന്ന തീരാത്ത ദുരിതങ്ങള്‍ , ഗ്രഹപ്പിഴകള്‍ ,രോഗങ്ങള്‍ ,ശാപങ്ങള്‍ ,എന്നിവ മാറി ഐശ്വര്യം,ക്ഷേമം ഇവ ലഭിക്കുന്നു. രക്ഷസ്സിന്റെ പ്രതിഷ്ഠ ശിവലിംഗരൂപത്തിലും വാല്‍ക്കണ്ണാടി ആക്രുതിയിലുമാണ്....  കരിങ്കല്‍ ശിലയില്‍ പ്രതിഷ്ഠകള്‍ നടത്താറുണ്ട്...രക്ഷസ്സ് വിഷ്ണുവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള ചൈതന്യമാണ്...അതായത് രക്ഷസ്സിനെ നാം കാണുന്നത് അസുരശക്തിയായോ,ദുഷ്ടമൂര്‍ത്തിയായോ അല്ല...മറിച്ച് ഒരു വൈഷ്ണവശക്തിയായിട്ടാണ്......


കുടുംബത്തിന്റെയും തറവാട്ടിന്റെയും ഉന്നതിയില്‍ താത്പര്യമുള്ള ശക്തിയെന്ന രീതിയില്‍ നാമെല്ലാം രക്ഷസ്സിനെ ഭക്തിപൂര്‍വ്വം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്...
രക്ഷസ്സിന് പ്രധാനപ്പെട്ട ദിവസങ്ങള്‍ വ്യാഴാഴ്ച, വെളുത്തവാവ്(പൌര്‍ണ്ണമി), കറുത്തവാവ് എന്നീ ദിവസ്സങ്ങളാണ് ...  പാല്‍പ്പായസ നിവേദ്യമല്ലാതെ മറ്റു പൂജകളോ,വഴിപാടുകളോ ഇല്ല...

ആത്മസമര്‍പ്പണം - അമൃതവാണി

“നമ്മള്‍ ധ്യാനിക്കുന്നതെന്തിനാണ്‌? ഏകാഗ്രതയ്ക്കുവേണ്ടിയല്ലേ. കരയുമ്പോള്‍ ഒരു പ്രയാസവുമില്ലാതെ ഏകാഗ്രത കിട്ടുന്നില്ലേ. മിഥ്യാകാര്യങ്ങള്‍ക്കുവേണ്ടി കരയാതെ ഭഗവാനുവേണ്ടി കരഞ്ഞാല്‍ അതില്‍പ്പരം വലിയ ധ്യാനം മേറ്റ്ന്താണ്‌? അതാണ്‌ ഗോപികകളും മീരാബായിയും മറ്റും ചെയ്തത്‌. മീരാബായി പ്രാര്‍ത്ഥിച്ചിരുന്നത്‌ എത്ര നിസ്വാര്‍ത്ഥമായിട്ടാണെന്നറിയാമോ? “ഹേ ഗിരിധാരീ, അവിടുന്നെന്നെ സ്നേഹിച്ചില്ലെങ്കിലും സാരമില്ല, അവിടുത്തെ സ്നേഹിക്കാനുള്ള അവകാശം എനിക്ക്‌ നിഷേധിക്കരുതേ.” എന്നാണ്‌. ഭഗവാനുവേണ്ടി കരഞ്ഞുകരഞ്ഞ്‌ അവരുടെ ജീവിതംതന്നെ ഇടതടവില്ലാത്ത പ്രാര്‍ത്ഥനയായി മാറി. ആ ദിവ്യപ്രേമം അഗ്നിയായി അവരുടെ വാസനകളെ എരിച്ചുചാമ്പലാക്കി. ആ അഗ്നിയില്‍ അവര്‍ തങ്ങളെത്തന്നെ ഹവിസ്സായി ആത്മസമര്‍പ്പണം ചെയ്തു.


– മാതാ അമൃതാനന്ദമയീദേവി


Tuesday, January 23, 2018

ശുഭചിന്ത




നദികളെ രക്ഷിക്കാനുള്ള ഈ സംരംഭം മനുഷ്യകുലത്തെയും ഭാരതത്തെയും സംബന്ധിച്ചാണ്. നമ്മുടെ രാജ്യത്തിന്‍റെ മഹത്വം നമ്മുടെ മഹാനദികളില്‍ അധിഷ്ഠിതമാണ്.


This Rally for Rivers is about humanity and about Bharat. The greatness of our nation is rooted in our great rivers.

സദ്ഗുരു 

വേതാളം - വിക്രമാദിത്യൻ




സർവ്വജ്ഞാനിയാണ് .  വേദശാസ്ത്രപുരാണങ്ങളും ഉപനിഷത്തും ഇതിഹാസങ്ങളും വ്യാകരണവും ഛന്ദസ്സും ഗണിതവും ജ്യോതിശാസ്ത്രവും ആയുർവേദവും തുടങ്ങി എല്ലാം അറിയുന്ന രക്ഷസ്സ്...

