ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, July 22, 2014

ഇനി പക്രുവും ശേഖറും സംസാരിക്കട്ടെ. നമുക്ക് കേട്ടിരിക്കാം.

ലോകസിനിമയിലെ ഏറ്റവും ഉയരം കുറഞ്ഞ നായകന്‍ അജയനും മലയാള സിനിമയിലെ 'കനം' കൂടിയ നായകന്‍ ശേഖര്‍ മേനോനും ആദ്യമായി കണ്ടപ്പോള്‍

'ടാ... തടിയാ...' ശബ്ദം കേട്ട് ശേഖറിന്റെ തല ഇടത്തോട്ടും വലത്തോട്ടും കറങ്ങി.

ഒരു നിമിഷം അഗാധതയില്‍നിന്ന് ആ ശബ്ദം വീണ്ടും, 'ദാ... ഇവിടെ... ഇങ്ങോട്ട് നോക്കിയേ...' പക്രുവിന്റെ കുഞ്ഞിക്കൈ മുകളിലേക്ക് ഉയരാന്‍ കൊതിച്ചു. ഹൃദ്യമായൊരു ചിരി ചിരിച്ച് ശേഖര്‍ താഴേക്ക് കുനിഞ്ഞുവന്ന് ആ കൈ പിടിച്ചു കുലുക്കി, 'ഗ്ലാഡ് ടു മീറ്റ് യു'.
പിന്നെ ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ നെഞ്ചു വിരിച്ചു.

''ഭൂപടത്തിലെ ഇന്ത്യയും ശ്രീലങ്കയും പോലെയുണ്ടാകും'', പക്രു തമാശയുടെ അമിട്ടിന് തിരികൊളുത്തി.
ശേഖര്‍ വീണ്ടും ചുരുങ്ങി മടങ്ങി താഴേക്ക്. ഇത്തവണ ഒരു കളിപ്പാട്ടം കിട്ടിയ ലാഘവത്തോടെ പക്രുവിനെ പൊക്കിയെടുത്ത് മേശപ്പുറത്ത് വെച്ചു.

''ഹാവൂ... ഇനി പിടലി ഉളുക്കാതെ സംസാരിക്കാം'', കഴുത്ത് ഒരുവശംവെട്ടിച്ച് പക്രു കൂടുതല്‍ ഉഷാറായി.

25 വര്‍ഷമായി സിനിമയിലുള്ള അജയനെ (പക്രു) അറിയാത്തവരായി ആരുമുണ്ടാകില്ല. 'കുട്ടീംകോലും' എന്ന സിനിമ സംവിധാനം ചെയ്ത വാര്‍ത്ത മാത്രമേ അദ്ദേഹത്തെക്കുറിച്ച് പുതുതായി പറയാനുള്ളൂ. പക്ഷേ, രണ്ടാമന്‍ ശേഖര്‍ മേനോനെക്കുറിച്ച് വളരെ വിസ്തരിച്ചുതന്നെ പറയണം. കക്ഷി 'ടാ... തടിയാ'യിലെ നായകനാണ്. മുഴുവന്‍ പേര് ചന്ദ്രശേഖരമേനോന്‍. എറണാകുളത്തുകാരന്‍. അച്ഛന്‍ രാധാകൃഷ്ണന്‍. അമ്മ അംബിക. ഭാര്യ മായ.

ഇനി പക്രുവും ശേഖറും സംസാരിക്കട്ടെ. നമുക്ക് കേട്ടിരിക്കാം.

ശേഖര്‍: 'മൈ ബിഗ് ഫാദര്‍' കണ്ടതിനുശേഷം ഞാന്‍ ചേട്ടന്റെ ബിഗ് ഫാനാ... (ചിരിയില്‍ ശേഖറിന്റെ ശരീരം മുഴുവന്‍ കുലുങ്ങി).
അജയന്‍: (ശേഖറിനെ അടിമുടി നോക്കുന്നു). മനുഷ്യജന്മത്തിന്റെ രണ്ടറ്റങ്ങള്‍. ഒരാള്‍ ഭയങ്കര സൈസ്, ഒരാള്‍ക്ക് സൈസേയില്ല.... ദൈവത്തിന്റെ ഓരോ വികൃതികള്‍... !

ശേഖര്‍: അതേയതെ. പക്ഷേ, രൂപത്തിലൊന്നും വലിയ കാര്യമില്ലെന്ന് ചേട്ടന്‍ തന്നെ തെളിയിച്ചല്ലോ. നല്ല തണ്ടും തടിയുമുള്ള ചുള്ളന്മാരോട് മത്സരിച്ചല്ലേ ചേട്ടന്‍ ഇന്നീ ലെവലിലെത്തിയത്.

അജയന്‍: ചുമ്മാ അങ്ങനെയൊക്കെ പറയാം. ജീവിതം ലോട്ടറി പോലെയാണ്. അത് ആരെയൊക്കെ ഭാഗ്യവാന്മാരാക്കുമെന്നോ, പാപ്പരാക്കുമെന്നോ പറയാന്‍ പറ്റില്ല. എന്റെ സൈസിലുള്ള ആയിരംപേരെങ്കിലും കേരളത്തില്‍ കാണും. ഇതില്‍ എത്രപേര്‍ ജീവിതത്തില്‍ രക്ഷപ്പെട്ടിട്ടുണ്ടാകും? പകുതിപ്പേര്‍പോലും കാണില്ല.

എനിക്ക് ശേഖറിനോട് ഒരു ഉപദേശമേയുള്ളൂ. ഈ തടി പൊടിപോലും കുറവുവരാതെ നോക്കണം. ഞാനെന്റെ പൊക്കം കാത്തുസൂക്ഷിക്കുന്നപോലെ.

ശേഖര്‍: ചേട്ടന് ഇത്രയും ആത്മവിശ്വാസം എങ്ങനെ കിട്ടി?

അജയന്‍: ജീവിതാനുഭവങ്ങളാണ് എന്റെ ശക്തി. വളരെ കഷ്ടപ്പെട്ട് വളര്‍ന്നുവന്നയാളാണ് ഞാന്‍. സ്വന്തമായൊരു വീടുപോലും ഇല്ലായിരുന്നു. കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സ്വന്തം ചുമലിലായപ്പോള്‍ നെഗറ്റീവായി ചിന്തിക്കാന്‍ തോന്നിയില്ല. പക്ഷേ, ദൈവം ചില ബോണസ് പോയിന്റുകള്‍ പലപ്പോഴും എനിക്കനുവദിച്ചുതന്നിട്ടുണ്ട്. ഞാനെപ്പോഴും ഭാര്യയോട് പറയാറുണ്ട്, മറ്റുള്ളവര്‍ നൂറടി നടന്ന് നേടേണ്ട കാര്യങ്ങള്‍ വെറും 25 അടി നടന്നപ്പോള്‍ തന്നെ എനിക്ക് കിട്ടിയത് ദൈവാനുഗ്രഹം കൊണ്ടാണ് എന്ന്.

ശേഖര്‍: ഞാനെന്നും ഈ തടിയെ പോസിറ്റീവ് ആയിട്ടാണ് കണ്ടിട്ടുള്ളത്. കുട്ടിക്കാലം മുതല്‍ക്കേ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞ് ഒരു കാര്യത്തില്‍നിന്നും ഞാന്‍ മാറിനില്‍ക്കാറില്ല. ഈയൊരു എനര്‍ജി എന്റെ അമ്മയില്‍നിന്നാണ് എനിക്ക് കിട്ടിയിരുന്നത്. അമ്മയായിരുന്നു എല്ലാ കാര്യത്തിലും എന്റെ ഗൈഡ്.

കുഞ്ഞായിരിക്കുമ്പോഴേ ഞാന്‍ തടിയനാണ്. എന്നിട്ടും അഞ്ചാറു വയസ്സുവരെയൊക്കെ അമ്മയെന്നെ ചുമന്നുനടന്നിട്ടുണ്ട്. ഇപ്പോഴത് ആലോചിക്കുമ്പോള്‍ അദ്ഭുതം തോന്നും. ഇത്രയും വലിയ ഭാരം പാവം അമ്മ എങ്ങനെയാവും ചുമന്നിട്ടുണ്ടാവുക?

അജയന്‍: മക്കള്‍ എത്ര ഭാരമുള്ളവരായാലും അമ്മയ്ക്ക് കനം തോന്നില്ലത്രേ. ഭാരക്കുറവും അങ്ങനെതന്നെ. എന്റെ കുട്ടിക്കാലത്ത് അമ്മ പറയാറുണ്ട്, എന്റെ പെങ്ങമ്മാരെ എടുക്കുമ്പോഴും എന്നെയെടുക്കുമ്പോഴും ഒരേ ഭാരമാണെന്ന്.

ഒരു സംഭവം ഞാന്‍ മറന്നിട്ടില്ല. അമ്മ ഒക്കത്തിരുത്തിയാണ് എന്നെ അഞ്ചാം ക്ലാസില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയത്. അഡ്മിഷന്‍ സമയത്ത് ഹെഡ്മാസ്റ്റര്‍ പറഞ്ഞു, എനിക്ക് ആ സ്‌കൂളില്‍ പ്രവേശനം നല്‍കാന്‍ പറ്റില്ല എന്ന്. ഒരുപാട് പടികള്‍ കയറി വേണം സ്‌കൂളിലെത്താന്‍. പടികള്‍ തട്ടിതടഞ്ഞ് ഞാന്‍ വീണാല്‍ ഉത്തരവാദിത്വം ഏല്ക്കാന്‍ പ്രയാസമാണത്രെ. അമ്മ എന്നെച്ചൊല്ലി ആദ്യമായി കരയുന്നത് അന്നാണ്.
ശേഖര്‍: ആ മാഷ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? ഉണ്ടെങ്കില്‍ ഒരു ഇടി കൊടുക്കാമായിരുന്നൂ...

(ശേഖര്‍ മുഷ്ടി ചുരുട്ടി ഇടിക്കുന്നപോലെ കാണിക്കുന്നു).

അജയന്‍: മാഷെ എങ്ങനെ കുറ്റപ്പെടുത്താന്‍ പറ്റും? അദ്ദേഹം ആഗ്രഹിച്ചതും തട്ടിവീണ് എനിക്ക് അപകടം വരരുത് എന്നായിരിക്കും. എന്തായാലും ആ സംഭവമാണ് ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണം എന്ന വാശി എന്നിലുണ്ടാക്കുന്നത്.

ശേഖര്‍: ദൈവം ഇങ്ങനെയാണ്. എവിടെയെങ്കിലും ഇച്ചിരി പോരായ്മകള്‍ തരും. എന്നിട്ട് അത് ബാലന്‍സ് ചെയ്യാന്‍ കല പോലെ എന്തെങ്കിലും കഴിവ് കൂടുതല്‍ തരും. ഞാന്‍ പ്രൊഫഷണലി ഡി.ജെ.യാണ്. പാര്‍ട്ടിയിലും ക്ലബ്ബുകളിലും അഞ്ചും ആറും മണിക്കൂര്‍ നിന്നാണ് മ്യൂസിക് പ്ലേ ചെയ്യുന്നത്. ഐശ്വര്യ റായിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കുവരെ ഞാന്‍ ഡി.ജെ.യായി. ഈ രംഗത്തുള്ളവര്‍ക്കൊക്കെ എന്നെയിപ്പോള്‍ നന്നായറിയാം. തടിയുടെ പേരില്‍ പരിഹാസമല്ല ബഹുമാനമാണ് അവരെല്ലാമെനിക്ക് തരുന്നത്.

അജയന്‍: ഡി.ജെ.കള്‍ ലുക്ക് കിട്ടാന്‍ വേണ്ടി മനപൂര്‍വം തടി കൂട്ടാറുണ്ട്, അല്ലേ...
ശേഖര്‍: ഏയ്... ഞാനാ ടൈപ്പല്ല. എനിക്ക് ജനിച്ചപ്പോള്‍ തന്നെ 4 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. എറണാകുളത്ത് ലക്ഷ്മി ഹോസ്പിറ്റലിലായിരുന്നു ജനനം. നാല് കിലോ അക്കാലത്ത് ലക്ഷ്മി ആസ്പത്രിയിലെ റെക്കോഡായിരുന്നു. കുറച്ചുനാള്‍ മുമ്പാണ് ആ റെക്കോഡ് ബ്രേക്ക് ആയത്.
അജയന്‍: പഠിക്കുന്ന കാലത്ത് തടിയുള്ള കുട്ടികളോട് എനിക്ക് ഭയങ്കര അസൂയയായിരുന്നു. ക്ലാസിലെ തടിയന്മാരെയാണ് പിന്‍ബെഞ്ചിലിരുത്തുക. എനിക്ക് പിന്‍ബെഞ്ചിലിരിക്കാനാണ് ഇഷ്ടം. ഞാന്‍ ക്ലാസ്സിലെത്തിയാലുടനെ ലാസ്റ്റ് ബെഞ്ചില്‍ സ്ഥാനംപിടിക്കും. പക്ഷേ, മാഷ് എന്നെ പൊക്കിയെടുത്ത് മുന്നില്‍ കൊണ്ടിരുത്തും.

ശേഖര്‍: മുന്നിലിരുന്നാല്‍ മറ്റുള്ളവര്‍ എന്റെ പിറകിലൊളിക്കും. അതൊഴിവാക്കാന്‍ ടീച്ചര്‍ ആദ്യമേ ഉത്തരവിട്ടു, ''ശേഖര്‍ എന്നും ബാക്കിലിരിക്കട്ടെ.''
അജയന്‍: ശേഖറിന് എത്രയുണ്ട് തൂക്കം?
ശേഖര്‍: 130 കിലോ.
അജയന്‍: ഭാഗ്യവാന്‍. എനിക്ക് 30 പോലുമില്ല.
ശേഖര്‍: ചേട്ടനാണ് ഭാഗ്യവാന്‍. ഡയറ്റിങ് വേണ്ട, ജിമ്മില്‍ പോകണ്ട, വര്‍ക്കൗട്ട് വേണ്ട...
അജയന്‍: അതെയതെ. മലയാള സിനിമയില്‍ സിക്‌സ് പായ്ക്കുള്ള ഒരേ ഒരാള്‍ ഞാനാണ് (പൊട്ടിച്ചിരിക്കുന്നു).
ശേഖര്‍: ചേട്ടന്‍ ഗിന്നസിലേക്കും ചാടിക്കയറിയല്ലോ.
അജയന്‍: അതാണ് ഞാനും ശേഖറും തമ്മിലുള്ള വ്യത്യാസം. ശേഖറിനെപ്പോലെയാകാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സാധിച്ചേക്കാം. പക്ഷേ, എന്നെപ്പോലെയാകാന്‍ ആര് വിചാരിച്ചാലും നടക്കില്ല. ദൈവം തന്നെ വിചാരിക്കണം.

ശേഖര്‍: ചേട്ടനെ ചിലര്‍ ഉണ്ടപ്പക്രു എന്ന് വിളിക്കുന്നു, ചിലര്‍ ഗിന്നസ് പക്രുവെന്നും. അജയന്‍ എന്ന കിടിലന്‍ പേരിനുപകരം ഇങ്ങനെയുള്ള പേരുകള്‍ ഉപയോഗിക്കുമ്പോള്‍ വിഷമം തോന്നില്ലേ?

