ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
labels
- ഹിന്ദു ധർമ്മം (816)
- ശുഭചിന്ത (549)
- ശ്രീ ഗുരുവായൂരപ്പൻ (305)
- ക്ഷേത്രങ്ങൾ (238)
- അമ്മേ നാരായണ (236)
- പുരാണകഥകൾ (226)
- ശ്രീമഹാദേവൻ (204)
- ശ്രീമഹാഭാഗവതം (159)
- അമൃതവാണി (153)
- സ്വാമി അയ്യപ്പൻ (152)
- ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം (144)
- നാമാവലി (123)
- കീർത്തനങ്ങൾ (101)
- ഭാഗവതം നിത്യപാരായണം (95)
- ശ്രീരാമചരിതം (95)
- ശ്രീസുബ്രഹ്മണ്യസ്വാമി (58)
- മന്ത്രങ്ങൾ (51)
- ഗീതാദര്‍ശനം (36)
- ശ്രീ ലളിതാസഹസ്രനാമസ്തോത്രം (32)
- ശ്രീഗണപതി (30)
- വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍ (25)
- ഗുരുവരം (17)
- ശ്രീനാരായണഗുരുദേവൻ (14)
- ഭാരതീയ കാവ്യമീമാംസ (8)
Tuesday, April 5, 2016
ഉത്സവങൾ
ഹിന്ദു ഗൃഹത്തില്‍ എന്തൊക്കെ വേണം
ഹിന്ദു ഗൃഹത്തില്‍ എന്തൊക്കെ വേണം
ഒരു ഹിന്ദു ഗൃഹത്തില്‍ താഴെ പറയുന്നവ ഒഴിച്ചുകൂടാന്‍ പാടില്ലത്തവയാണ്.
1. ശുദ്ധമായ ഓടില്‍ നിര്‍മിച്ച ഒരു നിലവിളക്ക്. വിളക്ക് തീരെ ചെറുതും വളരെ വലുതുമാകരുത്. ശ്രീകോവിലിനു മുകളിലുള്ള താഴിക്കകുടത്തോട് സാദൃശ്യമുള്ള കൂബ് വിളക്കിനുണ്ടായിരിക്കണം. നിലവിളക്കില്‍ യാതൊരുവിധ അലങ്കാരവസ്തുക്കളും പിടിപ്പിക്കരുത്. ലവിളക്ക് ഐശ്വര്യത്തിന്ടെ പ്രതീകമായാണ് വീടുകളില്‍ കത്തിച്ചു വയ്ക്കുന്നത്. പൂജകര്‍മങ്ങളില്‍ വിളക്ക് കൊളുത്തിവയ്ക്കാന്‍ പ്രത്യേക സ്ഥാനങ്ങളും സങ്കല്പങ്ങളുമുണ്ട്. ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ ഉമ്മറത്താണ് സ്ഥാനം.
2. നിത്യവും കത്തിക്കുന്ന ഈ വിളക്ക് വയ്ക്കാന്‍ തടികൊണ്ടുള്ള ഒരു പീഠം. നിലവിളക്ക് കത്തിച്ച് തറയില്‍ വയ്ക്കരുത്.
3. വീടിന്ടെ കിഴക്കുവശത്ത് ഒരു തുളസിത്തറ. വീടിന്ടെ ഉമ്മറ വാതിലിനു നേരെയാണ് തുളസിത്തറ വരേണ്ടത്. ഗൃഹത്തിന്ടെ വലിപ്പവും മുറ്റത്തിന്ടെ വലിപ്പവും നോക്കി അതിനു യോജിച്ച കണക്കനുസരിച്ചുള്ള വലിപ്പം തുളസിത്തറയ്ക്ക് വേണം. തുളസിത്തറ അശുദ്ധമാകാതെ സൂക്ഷിക്കണം. തുളസിക്ക് രണ്ടു നേരവും ജലമൊഴിക്കണം. തുളസിയില്‍ തട്ടിവരുന്ന കാറ്റില്‍ ധാരാളം പ്രാണോര്‍ജം ഉണ്ട്. അത് ഗൃഹത്തിനുള്ളിലേക്ക് വരത്തക്കവിധമാണ് തുളസിത്തറ പണിയേണ്ടത്. ഉമ്മറ വാതിലിനുനേര്‍ക്ക് ആ ഉയരത്തില്‍ വേണം തറ. തുളസി ഉണങ്ങാന്‍ ഇടവരരുത് . തുളസിപ്പുവ് പറിച്ച് നേരെ ചൂടരുത്. മഹാവിഷ്ണുവിന് സമര്‍പ്പിച്ച പൂവേ അണിയാവു. തുളസിത്തറ പണിയും മുന്‍പ് അതിന്ടെ സ്ഥാനവും വലിപ്പവും നിശ്ചയിക്കാന്‍ വാസ്തു വിദ്യാ വിദഗ്ദ്ധന്ടെ നിര്‍ദേശം സ്വീകരിക്കുന്നത് നല്ലതാണ്.
4. രാമായണം, മഹാഭാരതം, ഭാഗവതം, ദേവീമാഹാത്മ്യം എന്നീ ഗ്രന്‍ഥങ്ങള്‍ നിശ്ചയമായും ഉണ്ടായിരിക്കണം. ഗ്രന്ഥം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദേവീമാഹാത്മ്യമണേന്നു ആചാര്യന്മാര്‍ പറഞ്ഞിട്ടുണ്ട്.
5. വീടിന്ടെ ഉമ്മറത്ത് ഇഷ്ടദേവതയുടെ ഒരു ചിത്രം അലങ്കരിച്ചുവയ്ക്കണം.
6. ക്ഷേത്രദര്‍ശനത്തിനു സാധിക്കാതെവരുന്ന ദിവസങ്ങളില്‍ സ്നാനശേഷം അണിയാനുള്ള ഭസ്മം, ചന്ദനം, കുങ്കുമം ഇവ ശുദ്ധമായ സ്ഥലത്തു സൂക്ഷിക്കുക.
7. ചന്ദനം അരച്ചെടുക്കാന്‍ ഒരു ചാണ.
8. ഒരു ആവണപ്പലക.
9. തടിയില്‍ നിര്‍മ്മിച്ച പിച്ചളകൊണ്ട് കെട്ടിയ ഒരു പറ.
10. വിളക്കില്‍ കത്തിക്കുന്നതിന് അലക്കി ശുദ്ധമാക്കിയ തുണി.
11.ഇഷ്ടദേവതകളെ മനസ്സില്‍ ധ്യാനിച്ച് ഏകാഗ്രമായി നിന്ന് പ്രാര്‍ഥിക്കുവാന്‍ ഗൃഹത്തില്‍ ഒരു പ്രത്യേക സ്ഥലം.
12.കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് ഈശ്വരഭജനം നടത്തുന്നത്തിന് ഇരിപ്പിടമായി ഉപയോഗിക്കാന്‍ ഒരു പുല്‍പ്പായ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇരിപ്പിടം.
13
നാരായണ നാമം എല്ലാവരും ചേർന്ന് ജപിക്കുന്നത് വീട്ടിലെ ദോഷങ്ങളെ ഇല്ലാതാക്കും
കുറഞ്ഞത് ഇത്രയുമെങ്കിലും ഒരു ഹിന്ദുഗൃഹത്തില്‍ ഉണ്ടായിരിക്കണം.
നാരായണ നാരായണ
കുറി തൊടുന്നത
__________________
കണ്ഠത്തില് :- ഓം പുരുഷോത്തമായ നമഃ
ഹൃദയത്തില് :- ഓം വൈകുണ്ഠായ നമഃ
നാഭിയില് :- ഓം നാരായണായ നമഃ
പിന്നില് :- ഓം പത്മനാഭായ നമഃ
ഇടതുവശം :- ഓം വിഷ്ണവേ നമഃ
വലതുവശം :- ഓം വാമനായ നമഃ
ഇടതുചെവിയില് :- ഓം യമുനായ നമഃ
വലതുചെവിയില് :- ഓം ഹരയേ നമഃ
മസ്തകത്തില് :- ഓം ഹൃഷീകേശായ നമഃ
പിന്കഴുത്തില്:- ഓം ദാമോദരായ നമഃ
എന്ന് സ്മരണ ചെയ്താണ് ചന്ദനം ധരിക്കേണ്ടത്. ഭസ്മമാകട്ടെ രാവിലെ ജലം കുഴച്ചും ഉച്ചയ്ക്ക് ചന്ദനം ചേര്ത്തും ധരിക്കണം. സായാഹ്നത്തില് ഉണങ്ങിയ ഭസ്മമേ ധരിക്കാവു. സ്തീകള്ക്കാകട്ടെ ഉണങ്ങിയ ഭസ്മം കൊണ്ട് മാത്രമേ കുറിയിടാന് വിധി അനുവദിക്കുന്നുള്ളൂ.
തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം ( Thirumandhamkunnu bhagavathy temple , Angadippuram )
അധികാരത്തിൽ അള്ളിപ്പിടിച്ച് ഇരിക്കുന്നവർക്ക് സാമുതിരി ഇടിത്തീ ആയി മാറി. അധികാരമോഹംകൊണ്ട് പലരും കിരീടം ഒഴിഞ്ഞില്ല. പകരം സാമുതിരിയുടെ പ്രീതിക്കായി നട്ടെല്ലുവളച്ച് കൃപാകടാക്ഷത്തിനു കൈക്കുപ്പി. സാമുതിരിയുടെ മേൽക്കോയ്മ അംഗീകരിച്ചവരുടെ പട്ടികയിൽ ഒരു പേരുമാത്രം ഇല്ല – വള്ളൂവക്കോനാതിരി. സാമുതിരിക്കെതിരെ വെള്ളാട്ടിരി ചുവടുവെച്ചു. അഭിമാനം പണയംവെച്ച് അപമാനം വരിക്കാൻ അദ്ദേഹം തയ്യാറായില്ല. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നാണ് വെള്ളാട്ടിരി മാമങ്കത്തിന് പുറപ്പെട്ടിരുന്നത്. ചാവേറുകൾ പുറപ്പെട്ടിരുന്ന തറയായ ചാവേർ തറ ഇപ്പോഴും ക്ഷേത്രത്തിന്റെ തെക്ക് വശത്തുണ്ട്. മാമാങ്കാവകാശം നഷ്ട്ടപ്പെട്ടതോടെ വള്ളൂവക്കോനാതിരിക്ക് വാശിയായി. മാമാങ്കത്തിനു കിടപിടിക്കത്തക്ക ഉത്സവത്തിന് അദ്ദേഹം തുടക്കം കുറിച്ചു. അതത്രേ തിരുമാന്ധാംകുന്നു പൂരം. മാമാങ്കംപോലെ 12 വർഷത്തിലൊരിക്കലായിരുന്നു തിരുമാന്ധാംകുന്നു പൂരം. കൊല്ലവർഷം 1058ൽ തീപ്പെട്ട മങ്കടയിലെ വള്ളൂവക്കോനാതിരിയുടെ കാലം മുതൽ പൂരം എല്ലാ വർഷവും നടത്താൻ തുടങ്ങി എന്ന് ചരിത്രം.
ഒന്പതരക്ക് പന്തീരടിപൂജ
പതിനൊന്നരക്കു ഉച്ചപൂജ
വൈകുന്നേരം നാലരക്ക് തിരിഞ്ഞുപന്തീരടി പൂജ
രാത്രി എട്ടുമണിക്ക് അത്താഴപൂജ
ശ്രീമൂലസ്ഥാനത്തു രാവിലെ ഏഴുമണിക്ക് ഉഷപൂജയും പത്തരക്ക് ഉച്ചപൂജയും രാത്രി ഏഴരക്ക് അത്താഴപൂജയും നടത്തുന്നു.
ഭഗവതിക്ക് പടഹാദി, ധ്വജാദി, അങ്കുരാദി എന്നിങ്ങനെ മൂന്ന് വിധത്തിൽ പതിനൊന്ന് ദിവസവും, ഭഗവാന് ധ്വജാദി മുറയിൽ ആറ് ദിവസവുമാണ് ഉത്സവം നടക്കുക. പടഹാദി മുറയിൽ രണ്ട് ദിവസം കഴിഞ്ഞ് മൂന്നാം ദിവസം ഭഗവതിക്ക് വടക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഭഗവാന് കിഴക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഒരേ സമയം നടക്കുന്ന കൊടിയേറ്റത്തോടെയാണ് ധ്വജാദിമുറയിലെ ഉത്സവചടങ്ങുകൾ ആരംഭിക്കുക. ദേവിക്ക് 11 ദിവസങ്ങളിലായി 21 ആറാട്ടും ഭഗവാന് എട്ടാം പൂരദിവസത്തിൽ ഒരു ആറാട്ടുമാണ് ഉള്ളത്. തിരുമാംന്ധാംകുന്ന് ക്ഷേത്രത്തിലെ എട്ടാം പൂരദിവസ ദിവസം ഭഗവാനും ഭഗവതിക്കും ഒരേസമയം ആറാട്ട് നടക്കും. ഭഗവതിയുടേയും ശിവന്റേയും തിടമ്പുകൾ വെവ്വേറെ ആനപ്പുറത്താണ് ആറാട്ടിനെഴുന്നള്ളിക്കുന്നത്. ഭഗവതിയുടെ 21 ആറാട്ടുകളിൽ 15-ാമത്തെയും ശിവന്റെ ഏക ആറാട്ടുമാണ് അന്നേ ദിവസം നടക്കുന്നത്.
മഹാദേവന്‍
ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.
Friday, February 19, 2016
ഖാണ്ഡവദാഹം കഥ
ഒരിക്കല്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനുമായി യമുനാതീരത്തെത്തി. അര്‍ജ്ജുനന്‍ കൃഷ്ണനു മായി യമുനാതീരത്തു കൂടി ഏറെ ദൂരം നടന്നു. യാത്രയ്ക്കൊടുവില്‍ അവര്‍ ഖാണ്ഡവവനമെന്ന ഘോര വനത്തിലെത്തി. ഒരു വൃക്ഷ കൊമ്പില്‍ അവരിരുവരും ഇരുന്നു. സ്വര്‍ണ്ണ നിറമുള്ള തേജസ്വിയായ ഒരു ബ്രാഹ്മണന്‍ അപ്പോള്‍ അവിടെ എത്തി. അദ്ദേഹം മുഖവുര കൂടാതെ കാര്യത്തിലേയ്ക്ക് കടന്നു. ഞാന്‍ അഗ്നിയാണ്. ക്ഷുത്തൃപീഡിതനായ ഞാന്‍ ഏറെ നാളായി ഈ വനം ദഹിപ്പിച്ചു എന്‍റെ വിശപ്പടക്കാന്‍ ശ്രമിയ്ക്കുന്നു. അപ്പോഴെല്ലാം ഇന്ദ്രന്‍ തന്‍റെ സുഹൃത്തായ തക്ഷകന്‍റെ ആവാസ കേന്ദ്രമായ ഈ വനം ദഹിപ്പിയ്ക്കുന്ന ഉദ്യമത്തില്‍ നിന്ന് എന്നെ തടയുന്നു. എന്‍റെ ആഗ്രഹം നിങ്ങള്‍ നിറവേറ്റിത്തരണം.
അര്‍ജ്ജുനന്‍ പ്രതികരിച്ചു. അസ്ത്രങ്ങള്‍ തൊടുക്കാനുള്ള ധനുസ്സ് എന്‍റെ പക്കലില്ല. മാത്രമല്ല, വേഗത കൂടിയ തേരും ലഭ്യമാക്കിയാല്‍ അങ്ങയുടെ ആഗ്രഹം ഞാന്‍ നിറവേറ്റാം. അഗ്നി, വരുണന്‍റെ സഹായത്താല്‍ ഗാണ്ഡീവം എന്ന ശ്രേഷ്ഠമായ ധനുസ്സും, എണ്ണിയാല്‍ ഒടുങ്ങാത്ത അമ്പുകള്‍ നിറച്ച തൂണിരവും പാര്‍ത്ഥന് നല്‍കി. കൂടാതെ നാലു കുതിരകളെ പൂട്ടിയ വേഗത ഏറിയ തേരും. നാരായണ ദത്തമായ സുദര്‍ശനവും , കൌമേദകം എന്ന ഗദയും അഗ്നി ശ്രീകൃഷ്ണനു നല്‍കി. നോക്കി നില്‍ക്കെ അഗ്നി താണ്ഡവമാടി.
ഇന്ദ്രന്‍ വാര്‍ത്ത അറിഞ്ഞു. അദ്ദേഹം പേമാരി പെയ്യിച്ചു അഗ്നിയെ കെടുത്താന്‍ ശ്രമം നടത്തി. അര്‍ജ്ജുനന്‍ അസ്ത്രത്താല്‍ മേഘങ്ങളെ തടഞ്ഞുനിര്‍ത്തി. ഈ സമയം തക്ഷക പുത്രനായ അശ്വസേനന്‍ തന്‍റെ അമ്മയുടെ സാഹസ പ്രവര്‍ത്തി മൂലം രക്ഷപ്പെട്ടു . ഇന്ദ്രന്‍ പുഷ്ക്കല, ആവര്‍ത്തക എന്നീ മേഘജാലങ്ങളെ ആഹ്വാനം ചെയ്തു. അര്‍ജ്ജുന ശരപേടകം തകര്‍ക്കാന്‍, മേഘങ്ങള്‍ വര്‍ഷിച്ച പേമാരിക്കായില്ല. തോല്‍വി സമ്മതിയ്ക്കാന്‍ തയ്യാറല്ലാത്ത ഇന്ദ്രന്‍ വായ വ്യാസ്ത്രം പ്രയോഗിച്ച് അതി ഭയങ്കരമായ കാറ്റു സൃഷ്ടിച്ചു, തീ അണയ്ക്കാനുള്ള ശ്രമം തുടര്‍ന്നു. അര്‍ജ്ജുനന്‍ പ്രത്യസ്ത്രത്താല്‍ ഇന്ദ്രനെ പാരാജയപ്പെടുത്തി. ഇന്ദ്രന്‍ വജ്രായുധം ചുഴറ്റിയപ്പോള്‍ ആകാശത്ത് നിന്ന് അശരീരി ഉണ്ടായി. ഇന്ദ്രാ! അങ്ങയുടെ സുഹൃത്ത് തക്ഷകന്‍ ഖാണ്ഡവ വനത്തിലില്ല. തക്ഷക പുത്രനും രക്ഷപ്പെട്ടിരിക്കുന്നു. നരനാരായണന്മാരായ അര്‍ജ്ജുനനോടും കൃഷ്ണനോടും യുദ്ധത്തില്‍ ജയിയ്ക്കാന്‍ താങ്കള്‍ക്കാവില്ല. അവര്‍ അജയ്യരാണ്. ഇന്ദ്രന്‍ തോല്‍വി സമ്മതിച്ചു അവരുടെ മുന്നിലെത്തി. ദിവ്യങ്ങളായ അസ്ത്രശസ്ത്രങ്ങള്‍ വേണ്ട അവസരത്തില്‍ പുത്രന് നല്‍കാമെന്ന് ഇന്ദ്രന്‍ വാഗ്ദാനം ചെയ്തു. പുത്രനെ അനുഗ്രഹിച്ചു. കൃഷ്ണനെ വണങ്ങി തിരിച്ചു പോയി. അഗ്നിയും സംതൃപ്തിയോടെ വിടവാങ്ങി. ഖാണ്ഡവ വനത്തില്‍ പടര്‍ന്ന അഗ്നിയില്‍ നിന്ന് അര്‍ജ്ജുനന്‍ രക്ഷപ്പെടുത്തിയ മയന്‍ എന്ന അസുര ശില്പി അവരുടെ മൈത്രി സ്വീകരിച്ചു.