പൂർവ്വജന്മത്തിൽ പഠനവും സന്ധ്യാവന്ദനവും ഭിക്ഷാടനവും കൊണ്ടു  ജീവിച്ച ഒരു സാധു ബ്രാഹ്മണൻ..

അറിയാതെ ബ്രഹ്മഹത്യ ചെയ്തു..
അതിൻറെ പാപഫലത്താൽ രക്ഷസ്സായി..
വേതാളമായി...
കോടാനുകോടി ദശാബ്ദകാലം വടവൃക്ഷത്തിൽ തലകീഴായി കിടക്കാനാണ് ശാപം കിട്ടിയത്...

ആര് വേതാളത്തെക്കാൾ ജ്ഞാനിയായി എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി  ആയിരം വട്ടം തോൽപ്പിക്കുന്നുവോ അന്ന് വേതാളത്തിനു മോക്ഷം.
അഥവാ അതിനു മുന്നെ ഉത്തരം ശരിയായി നൽകിയില്ലെങ്കിൽ അവരെ ഭക്ഷിച്ചു വടവൃക്ഷത്തിൽ കിടന്നടുക, നിദ്രപ്രാപിക്കുക...


വിക്രമാദിത്യൻ  വീണ്ടും വീണ്ടും വേതാളത്തെ തോൽപിച്ചു വടവൃക്ഷത്തിൻറെ ശാഖഭേദിച്ചു  വേതാളത്തെ കെട്ടിവരിഞ്ഞു ചുമലിൽ എടുത്തു ചുടുകാട്ടിലേക്കു നടന്നു..

ഒരിക്കൽ വേതാളം ചോദിച്ചു..

അല്ലയോ രാജൻ, ഈ ലോകത്ത് ഏറ്റവും മഹനീയമായ ബന്ധം ഏതാണ്, അതിൻറെ  മഹനീയതക്ക് കാരണം എന്താണ്..


ഇതിന്  അങ്ങ് ഉത്തരം നൽകിയില്ലെങ്കിൽ അങ്ങേയുടെ ശിരസ്സ് ആയിരം നുറുങ്ങുകളായി പൊട്ടി ചിതറും... രക്തത്തിൽ മുങ്ങിചിതറികിടക്കുന്ന ആ ശിരസ്സും ശരീരവും ഞാൻ എൻറെ പന്ത്രണ്ട് അടിയോളം വരുന്ന നാക്കും കൂർത്ത ദ്രമ്ഷ്ടങ്ങളും കൊണ്ട് നക്കിയും കൊറിച്ചും തിന്നു വിശപ്പടക്കി ഒരു ശതാബ്ദം നിദ്രയിൽ ലയിക്കും .
മുൻപ് ഉണ്ടായിരുന്ന എല്ലാ ചോദ്യങ്ങൾക്കുംമേലെ കഠിനമായ ചോദ്യം
വിക്രമാദിത്യ മഹാരാജാവ് ചിന്തയിൽ അല്പം മുഴുകി...


ഒടുവിൽ ഒട്ടൊന്നു വിറയലോടെ പറഞ്ഞു

അല്ലയ്യോ വേതാള ജ്ഞാനി..
ഈ ലോകത്തു ഏറ്റവും മഹനീയം സൗഹൃദം എന്ന ബന്ധം ആണ്..
മറ്റേതു ബന്ധത്തിനും കടപ്പാടിൻറെ ബാധ്യതയുണ്ട് .
മാതാപിതാക്കളും കുട്ടികളും
സഹോദരങ്ങൾ തമ്മിലും
ഭാര്യയും ഭർത്താവും
ബന്ധുക്കൾ 
ഗുരുവും ശിഷ്യരും
അങ്ങനെ എല്ലാ ബന്ധങ്ങൾക്കും
കടപ്പാടുണ്ട്.
സൗഹൃദത്തിനാകട്ടെ ഒരു കടപ്പാടും ഇല്ല.
അതിനാൽ തന്നെ അതിനു മേലെ ശ്രേഷ്ഠമായി ഒരു വ്യക്തിബന്ധം ഇല്ല.

വേതാളം മന്ദഹസിച്ചു..

രാജൻ ഇത്തവണയും അങ്ങ് എന്നെ പരാജയപ്പെടുത്തി.
അതെ, സൗഹൃദത്തിലും മഹനീയമായ ഒരു ബന്ധം ഈ ലോകത്തില്ല...
കെട്ടുകൾ ഭേദിച്ചു വേതാളം വീണ്ടും വടവൃക്ഷത്തിലേക്കു പറന്നുയർന്നു...
.
.
.

