ഗുരുവായൂരപ്പ ഗാനം -- രചയിതാവ് : ഇരയിമ്മൻ തന്പി
അടിമലരിണ തന്നെ, കൃഷ്ണാ, അടിയനൊരവലംബം !
കടൽമകളുടെ കടമിഴിയിണ പുണരും, കാർമുകിൽ നേർവർണ്ണാ !
അടിമലരിണ തന്നെ, കൃഷ്ണാ, അടിയനൊരവലംബം !
പരമദയാംബുനിധേ, കൃഷ്ണാ പാലിയ് ക്കേണം എന്നെ,
തിരുവുടലുടെ വടിവെപ്പോഴും എന്നുടെ ചിത്തേ തോന്നേണം !
ഗുരുവായുപുരേശാ, കൃഷ്ണാ ഗുരുവായതു നീയേ !
അറിയരുതടിയനു ഗുണവും ദോഷവും അരുളുക ശുഭമാർഗ്ഗം !

No comments:
Post a Comment