ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, August 14, 2014

പഴവങ്ങാടി ഗണപതി ക്ഷേത്രം

പഴവങ്ങാടി ഗണപതി ക്ഷേത്രം

സര്‍വ്വരാലുമാരാധിക്കപ്പെടുന്ന ദേവനാണ് തുമ്പിമുഖനായ ഗണപതിയെന്ന വിഘ്‌നേശ്വരന്‍. വിഘ്‌നങ്ങള്‍ ഒഴിക്കുന്ന ഗണപതിയ്ക്ക് തേങ്ങ ഉടച്ചിട്ടേ പൊതുവെ ശുഭ കാര്യങ്ങള്‍ തുടങ്ങുകയൊള്ളൂ.
ലോകത്താകമാനം ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങളുള്ളത് ഗണപതിയ്ക്കാണ്. കേരളത്തില്‍ ഉപദേവനായും പ്രധാന ദേവനായും ഒട്ടെല്ലാ ക്ഷേത്രങ്ങളിലും ഗണപതി സാന്നിധ്യമുണ്ട്. കേരളത്തില്‍ ഗണപതി പ്രധാന ദേവനായുള്ള അമ്പലങ്ങളില്‍ പ്രസിദ്ധ ഒന്നാണ് പഴവങ്ങാടി ക്ഷേത്രം. തിരുവനന്തപുരം നഗരത്തില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് വടക്ക് ഭാഗത്തായിട്ടുള്ള പഴവങ്ങാടി ക്ഷേത്രത്തിന്
നേരേ എതിര്‍ വശത്ത് വെട്ടി മുറിച്ച കോട്ട. പത്മഭസ്വാമി ക്ഷേത്രവും നഗരത്തില്‍ കോട്ടകളും നിര്‍മ്മിച്ചു കഴിഞ്ഞ് പഴവങ്ങാടി ക്ഷേത്ര നിര്‍മ്മിതിക്കായി കല്ല് കൊണ്ടു വരാന്‍ പടിഞ്ഞാറു ഭാഗത്ത് കോട്ട വെട്ടി മുറിച്ചു, അങ്ങനെയാണിത് വെട്ടി മുറിച്ച കോട്ടയായത് എന്ന് പഴമൊഴി. ക്ഷേത്ര നിര്‍മ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നത് കിള്ളിയാറ്റിലെ കല്ലന്‍ പാറയില്‍
നിന്നായിരുന്നു. അനന്തപുരി രാജ വീഥിയ്ക്ക് അരുകില്‍ കറുത്ത പെയിന്റില്‍ കുളിച്ചു നില്ക്കുന്ന ക്ഷേത്ര മന്ദിരം. ചുവരുകളില്‍ ചാരുതയാര്‍ന്ന ശില്പങ്ങള്‍, മദ്ധ്യത്തിലും ചുറ്റും വര്‍ണ്ണ പ്രഭാ പൂരം പൊടിച്ചു നില്‍ക്കുന്ന ഗണപതി വിഗ്രഹങ്ങള്‍.
ആദ്യ കാലങ്ങളില്‍ വേണാടിന്റെ തലസ്ഥാനമായിരുന്ന പത്മനാഭപുരത്ത് വച്ച് രൂപം കൊണ്ട കര സേനയിലെ ഒരംഗത്തിന് പുഴയില്‍ നിന്നും ഒരു ഗണപതി വിഗ്രഹം കിട്ടി. സേനാംഗങ്ങള്‍ ആ വിഗ്രഹം ആരാധിച്ചു പോന്നു, താമസ വിന ഗണപതി അവരുടെ പരദേവതയായി മാറി. വേണാട് വികസിച്ച് തിരുവിതാങ്കൂര്‍ രാജ്യമായപ്പോള്‍ തലസ്ഥാനം തിരുവനന്തപുരം ആയി. കരസേനയുടെ ആസ്ഥാനം തിരുവനന്തപുരത്തേക്ക്
മാറ്റിയപ്പോള്‍ സൈനികര്‍ ആ വിഗ്രഹം കൊണ്ടു വന്ന് പഴവങ്ങാടിയില്‍ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി വലതു കാല്‍ മടക്കി വച്ചിരിക്കുന്ന രൂപത്തില്‍ ഗണപതി വിഗ്രഹം. ദുര്‍ഗ, നാഗം, ശാസ്താവ്, രക്ഷസ്സ് എന്നീ ഉപദേവന്മാരുമുണ്ട്. പഴവങ്ങാടി ഗണപതിക്ക് നാളികേരം പ്രധാന വഴിപാട്, പതിനായിരക്കണക്കിന് നാളികേരമാണ് ദിവസേന ഇവിടെ ഉടയുന്നത്.
മോദകവും ഉണ്ണിയപ്പവും വടമാലയും മറ്റു വഴിപാടുകളാണ്. ശിവരാത്രിക്കും, മകരവിളക്കിനും, തിരുവോണത്തിനും തിരുവാതിരയ്ക്കും, കന്നിമാസത്തിലെ ആയില്യത്തിനും കാര്‍ത്തികയ്ക്കും പുഷ്പാഭിഷേകവും മഹാഗണപതിഹോമവും പഞ്ചാമൃതാഭിഷേകവും നടത്തും. മേടമാസത്തില്‍ ത്രിവേദ ലക്ഷാര്‍ച്ചനയും സഹസ്ര കലശാഭിഷേകവും എല്ലാ വര്‍ഷവുമുണ്ട്. വിനായക ചതുര്‍ത്ഥിയാണ് പഴവങ്ങാടി ഗണപതി
ക്ഷേത്രത്തിലെ പ്രധാന ആഘോഷം. ഈ വിശേഷദിവസങ്ങളില്‍ മൂന്ന് ആനപ്പുറത്ത് എഴുന്നെള്ളത്തുണ്ടാകും. അമ്പലത്തില്‍ തുടങ്ങി കിഴക്കേ കോട്ട വഴി പടിഞ്ഞാറേ തെരുവിലൂടെ വടക്കേ തെരുവു വഴി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനെ പ്രദിക്ഷണം ചെയ്ത് പഴവങ്ങാടി ക്ഷേത്രത്തില്‍ എത്തിച്ചേരും, ഒടുവില്‍ കരിമരുന്നുപ്രയോഗവും ഉണ്ടാകും. പണ്ട് വളരെ കെങ്കേമമായി വിനായക ചതുര്‍ത്ഥി
ആഘോഷിച്ചിരുന്നതായും തമ്പാനൂര്‍ വരെ കുലവാഴയും, കുരുത്തോലയും പൂക്കുലയും കെട്ടി അലങ്കരിച്ചിരുന്നു എന്നും പഴമക്കാര്‍ പറയുന്നു. ഇന്ത്യന്‍ യൂണിയനില്‍ തിരുവിതാങ്കൂര്‍ രാജ്യം ലയിച്ചപ്പോള്‍ മുതല്‍ ഭാരത കര സേന വിഭാഗത്തിലെ മദ്രാസ്സ് റജിമെന്റ് ആണ് ക്ഷേത്രം നടത്തുന്നത്.
തമിഴ്‌നാട് ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഈ ക്ഷേത്രം. ശ്രീകോവിലില്‍ ഗണപതിയുടെ ചെറിയ വിഗ്രഹം.കിഴക്കോട്ടാണ് ദര്‍ശനം.ശാസ്താവ്, ദുര്‍ഗ്ഗ, നാഗം, രക്ഷസ്സ് എന്നിവരാണ് ഉപദേവതമാര്‍.വിനായക ചതുര്‍ഥി പ്രധാന ആഘോഷമായ ഇവിടെ നാളികേരമാണ് പ്രധാന വഴിപാട്.
സാമൂഹ്യ സേവനരംഗത്തും ക്ഷേത്രഭരണസമിതി സജീവമാ ണ്

