ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, July 4, 2016

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും

നമഃ പാര്‍വ്വതീപതേ
ഹരഹരമഹാദേവ!
ശ്രീശങ്കരനാമസങ്കീര്‍ത്തനം
ഗോവിന്ദ ഗോവിന്ദ!


അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും
ഓംകാരമൂര്‍ത്തി ഓച്ചിറയില്‍...
പരബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍...
(അമ്പലമില്ലാതെ)
ചുറ്റുവിളക്കുണ്ട് മീനാക്ഷിക്കാവുണ്ട്
കല്‍ച്ചിറയുണ്ടിവിടെ....
ചിത്തത്തിലോര്‍ത്തു ഭജിക്കുന്നു ശങ്കരാ
നിത്യവും നിന്റെ നാമം....
(അമ്പലമില്ലാതെ)
മുടന്തനും കുരുടനും ഊമയും
ഈവിധ ദുഃഖിതരായവരും
നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന
ശംഭുവേ കൈതൊഴുന്നേന്‍...
(അമ്പലമില്ലാതെ)
അരൂപിയാകിലും ശങ്കരലീലകള്‍
ഭക്തര്‍ക്കുള്ളില്‍ കണ്ടീടാം
വെള്ളിക്കുന്നും ചുടലക്കാടും
വിലാസനര്‍ത്തനരംഗങ്ങള്‍
ഉടുക്കിലുണരും ഓംകാരത്തില്‍
ചോടുകള്‍ ചടുലമായിളകുന്നു
സംഹാരതാണ്ഡവമാടുന്ന നേരത്തും
ശൃംഗാരകേളികളാടുന്നു...
കാമനെ ചുട്ടോരു കണ്ണില്‍ കനലല്ല
കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ
കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക്
ഒളിസേവ ചെയ്യുന്നു മുക്കണ്ണന്‍
(അമ്പലമില്ലാതെ)

No comments:

Post a Comment