ഗണപതി ഭഗവാനേ...
ഗണപതി ഭഗവാനേ.... നമാമി
ഗണപതി ഭഗവാനേ
ഉണരും പ്രഭാതത്തിന്‍ ഹവിസ്സില്‍ നിന്നുയിര്‍ക്കും
പഴവങ്ങാടി ഉണ്ണീ ഗണപതിയേ..
ഗണപതി ഭഗവാനേ.... നമാമി
ഗണപതി ഭഗവാനേ
ഉമക്കും മഹേശ്വരനും ഒരുവലം വക്കുമ്പോള്‍..
ഉലകത്തിലൊക്കെയും നിന്‍ പ്രദക്ഷിണമായ്...
ഹരിശ്രീ എന്നെഴുതുമ്പോള്‍ ഗണപതിയായ് കാണും
അടിയന്റെ വിഘ്നങ്ങള്‍ ഒഴിപ്പിക്കുമൊന്നായ് നീ..
ഗണപതി ഭഗവാനേ.... നമാമി
ഗണപതി ഭഗവാനേ..
എവിടേയും എപ്പോഴും ആദിയില്‍ പ്രണമിക്കും
അവിടത്തേക്കുടക്കുവാന്‍ എന്‍ നാളികേരങ്ങളാല്‍..
അടുത്തേക്കു വരുമ്പോള്‍ നീ അനുഗ്രഹിക്കില്ലേ...
ഒരു ദന്തവും തുമ്പികരവും ചേര്‍ത്തെന്നെന്നും..
അനന്തപുരിയില്‍ വാഴും അനന്തശായിയും നിന്റെ.
അനുഭവ ഗുണങ്ങള്‍ കണ്ടതിശയം പൂകുമ്പോള്‍..
ഗണപതി ഭഗവാനേ.... നമാമി
ഗണപതി ഭഗവാനേ
ഉണരും പ്രഭാതത്തിന്‍ ഹവിസ്സില്‍ നിന്നുയിര്‍ക്കും
പഴവങ്ങാടി ഉണ്ണീ ഗണപതിയേ..
ഗണപതി ഭഗവാനേ.... നമാമി
ഗണപതി ഭഗവാനേ.....
No comments:
Post a Comment