Tuesday, August 12, 2014

ശ്രീകൃഷ്ണ അഷ്ടോത്തരശതനാമാവലി


ഓം കൃഷ്ണായ നമഃ
ഓം കമലനാഥായ നമഃ
ഓം വാസുദേവായ നമഃ
ഓം സനാതനായ നമഃ
ഓം വസുദേവാത്മജായ നമഃ
ഓം പുണ്യായ നമഃ
ഓം ലീലാമാനുഷ വിഗ്രഹായ നമഃ
ഓം ശ്രീവത്സ കൗസ്തുഭധരായ നമഃ
ഓം യശോദാവത്സലായ നമഃ
ഓം ഹരിയേ നമഃ || 10 ||
ഓം ചതുര്ഭുജാത്ത ചക്രാസിഗദാ നമഃ
ഓം സംഖാംബുജാ യുദായുജായ നമഃ
ഓം ദേവാകീനംദനായ നമഃ
ഓം ശ്രീശായ നമഃ
ഓം നംദഗോപ പ്രിയാത്മജായ നമഃ
ഓം യമുനാവേഗാ സംഹാരിണേ നമഃ
ഓം ബലഭദ്ര പ്രിയനുജായ നമഃ
ഓം പൂതനാജീവിത ഹരായ നമഃ
ഓം ശകടാസുര ഭംജനായ നമഃ
ഓം നംദവ്രജ ജനാനംദിനേ നമഃ || 20 ||
ഓം സച്ചിദാനംദ വിഗ്രഹായ നമഃ
ഓം നവനീത വിലിപ്താംഗായ നമഃ
ഓം നവനീത നടനായ നമഃ
ഓം മുചുകുംദ പ്രസാദകായ നമഃ
ഓം ഷോഡശസ്ത്രീ സഹസ്രേശായ നമഃ
ഓം ത്രിഭംഗിനേ നമഃ
ഓം മധുരാകൃതയേ നമഃ
ഓം ശുകവാഗ മൃതാബ്ദീംദവേ നമഃ
ഓം ഗോവിംദായ നമഃ
ഓം യോഗിനാം പതയേ നമഃ || 30 ||
ഓം വത്സവാടി ചരായ നമഃ
ഓം അനംതായ നമഃ
ഓം ദേനുകാസുരഭംജനായ നമഃ
ഓം തൃണീ കൃത തൃണാ വര്തായ നമഃ
ഓം യമളാര്ജുന ഭംജനായ നമഃ
ഓം ഉത്തലോത്താല ഭേത്രേ നമഃ
ഓം തമാല ശ്യാമലാകൃതിയേ നമഃ
ഓം ഗോപഗോപീശ്വരായ നമഃ
ഓം യോഗിനേ നമഃ
ഓം കോടിസൂര്യ സമപ്രഭായ നമഃ || 40 ||
ഓം ഇലാപതയേ നമഃ
ഓം പരംജ്യോതിഷേ നമഃ
ഓം യാദവേംദ്രായ നമഃ
ഓം യദൂദ്വഹായ നമഃ
ഓം വനമാലിനേ നമഃ
ഓം പീതവാസനേ നമഃ
ഓം പാരിജാതപഹാരകായ നമഃ
ഓം ഗോവര്ധനാച ലോദ്ദര്ത്രേ നമഃ
ഓം ഗോപാലായ നമഃ
ഓം സര്വപാലകായ നമഃ || 50 ||
ഓം അജായ നമഃ
ഓം നിരംജനായ നമഃ
ഓം കാമജനകായ നമഃ
ഓം കംജലോചനായ നമഃ
ഓം മധുഘ്നേ നമഃ
ഓം മധുരാനാഥായ നമഃ
ഓം ദ്വാരകാനായകായ നമഃ
ഓം ബലിനേ നമഃ
ഓം ബൃംദാവനാംത സംചാരിണേ നമഃ
ഓം തുലസീദാമ ഭൂഷനായ നമഃ || 60 ||
ഓം ശമംതക മണേര്ഹര്ത്രേ നമഃ
ഓം നരനാരയണാത്മകായ നമഃ
ഓം കുജ്ജ കൃഷ്ണാംബരധരായ നമഃ
ഓം മായിനേ നമഃ
ഓം പരമപുരുഷായ നമഃ
ഓം മുഷ്ടികാസുര ചാണൂര നമഃ
ഓം മല്ലയുദ്ദ വിശാരദായ നമഃ
ഓം സംസാരവൈരിണേ നമഃ
ഓം കംസാരയേ നമഃ
ഓം മുരാരയേ നമഃ || 70 ||
ഓം നാരാകാംതകായ നമഃ
ഓം അനാദി ബ്രഹ്മചാരിണേ നമഃ
ഓം കൃഷ്ണാവ്യസന കര്ശകായ നമഃ
ഓം ശിശുപാലശിച്ചേത്രേ നമഃ
ഓം ദുര്യോധനകുലാംതകായ നമഃ
ഓം വിദുരാക്രൂര വരദായ നമഃ
ഓം വിശ്വരൂപപ്രദര്ശകായ നമഃ
ഓം സത്യവാചേ നമഃ
ഓം സത്യ സംകല്പായ നമഃ
ഓം സത്യഭാമാരതായ നമഃ || 80 ||
ഓം ജയിനേ നമഃ
ഓം സുഭദ്രാ പൂര്വജായ നമഃ
ഓം വിഷ്ണവേ നമഃ
ഓം ഭീഷ്മമുക്തി പ്രദായകായ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം ജഗന്നാഥായ നമഃ
ഓം വേണുനാദ വിശാരദായ നമഃ
ഓം വൃഷഭാസുര വിദ്വംസിനേ നമഃ
ഓം ബാണാസുര കരാംതകൃതേ നമഃ
ഓം യുധിഷ്ടിര പ്രതിഷ്ടാത്രേ നമഃ || 90 ||
ഓം ബര്ഹിബര്ഹാവതംസകായ നമഃ
ഓം പാര്ധസാരധിയേ നമഃ
ഓം അവ്യക്തായ നമഃ
ഓം ഗീതാമൃത മഹൊധദിയേ നമഃ
ഓം കാളീയ ഫണിമാണിക്യ രംജിത
ശ്രീ പദാംബുജായ നമഃ
ഓം ദാമോദരായ നമഃ
ഓം യജ്നഭോക്ര്തേ നമഃ
ഓം ദാനവേംദ്ര വിനാശകായ നമഃ
ഓം നാരായണായ നമഃ
ഓം പരബ്രഹ്മണേ നമഃ || 100 ||
ഓം പന്നഗാശന വാഹനായ നമഃ
ഓം ജലക്രീഡാ സമാസക്ത നമഃ
ഓം ഗോപീവസ്ത്രാപഹാരാകായ നമഃ
ഓം പുണ്യശ്ലോകായ നമഃ
ഓം തീര്ധകൃതേ നമഃ
ഓം വേദവേദ്യായ നമഃ
ഓം ദയാനിധയേ നമഃ
ഓം സര്വതീര്ധാത്മകായ നമഃ
ഓം സര്വഗ്രഹ രുപിണേ നമഃ
ഓം പരാത്പരായ നമഃ || 108 ||

Saturday, August 9, 2014

ഉത്തിഷ്ടത ജാഗ്രത ....!!!!!!!!!!!!!!(ബി പോസിറ്റിവ് (+)