ഒരേ നാണയത്തിന്റെ ഇരുവശം - അമൃതവാണി,

കാന്തസ്പര്‍ശംകൊണ്ട്‌ ഇരുമ്പു കാന്തമാകുന്നപോലെ ഗുരു സൃഷ്ടിക്കുന്ന സ്നേഹാന്തരീക്ഷം ശിഷ്യന്റെ സമസ്തവ്യക്തിത്വത്തെയും പരിവര്‍ത്തനം ചെയ്യിക്കുന്നു. ശിഷ്യനെ സ്വയം സ്നേഹസ്വരൂപനാക്കി മാറ്റാന്‍ അത്‌ സഹായിക്കുന്നു. ശിഷ്യഹൃദയത്തില്‍ പ്രേമാഗ്നി ജ്വലിച്ചുതുടങ്ങിയാല്‍ എല്ലാ അധമവാസനകളും അതില്‍ എരിഞ്ഞുചാമ്പലായിത്തീരും. പിന്നീട്‌ അഗ്നിക്ക്‌ ഇന്ധനമാകുന്നത്‌ മറ്റു ചിന്തകളാണ്‌. ചിന്തകളെല്ലാം ആ ചിതയിലൊടുങ്ങിയാല്‍ സാധകന്റെ ദഹരാകാശം വസ്തുശൂന്യമായിത്തീരുന്നു. ആ ഹൃദയം കവിഞ്ഞുനിസ്വാര്‍ത്ഥ സ്നേഹത്തിന്റെ പ്രകാശം പരക്കുമ്പോള്‍ ലോകം അതിനെ കാരുണ്യമെന്നുവിളിക്കുന്നു. ലക്ഷ്യം പ്രാപിച്ച സാധകന്‌ തിരികെ ലോകത്തില്‍ പ്രവര്‍ത്തിക്കാന്‍ അവലംബം ഈ കാരുണ്യമാണ്‌. ആ കാരുണ്യംകൊണ്ടാണ്‌ ഇരുട്ടില്‍ വെളിച്ചം തേടിയുഴലുന്ന ആത്മാക്കളുടെ രോദനത്തിന്‌ ചെവികൊടുക്കാന്‍ മുക്തപുരുഷന്‌ സാധിക്കുന്നത്‌. മഹാത്മാവിന്റെ ജീവിതത്തില്‍ നാം കാണുന്ന കാരുണ്യവും സ്നേഹവും ഭിന്നമല്ല; അവ ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്‌.


– മാതാ അമൃതാനന്ദമയീദേവി


Monday, January 22, 2018

ശുഭചിന്ത



ഒരു ചിന്ത നിങ്ങളെ എങ്ങും കൊണ്ടെത്തിക്കുന്നില്ല - പക്ഷെ അതിനു നിങ്ങളുടെ ജീവിതത്തിന്‍റെ ഗതി നിശ്ചയിക്കുവാന്‍ സാധിക്കും.


A thought does not take you anywhere – but it can set the course of your

സദ്ഗുരു 

കാളി തത്വം



കുട്ടികൾ ചോദിക്കുമ്പോൾ പറഞ്ഞു കൊടുക്കണം ഫോട്ടോ കാണുമ്പോൾ നമുക്കം സംശയം ഇല്ലേ


കാളി തത്വം

ഭദ്രകാളി അമ്മ, ഭക്തര്‍ അമ്മേ എന്ന് വിളിച്ചാരാധിക്കുന്ന കാളീ സങ്കല്‍പത്തിനെ കുറിച്ച് കുറച്ച് മനനം നടത്താം.

കാളുന്നവള്‍ കാളി എന്നാണ് കാളി നാമത്തിന്റെ അര്‍ത്ഥം. അതില്‍ നിന്നുതന്നെ കാളിക്ക് രൂപം ഇല്ല എന്നു താല്‍പര്യം. അപ്പോള്‍ നമ്മള്‍ കാണുന്ന കാളീ രൂപത്തിന്റെ അര്‍ത്ഥം എന്താണ് ? രൂപത്തിന് അപ്പുറം എന്താണ് അര്‍ത്ഥം ഉള്ളത്?