തന്‍റെ ജീവന്‍ രക്ഷിച്ച അര്‍ജ്ജുനനു വേണ്ടി, എന്തെങ്കിലും ചെയ്യണമെന്നു മയന്‍ ആഗ്രഹിച്ചു. ജ്യേഷ്ഠനു വേണ്ടി നല്ലൊരു രാജസഭ നിര്‍മ്മിയ്ക്കണമെന്ന ആഗ്രഹം അര്‍ജ്ജുനന്‍ പ്രകടിപ്പിച്ചു. അസുര ശില്പിയായ മയന്‍ ആ ദൌത്യം സന്തോഷപ്പൂര്‍വ്വം സ്വീകരിച്ചു. നാലുമാസത്തിനുള്ളില്‍ മയന്‍ രമ്യമായ സഭാതലം പൂര്ത്തിയാക്കി. കൈലാസ പര്‍വ്വതത്തിനും, മൈനാക പര്‍വ്വതത്തിനും ഇടയിലുള്ള ബിന്ദു സരസ്സില്‍ അനേകം പാത്രങ്ങളിലായി വിശിഷ്ട രത്നങ്ങള്‍ ഉണ്ടെന്നും, അതുകൊണ്ട് സഭാതലം മോടിപിടിപ്പിച്ചാല്‍ ആകര്‍ഷകമാകുമെന്നും മയന്‍ അറിയിച്ചു. അര്‍ജ്ജുനനുമായി ബിന്ദു സരസ്സില്‍ എത്തിയ മയന്‍ രത്നങ്ങള്‍ക്കൊപ്പം കിട്ടിയ ദേവദത്തം എന്ന ശ്രേഷ്ഠമായ ശംഖു അര്‍ജ്ജുനന് ദാനം ചെയ്തു. വിഖ്യാതമായ ഒരു ഗദ കൂടി അവിടുന്ന് കണ്ടെടുത്തു. ഈ ഗദ, മയന്‍ ഭീമന് നല്‍കി.
Tuesday, February 16, 2016
യജ്ഞവും ഹോമവും
പ്രപഞ്ച സത്യങ്ങളെ തൊട്ടറിഞ്ഞ മഹത്തായ ഒരു സംസ്കാരത്തിന്‍റെ പ്രകൃതിയോടുള്ള സമര്‍പ്പണമാണ് യജ്ഞവും ,ഹോമവും ..!!
വിഷിഷ്ട്ടമായ പദാര്‍ഥങ്ങള്‍ ഭക്ഷിക്കുകയോ ,ഉപയോഗിക്കുകയോ ചെയ്യാതെ തീയില്‍ ഇട്ടു കളയുന്ന വിഡ്ഢിത്തത്തെ പല "അറിവുള്ളവരും" പരിഹസിക്കാറുണ്ട് ....! ദ്രവ്യത്തെ കുറിച്ച് അറിവുള്ളവര്‍ അങ്ങനെ പറയില്ല ..! അഗ്നിയില്‍ ഇടുന്ന വസ്തു അതിന്‍റെ സ്ഥൂല രൂപം നശിപ്പിച്ച് സൂക്ഷ്മ രൂപത്തില്‍ വര്‍ത്തിക്കുന്നു എന്ന് യജുര്‍വേദം പറയുന്നു ..!
"ഗ്രഹാംസ് ലോ ഓഫ് ഡിഫ്യൂഷന്‍ ഓഫ് ഗ്യാസ് " എന്നൊരു നിയമം ഇത് സംബന്ധിച്ച് ആധുനിക ശാസ്ത്രത്തില്‍ നിലവിലുണ്ട് ..! ഗ്യാസ് എത്രയും സൂക്ഷ്മം ആകുന്നുവോ അത്രയും കൂടുതല്‍ അത് വായുവില്‍ ലയിക്കും എന്ന് ഈ നിയമം പറയുന്നു ..! ഇത് തന്നെയാണ് യജുര്‍ വേദത്തില്‍ പറഞ്ഞിരിക്കുന്നത് ..!" സ്വാഹാ കൃതേ ഊര്‍ധ്വനഭസം മാരുതം ഗശ്ചതം"എന്ന് വേദത്തിലും പറയുന്നു ..! അഗ്നിക്ക് മാത്രമേ കെട്ടി നില്‍ക്കുന്ന വായുവിനെ വിഘടിപ്പിച്ചു പുറന്തള്ളാനും അതിനെ ചലിപ്പിക്കാനും കഴിയുകയുള്ളൂ ..!
ചൂട് കൂടിയ വായു ഉള്ള സ്ഥലത്തേക്ക് തണുത്ത വായു കടന്നു കയറിയാല്‍ മാത്രമേ കാറ്റ് ഉണ്ടാകയുള്ളൂ എന്ന് ശാസ്ത്രം ..! വായുവിനെ യജ്ഞത്തിലൂടെ ചൂടാക്കുന്നു ..! അതില്‍ ഔഷധികളും അന്നവും സൂക്ഷ്മ രൂപത്തിലാക്കി വ്യാപനം ചെയ്യിക്കുക വഴി പ്രകൃതിതന്നെ ശുദ്ധമാകുന്നു ..! ഹോമം വായു ശുദ്ധി ചെയ്യുന്നെങ്കില്‍ യജ്ഞം അത് മാത്രമല്ല ചെയ്യുന്നത് ..! ഹോമം സൂര്യോദയത്തിനു മുന്‍പ് ആണെങ്കില്‍ യജ്ഞം സൂര്യന്‍ ഉദിച്ചു കഴിഞ്ഞാണ് ചെയ്യുന്നത് ..! ശരിക്കും സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തന്നെ അതിനു വേണം ..! ആല്‍ഡീഹൈഡും ആല്‍ക്കഹോളും ഓക്സീകൃതമാകാന്‍ വേണ്ടിയാണ് ആചാര്യന്മാര്‍ ഇങ്ങനെ നിര്‍ദേശിക്കുന്നത് ..!
ഹൈഡ്രോകാര്‍ബണും ,ഫീനോളും ധാരാളം ഉണ്ടാകാന്‍ ശരിയായ സൂര്യപ്രകാശം വേണം ..!ഇത്രയൊക്കെ ശാസ്ത്രീയമായി ചിന്തിക്കാന്‍ കഴിഞ്ഞ നമ്മുടെ ഋഷീശ്വരന്മാരെ നമ്മള്‍ എങ്ങനെ കരുതണം ..? ഒരു പരീക്ഷണശാലയും അവര്‍ക്കുണ്ടായിരുന്നില്ല ..! ഒരു ഡോക്ട്രേറ്റും അവര്‍ നേടിയിരുന്നില്ല ..! സോമലതാതികളായ ഔഷധങ്ങള്‍ ,നെയ്യ് ,പാല്‍ ,അന്നം തുടങ്ങിയ പോഷക പദാര്‍ഥങ്ങള്‍ ,തേന്‍ ,ശര്‍ക്കര തുടങ്ങിയ മധുര പദാര്‍ഥങ്ങള്‍ ,,കസ്തൂരി ,കേസരം തുടങ്ങിയ സുഗന്ധ വസ്തുക്കള്‍ ..തുടങ്ങിയവയെ അഗ്നിയില്‍ ഹോമിച്ചു വിഘടിപ്പിച്ചു വായുവില്‍ ലയിപ്പിച്ചു മേഘമാക്കി അതിനെ മഴയായി സര്‍വ്വ സൂക്ഷ സൂക്ഷ്മേതര ജീവജാലങ്ങള്‍ക്കും ,പ്രകൃതിക്ക് തന്നെയും ഉപയുക്തമാക്കിയ മഹത്തായൊരു സംസ്കാരത്തി ന്‍റെ ശേഷിപ്പുകള്‍ ആകാന്‍ കഴിഞ്ഞ നാം അത് അറിഞ്ഞില്ലങ്കില്‍ ഗുരുനിന്ദ തന്നെയല്ലേ..?ശതപതബ്രാഹ്മണത്തില്‍ പറയുന്നു"അഗ്നെര്‍ വൈ ധൂമോര്‍ ജയതെ ..ധൂമാദഭ്രം അഭ്രാത് വൃഷ്ട്ടിരഗ്നെര്‍വാ ഏതാ ജായതേ"അതായത് ഹോമദ്രവ്യം അഗ്നിയില്‍ ഇടുമ്പോള്‍ അതില്‍ നിന്ന് ധൂമവും (പുക ) ബാഷ്പ്പവും ഉണ്ടാകുന്നു ..! അത് വായുവിനോട് ചേര്‍ന്ന് മുകളിലേക്ക് ഉയരുന്നു ..! അതിലെ കണങ്ങള്‍ വായുവി ന്‍റെ സഹായത്താല്‍ ഒന്നിച്ചു ചേര്‍ന്ന് മേഘമാകുന്നു ..! ഔഷധം നിറഞ്ഞ ആ മേഘത്തില്‍ നിന്നും മഴയുണ്ടാകുന്നു ..! ആ മഴയില്‍ നിന്നും ഔഷധികളും ,അന്നവും അന്നത്തില്‍ നിന്ന് ധാതുവും ധാതുവില്‍ നിന്ന് ആരോഗ്യമുള്ള ശരീരവും ആ ശരീരത്തില്‍ നിന്ന് കര്‍മ്മവും ഉണ്ടാകുന്നു ..!