ഉത്തിഷ്ടത ജാഗ്രത ....!!!!!!!!!!!!!!(ബി പോസിറ്റിവ് (+)
ഒരിക്കല്‍ ഒരാ ള്‍ പ്രസിദ്ധനായ ശില്‌പിയുടെ ശില്‌പങ്ങള്‍ കാണുവാന്‍ ചെന്നു. പ്രദര്‍ശനശാലയില്‍ കൊത്തിവച്ചിരുന്ന മനോഹരമായ മാര്‍ബിള്‍ രൂപങ്ങള്‍ക്കിടയിലെ അസാധാരണ ശില്‌പം സന്ദര്‍ശകന്റെ ശ്രദ്ധയില്‍പ്പെട്ടു. രണ്ടു പ്രത്യേകത ആ ശില്‌പത്തിനുണ്ടായിരുന്നു. മുഖം തലമുടി കൊണ്ട്‌ മറയ്‌ക്കപ്പെട്ടതും രണ്ടു കാലുകളില്‍ ചിറകുള്ളതുമായിരുന്നു അത്‌.
'ഈ ശില്‌പത്തിന്റെ പേരെന്താണ്‌?'. സന്ദര്‍ശകന്‍ ചോദിച്ചു.
'അവസരം'.
ശില്‌പി മറുപടി നല്‍കി.
'എന്തിനാണ്‌ ഇതിന്റെ മുഖം മൂടിയിരിക്കുന്നത്‌?'
സന്ദര്‍ശകന്റെ അടുത്ത സംശയം.
'ഒരു വ്യക്‌തിക്ക്‌ നേട്ടങ്ങള്‍ കൈവരിക്കുവാനുള്ള അവസരം എപ്പോള്‍ ലഭിക്കുമെന്നുള്ളത്‌ മുന്‍കൂട്ടി അറിയാന്‍ സാധ്യമല്ല. ഭാവി എന്തായിരിക്കുമെന്ന്‌ നമുക്കു പ്രവചിക്കാന്‍ കഴിയില്ലെന്നു സൂചിപ്പിക്കുന്നതിനാണ്‌ ശില്‌പത്തിന്റെ മുഖംമൂടിയിരിക്കുന്നത്‌.'
'കാലിലെ ചിറകുകളോ?'
സന്ദര്‍ശകന്‌ സംശയം തീരുന്നില്ല. 'അവസരം ആരെയും കാത്തു നില്‍ക്കില്ല, എന്ന സത്യത്തെ സൂചിപ്പിക്കുന്നതാണ്‌ ആ ചിറകുകള്‍.'
ശില്‌പിയുടെ മറുപടി സന്ദര്‍ശകനെ ബോധ്യപ്പെടുത്താന്‍ ഉതകുന്നതായിരുന്നു.
'സമയം ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കുകയില്ല' എന്നൊരു പഴഞ്ചൊല്ല്‌ ഉണ്ട്‌.
സമയ പരിമിതിക്കുള്ളില്‍ സന്ദര്‍ഭം സംജാതമാകുമ്പോള്‍ നാം അതിനെ അവസരമെന്ന്‌ വിളിക്കുന്നു. കഴിഞ്ഞുപോയ അവസരങ്ങള്‍, സമയങ്ങള്‍, ദിവസങ്ങള്‍, വര്‍ഷങ്ങള്‍ ഒന്നും ഒരിക്കലും നമുക്ക്‌ തിരികെ ലഭിക്കില്ല.
പലപ്പോഴും നാം ഓരോരുത്തരും വിസ്‌മരിക്കുന്ന യാഥാര്‍ഥ്യമാണിത്‌.
'ഹോ, എന്തു ചെയ്യാനാ? ദൈവം തലയില്‍ എഴുതിയിരിക്കുന്നത്‌ പോലെ നടക്കട്ടെ. ആര്‍ക്കറിയാം എന്തായി തീരുമെന്ന്‌?'
മിക്ക മനുഷ്യരും പറയുന്ന ഒരു പല്ലവിയാണിത്‌.
തങ്ങളുടെ ജീവിതവും സമയവും സംബന്ധിച്ച്‌ സ്വന്തമായി യാതൊരു നിയന്ത്രണവും ഉത്തരവാദിത്തവും ഇല്ലെന്നാണ്‌ അവരുടെ ചിന്ത.
ഞാന്‍ നിരപരാധി, നിസഹായന്‍, എന്ത്‌ ചെയ്യാനാണ്‌. എന്റെ ജാതി ഇതായിപ്പോയി, എന്റെ സാഹചര്യം മോശമായിപ്പോയി. ഇങ്ങനെ അങ്ങ്‌ ആയിപ്പോയി. ഇതുപോലെ പലതും പറഞ്ഞ്‌ അവസരങ്ങള്‍ പാഴാക്കിയതിനെ സ്വയം ന്യായീകരിക്കും. ചുരുക്കം പറഞ്ഞാല്‍, ഈ മനുഷ്യരുടെ ജീവിതത്തില്‍ സംഭവിക്കുന്ന സകല പരാജയങ്ങള്‍ക്കും കാരണം മറ്റുള്ളവരുടെ പിടിപ്പുകേടും, സാഹചര്യങ്ങളുമാണെന്നാണ്‌ ഇവരുടെ വയ്‌പ്.
ഇത്തരത്തിലുള്ള ചിന്തകള്‍ വ്യക്‌തികളെയും, കുടുംബങ്ങളെയും സമൂഹത്തെയും, ദുഃഖത്തിലേക്കും അധഃപതനത്തിലേക്കും നയിക്കും.
ശ്രേഷ്‌ഠമായ കാര്യങ്ങള്‍ നേടിയെടുക്കുവാനും നല്ല ഉദേശ ലക്ഷ്യങ്ങള്‍ കൈവരിക്കുവാനും ഞാനും നിങ്ങളുമെല്ലാം മനഃപൂര്‍വമായി തീരുമാനിക്കുകയും ശ്രമിക്കുകയും വേണം.
നഷ്‌ടമായ ഇന്നലെകള്‍ ഇനി തിരികെ ലഭിക്കില്ല. ഇന്നു ലഭിക്കുന്ന മണിക്കൂറുകള്‍, ശേഷിച്ചിരിക്കുന്ന സമയം, നാളത്തെ ഭണ്ഡാരത്തിലേക്ക്‌ കൂട്ടിവെയ്‌ക്കുവാന്‍ സാധ്യമല്ല.
ദൈവവചനം പറയുന്നു: സമയം തക്കത്തില്‍ ഉപയോഗിക്കുവിന്‍ കഴിഞ്ഞ കാലത്തിലെ പരാജയങ്ങളില്‍, നഷ്‌ടമായ അവസരങ്ങളില്‍ ജീവിക്കാതെ, ഒരു പുതിയ തീരുമാനത്തോടു കൂടി ദൈവാശ്രയത്തില്‍ ഒരു ശ്രേഷ്‌ഠമായ ഭാവി കെട്ടിപ്പണിയുവാന്‍ സര്‍വേശ്വരന്‍ നമ്മെ സഹായിക്കട്ടെ

Wednesday, August 6, 2014

ഓം ഗം ഗണപതയേ നമഃ

Hare Krishna!