Image result for ഭദ്രകാളി


കാളി എന്നത് ശരിക്കും ബ്രഹ്മം സങ്കല്‍പം തന്നെയാണ്. നാം കാളിയെ അറിയുന്നത് അനുസരിച്ച് കാളി നമ്മളില്‍ കാളുന്നു. ശരിക്കും കാളീരൂപം ശ്രദ്ധിച്ചാല്‍ ധാരാളം കൈകളും, ഓരോ കൈകളിലും ഓരോരോ ആയുധങ്ങളും, ഉദാഹരണത്തിന് വാള്‍, ശൂലം, കുന്തം, സര്‍പ്പം തുടങ്ങിയ അനേകം അനേകം ആയുധങ്ങള്‍ കൂടാതെ അറുത്ത് എടുത്ത ദാരികന്റെ തലയും, രക്തം ശേഖരിക്കുന്ന പാത്രവും, മുണ്ഡന മാലയും, കരങ്ങളാല്‍ കോര്‍ത്ത പാവാടയും, നീണ്ട നാവും, ചിതറി നിറഞ്ഞു കിടക്കുന്ന തലമുടികളും,ചലനാത്മകം ആയ പാദങ്ങളും, ഒരു പാദം മഹാശിവന്റെ നെഞ്ചത്തും ആയി നില്‍ക്കുന്ന ആ ഭദ്രകാളീ തത്വം എന്താണ്?
കാളിയമ്മയുടെ നിറം കടുംനീലയും കറുപ്പുമാണ്, ഈ രണ്ട് നിറവും നിഗൂഢത അനന്തത എന്നിവയെ സൂചിപ്പിക്കുന്നു,കടലും നീലാകാശവും ഇതിന് ഉദാഹരണം ആണല്ലോ, അതുപോലെ തന്നെയാണ് കാളിയമ്മ, അനന്തതയുടെ പ്രതീകം തന്നെയാണെന്ന് സാരം.



അമ്മയുടെ കാര്‍കൂന്തല്‍ ഇടതടവില്ലാതെ നിറഞ്ഞു കിടക്കുന്നു, ആ കാര്‍കൂന്തല്‍ ഒരിക്കലും എണ്ണി തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഓരോ രോമവും ദേവിയുടെ അനന്തമായ ഗുണങ്ങളെ ആണ് സൂചിപ്പിക്കുന്നത്, അങ്ങനെ നോക്കിയാല്‍ കാളിയമ്മയുടെ ഗുണങ്ങള്‍ ആര്‍ക്കും വര്‍ണ്ണിക്കാനോ മനസ്സിലാക്കാനോ സാധിക്കില്ല എന്നത് തന്നെ.
അമ്മയുടെ ത്രിക്കണ്ണ് അമ്മയുടെ ഉള്‍ക്കണ്ണ് തുറന്നതിനെ അല്ലേ  സൂചിപ്പിക്കുന്നത്, അറിയേണ്ടതിനെ അറിഞ്ഞു എന്ന് താല്‍പര്യം, മൂന്നാം കണ്ണുകളാല്‍ ആണ് അമ്മ എല്ലാം കാണുന്നു എന്ന് അര്‍ത്ഥം ആകുന്നു.
വളരെ നീണ്ട നാവ്, ചുമന്ന നാവ് തന്റെ വെളുത്ത പല്ലുകളാല്‍ കടിച്ചു നില്‍ക്കുന്ന കാളിയമ്മ, താന്‍ തന്നില്‍ ഉള്ള സാത്വിക ഗുണങ്ങള്‍ തന്നില്‍ ഉള്ള രജോഭാവത്തിനെ കീഴടക്കിയ തപസ്വിനി തന്നെ, കൂടാതെ നീണ്ട നാവ് സൂചിപ്പിക്കുന്നത് താന്‍ യോഗവിദ്യയില്‍ പ്രാവീണ്യം നേടിയവള്‍ എന്നും അര്‍ത്ഥം ആകുന്നു, അമ്മ കേചരീ മുദ്രയിലൂടെ അമൃത് പാനം ചെയ്ത പരമ യോഗിനി എന്നത് തന്നെ അല്ലേ



അമ്മയുടെ കഴുത്തില്‍ കിടക്കുന്ന മുണ്ഢധ മാല അമ്മയുടെ ബുദ്ധിയെ സൂചിപ്പിക്കുന്നു. ബുദ്ധിക്ക് അപ്പുറം വിലസുന്നവള്‍ എന്ന് ചിന്തിക്കാം, കൂടാതെ പറയപ്പെടുന്നു ജീവികള്‍ ഉദയം ചെയ്യുന്നതിന് മുന്‍പേ ദേവി മുണ്ഢന മാല ധരിച്ചിട്ടുണ്ട് എന്നാണ്, അപ്പോള്‍ സകല ജീവികളുടെ മാതാവാണ് കാളിയമ്മ എന്നതല്ലാതെ വേറെ എന്താണ്, അമ്മ പ്രപഞ്ച മാതാവും കൂടി ആണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.


കരം കൊണ്ടുള്ള പാവാടയാണ് അമ്മയുടെ വേഷം, കരം എന്നത് ബലം എന്ന് അര്‍ത്ഥം, അതായത് അമ്മയുടെ മാനം തന്റെ ബലത്താല്‍ സംരക്ഷിക്കപ്പെടുന്നു എന്നല്ലേ.തന്നില്‍ ഉള്ള ശക്തിയാണ് അമ്മയുടെ വസ്ത്രം. പൊതുവേ അര്‍ധനഗ്ന ആയാണ് കാളിയമ്മയുടെ ചിത്രങ്ങള്‍ കാണപ്പെടുന്നത്, പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന അമ്മയ്ക്ക് ഏതു വസ്ത്രങ്ങളാല്‍ മറയ്ക്കുവാനാകും.


