ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, October 11, 2017

നാഗസന്യാസിമാർ




ഹിമാലയമെന്ന അൽഭുതപ്രപഞ്ചത്തിൽ അംഗ്രേസി,അംഗാരൻ ,അഗഢ,ഉഗ്രൻ.കപാലികൻ.....തുടങ്ങി  108 സന്യാസി വിഭാഗങ്ങളിൽ അതിപുരാതന കാലം തൊട്ടേ രൂപം കൊണ്ടുപ്രവർത്തിച്ചുവരുന്ന അങ്ങേയറ്റം നിഗൂഢത നിറഞ്ഞ സന്യാസി സംഘമാണു നാഗസന്യാസികൾ.


ലോകക്ഷേമത്തിനും മോക്ഷപ്രാപ്തിക്കുമായി നിന്ന്‌ മാത്രം ഉറങ്ങുന്നവര്‍, ഉരിയാടാതെ, ജലപാനമില്ലാതെ ദിനരാത്രങ്ങള്‍ കഴിക്കുന്നവര്‍. 

കേള്‍ക്കുമ്പോള്‍ അവിശ്വസനീയം. എന്നാല്‍ ഇത്‌ സത്യമാണ്‌.

ഹിമാലയ സാനുക്കളിലെ കൊടും തണുപ്പില്‍ തപസ്സു ചെയ്യുന്ന നാഗസന്യാസിമാരാണ്‌ ഇത്തരക്കാര്‍. ദൈവ നിയോഗമെന്ന വിശ്വാസവുമായി തപസ്സും, കഠിന ജീവിത ചര്യയും ശീലമാക്കിയ ഇവര്‍ ആത്മസര്‍പ്പണത്തിലൂടെ നമ്മെ വിസ്മയിപ്പിക്കുന്നവരാണ്.


ക്രിയായോഗസിദ്ധാന്തത്തിലെ 144 മുറകളും നിരവധി ചേമ്പറുകളും സ്വായത്തമാക്കി നമ്മുടെയെല്ലാം യുക്തിക്കും ചിന്തയ്ക്കും അപ്പുർത്തുള്ള അതികഠിനാ സാധനാമുറകളും ഹിമാലയ കാലാവസ്ഥയും അത്യപൂർവ്വ പച്ചിലമരുന്നുകൾമാണു ഇവരുടെ ജീവിതത്തിന്റെ അടിത്തറ
.
ഗുപ്തകാശിക്കപ്പുറം നിബിഡമായ വനമധ്യത്തിലെവിടെയൊ തികച്ചും അജ്ഞാതമായി ഇവർ വസിക്കുന്നുവെന്നും ആചാര്യസ്വാമികൾ അസ്ത്രധാരികളെന്നും ശാസ്ത്രധാരികളെന്നും രണ്ടായിതിരിച്ചിട്ടുണ്ട്‌ എന്നും പറയപ്പെടുന്നു.


ഹിമാലയ സാനുക്കളിലെ കൊടുംതണ്ണുപ്പില്‍ പുലര്‍ച്ചെ നാല്‌ മുതല്‍ പകല്‍ 12 വരെ ഇവര്‍ തപസ്സനുഷ്ഠിക്കും. തപസ്സുചെയ്യുമ്പോള്‍ വിവസ്ത്രരാവുമെന്നതാണ്‌ നാഗ സന്യാസിമാരുടെ പ്രത്യേകത. സ്വന്ത ബന്ധമായതെല്ലാം ത്യജിച്ച്‌ സന്യാസം സ്വീകരിച്ചവരാണിവര്‍.