!!!! ഓം ഗം ഗണപതയേ നമഃ !!!!
ഗണപതി ഭഗവാനേ ശരണം
ഗജമുഖ ഭഗവാനേ ശരണം
വിഘ്നങ്ങളകറ്റി നീ കാത്തിടേണമേ
വിഘ്നേശ്വരാ ദേവാ വിനായകനേ
മംഗള മൂര്ത്തിയാകും നിന് പാദാരവിന്ദങ്ങള്
മനസ്സില് ധ്യാനിച്ചു കുമ്പിടുന്നേന്
പാപങ്ങളൊക്കെയും മാറ്റുകെന് നാഥാ
പാലും പഴങ്ങളും നേദിച്ചിടാം ഞാന്
ആദിമൂലപ്പൊരുളാകും നിന്നെ ഞാന്
ആരതി ചെയ്തു വണങ്ങിടുന്നു നിത്യം
സങ്കടമോചനനേ, ശ്രീ പാര്വ്വതി നന്ദനനേ
സകലവിഘ്നങ്ങളും തീര്ക്കുന്ന നീ
മംഗളമൂര്ത്തിയല്ലോ
സതതം ചൊരിയുക നിന് ദയാകടാക്ഷം ദേവാ
സകല ദുരിതവിനാശകനേ ശ്രീ ഗണപതി ദേവാ
ഗണപതി ഭഗവാനേ ശരണം
ഗജമുഖ ഭഗവനേ ശരണം.

സത്യനാരായണപൂജ


ദക്ഷിണതാന്ത്രികവിധികളില് അത്യപൂര്വ്വമായ ചടങ്ങാണ് മഹാസത്യനാരായണപൂജയെന്നു അറിയപ്പെടുന്നത്...വിഷ്ണു ഭഗവാന്റെ വിരാട് പുരുഷഭാവമാണ് സത്യനാരായണസ്വാമി ...സദാശിവമൃത്യുഞ്ജയഭാവവും ആദിനാരായണമൂര്ത്തീഭാവവും മഹാമായ ചൈതന്യവും ലയിച്ചു ചേര്ന്ന മൂര്ത്തീഭാവമാണ് സത്യനാരായണസ്വാമിയെന്നു അറിയപ്പെടുന്നത്...


ശൈവ - വൈഷ്ണവ - ശാക്തേയഭാവങ്ങള്‍ ലയിച്ചു ചേര്ന്നതാണ് ഈ ദര്ശനം....അതിനാല് ഉപാസകര്ക്ക് സര്വ്വാഭീഷ്ട പ്രദായകമാണ് .....

സര്വ്വവിധ പ്രയാസങ്ങളും നീക്കം ചെയ്തു സകല ശോകങ്ങളും അകറ്റി ആനന്ദം പ്രദാനം ചെയ്യുന്നതാണ് സത്യനാരായണ സ്വാമിയുടെ ഉപാസന എന്നത് ആഗമതന്ത്രങ്ങളില് പ്രസിദ്ധമാകുന്നു....

ഏതുകാലത്തും  ഏതെല്ലാം സാഹചര്യത്തിലും എവിടെയും ആര്ക്കും അനുഷ്ടിക്കാവുന്നതും അതി വിശിഷ്ടവുമായ പ്രാധാന പൂജാചടങ്ങാണ് സത്യനാരായണപൂജ ....

"സത്യനാരായണ പൂജനടത്തിയാല്
നിത്യലക്ഷ്മി സാന്നിധ്യം ഫലം"

എന്നാണ് നാരായണ തന്ത്രം പറയുന്നത്...സത്യപ്രധാനമായ ഈ അനുഷ്ടാനച്ചടങ്ങ് ആര് നടത്തുന്നുവോ അവരോടു കൂടെ നിത്യവും ലക്ഷ്മീസാന്നിധ്യം ഉപയുക്തമാകുന്നു

...അതായത് സകലവിധ ഐശ്വര്യങ്ങളും അവര്ക്ക് എന്നും ലഭ്യമാകുന്നു എന്ന് ചുരുക്കം,..