അജയന്‍: ഞാന്‍ അഭിനയിച്ച ആദ്യത്തെ സിനിമ 'അമ്പിളിഅമ്മാവനി'ലെ കഥാപാത്രത്തിന്റെ പേരാണ് ഉണ്ടപ്പക്രു. അങ്ങനെ വിളിക്കുന്നതില്‍ എനിക്കൊരു വിഷമവും തോന്നാറില്ല. എന്നാല്‍ 'പക്രു'വിനു പകരം 'പ്രക്കു' എന്നു വിളിച്ചാലോ. അങ്ങനെയൊരനുഭവം കഴിഞ്ഞ ദിവസം ഉണ്ടായി.
കേരളത്തിലെ ഒരു കോര്‍പ്പറേഷന്‍ മേയര്‍ക്കൊപ്പം ഒരു കാസറ്റ് റിലീസിങ് ചടങ്ങ്. മേയര്‍ പ്രസംഗം തുടങ്ങി. ''നമ്മുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിയിരിക്കുന്ന 'ഗിന്നസ് പ്രക്കു'വിന് സ്വാഗതം...'' ആദ്യം നാവുപിഴയാകുമെന്ന് കരുതി. പിന്നേം പിന്നേം ഇതുതന്നെ ആവര്‍ത്തിച്ചു. മേയര്‍ക്കുശേഷം പ്രസംഗിക്കാന്‍ വന്നയാള്‍ ഇതിനെ പരാമര്‍ശിച്ച് ഒരു കഥ പറഞ്ഞു. മുമ്പ് പള്ളിയിലൊരു ചടങ്ങിന് നടന്‍ പ്രതാപ്ചന്ദ്രനെ ക്ഷണിച്ചുവത്രെ. പള്ളീലച്ചന്മാര്‍ പ്രസംഗത്തിലുടനീളം പ്രതാപ്ചന്ദ്രനെ 'പ്രതാപ് പോത്തന്‍' എന്ന് വിളിച്ചു. സഹികെട്ട് പ്രതാപ്ചന്ദ്രന്‍ ചാടിയെണീറ്റ് 'ഈ സഭയിലുള്ള ഒരുത്തനും എന്റെ പേര് അറിയാമേല' എന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയത്രെ. ഞാനെന്തായാലും ഇറങ്ങിപ്പോയില്ല. അല്ലെങ്കില്‍തന്നെ ഒരു പേരിലെന്തിരിക്കുന്നു.

ശേഖര്‍: 'തടിയാ' എന്ന വിളി കേള്‍ക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല. എന്റെ ഫ്രന്റ്‌സ് ആരും എന്നെ അങ്ങനെ വിളിക്കാറില്ല.

പക്ഷേ, 'ടാ... തടിയാ' ഇറങ്ങിയശേഷം ഞാന്‍ കണ്‍ഫ്യൂഷനിലാണ്. കാരണം ഇപ്പോള്‍ ചിലരെങ്കിലും സ്‌നേഹത്തോടെയും 'തടിയാ' എന്നു വിളിക്കുന്നുണ്ട്. കുട്ടിക്കാലത്തെ സ്വഭാവം വെച്ചായിരുന്നുവെങ്കില്‍ ഇവന്മാരെയൊക്കെ ഞാന്‍ ഇടിച്ച് ഷെയ്പ്പ് മാറ്റുമായിരുന്നു.
അജയന്‍: കേരളത്തില്‍ എവിടെ പോയാലും എന്നോട് ആളുകള്‍ സ്‌നേഹം കാണിക്കുന്നത് എടുത്തുയര്‍ത്തിയാണ്. ഇതില്‍ സ്‌നേഹത്തേക്കാള്‍ കൂടുതല്‍ കൗതുകമാണ്. കൗതുകം തീരുമ്പോള്‍ ചിലപ്പോള്‍ 'ഠപ്പേ'യെന്ന് നിലത്തിടുകയും ചെയ്യും.

ശേഖര്‍: എന്നെ കാണുന്നവര്‍ക്കെല്ലാം ചോദിക്കാനുള്ളത് ഒരേ കാര്യം. വീട്ടില്‍ പ്രത്യേക കട്ടിലായിരിക്കുമല്ലോ, വാതിലിനൊക്കെ ഡബിള്‍ വീതി കാണുമോ, ചെരിപ്പും ഡ്രസ്സുമൊക്കെ വാങ്ങിക്കാന്‍ കിട്ടുമോ? ചിലര്‍ ഒരുപടികൂടി കടന്ന് 'വീട്ടില്‍ ഒരു ദിവസം എത്ര കിലോ അരിയുടെ ചോറ് വെക്കും?' എന്ന് ചോദിക്കും.

സത്യത്തില്‍ ഒരു സാധാരണക്കാരന്‍ കഴിക്കുന്ന ഭക്ഷണമേ ഞാന്‍ കഴിക്കുന്നുള്ളൂ. രാവിലെ നാല് ചപ്പാത്തി, ഉച്ചയ്ക്ക് കുറച്ച് ചോറ്, രാത്രി രണ്ട് ചപ്പാത്തി... എന്നിട്ടും തടിവെക്കുന്നു. ഞാനെന്തു ചെയ്യാനാ?

അജയന്‍: ദൈവം പലര്‍ക്കും പല കുറവുകളും കൊടുത്തിട്ടുണ്ട്. എന്നെ നോക്കൂ. എനിക്ക് പൊക്കമില്ല... മറ്റുചിലര്‍ക്ക് കാഴ്ചയില്ല. ശേഖറിന് ഇതെല്ലാം കൂടുതലാണ് നല്‍കിയത്. ഇപ്പോള്‍ ഈ തടിയല്ലേ സിനിമയിലെ നായകനുമാക്കിയത്.

ജീവിതത്തിലേതെങ്കിലും നിമിഷത്തില്‍ ഈ തടി കുറയ്ക്കുന്നതിനെക്കുറിച്ച് ശേഖര്‍ ആലോചിച്ചിരുന്നോ?

ശേഖര്‍: സുഹൃത്തുക്കളൊക്കെ തടി കുറയാതെ നോക്കണം എന്നേ പറയാറുള്ളൂ. 'ടാ... തടിയാ'യുടെ ഷൂട്ടിങ് സമയത്ത് ആഷിക്കേട്ടന് എന്നും പരാതിയാണ്. കാണുമ്പോള്‍ കാണുമ്പോള്‍ എന്റെ തടി കുറയുകയാണത്രെ. സത്യത്തില്‍ എന്റെ തടിക്ക് ഒരിഞ്ചുപോലും കുറവ് വന്നിട്ടില്ല. പക്ഷേ, എന്നും കാണുന്നവര്‍ക്ക് അങ്ങനെ തോന്നും. ഇടയ്ക്ക് ഇച്ചിരി ഭക്ഷണം കുറച്ചാല്‍ ഉടന്‍ വരും അമ്മയുടെ കമന്റ്, 'മോനേ... നീ ഒത്തിരി മെലിഞ്ഞല്ലോ' എന്ന്.

അജയന്‍: വണ്ണം കുറച്ച് ഫീല്‍ഡില്‍ നില്‍ക്കാന്‍ ശ്രമിച്ചവരൊക്കെ ഔട്ടായി പോയിട്ടേയുള്ളൂ. അദ്‌നാന്‍ സമി വണ്ണം കുറച്ചുവന്നു, ഔട്ടായി.
പൊന്നമ്മബാബുച്ചേച്ചിയോട് ഒരിക്കല്‍ മമ്മൂക്ക പറയുന്നത് കേട്ടിട്ടുണ്ട്, വണ്ണം കുറയ്ക്കരുത്, ഔട്ടായിപോവുമെന്ന്. പൊന്നമ്മച്ചേച്ചിയാണെങ്കില്‍ അപ്പോള്‍ ഐശ്വര്യാ റായി ആകാനുള്ള ശ്രമത്തിലായിരുന്നു. അര ചപ്പാത്തി, രണ്ട് സ്പൂണ്‍ ചോറ്, കുമ്പളങ്ങാ ജ്യൂസ്... ഡയറ്റിങ്ങില്‍ തളര്‍ന്നിരിക്കുന്ന ചേച്ചിയോടായിരുന്നു മമ്മൂക്കയുടെ ഉപദേശം. ആരെങ്കിലും ഉപദേശിക്കട്ടെ എന്നിട്ട് ഡയറ്റിങ് നിര്‍ത്താം എന്ന മട്ടിലിരിക്കുകയായിരുന്നു പൊന്നമ്മച്ചേച്ചിയെന്ന് പിന്നീടുള്ള അവരുടെ മെനു കണ്ടപ്പോള്‍ മനസ്സിലായി. ഉപദേശിച്ച മമ്മൂക്കയുടെ കണ്ണുപോലും തള്ളിപ്പോയി.

ശേഖര്‍: ഈ തടികൊണ്ട് എനിക്കാകെയുള്ള ബുദ്ധിമുട്ട് പാകത്തിലുള്ള ഡ്രസ്സ് കിട്ടില്ല എന്നതായിരുന്നു. പക്ഷേ, 48 സൈസിലുള്ള പാന്റ്‌സും ഷര്‍ട്ടുമൊക്കെ കൊച്ചിയിലെ കടകളില്‍ ഇപ്പോള്‍ സുലഭമാണ്. നാട്ടില്‍ തടിയന്മാരുടെ എണ്ണം കൂടുകയാണ് ചേട്ടാ...

അജയന്‍: ഡ്രസ്സിന്റെ കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. കുട്ടിക്കാലത്ത് വാങ്ങിയതൊക്കെ ഇപ്പോഴും പാകമാണ്. ഒരായുസ്സുമുഴുവന്‍ കിഡ്‌സ് ഷോറൂമുകളില്‍ മാത്രം ഷോപ്പിങ് നടത്തിയ വ്യക്തി എന്ന നിലയ്ക്ക് മറ്റൊരു റെക്കോഡുകൂടി എന്റെ പേരിലായിക്കൂടെന്നില്ല.


       
--

Song: Galliyan lyrics

**************************************
Song : Galliyan
Movie : Ek Villain (2014)
Lyricist : Manoj Muntashir
**************************************
yahi doobe din mere
yahi hote hai savere
yahi marna aur jeena
yahi mandir aur madeena
yahi doobe din mere
yahi hote hai savere
yahi marna aur jeena
yahi mandir aur madeena
teri galiya galliya teri, galliya
mujhko bhaavein galiya, teri galliya
teri galiyagaliya teri, galliya
yuhi tadpave, galliya teri, galliya 
tu meri neendo me sota hai
tu mere ashqo me rota hai
sargoshi si hai khayalo me
tu na ho, phir bhi tu hota hai
hai sila tu mere dard ka
mere dil ki duaaye hai
teri galiya galliya teri, galliya
mujhko bhaave galiya, teri galiya
teri galiyagaliya teri, galliya
yuhi tadpaave, galliya teri, galliya
kaisa hai rishta tera-mera
be hehra phir bhi kitna gehra
ye lamhe, lamhe ye resham se
kho jaayein kho na jaayein humse
kaafila waqt ka rok le
abr se juda na ho
teri galliya galliya teri galliya
mujhko bhaave galiya teri galiya
teri galiyagaliyaan teri galliya
yuhi tadpaave galliya teri galliya
galliya,teri galliya,tadpaave

**************************************

Sunday, July 20, 2014

നിറം മങ്ങിയ ഓർമ്മകൾ ..... (കാലഹാരണപ്പെട്ടു മൂല്യമുള്ള സംസ്കാരങ്ങൾ ....അടുത്ത തലമുറകൾക്ക് അത് പോലും അന്യം)

നിറം മങ്ങിയ ഓർമ്മകൾ .....

കര്‍ക്കിടക സംക്രമം ഇന്ന് രാത്രി 9. 20 മിനിറ്റിനാണ്‌. വ്യാഴാഴ്‌ച്ചയാണ്‌ കര്‍ക്കടകം ഒന്ന്‌.
തെക്കന്‍ കേരളത്തില്‍ ചേട്ടാ ഭഗവതിയെ പുറത്താക്കലാണ്‌ സംക്രമ നാളിലെ പ്രധാന ചടങ്ങ്‌....
വീട്ടില്‍ നിന്ന്‌ അശുദ്ധി നീക്കി ഐശ്വര്യം കുടിയിരുത്തുകയാണ്‌ ഇതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. കര്‍ക്കടക സംക്രമ നാളില്‍ തിന്മയെ അകറ്റി നന്മയെ കുടിയിരുത്തും.
അതിനാല്‍ ചേട്ടാ ഭഗവതിയായ പൊട്ടിയെ പുറത്താക്കി ഐശ്വര്യ ലക്ഷ്‌മിയായ ശ്രീ ഭഗവതിയെ കുടിവയ്‌ക്കണം. പൊട്ടിയെ ആട്ടുക എന്ന ഈ ചടങ്ങ്‌ പഴമയുടെ തനിമ നഷ്‌ടപ്പെടാതെ ആചരിക്കുന്ന ഗ്രാമങ്ങള്‍ ഇന്നും കേരളത്തിലുണ്ട്.......‌
. ഇതിന്റെ ഭാഗമായി വീടും പരിസരവും അടിച്ചു തുടച്ച്‌ വൃത്തിയാക്കും. അഴുക്കുകള്‍ മാഞ്ഞ്‌ ഐശ്വര്യത്തിന്റെ പ്രകാശം ചൊരിയുന്നതിന്‌ പൊട്ടിയെ ആവാഹിച്ച്‌ കുടിയിറക്കും.
സംക്രമ നാളില്‍ സന്ധ്യക്കാണ്‌ ഈ ചടങ്ങ്‌ നടക്കുന്നത്‌. കുറ്റി ചൂലും, കീറക്കൊട്ടയും, പൊട്ടക്കയ്യിലും, വാഴതണ്ടുമൊക്കെയായാണ്‌ പൊട്ടിയെ ആട്ടുക.
തളിര്‍ ചെടിയും, പ്ലാവിലയും, കരിപ്പൊടിയും, മഞ്ഞളും ചാലിച്ച ചോറു വിളയും ഇവയോടൊപ്പം ചൂട്ടു കെട്ടി കിന്തിരിയും കത്തിച്ച്‌
"പൊട്ടി പോ ശീ പോതി വാ...
ചേട്ടാ ഭഗവതി പുറത്ത്; ശീവോതി അകത്ത് ..."
എന്ന വായ്‌ത്താരിയോടെ വാഴയുടെ തണ്ടു കൊണ്ട്‌ വീടിന്റെ ചുമരിലും മതിലിലും അടിച്ച്‌ വീടിന്റെ വടക്ക്‌ ഭാഗത്തെ വാതിലിലൂടെ വന്ന്‌ വീട്‌ ചുറ്റി വീടിന്റെ വടക്ക്‌ ഭാഗത്തെ മൂന്നും കൂടിയ വഴിയില്‍ ഉപേക്ഷിക്കുന്നു.