ഇങ്ങനെ ശാസ്ത്രീയമായ പ്രകൃതി പരിപാലനം ഹിന്ദുവിന് അല്ലാതെ മറ്റാര്‍ക്കുണ്ട് ..? ഏതൊരു യാഗം കഴിയുമ്പോഴും നമുക്കറിയാം അവസാനം മഴ പെയ്തിരിക്കും ..! ആ മഴത്തുള്ളിയുടെ പവിത്രത ആലോചിച്ചു നോക്കൂ ..!!ഇത് പറയുമ്പോള്‍ ഋഗ്വേദത്തിലെ അഗ്നി ദേവനോടുള്ള ഒരു പ്രാര്‍ത്ഥന മാത്രം മനസ്സില്‍"
യദംഗ ദാശുഷേ ത്വമഗ്നേ ഭദ്രം കരിഷ്യസി തവേത്തല്‍ സത്യമംഗിര:"
Friday, December 11, 2015
ശിവ അഷ്‌ടോത്തരശതനാമാവലി
ഓം നമഃശിവായ
ഓം നമഃശിവായ
ഓം നമഃശിവായ
ഓം അചിന്ത്യായ നമഃ
ഓം അനാദ്യായ നമഃ
ഓം അക്ഷോഭ്യായ നമഃ
ഓം അസിതാംഗായ നമഃ
ഓം അനന്തവിക്രമായ നമഃ
ഓം അസാദ്ധ്യസാധകായ നമഃ
ഓം ആദ്യായ നമഃ
ഓം ആദിതേയവരപ്രദായ നമഃ
ഓം ഇന്ദിരാനാഥസേവ്യായ നമഃ
ഓം ഈശ്വരായ നമഃ - 10
ഓം ഉഗ്രായ നമഃ
ഓം ഉഗ്രലോചനായ നമഃ
ഓം ഋഷിസേവ്യായ നമഃ
ഓം അംബികാനാഥായ നമഃ
ഓം കാളകണ്ഠായ നമഃ
ഓം കാളാഹിഭൂഷണായ നമഃ
ഓം കാളീസഹായായ നമഃ
ഓം കൃത്തിവാസസേ നമഃ
ഓം കൂടസ്ഥായ നമഃ
ഓം കനകോജ്ജ്വലഗാത്രായ നമഃ -20
ഓം കര്‍പ്പൂരകാന്തിധവളായ നമഃ
ഓം കേവലജ്ഞാനരൂപായ നമഃ
ഓം കേവലാത്മസ്വരൂപായ നമഃ
ഓം കോടികന്ദര്‍പ്പസുന്ദരായ നമഃ
ഓം ഖട്വാംഗഹസ്തായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ഗാത്രവാസായ നമഃ
ഓം ഗീതപ്രിയായ നമഃ
ഓം ഗോലോകവാസായ നമഃ
ഓം ചന്ദ്രശേഖരായ നമഃ -30
ഓം ചിദംബരേശായ നമഃ
ഓം ജഗന്നാഥായ നമഃ
ഓം ജടാജൂടായ നമഃ
ഓം ജാജ്ജ്വല്യമാനായ നമഃ
ഓം തര്‍പ്പണസമ്പ്രീതായ നമഃ
ഓം ദുഷ്ടഗ്രഹവിമര്‍ദ്ദകായ നമഃ
ഓം നാഗഭൂഷണായ നമഃ
ഓം നീലകണ്ഠായ നമഃ
ഓം നിരാലംബാവലംബായ നമഃ
ഓം പഞ്ചാസ്യായ നമഃ -40
ഓം പരമേശ്വരായ നമഃ
ഓം പര്‍വ്വതാലയായ നമഃ
ഓം പാര്‍വ്വതീനാഥായ നമഃ
ഓം പാശബദ്ധവിമോചകായ നമഃ
ഓം പുരാതനായ നമഃ
ഓം പുരാന്തകായ നമഃ
ഓം പുത്രരക്ഷകായ നമഃ
ഓം പൂജ്യായ നമഃ
ഓം പ്രാണനാഥായ നമഃ
ഓം പ്രാണസ്വരൂപായ നമഃ -50
ഓം പ്രാണദായകായ നമഃ
ഓം പ്രണതാര്‍ത്തിഹരായ നമഃ
ഓം പ്രപന്നാഭീഷ്ടദായകായ നമഃ
ഓം പ്രവൃത്തിനായകായ നമഃ
ഓം ബൃഹല്‍ബലായ നമഃ
ഓം ബൃഹന്നേത്രായ നമഃ
ഓം ബൃഹദൈശ്വര്യദായ നമഃ
ഓം ബൃഹദ്വേ്യാമസ്വരൂപകായ നമഃ
ഓം ബൃഹദാനന്ദദായകായ നമഃ
ഓം ബോധാനന്ദസ്വരൂപായ നമഃ -60
ഓം ഭവാന്തകായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭിന്നജ്ഞാനപ്രവര്‍ത്തകായ നമഃ
ഓം ഭൂതനാഥായ നമഃ
ഓം ഭോഗമോക്ഷഫലപ്രദായ നമഃ
ഓം മഹാകാളായ നമഃ
ഓം മഹാദ്രിസദൃശായ നമഃ
ഓം മാസര്‍ത്വയനാത്മകായ നമഃ
ഓം മൃത്യുഞ്ജയായ നമഃ
ഓം യോഗാര്‍ദ്രമാനസായ നമഃ -70
ഓം യോനിമണ്ഡലമദ്ധ്യസ്ഥായ നമഃ
ഓം രജതാദ്രിനിവാസായ നമഃ
ഓം രാമപൂജിതായ നമഃ
ഓം ലളിതാനാഥായ നമഃ
ഓം ലക്ഷ്യാര്‍ത്ഥദേവായ നമഃ
ഓം ലോകപൂജിതായ നമഃ
ഓം വിശ്വനാഥായ നമഃ
ഓം വിവേകനിര്‍മ്മലാനന്ദായ നമഃ
ഓം വാഞ്ഛിതാഭീഷ്ടഫലദായ നമഃ
ഓം വൈശ്വാനരലോചനായ നമഃ -80
ഓം ശങ്കരായ നമഃ
ഓം ശാന്തായ നമഃ
ഓം ശ്മശാനവാസായ നമഃ
ഓം ശത്രുസംഹാരകായ നമഃ
ഓം ശിവായ നമഃ
ഓം ശ്രീകണ്ഠായ നമഃ
ഓം സര്‍വപ്രകാശകായ നമഃ
ഓം സമ്പല്‍പ്രദായ നമഃ
ഓം സര്‍വപാപപ്രണാശകായ നമഃ
ഓം സര്‍വവിദ്യാവിനോദായ നമഃ -90
ഓം സര്‍വലോകനമസ്‌കൃതായ നമഃ
ഓം സര്‍വരോഗപ്രശമനായ നമഃ
ഓം സര്‍വധര്‍മ്മപ്രദര്‍ശകായ നമഃ
ഓം സല്‍പ്രവൃത്തിരതായ നമഃ
ഓം സതീപ്രിയായ നമഃ
ഓം സാധുപ്രിയായ നമഃ
ഓം സാമഗാനരതായ നമഃ
ഓം സര്‍വാചാരയുതായ നമഃ
ഓം സിദ്ധരൂപായ നമഃ
ഓം സ്വതന്ത്രേച്ഛാമയായ നമഃ -100
ഓം സംഗവര്‍ജ്ജിതായ നമഃ
ഓം സംഭോഗാനന്ദരൂപായ നമഃ
ഓം സേനാനീജനകായ നമഃ
ഓം സ്ഥിരാസനായ നമഃ
ഓം ഹരിസംപൂജ്യായ നമഃ
ഓം ഹാലാസ്യേശായ നമഃ
ഓം ക്ഷേത്രവാസായ നമഃ
ഓം ശ്രീമഹാദേവായ നമോനമഃ -108
ഓം ശ്രീമഹാദേവായ നമോനമഃ
ഓം ശ്രീമഹാദേവായ നമോനമഃ
അസൂയ ജനിക്കുമ്പോള്‍ യുദ്ധം തുടങ്ങുന്നു
മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുന്നിടത്താണ് യുദ്ധം ആരംഭിക്കുന്നത്. മഹാഭാരതത്തിലൂടെ വ്യാസന്‍ നല്‍കുന്ന ഈ സന്ദേശം എക്കാലവും പ്രസക്തമാണ്. ഇന്ദ്രിയങ്ങള്‍ക്ക് ഹരം പകരുന്ന വിധത്തിലാണ് പാണ്ഡവര്‍ ഇന്ദ്രപ്രസ്ഥം നിര്‍മിച്ചത്. അസുരശില്പിയായ മയനെ ഖാണ്ഡവവനം ദഹിപ്പിച്ചപ്പോള്‍ രക്ഷിച്ചതിനുള്ള കൈക്കൂലിയാണ് ഈ മഹാസൗധമെന്നു പറയാം. വാസസ്ഥലം എന്നലക്ഷ്യം മറന്ന് വിസ്മയിപ്പിക്കാനും അസൂയപ്പെടുത്താനുമാണിത് നിര്‍മിച്ചത്.