Monday, August 4, 2014

ഭഗവാനെ ദ്രോഹിച്ച നാല്‍വര്

HAre Krishna!
ഭഗവാനെ ദ്രോഹിച്ച നാല്‍വര്‍
ഒരിക്കല്‍ ഭഗവാന്‍ കൃഷ്ണും അര്‍ജ്ജുനനും കൂടെ സവാരിക്കിറങ്ങി. ഇരുവരും നടന്നുപോകവേ വഴിയില്‍ ഒരുവന്‍ ഉണങ്ങിയ പുല്ലുകള്‍ തിന്നുകൊണ്ടിരിക്കുന്നതു കണ്ടു. അയാളുടെ അരയില്‍ കൂര്‍ത്ത ഒരു വാളും തുങ്ങി കിടപ്പുണ്ടായിരുന്നു.
അയാളെ കണ്ട മാത്രയില്‍തന്നെ അയാളൊരു വിഷ്ണുഭക്തനാണെന്ന് അര്‍ജ്ജുനന്‍ മനസ്സിലാക്കി. വൈഷ്ണവര്‍ ഒരു ജീവികളെയും കൊല്ലുകയില്ല. മാത്രമല്ല പച്ചപുല്ലിനും ജിവനുണ്ടെന്നതു കൊണ്ടാണല്ലോ ഉണങ്ങിയ പുല്ല് ഭക്ഷിച്ചു കൊണ്ടിരിക്കുന്നത്. പക്ഷേ ഭക്തിയില്‍ ശ്രേഷ്ഠനായ ഇയാള്‍ തന്റെ അരയില്‍ കത്തിതുക്കി ഇട്ടിരുക്കുനതിന്റെ കാരണം അര്‍ജ്ജുനന എത്ര ആലോചിച്ചിട്ടും മനസിലായില്ല. അതുകൊണ്ട് ജിജ്ഞാസ പൂര്‍വ്വം ഭഗവാനോട് കാരണം തിരക്കി.
കൃഷ്ണനാകെട്ടെ "നീ തന്നെ ചോദിച്ചു മനസില്‍ ആക്കി കൊള്ളൂ" എന്ന്‍ പറഞ്ഞ് ഒഴിഞ്ഞു മാറി.
അങ്ങനെ അര്‍ജ്ജുനന്‍ ആ വൈഷ്ണവനോട് പറഞ്ഞു "അങ്ങ് ജീവനുള്ളവയെ നശിപ്പിക്കാത്ത ആളായത് കൊണ്ടാണല്ലോ ഉണക്കപ്പുല്ല് ഭക്ഷിക്കുന്നത് അങ്ങനെയുള്ള അങ്ങ്എന്തിനാണ്
അരയില്‍ വാള് തുക്കിയിട്ടിരുക്കുന്നത്"
അതിനു വൈഷ്ണവന്റെ മറുപടി ഇപ്രകാരം ആയിരുന്നു. " നാലു ക്രുരന്മാരെ ശിക്ഷിക്കാനാണ് ഞാന്‍ ഈ വാള്‍ അരയില്‍ തൂക്കിയിട്ടിരിക്കുന്നത്. അവരെ നേരില്‍ കാണുന്ന മൂഹൂര്‍ത്തം പ്രതിക്ഷിച്ചിരിക്കുകയാണ് ഞാന്‍. "
"ആ നാലു പേര്‍ആരൊക്കെയാണ്?" അര്‍ജ്ജുനന്‍ ആകാംക്ഷയോടെ ചോദിച്ചു.
"അവരില്‍ ആദ്യത്തെ ആള്‍ പാപിയായ നാരദന്‍" എന്ന്‍ വൈഷ്ണവന്‍ പറഞ്ഞപ്പോള്‍
"ആര് നാരദനോ അദ്ധേഹം എന്തു തെറ്റു ചെയ്തു" അര്‍ജ്ജുനന്‍ അമ്പരപ്പോടെ ചോദിച്ചു.
"അതോ നാരദന്റെ അഹങ്കാരം കണ്ടോ അവന്‍ കാരണം എന്റെ ഭഗവാന് ഒരു നിമിഷംപോലും സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നില്ല. സദാസമയവും രാവും പകലുമില്ലാതെ ഭഗവാന്റെ അസൌകര്യത്തെപറ്റി ചിന്തിക്കാതെ പാട്ടും സംഗീതവുമായി അദ്ധേഹത്തിന്റെ ഉറക്കംകെടുത്തുന്നു. അതുകൊണ്ട് ഭഗവാന് സ്വസ്ഥതയും നഷ്ടപ്പെടുന്നു."
