ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, September 10, 2015

എന്താണ് ഒരു മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം !


എന്റെയും നിങ്ങളുടെയും ജീവിതത്തിനു പിന്നില് ഒരു ലക്ഷ്യമുണ്ട്. 

ഒരു അച്ഛന് തന്റെ മകനെ വളര്ത്തി വലുതാക്കുന്നത് എന്തിനു വേണ്ടിയാണ്? തന്റെ ലൈംഗിക തൃഷ്ണയുടെ പരിണിത ഫലമായിട്ടല്ല ഒരു പിതാവും ഒരു മാതാവും തന്റെ മകനെ കാണുന്നതും വളര്ത്തുന്നതും. പകരം, നാളെ തനിക്ക് താങ്ങും തണലും ആകാന് പോകുന്ന, താന് സൃഷ്ടിച്ച ദൈവത്തിന്റെ പ്രതിരൂപമായാണ്. പത്തു മാസം ഉറങ്ങി പോയി , പിന്നെ പത്തു കൊല്ലം ഉണ്ണിയായി പോയി. പിന്നെ ഉള്ള കാലമാണ് നമുക്ക് ആകെ ഉള്ള സമയ പരിധി. അത് നമ്മുടെ ജന്മ ലക്ഷ്യം തേടി ഉള്ളതാവണം. അത് തിരിച്ചറിഞ്ഞവര്, ആ ലക്ഷ്യം സാക്ഷാത്കരിക്കാന് ആയി പ്രയത്നിക്കണം.
ജീവിതം ഒരു എക്കോ പോലെയെന്ന് പറയും .നാം എന്ത് പറയുന്നുവോ അതാണ് എക്കോ ആയി തിരിച്ചു വരുന്നത് .അതെ പോലെ നാം എന്ത് ചെയുന്നുവോ ,എന്ത് ചിന്തിക്കുന്നുവോ,എന്ത് പറയുന്നുവോ അതെല്ലാം നമുക്ക് കാണേടിവരും,കേള്ക്കേടിവരും ,അനുഭവിക്കേടി വരും എന്നത് വിസ്മരിക്കരുത് .


ഒരു ശരാശരി ജീവിത നിലവാരം പുലര്ത്തുന്ന യുവാവിന്റെ ലക്ഷ്യമെന്താണ്? തനിക്ക് ജന്മം തന്നവരെ പരിപാലിക്കുക എന്നത് തന്നെ. മാതാ, പിതാ, ഗുരോ ദൈവം. മാതാവിനും പിതാവിനും ഗുരുവിനും ശേഷമാണ് ദൈവം എന്നോ മാതാവും പിതാവും ഗുരുവും തന്നെയാണ് ദൈവമെന്നോ ഇഷ്ടാനുസരണം വ്യാഖ്യാനിക്കാം. എങ്ങിനെ വ്യാഖ്യാനിച്ചാലും ജന്മം തന്നവര് ഈശ്വര തുല്യമാണ് എന്നതില് സംശയമില്ല. ഈ ഭൂമിയില് പിറന്നു വീഴാന് കാരനമായവര്ക്ക് ശരീരം കൊണ്ടും, മനസ്സ് കൊണ്ടും, ആത്മാവ് കൊണ്ടും നാം കടപെട്ടിരിക്കുന്നു


സ്വന്തം ജീവിതത്തിന്റെ നല്ലൊരു ഭാഗം തങ്ങള്ക്കായി ഉഴിഞ്ഞു വച്ച മാതാവിനെയും പിതാവിനെയും തങ്ങളാല് കഴിയും വിധം സന്തുഷ്ടരാക്കുക, സംരക്ഷിക്കുക എന്നതാണ് സ്വയം പര്യാപ്തനായ ഒരു മകന്റെയോ മകളുടെയോ കടമ.


സ്വന്തം മകനോ മകളോ ഒരു നിലയിലെത്തുന്നത് വരെ, അത് എത്ര വൈകിയ വേളയില് ആണെങ്കിലും തങ്ങളാല് കഴിയും വിധം പിന്തുണയ്ക്കുന്ന ഒരു പാരമ്പര്യം അനുഭവിച്ചറിയാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് നമ്മള്

ഇപ്പോള് തന്നെ സ്വയം പര്യാപ്തരായ സഹോദരങ്ങള് തമ്മില് കണ്ടാല് മിണ്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. അവരവര്ക്ക് അവരവരുടെ ജീവിതമാണ് വലുത്. അപ്പോള് നാളെ നമ്മളുടെ മക്കള് നമ്മളെ സംരക്ഷിക്കും എന്നതിന് എന്തുറപ്പാണ് ഉള്ളത്?അവരും സ്വന്തം സഹോദരങ്ങളോട് അങ്ങനെയല്ലേ പെരുമാറൂ .