ഇവിടെ ക്ഷണം സ്വീകരിച്ച് അതിഥിയായാണ് സുയോധനനെത്തിയത്. സ്ഥലജല വിഭ്രാന്തിയില്‍പെട്ട് അദ്ദേഹം നിലംപതിക്കുമ്പോള്‍ പിടിച്ചെഴുന്നേല്പിച്ച് ക്ഷമാപണം നടത്തുകയായിരുന്നു വീട്ടുകാരിയായ പാഞ്ചാലി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ , വസ്ത്രങ്ങള്‍ സ്ഥാനംതെറ്റിയ സുയോധനന്റെ നഗ്നത കണ്ട് ചിരിക്കുകയാണ് ചെയ്തത്. ഈ നിമിഷത്തില്‍ മഹാഭാരതയുദ്ധത്തിന് വിത്തുപാകപ്പെട്ടു.
ഇതുപോലെ പാഞ്ചാലിയേയും പൊതുമധ്യത്തില്‍ വിവസ്ത്രയാക്കി പരിഹാസ്യപാത്രമാക്കുമെന്ന് ദുര്യോധനന്‍ മനസ്സിലുറപ്പിച്ചു. ഈ തീരുമാനമാണ് മഹാഭാരതയുദ്ധമായി പരിണമിച്ചത്.
നമ്മുടെ ഗൃഹനിര്‍മാണവും ആഘോഷങ്ങളും വസ്ത്രധാരണവുമെല്ലാം പലപ്പോഴും മറ്റുള്ളവരെ വിസ്മയിപ്പിക്കാനും അസൂയപ്പെടുത്താനുമാണ് ലക്ഷ്യംവെയ്ക്കുന്നത്. പാണ്ഡവര്‍ രാജസൂയം നടത്തിയതുപോലുള്ള വിവാഹ മാമാങ്കങ്ങളും ബര്‍ത്ത്ഡേ പാര്‍ട്ടികളും ആത്യന്തികമായി അസൂയയും കലഹവുമാണ് ജനിപ്പിക്കുന്നത്.
ഏതു പ്രവര്‍ത്തിക്കുമുമ്പും ധ്യാനം അനിവാര്യമാണ്. അപ്പോള്‍ ധര്‍മ്മമേത് അധര്‍മ്മമേത് എന്ന് വിവേചിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. അങ്ങനെ ചെയ്താല്‍ പിന്നീട് പശ്ചാത്തപിക്കേണ്ടിവരില്ല. നരനാരായണ സംവാദമായിവേണം ഭഗവത്ഗീതയെ കാണാന്‍.
ഹരി ഓം
Saturday, October 17, 2015
ഗംഗാതരംഗ രമണീയ
ഗംഗാതരംഗ രമണീയ ജടാകലാപം
ഗൗരീനിരന്തര വിഭൂഷിത വാമഭാഗം
നാരായണപ്രിയമനംഗമദാപഹാരം
വാരണാസീപുരപതിം ഭജ വിശ്വനാഥം
വാചാമഗോചര മനേക ഗുണസ്വരൂപം
വാഗീശവിഷ്ണു സുരസേവിത പാദപീഠം
വാമേനവിഗ്രഹ വരേണ കളത്രവന്തം
വാരണാസീപുരപതിം ഭജ വിശ്വനാഥം
ഭൂതാധിപം ഭുജഗഭൂഷണഭൂഷിതാംഗം
വ്യാഘ്രാജിനാംബരധാരംജടിലം ത്രിനേത്രം
പാശങ്കുശാഭയവരപ്രദ ശൂലപാണിം
വാരണാസിപുരപതിം ഭജ സുപ്രഭാതം.
ശീതാംശുശോഭിതകിരീട വിരാജമാനം
ഫാലേക്ഷണാനലവിശോഷണ പഞ്ചബാണം
നാഗാധിപാരചിത ഭാസുരകർണ്ണപൂരം
വാരണസീപുരപതീം ഭജവിശ്വനാഥം .
പഞ്ചാനനം ദൂരിത മത്ത മതംഗ ജാനാം
നാഗാന്തകം ദനുജപുംഗവപന്നഗാനാം
ദാവാനലയം മരണശോക ജരാടവീനാം
വാരണാസീപുരപതിം ഭജ വിശ്വനാഥം
തേജോമയം സഗുണ നിർഗുണ മദ്വിതീയ
മാനന്ദ കുന്ദമ പരാജിതമപ്രമേയം
നാദാത്മകം സകള നിഷ്കള മാത്മരൂപം
വാരണാസീപുരപതിം ഭജ വിശ്വനാഥം
ആശാം വിഹായ പരിഹൃത്യ പരസ്യനിന്ദാം
പാപേ രതിം ച സുനിവാര്യ മന: സമാധൗ
ആദായ ഹൃദ്കമല മദ്ധ്യ ഗതം പരേശം
വാരണാസീപുരപതിം ഭജ വിശ്വനാഥം
രാഗാദി ദോഷ രഹിതം സ്വജനാനുരാഗ
വൈരാഗ്യ ശാന്തിനിലയം ഗിരിജാസഹായം
മാധുര്യ ധൈര്യ സുഭഗം ഗരളാഭിരാമം
വാരണാസീപുരപതിം ഭജ വിശ്വനാഥം
ശംഭോ മഹാദേവാ:ശംഭോ മഹാദേവാ:
ഗംഗാതരംഗ രമണീയ ജടാകലാപം
ഗൗരീനിരന്തര വിഭൂഷിത വാമഭാഗം
നാരായണപ്രിയമനംഗമദാപഹാരം
വാരണാസീപുരപതിം ഭജ വിശ്വനാഥം
വാചാമഗോചര മനേക ഗുണസ്വരൂപം
വാഗീശവിഷ്ണു സുരസേവിത പാദപീഠം
വാമേനവിഗ്രഹ വരേണ കളത്രവന്തം
വാരണാസീപുരപതിം ഭജ വിശ്വനാഥം
ഭൂതാധിപം ഭുജഗഭൂഷണഭൂഷിതാംഗം
വ്യാഘ്രാജിനാംബരധാരംജടിലം ത്രിനേത്രം
പാശങ്കുശാഭയവരപ്രദ ശൂലപാണിം
വാരണാസിപുരപതിം ഭജ സുപ്രഭാതം.
ശീതാംശുശോഭിതകിരീട വിരാജമാനം
ഫാലേക്ഷണാനലവിശോഷണ പഞ്ചബാണം
നാഗാധിപാരചിത ഭാസുരകർണ്ണപൂരം
വാരണസീപുരപതീം ഭജവിശ്വനാഥം .
പഞ്ചാനനം ദൂരിത മത്ത മതംഗ ജാനാം
നാഗാന്തകം ദനുജപുംഗവപന്നഗാനാം
ദാവാനലയം മരണശോക ജരാടവീനാം
വാരണാസീപുരപതിം ഭജ വിശ്വനാഥം
തേജോമയം സഗുണ നിർഗുണ മദ്വിതീയ
മാനന്ദ കുന്ദമ പരാജിതമപ്രമേയം
നാദാത്മകം സകള നിഷ്കള മാത്മരൂപം
വാരണാസീപുരപതിം ഭജ വിശ്വനാഥം
ആശാം വിഹായ പരിഹൃത്യ പരസ്യനിന്ദാം
പാപേ രതിം ച സുനിവാര്യ മന: സമാധൗ
ആദായ ഹൃദ്കമല മദ്ധ്യ ഗതം പരേശം
വാരണാസീപുരപതിം ഭജ വിശ്വനാഥം
രാഗാദി ദോഷ രഹിതം സ്വജനാനുരാഗ
വൈരാഗ്യ ശാന്തിനിലയം ഗിരിജാസഹായം
മാധുര്യ ധൈര്യ സുഭഗം ഗരളാഭിരാമം
വാരണാസീപുരപതിം ഭജ വിശ്വനാഥം
ശംഭോ മഹാദേവാ:
Thursday, October 15, 2015
ജ്യോതിഷത്തിലെ ശാസ്ത്രീയത
ഒട്ടേറെ ഹൈന്ദവവിശ്വാസങ്ങളും ആചാരങ്ങളും ജ്യോതിഷത്തോട് ഉറ്റബന്ധം പുലര്‍ത്തുണ്ട്. ഓരോ പുതിയ പ്രവൃത്തി ആരംഭിക്കുമ്പോഴും പ്രവൃത്തി ആരംഭിക്കുന്നത് നാം അനുഷ്ഠിച്ചുപോരുന്ന ഏറ്റവും ലഘുവായ ആചാരമാണ്. ഇതിലും ഏറെ ഗൗരവമുള്ള പല അനുഷ്ഠാനങ്ങളും വേറെ കണ്ടെത്താന്‍ കഴിയും അവ കൂടുതല്‍ ഗൗരവത്തോടെ കൂലങ്കഷമായ ശാസ്ത്രവിശകലനത്തിലൂടെ നമുക്ക് കണ്ടുപിടിക്കാനുണ്ട്. ഈ കര്‍ത്തവ്യം ഒരു ജ്യോതിഷ പണ്ഡിതനാണ് നമുക്ക് നിര്‍വ്വഹിച്ചുതരുന്നത്. ഇന്ന് ഒട്ടേറെ വ്യാജജ്യോതിഷികളും മുറി ജ്യോത്സ്യന്മാരും രംഗത്തുവന്നതോടെ ശുഭമുഹൂര്‍ത്തം മനസ്സിലാക്കുന്നതില്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നു.