ആള്‍പെരുമാറ്റമില്ലാത്ത സമയത്താണ്‌ പൊട്ടിയെ ഉപേക്ഷിക്കുക. തുടര്‍ന്ന്‌ കുളി കഴിഞ്ഞാണ്‌ വീട്ടിലെ ഗൃഹനാഥന്‍ വീട്ടിലേക്ക്‌ പ്രവേശിക്കുക.
പൊട്ടിയെ ആട്ടി പുറത്തേക്ക്‌ കൊണ്ടു പോകുമ്പോള്‍ വെള്ളം നിറച്ച കിണ്ടിയുമായി വീട്ടിലുള്ളവരും പടിവരെ ചെല്ലും.
ഈ ആചാരം ഇന്നും ഗ്രാമങ്ങളിലെ വീടുകളില്‍ ആചരിക്കാറുണ്ട്‌.
കുളി കഴിഞ്ഞ്‌ എത്തുന്ന ഗൃഹനാഥന്‍ ശുദ്ധമായി പൂജാമുറിയിലോ വീടിന്റെ മച്ചിലോ ആണ്‌ ശീപോതിയെ കുടിയിരുത്തുക.
ഉരുളി, വാല്‍ക്കണ്ണാടി, ഗ്രന്ഥം, ചെപ്പ്‌, കുങ്കുമം, കണ്‍മഷി, അലക്കിയ വസ്‌ത്രം, ഫലം എന്നിവ അടങ്ങിയ ദശ പുഷ്‌പവും, കിണ്ടിയും, നിലവിളക്കും വച്ചാണ്‌ കുടിയിരുത്തല്‍ ചടങ്ങ്‌ നടത്തുക. ഇതോടെ വീട്ടില്‍ ഐശ്വര്യലക്ഷ്‌മി നിറയും എന്നാണ്‌ വിശ്വാസം.

__._,_.___

Friday, July 18, 2014

കർക്കിടകം രാമായണമാസം

Hare Krishna!

കർക്കിടകം രാമായണമാസം


ശ്രീരാമ കഥകള്‍ കൊണ്ട് കര്‍ക്കിടകമാസത്തെ ഭക്തിസാന്ദ്രമാക്കാന്‍ ഒരു രാമായണ മാസം കൂടി വരവായി . ആടിമാസമെന്നും പഞ്ഞമാസമെന്നും രാമായണമാസമെന്നും അറിയപ്പെടുന്ന കര്‍ക്കടകമാസത്തില്‍ ആയുര്‍വേദ ചികിത്സകള്‍ക്കും ആദ്ധ്യാത്മരാമായണ പാരായണം തുടങ്ങിയ ആദ്ധ്യാത്മിക ആചാരങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുവരുന്നു. മനുഷ്യന്റെ ശാരീരികവും മാനസികവുമായ ശുദ്ധിക്ക് വേണ്ടുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പുതിയൊരു വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പാകട്ടെ ഈ കര്‍ക്കടകവും. കിളിയെകൊണ്ട് എഴുത്തച്ഛന്‍ പാടിച്ച അദ്ധ്യാത്മരാമായണം പാരായണം ഇനിയുള്ള നാളുകളിൽ കേരളക്കരയെ ഭക്തിസാന്ദ്രമാക്കും...
ശ്രീരാമാവതാര-വർണ്ണനം

SRee Guru-Vayu-PurESAya nama:
SRee-seetA-rAmachandrAya nama:
SRee Veda-VyAsa-MahaRshayE nama:
Lord SRee-rAma's story as told in SReemad-agni-purANam
श्रीरामावतार-वर्णनम्
श्रीमद् आग्नेय पुराणं  chapter 5
अग्निरुवाच
रामायणं  अहं वक्ष्ये नारदेनोदितं पुरा।
वाल्मीकये यथा तद्वत् पठितं भुक्ति-मुक्तिदम् ।। १ ।।
नारद उवाच
विष्णु-नाभ्यब्जजो ब्रह्मा मरीचिर्ब्रह्मणः सुतः।
मरीचेः कश्यपस्तस्मात् सूर्यो वैवस्वतो मनुः ।। २ ।।
ततस्तस्मात्तथेक्ष्वाकुस्तस्य वंशे ककुत्स्थकः।
ककुत्स्थस्य रघुस्तस्मादजो दशरथस्ततः ।। ३ ।।
रावणादेर्वधार्थाय चतुर्द्धाभूत्  स्वयं हरिः।
राज्ञो दशरथाद्रामः कौसल्यायां बभूव ह ।। ४ ।।
कैकेय्यां भरतः पुत्रः सुमित्रायाञ्च लक्ष्मणः।
शत्रुघ्न ऋश्य-श्रृङ्गेण तासु सन्दत्त-पायसात् ।। ५ ।।
प्राशिताद्यज्ञ-संसिद्धाद्  रामाद्याश्च समाः पितुः।
यज्ञ-विध्न-विनाशाय विश्वामित्रार्थितो नृपः ।। ६ ।।
रामं सम्प्रेषयामास लक्ष्मणं मुनिना सह।
रामो गतोऽस्त्र-शस्त्राणि शिक्षितस्ताडकान्तकृत्  ।। ७ ।।
मारीचं मानवास्त्रेण मोहितं दूरतोऽनयत्।
सुबाहुं यज्ञ-हन्तारं सबलञ्चावधीद् बली ।। ८ ।।
सिद्धाश्रम-निवासी च विश्वामित्रादिभिः सह।
गतः क्रतुं मैथिलस्य द्रष्टुं  चापं सहानुजः ।। ९ ।।
शतानन्द-निमित्तेन विश्वामित्र-प्रभावतः।
रामाय कथितो राज्ञा समुनिः पूजितः क्रतौ ।। १० ।।
धनुरापूरयामास लीलया स बभञ्ज तत् ।
वीर्य-शुक्लाञ्च जनकः सीतां कन्यान्त्वयोनिजाम् ।। ११ ।।
ददौ रामाय रामोऽपि पित्रादौ हि समागते।
उपयेमे जानकीन्   तामुर्मिलां लक्ष्मणस्तथा ।। १२ ।।
श्रुतकीर्त्तिं माण्डवीञ्च कुश-ध्वज-सुते तथा।
जनकस्यानुजस्यैते शत्रुघ्न-भरतावुभौ ।। १३ ।।
कन्ये द्वे उपयेमाते जनकेन सुपूजितः।
रामोऽगात्सवसिष्ठाद्यैर्जामदगन्यं विजित्य च।।
अयोध्यां भरतोभ्यागात् सशत्रुघ्नो युधाजितः ।। १४ ।।
इत्यादि  महापुराणे आग्नेये रामायणे बालकाण्डवर्णनं नाम पञ्चमोऽध्यायः ॥
ശ്രീരാമാവതാര-വർണ്ണനം
ശ്രീമദ് ആഗ്നേയ പുരാണം  chapter 5
അഗ്നിരുവാച
രാമായണം  അഹം വക്ഷ്യേ നാരദേനോദിതം പുരാ|
വാൽമീകയേ യഥാ തദ്വത് പഠിതം ഭുക്തി-മുക്തിദം ||  1 ||
SReemad-agni-dEva said:  I will describe SRee-rAmAyaNam story as told by Sage nArada to MahaRshi VAlmeeki-- a story that gives both worldly pleasures and MOksham to the readers.
നാരദ ഉവാച
വിഷ്ണു-നാഭ്യബ്ജജോ ബ്രഹ്മാ മരീചിർ-ബ്രഹ്മണഃ സുതഃ|
മരീചേഃ കശ്യപസ്തസ്മാത് സൂര്യോ വൈവസ്വതോ മനുഃ ||  2 ||
SRee-nArada said:  Lord Brahma was born from the lotus in SRee-MahA-Vishnu's navel, and Brahma's son was Mareechi.  From Mareechi, KaSyapa was born, and from KaSyapa was born the Sun God.  And from Him was born Vaivasvata Manu.
തതസ്തസ്മാത്തഥേക്ഷ്വാകുസ്തസ്യ വംശേ കകുത്സ്ഥകഃ| 
കകുത്സ്ഥസ്യ രഘുസ്തസ്മാദജോ ദശരഥസ്തതഃ ||  3 || 
From Vaivasvata Manu, King IkshvAku was born and in His clan was born Kakutsa.  His son was Sree-raghu, whose son King aja's son was King daSa-ratha.
രാവണാദേർ-വധാർത്ഥായ ചതുർദ്ധാഭൂത്  സ്വയം ഹരിഃ|
രാജ്ഞോ ദശരഥാദ്രാമഃ കൗസല്യായാം ബഭൂവ ഹ ||  4 ||
Lord Hari created Himself in four forms for the sake of destroying demons such as rAvaNa in the three wives of King daSaratha and from the queen Kausalya was born SRee-rAma.
കൈകേയ്യാം ഭരതഃ പുത്രഃ സുമിത്രായാഞ്ച ലക്ഷ്മണഃ|
ശത്രുഘ്ന  ഋശ്യ-ശ്രൃങ് ഗേണ താസു സന്ദത്ത-പായസാത് ||  5 || 
From queen KaikEyi was born Bharata, and from sumitRa was born Sree-lakshmaNa and SatRughna.  All the queens bore children from the power of the PAyasam given to them by MahaRshi R^Sya-SR^n*ga.
പ്രാശിതാദ്യജ്ഞ-സംസിദ്ധാദ്  രാമാദ്യാശ്ച സമാഃ പിതുഃ|
യജ്ഞ-വിഘ്ന -വിനാശായ വിശ്വാമിത്രാർത്ഥിതോ നൃപഃ ||  6 ||
That PAyasam had been the result of a holy Yajn^a that the King conducted and later MahaRshi ViSvAmitRa requested the King that the Princes Sree-rAma, etc. be sent with Him for the sake of protecting the holy rituals He was performing from demons who were throwing obstacles in the course of the YanjN^a-s.
രാമം സമ്പ്രേഷയാമാസ ലക്ഷ്മണം മുനിനാ സഹ|
രാമോ ഗതോഽസ്ത്ര-ശസ്ത്രാണി ശിക്ഷിതസ്താഡകാന്തകൃത്  ||  7 ||
SRee-rAma with lakshmaNa was sent by the King with the MahaRshi equipped with arrows and other weaponry, and on the way Lord rAma punished tATaka with death for her evil actions.
മാരീചം മാനവാസ്ത്രേണ മോഹിതം ദൂരതോഽനയത്|
സുബാഹും യജ്ഞ-ഹന്താരം സബലഞ്ചാവധീദ് ബലീ ||  8 ||
Lord rams also drove off the demon mAreecha using MAnavAstRam that put the demon under a spell.  The Prince also killed subAhu who was a powerful destroyer of Yajn^a-s.
സിദ്ധാശ്രമ-നിവാസീ ച വിശ്വാമിത്രാദിഭിഃ സഹ|
ഗതഃ ക്രതും മൈഥിലസ്യ ദ്രഷ്ടും  ചാപം സഹാനുജഃ ||  9 || 
Then the Prince went with His younger brother to witness the Yajn^a at the kingdom of Mithila in the company of MahaRshi ViSvAmitRa and others who lived in the siddhASRamam = abode of siddha-yOgi-s.
ശതാനന്ദ-നിമിത്തേന വിശ്വാമിത്ര-പ്രഭാവതഃ|
രാമായ കഥിതോ രാജ്ഞാ സമുനിഃ പൂജിതഃ ക്രതൗ ||  10 || 
The King of Mithila had a  Guru by the name of SatAnanda, who asked MahaRshi ViSvAmitRa to describe Prince rAma's abilities and power (which He did).
ധനുരാപൂരയാമാസ ലീലയാ സ ബഭഞ്ജ തത് |
വീര്യ-ശുക്ലാഞ്ച ജനകഃ സീതാം കന്യാം ത്വയോനിജാം ||  11 || 
There, Lord rAma stringed the gigantic bow and playfully straightened it, but then it broke due to His immense power.  And thus showing His martial power, the Prince was able to win the hand of SRee-seetA, the princess born not of any human mother-- the foster daughter of King Janaka.
ദദൗ രാമായ രാമോഽപി പിത്രാദൗ ഹി സമാഗതേ|
ഉപയേമേ ജാനകീൻ   താമൂർമ്മിളാം  ലക്ഷ്മണസ്തഥാ ||  12 || 
King Janaka married JAnaki to SRee-rAma, and OOrmiLa to lakshmaNa after the Prince's parents arrived for the wedding.
ശ്രുതകീർത്തിം മാണ്ഡവീഞ്ച കുശ-ധ്വജ-സുതേ തഥാ|
ജനകസ്യാനുജസ്യൈതേ ശത്രുഘ്ന-ഭരതാവുഭൗ ||  13 || 
The daughter's of Janaka's brother, SRuta-keeRti and MANDavi were married to SatRughna and Bharata respectively.
കന്യേ ദ്വേ ഉപയേമാതേ ജനകേന സുപൂജിതഃ|
രാമോഽഗാത്സവസിഷ്ഠാദ്യൈർ-ജാമദഗ്ന്യം  വിജിത്യ ച||
അയോദ്ധ്യാം  ഭരതോഭ്യാഗാത് സശത്രുഘ്നോ യുധാജിതഃ ||  14 || 
Well respected by Janaka, SRee-rAma returned to ayOddhyA city with His brothers after winning against Jamadagni's son (ParaSu-rAma), accompanied by MahaRshi's such as Gatsava and VasishTTHa.
ഇത്യാദി  മഹാപുരാണേ ആഗ്നേയേ രാമായണേ ബാലകാണ്ഡവർണ്ണനം നാമ പഞ്ചമോഽധ്യായഃ ||
Thus ends the description of the "Childhood Chapter of SRee-rAmAyaNam in the AgnEya MahA PurANam.
śRīrāmāvatāra-vaRṇanam
śRīmad āgnēya purāṇaṁ  chapter 5
agniruvācha
rāmāyaṇaṁ  ahaṁ vakṣyē nāradēnōditaṁ purā|
vālmīkayē yathā tadvat paṭhitaṁ bhukti-muktidam || 1 ||
nārada uvācha
viṣṇu-nābhyabjajō brahmā marīchiR-brahmaṇaḥ sutaḥ|
marīchēḥ kaśyapastasmāt sūryō vaivasvatō manuḥ || 2 ||
tatastasmāttathēkṣvākustasya vaṁśē kakutsthakaḥ|
kakutsthasya raghustasmādajō daśarathastataḥ || 3 ||
rāvaṇādēR-vadhāRtthāya chatuRddhābhūt  svayaṁ hariḥ|
rājñō daśarathād-rāmaḥ kausalyāyāṁ babhūva ha || 4 ||
kaikēyyāṁ bharataḥ putRaḥ sumitRāyāñcha lakṣmaṇaḥ|
śatRughna r̥śya-śRr̥ṅgēṇa tāsu sandatta-pāyasāt || 5 ||
prāśitādyajña-saṁsiddhād  rāmādyāścha samāḥ pituḥ|
yajña-vighna-vināśāya viśvāmiRrāRthitō nr̥paḥ || 6 ||
rāmaṁ sampRēṣayāmāsa lakṣmaṇaṁ muninā saha|
rāmō gatō'stRa-śastRāṇi śikṣitastāḍakāntakr̥t  || 7 ||
mārīchaṁ mānavāstRēṇa mōhitaṁ dūratō'nayat|
subāhuṁ yajña-hantāraṁ sabalañchāvadhīd balī || 8 ||
siddhāśRama-nivāsī cha viśvāmitRādibhiḥ saha|
gataḥ kRatuṁ maithilasya draṣṭuṁ  chāpaṁ sahānujaḥ || 9 ||
śatānanda-nimittēna viśvāmitRa-pRabhāvataḥ|
rāmāya kathitō rājñā samuniḥ pūjitaḥ kRatau || 10 ||
dhanurāpūrayāmāsa līlayā sa babhañja tat |
vīrya-śuklāñcha janakaḥ sītāṁ kanyāntvayōnijām || 11 ||
dadau rāmāya rāmō'pi pitRādau hi samāgatē|
upayēmē jānakīn   tāmooRmilāṁ lakṣmaṇastathā || 12 ||
śRutakīRttiṁ māṇḍavīñcha kuśa-dhvaja-sutē tathā|
janakasyānujasyaitē śatRughna-bharatāvubhau || 13 ||
kanyē dvē upayēmātē janakēna supūjitaḥ|
rāmō'gāt-savasiṣṭhādyaiR-jāmadaganyaṁ vijitya cha||
ayōdhyāṁ bharatōbhyāgāt saśatRughnō yudhājitaḥ || 14 ||
ityādi  mahāpurāṇē āgnēyē rāmāyaṇē bālakāṇḍa-vaRṇanaṁ nāma pañchamō'dhyāyaḥ ||

Saturday, July 5, 2014

ധര്‍മ്മം എന്നാല്‍ എന്ത് എന്നുചിന്തിക്കാം!