പ്രകൃതിയില്‍ നിന്ന്‌ കണ്ടെത്തിയ ഒറ്റമൂലികളാണ്‌ ഇവരുടെ ആരോഗ്യം കാക്കുന്നത്‌. പ്രകൃതിക്ക്‌ വിരുദ്ധമായി ജീവിക്കുന്നവരെ തിരുത്തി ധര്‍മ മാര്‍ഗ്ഗത്തിലേക്ക്‌ എത്തിക്കുകയാണ്‌ ലക്ഷ്യം


കറതീർന്ന ശൈവരാണിവർ ഇവരിൽ തന്നെ വിവിധസംഘങ്ങളുണ്ട്‌. വീട്‌,കുടുംബം,ധനം, സുഖസൗകര്യങ്ങൾ തുടങ്ങി ഭൗതികജീവിതത്തിൽ അനാസക്തിയുള്ളവരാണിവർ,ഭോഗമില്ല.
ദിഗംബരനാഗസന്യാസിമാരെന്നാണു പൊതുവേ ഇവർ അറിയപ്പെടുന്നത്‌. ശരീരബൊധമില്ലാതെ  പിറന്നപടി,പ്രകൃതിയുമായി അത്രക്കിണങ്ങി ജീവിക്കുന്നു.


അടിമുടി ഭസ്മം പൂശിയും എണ്ണിയാലൊടുങ്ങാത്ത രുദ്രാക്ഷമണികളുടെ മാലയും നീണ്ട ജഡയും ഇവരുടെ പ്രത്യേകതകളാണു.

കണ്ണുകൾക്ക്‌ പ്രകൃത്യാലുള്ള 9 ഡൈമെൻഷനും ഒരേസമയം പ്രവർത്തിപ്പിക്കാൻ കഴിയുന്നതുകൊണ്ട്‌ ഇവരുടെ കണ്ണുകൾ എപ്പോഴും തീകുണ്ഡം മാതിരി ജ്വലിച്ചുനിൽക്കും. അതുകൊണ്ടുതന്നെ ഒറ്റനോട്ടം കൊണ്ട്‌ ഇവരെ തിരിച്ചറിയാൻ സാധിക്കും .


പക്ഷേ,കാണുക എന്നതിനു ഭാഗ്യം ചെയ്യണം. സാധാരണ *ജനങ്ങളുമായി ഇടപഴകുന്നതിൽ ഒട്ടും തൽപരലല്ലാത്തവർ കുംഭമേളകളിൽ മാത്രമേ പ്രത്യക്ഷപെടാറുള്ളൂ.


കുംഭമേള 4 ഇടങ്ങളിൽ എവിടെയാണെങ്കിലും സമയാസമയം നമ്മെ വിസ്മയിപ്പിച്ചുകൊണ്ട്‌ വന്നെത്തുന്നു. എവിടെനിന്നു വരുന്നെന്നോ എവിടെ അപ്രത്യക്ഷരാവുന്നുവെന്നോ ഒരു പിടിയും കിട്ടില്ല.


കുംഭമേളയുടെ മഹനീയത ഇവർക്കറിയാം. രാശിചക്രങ്ങളുടെ അത്യപൂർവ്വ സൂര്യമുഹൂർത്തങ്ങളിൽ ഗംഗയിലുരുത്തിരിയുന്ന ശക്തിചൈതന്യം പകരാനും, തങ്ങളുടെ ആത്മീയശക്തിയെ പ്രൊജ്വലിപ്പിക്കുവാനുമാണു ഇവർ കുംഭമേളകളിൽ മാത്രം പ്രത്യക്ഷപ്പെടുന്നത്‌.


മഹാരഹസ്യങ്ങളുടെ കലവറയാണിവർ. ഇവരുടെ അനുവാദമില്ലാതെ ഒരു ക്യാമറകണ്ണുകൾക്കും ഇവരുടെ ശരീരക്ഷേത്രം പകർത്താനാവില്ല.


അതികഠിനമായ ധ്യാനയും യോഗയും ജീവിതപ്രസാദമായി കാണുന്ന ഇവർ കുംഭമേളയ്ക്കു വരുമ്പോൾതന്നെ പ്രത്യേക പരിഗണന നൽകി എല്ലാവരും ഭയഭക്തിബഹുമാനത്തോടെ ഒതുങ്ങി മാറും. തപശക്തിയുടെ ചൂട്‌ ഏകദേശം രണ്ടുമീറ്റർ അടുത്തെത്തുമ്പോൾ തന്നെ മനസ്സിലാകും.


#ഭാരതീയചിന്തകൾ

No comments:

Post a Comment