ഉയര്‍ന്ന മാറിടം അമ്മയുടെ മാതൃത്വത്തെ സൂചിപ്പിക്കുന്നു, തന്റെ ഭക്തരോടുള്ള അഗാധ മാതൃഭാവം.

അമ്മയുടെ കൈകള്‍ നിറയെ ആയുധങ്ങളാണ്, ഓരോരോ ആയുധങ്ങളും അമ്മയുടെ ആത്മീയ ശക്തിയും, ഭൗതീക ശക്തിയും സൂചിപ്പിക്കുന്നു. വിവേകം ആണ് കൈയില്‍ ഉള്ള വാള്‍. സൃഷ്ടിയുടെ പ്രതീകം കൈയില്‍ ഉള്ള ശംഖ്, സ്ഥിതി അമ്മയുടെ കൈയില്‍ ഉള്ള പരിച, അങ്ങനെ അങ്ങനെ പോകുന്നു.


അമ്മയുടെ ഒരു കൈയില്‍ ദാരികന്റെ തലയുണ്ട്, മറ്റൊരു കൈയില്‍ ധാരികന്റെ ചോര ശേഖരിക്കുന്നു അത് പാനം ചെയ്യുവാന്‍, ഒരിക്കലും ചോര കുടിക്കുന്നവള്‍ എന്നല്ല അര്‍ത്ഥം, അഹങ്കാരത്തിന്റെ തലയാണ് അമ്മ അറുത്ത് ഭക്തരെ രക്ഷിക്കുന്നത്, എപ്പോള്‍ അഹങ്കാരം പോകുന്നോ അപ്പോള്‍ അവിടെ നിന്നും അമൃതല്ലേ ഒഴുകുകയുള്ളൂ. അങ്ങനെ നോക്കിയാല്‍ അമ്മ നമ്മളില്‍ നിന്നും ഒഴുകുന്ന അമൃത് കുടിക്കുന്ന ദേവി എന്നു സാരം.



ധാരാളം കൈകള്‍ അമ്മയ്ക്ക് ഉണ്ട്, എന്നാല്‍ പാദങ്ങള്‍ രണ്ടെണ്ണവും, പാദങ്ങള്‍ അമ്മയുടെ സത്യവും ധര്‍മ്മവും ആണ് സൂചിപ്പിക്കുന്നത്, അമ്മയില്‍ നിന്ന് ഭൗതീക നേട്ടം ആഗ്രഹിക്കുന്നവര്‍ അമ്മയുടെ കൈകളെയാണ് ആശ്രയിക്കുന്നത് എന്ന് അര്‍ത്ഥം, അപ്പോള്‍ അമ്മ അതാത് കൈകളാല്‍ അനുഗ്രഹിക്കുന്നു, എന്നാല്‍ സത്യവും ധര്‍മ്മവും മാത്രം ആശ്രയിക്കുന്ന ഉത്തമ ഭക്തര്‍ അമ്മയുടെ പാദാരവിന്ദം ആണ് ആശ്രയിക്കുന്നത്, അപ്പോള്‍ എന്തു സംഭവിക്കുന്നു, അമ്മയുടെ കൈകള്‍ എല്ലാം അവനില്‍ അനുഗ്രഹം ചൊരിയുന്നു.


അമ്മയുടെ പാദങ്ങള്‍ ചലനാത്മകം ആയി കാണപ്പടുന്നു, അമ്മയുടെ ഒരു പാദം പരമശിവത്തെ മാറിലാണ് ചവുട്ടി നില്‍ക്കുന്നത്,ഇവിടെ പരമശിവന്‍ നിശ്ചല ബ്രഹ്മം തന്നെയാണ്, ബ്രഹ്മത്തില്‍ നിന്നും ഉണ്ടായ പ്രകൃതി,ചലനാത്മകം ആയ പ്രകൃതി തന്നെയല്ലേ മഹാമായ ആയ കാളി മാതാവ്.


ഇങ്ങനെ നോക്കുമ്പോള്‍ കാളിയമ്മയുടെ തത്വം ശരിക്കും അദ്വൈത ബോധം നല്‍കുന്ന ഒരു മഹാ സങ്കല്‍പം തന്നെയല്ലേ.


അമ്മ ആയി കണ്ടാലും, ബ്രഹ്മത്തില്‍ നിന്നുണ്ടായ പ്രകൃതി ആയി കണ്ടാലും അത് നമ്മളില്‍ ആത്മീയ ഉണര്‍വ്വ് ഉണ്ടാക്കുന്നു എന്നത് തന്നെയാണ് നമ്മളില്‍ സംഭവിക്കുന്നത്.