ധര്‍മ്മം എന്നാല്‍ എന്ത് എന്നുചിന്തിക്കാം!    സാധാരണയായി ധര്‍മ്മമെന്ന് കേള്‍ക്കുമ്പോള്‍, ഒരാള്‍ വന്ന് ധനമോ ധാന്യമോ മറ്റ് സാധനങ്ങളോ ചോദിക്കുന്നതാണ് ഓര്‍മ്മ വരുന്നത്. നിര്‍ദ്ധനരും നിരാലമ്പരുമായവര്‍ക്ക് നാം നല്‍കുന്നതിനെ “ധര്‍മ്മം കൊടുക്കുക” എന്ന് സാമാന്യേന പറയാറുണ്ട്. ഇത് സത്പ്രവൃത്തി തന്നെയാണ്. “നല്‍കുന്നവര്‍ നേടുന്നു” എന്നാണല്ലോ പ്രമാണം. നല്‍കുന്നവ്യക്തിയുടെ കൈ മുകളിലും വാങ്ങുന്ന ആളിന്റെ കൈ താഴയുമാണല്ലോ വരുന്നത്. ഇത് നല്‍കുന്നതിന്റെ ശ്രേഷ്ഠതയുടെ ചിഹ്നമായി കാണാം.   എന്നാല്‍ ഹിന്ദുമത...തത്വമനുസരിച്ച് “ധര്‍മ്മം” എന്നതിന് ഇതുമാത്രമല്ല അര്‍ത്ഥം കൊടുത്തിരിക്കുന്നത്. “അനുഷ്ടിക്കേണ്ടതേതോ അത് ധര്‍മ്മമാകുന്നു”. ജീവനുള്ളവയെല്ലാം അതിന്റെ ആത്യന്തിക ഉന്നതിക്കുവേണ്ടി ലൗകികജീവിതത്തില്‍ അനുഷ്ടിക്കേണ്ട കര്‍മ്മങ്ങള്‍ ഉണ്ട്.   ഒരു മാതാവ് തന്റെ കുഞ്ഞിന് പാല്‍ കൊടുക്കുന്നു. അത് അമ്മയുടെ ധര്‍മ്മമാകുന്നു. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ഭക്ഷണപാനീയങ്ങള്‍ നല്‍കി പരിപാലിക്കുന്നു. അത് മാതാപിതാക്കളുടെ ധര്‍മ്മമാകുന്നു. കുഞ്ഞുങ്ങളെ ശരിയായ വിദ്യാഭ്യാസവും സംസ്കാരവും നല്‍കി വളര്‍ത്തണം. അതും അവരുടെ ധര്‍മ്മമാണ്, വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് പുത്രധര്‍മ്മമാകുന്നു.   തന്റെ സഹധര്‍മ്മിണിയെ രോഗാവസ്ഥയിലും മറ്റ് പ്രയാസമുള്ള സന്ദര്‍ഭങ്ങളിലും സംരക്ഷിക്കേണ്ടത് ഭര്‍ത്താവിന്റെ ധര്‍മ്മമാകുന്നു. ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും കുടുംബത്തിന്റെ മുഴുവന്‍ ഐശ്വര്യത്തിനും വേണ്ടി പ്രവൃത്തിക്കേണ്ടത് ഉത്തമ സ്ത്രീകളുടെ ധര്‍മ്മമാകുന്നു.   സസ്യങ്ങള്‍ക്ക് ആവശ്യമുള്ള ജലവും വളങ്ങളും മണ്ണില്‍ നിന്നും വലിച്ചെടുക്കേണ്ടത് വേരിന്റെ ധര്‍മ്മമാകുന്നു. വേര് വലിച്ചെടുത്ത ജലവും ലവണങ്ങളും ഉപയോഗിച്ച് ചെടിക്ക് ആവശ്യമുള്ള ആഹാരം നിര്‍മ്മിക്കേണ്ടത് ഇലയുടെ ധര്‍മ്മമാകുന്നു.   ഇങ്ങനെ നോക്കുമ്പോള്‍ ജീവനുള്ള എല്ലാത്തിനും ധര്‍മ്മം അനുഷ്ടിക്കേണ്ടതായി വരും. ഇതുകൊണ്ടാണ് “അനുഷ്ടിക്കേണ്ടതേതോ അത് ധര്‍മ്മമാകുന്നു” എന്ന് ഹിന്ദുമതത്തില്‍ നിര്‍വ്വചിച്ചിരിക്കുന്നത്. ഇതിന്റെ വ്യതിചലനമാണ് ലോകത്ത് എല്ലാമേഖലയിലുമുള്ള ജീവികള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖങ്ങളുടെയും അശാന്തിയുടെയും കാരണം.

Wednesday, June 18, 2014

നാമജപം



ഭാവശ്രദ്ധായുക്തനായി ഭഗവത് നാമകീര്‍ത്തനം ഉരുക്കഴിക്കലാണ് നാമജപം ജപം പാപ നാശകമാണ്.അത് മനസ്സിലുള്ള മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. ഭാഗവത്നാമം സംസാരസാഗര തരണത്തിനുള്ള തരണിയാണ്. യുക്തികൊണ്ടോ ബുദ്ധി കൊണ്ടോ അറിയാവുന്നതല്ല തിരുനാമ മഹിമ. അത് അനുഭൂതിയിലൂടെ ആത്മസാക്ഷാത്കാരത്തിലൂടെ മാത്രം അറിയാവുന്നതാണ്.


അതിരാവിലെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണരുക. ഇത് ജപധ്യാനത്തിനുള്ള ഉത്തമ സമയമാണ്. ശുദ്ധിയായി ജപത്തിനിരിക്കുക. കിഴക്കോ വടക്കോ തിരിഞ്ഞിരിക്കുക. ഇത് ജപത്തിന്‍റെ ഫലത്തെ വര്‍ധിപ്പിക്കും. സമകായശിരോഗ്രീവനായി വേണം ഇരിക്കാന്‍. പത്മാസനം, സിദ്ധാസനം അല്ലെങ്കില്‍ സുഖാസനം ഇവയില്‍ ഏതെങ്കിലും ഒന്നില്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ വരെ ഇരിക്കാന്‍ കഴിയണം. ഇരിപ്പിടമായി കുശ, മാന്‍തോല്‍ അല്ലെങ്കില്‍ പരവതാനി ഇവയില്‍ ഏതെങ്കിലും ഒന്നിനുമീതെ ഒരു മുണ്ട് വിരിക്കുക. ഇത് ഹൃദയത്തിലുള്ള ദിവ്യ വൈദ്യുതിപ്രകാശത്തെ ഉദ്ദീപിപ്പിക്കുന്നു.

ജപത്തോടു കൂടി ധ്യാനവും ശീലിക്കുക. ക്രമത്തില്‍ ജപം വിട്ടു ധ്യാനം മാത്രമായിത്തീരും. കാലത്തും, ഉച്ചയ്ക്കും, സന്ധ്യക്കും രാത്രിയും ജപത്തിനിരിക്കണം.



ജപം മൂന്നു തരത്തിലുണ്ട്.

മാനസിക ജപം - മനസ്സുകൊണ്ട് ജപിക്കുക
ഉപാംശു ജപം -മൂളുക
വൈഖരീ ജപം- ഉറക്കെയുള്ള ജപം.
ഇവയില്‍ മാനസിക ജപമാണ് ഏറ്റവും ശ്രേഷ്ഠമായാത്.



വിഷ്ണു ധ്യാനത്തിന് "ഓം നമോ നാരായണായ" എന്നും, ശിവധ്യാനത്തിനു "ഓം നമ:ശ്ശിവായ" എന്നും കൃഷ്ണ ഭക്തര്‍ " ഓം നമോ ഭഗവതേ വാസുദേവായ" എന്നും രാമഭാക്തര്‍ "ഓം ശ്രീരാം ജയരാം ജയ ജയ രാം" ദേവീ ഭക്തരാനെങ്കില്‍ ദുര്‍ഗ്ഗാ മന്ത്രമോ അല്ലെങ്കില്‍ ഗായത്രീ മന്ത്രമോ ജപിക്കാം. ഒരേ മന്ത്രം തന്നെ ദിവസവും ജപിക്കുന്നതാണ് ഉത്തമം.


കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.


കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു
ബ്രഹ്മോപദേശം.

ഗുരുവായൂരപ്പ ഗാനം -- രചയിതാവ് : ഇരയിമ്മൻ തന്പി

ഗുരുവായൂരപ്പ ഗാനം  -- രചയിതാവ് :  ഇരയിമ്മൻ തന്പി

അടിമലരിണ തന്നെ, കൃഷ്ണാ, അടിയനൊരവലംബം  !

കടൽമകളുടെ കടമിഴിയിണ പുണരും, കാർമുകിൽ നേർവർണ്ണാ  !
അടിമലരിണ തന്നെ, കൃഷ്ണാ, അടിയനൊരവലംബം  !

പരമദയാംബുനിധേ, കൃഷ്ണാ പാലിയ് ക്കേണം  എന്നെ,
തിരുവുടലുടെ വടിവെപ്പോഴും  എന്നുടെ ചിത്തേ തോന്നേണം  !

ഗുരുവായുപുരേശാ, കൃഷ്ണാ ഗുരുവായതു  നീയേ  !
അറിയരുതടിയനു ഗുണവും ദോഷവും അരുളുക ശുഭമാർഗ്ഗം !

Wednesday, March 12, 2014

കണ്യാർകളി

പാലക്കാട് ജില്ലയിലെ നായർ സമുദായത്തിന്റെ ഒരു അനുഷ്ഠാന കലയാണ് കണ്യാർകളി. പാലക്കാട് ജില്ലയിൽ മാത്രം പ്രചാരമുള്ള ഒരു കലാരൂപമാണിത്. എല്ലാ കൊല്ലവും മേടമാസത്തിലാണ്‌ കണ്യാർകളി നടക്കാറുള്ളത്. വിഷുവേല കഴിഞ്ഞ ശേഷം ആഴ്ചപ്പാങ്ങും നാളും നോക്കിയിട്ടേ കളി കുമ്പിടാറുള്ളു. കളി അവസാനിപ്പിക്കുന്നതിനും പ്രത്യേകം ദിവസങ്ങളുണ്ട്. ഉർവ്വരാ ആരാധനാപരമാണ് കണ്യാർകളി. ഭഗവതി ക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ചാണ് കളിക്കുന്നത്. വിളക്കിനു ചുറ്റുമായി പാടി കൊണ്ടാണ് കളി. ചിലയിടങ്ങളിൽ മൂന്നും ചിലയിടങ്ങളിൽ നാലും ദിവസങ്ങളിലായിട്ടാണ് ഇത് നടത്തി വരുന്നത്.


ഈ നാടൻ‌കല താണ്ഡവത്തിന്റേയും ലാസ്യത്തിന്റേയും രസങ്ങൾ ഉൾക്കൊള്ളുന്നു. പരദേവതകളുടെ പ്രീതിക്ക് വേണ്ടി ഉത്സവങ്ങളോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലോ പരിസരങ്ങളിലോ ആണ് നടത്തുന്നത്.
ചെണ്ട, മദ്ദളം, ചേങ്ങില, കുറുങ്കുഴൽ, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിയ്ക്കുന്നു. ക്ഷേത്രത്തിലെ വെളിച്ചപ്പാട് ആദ്യവും ശേഷം കളിയാശാനും പന്തലിൽ പ്രവേശിക്കുന്നു. ദ്രുതം, അതിദ്രുത, ഇടമട്ട് എന്നിവയാണ് പ്രധാന കലാശങ്ങൾ.
വട്ടക്കളി, പൊറാട്ടു കളി എന്നിങ്ങനെ രണ്ടു തരം കളികളുണ്ട്. ഈശ്വര പ്രീതിയ്ക്കായുള്ള അനുഷ്ഠാന കലയാണ് വട്ടക്കളി എങ്കിൽ നാടോടി നാടക അവതരണമാണ് പൊറാട്ടു കളി. വട്ടക്കളിയ്ക്ക് ഗ്രാമത്തിലെ എല്ലാ പ്രായത്തിലുമുള്ളവർ ഒന്നിച്ച് ആവേശ പൂർവ്വം പാടി, ചുവടു വെച്ച് കളിപ്പന്തലിലേയ്ക്ക് കടന്നു വരും. ഇവരെ നയിച്ചു കൊണ്ട് പള്ളിവാളും ഒറ്റച്ചിലമ്പും കയ്യിലേന്തി വെളിച്ചപ്പാടുമുണ്ടായിരിക്കും. മൂന്നു തവണ പ്രദക്ഷിണം വെച്ച് കരക്കാർ പൊറാട്ടു വേഷക്കാർക്കു വേണ്ടി കളിപ്പന്തൽ ഒഴിഞ്ഞു കൊടുക്കുന്നു.


ഒന്നാം കളി ആണ്ടിക്കൂത്ത്. ഇതിൽ ഗണപതി, സരസ്വതി സ്തുതികളും ശേഷം സുബ്രഹ്മണ്യ ഭക്തരായ ആണ്ടികൾ ഭിക്ഷാടനത്തിനായി വരുന്ന ഭാഗവും അവതരിപ്പിക്കുന്നു. രണ്ടാം ദിവസത്തെ കളി വേദാന്തം,തത്ത്വചിന്ത എന്നിവ ഉൾക്കൊള്ളിച്ച് തിരുവള്ളുവരുടെ ജ്ഞാനോപദേശങ്ങൾ അവതരിപ്പിയ്ക്കുന്നതിനാൽ വള്ളോൻ എന്ന പേരിൽ അറിയപ്പെടുന്നു. മൂന്നാം ദിവസത്തെ കളി മലമ എന്നും അറിയപ്പെടുന്നു.
ക്ഷേത്രത്തിനു മുന്നിൽ കെട്ടിയുണ്ടാക്കുന്ന ഒൻപതു കാൽ പന്തലിലാണ് കളി നടക്കുന്നത്. കുരുത്തോല, മാവില, കണിക്കൊന്ന തുടങ്ങിയവ ഉപയോഗിച്ച് പന്തൽ അലങ്കരിയ്ക്കുന്നു. പന്തലിനു മുകളിൽ 102 നിരത്തിട്ട് പരമ്പുകളിട്ട് മൂടുന്നു.