"രണ്ടാമത്തെ ആള്‍ ആരാണ് "...അര്‍ജ്ജുനന്‍ ചോദിച്ചു.
"ഗര്‍വ് മൂത്ത ആ ദ്രൗപതിതന്നെ അല്ലാതാരാ.."
അവള്‍ ചെയ്ത അപരാധം എന്താണ്? അല്‍പ്പം ഭയത്തോടെ അര്‍ജ്ജുനന്‍ തിരക്കി.
"അവള്‍ ചെയ്ത അക്രമം കണ്ടോ.. ഭഗവാന്‍ ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയത്ത് അദ്ധേഹത്തെ വിളിച്ചു അതുകൊണ്ട് അദ്ധേഹത്തിന് ദുര്‍വാസാവ്മഹര്‍ഷിയുടെ ശാപത്തില്‍ നിന്നും പാണ്ഡവരെ രക്ഷിക്കാനായി കാമ്യകവനത്തിലേക്ക്‌ ഭക്ഷണം കഴിക്കാതെ പോകേണ്ടിവന്നു. അവള്‍ ഭക്ഷിച്ച്ബാക്കി വന്ന ആഹാരം ഭഗവാന് നല്‍കുകയും ചെയ്തു. മഹാഭാരത യുദ്ധതിനിടയില്‍ ഒരു ദിവസം രാത്രിയില്‍ പാഞ്ചാലിയുടെ കൂടെ ഭീക്ഷമ പിതാമഹനെ കാണാന്‍ കൃഷ്ണന്‍ പോയപ്പോള്‍ അവളുടെ പാദുകങ്ങള്‍ ഭഗവാനെ കൊണ്ട് ചുമക്കുകയും ചെയ്തു അത്രത്തോളം അവളുടെ അഹങ്കാരം വളര്‍ന്നു...."
"ആട്ടെ മൂന്നാമത്തെയാള്‍ ആരാണ?"അര്‍ജ്ജുനന്‍ചോദിച്ചു.
" ഹൃദയമില്ലാത്ത പ്രഹ്ലാദന്‍ തന്നെ! ഒട്ടും മടി കൂടാതെ എന്റെ ഭഗവാനെ തിളയ്ക്കുന്ന എണ്ണയില്‍ ഇറങ്ങേണ്ട സ്ഥിതി ഉണ്ടാക്കിയില്ലേ? വജ്രം പോലെ കാഠിന്യമുള്ള തൂണിനെ പിളര്‍ത്തി ഭഗവാന് പുറത്തു വരേണ്ടേ അവസ്ഥ ഉണ്ടാക്കിയില്ലേ. ..? വൈഷ്ണവന്‍ രോക്ഷകുലനായി പറഞ്ഞു.
"ആട്ടെ സ്വാമി ആരാണ് നാലാമന്‍...?"അര്‍ജ്ജുനന്‍ ചോദിച്ചു.
"മഹാപാപിയായ അര്‍ജ്ജുനന്‍ തന്നെ..."
"അര്‍ജ്ജുനനോ? അവന്‍ എന്തു തെറ്റാണു ചെയ്തത് ?" വിറയാര്‍ന്ന സ്വരത്തില്‍ അര്‍ജ്ജുനന്‍ ചോദിച്ചു. "ഏറ്റവുംവലിയ കുറ്റവാളി അവനാണ് ...ആ അര്‍ജ്ജുനന്‍ അവന്‍ ചെയ്ത്‌ പാതകം എന്തന്നോ? എന്റെ ഈശ്വരാനായ ഭഗവാനെ അവന്റെ തേരാളിയാക്കി
അദ്ധേഹത്തെ തരംതാഴ്ത്തി മഹാഭാരതയുദ്ധത്തില്‍ യുദ്ധം ചെയ്തില്ലേ..?"
വൈഷ്ണവന്റെ മറുപടികള്‍ കേട്ടപ്പോള്‍ അര്‍ജ്ജുനനു ബോധോദയമുണ്ടായി. ഭഗവാനോടുള്ള വൈഷ്ണവന്റെ നിസ്വാര്‍ത്ഥമായ ഭക്തിയുടെയും പരിശുദ്ധമായ സ്നേഹത്തിന്റെയും ആഴം അര്‍ജ്ജുനനു മനസില്‍ ആയി.
ആ വൈഷ്ണവഭക്തന്റെ ഭക്തിയുടെ ആഴം മനസിലാക്കിയ അര്‍ജ്ജുനന്‍ ആ നിമിഷം തന്നെ ഭഗവത്‌ ഭക്തിയില്‍ തന്നേക്കാള്‍ ശ്രേഷ്ഠന്‍ ആരുമില്ലന്ന അഹങ്കാരം വെടിഞ്ഞു