ജയ് കാളി

മനുഷ്യരാശിയുടെ താളലയം - അമൃതവാണി

പണ്ടുണ്ടായിരുന്ന ഋഷികള്‍ കാരുണ്യമൂര്‍ത്തികളായിരുന്നു. അവരുടെ മഹത്വം വിവരിക്കുവാന്‍ വാക്കുകളില്ല. അവരുടെ കാരുണ്യമില്ലായിരുന്നെങ്കില്‍ ഈ ലോകമെന്നോ ഒരു നരകമായേനെ. മഹാത്മാക്കളുടെ ത്യാഗവും കൃപയുമാണ്‌ ലോകത്തെ താങ്ങിനിര്‍ത്തുന്നത്‌. സ്വാര്‍ത്ഥമതികളായ മനുഷ്യര്‍ ചെയ്തുകൂട്ടുന്ന പാപത്തിന്റെ ഇരുട്ടകറ്റുന്നത്‌ ആ തേജോദീപ്തിയാണ്‌. അതാണ്‌ മനുഷ്യരാശിയുടെ താളലയം നിലനിര്‍ത്തിക്കൊണ്ട്‌ പോകാന്‍ സഹായിക്കുന്നത്‌. അവരാണ്‌ ലോകത്തിന്‌ ശരിയായ നന്മ ചെയ്യുന്നവര്‍. മഹാത്മാക്കളുടെ കൃപ തങ്ങളെ എതിര്‍ക്കുന്നവരെക്കൂടി പരിപൂതമാക്കുന്നതാണ്‌.


– മാതാ അമൃതാനന്ദമയി


Sunday, January 21, 2018

സൃഷ്‌ടി മൂന്ന്‌ വിധമാണ്‌




സൃഷ്‌ടി മൂന്ന്‌ വിധമാണ്‌ വാചാരംഭണം വികാരം നാമധേയം,


വാചാരംഭണം - സങ്കല്‍പം നമ്മുടെ ഉള്ളിലെ സങ്കല്‍പ്പം.
 
വികാരം- ഒരു വസ്‌തുവിന്റെ രൂപം. 

നാമധേയം- പേര്‌. 

നിങ്ങളുടെ മനസ്സില്‍ രാവിലെ ഒരു ചിന്ത ഇന്ന്‌ ഞായറാഴ്‌ച്ചയാണല്ലോ ഒഴിവാണ്‌. 

ദിവസവും ഇഡലിയല്ലേ ഉണ്ടാക്കുന്നത്‌ ,
ഇന്ന്‌ വിശേഷപ്പെട്ട എന്തെങ്കിലും ഉണ്ടാക്കണം.
അരിമാവ്‌ കൊണ്ട്‌ എന്തെങ്കിലും പുതിയ സാധനമുണ്ടാക്കുന്നു.
അവിചാരിതമായിട്ട്‌ ഉണ്ടായതല്ല ആദ്യമുണ്ടായത്‌ നമ്മുടെ ഉള്ളിലാണ്‌,
ഇന്നിത്‌ ഉണ്ടാക്കണം കുട്ടികള്‍ക്ക്‌്‌ ഇഷ്‌ടമാകും എന്നു സങ്കല്‍പ്പിച്ച്‌,
നമ്മളതുണ്ടാക്കുന്നു ഉണ്ടാക്കാനുള്ള ആ പ്രേരണയെയാണ്‌ വാചാരംഭണം എന്നു പറയുന്നത്‌. 

എന്താണ്‌ വികാരം?
അരിമാവിനുണ്ടായ രൂപമാറ്റമാണ് വികാരം,അരിമാവ്‌ മറ്റൊരു രൂപത്തെ പ്രാപിച്ചു. 

അരിമാവുകൊണ്ട്‌ ഒരു പലഹാരം ഉണ്ടാക്കുന്നു നമ്മളതിനു ഒരു പേരിട്ടുകൊടുക്കും. 


അരിമാവ്‌ എന്നു പറയുന്നതു തന്നെ അരി രൂപാന്തരപ്പെട്ടതാണ്‌. 

അരിയെന്നു പറയുന്നതു ഭൂമി രൂപാന്തരപ്പെട്ടതാണ്‌. 

ഭൂമി പഞ്ചീകരിച്ച പഞ്ചമഹാഭൂതങ്ങളാല്‍ രൂപാന്തരപ്പെട്ടതാണ്‌,

അങ്ങനെ പിറകിലേക്കു കിടക്കുന്നു അതിന്റെ മാര്‍ഗം......... 

ഇത്രയും സംഗതികളാണ്‌ ഇവിടെയുള്ളത്‌ അതുകൊണ്ട്‌ ഋഷി നമ്മളോടു പറയുന്നത്‌ ഇത്‌ മൂന്നും ഇല്ലാത്തതാണ്‌. 

അതായത്‌ സങ്കല്‍പ്പവും, വികാരവും പിന്നെ പേരും. 