കുനിശ്ശേരി കുമ്മാട്ടി ഉത്സവത്തിന്റെ തലേ ദിവസം കണ്യാർകളി നടക്കാറുണ്ട്. ഈ പ്രദേശം പണ്ടു കാലത്ത് കൊങ്ങനാടിന്റെ നിരന്തരമായ ആക്രമണ ഭീഷണിയിലായിരുന്നു. കണ്യാർകളിയുടെ ഉൽഭവം ഈ പ്രദേശത്ത് അന്ന് പരിശീലിച്ചിരുന്ന ആയോധന കലകളിൽ നിന്നാണ്. ആയോധന കലകളുടെ പരിശീലനത്തിന് വീര്യം കൂട്ടുവാനും നിറം പകരുവാനും നൃത്തവും ഹാസ്യവും പരിശീലനത്തിൽ ഇടകലർത്തിയിരുന്നു. കളരിപ്പയറ്റിന്റെ ചടുല നീക്കങ്ങളും നാടോടി നൃത്തങ്ങളുടെ താളാത്മകതയും ഈ കലാരൂപത്തിൽ ഒത്തു ചേരുന്നു. മാർച്ച് - ഏപ്രിൽ മാസങ്ങളിലാണ് ക്ഷേത്രങ്ങളിലും തറകളിലും കണ്യാർകളി നടത്തുന്നത്. നൃത്തത്തിന് അകമ്പടിയായി നാടോടി പാട്ടുകളും വാദ്യോപകരണങ്ങളും ഉണ്ടാവും. പുള്ളോട് കിഴക്കഞ്ചേരി, വടക്കഞ്ചേരി , കൊന്നഞ്ചേരി, ആയക്കാട്, മംഗലം, കുഴൽമന്ദം, പെരുവെമ്പ്, ചിറ്റിലഞ്ചേരി, മേലാർക്കോട്, എത്തനൂർ, കുത്തനൂർ, ആലത്തൂർ, നെന്മാറ, പുതുക്കോട്, ഋഷിനാരദ മംഗലം, പുതിയങ്കം , കാട്ടിരി, കാവശ്ശേരി, കുനിശ്ശേരി, പ്ലാവൂർ, മഞ്ഞളൂർ, മുരിങ്ങമല, കൊടുവായൂർ, കരിപ്പോട്, മാത്തൂർ, കൊല്ലങ്കോട്, എലവഞ്ചേരി, വട്ടേക്കാട്, അയിലൂർ, തിരുവഴിയാട്, ചിറ്റൂർ, വടവന്നൂർ, തത്തമംഗലം, പല്ലശ്ശന, മുടപ്പല്ലൂർ എന്നീ ഗ്രാമങ്ങളിലാണ്‌ എല്ലാ കൊല്ലവും മുടങ്ങാതെ കളി നടത്തി വരാറുള്ളത്. ചില സ്ഥലങ്ങളിൽ കണ്യാർകളി എന്ന പേരിലല്ല, കളിയിലെ പ്രസിദ്ധ പൊറാട്ടു വേഷങ്ങളുടെ പേരിലായിരിയ്ക്കും കളി നടക്കുന്നത്.


പാലക്കാടൻ ഗ്രാമങ്ങളിൽ മീനം, മേടം മാസങ്ങളിൽ പുതിയ കൃഷി ഇറക്കുന്നതിനു മുൻപ്, ജനങ്ങൾ വിശ്രമിക്കുന്ന കാലത്താണ് ഈ കല അവതരിപ്പിക്കപ്പെടുന്നത്. ഐശ്വര്യം നിറഞ്ഞ ഒരു വർഷത്തേയ്ക്കുള്ള തങ്ങളുടെ പ്രാർത്ഥനയാണ് ഇതിലൂടെ ഇവർ ഉദ്ദേശിക്കിന്നത്. ഇതിനു തെളിവായി കളി അവസാനിക്കുന്ന സമയത്ത് പൂവാരൽ എന്ന ഒരു ചടങ്ങും നടത്തി വരുന്നു. ഈ ചടങ്ങിൽ ദേവിയെ വന്ദിക്കാനായി ഉപയോഗിക്കുന്ന അരിയും പൂവും ഭസ്മവും ഒരു വർഷക്കാലം ഈ ദേശക്കാർ സൂക്ഷിക്കുന്നു.

Wednesday, December 11, 2013

പ്രദക്ഷിണവിധി


ക്ഷേത്രദര്‍ശനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് പ്രദക്ഷിണം.


 കൈകള്‍ ഇളക്കാതെ അടിവെച്ചടിവച്ച്, ദേവന്റെ സ്‌തോത്രങ്ങള്‍ ഉച്ചരിച്ച്, രൂപം മനസ്സില്‍ ധ്യാനിച്ച് പ്രദക്ഷിണം വെക്കണം. ബലിക്കല്ലുകള്‍ക്കു പുറത്തുകൂടിയാണ് പ്രദക്ഷിണം വെക്കേണ്ടത്.

 ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, വിഷ്ണുവിനും ദേവിക്കും നാല്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് പ്രദക്ഷിണത്തിന്റെ എണ്ണം. സ്വയം ഭൂ ആഗമനത്തില്‍ 21 പ്രദക്ഷിണം ഉത്തമമാണെന്നു പറയുന്നു. മറ്റൊരു വിധിയനുസരിച്ച് ഗണപതിക്ക് ഒന്നും ആദിത്യനും ഭദ്രകാളിക്കും രണ്ടും ശിവന് മൂന്നും വിഷ്ണുവിന് നാലും ശാസ്താവിന് അഞ്ചും സുബ്രഹ്മണ്യന് ആറും ദുര്‍ഗ്ഗയ്ക്കും ആല്‍മരത്തിനും ഏഴും വീതം പ്രദക്ഷിണങ്ങളാകാം.


 സൂര്യോദയം മുതല്‍ അസ്തമനം വരെ ഇടവിടാതെ നടത്തുന്ന പ്രദക്ഷിണത്താല്‍ സകല ആഗ്രഹങ്ങളും സാധിക്കുന്നു എന്നാണ് വിശ്വാസം. കൂടുതല്‍ കഠിനമായ ശയനപ്രദക്ഷിണം കഠിനദോഷങ്ങള്‍ പരിഹരിക്കുന്നതിനായി അനുഷ്ഠിക്കപ്പെടുന്നതാണ്. ഗ്രഹപ്പിഴകളുടെ കാഠിന്യമനുസരിച്ച് പ്രദക്ഷിണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് പരിഹാരത്തിന് ഉത്തമമാണ്. രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനവും ഉച്ചയ്ക്ക് ചെയ്യുന്നവര്‍ക്ക് സര്‍വ്വാഭീഷ്ടസിദ്ധിയും വൈകുന്നേരം ചെയ്യുന്നവര്‍ക്ക് സര്‍വ്വപാപ പരിഹാരവും അര്‍ദ്ധരാത്രി ചെയ്യുന്നവര്‍ക്ക് മോക്ഷവും കൈവരുന്നു എന്ന് അംശുമതി ആഗമത്തില്‍ പറയുന്നുണ്ട്. പ്രദക്ഷിണവേളയിലെല്ലാം ദേവന്‍ നമ്മുടെ വലതുവശത്തായിരിക്കും.


ശിവക്ഷേത്രത്തിന്റെ പ്രദക്ഷിണത്തിനു അല്പം വ്യത്യാസമുണ്ട്. ഇവിടെ ശ്രീകോവിലില്‍നിന്ന് അഭിഷേകജലം ഒഴുകിപ്പോകുന്ന ഓവുവരെ ബലിക്കല്ലുകള്‍ക്കു പുറത്തൂകൂടി പ്രദക്ഷിണമായി എത്തുകയും അവിടെനിന്ന് താഴികകുടം നോക്കി വന്ദിച്ചശേഷം അപ്രദക്ഷിണമായി ബലിക്കല്ലുകളുടെ അകത്തുകൂടി തിരിച്ചുവന്ന് ഓവിനു സമീപമെത്തുകയും മടങ്ങി ക്ഷേത്രനടയിലെത്തുകയും ചെയ്യണം. അപ്പോഴാണ് ഒരു പ്രദക്ഷിണം പൂര്‍ണമാകുന്നത്. താന്ത്രികവും യോഗശാസ്ത്രപരവുമായ ചില കാരണങ്ങളാണ് ഈ വിത്യസ്തതയ്ക്കു പിന്നിലുള്ളത്. തന്ത്രശാസ്ത്രത്തില്‍ എല്ലാ ദേവന്‍മാര്‍ക്കും ഉപരിയായി വര്‍ത്തിക്കുന്നത് ശിവനാണ്. ശരീരത്തിലെ ഷഡാധാരങ്ങളില്‍ ഏറ്റവും മുകളിലുള്ള സഹസ്രാരപത്മത്തിലെ ബ്രഹ്മരന്ധ്രസ്ഥാനമാണ് ശിവന് കല്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ശിവലിംഗത്തില്‍ അഭിഷേകം നടത്തുമ്പോള്‍ സഹസ്രാരപത്മത്തില്‍ നിന്നും യോഗാനുഭൂതിയാകുന്ന അമൃതധാര അഭിഷേകജലത്തോടൊപ്പം കലര്‍ന്ന് വടക്കുഭാഗത്തുള്ള സോമസൂത്രത്തിലൂടെ ഒഴുകുന്നു. അതുകൊണ്ടാണ് ശിവാഗമത്തില്‍ സോമസൂത്രം ന ലംഘയേല്‍ എന്നു പറഞ്ഞിരിക്കുന്നത്. കിഴക്കുനിന്നും പ്രദക്ഷിണമായി ഓവിനു സമീപമെത്തുമ്പോള്‍ സാധകന്‍തന്നെ സഹസ്രാരപത്മം വരെ എത്തുന്നു. അതുകൊണ്ടുതന്നെ ശിവക്ഷേത്രത്തിലെ പ്രദക്ഷിണം പ്രാണായാമതുല്യമായ ഒരു പ്രക്രിയയാണെന്നു പറയാം.



പ്രദക്ഷിണത്തിനുശേഷം ദേവനെ ദര്‍ശിച്ചുവന്ദിക്കുന്നു. പിന്നീടാണ് നമസ്‌കാരം. സാഷ്ടാംഗനമസ്‌കാരമാണ് ഏറ്റവും ഉത്തമം. മാറിടം, നെറ്റി, വാക്ക്, മനസ്സ്, അഞ്ജലി(തൊഴുകൈ), കണ്ണ്, കാല്‍മുട്ടുകള്‍, കാലടികള്‍ എന്നിവയാണ് എട്ടംഗങ്ങള്‍. നമസ്‌കരിച്ചുകിടക്കുന്ന സമയത്ത് കാലടികള്‍, കാല്‍മുട്ടുകള്‍, മാറ്, നെറ്റി എന്നീ നാലുസ്ഥാനങ്ങള്‍ മാത്രമേ നിലത്തുമുട്ടാവൂ. അങ്ങനെ കിടന്നുകൊണ്ട് കൈകള്‍ തലക്കുമീതെ നീട്ടി തൊഴുന്നു. അഞ്ജലി കൂപ്പുന്നത് അഞ്ചാം അംഗവും ദേവസ്തുതിയാര്‍ന്ന വാക്ക് ആറാം അംഗവും ദേവനെ ദര്‍ശിക്കുന്ന കണ്ണ് ഏഴാം അംഗവും ദേവനെ ധ്യാനിക്കുന്ന മനസ്സ് എട്ടാം അംഗവും ഇങ്ങനെയാണ് സാഷ്ടാംഗ നമസ്‌കാരം ചെയ്യുന്നത്.


പ്രദക്ഷിണം, ദര്‍ശനം, വന്ദനം, നമസ്‌കാരം എന്നിവ കഴിഞ്ഞിട്ടുവേണം തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കുവാന്‍. രിക്തഹസ്തനായി ദേവദര്‍ശനം പാടില്ല. യഥാശക്തി കാണിക്കയിടുകയും വഴിപാടുകള്‍ കഴിക്കുകയും വേണം. വലം കൈകൊണ്ട് തീര്‍ത്ഥം വാങ്ങി കൈ ചുണ്ടില്‍ തൊടാതെ വിരലുകള്‍ക്കിടയില്‍ക്കൂടി നാവിലേക്കിറ്റിക്കുകയാണു വേണ്ടത്. കൈ ചുണ്ടില്‍ തൊട്ടാല്‍ എച്ചിലാവുമെന്നുള്ളതിനാല്‍ ശ്രദ്ധയോടെ മൂന്നുരു നാരായണ നാമം ജപിച്ചുവേണം തീര്‍ത്ഥം സേവിക്കേണ്ടത് എന്നാണ് പ്രമാണം. പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം എന്നിവ നെറ്റിയില്‍ വരച്ച് കുറിയിടുകയും കരി, ചാന്ത്, സിന്ദൂരം എന്നിവ പൊട്ടായി തൊടുകയുമാണു വേണ്ടത്

Wednesday, November 13, 2013

വിദ്യാധിപനായി ശാസ്താവ്‌



കിഴക്ക്‌ കുതിരാന്‍, പടിഞ്ഞാറ്‌ എടത്തിരുത്തി, തെക്ക്‌ ഊഴത്ത,‌ വടക്ക്‌ അകമല എന്നീ പ്രദേശങ്ങള്‍ അതിരുകളായുള്ള പെരുവനം ഗ്രാമത്തിന്റെ തലവന്‍ ഇരട്ടയപ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പാര്‍വ്വതീസമേതനായ പരമശിവനാണ്‌. എങ്കിലും ഗ്രാമരക്ഷകനായി വിരാജിക്കുന്നത്‌ തിരുവുള്ളക്കാവ്‌ ശാസ്താവ്‌ തന്നെയാണ്‌.



ഇരട്ടയപ്പന്റെ തിരുവുള്ളം കൈയ്യില്‍ വിരാജിക്കുന്ന ശാസ്താവ്‌ എന്ന പേര്‌ കാലക്രമേണ ലോപിച്ചാണ്‌ തിരുവുള്ളക്കാവ്‌ ശാസ്താവായി മാറിയതെന്ന്‌ വിശ്വാസം. ധര്‍മ്മാനുഷ്ഠാന നിരതരായ ഭക്തന്മാരെ രക്ഷിക്കാനും അധര്‍മ്മചാരികളായ ദുഃഷ്ടന്മാരെ ശിക്ഷിക്കാനും ജാഗരൂകനായി വേടരൂപം ധരിച്ച മൂര്‍ത്തിയാണ്‌ ശാസ്താവെങ്കിലും തിരുവുള്ളക്കാവിലെ സ്വയംഭൂവായ ശാസ്താവ്‌ ജ്ഞാനമൂര്‍ത്തിയായ വിദ്യാശാസ്താവാണ്‌.



രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കൊടുംകാടിനുള്ളില്‍ ശാസ്താവിന്റ അത്ഭുതകരമായ ചൈതന്യം ഒരു ശിലയില്‍ അനുഭവവേദ്യമായി എന്നാണ്‌ വിശ്വാസം. പുരാതന ക്ഷേത്രങ്ങള്‍ ഗംഭീര ആകാരങ്ങളും കോട്ടകള്‍പോലെ ബലിഷ്ഠങ്ങളുമായിരുന്നു. എന്നാല്‍ തിരുവുള്ളക്കാവ്‌ ഭൗതികമായി വളരെ മോടി കുറഞ്ഞ ഒന്നായിരുന്നു. വലിയ സുന്ദരമായ ബിംബത്തിനുപകരം നിലത്തുനിന്നും ഉയര്‍ന്ന്‌ കാണാന്‍ പോലും പ്രയാസമായ മൂന്ന്‌ ശിലകള്‍ മാത്രമാണുള്ളത്‌. കരിങ്കല്ലുകൊണ്ടുള്ള ദീര്‍ഘചതുരത്തിനുള്ളില്‍ ഒരു കുഴിയും അതിന്‌ നടുവില്‍ സ്വയംഭൂവായ ശിലയും മാത്രമാണ്‌ ഉള്ളത്‌. സാധാരണ ക്ഷേത്രങ്ങളില്‍ തന്ത്രിവര്യന്മാര്‍ വിപുലമായ കര്‍മ്മങ്ങളോടെ വിഗ്രഹത്തില്‍ ചൈതന്യം പ്രതിഷ്ഠിക്കുകയാണ്‌ പതിവ്‌. എന്നാല്‍ തിരുവുള്ളക്കാവില്‍ സ്വയംഭൂവായി ശിലയിന്മേല്‍ ശാസ്താവിന്റെ ചൈതന്യം സ്വയം പ്രകാശിതമാകുകയാണ്‌ ഉണ്ടായത്‌.



മോഹിനീ-ശിവ സംഗമത്തില്‍ പിറവിയെടുത്ത ശാസ്താവ്‌ നിത്യബ്രഹ്മചാരിയും, തപസ്വിയുമാണെന്നാണ്‌ പറയപ്പെടുക. എന്നാല്‍ തിരുവുള്ളക്കാവ്‌ ശാസ്താവ്‌ പ്രഭ എന്ന പത്നിയോടും സത്യകന്‍ എന്ന പുത്രനോടും കൂടിയാണ്‌ എന്നതാണ്‌ സങ്കല്‍പ്പം. അനേക നാളുകളോളം കാടിനുള്ളില്‍ മേല്‍ക്കൂരയില്ലാതെ മഴയും വെയിലുമേറ്റ്‌ ഉഗ്രരൂപിയായി ശാസ്താവ്‌ വസിച്ചുരുന്നുവത്രേ. അതുകൊണ്ട്‌ മഴനനയുന്ന ശാസ്താവിനെ ‘നനശാസ്താവ്‌’ എന്നും വിളിച്ചിരുന്നു. കലാന്തരങ്ങള്‍ക്കുശേഷം ശാസ്താവിന്റെ ഭക്തനും പണ്ഡിതശ്രേഷ്ഠനുമായ മഴമംഗലം നമ്പൂതിരിയാണ്‌ തിരുവുള്ളക്കാവ്‌ ക്ഷേത്രത്തത്തിന്‌ മേല്‍ക്കൂര നിര്‍മ്മിച്ച്‌ നല്‍കിയത്‌.


ഹൈന്ദവര്‍ സരസ്വതീദേവിയേയും ദക്ഷിണമൂര്‍ത്തിയേയുമാണ്‌ വിദ്യയുടെ അധിദേവതമാരായി കല-ശാസ്ത്രം എന്നിവയില്‍ പ്രാവണ്യം നേടുവാനായി ഉപാസിക്കാറുള്ളത്‌. എന്നാല്‍ തിരുവുള്ളക്കാവ്‌ ശാസ്താവ്‌ വിദ്യയുടെ ഉപാസകനായി മാറിയതിന്‌ പിന്നിലും വിശ്വാസങ്ങള്‍ ഏറെയാണ്‌. മന്ദബുദ്ധിയായ പട്ടത്ത്‌ വാസു ഭട്ടതിരിക്ക്‌ ശാസ്താവിന്റെ അനുഗ്രഹത്താല്‍ പാണ്ഡിത്യം കൈവന്നതുമൂലമാകാം പ്രാചീനകാലം മുതല്‍ തന്നെ ഈ ക്ഷേത്രത്തില്‍ എഴുത്തിനിരുത്തലിന്‌ ഇത്രയധികം പ്രാധാന്യം കൈവന്നത്‌.


ലോകസഞ്ചാരിയായ വില്വമംഗലം സ്വാമിയാര്‍, കവിയും പണ്ഡിതനുമായ മഴമംഗലം നമ്പൂതിരി, ഭക്തനായ എടപ്പലത്ത്‌ നമ്പൂതിരി എന്നിവര്‍ക്കും ശാസ്താവിന്റെ ദര്‍ശനം ഉണ്ടായിട്ടുണ്ടെന്നാണ്‌ വിശ്വാസം. വാസുഭട്ടതിരിക്കൊപ്പം ശാസ്താവിന്റെ അനുഗ്രഹം ലഭിച്ച്‌ പണ്ഡിതയായി മാറിയ വാരസ്യാരുടെ വംശപരമ്പരയ്ക്കാണ്‌ വിദ്യാരംഭത്തിന്‌ ക്ഷേത്രത്തില്‍ ഗുരുക്കന്മാരാകാനുള്ള അവകാശം. തിരുവുള്ളക്കാവ്‌ ക്ഷേത്രത്തില്‍ വെച്ച്‌ കുട്ടികളെ വിദ്യാരംഭം നടത്തുന്നത്‌ അവരുടെ ഭാവിശ്രേയസ്സിന്‌ ഉത്തമമായി കരുതി പോരുന്നു. ഈ ക്ഷേത്രത്തില്‍ വിദ്യാരംഭം നടത്തുന്ന കുട്ടികള്‍ പണ്ഡിതന്മാരായി മാറുമെന്നാണ്‌ വിശ്വാസം.


തിരുവുള്ളക്കാവിലെ വിദ്യാരംഭ ചടങ്ങുകള്‍ക്കും പ്രത്യേകതയുണ്ട്‌. എഴുത്തിനിരുത്താന്‍ വന്ന കുട്ടി നിലത്ത്‌ ചമ്രം പടിഞ്ഞിരിക്കണം. ഗുരുവായ വാര്യര്‍ അടുത്തിരുന്ന്‌ അക്ഷരമാല ചൊല്ലിക്കൊടുക്കുമ്പോള്‍ കുട്ടി അത്‌ ഏറ്റ്‌ ചൊല്ലും. തുടര്‍ന്ന്‌ വാര്യര്‍ ഒരു സ്വര്‍ണ്ണമോതിരം കൊണ്ട്‌ കുട്ടികളുടെ നാവിന്മേല്‍ അക്ഷരങ്ങള്‍ എഴുതും. കുട്ടിയുടെ മുമ്പില്‍ വെച്ചിട്ടുള്ള ഉരുളിയില്‍ ഉണക്കലരി പരത്തി കുട്ടിയുടെ കൈപിടിച്ച്‌ അരിയില്‍ അക്ഷരങ്ങള്‍ എഴുത്തിക്കും. തുടര്‍ന്ന്‌ അക്ഷരങ്ങള്‍ ചൊല്ലികൊടുക്കുന്നത്‌ കുട്ടി ഏറ്റ്‌ ചൊല്ലണം. എഴുതിയ അരി വീട്ടില്‍ കൊണ്ടുപോയി മൂന്നുദിവസം അതില്‍ എഴുതിയതിനുശേഷം പായസം ഉണ്ടാക്കി കഴിക്കും.


മഹാനവമി ദിവസവും മീനമാസത്തിലെ അത്തം നാളിലുമൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ഈ ക്ഷേത്രത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ്‌ നടത്താറുണ്ട്‌. ഭാരതത്തിലെ ഏറ്റവും വലിയ ദേവസംഗമമായ പെരുവനം – ആറാട്ടുപുഴ പൂരമഹോത്സവത്തില്‍ ശാസ്താവും പ്രധാന പങ്കാളിയാണ്‌. ദേവസംഗമത്തിന്‌ തുടക്കം കുറിക്കുന്ന കൊടിയേറ്റവും സമാപന ചടങ്ങായ കൊടികുത്തും നടക്കുന്നത്‌ ഈ ക്ഷേത്രത്തില്‍ തന്നെയാണ്‌. വിഷുദിനത്തിലെ വിഷുപൂരവും രാമായണമാസാചരണവും ഈ ക്ഷേത്രത്തില്‍ നടത്തിവരാറുള്ള മറ്റു പ്രധാന ചടങ്ങുകളാണ്‌.


അപ്പവും കദളിപ്പഴവും നെയ്‌വിളക്കുമാണ്‌ ശാസ്താവിന്റെ പ്രധാനപ്പെട്ട വഴിപാടുകള്‍. എല്ലാ ദുഃഖങ്ങളുടെയും മൂലകാരണം അജ്ഞാനമാണ്‌; ഭക്തരുടെ മനോവ്യഥയകറ്റുന്ന ഗ്രാമപരദേവതയായി സദാരക്ഷിക്കുന്ന ശാസ്താവ്‌ അറിവിന്റെ വെളിച്ചം നല്‍കി നമ്മെ നേര്‍വഴിയ്ക്ക്‌ നയിക്കാന്‍ അതീവ തല്‍പ്പരനായി ഇന്നും തിരുവുള്ളക്കാവില്‍ വിരാജിക്കുന്നു.

Friday, October 18, 2013

ഐതിഹ്യമാല / കോട്ടയത്തുരാജാവ്

കോട്ടയത്തുരാജകുടുംബം ബ്രിട്ടീ‌ഷുമലബാറിന്റെ വടക്കേ അറ്റത്തുള്ള താലൂക്കുകളിൽ ഒന്നായ കോട്ടയം താലൂക്കിലാകുന്നു. ഈ കുടുംബത്തിലുള്ള സ്ത്രീപുരു‌ഷന്മാർ യഥാകാലം വിദ്യാഭ്യാസം ചെയ്തുകൊണ്ടിരുന്നതിനാൽ മുൻകാലങ്ങളിൽ അവിടെ വിദ്വാന്മാരല്ലാതെ ഉണ്ടായിരിക്ക പതിവില്ല. എങ്കിലും ഒരുകാലത്ത് ആ രാജകുടുംബത്തിൽ കേവലം മന്ദബുദ്ധിയായ ഒരു രാജകുമാരൻ അഭൂതപൂർവമായിസംഭവിക്കുന്നതിനിടയായി. അദ്ദേഹത്തിന്റെ ചരിത്രത്തെക്കുറിച്ചാണ് കുറഞ്ഞൊന്ന് ഇവിടെ പ്രസ്താവിക്കാൻ പോകുന്നത്.


അക്കാലത്ത് ആ രാജകുടുംബത്തിൽ രാജാധിപത്യം ഉണ്ടായിരുന്നതിനാലും വേറെ പുരു‌ഷന്മാർ അവിടെ ഇദ്ദേഹത്തെക്കാൾ മൂത്തവരായി ഇല്ലാതെയിരുന്നതുകൊണ്ടും ഈ രാജകുമാരനെ ബാല്യകാലത്തിൽ സാധാരണയായി അധികം താല്പര്യത്തോടുകൂടി വിദ്യാഭ്യാസം ചെയ്യിച്ചു എങ്കിലും തന്നിമിത്തം യാതൊരു ഫലവുമുണ്ടായില്ല. രാജ്യഭാരം വഹിക്കേണ്ട ചുമതലക്കാരനായ നമ്മുടെ കഥാനായകൻ കേവലം മൃതപ്രായമായിത്തന്നെ വളർന്നുവന്നു. അത്യന്തം വിദു‌ഷിയായ ഒരു രാജ്ഞിയുടെ പുത്രനും ആ മാതാവിനാൽ യഥോചിതം വളർത്തപ്പെട്ടയാളും സകലശാസ്ത്രപാരംഗതന്മാരായ പണ്ഡിതവര്യന്മാരാൽ യഥാകാലം അതിശ്രദ്ധയോടുകൂടി ശിക്ഷിക്കപ്പെട്ടയാളുമായ ഈ രാജകുമാരൻ, മന്ദബുദ്ധികളെ എത്രതന്നെ ജാഗ്രതയോടുകൂടി വിദ്യാഭ്യാസം ചെയ്യിച്ചാലും യാതൊരു പ്രയോജനവും ഉണ്ടാകുന്നതല്ലെന്നുള്ളതിലേയ്ക്ക് നല്ലൊരു ദൃഷ്ടാന്തമായിരുന്നു.