Saturday, August 2, 2014

പ്രാർത്ഥന  രചയിതാവ് : -   കേരളവർമ്മ വലിയ കോയിത്തന്പുരാൻ 

പ്രാർത്ഥന 

രചയിതാവ് : -   കേരളവർമ്മ വലിയ കോയിത്തന്പുരാൻ 

രാഗം:- കല്യാണി    താളം : -  ചെന്പട 

പല്ലവി

കാത്തുകൊള്ളേണമേ കാരുണ്യവാരിധേ!
കാൽത്തളിർ കൂപ്പുന്നേൻ.

അനുപല്ലവി

പേർത്തുമിജ്ജനം തന്നിൽ നേർത്തിടതാനുഗ്രഹം
ചേർത്തു ചിന്മയ! ചീർത്തോരാർത്തികളെല്ലാം
തീർത്തും
    (കാത്തുകൊള്ളേണമേ)

ചരണം

പരിതാപമഖിലവും പരമപുരുഷ പോക്കി
പരിചോടു ഭവദീയ പദഭക്തിയുളവാക്കി
അരി ഭയമണയാതെന്നകതിളർ തെളിവാക്കി
ദുരിതവാസനയെല്ലാം ദ്രുതതരം ദൂരെ നീക്കി

    (കാത്തുകൊള്ളേണമേ)

Friday, August 1, 2014

പ്രാർത്ഥന  A Prayer

പ്രാർത്ഥന 
A Prayer

കവി --  കേരളവർമ്മ വലിയ കോയിത്തന്പുരാൻ 

Poet:  KeralavaRma Valiya KOyittampurAn

ജഗദീശ! ഭവാന്റെ തത്ത്വമെല്ലാം
ഭഗവൻ! ചൊൽവതു ശക്യമാകുമാരാൽ?
നിഗമാന്ത ശതങ്ങളാലുമാമോ
സുഗമം നിന്റെയമേയമാം പ്രഭാവം ?

O, Lord of the Worlds!  Who has the ability to describe Your essential truth in its entirety ?   There is none who has that ability.  Your immeasurable power and grandeur are so immense that even hundreds of VEdic scriptures cannot access them fully and describe.

ഭുവനങ്ങളെയൊക്കെയും ചമച്ചി -
ട്ടവനം ചെയ്തവയെ ക്രമേണ പിന്നെ
അവസാനമവയ് ക്കു  ചെയ്‍വതോർക്കിൽ
ഭവദീയം കളിയീശ! ചിത്രമത്രേ.

If we can fully grasp how You create all the worlds, protect them, and gradually destroy them, then we realize how amazing and incomprehensible is Your "Play"!

കദനങ്ങളകറ്റിയൻപിനോടെൻ -
ഹൃദയത്തിൽ കുടികൊൾക നീ പരേശ!
മദമത്സരദോഷമൊക്കെ നീക്കി
സ്സദയം സദ്ഗതി നൽകുവാൻ തൊഴുന്നേൻ.

O, Transcendental Lord!   Kindly live in my heart after removing all my sadness.  I join my palms in honor to You and request You to remove all the evils in my heart such as Arrogance, Competitiveness, etc. and lead me through the path of correctness.

കരുണാകര! നീ കനി‍ഞ്ഞുവെന്നാ -
ലൊരുനാളും ഗതികെട്ടുപോയിടാ ഞാൻ;
വരുമെന്നുമെനിക്കു നന്മ മേന്മേൽ
വിരുതും വിദ്യയിലേറെ വിശ്വനാഥ!