പിന്നെ ഉള്ളതെന്താണ്‌? 


ബ്രഹ്മം മാത്രമേയുള്ളൂ.

ശാസ്ത്രജ്ഞന്റെ പ്രേമം - അമൃതവാണി

ശാസ്ത്രജ്ഞന്‌ തന്റെ പരീക്ഷണത്തോട്‌ പ്രേമമുണ്ട്‌. പക്ഷേ, ആ സ്നേഹം പരിമിതമാണ്‌. അത്‌ തന്റെ വിഷയത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലാതെ എല്ലാ ജീവരാശികളെയും ഉള്‍ക്കൊള്ളുവാന്‍ തക്കവണ്ണം വികസിക്കുന്നില്ല. അയാള്‍ തന്റെ ഗവേഷണശാലയിലും പരീക്ഷണോപകരണങ്ങളിലും മാത്രമായി ഒതുങ്ങിക്കൂടുന്നു. തനിക്ക്‌ ചുറ്റുമുള്ള യഥാര്‍ത്ഥജീവിതവുമായി അയാള്‍ക്ക്‌ ബന്ധമില്ല. ചന്ദ്രനിലും ചൊവ്വയിലും ജീവനുണ്ടോ എന്നറിയാനാണ്‌ അയാള്‍ക്ക്‌ താല്‍പ്പര്യം കൂടുതല്‍. ജീവന്‍ എങ്ങനെ നിലനിര്‍ത്താമെന്നതിലേറെ, അത്‌ നശിപ്പിക്കാന്‍ എന്തെല്ലാം അണ്വായുധങ്ങള്‍ ഉണ്ടാക്കാമെന്നാണയാള്‍ ചിന്തിക്കുന്നത്‌.
ശാസ്ത്രജ്ഞന്‍ പറഞ്ഞേക്കും, അയാള്‍ സത്യം തേടുകയാണെന്ന്‌, അതിനായി ഭൗതികലോകത്തെ അപഗ്രഥിച്ചു പഠിക്കുകയാണെന്ന്‌. വസ്തുക്കളെയെല്ലാം കീറിമുറിച്ച്‌ അവയുടെ പ്രവര്‍ത്തനം പഠിക്കുകയാണയാള്‍ ചെയ്യുന്നത്‌. ഒരു പൂച്ചക്കുട്ടി ശാസ്ത്രജ്ഞന്‌ കൗതുകമുള്ള വളര്‍ത്തുജീവിയല്ല, പിന്നെയോ, കേവലം പരീക്ഷണമൃഗം മാത്രമാണ്‌. അയാളതിന്റെ നാഡിമിടിപ്പും ബ്ലഡ്പ്രഷറും ശ്വാസോച്ഛ്വാസവുമൊക്കെ അളന്നുകുറിച്ചുപഠിക്കും. ശാസ്ത്രത്തിന്റെയും സത്യാന്വേഷണത്തിന്റെയും പേരില്‍ അയാളതിനെ കീറിമുറിച്ച്‌ ഉള്ളിലെ അവയവങ്ങള്‍ എന്തൊക്കെയെന്ന്‌ നോക്കി മനസ്സിലാക്കും. അതിനായി പൂച്ച മരിക്കേണ്ടിവരുന്നത്‌ അയാള്‍ കാര്യമാക്കുന്നില്ല. ജീവന്റെ അഭാവത്തില്‍ സ്നേഹിക്കുവാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാവുന്നു. ജീവനുള്ളിടത്തേ സ്നേഹമുണ്ടാകൂ. ജീവന്റെ ഉണ്മ തേടിത്തേടി ജീവനെത്തന്നെ അറിയാതെയെങ്കിലും നശിപ്പിക്കുകയാണ്‌ ശാസ്ത്രജ്ഞര്‍ ചെയ്യുന്നത്‌. വിചിത്രമായിരിക്കുന്നു, അല്ലേ!


– അമൃതാനന്ദമയീദേവി


Saturday, January 20, 2018

ശുഭചിന്ത,




അഭിനിവേശത്തിനു തെരഞ്ഞെടുക്കാന്‍ കഴിയും. അനുകമ്പക്കു തെരഞ്ഞെടുക്കാന്‍ കഴിയില്ല - അത് എല്ലാവരേയും എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്നു.

Passion can choose. Compassion cannot choose – it includes everyone and everything.

സദ്ഗുരു 

പാപാങ്കുശൈകാദശി - വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍



"വ്രതാനാമപി സര്വ്വേഷാം, മുഖ്യമേകാദശിവ്രതം"


അതായത് എല്ലാ വ്രതങ്ങളിലും വച്ച് മുഖ്യമായത് ഏകാദശിവ്രതം എന്ന് പ്രമാണം.


ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്.
ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു.


ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.

ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു.


ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വൃതം. 