ഈ രാജകുമാരന് ഏകദേശം പതിനാറു വയസ്സു പ്രായമായ സമയം അയൽരാജ്യാധിപനായ അന്നത്തെ കോഴിക്കോട്ട് സാമൂതിരിപ്പാടുതമ്പുരാൻ തീപ്പെട്ടു. ഈ രണ്ടു രാജകുടുംബാംഗങ്ങളും തമ്മിൽ മുമ്പിനാലെ വളരെ ബന്ധുത്വത്തോടുകൂടിയ സ്ഥിതിയാകയാൽ ഇങ്ങനെയുള്ള അവസരങ്ങളിൽ അടിയന്തിരം അന്വേ‌ഷിക്കാനായി പരസ്പരം പോവുക പതിവുണ്ട്. അങ്ങനെ പോവുകയോ വരികയോ ചെയ്താൽ രണ്ടു സ്ഥലത്തുള്ള രാജാക്കന്മാരും നല്ല വ്യുത്പന്നന്മാരായിരിക്കുന്നതിനാൽ അവരുടെ പരസ്പരസംഭാ‌ഷണം ഗീർവാണഭാ‌ഷയിലാണ് പതിവ്. അതിനാൽ സാമൂതിരിപ്പാടുതമ്പുരാൻ തീപ്പെട്ടുപോയി എന്നുള്ള വർത്തമാനം കേട്ടപ്പോഴേക്കും ഈ രാജകുമാരന്റെ അമ്മയായ രാജ്ഞിക്ക് അപരിമിതമായ മനസ്താപം സംഭവിച്ചു. സാമൂതിരിപ്പാട് തീപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് അടിയന്തിരം അന്വേ‌ഷിക്കുന്നതിന് കീഴ്മര്യാദപ്രകാരം ഒരാൾ പോകാതെയിരുന്നാൽ അത് ലൗകികത്തിനും വേഴ്ചയുടെ സ്ഥിതിക്കും വളരെ പോരാത്തതാണ്. പോവുകയെന്നുവെച്ചാൽ ഏകദേശം പുരു‌ഷപ്രായം തികഞ്ഞിട്ട് ഈ മൂടന്മാഗ്രസരനായ കുമാരനല്ലാതെ ആരുമില്ലതാനും. ഇയ്യാൾ അവിടെ ചെന്നാൽ വല്ലതുമൊരു വാക്ക് ഗീർവാണത്തിൽ സംസാരിക്കണമെങ്കിൽ അറിഞ്ഞുകൂടാ. അവർ വല്ലതും പറഞ്ഞെങ്കിൽ അതു മനസ്സിലാവുകയുമില്ല. ഈശ്വരാ! ഞാൻഎന്താണു വേണ്ടത്? വലിയ കഷ്ടമായിത്തീർന്നുവല്ലോ എന്നിങ്ങനെ വിചാരിച്ചു രാജ്ഞി വ്യസനിച്ചു. ഒടുക്കം ഒരു വാക്ക് ചോദിച്ചാൽ മതിയെന്നും പിന്നെ വേണ്ടുന്നതൊക്കെ പറയുന്നതിനു നല്ല വിദ്വാന്മാരായ ചില ആളുകളെ കൂടെ അയയ്ക്കാമെന്നും രാജകുമാരൻ ഗാംഭീര്യം നടിച്ചിരുന്നുകൊള്ളട്ടെ എന്നും മറ്റും തീർച്ചപ്പെടുത്തി. അപ്പോൾ തന്റെ പുത്രനെ അടുക്കൽ ഇരുത്തി കോഴിക്കോട്ടു ചെന്നാൽ ചോദിക്കേണ്ടതായ "മയാ കിം കർത്തവ്യം" എന്ന ഒരു വാക്യം ഉരുവിടുവിച്ചുതുടങ്ങി. അങ്ങനെ മൂന്ന് അഹോരാത്രം ഉരുവിട്ടപ്പോഴേക്കും അതു രാജകുമാരന് ഒരു വിധം പാഠമായി. പിന്നെയും അധികം താമസിച്ചാൽ പുല കഴിയുന്നതിനു മുമ്പായി അവിടെ ചെന്നു കാണുന്നതിനു ദിവസം മതിയാകാതെ ഇരുന്നതിനാൽ അവിടെ എത്തുന്നതുവരെ ഈ വാക്യം ഉരുവിട്ടു കൊള്ളുന്നതിന് തന്റെ പുത്രനോടും ശേ‌ഷം വേണ്ടുന്ന കാര്യങ്ങളെല്ലാം മറ്റു ചുല വിദ്വാന്മാരോടും പറഞ്ഞുറപ്പിച്ച് രാജ്ഞി യാത്ര അയയ്ക്കുകയും ചെയ്തു.


പരിവാരസമേതം രാജകുമാരനെയും കൊണ്ട് അതിവിദ്വാന്മാരായ ചില യോഗ്യന്മാർ പുറപ്പെട്ടു. കോഴിക്കോട്ടെത്തുന്നതുവരെ ഇവർ ഈ വാക്യം ഇടവിടാതെ പറഞ്ഞുകൊടുക്കുകയും രാജകുമാരൻ ഉരുവിടുകയും ചെയ്തു. അവിടെ എത്തിയ ഉടൻ തന്നെ സാമൂതിരിസ്ഥാനം ഏറ്റു നാടുവാഴാനിരിക്കുന്ന ആളായ ഇളംകൂറു രാജാവ് വന്ന് യഥോചിതം എതിരേറ്റുകൊണ്ടുപോയി സൽക്കരിച്ചിരുത്തി. ഉടനെ രാജകുമാരൻ തന്റെ അമ്മ ഉപദേശിച്ചിരുന്നതും താൻ അതുവരെ ഉരുവിട്ടുകൊണ്ടിരുന്നതുമായ ആ വാക്യം പോലും ശരിയായി പറയാൻ കഴിയാതെ "മയ കിം കർത്തവ്യം" എന്നു ചോദിച്ചു. രാജകുമാരൻ മയാ എന്നുള്ളതിന്റെ ദീർഘം കൂടാതെ അബദ്ധമായി പറഞ്ഞതുകൊണ്ട് ഇദ്ദേഹം ഒരു മൂടന്മനാണെന്നും മയാ (എന്നാൽ) കിം (എന്ത്) കർത്തവ്യം (ചെയപ്പെടേണ്ടത്) എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യത്തിന്റെ താല്പര്യമെന്നും മനസ്സിലാവുകയാൽ കോഴിക്കോട്ട് രാജാവ് പരിഹാസമായിട്ട് "ദീർഘോച്ചാരണം കർത്തവ്യം" എന്നു മറുപടി പറഞ്ഞു. ബന്ധുക്കളായിട്ടുള്ളവർ അടിയന്തിരം അന്വേ‌ഷിക്കാനായി ചെല്ലുന്ന സമയം "ഞാനിപ്പോൾ ഇവിടെ എന്തു സഹായമാണ് ചെയ്യേണ്ടത്? ആവശ്യമുള്ളതിനെ പറഞ്ഞാൽ എന്തും ചെയ്യാൻ തയ്യാറാണ്" എന്നു വേണമല്ലോ പറയാൻ എന്നു വിചാരിച്ചാണ് രാജ്ഞി ആ അർത്ഥം വരത്തക്കതായ ഈ ചെറിയ വാക്യം പഠിപ്പിച്ചുവിട്ടത്. പക്ഷേ, അതിങ്ങനെ പരിണമിച്ചു.

കോഴിക്കോട്ടുരാജാവിന്റെ പരിഹാസവചനം കേട്ട് കൂടെയുണ്ടാ യിരുന്ന വിദ്വാന്മാർ വളരെ ലജ്ജിച്ച് രാജകുമാരനെയും കൂട്ടിക്കൊണ്ടു തിരിച്ചുപോന്നു കോട്ടയത്തെത്തി വിവരം രാജ്ഞിയെ അറിയിച്ചു. ഇതുകേട്ടപ്പോൾ രാജ്ഞിക്കുണ്ടായ വ്യസനവും ലജ്ജയും ഇത്രമാത്രമാണെന്നു പറയേണ്ടതില്ലല്ലോ. ഞാനെന്താണ് ചെയ്യേണ്ടതെന്നു ചോദിച്ചതിന് താൻ ദീർഘംകൂട്ടി ഉച്ചരിച്ചാൽ മതി എന്നുള്ള ആ മറുപടി എത്രയോ ഹാസ്യസൂചകമായിരിക്കുന്നു. ഇതിലധികം അവമാനം ഇനി ഈ വംശത്തിലുള്ളവർക്ക് സിദ്ധിച്ചിട്ടില്ല. ഇപ്പോൾ ഈ കുമാരൻ നിമിത്തമാണല്ലോ ഇതിനു സംഗതിയായത്. ഇങ്ങനെയുള്ള പുത്രൻ ഉണ്ടായിരുന്നിട്ടു യാതൊരു പ്രയോജനവുമില്ല എന്നിങ്ങനെ വിചാചിച്ച് വ്യസനാകുലയായ രാജ്ഞി തന്റെ പുത്രനെ പിടിച്ചുകെട്ടി കുമാരധാരയിൽ കൊണ്ടുപോയി ഇടുന്നതിന് ഉടനെ രാജഭടന്മാർക്കു കല്പന കൊടുത്തു. അവർ തൽക്ഷണം അപ്രകാരം ചെയ്കയും ചെയ്തു.

കുമാരധാര എന്നു പറയുന്നത് കോട്ടയത്തു തന്നെയുള്ള ഒരു അരുവിയുടെ വെള്ളച്ചാട്ടമുള്ള പുണ്യസ്ഥലത്തിന്റെ പേരാണ്. അവിടെ ഒരു മലയുടെ മുകളിൽ നിന്നും തുമ്പിക്കെവണ്ണത്തിൽ സദാ, യാതൊരു പ്രതിബന്ധവും കൂടാതെ, ഒരു വെള്ളച്ചാട്ടമുണ്ട്. അതിന്റെ ഉദ്ഭവസ്ഥാനത്തുനിന്ന് ഉദ്ദേശം പതിറ്റാൾ താഴ്ചയിലാണ് അത് ചെന്നു വീഴുന്നത്. അവിടെ മാത്രനേരം കിടന്നാൽ ഏതു പ്രാണിയും മരംപോലെ ആയിപ്പോകും. നേരത്തോടു നേരം അവിടെ കിടന്നിട്ട് മരിക്കാതെ ജീവിച്ചു കേറുന്നതിന് സംഗതിയായാൽ എത്ര മൂടന്മാരായ മനു‌ഷ്യനും അതിവിദ്വാനും ഒരു നല്ല കവിയുമായിത്തീരും. അങ്ങനെയാണ് ആ സ്ഥലത്തിന്റെ മാഹാത്മ്യം. പക്ഷേ, നാഴിക തികചു കിടന്നാൽ ഏതൊരുത്തനായാലും മരിച്ചുപോകുമെന്നുള്ളതും തീർച്ചയാണ്.

നമ്മുടെ കഥാനായകനായ രാജകുമാരനെ കുമാരധാരയിൽ കെട്ടിയിട്ടതിന്റെ പിറ്റേദിവസം ആ സമയത്തു ചെന്നെടുത്തു നോക്കിയപ്പോൾ അദ്ദേഹം ദേഹം ആസകലം മരവിച്ചു മിണ്ടാൻപോലും വഹിയാതെ നിശ്ചഷ്ടേനായിരുന്നു എങ്കിലും ശ്വാസം പോയിട്ടില്ലെന്ന് അറികയാൽ രാജഭടന്മാർ എടുത്തു തൽക്ഷണം രാജ്ഞിയുടെ അടുക്കൽ കൊണ്ടുചെന്നു. ഉടനെ രാജ്ഞിയുടെ കല്പനപ്രകാരം അദ്ദേഹത്തിന്റെ തണുപ്പുമാറ്റുന്നതിനു തക്കതായ പ്രതിവിധികൾ ചെയ്തുതുടങ്ങി, എന്തിനു വളരെ പറയുന്നു. കുറച്ചു സമയം തികഞ്ഞപ്പോഴേക്കും രാജകുമാരനു പൂർണ്ണമായും സുഖം സിദ്ധിച്ചു. അതോടുകൂടി ബുദ്ധിയുടെ മാന്ദ്യവും തീർന്നു. അക്ഷരജ്ഞാനംപോലും ഇല്ലാത്ത അദ്ദേഹത്തിനു ബോധം വീണ് നാക്കെടുത്തു സംസാരിക്കാറായപ്പോൾ അദ്ദേഹത്തിന്റെ വചനനദികൾ അമൃതിനെ അതിശയിപ്പിക്കുന്ന മാധുര്യത്തോടുകൂടി കവിതാരൂപേണ പ്രവഹിച്ചുതുടങ്ങി. അപ്പോൾ മാതാവായ രാജ്ഞിക്കും മറ്റുള്ള സകലജനങ്ങൾക്കും ഉണ്ടായ സന്തോ‌ഷവും അത്ഭുതവും ഒക്കെ എന്തു പറയുന്നു!
പിന്നെ അതിയോഗ്യനായ ഒരു ശാസ്ത്രികൾ ആ രാജകുമാരനെ യഥാക്രമം വിദ്യാഭ്യാസം ചെയ്യിക്കുകയും കുറഞ്ഞൊരു കാലംകൊണ്ട് അദ്ദേഹം സകലശാസ്ത്ര പാരദൃശ്വാവും ഒരു പ്രസിദ്ധ കവിയുമായി ത്തീരുകയും ചെയ്തു. ഇദ്ദേഹമാണ് കോട്ടയം കഥകൾ എന്നു പ്രസിദ്ധായ നാലാട്ടക്കഥകളുടെ നിർമ്മാതാവ്.

മന്ദോത്കണ്ഠാഃ കൃതാസ്തേന ഗുണാധികതയാ ഗുര
ഫലേന സഹകാരസ്യ പു‌ഷ്പോദ്ഗമ ഇവ പ്രജാഃ

എന്നു പറഞ്ഞതുപോലെ കോട്ടയത്തു രാജകുടുംബത്തിൽ അതിനുമുമ്പ് ഉണ്ടായിരുന്ന രാജാക്കൻമാരെയെല്ലാരെയുംകാൾ കീർത്തിയോടും പ്രതാപത്തോടുംകൂടി വേണ്ടുംവണ്ണം രാജ്യപരിപാലനവും ചെയ്ത് ഇദ്ദേഹം സുഖമാകുംവണ്ണം വസിച്ചു. ഈ കോട്ടയത്തു തമ്പുരാൻ ഒറ്റശ്ലോകങ്ങളായിട്ടും മറ്റും അനേകം കൃതികൾ ഉണ്ടാക്കീട്ടുണ്ടെങ്കിലും മേൽപ്പറഞ്ഞ നാലാട്ടക്കഥകളോളം പ്രസിദ്ധിയും പ്രചാരവും മറ്റൊന്നിനുമില്ല.

ഇദ്ദേഹം ഒന്നാമതുണ്ടാക്കിയ ആട്ടക്കഥ ബകവധമാണ്. ഇത് ഉണ്ടാക്കിത്തീർത്ത ഉടനെ ഗുരുനാഥനെ കാണിച്ചു. അപ്പോൾ അദ്ദേഹം മുഴുവൻ വായിച്ചു നോക്കീട്ട് "ഇതു സ്ത്രീകൾക്കു കൈകൊട്ടിക്കളിക്ക് വളരെ നന്നായിരിക്കുന്നു" എന്നു പറഞ്ഞു. ഇതുകേട്ടപ്പോൾ തന്റെ കവിതയ്ക്കു ഗാംഭീര്യവും അർത്ഥപുഷ്ടിയും മതിയായില്ലെന്നാണ് ഗുരുനാഥന്റെ അഭിപ്രായമെന്നു തമ്പുരാനു മനസ്സിലായി. ഇനി അങ്ങനെ പോരാ എന്നു വിചാരിച്ച് പിന്നെ ഉണ്ടാക്കിയതാണ് "കിർമ്മീരവധം". അതും തീർന്ന ഉടനെ ഗുരുനാഥനെ കാണിച്ചു. ഗുരുനാഥൻ അതു നോക്കീട്ട് ഇതു മുമ്പിലത്തെപ്പോലെയല്ല. ഒരു വ്യാഖ്യാനം കൂടെ വേണം. എന്നാൽ പഠിക്കുന്നവർക്ക് വ്യുത്പത്തിയുണ്ടാകാൻ നല്ലതാണ് എന്നു പറഞ്ഞു. ഈ വാക്കിന്റെ സാരം കാഠിന്യം അധികമായിപ്പോയി എന്നാണല്ലോ. അദ്യത്തേതിനു പോരാതെയും പോയി. ഇതിന് അധികമായി. എന്നാൽ ഇനി ഇടമട്ടിലൊന്ന് ഉണ്ടാക്കിനോക്കാം എന്നു വിചാരിച്ച് മൂന്നാമത് അദ്ദേഹം ഉണ്ടാക്കിയതാണ് "കല്യാണസഗൗന്ധികം" ആട്ടകഥ. അതു ഗുരുനാഥൻ കണ്ടിട്ട് "കഥ ഇതായതുകൊണ്ട് കവി ഒരു സ്ത്രീജിതനാണെന്നു ജനങ്ങൾ പറയും" എന്നു പറഞ്ഞു. പാഞ്ചാലിയുടെ വാക്കു കേട്ടു ഭീമസേനൻ കല്യാണസഗൗന്ധികം കൊണ്ടുവരാൻ പോയ കഥയായതുകൊണ്ടാണല്ലോ ഇങ്ങനെ പറഞ്ഞത്. എന്നാൽ ഇനി ഉർവ്വശിയുടെ അപേക്ഷയെ അർജുനൻ നിരാകരിച്ച കഥ ആയിക്കളയാം എന്നു വിചാരിച്ചു തമ്പുരാൻ നാലാമത് "നിവാതകവചകാലകേയവധം" കഥയുണ്ടാക്കിക്കാണിച്ചു. അപ്പോൾ ഗുരുനാഥൻ "അത് ആട്ടക്കാർക്ക് ആടാൻ കൊള്ളാം. ആട്ടം കണ്ടു കൊണ്ടിരിക്കുമ്പോൾ മുറുക്കുള്ളവർക്കു മുറുക്കാനും മൂത്രമൊഴിക്കാൻ പോകേണ്ടവർക്ക് അതിനും സമയം വേണമല്ലോ എന്നു വിചാരിച്ചിട്ടായിരിക്കും വജ്രബാഹുവജ്രകേതുക്കളെക്കൂടെ സൃഷ്ടിച്ചത്" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ഈ കവിത ഗുരുനാഥനെ നന്നേ ബോധിച്ചു എന്നു മനസ്സിലാകയാൽ തമ്പുരാനു വളരെ സന്തോ‌ഷമുണ്ടായി.