Friday, October 2, 2015
ശിവന്റെ രൂപം
ഭസ്മ ഭൂഷിതനാണ് മഹാദേവന്‍. ഭസ്മം ശിവതത്വത്തെ സൂചിപ്പിക്കുന്നു. സംഹാരമൂര്‍ത്തിയായ മഹാദേവന്‍ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. പശുവിന്‍റെ പാല്, തൈര്, വെണ്ണ, ഗോമൂത്രം, ചാണകം എന്നിവ ഉള്‍പ്പെടുന്ന പഞ്ച ഗവ്യത്തില്‍ ഒന്നായ ചാണകം അഗ്നിയില്‍ നീറ്റി എടുക്കുന്നതാണ് ഭസ്മം. അഗ്നിശുദ്ധി ചെയ്തത് എന്ന കാരണത്താല്‍ ഭസ്മം ഏറ്റവും പരിശുദ്ധമായ പ്രസാദമാണ്. നമുക്ക് ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന പ്രസാദങ്ങളില്‍ വച്ച് ഏറ്റവും പരിശുദ്ധം ഭസ്മമാണ്. ശവം ഭസ്മീകരിക്കുന്നതിന്‍റെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം. കൈയില്‍ ധരിച്ചാല്‍ കൈയാല്‍ ചെയ്ത പാപവും, മാറില്‍ ധരിച്ചാല്‍ മനഃകൃതമായ പാപവും, കഴുത്തില്‍ ഭസ്മം ധരിച്ചാല്‍ കണ്ഠത്താല്‍ ചെയ്ത പാപവും നശിക്കും.
ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീര്‍ക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാന്‍ സാധിക്കുകയില്ല. മനുഷ്യന്‍റെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പില്‍ സമന്മാരാണ്. ഭസ്മം നെറ്റിയില്‍ ധരിക്കുന്ന ഒരാള്‍ ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആര്‍ജിച്ചിരിക്കുകയാണ്. കപാല ധാരിയായ ശിവഭഗവാന്‍ ശ്മശാനത്തിലെ ചുടലചാമ്പാലം ചെറുചൂടോടെ വാരിപൂശുന്നു. അങ്ങനെ നശ്വരമായതിനെയെല്ലാം ഉപേക്ഷിച്ച് അനശ്വരമായതിനെ സ്വീകരിക്കുവാന്‍ ഭസ്മഭൂഷിതന്‍ തന്‍റെ ഭക്തരോട് ഉപദേശിക്കുന്നു. ഭസ്മം സ്ഥിരമായി അണിയുന്നവന്‍റെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാന്‍ വിധിയില്ല. എല്ലാം ഹരനാണ്.
ശിവരൂപം:
മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. തൃശ്ശൂലം ശിവന്റെകയ്യിലെപ്പോഴും ഉണ്ടാകുന്നു. കൂടാതെ ചന്ദ്രകല ജടയിൽ വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും ചേർന്നതാണ് ഭഗവാൻ ശിവന്റെ രൂപം.
തൃക്കണ്ണ് :
ശിവഭഗവാന്റെ മറ്റൊരുപ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽനിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), ത്രയംബകം (त्र्यम्बकम्അംബകം= കണ്ണ്) എന്നീ നാമങ്ങളിലും അറിയപ്പെടുന്നു.
ചന്ദ്രകല :
ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു . അതിനാൽതന്നെ ചന്ദ്രശേഖരൻ, ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.
ഭസ്മം:
ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.
ജട:
ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.
നീലകണ്ഠം:
സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി.അന്നുമുതൽ ശിവൻ നീലകണ്ഠൻ(സംസ്കൃതം नीलकण्ठഃ) എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.
ഗംഗാനദി:
സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു . ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.
നാഗങ്ങൾ:
നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.
മാൻ:
കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചഞ്ചലചിത്തത്തിൽനിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞാനിയും നിർവികാരനും നിർവികല്പവുമാണ്.
തൃശൂലം:
ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.
ഢമരു:
ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.
നന്തി:
ശിവന്റെ വാഹനമായ വൃഷഭമാണ് നന്തി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം. മനുഷ്യരൂപത്തിലും നന്തിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്തി.
Saturday, September 26, 2015
കൃഷ്ണനും രാധയും
അനേകം ക്ഷേത്രങ്ങളില്‍ കൃഷ്ണനും രാധയും ഒന്നിച്ച് നില്‍ക്കുന്ന ശില്പങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും.
അവ പ്രണയത്തിന്‍റെ സാക്ഷാത്കാരവും ദിവ്യമായ രൂപവുമാണ്. കൃഷ്ണനും രാധയും ഒരു ദിവ്യ പ്രണയത്തില്‍ പങ്കാളികളായിരുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ കൃഷ്ണന്‍ രാധയെ ഉപേക്ഷിച്ച ശേഷം എന്ത് സംഭവിച്ചു എന്ന് പലര്‍ക്കും അറിയില്ല.
നന്ദാവനം വിട്ട ശേഷം കൃഷ്ണന്‍ രാധയെ കണ്ടിട്ടില്ലേ? എങ്ങനെയാണ് രാധ ഭുമി വിട്ടുപോയത്? ഈ ചോദ്യങ്ങളെല്ലാം സംശയമുണ്ടാക്കുന്നതും എല്ലാവര്‍ക്കും വ്യക്തമായ ഉത്തരമുള്ളതുമല്ല. അത് മനസിലാക്കുന്നതിന് രാധ ആരാണെന്നും എന്തിനാണ്, എങ്ങനെയാണ് ഭൂമിയിലേക്ക് വന്നതെന്നും അറിയേണ്ടതുണ്ട്.
കൃഷ്ണനോടുള്ള ദിവ്യ പ്രണയം
രാധ കാറ്റിന്‍റെ രൂപത്തില്‍ വൃഷഭാനുവിന്‍റെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിച്ചുവെന്നും അതിസുന്ദരിയായ ഒരു പെണ്‍കുഞ്ഞായി ജന്മമെടുത്തെന്നും ഒരു വിശ്വാസമുണ്ട്.
രാധ ജനിച്ച സ്ഥലം ഇന്ന് റാവലിലെ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തിലാണ്.
രാധയ്ക്ക് കൃഷ്ണനേക്കാള്‍ പന്ത്രണ്ട് മാസം പ്രായം കൂടുതലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ശ്രീകൃഷ്ണന്‍റെ ദിവ്യ പ്രണയി ആയതിനാല്‍ അദ്ദേഹത്തിന്‍റെ മുഖം ദര്‍ശിക്കുന്നത് വരെ രാധ കണ്ണുതുറന്നില്ല. ഇക്കാരണത്താല്‍ വൃഷഭാനുവും ഭാര്യയും രാധ അന്ധയാണെന്ന് കരുതി ഏറെ വ്യാകുലരായി.
വൃന്ദാവനവും പ്രണയവും ബ്രാജിലെ ഏറ്റവും അനുഗ്രഹീത സ്ഥലമായും, രാധറാണിയുടെ ഹൃദയമായും കരുതപ്പെട്ടിരുന്ന വൃന്ദാവനത്തിലാണ് കൃഷ്ണന്‍റെയും രാധയുടെയും പ്രണയം പൂവിട്ടത്.
ഇവിടെ അവര്‍ പല ലീലകളിലുമേര്‍പ്പെട്ടു. യമുനയുടെ തീരത്താണ് മഹാ രാസലീല നടന്നത്. എന്നാല്‍ സമയം വന്നു ചേര്‍ന്നപ്പോള്‍ സുധാമയുടെ ശാപം യാഥാര്‍ത്ഥ്യമായി. കൃഷ്ണന്‍ കംസനെ വധിക്കാനായി മഥുര ഉപേക്ഷിക്കാനൊരുങ്ങുന്നു. അവിടം വിടുന്നതിന് മുമ്പ് കൃഷ്ണന്‍ പോയാലും കരയില്ലെന്ന് രാധ വാക്കു നല്‍കി.
ഹൃദയം തകര്‍ന്ന രാധ
കൃഷ്ണന്‍റെ വിയോഗത്തില്‍ പൂര്‍ണ്ണമായും ദുഖിതയായി ഹൃദയം തകര്‍ന്ന രാധ കൃഷ്ണനെയോര്‍ത്ത് കരയില്ലെന്നും കണ്ണീര്‍ പൊഴിക്കില്ലെന്നും വാക്കു നല്‍കി. തന്‍റെ പ്രണയം ഉപാധികളില്ലാത്തതാണെന്നും അവസാനം വരെ അവളോട് കടപ്പെട്ടിരിക്കുമെന്നും ബ്രാജ് അവളുടെ പേരില്‍ അറിയപ്പെടുമെന്നും ആളുകള്‍ കൃഷ്ണന് പകരം അവളുടെ പേര് ഉച്ചരിക്കുമെന്നും കൃഷ്ണന്‍ പറയുന്നു. ഇന്ന് വൃന്ദാവനിലും ബ്രാജിലുമുള്ളവര്‍ പരസ്പരം ആശംസിക്കുമ്പോള്‍ രാധേ രാധേ എന്ന് പറയുന്നത് നമുക്ക് കാണാനാവും.