മഹാഭാരതത്തിലെ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്നു കരുതപ്പെടുന്നു.

സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷംഎന്നും പറയുന്നു.
ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു.


ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.
ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം.

വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ മാസവും കൃഷ്ണ- ശുക്ലപക്ഷങ്ങളിൽ ആചരിക്കപ്പെടുന്നു.

ഗൃഹസ്ഥരായുള്ളവർ ശുക്ലപക്ഷഏകാദശിയും വാനപ്രസ്ഥർ, സ്ന്ന്യാസികൾ , വിധവകൾ മുതലായവർ ഇരുപക്ഷ ഏകാദശിയും ആണ് ആചരിക്കാറുള്ളത്.

എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.

സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം
ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.

ഏകാദശി വ്രതം ദശമിയില് തുടങ്ങി അന്ന് രാത്രിയും(അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവു) , ഏകാദശിയില് പൂര്ണ്ണദിനം ( ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ) , ദ്വാദശി വൈകുന്നേരം എന്നിങ്ങനെ 4നരം ഉപവാസമിരിക്കണം.

ദശമിയില് ഒരു നേരം മാത്രം ഭക്ഷണം കഴിക്കാം. ഒറ്റയ്ക്ക് ശുദ്ധമായതറയില് കിടക്കണം. ഈ ഉപവാസവേളയില് നെല്ലി പരിപ്പ് അരച്ച് ശരീരത്തില് പൂശി നദിയില് സ്നാനം ചെയ്യണം.

ശേഷം ഉപവാസം അനുഷ്ഠിച്ചു കൊണ്ട് ഹരിയെ ധ്യാനിച്ച് ഭജനയിലും പൂജകളിലും പങ്കു കൊള്ളണം.

എകാദശി നാളിൽ രാവിലെ മൂന്ന് മണി മുതൽ ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂർണ്ണമായ ഉപവാസമാണ് വേണ്ടത്.

ദ്വാദശി നാളില് തുളസീ തീർത്ഥമോ വെള്ളമോ അന്നാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം.

ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ദ്വാദശിയില് പ്രഭാതകര്മ്മങ്ങള് പൂര്ത്തിയാക്കി കുളികഴിഞ്ഞ് അതിഥികള്ക്ക് ഭക്ഷണം നല്കണം.

അന്ന് അഗത്തി, നെല്ലിക്ക, ചുണ്ടക്കായ എന്നിവ ചേര്ത്ത് ഭക്ഷണമുണ്ടാക്കി കഴിക്കണം.

ഇങ്ങനെ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്ക്കായി വൈകുണ്ഡവാതില് തുറക്കെപ്പടും എന്നാണ് വിശ്വാസം.


#ഭാരതീയചിന്തകൾ

ജീവനും സ്നേഹവും - അമൃതവാണി

ജീവിതം സ്നേഹമാണ്‌. എല്ലാറ്റിലും ഒരു ജീവചൈതന്യം കാണുന്നതാണ്‌ സ്നേഹം. ചന്ദ്രനില്‍ ജീവനുണ്ടോ ചൊവ്വയില്‍ ജീവനുണ്ടോ എന്നല്ല, ചന്ദ്രനും സൂര്യനും ചൊവ്വയും എല്ലാമെല്ലാം ജീവസ്സുറ്റതായി കാണണം. ജീവന്‍ ഇവിടെയും അവിടെയും എന്നല്ല, എല്ലായിടത്തും ഉണ്ട്‌. ജീവചൈതന്യം തുടിക്കാത്തതായി പ്രപഞ്ചത്തിലൊന്നുമില്ല. അതുപോലെയാണ്‌ സ്നേഹവും. ജീവനെവിടെയുണ്ടോ അവിടെ സ്നേഹമുണ്ട്‌, മറിച്ചും. ജീവനെന്നും പ്രേമമെന്നും രണ്ടില്ല.
അവയൊന്നുതന്നെയാണ്‌. പക്ഷേ, എത്രയൊക്കെ പറഞ്ഞാലും സാക്ഷാത്കാരം വരെ അവ രണ്ടും ഒന്നെന്നുള്ള ബോധമുണ്ടാവില്ല. അതുവരെ ഹൃദയവും ബുദ്ധിയും തമ്മിലുള്ള ഭിന്നതയും തുടരും.


– മാതാ അമൃതാനന്ദമയീദേവി


Friday, January 19, 2018

ശുഭചിന്ത




ഭൂമി മാതാവു വളരെ ഉദാരമതിയാണ്. അവസരം കൊടുത്താല്‍, എല്ലാറ്റിനെയും തികഞ്ഞ സമൃദ്ധിയോടെയും സൌന്ദര്യത്തോടെയും പുന:സ്ഥാപിക്കും.

Mother Earth is so generous. If only we give her the chance, she will restore everything in absolute abundance and beauty

സദ്ഗുരു