ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, July 5, 2014

ധര്‍മ്മം എന്നാല്‍ എന്ത് എന്നുചിന്തിക്കാം!

ധര്‍മ്മം എന്നാല്‍ എന്ത് എന്നുചിന്തിക്കാം!    സാധാരണയായി ധര്‍മ്മമെന്ന് കേള്‍ക്കുമ്പോള്‍, ഒരാള്‍ വന്ന് ധനമോ ധാന്യമോ മറ്റ് സാധനങ്ങളോ ചോദിക്കുന്നതാണ് ഓര്‍മ്മ വരുന്നത്. നിര്‍ദ്ധനരും നിരാലമ്പരുമായവര്‍ക്ക് നാം നല്‍കുന്നതിനെ “ധര്‍മ്മം കൊടുക്കുക” എന്ന് സാമാന്യേന പറയാറുണ്ട്. ഇത് സത്പ്രവൃത്തി തന്നെയാണ്. “നല്‍കുന്നവര്‍ നേടുന്നു” എന്നാണല്ലോ പ്രമാണം. നല്‍കുന്നവ്യക്തിയുടെ കൈ മുകളിലും വാങ്ങുന്ന ആളിന്റെ കൈ താഴയുമാണല്ലോ വരുന്നത്. ഇത് നല്‍കുന്നതിന്റെ ശ്രേഷ്ഠതയുടെ ചിഹ്നമായി കാണാം.   എന്നാല്‍ ഹിന്ദുമത...തത്വമനുസരിച്ച് “ധര്‍മ്മം” എന്നതിന് ഇതുമാത്രമല്ല അര്‍ത്ഥം കൊടുത്തിരിക്കുന്നത്. “അനുഷ്ടിക്കേണ്ടതേതോ അത് ധര്‍മ്മമാകുന്നു”. ജീവനുള്ളവയെല്ലാം അതിന്റെ ആത്യന്തിക ഉന്നതിക്കുവേണ്ടി ലൗകികജീവിതത്തില്‍ അനുഷ്ടിക്കേണ്ട കര്‍മ്മങ്ങള്‍ ഉണ്ട്.   ഒരു മാതാവ് തന്റെ കുഞ്ഞിന് പാല്‍ കൊടുക്കുന്നു. അത് അമ്മയുടെ ധര്‍മ്മമാകുന്നു. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ഭക്ഷണപാനീയങ്ങള്‍ നല്‍കി പരിപാലിക്കുന്നു. അത് മാതാപിതാക്കളുടെ ധര്‍മ്മമാകുന്നു. കുഞ്ഞുങ്ങളെ ശരിയായ വിദ്യാഭ്യാസവും സംസ്കാരവും നല്‍കി വളര്‍ത്തണം. അതും അവരുടെ ധര്‍മ്മമാണ്, വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് പുത്രധര്‍മ്മമാകുന്നു.   തന്റെ സഹധര്‍മ്മിണിയെ രോഗാവസ്ഥയിലും മറ്റ് പ്രയാസമുള്ള സന്ദര്‍ഭങ്ങളിലും സംരക്ഷിക്കേണ്ടത് ഭര്‍ത്താവിന്റെ ധര്‍മ്മമാകുന്നു. ഭര്‍ത്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും കുടുംബത്തിന്റെ മുഴുവന്‍ ഐശ്വര്യത്തിനും വേണ്ടി പ്രവൃത്തിക്കേണ്ടത് ഉത്തമ സ്ത്രീകളുടെ ധര്‍മ്മമാകുന്നു.   സസ്യങ്ങള്‍ക്ക് ആവശ്യമുള്ള ജലവും വളങ്ങളും മണ്ണില്‍ നിന്നും വലിച്ചെടുക്കേണ്ടത് വേരിന്റെ ധര്‍മ്മമാകുന്നു. വേര് വലിച്ചെടുത്ത ജലവും ലവണങ്ങളും ഉപയോഗിച്ച് ചെടിക്ക് ആവശ്യമുള്ള ആഹാരം നിര്‍മ്മിക്കേണ്ടത് ഇലയുടെ ധര്‍മ്മമാകുന്നു.   ഇങ്ങനെ നോക്കുമ്പോള്‍ ജീവനുള്ള എല്ലാത്തിനും ധര്‍മ്മം അനുഷ്ടിക്കേണ്ടതായി വരും. ഇതുകൊണ്ടാണ് “അനുഷ്ടിക്കേണ്ടതേതോ അത് ധര്‍മ്മമാകുന്നു” എന്ന് ഹിന്ദുമതത്തില്‍ നിര്‍വ്വചിച്ചിരിക്കുന്നത്. ഇതിന്റെ വ്യതിചലനമാണ് ലോകത്ത് എല്ലാമേഖലയിലുമുള്ള ജീവികള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖങ്ങളുടെയും അശാന്തിയുടെയും കാരണം.

No comments:

Post a Comment