കല്യാണസഗൗന്ധികം ആട്ടകഥയിൽ "പഞ്ചസായകനിലയേ" എന്നുള്ളത് അബദ്ധപ്രയോഗമാണെന്നു ഗുരുനാഥൻ പറയുകയും എന്നാൽ അത് അവിടുന്നു തന്നെ മാറ്റിതരണമെന്നു തമ്പുരാൻ അപേക്ഷിക്കുകയും ഗുരുനാഥൻ വളരെക്കാലം വിചാരിച്ചിട്ടും അത്രയും ഭംഗിയുള്ള ഒരു പദം അതിനു പകരം അവിടെ ചേർക്കാൻ കഴിയായ്കയാൽ ഒടുക്കം അതുതന്നെ മതിയെന്നു സമ്മതിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. പിന്നെ "ബകവധം" ആട്ടകഥയിൽ "കാടേ ഗതി നമുക്ക്" എന്നുള്ള പ്രയോഗത്തിൽ അറം വരികയാലാണ് ടിപ്പുസുൽത്താനെ ഭയപ്പെട്ടു നാടുവിട്ടു കാടുകേറുന്നതിനും രാജ്യം കൈവിട്ടുപോകുന്നതിനും സംഗതി യായതെന്നും കേൾവിയുണ്ട്. ഇങ്ങനെ തമ്പുരാനെപ്പറ്റി അനേകം സംഗതികൾ പറയാനുണ്ട്. വിസ്താരഭയത്താൽ ചുരുക്കുന്നു.

പ്രസിദ്ധനായ കോട്ടയത്തു തമ്പുരാൻ മഹാകവിയായ മേൽപ്പത്തൂർ നാരായണഭട്ടതിരിയുടെ കാലത്തു ജീവിച്ചിരുന്നതായി പറയപ്പെടുന്നു.


രാജാധിപത്യം ഇല്ലെങ്കിലും കോട്ടയത്തു രാജകുടുംബവംശക്കാർ ഇന്നും ഉണ്ട്. ബ്രിട്ടീ‌ഷ് ഗവർമ്മേണ്ടിൽനിന്ന് മാലിഖാനും പറ്റി പൂർവ്വസ്ഥാനമായ കോട്ടയത്തുതന്നെ താമസിച്ചുവരുന്നു.

Monday, October 7, 2013

വൃഷ്ണികുല നാശം:



യോഗ വിദ്യയിലൂടെ തന്‍റെ പ്രാണന്‍ ദേഹത്തില്‍ നിന്ന് വിമുക്തമാക്കാന്‍ കൃഷ്ണനാകുമായിരുന്നു. അദ്ദേഹം ഒരു ദേവനായിരുന്നു. എന്നാല്‍ മനുഷ്യ ജന്മമെടുത്തു മനുഷ്യര്‍ക്കിടയില്‍ ജീവിച്ച കൃഷ്ണന്‍ മനുഷ്യോചിതമായ മരണവും കാംക്ഷിച്ചു. ഒരു കാരണം കണ്ടെത്താനുള്ള വ്യഗ്രതയില്‍ കൃഷ്ണന്‍ ഒരു വൃക്ഷ ചുവട്ടില്‍ വെറും നിലത്തു കിടന്നു.സുഷുപ്തിയില്‍ അമര്‍ന്നപ്പോഴും ദേവസമാനമായ ആ പുണ്യ പാദങ്ങള്‍ ഇളകിക്കൊണ്ടിരുന്നു. 'ഭഗവാന്‍റെ ഉള്ളം കാല്‍ ഭേദിക്കപ്പെട്ടാല്‍ മാത്രമേ മരണം സംഭവ്യമാകൂ' എന്ന് ദുര്‍വ്വാസാവു മുനി അനുഗ്രഹിച്ചിരുന്നു. ആ അനുഗ്രഹം ഫലവത്താകുന്ന നിമിഷത്തിനു വേണ്ടി കൃഷ്ണന്‍ കാത്തു.


കാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടന്ന വേടന്‍ ദൂരെനിന്നു കൃഷ്ണ ശരീരം ദര്‍ശിക്കാന്‍ ഇടയായി.ഏതോ ഒരു മാനിന്‍റെ ശരീരമായി, മഞ്ഞ പട്ടില്‍ പൊതിഞ്ഞിരുന്ന കൃഷ്ണ പാദങ്ങള്‍ വേടനു തോന്നി. മാനിനെ കൊല്ലാനുള്ള തിടുക്കത്തില്‍ അയാള്‍ ശരം തൊടുത്തു. ശരം ലക്ഷ്യം തെറ്റാതെ കൃഷ്ണ പാദം തുളച്ചു കയറി. ഈ അമ്പ് ഉണ്ടാക്കിയതാകട്ടെ, സമുദ്ര തീരത്തു നിന്ന് വേടനു കിട്ടിയ ഇരുമ്പിന്‍റെ കഷണം കൊണ്ടായിരുന്നു എല്ലാം ഒന്നിനോടൊന്നു ചേര്‍ന്ന് സംഭവിച്ചിരിക്കുന്നു.


വേദന സഹിയാതെ കൃഷ്ണന്‍ പൊട്ടിക്കരഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയ വേടന്‍, മാനിനു പകരം, ദിവ്യ രൂപിയായ മനുഷ്യനെ കണ്ട് കുറ്റബോധത്താല്‍ അയാള്‍ വിതുമ്പി. അസഹ്യമായ വേദന കടിച്ചമര്‍ത്തുന്നതിനിടയിലും, കൃഷ്ണന്‍ വേടനെ നോക്കി മന്ദഹസിച്ചുകൊണ്ട് പറഞ്ഞു 'വിഷമിക്കരുത്! യാത്ര പറയാനുള്ള ഉചിത മാര്‍ഗ്ഗം തേടിയലഞ്ഞ എനിക്ക് നീ വഴികാട്ടിയായി. എനിക്ക് നിന്നോട് നന്ദിയും കടപ്പാടും ഉണ്ട്.' അന്ത്യ യാത്രക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന കൃഷ്ണനെ പരിചരിക്കാന്‍ വേടന്‍ തന്നാലാവതും ശ്രമിച്ചു,


ഒന്നും ഫലവത്തായില്ല. കൃഷ്ണന്‍ ദേഹ വിമുക്തനായി. പോകുന്ന മാര്‍ഗ്ഗമെല്ലാം പ്രഭ പരത്തികൊണ്ട് ആ ദിവ്യ രൂപം സ്വധാമത്തില്‍ എത്തി ചേര്‍ന്നു. വിഭുവായ കൃഷ്ണന്‍ ഭൂമിയില്‍ നിന്ന് വിടവാങ്ങി. ധര്‍മ്മത്തിന്‍റെ ഒരു പാദം കൂടി നഷ്ടപ്പെട്ട്, കലി ഭൂമിയെ കീഴ്‌പെടുത്താന്‍ തയ്യാറെടുത്തു. (ഈ വേടന്‍ ത്രേതായുഗത്തിലെ ബാലിയായി പുരാണം വിവക്ഷിക്കുന്നു.)
ദാരുകന്‍ ഹസ്തിനപുരത്തില്‍ എത്തി, കൃഷ്ണ ദൌത്യം അര്‍ജ്ജുനനെ അറിയിച്ചു. കനത്ത ദുഃഖം പുറത്തു പ്രകടിപ്പിക്കാതെ, അര്‍ജ്ജുനന്‍ കൃഷ്ണന്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്ന വിവരം യുധിഷ്ടിരനെ അറിയിച്ചു. നടക്കാനിരിക്കുന്ന അശുഭ സംഭവങ്ങളൊന്നും ആ നിമിഷം അദ്ദേഹത്തിന്‍റെ ഓര്‍മ്മയില്‍ എത്തിയില്ല. യുധിഷ്ടിരന്‍ അര്‍ജ്ജുനനെ ഏറെക്കുറെ സന്തോഷത്തോടെ യാത്രയാക്കി. ദ്വാരകയിലെത്തിയ അര്‍ജ്ജുനനും ദാരുകനും ഏറെ തിരച്ചിലിനോടുവില്‍, ബലരാമന്‍റെ ഭൌതിക ശരീരം ഒരു വൃക്ഷച്ചുവട്ടില്‍ കണ്ടെത്തി. വീണ്ടും നടത്തിയ തിരച്ചിലിനൊടുവില്‍, കൃഷ്ണ ശരീരവും അര്‍ജ്ജുനന്‍ ദര്‍ശിച്ചു, 'എനിക്കൊന്നു പൊട്ടിക്കരയാന്‍ കഴിഞ്ഞെങ്കില്‍ എന്‍റെ മാധവാ! ഇനി ഞങ്ങള്‍ക്ക് ആരുണ്ട്? നാഥനില്ലാതായ ഞങ്ങള്‍ ഇനി എങ്ങനെ ദിവസങ്ങള്‍ കഴിക്കും? പ്രിയനായ എന്നോട് യാത്ര പോലും പറയാതെ അങ്ങു പോയല്ലോ..' ദുഃഖം ഉള്ളിലടക്കി അര്‍ജുനന്‍ ആ വിശിഷ്ട ദേഹങ്ങള്‍ ദ്വാരകയില്‍ എത്തിച്ചു. വസുദേവരോട്, അടുത്ത നടപടിയെ പറ്റി ആലോചിക്കാന്‍ എത്തിയ അര്‍ജ്ജുനന്‍ കണ്ടത് വസുദേവരുടെ ചേതനയറ്റ ശരീരമാണ്. 'എന്തേ ഇങ്ങനെ എല്ലാവരും ഒരുമിച്ച് ' അര്‍ജ്ജുനന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മൃതശരീരങ്ങള്‍ അദ്ദേഹം യഥാവിധി സംസ്‌ക്കരിച്ചു. ആ മൃതശരീരങ്ങള്‍ക്കൊപ്പം അഗ്‌നിയില്‍ ചാടി അവരുടെ ഭാര്യമാര്‍ 'സതി ' ആചരിച്ചു. ദ്വാരക കിളി ഒഴിഞ്ഞ കൂടായി! ചടങ്ങുകള്‍ കഴിയേണ്ട താമസം മാത്രം ബാക്കി വെച്ച് ദ്വാരകയിലേക്ക് വെള്ളം കയറി തുടങ്ങി.


ദാരുകനോട് ചേര്‍ന്ന് അര്‍ജ്ജുനന്‍ ശേഷിച്ച ജനങ്ങളേയും, കുട്ടികളേയും ഹസ്തിനപുരിയിലേക്ക് കൂട്ടി. ഈ ജനങ്ങളെ നയിക്കാനുള്ള ശക്തി തന്നില്‍ നിന്ന് ചോര്‍ന്നു പോകുന്നതായി അര്‍ജ്ജുനന് അനുഭവപ്പെട്ടു. യാത്രക്കിടയില്‍ ഒരു വിശ്രമ താവളത്തില്‍ എത്തിയ അവരെ കൊള്ളക്കാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ശ്രമിച്ച അര്‍ജ്ജുനന്‍ ആ സത്യം മനസ്സിലാക്കി തന്‍റെ ഗാണ്ഡീവത്തിന്‍റെ ശക്തി നഷ്ടപ്പെട്ടിരിക്കുന്നു. അസ്ത്രം തൊടുക്കുമ്പോള്‍ പഴയ കൈവേഗം കിട്ടുന്നില്ല. ' എന്‍റെ മാധവാ! അങ്ങെന്തിന് എന്നെ വിട്ടു പോയി? ഞാന്‍ അങ്ങയെ കാണാന്‍ കൊതിക്കുന്നു മാധവാ! അങ്ങില്ലാത്ത ഈ ഭൂമിയില്‍ ജീവിക്കാന്‍ എനിക്കാവില്ല.. നോക്കു! എല്ലാ ചൈതന്യവും ഭൂമിയില്‍ നിന്ന് വിട്ടു പോയിരിക്കുന്നു! അങ്ങ് കാണുന്നില്ലേ സഖേ!' കൊള്ളക്കാര്‍ സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. അവരുടെ കൈവശം ഉണ്ടായിരുന്ന ധനം കൊള്ളക്കാര്‍ കവര്‍ന്നു. സുന്ദരികളായ പല സ്ത്രീകളേയും അവര്‍ വശപ്പെടുത്തി കൂടെ കൊണ്ടു പോയി. കൂട്ടക്കരച്ചിലിനിടയില്‍, അര്‍ജുനന്‍ അവരെ രക്ഷിക്കാനായി തന്നാലാവും വിധം കഠിനമായി ശ്രമിച്ചു. ഒന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല. ധനുര്‍ധാരിയായ അര്‍ജ്ജുനന്‍റെ ശക്തി ചോര്‍ന്നു പോയിരിക്കുന്നു. ശേഷിച്ച ജനങ്ങളേയും കൂട്ടി,ഏറെ കഷ്ടപ്പെട്ട് അര്‍ജ്ജുനന്‍ ഹസ്തിന പുരത്തില്‍ എത്തി ചേര്‍ന്നു. മാധവപാദ സ്പര്‍ശം ഭൂമിയില്‍ ഇല്ലാതായതോടെ ഭൂമിദേവിയുടെ 'ശ്രീ' അസ്തമിച്ചതായി കരുതപ്പെടുന്നു.


ആ പുണ്യ പാദസ്മരണയിലൂടെ, കലിയുഗ ഭക്തരായ നമുക്കും സായൂജ്യം കണ്ടെത്താം!!