കൃഷ്ണന്‍ ഉപേക്ഷിച്ചതിന് ശേഷം
കൃഷ്ണന്‍ മഥുര ഉപേക്ഷിക്കുന്ന ദിവസം എത്തിച്ചേര്‍ന്നു. ഇതിന് ശേഷം രാധയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു കൃതിയിലും പറയുന്നില്ല.
രാധ ഒരു ജീവച്ഛവമായി എന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ താമര പോലെ ശോഭിച്ചിരുന്ന അവളുടെ മുഖം വാടിയ പൂവ് പോലെയായി. ഉരുകിയ സ്വർണ്ണം പോലെയുണ്ടായിരുന്ന അവളുടെ നിറം യമുനാ നദി പോലെ കറുപ്പായി. കൃഷ്ണനൊപ്പം താന്‍ ജീവിച്ച വൃന്ദാവനത്തിലും മറ്റു സ്ഥലങ്ങളിലും അവള്‍ ആ ഓര്‍മ്മകളുമായി അലഞ്ഞു തിരിഞ്ഞു.
രാധയ്ക്ക് എന്ത് സംഭവിച്ചു
രാധയുടെ ജീവിതാവസാനത്തെക്കുറിച്ച് പല വിശ്വാസങ്ങളുണ്ട്. കൃഷ്ണന്‍ ഭൂമി ഉപേക്ഷിക്കുന്ന സമയത്ത് സ്വയം ഉപേക്ഷിക്കുന്നതിന് മുമ്പ് ഒരു ദൈവികമായ വായുപേടകം വിളിച്ച് വരുത്തുകയും ബ്രിജിലെ ജനങ്ങളെയും രാധയെയും കൂടെ കൊണ്ടുപോവുകയും ചെയ്തു എന്നാണ് ഒരു വിശ്വാസം.
രാധയ്ക്ക് എന്ത് സംഭവിച്ചു
മറ്റൊരു വിശ്വാസം അനുസരിച്ച് കൃഷ്ണന്‍ ഓടക്കുഴലില്‍ തന്‍റെ ഏറ്റവും മനോഹരമായ ഈണങ്ങള്‍ രാധയ്ക്ക് വേണ്ടി വായിക്കുകയും പെട്ടന്ന് തന്നെ രാധ മുന്നില്‍ പ്രത്യക്ഷപ്പെടുകയും എന്നെന്നേക്കുമായി കൃഷ്ണനുമായി ചേരുകയും ചെയ്തു. രാധ ശരിക്കും കൃഷ്ണനില്‍ നിന്നാണ് വന്നതെന്നാണ് അനേകം കഥകളില്‍ പറയുന്നത്.
Wednesday, September 16, 2015
ശന്തനു
മഹാഭാരതത്തിലെ ഒരു കഥാപാത്രമായ ശന്തനു മഹാരാജാവ്. ഹസ്തിനപുരത്തിലെ കുരുവംശ രാജാവായിരുന്നു. പാണ്ഡവരുടെയും കൌരവരുടെയും പിതാമഹനായിരുന്നു ഇദ്ദേഹം. ഋഗ്വേദത്തിൽ (X.98.11) ഇദ്ദേഹത്തെക്കുറിച്ച് പരാമർശമുണ്ട്. ഹസ്തിനപുര രാജാവായിരുന്ന പ്രതീപരാജാവിന്റെ ഏറ്റവും ഇളയ പുത്രനായിരുന്നു ശന്തനു. മൂത്ത സഹോദരനായ ദേവാപി കുഷ്ഠരോഗ ബാധിതനായതിനെത്തുടർന്ന് രാജപദവി ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചു. രണ്ടാമത്തെ ജ്യേഷ്ഠനായ ബാഹ്ലികൻ പഴയ ആര്യസാമ്രാജ്യം കീഴടക്കാൻ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് ശന്തനുവിന് രാജപദവി ലഭിച്ചത്.
ശന്തനുവിന്റെ ആദ്യഭാര്യ ഗംഗാദേവിയായിരുന്നു. ഒരിക്കൽ സവാരിക്കിറങ്ങിയ ശന്തനു ഗംഗാനദിയുടെ തീരത്ത് നിൽക്കുന്ന സുന്ദരിയായ യുവതിയെക്കണ്ട് പ്രണയതരളിതനാകുകയും അവരോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ഒരവസരത്തിലും തന്റെ ചെയ്തികളെക്കുറിച്ച് യാതൊരു ചോദ്യങ്ങളുമുന്നയിക്കില്ലെന്ന് ഉറപ്പു നല്കുകയാണെങ്കിൽ ശന്തനുവിനെ വിവാഹം കഴിക്കാമെന്ന് ഗംഗാദേവി അറിയിച്ചു. അപ്രകാരം സമ്മതിച്ച ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ഏറെ താമസിയാതെ അവർക്ക് ഒരു കുട്ടി പിറക്കുകയും ചെയ്തു. എന്നാൽ പിറന്നയുടൻതന്നെ ഗംഗാദേവി കുട്ടിയെ നദിയിൽ മുക്കി കൊന്നു കളഞ്ഞു. ഗംഗാദേവിയുടെ ചെയ്തികളെക്കുറിച്ച് ചോദിക്കില്ലെന്ന് ഉറപ്പുനല്കിയതിനാൽ എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്തതെന്ന ചോദിക്കാനും ശന്തനുവിന് സാധിച്ചില്ല. ഓരോ കുട്ടി പിറക്കുമ്പോഴും ഗംഗ അവരെയെല്ലം നദിയിൽ മുക്കുക പതിവായി. അങ്ങനെ എട്ടാമത്തെ പുത്രന് ജന്മം നല്കിയപ്പോൾ അവനെയും ഗംഗാദേവി നദിയിൽ മുക്കാൻ തുനിഞ്ഞു. അക്ഷമനായ ശന്തനു ഗംഗാദേവിയെ തടഞ്ഞ് എന്തുകൊണ്ടാണ് കുട്ടികളെ നദിയിൽ മുക്കിക്കൊല്ലുന്നതെന്ന് ആരാഞ്ഞു. ശപഥം തെറ്റിച്ച മഹാരാജാവിന് എട്ടാമത്തെ പുത്രനെ നല്കി ഗംഗ പോകുകയും ചെയ്തതു. ഈ പുത്രൻ പിന്നീട് ദേവവ്രതൻ എന്ന പേരിൽ വളരുകയും ഭീഷ്മർ എന്ന പേരിൽ പ്രസിദ്ധനാകുകയും ചെയ്തു.
ഗംഗാദേവി ഉപേക്ഷിച്ചുപോയ ശേഷം ശന്തനു മകൻ ദേവവ്രതനെ വളർത്തി യുവരാജാവാക്കി. ഇക്കാലഘട്ടത്തിലാണ് സുന്ദരിയായ മത്സ്യകന്യക സത്യവതിയെ കണ്ടുമുട്ടുന്നത്. പ്രഥമദൃഷ്ടിയിൽത്തന്നെ അവളുമായി പ്രണയത്തിലായ ശന്തനു സത്യവതിയുടെ പിതാവായ ദാസരാജനോട് മകളെ തനിക്ക് വിവാഹം കഴിച്ചുതരാൻ അഭ്യർത്ഥിച്ചു. എന്നാൽ സത്യവതിയിൽ ശന്തനുവിന് പിറക്കുന്ന മകനെ അടുത്ത രാജാവാക്കുകയാണെങ്കിൽ മാത്രമേ മകളെ അദ്ദേഹത്തിന് വിവാഹം കഴിച്ചു കൊടുക്കുകയുള്ളൂവെന്ന് ദാസരാജൻ വ്യക്തമാക്കി.
തന്റെ അനന്തരാവകാശിയായി മകൻ ദേവവ്രതനെ തീരുമാനിച്ചുകഴിഞ്ഞ ശന്തനുവിന് ഇത് അനുവദിക്കാൻ സാധിക്കുമായിരുന്നില്ല. നിരാശയോടെ കൊട്ടാരത്തിലേക്ക് തിരിച്ചുപോയ ശന്തനു അതീവഖിന്നനായി കുറേക്കാലം കഴിച്ചുകൂട്ടി. ശന്തനുവിന്റെ മ്ലാനത ശ്രദ്ധയിൽപ്പെട്ടപ്പോൾ ദേവവ്രതൻ അതിന്റെ കാരണമന്വേഷിച്ചു. പിതാവിന്റെ ആഗ്രഹസാക്ഷാത്കാരത്തിനായി ദേവവ്രതൻ സത്യവതിയുടെ പിതാവായ ദാസരാജനെ കാണുകയും താൻ തന്റെ പിന്തുടർച്ചാവകാശം ത്യജിക്കുകയാണെന്നും അറിയിച്ചു. തന്റെ പിതാവിന് സത്യവതിയിൽ പിറക്കുന്ന പുത്രന്മാരായിരിക്കും തന്റെ രാജ്യത്തിന്റെ അടുത്ത അവകാശികാളെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ ദേവവ്രതന്റെ പുത്രന്മാർ ഈ ശപഥം തെറ്റിക്കാൻ സാധ്യതയില്ലേയെന്ന് ദാസരാജൻ ശങ്ക ഉന്നയിച്ചപ്പോൾ താൻ നിത്യബ്രഹ്മചാരിയായി തുടരുമെന്ന ഭീഷ്മപപ്രതിജ്ഞ ദേവവ്രതൻ എടുത്തു. ഇതിനെത്തുടർന്നാണ് ഇദ്ദേഹം ഭീഷ്മർ എന്നറിയപ്പെടാൻ തുടങ്ങിയത്.