O, Compassionate Lord, if You show me Your kindness, I will never become a lost person.  With Your blessings, I will become a better and better human being, and I will become more adept in spiritual learning.

അഴൽ പോക്കിയനുഗ്രഹിക്കണേ; നിൻ -
കഴലെന്യേ ഗതിയില്ലെനിക്കു നാഥ;
മഴപോൽ കരുണാമൃതം ചൊരിഞ്ഞെൻ -
പിഴയെല്ലാമകലെക്കളഞ്ഞുകൊൾക.

O, Master!  Kindly remove my suffering and bless me.  I have not recourse other than Your sacred feet.  Rain on me Your mercy which is as life-giving as amR^tam -- the food of the gods.  Kindly eradicate all my shortcomings, O, Lord!

ദുരിതങ്ങളകറ്റിയെപ്പൊഴും സ-
ച്ചരിതത്തിൽ പ്രതിപത്തി നൽകിയെന്നെ
ശരിയായ വഴിക്കു താൻ നടത്തി -
പ്പരിപാലിച്ചരുളേണമേ പരമാത്മൻ!

O, Supreme Soul!  Kindly remove all my suffering.  Give me the passion for leading a pure and good life, O, Lord.  O, ParamAtman, lead me in the righteous path and take care of me kindly!

Wednesday, July 23, 2014

നാലമ്പല ദര്‍ശനം

നാലമ്പല ദര്‍ശനംനാലമ്പല ദര്‍ശനം കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്. അതിലും വിശേഷമാണ് നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ് നാലമ്പലങ്ങള്‍ എന്നുപറയുന്നത്. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്. എങ്കിലും മധ്യകേരളത്തിലെ നാലമ്പലങ്ങള്‍ക്കാണ് കൂടുതല്‍ പ്രസിദ്ധി കൈവന്നിട്ടുള്ളത്. അപരിമേയമായ ചൈതന്യവിശേഷമുള്ള മഹാവിഷ്ണുവിന്റെ പൂര്‍ണാവതാരമായ ശ്രീരാമഅംശാവതാര ദര്‍ശനത്തിനായി കേരളത്തിന്റെ നാനാഭാഗത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്താറുണ്ട്. വിഷ്ണുവിന് പ്രധാനമായ വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലും മാസംതോറും നാലമ്പല ദര്‍ശനം ഭജനമായി നടത്തുവരുടെ എണ്ണവും ഒട്ടും കുറവല്ല. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവ തൃശ്ശൂര്‍ ജില്ലയിലാണ്. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദ്വാരക കടലില്‍ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളും കാണാതായെന്നും വളരെക്കാലത്തിനുശേഷം കേരളക്കരയിലെ മറ്റുള്ളവര്‍ക്ക് അവ ലഭിച്ചുവെന്നുമാണ് ഐതിഹ്യം. മുക്കുവര്‍ ആ നാല് വിഗ്രഹങ്ങളെ അയിരൂര്‍ മന്ത്രിയായിരുന്ന വാകയില്‍ കൈമള്‍ക്ക് സമ്മാനിക്കുകയും അദ്ദേഹം അവയെ യഥാവിധി പ്രതിഷ്ഠിച്ച് ആരാധിക്കുകയും ചെയ്തു. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം- തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ തൃപ്രയാര്‍ പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുര്‍ബാഹുവായ ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശാസ്താവ്, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ എന്നിവരാണ് ഉപദേവതമാര്‍. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ്. ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളില്‍നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം- തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ് ഈ ക്ഷേത്രത്തില്‍ ചെയ്യുന്നത്. ഉപദേവതാ പ്രതിഷ്ഠ ഇല്ലായെന്നൊരു സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്നും കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ് വിശ്വാസം. തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം- ആലുവമാള റൂട്ടില്‍ എറണാകുളം ജില്ലയില്‍ മൂഴിക്കുളത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റിയെട്ട് തിരുപ്പതികളില്‍ ഒന്നായി വൈഷ്ണവാചാര്യന്മാരായ ആഴ്‌വാര്‍മാര്‍ ഈ ക്ഷേത്രത്തെ പാടി പുകഴ്ത്തിയിട്ടുണ്ട്. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ് ഉപദേവതമാര്‍. അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തിയാണ് ഇവിടെ വസിക്കുന്നതെന്നാണ് ഐതിഹ്യം. അതുകൊണ്ട് ഈ ഗ്രാമത്തില്‍ സര്‍പ്പത്തിന്റെ ഉപദ്രവം ഉണ്ടാകില്ല എന്നും വിശ്വാസമുണ്ട്. പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം- കൊടുങ്ങല്ലൂര്‍ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍നിന്നും ആറ് കി.മീ അകലെ പൂമംഗലം പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിയ്ക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു. ഈ നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം തന്നെ ദര്‍ശനം നടത്തുന്നത് പാപപരിഹാരമാണെന്ന് കരുതുന്നു. തൃപ്രയാറപ്പന്റെ നിര്‍മാല്യം തൊഴുത് മറ്റ് മൂന്ന് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക് തൃപ്രയാറില്‍ത്തന്നെ മടങ്ങിവരുന്നത് വളരെ പുണ്യപ്രദമാണെന്ന് കരുതുന്നു. ഇതുകൂടാതെ കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍ രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ്. രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂര്‍ ചൊവാണയില്‍ ഭരതക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണക്ഷേത്രം, നാറാണത്ത് തെക്കേടത്ത്