ഒരു മനുഷ്യ ജന്മം എന്നത് മഹത്തായ ഈശ്വര കൃപയുടെ ഫലമാണ്. അത് വേണ്ട വിധം വിനിയോഗിക്കാതെ സ്വന്തം ഭാര്യക്കും മക്കള്ക്കും വേണ്ടി നരകിച്ച് തീര്ക്കുന്ന ഒരുവന് അവസാന നാളുകളില് ഒന്നോര്ത്തു ആശ്വസിക്കുവാന് എന്താണുണ്ടാവുക? കുടുംബം, കുട്ടികള് എന്നത് ഏതൊരാള്ക്കും അഭിമാനിക്കാവുന്ന വക തന്നെ ആണ്.പക്ഷെ ഇന്നത്തെ സമൂഹത്തില് നാം സ്വന്തം കുട്ടികളെ ഒരു സ്വാര്ഥ മതികള് ആയി കാണുന്നു . മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുതെന്നു പഴമക്കാര് പറയുന്നത് അന്വര്തമാകുന്നത് ഈ സാഹചര്യത്തിലാണ്.


വിവേചന ബുദ്ധിയും ചിന്തിക്കാനുള്ള കഴിവുമാണ് മനുഷ്യനെ മൃഗങ്ങളില് നിന്നും വ്യത്യസ്തരാക്കുന്നത്. എങ്കില് പിന്നെ ആ ജന്മം സമൂഹ നന്മയ്ക്കായി ഉപയോഗിച്ച് കൂടെ? സ്വന്തം മക്കളോട് തോന്നുന്ന സ്നേഹം ചുറ്റിലും കാണുന്ന മനുഷ്യരോടും മറ്റു ചരാചങ്ങളോടും കൂടി തോന്നിയാല് അത് മതി ഈ ജന്മം സഭല മാകുവാന്. ആധ്യാത്മികത മനസ്സിലാക്കാന് സന്യാസി ആകണമെന്നോ കാഷായ വസ്ത്രം ധരിക്കണമെന്നോ ഇല്ല. ഗ്രഹസ്ഥാശ്രമിക്കും സന്യാസിയാകാം, സന്യാസിയുടെ മേന്മയും മഹത്വവും കൈ വരിക്കാം, സഹജീവികളെ സ്നേഹിക്കാനുള്ള ഒരു മനസ്സുണ്ടെങ്കില്. അമ്പലത്തില് വഴിപാടു കഴിക്കുന്ന കാശിനു ഗതിയില്ലാത്ത ഒരു രോഗിക്ക് ഒരു നേരത്തെ മരുന്നും ആഹാരവും വാങ്ങി കൊടുത്താല് അത് മതി


ഈശ്വര കടാക്ഷത്തിനു. തീര്ത്ഥംങ്ങളില് കുളിക്കുകയോ ക്ഷേത്രങ്ങള് തേടി അലയുകയോ ഒന്നും വേണ്ട, ഒന്ന് കണ്ണ് തുറന്നു നോക്കിയാല് മതി. മുന്നില് തെളിയും, ദൈവ സന്നിധിയിലേക്കുള്ള പാത. ഒരു നേരത്തെ ആഹാരത്തിന് വഴി ഇല്ലാത്തവന് നാം വാങ്ങി കൊടുക്കുന്ന ഒരു ചെറിയ സഹായം മതി എല്ലാം കാണുന്ന ജഗദീശ്വരന്റെ മനസ്സ് നിറയാന്. …ചിന്തിക്കുക… തിരിച്ചു കിട്ടും എന്നൊരിക്കലും ഉറപ്പില്ലാത്ത സ്നേഹത്തിനു വേണ്ടി ജീവിത കാലം മുഴുവന് നരകിച്ച് തീര്ക്കണോ അതോ തന്നാല് കഴിയും വിധം മറ്റൊരുവന് നന്മ ചെയ്തു എന്നാ മന സംതൃപ്തിയോടെ മരിക്കണോ എന്ന്.



No comments:

Post a Comment