തുടർന്ന് ശന്തനുവും സത്യവതിയും വിവാഹിതരായി. ഇവർക്ക് ജനിച്ച പുത്രന്മാരാണ് ചിത്രാംഗദനും വിചിത്രവീര്യനും. ഈ പുത്രന്മാരുടെ ചെറുപ്രായത്തിൽത്തന്നെ ശന്തനു അന്തരിച്ചു. അതിനുശേഷം ഭീഷ്മരുടെ സഹായത്തോടെ സത്യവതി രാജ്യം ഭരിക്കുകയും മക്കൾക്ക് പ്രായപൂർത്തിയായപ്പോൾ രാജഭാരം അവർക്ക് കൈമാറുകയും ചെയ്തു.
Thursday, September 10, 2015
എന്താണ് ഒരു മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം !
ഒരു അച്ഛന് തന്റെ മകനെ വളര്ത്തി വലുതാക്കുന്നത് എന്തിനു വേണ്ടിയാണ്? തന്റെ ലൈംഗിക തൃഷ്ണയുടെ പരിണിത ഫലമായിട്ടല്ല ഒരു പിതാവും ഒരു മാതാവും തന്റെ മകനെ കാണുന്നതും വളര്ത്തുന്നതും. പകരം, നാളെ തനിക്ക് താങ്ങും തണലും ആകാന് പോകുന്ന, താന് സൃഷ്ടിച്ച ദൈവത്തിന്റെ പ്രതിരൂപമായാണ്. പത്തു മാസം ഉറങ്ങി പോയി , പിന്നെ പത്തു കൊല്ലം ഉണ്ണിയായി പോയി. പിന്നെ ഉള്ള കാലമാണ് നമുക്ക് ആകെ ഉള്ള സമയ പരിധി. അത് നമ്മുടെ ജന്മ ലക്ഷ്യം തേടി ഉള്ളതാവണം. അത് തിരിച്ചറിഞ്ഞവര്, ആ ലക്ഷ്യം സാക്ഷാത്കരിക്കാന് ആയി പ്രയത്നിക്കണം.
ജീവിതം ഒരു എക്കോ പോലെയെന്ന് പറയും .നാം എന്ത് പറയുന്നുവോ അതാണ് എക്കോ ആയി തിരിച്ചു വരുന്നത് .അതെ പോലെ നാം എന്ത് ചെയുന്നുവോ ,എന്ത് ചിന്തിക്കുന്നുവോ,എന്ത് പറയുന്നുവോ അതെല്ലാം നമുക്ക് കാണേടിവരും,കേള്ക്കേടിവരും ,അനുഭവിക്കേടി വരും എന്നത് വിസ്മരിക്കരുത് .
ഒരു ശരാശരി ജീവിത നിലവാരം പുലര്ത്തുന്ന യുവാവിന്റെ ലക്ഷ്യമെന്താണ്? തനിക്ക് ജന്മം തന്നവരെ പരിപാലിക്കുക എന്നത് തന്നെ. മാതാ, പിതാ, ഗുരോ ദൈവം. മാതാവിനും പിതാവിനും ഗുരുവിനും ശേഷമാണ് ദൈവം എന്നോ മാതാവും പിതാവും ഗുരുവും തന്നെയാണ് ദൈവമെന്നോ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാം. എങ്ങിനെ വ്യാഖ്യാനിച്ചാലും ജന്മം തന്നവര് ഈശ്വര തുല്യമാണ് എന്നതില് സംശയമില്ല. ഈ ഭൂമിയില് പിറന്നു വീഴാന് കാരനമായവര്ക്ക് ശരീരം കൊണ്ടും, മനസ്സ് കൊണ്ടും, ആത്മാവ് കൊണ്ടും നാം കടപെട്ടിരിക്കുന്നു
സ്വന്തം ജീവിതത്തിന്റെ നല്ലൊരു ഭാഗം തങ്ങള്ക്കായി ഉഴിഞ്ഞു വച്ച മാതാവിനെയും പിതാവിനെയും തങ്ങളാല് കഴിയും വിധം സന്തുഷ്ടരാക്കുക, സംരക്ഷിക്കുക എന്നതാണ് സ്വയം പര്യാപ്തനായ ഒരു മകന്റെയോ മകളുടെയോ കടമ.
സ്വന്തം മകനോ മകളോ ഒരു നിലയിലെത്തുന്നത് വരെ, അത് എത്ര വൈകിയ വേളയില് ആണെങ്കിലും തങ്ങളാല് കഴിയും വിധം പിന്തുണയ്ക്കുന്ന ഒരു പാരമ്പര്യം അനുഭവിച്ചറിയാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് നമ്മള്
ഇപ്പോള് തന്നെ സ്വയം പര്യാപ്തരായ സഹോദരങ്ങള് തമ്മില് കണ്ടാല് മിണ്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. അവരവര്ക്ക് അവരവരുടെ ജീവിതമാണ് വലുത്. അപ്പോള് നാളെ നമ്മളുടെ മക്കള് നമ്മളെ സംരക്ഷിക്കും എന്നതിന് എന്തുറപ്പാണ് ഉള്ളത്?അവരും സ്വന്തം സഹോദരങ്ങളോട് അങ്ങനെയല്ലേ പെരുമാറൂ .
ഒരു മനുഷ്യ ജന്മം എന്നത് മഹത്തായ ഈശ്വര കൃപയുടെ ഫലമാണ്. അത് വേണ്ട വിധം വിനിയോഗിക്കാതെ സ്വന്തം ഭാര്യക്കും മക്കള്ക്കും വേണ്ടി നരകിച്ച് തീര്ക്കുന്ന ഒരുവന് അവസാന നാളുകളില് ഒന്നോര്ത്തു ആശ്വസിക്കുവാന് എന്താണുണ്ടാവുക? കുടുംബം, കുട്ടികള് എന്നത് ഏതൊരാള്ക്കും അഭിമാനിക്കാവുന്ന വക തന്നെ ആണ്.പക്ഷെ ഇന്നത്തെ സമൂഹത്തില് നാം സ്വന്തം കുട്ടികളെ ഒരു സ്വാര്ഥ മതികള് ആയി കാണുന്നു . മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുതെന്നു പഴമക്കാര് പറയുന്നത് അന്വര്തമാകുന്നത് ഈ സാഹചര്യത്തിലാണ്.
വിവേചന ബുദ്ധിയും ചിന്തിക്കാനുള്ള കഴിവുമാണ് മനുഷ്യനെ മൃഗങ്ങളില് നിന്നും വ്യത്യസ്തരാക്കുന്നത്. എങ്കില് പിന്നെ ആ ജന്മം സമൂഹ നന്മയ്ക്കായി ഉപയോഗിച്ച് കൂടെ? സ്വന്തം മക്കളോട് തോന്നുന്ന സ്നേഹം ചുറ്റിലും കാണുന്ന മനുഷ്യരോടും മറ്റു ചരാചങ്ങളോടും കൂടി തോന്നിയാല് അത് മതി ഈ ജന്മം സഭല മാകുവാന്. ആധ്യാത്മികത മനസ്സിലാക്കാന് സന്യാസി ആകണമെന്നോ കാഷായ വസ്ത്രം ധരിക്കണമെന്നോ ഇല്ല. ഗ്രഹസ്ഥാശ്രമിക്കും സന്യാസിയാകാം, സന്യാസിയുടെ മേന്മയും മഹത്വവും കൈ വരിക്കാം, സഹജീവികളെ സ്നേഹിക്കാനുള്ള ഒരു മനസ്സുണ്ടെങ്കില്. അമ്പലത്തില് വഴിപാടു കഴിക്കുന്ന കാശിനു ഗതിയില്ലാത്ത ഒരു രോഗിക്ക് ഒരു നേരത്തെ മരുന്നും ആഹാരവും വാങ്ങി കൊടുത്താല് അത് മതി
ഈശ്വര കടാക്ഷത്തിനു. തീര്ത്ഥംങ്ങളില് കുളിക്കുകയോ ക്ഷേത്രങ്ങള് തേടി അലയുകയോ ഒന്നും വേണ്ട, ഒന്ന് കണ്ണ് തുറന്നു നോക്കിയാല് മതി. മുന്നില് തെളിയും, ദൈവ സന്നിധിയിലേക്കുള്ള പാത. ഒരു നേരത്തെ ആഹാരത്തിന് വഴി ഇല്ലാത്തവന് നാം വാങ്ങി കൊടുക്കുന്ന ഒരു ചെറിയ സഹായം മതി എല്ലാം കാണുന്ന ജഗദീശ്വരന്റെ മനസ്സ് നിറയാന്. …ചിന്തിക്കുക… തിരിച്ചു കിട്ടും എന്നൊരിക്കലും ഉറപ്പില്ലാത്ത സ്നേഹത്തിനു വേണ്ടി ജീവിത കാലം മുഴുവന് നരകിച്ച് തീര്ക്കണോ അതോ തന്നാല് കഴിയും വിധം മറ്റൊരുവന് നന്മ ചെയ്തു എന്നാ മന സംതൃപ്തിയോടെ മരിക്കണോ എന്ന്.